പരിണയം – PART 6

Share with your friends

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

ക്ഷീണം കൊണ്ട് വേഗം ഉറങ്ങി പോകുമെന്ന് ഓർത്ത പ്രിയ വെളുപ്പിന് രണ്ട് മണിയായിട്ടും ഉറങ്ങാതെ നിരഞ്ജനെ കാത്തിരിക്കുകയാണ്.. എന്തൊക്കെയോ രഹസ്യങ്ങൾ നിരഞ്ജനെ ചുറ്റി പറ്റി ഉണ്ടെന്നു അവൾക്ക് മനസിലായി.. പക്ഷെ ഇപ്പോൾ അയോളോട് ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥയിലും ആണ്‌… കാരണം നിരഞ്ജൻ ഒരു വാക്ക് പോലും അവളോട് സംസാരിക്കുന്നില്ല…

അവൾ മനമുരുകി കണ്ണനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുകയാണ്… നിമിഷങ്ങൾ കഴിയും തോറും അവൾക്ക് പേടിയായി തുടങ്ങി.. രണ്ട് തവണ അവൾ വെളിയിൽ വന്നു നോക്കിയതാണ്, അപ്പോളേക്കും എല്ലാവരും ഉറങ്ങി… എന്ത് ചെയ്യണംന്നു അറിയാതെ പ്രിയ വിഷമിച്ചു..

പെട്ടന്നു തന്നെ വാതിൽ തുറക്കപ്പെട്ടു… നിരഞ്ജൻ അകത്തേക്ക് കയറി വന്നു.. അവൾ പിടഞ്ഞെഴുനേറ്റു..

അകത്തേക്ക് വന്ന നിരഞ്ജൻ ഡ്രസിങ് റൂമിൽ പോയി അയാളുടെ കുർത്ത മാറിയിട്ടിട്ട് വേഗം കുളിക്കാനായി കയറി…

പ്രിയയെ ഒന്ന് നോക്കുക പോലും ചെയ്തില്ല അവൻ…

ഇത്ര നേരം ഉറങ്ങാതെ ഇരുന്ന പ്രിയയ്ക്ക് അവനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി..

കുളി കഴിഞ്ഞു നിരഞ്ജൻ ഇറങ്ങി വന്നപ്പോൾ പ്രിയ കട്ടിലിന്റെ ഓരത് ഇരിക്കുകകയാണ്..

ഇയാൾ എന്നും ഈ സമയത്തു ആണോ കിടന്നു ഉറങ്ങുന്നത്.. നിരഞ്ജന്റെ പെട്ടന്നുള്ള ചോദ്യത്തിന് മുൻപിൽ പ്രിയ പകച്ചുപോയി..

അവൾ തല കുനിച്ചു നിൽക്കുകയാണ്…..

എന്നെ കാത്തു ഉറക്കം വെടിഞ്ഞു ഇയാൾ ഇരിക്കേണ്ട കെട്ടോ… ഞാൻ എനിക്കിഷ്ടമുള്ള സമയത്തു പോയി വരും…. ആരും ചോദ്യം ചെയ്യാനും വരുന്നത് എനിക്ക് ഇഷ്ടമല്ല…

ഞാൻ… ഞാൻ… ഒന്നും ചോദിച്ചില്ലലോ ഏട്ടാ… എവിടെപോയിന്നു അറിയാഞ്ഞത് കൊണ്ട് കാത്തിരിക്കുക ആയിരുന്നു… പ്രിയ പറഞ്ഞു..

