തനുഗാത്രി: PART 18

തനുഗാത്രി: PART 18

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: PART 18

“ഇല്ല അറിയില്ല..നീയും ഇതാരോടും പറയരുത്..പിന്നെ എനിക്ക് നിന്റെ ഒരു സഹായം വേണം..”

കണ്ണൻ പറഞ്ഞു നിർത്തിയതും വിവേകിന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.

“എന്ത്‌ സഹായമാണ് സാർ.. ”

വിവേക് സംശയത്തോടെ ചോദിച്ചു.

“നിസാരമായ കാര്യമാണ്, നീ തനുവിനെ ഫോളോ ചെയ്യണം അവൾ പോലും അറിയാതെ… എന്റെ ജോലിയുടെ സ്വഭാവം അവളെ അപകടത്തിലേക്ക് തള്ളിയിടുമോ എന്ന് ഞാൻ ഭയക്കുന്നു. അത്കൊണ്ട് അവൾ കോളേജിൽ എത്തിയോ? വൈകിട്ട് ബസ്സിൽ കേറിയോ എന്നൊക്കെ നോക്കി എന്നെ ഇൻഫോം ചെയ്യണം.. ”

“സാർ.. അങ്ങനെ ആണെങ്കിൽ എനി തിങ് സീരിയസ്.. ”

“ഹ്മ്മ്.. നീ എനിക്ക് ഈ ഉപകാരം മാത്രം ചെയ്താൽ മതി.. ആൾറെഡി അവളെ ശ്രദ്ധിക്കാൻ അവിടെ ആളുകളുണ്ട്.. എങ്കിലും… ”

“ശ.. ശരി.. സാർ.. ”

“താങ്ക്സ് വിവേക്… സമയം ഒരുപാടായി.. പോയി കിടന്നോളൂ.. ”

വിവേകിനെ ഉറങ്ങാൻ പറഞ്ഞയച്ചെങ്കിലും കണ്ണന് ഉറങ്ങാൻ കഴിഞ്ഞില്ല. ഭീഷണി മുഴക്കുന്നവന് തനു എറണാകുളത്തുകാരിയാണെന്ന് മാത്രമേ അറിയൂ.. അതിനാൽ അവളെ കോളജിലേക്ക് വിടാം എന്നവൻ ആലോചിച്ചു… ഇവിടെ തന്റെ കൂടെ നിന്നാൽ അവൾ പഠനത്തിൽ ശ്രദ്ധ കൊടുക്കില്ല… ഒരു മുൻകരുതൽ എന്നോണം മുൻപ് തന്നെ തനുവിനെ സംരക്ഷിക്കാൻ അവൻ രഹസ്യമായി ആളുകളെ നിയമിച്ചിട്ടുണ്ട്. അതിൽ ചെറിയൊരു ഉറുമ്പിനെ പോലെയാണ് വിവേക്, പക്ഷെ കൃത്യസമയത്ത് വേടന്റെ കാലിൽ കടിച്ച് തനുവെന്ന പറവയെ രക്ഷിക്കാൻ ആ ഉറുമ്പിന് കഴിയുമെന്ന് കണ്ണൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

അടുത്ത ദിവസം, എല്ലാവരും യാത്രപറഞ്ഞ് ഇറങ്ങി. അടുത്തുള്ള അരുവിയിൽ പോയി കുളിച്ചുല്ലസിച്ച്, കണ്ണൻ ഏർപ്പാടാക്കിയ വണ്ടിയിൽ തന്നെ അവർ എറണാകുളത്തേക്ക് മടങ്ങി.

വീട് വീണ്ടും നിശ്ശബ്ദമായപ്പോൾ തനുവിന്റെ മുഖം വാടി.അവൾ തന്റെ മുറിയിൽ വന്നിരുന്നു.

“എന്താ തനു മുഖം വല്ലാണ്ടിരിക്കുന്നെ.. ”

“എല്ലാവരും പോയില്ലേ.. മൊഴിയും വീട്ടിലേക്ക് പോയി..”

