തനുഗാത്രി: PART 19

തനുഗാത്രി: PART 19

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: PART 19

രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കണ്ണൻ എറണാകുളത്തേക്ക് പോകാൻ തയ്യാറെടുത്തു.

“എന്താടാ വിശേഷം..? ”

“അത്.. അച്ഛന്റെ ഫ്രണ്ട് നാരായണൻ സാർ ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി.സോ ഒരു ചെറിയ പാർട്ടി.. ”

“കണ്ണാ എറണാകുളത്ത് പോവല്ലേ.. താനുമോളെ കൂടി ഒന്ന് കണ്ടേച്ചും വാ… ”

“ശരിയമ്മേ.. ”

അമ്മയോട് യാത്ര പറഞ്ഞ് അവനിറങ്ങി. അവനിറങ്ങിയതും ഡെയ്സി തനുവിനെ വിളിച്ചു..

“ഹലോ അമ്മേ…”

“മോളെ തനു.. സുഖാണോ നിനക്ക്..”

“സുഖമാണമ്മേ…”

“ഉം.. കണ്ണൻ എറണാകുളത്തേക്ക് വരുന്നുണ്ട്..”

അത് കേട്ടതും തനുവിന്റെ കണ്ണുകൾ വിടർന്നു..

“ശനിയാഴ്ച അവനെന്തോ ഒരു പാർട്ടി ഉണ്ട്.. ഞായറാഴ്ച അവൻ നിന്നെ കാണാൻ ഹോസ്റ്റലിൽ വരും… സന്തോഷമയോ..”

“ഉം…”

“എങ്കിൽ ശരി.. മോള് കിടന്നോ..”

“ശരിയമ്മേ..”

അവൾ ഫോൺ കട്ട് ചെയ്ത് കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു..ശേഷം അവന്റെ ഫോട്ടോയിലേക്ക് നോക്കി… ഇനി വരുമ്പോ എങ്ങനെ ആണാവോ എന്നോട് പെരുമാറാൻ പോകുന്നത്… ചിരിക്കുന്ന കണ്ടില്ലേ.. കള്ള കണ്ണൻ.. അവനെ നേരിട്ട് കാണാനുള്ള മോഹം അവളുടെ ഉള്ളിൽ സന്തോഷം നിറച്ചു.

വെള്ളിയാഴ്ച വൈകിട്ട് കോളേജ് വിട്ട് വന്ന തനു കാണുന്നത് കണ്ണനെയാണ്..

“ഞായറാഴ്ച വരുമെന്നാണല്ലോ അമ്മ പറഞ്ഞത്..”

അവൾ അവന്റെ അരികിലേക്ക് മെല്ലെ നിന്നുകൊണ്ട് പറഞ്ഞു..

“എനിക്ക് ഇന്ന് തന്നെ വരാൻ തോന്നി.. എന്താ നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ. ”

“ഇൽ.. ഇല്ല….”

“ശരി.. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ്‌ ബാഗിലാക്കി കൊണ്ട് വാ… ”

“എന്താ…”

“നാളെ ഒരു ഫങ്ക്ഷൻ നടക്കുന്നുണ്ട്..നീയും എന്റെ കൂടെ വരുന്നുണ്ട്..”

“ശ്രീദേവി മേമിനോട് ചോദിക്കണ്ടെ..”

“അതൊക്കെ പറഞ്ഞിട്ടുണ്ട്.. നീ പോയി ഒരു ഒപ്പിട്ടിട്ടു വേഗം വാ..”

അത് കേട്ടതും അവൾ വേഗത്തിൽ റൂമിലേക്ക് ഓടി.ഡ്രസ്സ്‌ പാക്ക് ചെയ്ത്. ശ്രീദേവി മേം പറഞ്ഞ സ്ഥലത്ത് സൈൻ ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവളത് ശ്രദ്ധിച്ചത്.ആദ്യം കണ്ണൻ അവളെ ഹോസ്റ്റലിൽ ചേർക്കാൻ വന്നപ്പോൾ ഗാർഡിയൻ എന്ന സ്ഥാനത്ത് ഇപ്പോൾ ഹസ്ബൻഡ് എന്നാണ്. അതവളെ കൂടുതൽ സന്തോഷിപ്പിച്ചു..