നിക്ക് പല സ്ഥലങ്ങളിലും പോകേണ്ടതുണ്ട്… അപ്പോൾ ഒക്കെ താൻ ഉറക്കം വെടിഞ്ഞു കാത്തിരിക്കുമോ… പ്രിയ അതിനു മറുപടി പറഞ്ഞില്ല…

നിരഞ്ജൻ കിടക്കാനായി കട്ടിലിലേക്ക് ഇരുന്നു… പ്രിയ അവിടെ അടുത്ത് തന്നെ നിൽപ്പുണ്ട്.. പക്ഷെ അവൻ പറയാതെ എങ്ങനെ അവന്റെ കൂടെ കിടക്കും… ഓർത്തപ്പോൾ അവൾക്ക് വിഷമം കൊണ്ട് വയ്യായ്യിരുന്നു…

നിരഞ്ജൻ ക്ഷണിച്ചില്ല…കുറച്ച സമയം അവൾ നോക്കി നിന്ന്… കൂടെ കിടന്നാൽ ഇനി അതും ഇഷ്ടമായില്ലെങ്കിലോ.. അത്കൊണ്ട് അവൾ മറ്റൊരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു… അതിൽ കിടന്നു ഉറങ്ങിയപ്പോൾ വെളുപ്പിന് 4മണിയായിരുന്നു..

കൃത്യം 6മണിക്ക് നിരഞ്ജന്റെ അലാറം ശബ്ദിച്ചു.. അവൻ അതെടുത്തു ഓഫ് ചെയ്തപ്പോൾ ആണ് ശ്രദ്ധിച്ചത് പ്രിയ തന്റെ കൂടെ കിടപ്പില്ല..ഡ്രൈവ് ചെയ്തു വന്ന ക്ഷീണം കാരണം അവൻ പെട്ടന്ന് ഉറങ്ങി പോയിരുന്നു..

അവൾ എഴുനേറ്റ് പോയി കാണുമൊന്നു ഓർത്തു നോക്കിയപ്പോൾ, പതിയെ നിലത്തു നിന്ന് എഴുനേറ്റ് വരുന്ന പ്രിയയെ അവൻ കണ്ടത്.. അലാറത്തിന്റെ ശബ്‌ദം കേട്ട് അവൾ എഴുനേറ്റാതായിരുന്നു..

അവൾ എഴുനേറ്റ് ബാത്റൂമിലോട്ട് വേഗത്തിൽ പോയി…

നിരഞ്ജൻ ആകെ ക്ഷീണിതനായിരുന്നത് കൊണ്ട് ഉറങ്ങിപോയത് അറിഞ്ഞില്ല.. അതുകൊണ്ടാണ് പ്രിയ നിലത്തു കിടന്നത് അവൻ കാണാഞ്ഞത്.. പാവം കൃഷ്ണപ്രിയ… ‘അമ്മ ഒറ്റ ഒരാൾ കാരണം ആണ് ആ കുട്ടി ഇങ്ങനെ വേദനിക്കുന്നത്… തന്റെ സമ്മതം ആരായുക പോലും ചെയ്യാതെ അമ്മ നടത്തിയ വിവാഹം ആണ് ഇത്… അവനു കലികയറാൻ തുടങ്ങി..

പ്രിയ കുളി കഴിഞ്ഞു ഇറങ്ങിവന്നു… നീല കണ്ണാടിക്കു മുൻപിൽ നിന്ന് നീണ്ടു ഇടതൂർന്ന മുടി അവൾ അഴിച്ചു തോർത്തുകയാണ്… മുടിയിൽ നിന്നും വെള്ളം അവന്റെ മുഖത്തേക്ക് തെറിച്ചു വീഴുന്നുണ്ട്… നിരഞ്ജൻ ഉറങ്ങുകയാണ് എന്നാണ് അവളുടെ ധാരണ..

മുടി തോർത്തി കെട്ടി വെച്ചിട്ട് അവൾ കുംകുമ ചെപ്പ് എടുത്തു സിന്ദൂരം ചാർത്തി..

നിരഞ്ജന്റെ പാദത്തിൽ ഒരു തണുത്ത കരസ്പർശം ഏറ്റപ്പോൾ അയാൾ കാൽ പെട്ടന്ന് വലിച്ചു..

കൃഷ്ണപ്രിയയും ഞെട്ടി പോയി. അവൾ അയാളുടെ കാലിൽ തൊട്ടു വണങ്ങി..