“മൊഴി നിന്റെ കല്യാണത്തിന് വന്നതല്ലേ.. അവൾക്ക് വീട്ടിൽ പോകണ്ടേ..നീയും നിന്റെ മുറിയിലേക്ക് പോ..”

“ഇതല്ലേ എന്റെ മുറി..”

“മോളെ തനു… ഇനിമുതൽ നിന്റെ മുറി മുകളിലാണ്… പോ.. പോയി നിന്റെ സാധനങ്ങളൊക്കെ അവന്റെ മുറിയിൽ കൊണ്ട് പോയി അടുക്കി വയ്ക്ക്..”

ഡെയ്‌സി ചിരിച്ചുകൊണ്ട് പറഞ്ഞു.
തനു തന്റെ പെട്ടിയുമായി മുകളിലെ മുറിയിലെ കതവിൽ തട്ടി..,

“ശ്രീ അകത്തേക്കു വാ..”

ഞാൻ വരുമെന്ന് ഇവന് അറിയാമായിരുന്നോ..? എന്നിട്ടും ഇവൻ കൂളായി ഇരിക്കുന്നുണ്ടല്ലോ.. എനിക്ക് മാത്രം എന്താ ഈ പേടി. മനസിൽ പറഞ്ഞുകൊണ്ട് പെട്ടിയുമായി അവൾ അകത്തേക്ക് കയറി. അവൻ അവളെ സംശയത്തോടെ നോക്കി.

“അമ്മ പറഞ്ഞു ഇനി ഇതാണ് എന്റെ റൂമെന്ന്..എന്റെ ഡ്രെസ്സൊക്കെ എവിടെയാ വെക്കാ.”

അവൻ അവന്റെ അലമാരിയിലേക്ക് വിരൽ ചൂണ്ടി.അവൾ ഒന്നും മിണ്ടാതെ അലമാരയ്ക്ക് അടുത്തേക്ക് നടന്നു. അവൻ പുറത്തേക്കും.

ഒരു വശത്ത് തന്റെയും മറുവശത്ത് അവന്റെയും തുണികൾ അടുക്കി വെച്ച് തിരിഞ്ഞു നോക്കിയതും അവൻ ഇല്ല. അവൾ മെല്ലെ കട്ടിലിൽ വന്നിരുന്നു.

കുറച്ചു കഴിഞ്ഞ് കണ്ണൻ വന്നതും അവൾ ഉറങ്ങി തുടങ്ങിയിരുന്നു… സാരി ഉടുത്തുള്ള കിടപ്പ് കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. ഹേയ് ശ്രീ വെറുതെ എന്നെ പ്രലോപിപ്പിക്കരുത് കേട്ടോ.. അവൻ അവളെ പുതപ്പിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു. ശേഷം താഴേക്ക് നടന്നു.

ഫോൺ ശബ്ദം കേട്ടുകൊണ്ടാണ് തനു ഞെട്ടി ഉണർന്നത്. തന്നെ ആരാണാവോ പുതപ്പിച്ചത്? ഡെയ്‌സിയമ്മയ്ക്ക് മുകളിലോട്ട് വരാൻ കഴിയില്ല..മൊഴി ആണെങ്കിൽ വീട്ടിലേക്കും പോയി.. സണ്ണി… അവനാണോ എന്നെ പുതപ്പിച്ചത്..അവളുടെ കണ്ണുകളിൽ നാണം വിരിച്ചുകൊണ്ട് അവൾ ഫോൺ എടുത്തു.

“ഹലോ…”

മറുവശത്ത് നിശബ്ദത..

“ഹലോ… ആരാ…”

എന്ന് പറഞ്ഞ് ഫോണിലേക്ക് നോക്കിയപ്പോഴാണ് അത് കണ്ണന്റെ ഫോണാണ് എന്ന് മനസ്സിലായത്. അവൾ വേഗത്തിൽ താഴേക്കിറങ്ങി..

“ഫോൺ..”

അവൾ കണ്ണന് നേരെ ഫോൺ നീട്ടി.

“നീ സംസാരിച്ചോ….? ”

അതിലെ നമ്പർ കണ്ടതും ഒരു ഞെട്ടലോടെ അവളെ നോക്കി.

