ആദിദേവ്: PART 18

Share with your friends

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

പതിയെ ദേവേട്ടൻ മാറി എന്റെ അടുത്ത് ആയി കിടന്നു എന്നെ പതിയെ ആ നെഞ്ചോട് ചേർത്ത് കിടത്തി എന്റെ മുടിയികളെ തഴുകി കൊണ്ടേ ഇരുന്നു.

ദേവൻ അവളെ തന്നെ നോക്കി കിടന്നു. പതിയെ നേരെ കിടത്തി വിരി പുതച്ചു കൊടുത്തത്.

ഉറക്കത്തിൽ നിന്നും ഉണർന്ന ആദി ചുറ്റിലും ദേവനെ തിരഞ്ഞു.അവനുമായി പങ്കുവെച്ച ഓരോ നിമിഷവും അവളുടെ ഉള്ളിലേക്ക് കടന്നു വന്നു. അത് ഓർക്കും തോറും നാണത്തിൽ വിരിഞ്ഞ ചിരി അവളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചു………

****************************************

പിന്നീട് അങ്ങോടു പ്രണയത്തിന്റെ നാളുകൾ ആയിരുന്നു. പരസ്പരം വഴക്ക് കൂടിയും അതിലുപരി ഒത്തിരി സ്നേഹിച്ചും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു………വീട്ടുകാർ ആരും അറിയാതെ ഉള്ള ഒരു ഒളിച്ചുകളി പ്രണയം……

അനന്ദുവും ശ്രീയും അവരുടെ സ്നേഹവുമായി നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. തുറന്നു പറഞ്ഞില്ല എങ്കിലും ചില നോട്ടത്തിലൂടെ വിഷ്ണു സാറും സാറിന്റെ ഇഷ്ടം അറിയിച്ചു കൊണ്ട് ഇരുന്നു. ഇതിൽ ഒന്നുപെടാതെ പെടാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഹരിയും അനിലയും……

ഇന്നാണ് മാളു ചേച്ചിടെ കല്യാണത്തിന് വേണ്ടി ഉള്ള ഡ്രസ്സും ഗോൾഡും എടുക്കാൻ പോകുന്നത് … .

വൈശാഖ് ചേട്ടനും കുടുംബവും ഷോപ്പിൽ എത്തിയേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അധികം സമയം ഇല്ലാത്തതിനാൽ എല്ലാർക്കും ഉള്ളത് ഇന്ന് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു. ദേവേട്ടന്റെ ഫാമിലി ഒരു കാറിലും എന്റെ ഫാമിലി മറ്റൊരു കാറിലും ആയി പുറപ്പെട്ടു.

അങ്ങനെ യാത്രക്ക് ശേഷം ഞങ്ങൾ ജയലക്ഷ്മിയുടെ മുൻപിൽ ചെന്നത്തി. അവിടെ ഞങ്ങളെ കാത്ത് വൈശാഖ് ചേട്ടനും ഫാമിലിയും ഉണ്ടായിരുന്നു. വൈശാഖ് ചേട്ടന്റെ അമ്മയും അച്ഛനും വൈശാഖ് ചേട്ടനും പിന്നെ ഏതോ ഒരു അമ്മായിയും.

(ആദി :-ഹോ ഈ അമ്മായിയും ഉണ്ടോ കൂടെ…… മനുഷ്യനെ നിന്ന് തിരിയാൻ സമ്മതിക്കില്ല.. അന്ന് നിശ്ചയത്തിന്റെ അന്ന് തന്നെ ഓരോന്ന് കുത്തി കുത്തി ചോദിച്ചു എന്റെ പുറകേ തന്നെയായിരുന്നു…… )

(ഞങ്ങൾ എല്ലാവരും കൂടി വേഗം തന്നെ ഡ്രസ്സ്‌ എടുക്കാൻ കയറി…. ആദ്യം തന്നെ ആണുങ്ങൾക്ക് എടുക്കാൻ തീരുമാനിച്ചു അവർക്ക് അധികം സമയം വേണ്ടല്ലോ……

എല്ലാവരും എടുത്തു ദേവേട്ടൻ ആണെങ്കിൽ ഓരോന്ന് എടുക്കും എന്നെ കാണിക്കും ഞാൻ വേണ്ടാന്നു പറയുമ്പോ അടുത്തത് എടുക്കും….