എനിക്ക് ഇതൊന്നും ഇഷ്ടമല്ല.. മേലാൽ ഇത്തവർത്തിക്കരുത്.. നിരഞ്ജൻ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ കൃഷ്ണപ്രിയ വേഗം പുറത്തിറങ്ങിയിരുന്നു..

അവൾക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു അവന്റെ പെരുമാറ്റം..

അവൾ അടുക്കളയിൽ ചെന്നപ്പോൾ അരുന്ധതി ഉണ്ടായിരുന്നു അവിടെ…

മോൾ എണീറ്റോ ഇത്ര വേഗം.. എന്ന് ചോദിച്ചുകൊണ്ട് അവർ കാപ്പിപ്പകർന്നു കൊടുത്തു..

അരുന്ധതിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ കാപ്പി മേടിച്ചു ചുണ്ടൊടിപ്പിച്ചു.

പതിയെ പതിയെ എല്ലാവരും എഴുനേറ്റ് വന്നു…

കുട്ടിയോളെ കൃഷ്ണൻകോവിലിൽ പറഞ്ഞു വിടണം കെട്ടോ അരുന്ധതി…മുത്തശ്ശി വന്നു പറഞ്ഞു..

ആഹ് പുതുമണവാട്ടി കുളി കഴിഞ്ഞോ… ദേവിക വന്നു ചോദിച്ചു…

ഒരു കപ്പിലേക് കാപ്പി എടുത്തു അരുന്ധതി അവൾക്ക് കൊടുത്തു…

ഇത് സച്ചുമോന് കൊടുക്ക് കുട്ടി… അവനോട് ഉണരാൻ പറയുക.. കോവിലിൽ പോയി പ്രാർത്ഥിക്കണം രണ്ടുപേരും കൂടി രാവിലെ..

അവൾക്ക് മറുത്തൊന്നും പറയാൻ വയ്യായിരുന്നു.. അതും മേടിച്ചുകൊണ്ട് അവൾ പടികൾ കയറി മുറിയിലേക്ക് വന്നു…

നിരഞ്ജൻ അപ്പോളും ഉറങ്ങുകയാണ്.. അവൾ അയാളുടെ കിടപ്പ് കണ്ടു നോക്കി നിന്ന്.. ഏതൊരു പെണ്ണിനും ആഗ്രഹിക്കാവുന്നതിലും അപ്പുറം ആണ്‌ ദൈവം തനിക്ക് തന്നത്… പക്ഷെ തന്റെ ഭർത്താവിന്റെ മനസ് മാത്രം അറിയുവാൻ തനിക്ക് പറ്റുന്നില്ല..

പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു…അത് എടുത്തു നോക്കിയപ്പോൾ ഡോക്ടർ രാഘവേന്ദ്ര എന്നാണ് തെളിഞ്ഞു വന്നത്….

ഫോണും നോക്കികൊണ്ട് നിക്കുന്ന കൃഷ്ണപ്രിയയുടെ കൈയിൽനിന്നും അവൻ അത് തട്ടിപ്പറിച്ചു വാങ്ങി.. ദേഷ്യം വന്ന നിരഞ്ജൻ അവളുടെ കൈ വിരലുകളിൽ പിടിച്ചു തിരിച്ചു…

അമ്മേ…. വേദന കൊണ്ടവൾ കരഞ്ഞു പോയി..

നിരഞ്ജൻ ബാത്റൂമിലേക്ക് പോയി ഫോണും പിടിച്ചുകൊണ്ട് ആയിരുന്നു.. തിരികെ അവൻ കുളിയും കഴിഞ്ഞാണ് എത്തിയത്..

നീ എന്തിനാ എപ്പോളും റൂമിൽ തന്നെ നിക്കുന്നത്..

താഴേക്ക് ചെല്ലാൻ വയ്യേ നിനക്കു… അവൻ ചോദിച്ചു..