“കയറൂ..”

അവൻ കാറിന്റെ ഡോർ തുറന്നുകൊണ്ട് പറഞ്ഞു.

“ഇത് ആരുടെയാ ഈ കാർ..”

“കാർത്തിക്..”

“ആഹ്…”

അവൾ കാറിലേക്ക് കയറി.. അല്പസമയത്തിന് ശേഷം കാർ ഒരു വീട്ട് മുറ്റത്ത് വന്നു..

“ഇത് ആരുടെ വീടാ…”

“ഞാൻ എറണാകുളത്ത് വരുമ്പോ ഇവിടെയാ താമസിക്കുന്നത്..ആഴ്ചയിൽ ഒരു തവണ ക്ലീൻ ചെയ്ത് ഇടാൻ പറഞ്ഞിട്ടുണ്ട്.. ഇപ്പൊ ഞാൻ വരുമെന്ന് പറഞ്ഞത്കൊണ്ട് ക്ലീൻ ചെയ്തു ഇട്ടുകാണണം..”

അവൻ വാതിൽ തുറന്ന് അകത്തു കയറി..

“വേറെ ആരുമില്ലേ..”

“ഇല്ല…”

പെട്ടെന്ന് എന്തോ ഓർത്തത് പോലെ പുറത്തു ഇരുന്ന വാട്ടർ ക്യാൻ അകത്തേക്ക് എടുത്ത് വെച്ചു..

“ഇവിടെ..വെള്ളം വാങ്ങി വാങ്ങി ശമ്പളം തീരുന്ന മട്ടാ..”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. അവളും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി..

ഒരു ചെറിയ ഹാൾ, ഒരു മുറി അതിൽ തന്നെ അറ്റാച്ഡ് ബാത്രൂം..പേരിന് ഒരു അടുക്കള. അവൾ ഹാളിലെ ഒരു കസേരയിൽ പോയിരുന്നു..

“വാതിലടച്ച് ഇരുന്നോ… ഞാനിപ്പോ വരാം..”

എന്ന് പറഞ്ഞ് കണ്ണൻ പുറത്തേക്കിറങ്ങി.

അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് സോഫയിൽ വന്നിരുന്നു.. ബോറടിച്ചു തുടങ്ങിയപ്പോൾ ഫോണിൽ കാൻഡി ക്രഷ് കളിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അതും ബോറായി തോന്നി അവൾ മുറിയിലേക്ക് നടന്നു..ഒരു കട്ടിൽ.. ഒരു കബോർഡ് അത് പൂട്ടിയിരിക്കുന്നു.. ഷെൽഫിൽ ഒരു പെട്ടിയിൽ കണ്ണന്റെ ഡ്രസ്സ്‌.. അവൾ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നതും സണ്ണി അവർക്കുള്ള ഭക്ഷണവുമായി എത്തിയിരുന്നു..

“കഴിഞ്ഞ ടെസ്റ്റ്‌ പേപ്പറിൽ മാർക്ക്‌ എങ്ങനെ ഉണ്ട്…”

“ജയിച്ചു.. ക്ലാസ്സിൽ ഫസ്റ്റ്….”

“എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ..”

“അതിന് ഇയാൾക്ക് ഞാൻ വിളിക്കുന്നതും മെസ്സേജ് അയക്കുന്നതും ഇഷ്ടമല്ലല്ലോ..”

“എന്ന് കരുതി…ആഹ്ഹ് അത് വിട്ടേക്ക്… പിന്നെ ഞാൻ അങ്ങനെ പറഞ്ഞെന്ന് കരുതി എന്തെങ്കിലും അപകടം വന്നാൽ വിളിക്കാതിരിക്കരുത്…”

“എനിക്ക് എന്ത്‌ അപകടം വരാനാ..”

“ഇല്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ…”

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം കണ്ണൻ പറഞ്ഞു..

“എന്നെ ശ്രദ്ധിക്കാൻ ഇവിടെ ഇയാൾ രഹസ്യപോലീസുകളെ നിയമിച്ചിട്ടുണ്ടല്ലോ..”

