നിന്നരികിൽ : PART 5

Share with your friends

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

എടാ അവളെനിക്ക് ഡിവോഴ്സ് തരത്തില്ലെന്ന പറയുന്നേ…. 🤥

സിദ്ധു നഖം കടിച്ചു കൊണ്ട് ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് ജിത്തുവിനോട് പറഞ്ഞു

മോർണിംഗ് വോക്ക് എന്ന് പറഞ്ഞു ഇറങ്ങിയതാണ് രണ്ടാളും

“അത് നന്നായി….. 😁

“എന്താന്ന്… 🤨

“ഒന്നുല്ല… നീ ടെൻഷൻ ആവാതെ….ഞാനില്ലേ കൂടെ…

“അതാണെന്റെ പേടി… നീ എന്നെ പിന്നെയും എന്തെങ്കിലും കുഴിയിൽ കൊണ്ട് ചാടിക്കും… അപ്പഴേ ഞാൻ പറഞ്ഞതാ ഈ കുരുപ്പ് വേണ്ട വേണ്ടാന്ന്…

“ഏഹ്.. . ഞാനറിഞ്ഞോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന്…അല്ല ഇന്ന് നിന്നോട് അവള് എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്തോ

“ഇല്ല.. ഞാൻ മുറിയിൽ നിന്നിറങ്ങുമ്പോഴും ഉണക്കാനിട്ടിരിക്കുന്ന തുണി പോലെ വിസ്‌തീകരിച്ചു കിടപ്പുണ്ടായിരുന്നു കട്ടിലിൽ…

“. നീ എന്തായാലും വാ വീട്ടിലേക്ക് പോകാം…. എന്നിട്ട് നമുക്കൊരുമിച്ചു സംസാരികാം…

🕵️‍♀️

“ഡിവോഴ്സൊ അടി പാവി….. എങ്കിൽ പിന്നെ ഇയാളെന്തിനാ ഇത്ര കഷ്ട്ടപെട്ടു കെട്ടിയത്

ശ്രെദ്ധയോട് ഫോണിൽ സംസാരിക്കുകയായിരുന്നു നന്ദു

“അച്ഛന്റെ നിർബന്ധപ്രകാരം ആണെന്ന്… എനിക്ക് വട്ടാണെന്ന വിചാരിച്ചു കെട്ടിയതാണെന്ന് അതാവുമ്പോ പെട്ടെന്ന് ഡിവോഴ്സ് കിട്ടുമല്ലോ എന്ന്…

“ഇയാള് ആള് കൊള്ളാല്ലോ.. ചുമ്മാതല്ല കണ്ടതിൽ ഒരു റൗണ്ട് ചുറ്റി അങ്ങേര് നിന്റടുത്തു തന്നെ എത്തിയത്…

“സത്യം പറഞ്ഞാൽ അതൊക്കെ കേട്ടപ്പോ എനിക്ക് ഇങ്ങേരെ പച്ചയ്ക്ക് തിന്നാനാ തോന്നിയെ… അതിന്റെ കലിപ്പിൽ ആ പാല് മൊത്തം കുടിച് അവസാനം എനിക്ക് പണിയായി

“എന്നാലും നിന്നെ ഇഷ്ട്ടപെടാതിരിക്കാൻ എന്തായിരിക്കും കാരണം… അതാ ഞാനാലോചിക്കുന്നേ….

