പരിണയം – PART 7

പരിണയം – PART 7

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

ഇയാൾ എന്താ പറഞ്ഞത്…. നിരഞ്ജൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു…. എന്നിട്ട് അയാൾ കാർ സൈഡ് ചേർത്ത് ഒതുക്കി നിറുത്തി…

കൃഷ്ണപ്രിയ എന്താ പറഞ്ഞുവരുന്നത്… നിരഞ്ജൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആണ് ചോദിക്കുന്നത്..

ഏട്ടൻ തിരിച്ചു പട്ടാമ്പിയിലേക്ക് മടങ്ങുമ്പോൾ കൂടെ ഈ പ്രിയ ഉണ്ടാവില്ല.. ഏട്ടനും ഏട്ടനെ മാത്രം സ്നേഹിച്ഛ് കഴിയുന്ന ആ പെൺകുട്ടിക്കും ഇടയിൽ ഈ പ്രിയ ഒരു തടസമാകില്ല…. അതുകൊണ്ട് ഞാൻ ഇനി അങ്ങട് വരണില്യ… അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു..

നിരഞ്ജൻ അവളെ തന്നെ സാകൂതം നോക്കി ഇരിക്കുകയാണ്…. എന്നിട്ട് ചോദിച്ചു..

ഇയാൾ തന്റെ അച്ഛനോടും അമ്മയോടും ഒക്കെ എന്ത് മറുപടി പറയും… അവർ ചോദിക്കില്ലെ എന്താ എന്റെ കൂടെ പോരാത്തത് എന്ന്…

അച്ഛനോടു ഞാൻ കാര്യങ്ങൾ ഒക്കെ സാവധാനത്തിൽ പറഞ്ഞോളാം… എന്നെ മനസിലാകാൻ എന്റെ അച്ഛന് കഴിയും…

തന്റെ നാട്ടിൽ ഉള്ള ആളുകളോ… ?നിരഞ്ജൻ വീണ്ടും ചോദിച്ചു…

ആളുകൾ എന്താച്ചാ കരുതട്ടെ… ആ വിഷയം അവർക്ക് തന്നെ വിടാം… അവൾ പറഞ്ഞു…

എന്റെ വീട്ടിൽ ഉള്ളവരോടോ…. തന്നെ ഇത്രയും ദിവസം സ്വന്തം ഒരു മകളായി സ്നേഹിച്ച എന്റെ വീട്ടുകാരോട് എന്ത് പറയണം ഞാൻ… നിരഞ്ജൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ്..

എന്നോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ, ഞാൻ മനപ്പൂർവം ഒഴിവായി പോയിന്നു പറഞ്ഞാൽ മതി… അപ്പോൾ നിങ്ങളുടെ കാര്യങ്ങൾ കൂടുതൽ എളുപ്പം ആകുകയും ചെയ്യും… പ്രിയ പറഞ്ഞു

ചോദ്യങ്ങൾക്ക് എല്ലാം ഉള്ള മറുപടി ഇയാൾ നേരത്തെ തന്നെ പറയാൻ പഠിച്ചു വച്ചിരുന്നു അല്ലെ…

താൻ ‘അമ്മ തന്ന സ്വർണം മേടിക്കാഞ്ഞതിന്റെ കാരണം ഇതായിരുന്നു അല്ലേ.. നിരഞ്ജൻ അവളോട് ചോദിച്ചു…

അതെ… അർഹതപെടാത്തത് ഒന്നും ഈ പ്രിയ സ്വന്തമാക്കിയിട്ടില്ല ഇന്നോളം.. അരുന്ധതി അമ്മയുടെ ഒരു സ്വർണവും എനിക്ക് വേണ്ട…എന്റെ അച്ഛൻ തന്നത് മാത്രം മതി എനിക്ക്.. അത്കൊണ്ടാണ് ഞാൻ ആ ആമാട പെട്ടി അമ്മയ്ക്ക് തന്നെ തിരിച്ചു കൊടുത്തത്… അവൾ കടുപ്പിച്ചു തന്നെ ആണ് പറഞ്ഞത്..