അവൾ കഴിച്ചുകൊണ്ട് അവനെ നോക്കി..
അവൻ സംശയത്തോടെ അവളെ നോക്കി..

“കോളേജിൽ സ്വാതി… ഹോസ്റ്റലിൽ ശ്രീദേവി മേം…”

“ഉം.. പിന്നെ നിന്നെ വിളിക്കുന്നില്ല എന്ന് കരുതി.. എനിക്ക് നിന്നോട് സ്നേഹമില്ല എന്ന് അർത്ഥമില്ല… നീ കറക്റ്റ് സമയത്ത് കഴിക്കിന്നുണ്ടോ എന്ന് ശ്രീദേവി മേമിനോടും കോളേജിൽ നല്ലോണം പഠിക്കുന്നുണ്ടോ എന്ന് സ്വാതിയോടും ചോദിച്ചറിയും… ”

“അതെന്നോട്‌ ചോദിച്ചാൽ പോരെ…”

അവളുടെ മറുപടി കേട്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു..ശേഷം,

“നീ കഴിക്ക്…”

ചോദിക്കുന്നതിനു മറുപടി പറയില്ല..ഹും.. അവൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ് വരാന്തയിലേക്ക് നടന്നു..അംബരചുംബികളായ കെട്ടിടത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന നിലാവ്.. അവൾ ആകാശത്തിലേക്ക് നോക്കി നിന്നു..

“എന്താ ഉറങ്ങുന്നില്ലേ…”

“ഉം…”

“വാ വന്ന് കിടക്ക്…”

അവൻ അവളെയും കൂട്ടി ബെഡ്റൂമിലേക്ക് നടന്നു..

“സണ്ണി ഉറങ്ങുന്നില്ലേ…”

“എനിക്ക് വായിക്കാനുണ്ട് നീ കിടന്നോ..”

എപ്പോ നോക്കിയാലും ഒരു വായന, അവൾ അവനെ നോക്കി കാട്ടിലേക്ക് കിടന്നു..

“എന്താ നീ ഉറങ്ങുന്നില്ലേ… ലൈറ്റ് ഓഫ്‌ ചെയ്യണോ… ഞാൻ വേണമെങ്കിൽ ഹാളിൽ പോയി ഇരിക്കാം…”

“വേണ്ട.. എനിക്ക് ഉറക്കം വരുന്നില്ല.. ഞാൻ സ്വാതിയുമായി ചാറ്റ് ചെയ്യുവാ…”

“ആഹ്..”

അവൻ വായന തുടർന്നു.. കുറച്ചു സമയത്തിന് ശേഷം കണ്ണൻ അവളെ നോക്കി.. അവൾ സുഖമായി ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.(തനു നിനക്ക് ഉറക്കം കുറച്ചു കൂടുന്നുണ്ട് കേട്ടോ..)നിഷ്കളങ്കമായ അവളുടെ ഉറക്കം അവൻ ഒരുപാട് നേരം നോക്കി കിടന്നു.ശേഷം അവളെ പുതപ്പിക്കാനായി കമ്പിളി എടുത്തപ്പോഴാണ് അവളുടെ ഫോൺ ബീപ് ശബ്ദം മുഴക്കിയത്..അവൻ അവളുടെ മൊബൈൽ കയ്യിലെടുത്തു.. സ്വാതിയുടെ മെസ്സേജ് ആയിരിന്നു അത്.. അവർ എന്താണ് സംസാരിച്ചത് എന്നറിയാനുള്ള ആകാംഷയോടെ അവൻ അത് മുഴുവൻ വായിച്ചു.

തനു: ഞാൻ സണ്ണിയുടെ കൂടെയാണ് ഉള്ളത്..

സ്വാതി:എവിടെ..?

തനു:അറിയില്ല..ഒരു വീട്ടിലാ..

സ്വാതി:നിങ്ങള് മാത്രം ഉള്ളോ..

തനു:mmm

സ്വാതി:എന്നിട്ട് പുള്ളി എവിടെ..?

തനു:ഇവിടെ ഉണ്ട്.. തൊട്ടടുത്ത്..