“ഇല്ല… റെസ്പോണ്ട് ചെയ്യുന്നില്ല..”

അത് കേട്ടതും അവൻ ഫോൺ ചെവിയിൽ വെച്ചുകൊണ്ട് മുകളിലേക്ക് നടന്നു.

“Sp.. നീ ഞാൻ വിചാരിച്ചത് പോലെ അല്ലല്ലോ… രണ്ടു ദിവസത്തിനുള്ളിൽ കല്ല്യാണം കഴിച്ചു കളഞ്ഞല്ലോ മിടുക്കാ.. ഇനി എന്റെ ഭീഷിണിക്ക് ഫലം കണ്ട് തുടങ്ങും.. ഇത് വരെ ഏതോ ഒരുത്തിയെ വെച്ചു ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് നീ ഭയപ്പെടാതിരുന്നത്… ഇപ്പൊ അവൾ നിന്റെ ഭാര്യയാണ്.. ഇനി കാര്യങ്ങൾ എളുപ്പം..”

“ലുക്ക്‌.. എന്റെ അച്ഛൻ എന്റെ കണ്മുന്നിൽ വെച്ചാണ് മരിച്ചത്..അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഞാനൊരു വക്കീൽ ആയതും… എന്റെ ജീവൻ പോയാലും ശരി ഒരു കേസ് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ഞാൻ അത് ചെയ്തിരിക്കും..”

“ഹേയ്… നീ വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കരുത്…”

“നിനക്കൊരു ഗുഡ് ന്യൂസ്‌ ഉണ്ട്, എന്റെ ഭാര്യ നിന്റെ തട്ടകത്തിൽ, അതായത് എറണാകുളത്ത് തന്നെ ഉണ്ടാകും, നിനക്ക് അത്രയ്ക്ക് സമർഥ്യമുണ്ടെങ്കിൽ കണ്ട് പിടിക്ക്…”

അവൻ ഫോൺ കട്ട് ചെയ്തു.

തനു…. അവനോട് ധൈര്യത്തോടെ അങ്ങനെ പറഞ്ഞെങ്കിലും നിന്നെ ഒറ്റയ്ക്ക് പറഞ്ഞയക്കാൻ എനിക്ക് പേടിയാണ്.നിന്നെ ഇവിടെ തന്നെ നിറുത്താൻ തോന്നുവാ.. പക്ഷെ ഇനിയുള്ള രണ്ട് മാസം പഠിപ്പിൽ മാത്രമായിരിക്കണം നിന്റെ ശ്രദ്ധ. അവന്റെ കേസും ഈ രണ്ട് മാസത്തിൽ കോടതിയിൽ എത്തും. എനിക്ക് വേറെ വഴിയില്ല ശ്രീ..എങ്കിലും നീ അവിടെ സുരക്ഷിതയായിരിക്കും, ഞാൻ എല്ലാം ഏർപ്പാട് ചെയ്തുട്ടുണ്ട്. ഞാൻ നിന്നെ കാണാതിരുന്നാൽ തന്നെ അവൻ നിന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടും. ഒരുപാട് ആലോചിച്ച ശേഷം നാളെ തന്നെ അവളെ എറണാകുളത്തേക്ക് എത്തിക്കണം എന്ന് അവൻ ഉറപ്പിച്ചു.

രാത്രി ഭക്ഷണം കഴിച്ച് മുകളിൽ മുറിയിലേക്ക് കയറിയ കണ്ണൻ ഒന്ന് ഞെട്ടി.കട്ടിലിൽ പൂക്കൾ വിതറിയിരിക്കുന്നു. കുറച്ചു മുൻപ് മുത്തു മുകളിലേക്ക് പോകുന്നത് അവൻ കണ്ടിരുന്നു..