“വല്ല ലവ് ഫൈലിയർ ആയിരിക്കും… അതല്ലേ ഇപ്പഴത്തെ ട്രെൻഡ്… എന്തായാലും ഞാനിയാളെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല… നോക്കിക്കോ ഇങ്ങേരെ കൊണ്ട് ഞാൻ മുക്ക് കൊണ്ട് ക്ഷ വരപ്പിക്കും ഞാൻ…

“അവസാനം നീ വരയ്ക്കാതെ നോക്കണം…മോളെ ആളത്ര ചില്ലറകാരനാണെന്ന് തോന്നുന്നില്ല…

“ഉവ്വ ഇങ്ങ് വരട്ടെ…ഈ നന്ദു ആരാണെന്ന് അയാള് അറിയാൻ പോവുന്നതേ ഉള്ളു മോളെ വെയിറ്റ് ആൻഡ് സീ 😎പിന്നെ നീ ഇതൊന്നും ഇനി ആരടേതും പറയാൻ നിൽക്കണ്ട പ്രേതെകിച്ചു അമ്മയോട് ഒക്കെ…

“ഒക്കെ
🤓

സിദ്ധുവും ജിത്തുവും വരുമ്പോൾ നന്ദു യശോദയോടൊപ്പം ചേർന്ന് ഡൈനിങ് ടേബിൾ ബ്രേക്ക്‌ഫാസ്റ്റിനായി ഒരുകുകയായിരുന്നു…

സിദ്ധു അവളെ നോക്കാതെ അകത്തേക്ക് മുറിയിലേക്ക് പോയി

ജിത്തു അവളെ നോക്കി ചിരിച്ചെങ്കിലും മുഖം വീർപ്പിച്ചു നിന്നതല്ലാതെ അവള് ചിരിച്ചില്ല…

“അല്ലമ്മേ ഇവിടുത്തെ അമ്മായിമാരൊക്കെ എപ്പഴാ പോയെ…

പ്ലേറ്റ് തുടച്ചു വയ്ക്കുന്ന യശോദയോടവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു

“ഏത് അമ്മായിയാ മോളെ…
അവർക്ക് മനസിലായില്ല

“ഹാ.. ഇന്നലെ രാത്രി ഇവിടുണ്ടായിരുന്ന അമ്മായിമാരില്ലെ.. അവരൊക്കെ

“അതൊക്കെ നമ്മടെ അയല്കാര മോളെ… അങ്ങോട്ടേക്ക് വന്ന നാരായണനാണ് അത് പറഞ്ഞത്

അയൽക്കാരോ…. ശെടാ

“അപ്പോ ബന്ധുക്കള്…..

“യശോധയ്ക്ക് ഒരു സഹോദരി ഉണ്ട് അവരങ് അമേരിക്കയിലാ… പിന്നെ എന്റെ ബന്ധുക്കളൊക്കെ കുറെ ദൂരെയ അതോണ്ട് ആർക്കും ഇ കല്യാണത്തിന് പങ്കെടുക്കാൻ പറ്റിയില്ല…

നന്ദുവിന് അമ്പരപ്പ് തോന്നി… എത്ര ദൂരെയാണെന്ന് പറഞ്ഞാലും ഇത്രേം അടുത്തൊരു ബന്ധുവിന്റെ..കല്യാണം കൂടാൻ വരാതിരിക്കുവോ..പലർക്കും സിദ്ധുവേട്ടൻ മകന്റെ സ്ഥാനതല്ലേ… ഇതെന്ത് സ്വന്തക്കാരാ…. ഇതിലും ഭേദം ആരും ഇല്ലെന്ന് പറയുന്നതായിരുന്നു..അതിനൊക്കെ തന്റെ വീട്ടുകാരെ തന്നെ സമ്മതിക്കണം… കല്യാണമെങ്കിൽ കല്യാണം… പാല് കാച്ചെങ്കിൽ അങ്ങനെ എല്ലാവരും കൂടി ഒത്തു കൂടാൻ കിട്ടുന്ന ഒരവസരം പോലും ആരും പാഴാക്കില്ല…

“എങ്കിലും അച്ഛാ…

എന്തോ ചോദിക്കാൻ വന്നെങ്കിലും അവളത് പകുതിയിൽ വെച് നിർത്തി…

“എന്താ മോളെ….