സ്വാതി:എന്നിട്ടാണോ എനിക്ക് മെസ്സേജ് അയച്ചുകൊണ്ട് ഇരിക്കുന്നത്..

തനു:എന്തോ വായിക്കുവാ..

സ്വാതി: കണ്ണൻ സാറിനെ പട്ടിണിക്കിടുമോ നീ..എന്നോട് ചാറ്റ് ചെയ്യാതെ പോയി അങ്ങേർക്ക് വേണ്ടത് ചെയ്ത് കൊടുക്ക് പെണ്ണെ..😄

തനു:ഉം.. പഠിപ്പ് കഴിയണ വരെ കണ്ണൻ സാർ പട്ടിണി കിടക്കട്ടെ..😀

സ്വാതി:എടി ദുഷ്ട്ടെ…

അപ്പോഴേക്കും തനു ഉറക്കത്തിലേക്ക് വീണിരുന്നു..

സ്വാതി:ടി പോത്തേ ഉറങ്ങിയോ… ഓക്കേ good night.

മെസ്സേജ് വായിച്ച കണ്ണൻ ഒന്നുകൂടി അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുടിയിൽ തലോടി.

സോറി ശ്രീ.. എനിക്ക് നിന്നോട് ഇപ്പൊ ഒന്നും പറയാൻ കഴിയില്ല… എന്റെ കൂടെ നീയുണ്ടെന്ന് അറിഞ്ഞാൽ ആ സദാശിവൻ എങ്ങനെയും എന്നെ പിന്തുടർന്ന് നിന്നിലേക്ക് എത്തും.ഞാൻ നാളെ വരുമെന്നായിരിക്കും അവൻ കരുതിയിരിക്കുക. പരിപാടി കഴിഞ്ഞ് നിന്നെ കാണാൻ പോകുമെന്ന് അവന് അറിയാം അതുകൊണ്ടാണ് ഇന്ന് തന്നെ നിന്നെ ഞാൻ കൊണ്ട് വന്നത്.. നാളെ ഒരുമിച്ചു പ്രോഗ്രാമിന് പോയി.. മറ്റന്നാൾ നിന്നെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കണം..ഒറ്റയ്ക്കായിരുന്നപ്പോൾ ഞാൻ ഇത്രയും ഭയപ്പെട്ടിരുന്നില്ല..ഇപ്പൊ നിന്നെ സുരക്ഷിതമായി വെക്കേണ്ടത് എന്റെ മാത്രം ചുമതലയാണ്.നീ എന്നെ ഇത്രമാത്രം സ്‌നേഹിക്കുമ്പോൾ എങ്ങനെ എനിക്ക് നിന്നെ നഷ്ടപ്പെടുത്താനാവും.. അത് കൊണ്ട് മാത്രമാണ് നിന്നെ ഞാൻ.. അവന് അവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചു.അവൾ ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു.

മനസ്സിൽ നിറയെ നിന്നോടുള്ള പ്രണയമാണ്.നിന്നിലേക്ക് ലയിച്ചു ചേരാൻ മനസ്സ് കൊതിക്കുന്നുണ്ട്.പക്ഷെ ഇപ്പൊ വേണ്ട.. സ്ത്രീകൾ പഠിക്കണം, അത് കൊണ്ട് ഇപ്പോൾ നീ നന്നായി പഠിക്ക്.. എന്ന് ചിന്തിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു. എത്ര ശ്രമിച്ചിട്ടും അവന് ഉറങ്ങാൻ കഴിയുന്നില്ല. അവൻ മെല്ലെ എഴുന്നേറ്റു. അവളുടെ ഷാൾ മെല്ലെ ഊരിയെടുത്തു.(തെറ്റിദ്ധരിക്കരുത്.. അവളുടെ ഷാളിൽ കെട്ടിപ്പിടിച്ചു കൊണ്ടാണ് അവൻ ഇത്രയും നാൾ ഉറങ്ങിയിട്ടുള്ളത്.)