” ഈ അമ്മയെ കൊണ്ട് തോറ്റു. ”

കിടക്കയിലെ പൂക്കളെ തോലോടിക്കൊണ്ട് അവൻ കട്ടിലിൽ ഇരുന്നു. ശ്രീയുടെ റിയാക്ഷൻ എന്തായിരിക്കും എന്നറിയാൻ അവൻ കാത്തിരുന്നു.(വലിയ റീയാക്ഷനൊന്നും പ്രതീക്ഷിക്കണ്ട.. പേടിച്ചു ബോധം കെടും എന്നിട്ട് സുഖമായി കിടന്ന് ഉറങ്ങും..)

“മോളെ… ദാ ഈ പാൽ കൊണ്ട് പൊയ്ക്കോ.. കണ്ണൻ നേരാവണ്ണം ഒന്നും കഴിച്ചിട്ടില്ല..”

അവൾ മറ്റൊന്നും പറയാതെ മുറിയിലേക്ക് കയറി. മുറിയിലെ അലങ്കാരങ്ങൾ കണ്ടതും അവൾ ഞെട്ടാതിരുന്നില്ല. അലങ്കരിച്ചിരിക്കുന്ന കട്ടിലിൽ കണ്ണനെ കണ്ടതും അവളുടെ കൈകൾ വിറച്ചു, കൈയ്യിലുണ്ടായിരുന്ന പാൽ ഗ്ലാസ്‌ നിലത്തേക്ക് വീണു..

“ശ്രീ… നീ പേടിക്കണ്ട… നമ്മുടെ വിവാഹം മാത്രമേ.. കഴിഞ്ഞിട്ടുള്ളൂ.. അമ്മ നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു എന്ന് മാത്രം… ഇതൊന്നും ഇപ്പൊ വേണ്ട… നീ ആദ്യം പഠിപ്പിൽ ശ്രദ്ധ കൊടുക്ക്… നാളെ തന്നെ നീ എറണാകുളത്തേക്ക് പോകുവല്ലേ… നീ റസ്റ്റ്‌ എടുത്തോളൂ… എനിക്ക് കുറച്ചു പണിയുണ്ട്…”

അവൻ തന്റെ പ്രൈവറ്റ് റൂമിലേക്ക് പോയി.

അവൻ എന്താണ് പറഞ്ഞത് അമ്മ നിർബന്ധിച്ചപ്പോൾ സമ്മതിച്ചെന്നോ..? പിന്നെന്താണ് നാളെ തന്നെ ഞാൻ എറണാകുളത്തേക്ക് പോകുവാനെന്നോ..?
എന്ന ചിന്തയിൽ അവൾ എപ്പോഴോ ഉറങ്ങിപ്പോയി.

അടുത്ത ദിവസം ഡെയ്‌സിയോട് എങ്ങയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ച് അവൻ അവളുമായി എറണാകുളത്തേക്ക് യാത്രയായി. തൊട്ടടുത്തിരുന്ന് ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാനാകാതെ ഇരുവരും പ്രയാസപ്പെട്ടു. തനു ഉറക്കത്തിലേക്ക് വീണപ്പോൾ അവൻ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു. അവളെ ഹോസ്റ്റലിൽ ആക്കിയ ഉടനെ അവൻ മടങ്ങി.

അങ്ങനെ ഒരാഴ്ച കടന്നു പോയി. ആദ്യ രണ്ട് ദിവസം പേരിന് വേണ്ടി വിളിച്ചിരുന്നു..പിന്നെ മെസ്സേജ് മാത്രമായി.ഇപ്പോൾ അതും ഇല്ലാതായി… അത് അവൾ അവനോട് ചോദിക്കുകയും ചെയ്തു.

“എനിക്ക് വേറെ പണിയില്ലേ.. നീ എന്താ കൊച്ചു കുഞ്ഞാണോ…? ലുക്ക്‌ തനു.. കുറച്ചു പക്വതയോടെ ചിന്തിക്ക്..ആദ്യം നന്നായി പഠിക്ക്… ഈ ലൂസ് ടാക്കിന്റെ ആവശ്യമില്ല..”