അവസാനം ഡാർക്ക്‌ ബ്ലൂ കളർ ഷർട്ടും അതിനു മാച്ചിങ് കരയുള്ള മുണ്ടും എടുത്തു…

അവിടെന്ന് ഞങ്ങൾ ലേഡീസ് സെക്ഷനിലേക്ക് പോയി…. ആദ്യം തന്നെ ചേച്ചിക്ക് ഉള്ളതാണ് എടുത്തത്….. വൈശാഖ് ചേട്ടൻ ഓരോ സാരിയും ചേച്ചിക്ക് വെച്ച് നോക്കുന്നുണ്ട്…. ഞാൻ അത് കണ്ടു ചേട്ടനെയും കളിയാക്കി നിന്നപ്പോഴാണ് നമ്മുടെ കഥാനായകൻ അവിടെ മാറി ഇരിക്കുന്നത് കണ്ടത്… ഞാൻ അവിടെന്ന് മുങ്ങി നേരെ ദേവേട്ടന്റെ അടുത്ത് ചെന്നു…..

ഓയ് ചെക്കാ ഇതെന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നെ….

ഞാൻ എന്റെ ആദികുട്ടിയെ നോക്കി ഇരിക്കുവായിരുന്നു….

അയ്യടാ….. സുഖിപ്പിക്കല്ലേ….

ദേവേട്ടോയ്…. ഞാനും സാരി എടുത്താലോ….

പിന്നെടി നി സാരി ഒന്നും ഉടുക്കണ്ട….

അതെന്താ ഞാൻ സാരി ഉടുത്താൽ… കോളേജ് സെലിബ്രേഷനു ഉടുത്തപ്പോൾ എല്ലാവരും നന്നായിരുന്നു എന്ന് പറഞ്ഞല്ലോ….

ആഹ് അതുകൊണ്ട് തന്നെയാ വേണ്ടെന്ന് പറഞ്ഞത്….. വെറുതെ എന്തിനാ എന്റെ കൈക്ക് പണി ഉണ്ടാക്കുന്നത്….

ഓഹ് ഈ ദേവേട്ടന് എന്നോട് ഒരു സ്നേഹവുമില്ല….. (അതും പറഞ്ഞു ആദി അവിടെ ചുണ്ടും കൂർപ്പിച്ചു ഇരുന്നു )

ഓഹോ അപ്പോൾ എനിക്ക് സ്നേഹം ഇല്ലാത്തത് ആണ് എന്റെ ആദികുട്ടിയുടെ വിഷമം…. ആ വിഷമം ഞാൻ ഇപ്പൊ മാറ്റി താരാട്ടാ….
(ദേവൻ ആദിയുടെ അടുത്തേക്ക് മുഖം കൊണ്ട് വന്ന് )

അയ്യടാ ഈ ചെക്കന് ഇതേ ഉള്ളൂ വിചാരം….. ഹ്മ്മ്…

ഹാ പിണങ്ങല്ലേ പെണ്ണേ…. ഇപ്പൊ എന്റെ കുട്ടിക്ക് സാരി ഉടുക്കണം അത്ര അല്ലേ ഉള്ളൂ….

അപ്പൊ ദേവേട്ടൻ സമ്മതിച്ചോ…

ഇല്ല സമ്മതിച്ചില്ല… സാരി പറ്റില്ല നീ വേണേൽ ദാവണി ഉടുത്തോ…

ദാവണിയോ അത് തന്നെയല്ലേ ഞാൻ നിശ്ചയത്തിന് ഉടുത്തത്….

അതിനിപ്പോ എന്താ കല്യാണത്തിനും അത് തന്നെ മതി… നിന്റെ ആ ലുക്കിൽ അല്ലേ ഈ ഞാൻ വീണു പോയത്….

അല്ല രണ്ടും കൂടി ഇവിടെ മാറിയിരുന്നു എന്തായിരുന്നു പരുപാടി…. (അനന്ദുവാണ്‌ )

“ഹോ നീ ആയിരുന്നോ….”