താൻ കൊണ്ടുവരാത്തത് ഒന്നും താൻ തിരിച്ചു കൊണ്ടുപോകുന്നില്ലെങ്കിൽ പിന്നെ ഇതോ എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ ഹൃദയത്തോട് ഒട്ടി കിടന്ന താലിമാല കൈയിൽ എടുത്ത് പിടിച്ചു… ഇത് ഞാൻ എടുത്തോട്ടെ… മാലയിൽ പിടിച്ചുകൊണ്ട് അവൻ ചോദിച്ചു..

ഒട്ടും പ്രതീക്ഷിക്കാതെ ആയത്കൊണ്ട് പ്രിയ പെട്ടന്ന് പകച്ചുപോയി…

അരുതേ… അത് മാത്രം എടുക്കരുതേ എന്ന് പറഞ്ഞു അവൾ അവന്റെ കൈയിൽ കടന്നു പിടിച്ചു..

നിരഞ്ജൻ അത് ഇപ്പോൾ പൊട്ടിക്കും എന്ന മട്ടിലാണ് ഇരിക്കുന്നത്…

എന്തിനാ തനിക്ക് പിന്നെ ഈ താലി… പറയു കൃഷ്ണപ്രിയ.. നമ്മൾക്ക് രണ്ടാൾക്കും അതല്ലേ നല്ലത്.. അവൻ ചോദ്ച്ചപ്പോൾ അവൾ നിവർത്തിയില്ലാതെ സമ്മതിച്ചു… പക്ഷെ ഇപ്പോൾ എടുക്കരുതേ എന്നവൾ യാചിച്ചു..

ഓക്കേ എങ്കിൽ ഞാൻ മടങ്ങുമ്പോൾ ഇയാൾ ഈ മാല എനിക്ക് തരണം… ഒടുവിൽ അവർ തമ്മിൽ അങ്ങനെ ഒരു കരാർ ഉണ്ടാക്കി…

നിറഞ്ഞുവന്ന കണ്ണുനീർ നിരഞ്ജൻ കാണാതെ അവൾ മെല്ലെ ഒപ്പി…

ഇടക്ക് ഒക്കെ നിരഞ്ജന് ഫോൺ വന്നപ്പോൾ അവൻ ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…

ഏട്ടാ വണ്ടി നിർത്തിയിട്ട് സംസാരിക്കു… ഇങ്ങനെ ഫോണും വിളിച്ചോണ്ട് ഡ്രൈവ് ചെയ്യല്ലേ… അവൾ പറഞ്ഞപ്പോൾ നിരഞ്ജൻ പതിയെ വണ്ടി നിർത്തി…

ഞാൻ ഇന്ന് വൈകിട്ട് തന്നെ തിരിച്ചു പോകും… ഏറിയാൽ 5മണിക്കൂർ അതുവരെ ഒള്ളു താനും ഞാനും ആയിട്ടുള്ള ബന്ധം… അതുകൊണ്ട് മിണ്ടാതിരിക്കുക…. ഓക്കേ…

നിരഞ്ജൻ വണ്ടി മുന്നോട്ട് എടുത്തു…

കേവലം അഞ്ചു മണിക്കൂർ കൂടി കഴിഞ്ഞാൽ പ്രിയ വീണ്ടും പഴയതുപോലെ തന്നെ ആകും…. കൃഷ്ണപ്രിയ ഏകയാകുകയാണ്…… താൻ എന്നും തനിച്ചായിരുന്നു… ജന്മം തന്ന മാതാപിതാക്കളെ കാലം അതിന്റെ ഒഴുക്കിൽപ്പെട്ട് കൂട്ടികൊണ്ട് പോയപ്പോൾ ഈ ഉള്ളവൾ മാത്രം തനിച്ചായി… .. ആഹ് എന്തായാലും വിവാഹം തീരുമാനിച്ച കുറച്ചു ദിവസങ്ങളിൽ താൻ ഒരുപാട് സന്തോഷിച്ചു… ഒരു യുഗം മുഴുവൻ ഓർത്തിരിക്കാനുള്ളത് ദൈവം തനിക്ക് സമ്മാനിച്ച് കഴിഞ്ഞു… മീരയുടെ അടുത്തേക്ക് തന്നെ വീണ്ടും, കിരണിന്റെ വൃത്തികെട്ട സ്വഭാവം ഇനിയും എടുക്കാതിരിക്കണെ ന്റെ ഗുരുവായൂരപ്പ എന്ന് അവൾ പ്രാർത്ഥിച്ചു.