അമ്പലത്തിൽ പോകണമെന്ന് ‘അമ്മ പറഞ്ഞു.. അത് പറയാൻ വന്നതാ ഞാൻ..അവന്റെ മറുപടി കാക്കാതെ .ഇതും പറഞ്ഞു അവൾ പുറത്തേക്ക് പോയി…

കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വീണ്ടും റൂമിലേക്ക് വന്നു.. നിരഞ്ജൻ ലാപ്ടോപ്പിൽ എന്തോ നോക്കുകയായിരുന്നു…

ഏട്ടാ ‘അമ്മ വിളിക്കുന്നുണ്ട് ഏട്ടനെ… അവൾ പറഞ്ഞപ്പോൾ നിരഞ്ജൻ വേഗം മുറിയിൽ നിന്ന് പോയി..

ഏട്ടാ എന്നുള്ള അവളുടെ വിളി കേൾക്കാൻ നല്ലൊരു സുഖമാണല്ലോന്ന് അവൻ ഓർത്തു..

അവൻ പോയ തക്കത്തിന് പ്രിയ ഒരു ഓറഞ്ച് കളർ സെറ്റും മുണ്ടും എടുത്തു ഉടുത്തു…

ഏടത്തി… ദേവിക വിളിച്ചപ്പോൾ അവൾ പുറത്തേക്ക് വന്നു.. ഏട്ടന്റെ ഭാഗ്യം ആണ് ഏടത്തി എന്ന് അവൾ ഓർത്തു.. എന്ത് മിടുക്കിയാണ് കാണാൻ…

ഏട്ടൻ റെഡി ആയി.. ഏടത്തി വരൂ… അവൾ വിളിച്ചപ്പോൾ പ്രിയയും കൂടെ പോയി..

ദേവികയാണ് പ്രിയയ്ക്ക് മുൻപിലെ ഡോർ തുറന്നു കൊടുത്തത്… അങ്ങനെ രണ്ടുപേരും കൂടി കൃഷ്ണൻകോവിലിൽ പോയി…

പോയ വഴിക്കൊന്നും രണ്ടുപേരും പരസ്പരം സംസാരിച്ചില്ല…

അമ്പലത്തിൽ പോയി രണ്ടുപേരും തൊഴുതു… അത്യാവശ്യം ആൾത്തിരക്കുള്ള അമ്പലം ആയിരുന്നു അത്..

കൃഷ്ണപ്രിയയെ എല്ലാവരും ശ്രദ്ധിക്കുന്നത് നിരഞ്ജൻ കണ്ടു…

അവന്റെ മനസ്സിൽ അപ്പോൾ സന്തോഷം തോന്നിയിരുന്നു…. ഏതൊരു പുരുഷനും അഭിമാനം തോന്നുന്ന നിമിഷം ആയിരുന്നത്.. കാരണം അവനും അറിയാം കൃഷ്ണപ്രിയ സുന്ദരിയാണെന്ന്…

പക്ഷെ………….

തിരുമേനി തീർത്ഥവും പ്രസാദവും നൽകിയപ്പോൾ അവൾ നിരഞ്ജന്റെ അനുവാദം പോലും കൂടാതെ അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു… അവന്റെ നാസികയിൽ നിന്ന് ചുടുനിശ്വാസം അവളുടെ കൈ വെള്ളയിൽ തട്ടി.

അവളുടെ കൈക്ക് അപ്പോൾ പനിനീരിന്റെയും ചന്ദനത്തിന്റെയും ത്രസിപ്പിക്കുന്ന സുഗന്ധം ആയിരുന്നു…

തൊഴുതു കഴിഞ്ഞു രണ്ടുപേരും കൂടി കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു..

ഏട്ടന് എന്നെ വിവാഹം കഴിക്കുവാൻ താല്പര്യം ഇല്ലായിരുന്നോ എന്ന കൃഷ്ണപ്രിയയുടെ ചോദ്യത്തിന് മുൻപിൽ നിരഞ്ജൻ ഒന്നു പകച്ചു….