രാവിലെ അവന്റെ മാറോട് ചേർന്ന് ഉറങ്ങുകയായിരുന്നു തനു.ഇരുവരും ഒരുമിച്ചു കണ്ണു തുറന്നു..ഒരു ഞെട്ടലോടെ ഇരുവരും അകന്നു മാറി..

“സോറി.. കട്ടിൽ വളരെ ചെറുതല്ലേ..”

അവൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
അവൾ ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി..

കണ്ണൻ വേഗത്തിൽ വാതിലിനടുത്തേക്ക് നടന്നു പിന്നാലെ തനുവും.

“ചേട്ടാ… ചായ..”

ഒരു പയ്യൻ അവർക്കുള്ള ചായയുമായി അകത്തേക്ക് കയറി. തനുവിനെ നോക്കി ചിരിച്ചു.

“ചേട്ടാ ചേച്ചി സുന്ദരിയാട്ടോ..”

അവൻ ചായ തനുവിന് നേരെ നീട്ടി.

“ചേച്ചി ചായ എങ്ങനെ ഉണ്ട്…”

“സൂപ്പർ..”

അവളും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“ബ്രേക്ക്‌ ഫാസ്റ്റിന് എന്താ കഴിക്കാൻ വേണ്ടത്.. ഇഡലി, പുട്ട്, വെള്ളപ്പം..”

അവൻ നീണ്ട ഒരു ലിസ്റ്റ് തന്നെ നിരത്തി..

“ടാ… പോയി പുട്ടും കടലയും കൊണ്ടുവാടാ..”

കണ്ണൻ അവന്റെ തലയിൽ ചെറുതായൊരു കിഴുക്ക് കൊടുത്തു.അവൻ കണ്ണനെ നോക്കി ഒരു കള്ള ചിരിയും നൽകികൊണ്ട് പുറത്തേക്ക് നടന്നു.

“ചെറിയ കടയാ.. പക്ഷെ നല്ല ടേസ്റ്റി ഫുഡാ..”

അവൾ അതിന് തലയാട്ടുക മാത്രം ചെയ്തു.അവളുടെ മനസിൽ അവൻ അവളെ ചേർത്ത് പിടിച്ചു ഉറങ്ങിയത് മാത്രമായിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആ പയ്യൻ ഭക്ഷണവുമായി വന്നു.

“ഇത്ര ചെറിയ പറയത്തിൽ ജോലി ചെയ്യിക്കുന്നത് തെറ്റല്ലേ.. ബാലവേല..”

ആ പയ്യൻ പോയതും തനു സംശയത്തോടെ ചോദിച്ചു.

“അവൻ പഠിക്കുന്നുണ്ട്… ഇപ്പോൾ ലീവല്ലേ.. അവന്റെ അച്ഛന്റെ കടയാ…ഇത്തരം ചെറിയ ചെറിയ ജോലികൾ ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഞാൻ വിശ്വസിക്കുന്നു… അവനെ ചൂഷണം ചെയ്യുമ്പോഴാണ് അത് ബാല വേലയാകുന്നത്… ചെറുപ്പത്തിൽ ഞാനും എന്റെ അമ്മയെ സഹായിക്കാൻ തോട്ടത്തിൽ പണിക്ക് പോകാറുണ്ട്.. ശരി നീ പോയി കുളിക്ക്… നമുക്ക് ഒരിടം വരെ പോണം..”

“എവിടെ..? ”

“സർപ്രൈസ്…”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഹോ.. ഇപ്പോൾ നന്നായിട്ടൊക്കെ സംസാരിക്കുന്നുണ്ട്.. എപ്പഴാണാവോ സ്വഭാവം മാറുക.. ഒരു മാസമായി നീ എന്നോട് മിണ്ടിയിട്ട്.ദൈവമേ ഇത് പോലെ തന്നെ ആയിരിക്കണേ… ഇനി എന്നും.. അവൾ മനസിൽ പിറുപിറുത്ത്കൊണ്ട് ബാത്റൂമിലേക്ക് നടന്നു.

കൃത്യം പത്ത് മണിക്ക് അവർ പുറത്തേക്ക് ഇറങ്ങി..