“അതേ ഞാൻ തന്നെ…. അല്ല നിങ്ങൾ രണ്ടുംകൂടി ഇവിടെ എന്താ പരിപാടി. റൊമാൻസ് ആണോ ”

“ആണെകിൽ നിനക്ക് എന്താടാ പുല്ലേ നീ നിന്റെ പണി നോക്ക്. അല്ലേ ആദി ”

ഓ അങ്ങനെ ആണോ. എന്നാൽ ശരി ഞാൻ എന്റെ പണി ചെയ്‌തോള്ളാം . ആദി നിന്നെ ആന്റി വിളിക്കുന്നുണ്ട് അത് പറയാനാ ഞാൻ വന്നേ…അപ്പൊ ശെരി എന്റെ പണി കഴിഞ്ഞു ”

ദേവേട്ടനോട് പറഞ്ഞു അവിടേക്ക് ചെന്നപ്പോൾ തന്നെ ആ അമ്മായി എന്നെ നോക്കി ഇളിച്ചോണ്ട് ഇരിക്കുന്നു. നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയ സന്തോഷം പോലെ..

“മോളെ ആദി ഇങ്ങ് വന്നേ ദേ ഈ സാരീ നോക്കിയേ ”

വീണ്ടും… ഹോ ഇവർക്ക് ഒരു പണിയും ഇല്ലേ വൈശാഖ് ചേട്ടന്റെ അമ്മായി ആയി പോയി ഇല്ലെങ്കിൽ എടുത്തു തോട്ടിൽ എറിഞ്ഞേനെ….

ഈ സാരീ മോൾക്ക് നല്ലപോലെ ചേരുന്നുണ്ട്.

(ഏതോ അവിഞ്ഞ കളർ എടുത്തു എന്റെ മേത്തു വെച്ചു നോക്കിട്ട് ആണ് പറച്ചിൽ. )

“അയ്യോ ആന്റി എനിക്ക് സാരീ ഒന്നും വേണ്ട….. ഞാൻ ദാവണി ആണ് ഉടുക്കുന്നത് ”

“അയ്യേ ദാവണിയോ?. കല്യാണപെണ്ണിന്റെ അനിയത്തിയെ ഒക്കെ എല്ലാരും ശ്രദ്ധിക്കുന്നത് അല്ലെ സാരീ ഒക്കെ ഉടുത്തു സുന്ദരി ആയി നിൽക്കണം. പിന്നെ എന്റെ മോൻ ഉണ്ടാവും കല്യാണത്തിന് അവനു നിശ്ചയത്തിന് വരാൻ പറ്റിയില്ല. കല്യാണത്തിന് എന്തായലും ഉണ്ടാവും.മോളെ എന്തായാലും അവനു ഇഷ്ടാവും ”

എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.അമ്മച്ചി മിക്കവാറും ഒരു കല്യാണ ആലോചന കൊണ്ടുവരാൻ ചാൻസ് ഉണ്ട്. ആദി എസ്‌കേപ്പ്…..

(ഇവരുടെ സംസാരം കേട്ടാണ് ദേവ് വരുന്നത് )

അല്ല ആദി നീ ഇവിടെ നിൽക്കുവാണോ…ദേ നീ സെലക്ട്‌ ചെയ്ത മോഡൽ ദാവണി കൊണ്ടുവന്നു വെച്ചിട്ടുണ്ട്….. ആഹാ അമ്മായിയും ഇവിടെ ഉണ്ടായിരുന്നോ….

അല്ല മോനെ മോൾക്ക്‌ സാരിയല്ലേ ….

(ദേവ് അമ്മായിയെ മുഴുവൻ സംസാരിക്കാൻ വിടാതെ വീണ്ടും പറഞ്ഞു തുടങ്ങി )

അമ്മായിക്ക് സാരി മതിയോ അത് അപ്പുറത്തെ സെക്ഷൻ ആണ് അല്ലെങ്കിൽ ഒരു ദാവണി ആയല്ലോ… അമ്മായി ഇപ്പോഴും ചെറുപ്പം അല്ലേ….

(അതും പറഞ്ഞു ദേവ് ആദിയെയും വലിച്ചോണ്ട് പോയി അമ്മായി അവിടെ വാ പൊളിച്ചു നിൽക്കുന്നുണ്ട് )

ഇപ്പോ ദേവേട്ടൻ വന്നില്ലായിരുനേൽ ഞാൻ പെട്ട് പോയേനെ…

ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചാണ് അങ്ങോട്ട് വന്നത്…. ഇവർക്കിത് എന്തിന്റെ കേടാ എന്റെ പെണ്ണിനെ സാരി ഉടുപ്പിക്കാൻ വന്നേക്കുന്നു.. ഹ്മ്മ്….