എന്നാലും അവൾക്ക് മറുപടി കൊടുത്തേ തീരൂ..

എന്റെ സമ്മതത്തോടെ അല്ല എല്ലാവരും വന്നു വാക്ക് പറഞ്ഞത്.. നിരഞ്ജൻ മറ്റൊന്ന് ആലോചിക്കാതെ മറുപടി കൊടുത്തു…

ഏട്ടനെന്തിനാ എന്നെ വിവാഹം കഴിച്ചത്… ഇഷ്ടം അല്ലാത്ത വിവാഹത്തിന് എന്തിനാ സമ്മതിച്ചത്.
അവൾ ശാന്തമായി വീണ്ടും അവനോട് ചോദിച്ചു..

കൃഷ്ണപ്രിയ വിഷമിക്കരുത്.. എനിക്ക് ചില കാര്യങ്ങൾ പറയുവാനുണ്ട് തന്നോട്.. താൻ എന്നോട് ക്ഷമിക്കണം… Nനിരഞ്ജൻ പറഞ്ഞു തുടങ്ങി..

എനിക്ക് ചില കടമകൾ ചെയ്ത് തീർക്കുവാൻ ഉണ്ട്.. എന്നെ മാത്രം മനസിൽ വിചാരിച്ചു ഒരു പെണ്കുട്ടി കഴിയുന്നുണ്ട്.. അവളുടെ ഊണിലും ഉറക്കത്തിലും ഈ നിരഞ്ജൻ മേനോൻ മാത്രം ഒള്ളു..എല്ലാത്തിനും ഉപരിയായി അവളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് പ്രിയേ… എനിക്ക് ഈ ഒരു അവസ്ഥയിൽ മറ്റൊരു പെൺകുട്ടിയെയും ആത്മാർഥമായി സ്നേഹിക്കുവാൻ കഴിയില്ല കൃഷ്ണപ്രിയ….ഞാൻ എല്ലാവരോടും പറഞ്ഞതാണ് ഈ കാര്യങ്ങൾ..അവന്റെ ശബ്‌ദം വിറച്ചിരുന്നു…

കൃഷ്ണപ്രിയയ്ക്ക് കേട്ട വാക്കുകൾ വിശ്വസിക്കുവാൻ പ്രയാസമായിരുന്നു…. . എല്ലാവരും അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു നാടകം കളിച്ചത്…

നിരഞ്ജൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു തന്നെ അയാൾക്ക് സ്നേഹിക്കുവാൻ കഴിയുല്ലന്നു…താൻ ഒഴിവാകണം എന്നാണ് അയാൾ പറഞ്ഞതിന്റെ അർഥം…

ഇതാണ് അദ്ദേഹത്തിന്റെ ഒഴിവാക്കലിന് കാരണം എന്ന് അവൾക്ക് മനസിലായി..

പിന്നീട് വീട് എത്തുന്നുന്നത് വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല….” ഭാഗ്യദോഷിയായി ജനിച്ചാൽ ഇങ്ങനെ ഇരിക്കും” മീര പലപ്പോളും പറയുന്ന വാക്കുകൾ അവൾ ഓർത്തു…

പലരും പ്രിയയെ കാണുവാൻ വന്നിരുന്നു… എല്ലാവരോടും അവൾ സ്നേഹപൂർവം സംസാരിച്ചു… എല്ലാവരുടെയും മുൻപിൽ അവളും അഭിനയിച്ചു… പക്ഷെ കൃഷ്ണപ്രിയ ഒരു തീരുമാനം എടുത്തിരുന്നു…

നിരഞ്ജൻ പല തവണയും അവളെ നോക്കുവാനോ സംസാരിക്കുവാനോ ശ്രമിച്ചപ്പോൾ അവൾ ഒഴിഞ്ഞു മാറി.. ക്ഷമാപണം നടത്തുന്നത് കേൾക്കാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു….