“ഒന്നുമില്ല അച്ഛാ….
അവൾ അടുക്കളയിലേക്ക് പോകവേ യശോദയും നാരായണനും പരസ്പരം നോക്കി

നന്ദു ജഗ്ഗിൽ വെള്ളവുമായി തിരിച്ചെത്തുമ്പോൾ സിദ്ധുവും ജിത്തുവും ടേബിളിൽ ഹാജർ ആയിരുന്നു

എല്ലാ ഗ്ലാസ്സുകളിലേക്കും വെള്ളം പകർന്നവൾ സിദ്ധുവിന് അരികിലായി ഇരുന്നു…

അവനുടനെ അവൾടടുത്തുന്നു കസേര കുറച്ചു കൂടി നീക്കിയിട്ട് ഇരുന്നു

നന്ദു അത് കണ്ടെങ്കിലും അവൾക് പ്രേതെകിച്ചു ഒന്നും തോന്നിയില്ല.. അവളുടെ മനസ്സിൽ നാരായണൻ പറഞ്ഞ കാര്യങ്ങളായിരുന്നു…

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് ഇവിടെ…. എന്താണെന്ന് കണ്ട് പിടിക്കണം

നാരായണൻ കുനിഞ്ഞിരുന്നു കഴിക്കുന്ന സിദ്ധു വിനെ നോക്കവേ തൊട്ടടുത്തു ഇരുന്ന ജിത്തു അയാളെ നോക്കി കണ്ണടച്ച് കാണിച്ചു സമാധാനിപ്പിച്ചു
💕

നന്ദു മുറിയിലിരുന്ന് ഫോണിൽ കളിക്കവെയാണ് സിദ്ധുവും ജിത്തുവും അങ്ങോട്ടേക്ക് വന്നത്..

“പെങ്ങളെ….

ജിത്തു വിളിക്കുന്നത് കേട്ടവൾ തലയുയർത്തി അവരെ നോക്കി

“എന്താ…..

ജിത്തു എന്ത് പറയണമെന്നറിയാതെ കുഴങ്ങി.. ഒടുവിൽ സിദ്ധു തന്നെ വാ തുറന്നു….

“എനിക്ക് ഡിവോഴ്സ് വേണം…

“ഓഹോ ഇന്ന് വേണം നാളെ വേണോ…

“ദിസ്‌ ഈസ് നോട്ട് ജോക്ക്…

“ആണോ… നിങ്ങളുടെ ചോദ്യം കേട്ടാൽ അങ്ങനെ പറയില്ല…ഡിവോഴ്സ് ഞാനെന്താ എന്റെ പോക്കറ്റിൽ ഇട്ട് നടക്കുന്ന കളിപ്പാട്ടമാണെന്നാണോ താൻ വിചാരിച്ചു വച്ചിരിക്കുന്നത്…ചോദിച്ചാൽ ഉടനെ എടുത്തു തരാൻ… ഇനി അഥവാ അങ്ങനെയാണെകിലും തനിക്കതു തരാൻ ഞാനുദ്ദേശിച്ചിട്ടില്ല….

“നീ തരേണ്ട ഞാനത് വാങ്ങിച്ചോളാം ടി വട്ടത്തി….

“വട്ടത്തി നിങ്ങളുടെ കുഞ്ഞമ്മ….എനിക്ക് വട്ടുണ്ടെന്ന് എന്നെ അറിയാവുന്നരോട് പറഞ്ഞാൽ തനിക്ക് വട്ടാണെന്ന അവര് പറയൂ

“ആക്ച്വലി തനിക്ക് വട്ടുണ്ടോ…. ജിത്തു അത് ചോദിച്ചതും അവൾ കട്ടിലിൽ നിന്നും ചാടിയിറങ്ങി

“എനിക്ക് വട്ടുണ്ടെന്ന് നിങ്ങളോട് ആരാ പറഞ്ഞെ… എനിക്കി കല്യാണം ഇഷ്ട്ടമല്ലായിരുന്നു അത്കൊണ്ട് ഇയാളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനാ ഞാൻ അന്ന് അങ്ങനൊക്കെ ചെയ്തത്… എന്നിട്ടും അവസാനം എന്റെ തലയിൽ തന്നെ ഇ തേങ്ങ വന്ന് വീണു….