അങ്ങനെ അവർ രണ്ടുപേരും കൃഷ്ണപ്രിയയുടെ നാട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.. ദേവൻ അങ്ങ് വഴിയരുകിൽ കാത്തു നിക്കുന്നത് അവൾ കണ്ടു…

ദേ ചെറിയച്ഛൻ അവൾ ഒരു കൊച്ചുകുട്ടിയെ പോലെ വിളിച്ചു കൂവി…

ചെറിയച്ഛൻ എന്നാണോ ഇയാൾ അച്ഛനെ വിളിക്കുന്നതെന്ന് അവൻ ഓർത്തു.

കാർ ദേവന്റെ അരികിലായി വന്നു നിന്നു… അപ്പോളാണ് അവൾ കണ്ടത് കൂടെ നാണ്യമ്മുമായും ഉണ്ടെന്നു…

അമ്മുമ്മേ…. അവൾ ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു…

വന്നോ ന്റെ ചുന്ദരി കുട്ടി… മോളേ കാണാൻണ്ട് വിഷമിച്ചു പോയി ഈ വല്യമ്മ… ഇന്ന് വരും എന്ന് പറഞ്ഞു ദേവൻ ഇവിടെ നിൽപ്പുറച്ചിട്ട് മണിക്കൂർ എത്രയായിന്നു അറിയുവോ മോൾക്ക്… അവർ പറയുന്നത് കേട്ട് നിരഞ്ജൻ നീക്കുകയാണ്..

ഏട്ടാ ഇത് നമ്മുടെ വീടിന്റെ അടുത്തുള്ള അമ്മുമ്മയാ കെട്ടോ.. അവൾ പരിചയപ്പെടുത്തി..

അവൻ ഒന്ന് മന്ദഹസിച്ചു.

മോനെ കാർ നമ്മുടെ വീട്ടിലോട്ട് വരില്ല.. ദ അവിടെ പാർക്ക് ചെയാം നമ്മൾക്ക് കെട്ടോ.. ദേവൻ അവനുമായിട്ട് കേശവൻ കണിയാന്റെ വീട്ടിൽ പോയി…

കാർ അവിടെ ഒതുക്കിയിട്ട് അവർ തിരിച്ചു വന്നു..

മോളെ നിരഞ്ജൻ മോൻ ഇന്ന് പോകുകയാണെന്നു പറയുന്നു… Iതെന്താ ഇത്ര ദൃതി.. അവിടെ ആര്യയും ഹേമയും എല്ലാവരും കാത്തിരിക്കുവാ… രണ്ടാൾക്കും നാളേ മടങ്ങാം ന്തെ.. ദേവൻ പറയുന്നത് കേട്ടപ്പോൾ പ്രിയ അറിയാതെ അവളുടെ താലിമാലയിൽ പിടിച്ചത് നിരഞ്ജൻ കണ്ടു…

പാടവരമ്പത്തൂടെ നടക്കാൻ നിരഞ്ജൻ കുറച്ചു ബുദ്ധിമുട്ടി..

മോളേ മോന്റെ കയ്യിൽ മുറുക്കെ പിടിച്ചോ, കുട്ടിക്ക് ഇതൊന്നും വശമില്ല കെട്ടോ.. നാണിയമ്മുമ്മ ചിരിച്ചു…

അതൊന്നും സാരമില്ലെന്ന് പറഞ്ഞു നിരഞ്ജൻ ആടി ആടി മുന്നോട്ട് നടന്നു…

പക്ഷെ പ്രിയ അവന്റെ കൈയിൽ പിടിച്ചു….
മീരയും.മക്കളും കാണാൻ വേണ്ടി ആണ് അവൾ അങ്ങനെ ചെയ്തത്..

അവളുടെ കൈകളുടെ പിടിത്തം ഇടക്ക് അയഞ്ഞു വന്നു.. പകരം അവന്റെ കൈകൾ മുറുകി വന്നു…. ഇപ്പോൾ തോന്നും പ്രിയ ആദ്യമായിട്ടാണ് വരുന്നത് ഈ വരമ്പിൽ കൂടെ എന്ന്…

നാണിയമ്മുമ്മ ഉള്ളത്കൊണ്ട് അവർ പതിയെ ആണ് നടക്കുന്നത്… ദേവൻ മുൻപിൽ വെട്ടം കാണിച്ചു പോകുന്നുണ്ട്… പ്രിയ ഫോൺ ടോർച്ചും ഓൺ ആകിയിട്ടുണ്ട്…

തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു… നിരഞ്ജന്റെ ശ്വാസം അവളുടെ പിന്കഴുത്തിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു…അപ്പോളും അവന്റെ കൈകൾ അവളുടെ കൈകളിൽ ഉണ്ടായിരുന്നു…

ഹാവൂ വന്നോ ന്റെ മക്കൾ എന്ന് പറഞ്ഞു ഓടിവന്നു മീര….