അല്ല ദാവണി കൊണ്ട് വന്നത് എവിടെ???

അത് ഞാൻ നിന്നെ അവരുടെ അടുത്ത് നിന്ന് രക്ഷിക്കാൻ വേണ്ടി പറഞ്ഞതല്ലേ…
വാ നമുക്ക് പോയി നോക്കാം….

(ഞങ്ങൾ ദാവണി സെക്ഷനിലേക്ക് ചെന്ന് ഓരോന്നും നോക്കാൻ തുടങ്ങി )

ദേവേട്ടൻ തന്നെ എനിക്ക് പീച്ച് കളറിൽ ഗോൾഡൻ വർക്ക്‌ ഉള്ള ഒരെണ്ണം സെലക്ട്‌ ചെയ്തു… എനിക്കും അത് ഒരുപാട് ഇഷ്ടമായി…..

അനന്ദു :-ഏട്ടത്തി ഇത് കലക്കി…

ആദി :-ടാ ചെക്കാ നീ ഇന്ന് തന്നെ ഞങ്ങളുടെ കെട്ട് നടത്തോ…

ആഹ് പിന്നെ നിങ്ങളുടെ കഴിഞ്ഞാൽ അല്ലേ എനിക്ക് എന്റെ ശ്രീയെ ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റു….

അയ്യടാ മോന്റെ മനസിലിരിപ്പ് കൊള്ളാല്ലോ….

രാധ :-അല്ല നിങ്ങൾ ഇവിടെ സംസാരിച്ചു ഇരിക്കുവാണോ ഡ്രസ്സ്‌ എടുത്തില്ലേ…

ആദി :-അതൊക്കെ എപ്പോഴേ എടുത്തു ദേ നോക്കിയേ ഈ ദാവണി എങ്ങനെ ഉണ്ട്…

മ്മ് കൊള്ളാം എന്നാ വാ സമയം ഒരുപാട് ആയി നമുക്ക് ഗോൾഡ് എടുക്കാനും പോവണ്ടേ

**********************************

എല്ലാർക്കും ഡ്രെഡ്ഡ് എടുത്തു ഇറങ്ങിയപ്പോൾ തന്നെ ഒരു നേരം ആയി. അടുത്ത് കണ്ട ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു വൈശാഖ് ചേട്ടന്റെ വീട്ടുകാരെ യാത്ര ആക്കി ഞങ്ങൾ ജൂവലറിയിലേക്ക് പുറപ്പെട്ടു.

ചേച്ചിക്ക് വേണ്ട ഗോൾഡ് എടുക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു അച്ഛനും അമ്മയും ആന്റിയും അങ്കിളും ഒക്കെ. അവർ പറയുന്ന ഗോൾഡ് ഒക്കെ കഴുത്തിലും കൈയിലും ഒക്കെ ഇട്ടു നോക്കി ചേച്ചിയും ഉണ്ട് കൂടെ.

ഞങ്ങൾ മൂന്നെണ്ണം ഇത് ഒന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന രീതിയിൽ മാറി അടുത്ത് കണ്ട സോഫയിൽ ഇരുന്നു…

അനന്ദു ആണെകിൽ പൂരചാറ്റിങ് ആണ് ശ്രീ ആയിട്ട്. ഒരാളുടെ കണ്ണ് എന്റെ മുഖത്തു തന്നെ…….. ഇടക്ക് ഞാൻ നോക്കുമ്പോ സൈറ്റ് അടിച്ചു കാണിക്കും…

കുറച്ചു കഴിഞ്ഞതും എന്നെ വലിച്ചുകൊണ്ട് പാദസരത്തിന്റെ സെക്ഷനിലേക്ക് കൊണ്ട് വന്നു…

“ദേവേട്ടാ എന്തിനാ ഇവിടേക്ക് വന്നേ ”

പറയാം അതിനു മുൻപേ എന്റെ മോള് ഇവിടെ നിന്നു നിനക്ക് ഇഷ്ടം ഉള്ള ഒരു കൊലുസ് സെലക്ട്‌ ചെയ്യൂ ”