എന്നായിരുന്നു അവന്റെ മറുപടി. അത് കേട്ടതും കത്തി നെഞ്ചിലേക്ക് കുത്തിയിറക്കുന്നത് പോലെ അവൾക്ക് തോന്നി. തന്നെ എപ്പോഴും ശ്രീ… ശ്രീക്കുട്ടി എന്ന് വിളിച്ചിരുന്ന നീ തനു എന്ന് വിളിക്കുമ്പോൾ ഒരകൽച്ച ഫീൽ ചെയ്യന്നു..
ചിലപ്പോൾ സൗമ്യനായി മറ്റുചിലപ്പോൾ ദേഷ്യത്തോടെ എന്തിനാ ഇതൊക്കെ..അവൾക്ക് വിഷമിക്കാൻ വേറെ കാരണങ്ങൾ വല്ലതും വേണോ.. ഡെയ്‌സിയും മൊഴിയും അവളെ എന്നും വിളിക്കും പക്ഷെ അവൻ മാത്രം വിളിച്ചില്ല..
അത് അവളെ വല്ലാതെ വേദനപ്പെടുത്തി.

അന്ന് സ്വാതി അവളെ വീട്ടിലേക്ക് ക്ഷണിച്ചു, സ്വാതിയുടെ വീട്ടിലേക്കല്ലേ കണ്ണൻ വഴക്ക് പറയില്ല എന്നോർത്ത് അവൾ സ്വാതിയുടെ വീട്ടിലേക്ക് പോയി.

ഇവിടെ കണ്ണൻ എപ്പോഴത്തെയും പോലെ ഹോസ്റ്റൽ വാർഡൻ ശ്രീദേവിയെ വിളിച്ചു..

“ഹലോ sp സാർ.. തനു ഇതുവരെ എത്തിയിട്ടില്ല…”

ശ്രീദേവിയുടെ വാക്കുകൾ കേട്ടതും അവൻ ഉടനെ തനുവിന്റെ ഫോണിലേക്ക് വിളിച്ചു. അവൾ ഫോൺ എടുക്കാതെ അവനോടുള്ള ദേഷ്യം പ്രകടിപ്പിച്ചു.. അവനെ ആരോ വാളുകൊണ്ട് വെട്ടുന്നത് പോലെ അവന് തോന്നി. അവൻ ടെൻഷനോടെ കാർത്തിക്കിനെ വിളിച്ചു.

“ഡാ… അവളെ വിളിച്ചിട്ട് എടുക്കുന്നില്ല..”

“നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..”

കാർത്തിക്ക് ഫോൺ കട്ട് ചെയ്ത് തനുവിന്റെ ഫോണിലേക്ക് വിളിച്ചു.ആദ്യ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു..

“ഹലോ… ഏട്ടാ..”

“ഹേയ്.. തനു നീയെന്താ കണ്ണൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തെ..അവൻ അവിടെ എന്തോരം ടെൻഷൻ അടിച്ചു.. എവിടാ ഇപ്പൊ..? ”

“ഞാൻ എന്റെ ഫ്രണ്ട് സ്വാതിയുടെ വീട്ടിലാ…”

“ഉം.. ശരി ഫോൺ വെച്ചോ ഞാൻ അവനോട് പറഞ്ഞോളാം..”

ഫോൺ കട്ടായ അടുത്ത നിമിഷം തന്നെ സ്വാതിയുടെ ഫോണിലേക്ക് കണ്ണന്റെ കാൾ വന്നു..

“ഹാ.. സാർ.. തനു എന്റെ വീട്ടിലുണ്ട്..”

“ഫോൺ ഒന്ന് കൊടുത്തേ..”

“തനു.. കണ്ണൻ സാർ..”

സ്വാതി ഫോൺ തനുവിന്റെ കയ്യിലേക്ക് കൊടുത്തു..

“ഹലോ..”

“എവിടെങ്കിലും പോകുവാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ.. ഞാൻ വിളിച്ചിട്ട് നീ എന്താടി ഫോൺ എടുക്കാത്തത്.. ഇനി ഇതുപോലെ വല്ലതും ഉണ്ടായാൽ.. ഇറ്റ്സ് ലാസ്റ്റ് വാണിംഗ്..”