യാത്ര ഒക്കെ സുഖമായിരുന്നോ മോനെ അവൾ വാത്സല്യത്തോടെ നിരന്ജനെ നോക്കി…

സുഖം അമ്മേ… അവൻ മറുപടി കൊടുത്തു..

ആഹ് അര്യേച്ചിയും ഹേമചേച്ചിയും എപ്പോൾ എത്തി.. പ്രിയ അവരുടെ അടുത്തേക്ക് ചെന്നു

മാ….. അവളുടെ ഒച്ച കേട്ട നന്ദിനി കൂട്ടിൽ നിന്ന് കരഞ്ഞു…

വരുന്നേടി എന്നും പറഞ്ഞു പ്രിയ തൊഴുത്തിലേക്ക് പോയി…

അവറ്റകളുടെ സ്നേഹം കണ്ടോ ദേവ.. എന്നും അതിനെ ഒക്കെ നോക്കി പരിപാലിച്ചത് മോൾ അല്ലെ…നാണിയമ്മയുടെ ആ വർത്തമാനം മീരക്ക് കുറച്ചിലായി പോയി..

നിരഞ്ജന്റെ കേൾക്കൽ ആണ് അവർ അത് പറഞ്ഞത്…

പ്രിയേ… നീ വന്നു മോനെ കൂട്ടികൊണ്ട് പോയെ… മീര വിളിച്ചപ്പോൾ പ്രിയ ഓടിയെത്തി….

അവർക്ക് രണ്ടാൾക്കും കൂടി മീര നല്ല ഒരു മുറി ഒരുക്കിയിരുന്നു…

ഏട്ടൻ റസ്റ്റ് എടുക്ക് …ഇനി നാളെ അങ്ങട് മടങ്ങാം…ഒരുപാട് യാത്ര ചെയ്തതല്ലേ മടുത്തു കാണും..അവൾ നിരഞ്ജൻ നോക്കികൊണ്ട് പറഞ്ഞു…

ശരിക്കും അവനു പോകാൻ മനസ്സില്ലായിരുന്നു..ഈ നാട് വല്ലാതെ ആകർഷിക്കുന്നു എന്ന് അവൻ ഓർത്തു… അതോ ഈ നാട്ടിൻപുറത്തുകാരിയോ…..

കിരൺ ഇടക്ക് നിരഞ്ജനോട് സംസാരിക്കാൻ അടുത്തുവന്നിരുന്നു… പ്രിയയെ കണ്ട കിരൺ അവളെ അടിമുടിനോക്കുകയാണ്… നിരഞ്ജന് അവന്റെ നോട്ടം അത്രക്ക് അങ്ങ് പിടിച്ചില്ല.. എനിക്ക് ഒന്ന് കിടക്കണമരുന്നു അവൻ പറഞ്ഞപ്പോൾ കിരൺ ഇറങ്ങിപ്പോയി…

അത്താഴം കഴിഞ്ഞു എല്ലാവരും നട്ടുവർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കുകയാണ്…

പ്രിയയെ മാത്രം അവിടെ ഒന്നും കണ്ടില്ല… നിരഞ്ജൻ കുറെ നേരമായി അവളെ കണ്ണുകൊണ്ട് തിരയുകയാണ്..

എന്നാൽ മോൻ ഉറങ്ങിക്കോ… ക്ഷീണം കാണില്ലേ എന്ന് പറഞ്ഞു ദേവൻ അവനെ ഉറങ്ങാൻ പറഞ്ഞുവിട്ടു…

മുറിയിലേക്ക് പോയ നിരഞ്ജൻ പെട്ടന്നാണ് ചായ്‌പിൽ നിക്കുന്ന പ്രിയയെ കണ്ടത്.. പതിയെ അവൻ അങ്ങോട്ട് പോയി… ഇടുങ്ങിയ ഒരു മുറിയാണ് അത്…അവിടെ നിറയെ പ്രിയയുടെ തുണികളും ട്രോഫികളും ഒക്കെ വാരിവലിച്ചു ഇട്ടിരിക്കുന്നു.. അതൊക്കെ അടുക്കി വെയ്ക്കുകയാണ് അവൾ.. ഇതെന്തിനാ ഈ റൂം ഇപ്പോൾ ക്‌ളീൻ ചെയുന്നത് എന്ന അവന്റെ ചോദ്യത്തിന് മുൻപിൽ അവൾ ഒന്ന് തല ഉയർത്തി നോക്കി..

