ഗൗരി: PART 42

Share with your friends

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആർച്ച ഗുപ്തനെ രൂക്ഷമായി നോക്കി
നീ നോക്കി പേടിപ്പിണ്ടാ, ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് ,ശരത്തിനെ നീ മറക്കണം ,നീ എന്തിനാ അവനെ ഇനി ഓർക്കുന്നത്
അതൊക്കെ എന്റെ പേർസണൽ കാര്യങ്ങളാണ് ,താനതിൽ ഇടപ്പെടണ്ട

ഞാൻ ഇടപ്പെടും അതിനുള്ള അവകാശം എനിക്കുണ്ട്

എന്തവകാശം

ആ കൈയ്യിൽ കിടക്കുന്ന മോതിരം ഇട്ടത് ഞാനാണ്

ആർച്ച വിരലിലെ മോതിരത്തിലേക്ക് ഒന്നു നോക്കി

നീയൊരു കാര്യം മനസ്സിലാക്കണം പിടിച്ചു വാണ്ടേണ്ടതല്ല സ്നേഹം അത് അറിഞ്ഞു നൽകേണ്ടതാണ് ,അങ്ങനെ അറിഞ്ഞു സ്നേഹം കിട്ടാനായിട്ട് ഒരു ഭാഗ്യം വേണം ,ഇത് മനസ്സിലാക്കാതെ യാണ് താൻ ശരത്തിന്റെ പിന്നാലെ നടക്കുന്നത്

കഴിഞ്ഞോ ക്ലാസ്സ് കഴിഞ്ഞെങ്കിൽ എനിക്ക് പോകാമായിരുന്നു

എവിടെക്ക്
നീ എവിടെക്കും പോകുന്നില്ല ,ഐസ്ക്രീo പറഞ്ഞിട്ടുണ്ട് അത് കഴിച്ചിട്ട് പോയാൽ മതി
വെറുതെ എന്റെ കൈ ക്ക് പണി യുണ്ടാക്കണ്ടാ

ആർച്ചക്ക് അവനെ ധിക്കരിച്ച് അവിടെ നിന്നും ഏണിറ്റു പോകണമെന്നുണ്ടായിരുന്നു, പക്ഷേ എന്തോ അതിന് കഴിയുന്നില്ല ,ഗുപ്ത നോടുള്ള ഭയമാണോ അതോ അവന്റെ ആജ്ഞാശക്തിക്കു മുൻപിൽ താൻ അശക്തയാവുകയാണോ അറിയില്ല എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന്

ദേ .. ഐസ് ക്രീം വന്നു ,സ്വപ്നം കണാതെ കഴിക്ക് ,ഇതു മുഴുവനും കഴിക്കണം കാശ് കൊടുത്തു വാങ്ങുന്നതാണ് അതോർമ്മ വേണം

ആർച്ച എങ്ങനെയോ അത് മുഴുവൻ കഴിച്ച് തീർത്തു

റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി

ഇനി നീ എങ്ങോട്ടാണ് പോകുന്നത് ആർച്ച കൊച്ചമ്മേ

ത്തതൊക്കെ താനറിയുന്നതെന്തിനാ

അറിയണം നീയിപ്പോ എന്റെ കൂടെ വരണം

എവിടെക്ക് ,
ഞാൻ വരില്ല എനിക്ക് ഷോപ്പിംഗ് ഉണ്ട്

ഒരു അര മണിക്കൂർ നീയെന്റെ കൂടെ വന്നെ പറ്റു

എന്റെ കൂട്ടുക്കാരി ദേ അവിടെ വന്ന് നിൽക്കുന്നുണ്ട് ,എനിക്ക് പോയേ പറ്റൂ

നീ നിന്റെ കൂട്ടുക്കാരിയോട് ഞാൻ സംസാരിക്കാം

വേണ്ട അതിന്റെ ആവശ്യമില്ല

ശരി എന്നാൽ നീ പോയി പറഞ്ഞിട്ട് വായോ ,ഞാൻ ഇവിടെ നിൽക്കാം

ആർച്ച മെറിന്റെ അടുത്തേക്ക് ചെന്നു

മെറിൻ ഗുപ്തനെ കണ്ടിരുന്നു

ആർച്ചേ …..
അത് അന്ന് നിന്നെ തല്ലിയ സുന്ദരനല്ലേ ,നിങ്ങളിപ്പോ ഞാനന്ന് പറഞ്ഞപോലെ ആയോ