അവന്റെ ഗൗരവത്തോടെയുള്ള ശബ്ദം കേട്ടതും അവൾ വിതുമ്പി തുടങ്ങി..

“എന്താ പറഞ്ഞത് കേട്ടോ..”

“ഹലോ.. സാർ ഞാൻ സ്വാതിയാണ്.. തനു കരയുവാ..സോറി ഞാനാണ് അവളെ നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നത്..”

“ശരി സ്വാതി..നമുക്ക് പിന്നെ സംസാരിക്കാം.. കുറച്ചു കഴിയുമ്പോ വീടിന്റെ പുറത്ത് ഒരു ഓട്ടോ വരും.. അവളെ അതിൽ കയറ്റി ഹോസ്റ്റലിലേക്ക് വിട്ടേക്ക്.. പിന്നെ അവളോട്‌ വേറൊന്നും പറയണ്ട..”

“ശരി സാർ..”

സ്വാതി ഫോൺ കട്ട് ചെയ്തതും തനു കരഞ്ഞുകൊണ്ട് എഴുന്നേറ്റു,

“ഞാൻ ഇപ്പൊ തന്നെ പോകുവാ..”

എന്ന് പറഞ്ഞു ഇറങ്ങയതും സ്വാതി അവളുടെ പിന്നാലെ പോയി. കണ്ണൻ പറഞ്ഞത് പോലെ അവളുടെ വീടിന്റെ പുറത്തു ഒരു ഓട്ടോ വന്നു നിന്നു. തനുവിനെ ഭദ്രമായി ഓട്ടോയിൽ കയറ്റി വിട്ടു.

“തനു.. എവിടായിരുന്നു ഇത്രയും നേരം.. sp സാർ വിളിച്ചിരുന്നു.. നീ എത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ എന്തോരം വിഷമിച്ചു എന്നറിയോ..”

ഹോസ്റ്റലിൽ എത്തിയതും ശ്രീദേവി ചോദിച്ചു.

“ഫ്രണ്ടിന്റെ വീട്ടിലായിരുന്നു മേം.. സോറി..”

എന്ന് പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് കടന്നു.. എന്തിനാ ഞാൻ വന്നോ ഇല്ലയോ എന്ന് ശ്രീദേവി മേമിനെ വിളിച്ചു ചോദിക്കുന്നെ..? ഞാനെന്താ കൊച്ചു കുട്ടിയാണോ..? മേം എന്ത്‌ കരുതിക്കാണും..
എന്ന് ചിന്തിച്ചു. അടുത്ത രണ്ട് ദിവസം അവൾ നേരാവണ്ണം ഭക്ഷണം കഴിച്ചില്ല..സ്വാതി തനു അറിയാതെ അത് കണ്ണനെ അറിയിച്ചു.

അവൾ ഭക്ഷണം കഴിച്ചില്ലെങ്കിലും വേണ്ടില്ല.. അവൾ എവിടെയാണെന്ന് അവൻ അറിയരുത്.. എന്ന് മാത്രമായിരുന്നു കണ്ണന്റെ ചിന്ത.

എന്തൊക്കെ ആയിരുന്നു.. ഡെയിലി മെസ്സേജ് അയക്കാം എന്നൊക്കെ പറഞ്ഞിട്ട്..ഇപ്പൊ ഞാൻ കഴിച്ചോ ഇല്ലയോ എന്ന് ചോദിക്കാൻ പോലും നിനക്ക് സമയമില്ലേ സണ്ണി… അവൾ അവന്റെ ഫോട്ടോ കയ്യിലെടുത്തുകൊണ്ട് വിഷമത്തോടെ ചോദിച്ചു.

അവിടെ കണ്ണനോ, അവളുടെ ഷാൾ എടുത്ത് അവളുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് ഒന്നും അവളോട്‌ പറയാനാവാതെ വിഷമിച്ചു..

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 12

തനുഗാത്രി: ഭാഗം 13

തനുഗാത്രി: ഭാഗം 14

തനുഗാത്രി: ഭാഗം 15

തനുഗാത്രി: ഭാഗം 16

തനുഗാത്രി: ഭാഗം 17

Share this story