“എന്തിനാ ദേവേട്ടാ എനിക്ക് ഇതിനോട് ഒന്നും താല്പര്യം ഇല്ല. മാളു ചേച്ചി ജോലി കിട്ടിട്ടു ആദ്യമായി വാങ്ങി തന്ന കൊലുസു പോലും ഞാൻ ഇന്നുവരെ ഇട്ടട്ടില്ല ”

“ഓക്കേ കൊലുസു വേണ്ടെങ്കിൽ വേണ്ട നിനക്ക് വേറെ എന്താ വേണ്ടേ ”

“വേറെ എന്ത് പറഞ്ഞാലും തരോ ”

“വാങ്ങിതരാല്ലോ…. എന്താ എന്റെ മോൾക്ക് വേണ്ടേ ”

“മ്മ്….. നിക്ക്…. ഒരു നീല കല്ലിന്റെ മൂക്കുത്തി ”

(ഹാ ഇത്രയും നേരം വിടർന്ന പൂവ് പോലെ ഇരുന്ന ദേവേട്ടന്റെ മുഖം ഇപ്പൊ വാടിയ പൂ പോലെ ആയി.)

“പറ വാങ്ങി തരോ എന്നോട് ആരൊക്കെയോ പറഞ്ഞു നീലയാ കൂടുതൽ നല്ലത് എന്ന് ”

“എന്നാലേ നീ പറഞ്ഞവരോട് പോയി പറ വാങ്ങി തരാൻ. അല്ല പിന്നെ ”

എന്ന് പറഞ്ഞു ദേ പോണു ചാടി തുള്ളി. ഇടക്ക് ഇടക്ക് വഴക്ക് ഇട്ടില്ലെങ്കിൽ ഭയങ്കര സമാധാനകേടാ……

ദേവേട്ടാ പോവല്ലേ ഞാനും……
(ഞാൻ ഓടി ചെന്ന് പിടിച്ചു നിർത്തി ആ സാധനത്തിനെ. മുഖം കടന്നൽ കുത്തിയപോലെ വീർപ്പിച്ചു കെട്ടി വെച്ചിട്ടുണ്ട് )

“അയ്യേ…. ഞാൻ ചുമ്മാ പറഞ്ഞതല്ലേ ദേവേട്ടാ…. അതിനു ഇങ്ങനെ മുഖം വീർപ്പിക്കാമ്മോ.നാണക്കേട്……. ”

“എനിക്ക് ഒരു ദേഷ്യവും ഇല്ല നീ മാറിക്കെ എനിക്ക് പോണം ”

പോയിക്കോ അതിനു മുൻപേ ഇതുംകൂടി പിടിച്ചോ…

എന്നും പറഞ്ഞു ദേവേട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ ഓടി. തിരിഞ്ഞു നോക്കിയപ്പോ കണ്ടു കവിളിൽ കൈ ചേർത്തു ചിരിച്ചോണ്ട് നിൽക്കുന്ന ദേവേട്ടനെ……

ഞാൻ ചെന്നപ്പോഴേക്കും എല്ലാരും ഗോൾഡ് എല്ലാം എടുത്തു കഴിഞ്ഞിരുന്നു.എന്റെ പുറകെ ഓടി വന്ന ദേവേട്ടൻ അവരെ കണ്ടതോടെ പെട്ടന്നു തന്നെ ബ്രേക്ക് ഇട്ടു നിന്നു.

ഓ വീണ്ടും തുടങ്ങിയോ അടി. ഇതു ഒരു കടയാണ് പിള്ളേരെ…….

മാതാശ്രീ ആണ് അമ്മക്ക് അറിയില്ലല്ലോ ഞങ്ങൾ ഒന്ന് പ്രേമിച്ചത് ആണ് എന്ന് ഹി ഹി…..

അങ്ങനെ രാവിലെ തുടങ്ങിയ അലച്ചിലിനു വിരാമം ഇട്ടുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് യാത്രയായി…….

തുടരും……

(അപ്പൊ നമ്മുടെ മാളുവിന്റെയും വൈശാഖിന്റെയും കല്യാണം അടുക്കാറായി… ആദ്യത്തെ ക്ഷണം ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരായ നിങ്ങൾക്ക് തന്നെയാണ് എല്ലാവരും വരണം….. )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 15

ആദിദേവ്: ഭാഗം 16

ആദിദേവ്: ഭാഗം 17

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!