മെറിനെ നീ എന്റെ കൈയ്യിൽ നിന്നും എന്തെങ്കിലും വാങ്ങും ,അവൻ ആരാണെന്നറിയോ ഗുണ്ടയാണ് ,പേര് ഗുപ്തൻ മമ്മിയുടെ റിലേഷൻ ആണ് ,ഗൗരിക്ക് വേണ്ടി മമ്മി ഇവന്റെടുത്താണ് ക്വാട്ടേഷൻ കൊടുത്തത് ,അത് ഞങ്ങൾക്ക് തന്നെ വിനയായി

നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല ആർച്ചേ …ഈ സുന്ദരൻ ഗുണ്ടയാണെന്നോ ഞാനിത് വിശ്വസിക്കില്ല

നീ വിശ്വസിക്കണ്ട ,നീ ഒരു കാര്യം ചെയ്യ് തിരിച്ച് വീട്ടിലേക്ക് പോക്കോളു

അതെന്താ
നിനക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞിട്ടല്ലേ ഞാൻ വന്നത്

അതു ശരിയാണ് ,പക്ഷേ എനിക്കിപ്പോ വരാൻ പറ്റില്ല മെറിനെ ,കാര്യങ്ങളൊക്കെ ഞാൻ വൈകീട്ട് വിളിച്ച് പറയാം
*
ഗുപ്തൻ ആർച്ചയെ കൊണ്ടു പോയത് അവിടെ ഏറ്റവും വലിയ ലേഡീസ് വെയർ ഷോപ്പിലേക്കാണ്

ഇതെന്തിനാ ഇവിടെ ക്ക് വന്നത്

നിന്നെ ഒരു പെണ്ണായി കാണാനുള്ള കൊതി കൊണ്ട്
എന്നോട് തർക്കിക്കാൻ നിൽക്കാതെ മര്യാദക്ക് എന്റെ കൂടെ വന്നോ

അവരെ കണ്ടതും ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നു

എന്താ സർ …. എന്താണ് വേണ്ടത്

ദേ ഇയാക്ക് പറ്റിയ കുറച്ച് ഡ്രസ്സ് വേണം

സർ ഫസ്റ്റ് ഫ്ളോറിൽ ആണ് ടോപ്പും ചുരിദാറ് മൊക്കെ

ഓക്കെ

എനിക്ക് ഒന്നും വാങ്ങണ്ടാ ,എനിക്കിഷ്ടം പോലെ യുണ്ട്

ഇത് പോലെത്തെ കോലം കെട്ടുന്നുന്ന വേഷങ്ങൾ അല്ലേ ,അത് നിനക്കിനി വേണ്ട ,ഇനി ഞാൻ കാണുമ്പോൾ നീ ഇങ്ങനത്തെ വേഷത്തിൽ ആണെങ്കിൽ
ആർച്ചേ ….. പൊന്നുമോളെ അറിയാലോ എന്നെ

ആർച്ചക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു

പക്ഷേ അവൾ കടിച്ചു പിടിച്ചു

ആർച്ചക്കുളള ഡ്രസ്സെല്ലാം സെലക്റ്റ് ചെയ്തത് ഗുപ്തനായിരുന്നു

ഷോപ്പിൽ നിന്നിറങ്ങുമ്പോൾ ആർച്ചയുടെ കൈയ്യിൽ നിറയെ ഷോപ്പിലെ കവറുകൾ ആയിരുന്നു

ഇതൊക്കെ എന്തിനാ വാങ്ങിയതെന്നറിയാമോ നിന്നെ യൊന്നു പെണ്ണായി കാണാനുള്ള ആഗ്രഹം കൊണ്ട് ,
നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടേ ….
*
അമ്മേ …കല്യാണം കുറച്ച് കൂടി നീട്ടാമായിരുന്നു ,ഇനി കഷ്ടി ഒരു മാസം അല്ലേ ഉള്ളു ,എല്ലാത്തിനും കൂടി ഒരു മാസം തികയോ