“തേങ്ങ നിന്റെ അപ്പനാടി കുരുപ്പേ…

“എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ… ഇഡിയറ്റ് തനിക്കു ഞാനീ ജന്മത്തിൽ ഡിവോഴ്സ് തരത്തില്ലടോ… താൻ കൊണ്ട് പോയി കേസ് കൊടുക്ക്…

തറയിൽ ചവിട്ടി കുലുക്കി അവൾ പുറത്തേക്ക് പോയി…
💕

ജിത്തു വീട്ടിലേക്ക് തിരിച്ചു പോയതോടെ വീണ്ടും ജീവിതത്തിൽ ഒറ്റക്കായത് പോലെ സിദ്ധു വിന് തോന്നി 😑

“നിങ്ങള് കോളേജിൽ കണക്ക് ആണല്ലേ പഠിപ്പിക്കുന്നത്….🤔

സിദ്ധു അലമാരയിൽ നിന്ന് ബുക്കെടുക്കുമ്പോഴായിരുന്നു നന്ദു അത് ചോദിച്ചത്…

അലക്കിയ തുണികൾ മടക്കി വയ്ക്കുകയായിരുന്നു അവൾ

അവനുടനെ അവളെ തിരിഞ്ഞു നോക്കി

“ആണെങ്കിൽ 🤨

“അതാണിത്ര ഗൗരവഭാവം… അല്ലെങ്കിലും ഇ കണക്ക് മാഷുമാരൊക്കെ ഇങ്ങനാണ്… ഒന്നുങ്കിൽ ജിമ്മനായ കലിപ്പൻ.. അല്ലെങ്കിൽ ഇച്ചിരി കഷണ്ടി പ്ലസ് കലിപ്പ്… എങ്ങനൊക്കെ ഇരുന്നാലും കലിപ്പാണ് അവരുടെ മെയിൻ… എന്റെ സ്കൂളിലെ സാറും ഇങ്ങനായിരുന്നു… ഓഹ് അങ്ങേരുടെ കയ്യിന്ന് എന്തോരം പിച്ചും അടിയും കിട്ടിയിരിക്കുന്നു എനിക്ക്… ഹാ അതൊക്കെ ഒരു കാലം…പക്ഷെ അതൊക്കെ നല്ല സുഖമുള്ള ഓര്മ്മകള് കൂടിയാണ് അല്ലെ…. 😌

അവനോടെന്ന പോലെ ചോദിച്ചു കൊണ്ട് തിരിഞ്ഞു നോക്കവേ അവിടം ശുന്യമായിരുന്നു…

ബാൽക്കണിയിലേക്ക് എത്തി നോക്കവേ അവിടിരുന്നു പുസ്തകത്തിൽ കമിഴ്ന്നു കിടക്കുവാന് കക്ഷി…..

പൊട്ടനോട് വേദം ഓതിയത് പോലായി…🤐😬

മൂശട്ടാ…. 😤

നന്ദുവിന്റെ വീട്ടിലേക്ക് വിരുന്നു പോകുന്നത് സിദ്ധു ഓരോ ഒഴിവ്കഴിവുകൾ പറഞ് മാറ്റിവെച്ചു…

അവളും അതിനെപ്പറ്റി അവനോടു സംസാരിച്ചില്ല… ഒരു കണക്കിന് അത് നന്നായെന്ന് അവൾക്ക് തോന്നി..കുറച്ചു ദിവസം കൊണ്ട് തന്നെ അവന്റെ സ്വഭാവം അവൾക്ക് മനസിലായിരുന്നു… ഇ മൂശട്ടയെയും കൊണ്ട് പോകുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്…

എല്ലാവരെയും ഡെയിലി ഫോൺ വിളിക്കാറുള്ളത് കൊണ്ട് അവൾക്ക് അധികം പ്രയാസം തോന്നിയില്ല
💕

“മോള് ഇങ്ങനെ വെറുതെ നിൽകുവല്ലേ എന്തെങ്കിലും പഠിക്കാൻ ചേർന്നുടെ….