ഇടക്ക് അവർ രണ്ടുപേരും, ദേവികയും കുട്ടിപട്ടാളങ്ങളും ഒക്കെയായി പുറത്തേക്ക്പോയി.. ദേവിക രണ്ടുപേരെയും ചേർത്ത് നിർത്തി ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു.. അവളോട് ചേർന്ന് നിൽകുമ്പോൾ ഒക്കെ അവന്റെ നെഞ്ചിടിപ്പ് കൂടി വന്നു..

അങ്ങനെ നാലാം ദിവസം വിരുന്നിനു പോകാനുള്ള ഒരുക്കത്തിൽ ആണ് പ്രിയ…നിരഞ്ജൻ അരുന്ധതിയോട് അവനു പ്രിയയുടെ വീട്ടിലേക്ക് പോകുവാൻ താല്പര്യം ഇല്ലെന്നു പറയുന്നത് അവൾ കേട്ടു… പക്ഷെ അരുന്ധതിയും ഭാമയും അവനെ വഴക്ക് പറഞ്ഞു… ഒടുവിൽ അവൻ പോകുവാൻ സമ്മതം മൂളി…

അങ്ങനെ ഉച്ചയോടു കൂടി അവർ രണ്ടുപേരും പോകുവാൻ തയ്യാറായി വന്നു.. ഇതെന്താ മോളേ ഗോൾഡ് ഒന്നും ഇടാതെ ആണോ പോകുന്നത് അരുന്ധതി അവളെ സ്നേഹപൂർവം ശാസിച്ചു…അപ്പോളാണ് ഭാമയും ശ്രദ്ധിച്ചത്… പ്രിയ താലിമാലയും പിന്നെ അവൾക്ക് ദേവൻ വാങ്ങി കൊടുത്ത വളകൾ മാത്രം ആണ് അവൾ അണിഞ്ഞിരിക്കുന്നത്…

പെട്ടന്ന് തന്നെ അരുന്ധതി അകത്തേക്ക് പോയി ഒരു ആമാട പെട്ടി എടുത്തോണ്ട് വന്നു.. മോളേ ഇതിൽ നിന്ന് പാലക്കാ മാലയോ, മരതക മാലയോ ഏതാണ് ഇഷ്ടമെന്ന് വെച്ചാൽ എടുത്തേ…

ഒന്നും വേണ്ട അമ്മാ… ഒരുപാട് യാത്ര ചെയേണ്ടത് അല്ലേ… അതുകൊണ്ട് ഒന്നും വേണ്ട… പ്രിയ അതെല്ലാം അപ്പോൾ തന്നെ അരുന്ധതിയെ ഏൽപ്പിച്ചു..

എന്നാൽ ഇറങ്ങിക്കോ കുട്ട്യോളെ… മുത്തശ്ശി പറഞ്ഞു…

അങ്ങനെ അവർ രണ്ടുപേരും കൂടി യാത്ര തിരിച്ചു…

തിരിച്ചു ഏട്ടന്റെ കൂടെ ഞാൻ വരണില്ലാ ട്ടോ…ഏട്ടനെ മാത്രം സ്വപ്നം കണ്ടു കഴിയണ, ഏട്ടന് ഇഷ്ടപെട്ട ആ കുട്ടിയെ സ്വീകരിച്ചു ഏട്ടൻ സന്തോഷത്തോടെ കഴിയണം.. കൃഷ്ണപ്രിയ ആർക്കും ഒരിക്കലും ഒരു തടസമാകില്ല…..

കുറേ ദൂരം പിന്നിട്ട് കഴിഞ്ഞു പ്രിയ മെല്ലെ നിരഞ്ജനോട് പറഞ്ഞു….

തുടരും..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പരിണയം – ഭാഗം 1

പരിണയം – ഭാഗം 2

പരിണയം – ഭാഗം 3

പരിണയം – ഭാഗം 4

പരിണയം – ഭാഗം 5

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!