ശ്യാമേ … ഇത്ര പെരുത്ത് ഒരുങ്ങാൻ എന്താ ഉള്ളത്
പിന്നെ അ ഭി ക്ക് കല്യാണം കൂടാലോ ,കുറച്ച് കൂടി കഴിഞ്ഞാൽ അഭിക്ക് പറ്റാതാവും ,അത് കൊണ്ടാണ് വേഗം നടത്താമെന്ന് ഞാൻ പറഞ്ഞത്

അതു തന്നെ അമ്മേ എനിക്ക് എല്ലാ കാര്യത്തിനും ഓടി നടക്കണ്ടതാ ,അത് ശ്യാമേട്ടന് അറിയണ്ടല്ലോ ,
ശ്യാമേട്ടൻ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകുന്നത്

എന്റെ പൊന്ന ഭീ ….
ഞാനങ്ങനെ യൊന്നും കരുതി പറഞ്ഞതല്ല ,കല്യാണം വിളി ,പിന്നെ ഫുഡ് ,ഡ്രസ്സ് എടുക്കൽ അങ്ങനെ എത്രയോ കാര്യങ്ങൾ ഉണ്ട് അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്

അയ്യോ .. ശ്യാമേട്ടാ ഞാനൊരു തമാശ പറഞ്ഞതാണ് ,പിന്നെ ശരത്തും ഗൗരിയും എത്രയെന്നു വച്ചാൽ കാത്തിരിക്കാ

ഏട്ടത്തീ …. ഞാൻ കേൾക്കുന്നുണ്ട് ട്ടോ
പിന്നെ എനിക്കും തോന്നുന്നുണ്ട് ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു ,കാത്തിരിപ്പിനു ഒരു സുഖം ഉണ്ടായിരുന്നു

ആണോ എന്നാ ഒരു കാര്യം ചെയ്യാം ഗംഗയുടെ കല്യാണത്തിന് ഒപ്പം നടത്താം
അപ്പോ ഒരു രണ്ടു മൂന്നു കൊല്ലം കാത്തിരിക്കാമല്ലോ, മാഷിനോട് വേണമെങ്കിൽ പറയാം

എന്റെ പൊന്നു ഏട്ടത്തി … ചതിക്കരുത് ഞാൻ ഒരു പഞ്ചിന് വേണ്ടി പറഞ്ഞതാണ് ,പിന്നെ ഗൗരി വേഗം വരികയാണെങ്കിൽ ഉണ്ണിനെ നോക്കാൻ ഒരാള് കൂടിയാകുമല്ലോ

ഉവ്വ്

ശരത്തേ …..

എന്താ ചേട്ടാ …

ടാ ആർച്ചയും അമ്മയും വെറുതെ ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

ശ്യാമേട്ടാ …. ഞാനും അതു തന്നെ പറയാൻ വരായിരുന്നു ,ഗൗരിയുടെ വീട്ടിൽ വന്നപ്പോൾ ആന്റി കാണിച്ച് കൂട്ടിയത് നമ്മൾ കണ്ടതല്ലേ

ഒന്നും ഉണ്ടാവില്ല ഏട്ടത്തി ,ആന്റി ഒന്നും ചെയ്യില്ല അതിനുള്ള പണിയൊക്കെ ഞാൻ ചെയ്തു വച്ചിട്ടുണ്ട്

എന്ത് ചെയ്തിട്ടായാലും വേണ്ടില്ല കല്യാണം ഒരു തടസ്സം കൂടാതെ നടന്നാൽ മതി

ഒന്നും ഉണ്ടാവില്ല ഏട്ടത്തി കല്യാണം നമ്മൾ വിചാരിച്ചതിനെക്കാളും ഭംഗിയായി നടക്കും
*
ആർച്ച വീട്ടിലെത്തി

ഇതെന്താ ആർച്ചേ ഒരു തുണി കട മുഴുവൻ ഉണ്ടല്ലോ

ഉണ്ട്
ആർച്ച ദേഷ്യത്തോടെ പറഞ്ഞു

ഇപ്പോ ഇത്ര ഡ്രസ്സ് വാങ്ങിയതെന്തിനാ
,നിനക്കിഷ്ടം പോലെയുണ്ടല്ലോ

ഇത് ഞാൻ വാങ്ങിയതല്ല മമ്മീ ….