അത്താഴം കഴിക്കാനിരിക്കുബോഴാണ് യശോദ അവളോടത്‌ പറയുന്നത്….

“അതെ… മോള് പ്ലസ് ടു പാസ്സ് ആയിട്ട് പിന്നെ പോകാതിരുന്നത് മോശമായി പോയി… ഇന്നത്തെകാലത്ത് പെൺകുട്ടികൾ മിനിമം ഒരു ഗ്രേഡുയേഷൻ എങ്കിലും കംപ്ലീറ്റ് ആക്കണമെന്ന എന്റെ അഭിപ്രായം…

അവളൊന്ന് ചിരിച്ചതേയുള്ളു

“മോൾക്ക് ഇഷ്ടമാണെങ്കിൽ സിദ്ധു പഠിപ്പിക്കുന്ന കോളേജിൽ തന്നെ നമുക്ക് അഡ്മിൻ എടുക്കാം എന്താടാ… നാരായണൻ സിദ്ധുവിനോടായി ചോദിച്ചു

“ജസ്റ്റ്‌ പാസ്സ് വെച്ചോണ്ടൊന്നും അവിടെ അഡ്മിഷൻ കിട്ടില്ല… അത് ഇവിടത്തെ തന്നെ ഹൈലി റെപ്യൂട്ടറ്റ് കോളേജാണ്…

സിദ്ധു നീരസത്തോടെ പറഞ്ഞു കൊണ്ട് കൈകഴുകാനായി എഴുനേറ്റു പോയി…

നന്ദുവിന്റെ മുഖം വാടിയത് നാരായണൻ ശ്രെദ്ധിച്ചു….

നന്ദു മുറിയിലേക്ക് വരുമ്പോൾ സിദ്ധു പതിവ് പോലെ തലയിണ എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടക്കുകയായിരുന്നു….

കല്യാണരാത്രി മുതൽ ബാൽക്കണിയിലെ ആട്ടുകട്ടിലിലിനാണ് അവന്റെ ഉറക്കം

“ഒന്ന് നിന്നെ…..
നന്ദു അവനെ പിറകിൽ നിന്നും വിളിച്ചു

എന്താണെന്ന അർത്ഥത്തിൽ അവൻ അവളെ തിരിഞ്ഞു നോക്കി

“എനിക്ക് സമ്മതമാ ഡിവോഴ്സിന്…. പക്ഷെ പകരം എനിക്കൊരു കണ്ടിഷൻ ഉണ്ട്…. ഒരു ഡീൽ പോലെ

“എന്ത് കണ്ടിഷൻ .. അവൻ നെറ്റിചുളിച്ചു….

“എനിക്ക് കോളേജിൽ അഡ്മിഷൻ ശെരിയാക്കി തരണം… അതും നിങ്ങളുടെ ആ ഹൈലി റെപ്യൂട്ടറ്റ് കോളേജിൽ തന്നെ .അങ്ങനെയാണെങ്കിൽ ഡിവോഴ്സിനെ പറ്റി നമുക്ക് ആലോചിക്കാവുന്നതാണ്…. എന്ത് പറയുന്നു…

അവൾ മറുപടിക്കായി അവന്റെ മുഖത്തേക്ക് നോക്കി

(തുടരട്ടെ )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിന്നരികിൽ : ഭാഗം 1

നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 3

നിന്നരികിൽ : ഭാഗം 4

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!