ഇതായിരുന്നു ഏട്ടാ എന്റെ മുറി… അവൾ പറഞ്ഞു…

നിരഞ്ജന് അത്ഭുതം തോന്നി…. ഈ ഇടുങ്ങിയ മുറിയിൽ ആണോ ഇവൾ കഴിഞ്ഞത്… അപ്പോൾ ഇന്ന് തങ്ങൾക്ക് വേണ്ടി റെഡി ആക്കിയ മുറിയോ.. അവളോട് ചോദിക്കാൻ തുടങ്ങും മുൻപ് ദേവൻ അവിടേക്കു വന്നു..

പോയി കിടക്കു പ്രിയ മോളെ… നിരഞ്ജൻ മോൻ ആകെ മടുത്തു കെട്ടോ…

അങ്ങനെ അവർ രണ്ടുപേരും കൂടി മുറിയിലേക്ക് പോയി..

പ്രിയ സാധാരണ പോലെ തന്നെ അന്നും നിലത്തായിരുന്നു കിടന്നത്…

പിറ്റേ ദിവസം രാവിലെ അവർ രണ്ടുപേരും കൂടി അമ്പലത്തിൽ പോയി… നാണിയമ്മയും ഉണ്ടായിരുന്നു കൂടെ..

ഒരു മെറൂൺ കളർ ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത്..

അമ്പലത്തിൽ തൊഴുത്തിട്ട് ഇറങ്ങിയപോൾ പ്രിയ അവളുടെ നൃത്തവിദ്യാലയം നിരഞ്ജനെ കാണിച്ചു കൊടുത്തു..

അപ്പോൾ ആണ് അവൻ അറിയുന്നത് പ്രിയ ഒരു ഡാൻസർ ആണെന്ന്…

അവിടുത്തെ കുട്ടികളോട് വിശേഷങ്ങൾ ഒക്കെ പങ്കുവെയ്ക്കുവാരുന്നു പ്രിയ…

നാണിയമ്മയും നിരഞ്ജനും തമ്മിൽ അപ്പോൾ സംസാരിക്കുവാരുന്നു…

ഈ അനാഥകുട്ടിയെ കൈവിടല്ലേ മോനെ..നാണിയമ്മ പറയുന്നത് കേട്ട് നിരഞ്ജൻ അവരെ തുറിച്ചു നോക്കി…

അനാഥയോ… ആരാ പ്രിയയുടെ കാര്യം ആണോ പറയുന്നത്…. അവൻ ചോദിച്ചു..

അതെ മോനെ.. .നാണിയമ്മ അവളുടെ ജീവിതകഥ പറഞ്ഞപ്പോൾ അവനു കണ്ണ് നിറഞ്ഞു വന്നു…

മീര എന്ന സ്ത്രീയുടെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവൾക്ക്… ഇടുങ്ങിയ മുറിയിൽ അവൾ കിടന്നതല്ല, മീര കിടത്തിയത് ആണെന്ന് അവനു മനസിലായി…

ഈ പാവം പെൺകുട്ടിയെ Tതന്റെ അമ്മയും ബാക്കി എല്ലാവരും ചേർന്ന് ചതിച്ചല്ലോന്നു ഓർത്തപ്പോൾ അവനു കലശലായ ദേഷ്യം വന്നു..

ഇവളുടെ മുൻപിൽ നിസഹായനായി നില്ക്കാൻ മാത്രമേ തനിക്ക് ഇപ്പോൾ കഴിയു എന്ന് അവൻ ഓർത്തു..

തുടരും..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പരിണയം – ഭാഗം 1

പരിണയം – ഭാഗം 2

പരിണയം – ഭാഗം 3

പരിണയം – ഭാഗം 4

പരിണയം – ഭാഗം 5

പരിണയം – ഭാഗം 6

Share this story