എന്താ ആർച്ചേ .ഒന്നു പതുക്കെ പറയ് എനിക്ക് നന്നായി ചെവി കേൾക്കാം

ഗുപ്തൻ .
അവൻ വാങ്ങി തന്നതാണ് എനിക്ക്

ഗുപ്തനോ
എന്തിന് …അവനെന്തിനാ നിനക്ക് വാങ്ങി തരു ന്നത്

അവൻ മോതിരമിട്ടപ്പെണ്ണല്ലേ ഞാൻ ,ഇതൊക്കെ വാങ്ങി തരാൻ അവന് അവകാശമുണ്ടെന്ന്

നിനക്കവന്റെ മുഖത്തേക്ക് എറിയാമായിരുന്നില്ലേ

എറിഞ്ഞിട്ട് അവന്റെ തല്ല് ഞാൻ വാങ്ങണമല്ലേ
എല്ലാത്തിനും കാരണം മമ്മിയാണ് ,ശരത്തായുള്ള വിവാഹം നടക്കില്ല ,ഇനി ഒരു ഗുണ്ടയുടെ ഭാര്യയായി കഴിയാം അതാ എനിക്ക് വിധിച്ചിരിക്കുന്നത്

എഴുതാപ്പുറം വായിക്കണ്ട ആർച്ചേ ,നിന്റെ മമ്മിയെ നിനക്ക് വിശ്വാസമില്ലേ

ഉണ്ടായിരുന്നു പക്ഷെ ഇപ്പോ ഇല്ല

എന്റെ മകൾക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചിരിക്കും ,ശരത്ത് നിന്റെ കഴുത്തിൽ താലികെട്ടും

മമ്മീ എന്നെ ഇത്തിരി നേരം വെറുതെ വിടൂ ,എനിക്കൊന്ന് കിടക്കണം

ശരത്തിന്റെ കാര്യത്തിൽ ആർച്ചക്ക് നല്ല സങ്കടമുണ്ടെന്ന് സുധക്ക് മനസ്സിലായി

ഇനിയിത് നീട്ടികൊണ്ടു പോകണ്ട ,ഗൗരി ഇനി വേണ്ട അവള് ജീവിച്ചത് മതി
ഗുപ്തന് പകരം വേറെ ഒരാളെ കണ്ടെത്തെണം ,ഇനി വൈകരുത് ,തന്റെ മോള് അവൾക്കിഷ്ടമുള്ള ആളുടെ കൂടെ ജിവിക്കണം ,അത് അവളുടെ മമ്മി നടത്തി കൊടുക്കും

സുധ കാറെടുത്തു
അവൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു,

സുധ നല്ല സ്പീഡിലായിരുന്നു കാറോടിച്ചിരുന്നത്

മനസ്സിൽ ഒരു ചിന്ത മാത്രം ഗൗരി ഇനി വേണ്ട ,ശരത്ത് കെട്ടുന്നത് തന്റെ ആർച്ചയെ

വളവ് തിരിയുമ്പോൾ എതിരെ വരുന്ന ലോറി സുധ കണ്ടില്ല

സുധ ലോറി കണ്ടപ്പോഴെക്കും കാറ് ലോറിയിൽ ഇടിച്ചിരുന്നു

സുധ കാറിൽ നിന്നും തെറിച്ചു റോഡിലേക്ക് വീണു… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 37

ഗൗരി: ഭാഗം 38

ഗൗരി: ഭാഗം 39

ഗൗരി: ഭാഗം 40

ഗൗരി: ഭാഗം 41

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-