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ
എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത്
പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ

കാറിൽ ഡയ്മണ്ട് നെക്ലേസിലെ പാട്ട് കേട്ടും അവളുടെ പെർഫ്യൂമിന്റെ ഗന്ധം ആസ്വദിച്ചും അവൻ കാർ മുന്നോട്ട് നീക്കി. ഒരു ഗിഫ്റ്റ് ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി.

“ശ്രീക്കുട്ടി.. ഇപ്പോൾ നമ്മൾ നേരെ കാർത്തിക്കിന്റെ വീട്ടിലേക്കാണ് പോകുന്നത്.. അവിടെ അനുവും ഉണ്ടകും അവർക്ക് ഒരു ഗിഫ്റ്റ് വാങ്ങണം..പിന്നെ രാത്രി ഒരു പാർട്ടി അതിനും ഒന്ന് വാങ്ങണം.. രണ്ട് ബൊക്കെ വാങ്ങാം..”

എന്ന് പറഞ്ഞുകൊണ്ട് നേരെ കടയിലേക്ക് കയറി. കയ്യിൽ കിട്ടിയ രണ്ട് ബൊക്കെ എടുത്ത് പോകാമെന്ന് പറഞ്ഞുകൊണ്ട് തനുവിന്റെ അടുത്തേക്ക് വന്നു..

“അയ്യേ.. ഇതെന്താ.. ഒന്ന് നോക്കുക പോലും ചെയ്യാതെ കയ്യിൽ കിട്ടിയത് എടുത്ത് വന്നിരിക്കുന്നേ.. നിൽക്ക് ഞാൻ സെലക്ട്‌ ചെയ്യാം..”

അവൾ മുന്നോട്ട് നടന്നു..

“ഹേയ്… അതിന് അവരിത് സൂക്ഷിച്ചു വെക്കാനൊന്നും പോകുന്നില്ല.. ”

“ഒന്ന് മിണ്ടാതിരിക്കോ..”

അവൾ പറഞ്ഞുകൊണ്ട് കടയിലാകെ കണ്ണോടിച്ചു.

അമ്പടി കേമി.. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവളുടെ പിന്നാലെ നടന്നു.

മനോഹരമായ ഒരു പെയ്ന്റിങ് എടുത്തു അവന്റെ കയ്യിലേക്ക് കൊടുത്തു..

“ഒരു ജഡ്ജിക്ക് ഇതൊക്കെ കൊടുക്കണോ..”

അവൻ ചോദിച്ചു..

“ഇത് അദ്ദേഹത്തിനല്ല..”

“പിന്നെ നിനക്കണോ..”

“ഇല്ല..ഇത് കാർത്തിക്കിനും അനുവിനും ”

“ഹേയ്… നിനക്ക് ഞാനൊരു സമ്മാനം വാങ്ങട്ടെ..”

“വേണ്ട…”

“എന്തെ..”

നീ തന്നെയല്ലേ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി..

“ശരി.. നീ ജഡ്ജിക്കുള്ളത് സെലക്ട്‌ ചെയ്യ് ഞാൻ ഇപ്പോൾ വരാം..”

അവൻ മറ്റൊരു ഭാഗത്തേക്ക്‌ നടന്നു.

തനു ഒരു നീതി ദേവതയുടെ പ്രതിമ കയ്യിലെടുത്തു.

She is blind
She is equal
She is truth
She is justice

അതിലെഴുതിയിരുന്നത് അവൾ വായിച്ചു.. അതുമായി അവൾ കണ്ണന്റെ അടുത്തേക്ക് നടന്നു.

“എന്താ ഇതുവരെ സെലക്ട്‌ ചെയ്തു കഴിഞ്ഞില്ലേ..”

പൂക്കളെ നോക്കി നിൽക്കുന്ന കണ്ണനോട്‌ അവൾ ചോദിച്ചു..

“ആർക്കെങ്കിലും വേണ്ടി വാങ്ങുമ്പോൾ പെട്ടന്ന് സെലക്ട് ചെയ്യാം.. നിനക്ക് വേണ്ടിയാകുമ്പോ ഐ ആം കൺഫ്യൂസ്ഡ്.. ഇത് മൊത്തത്തിൽ അങ്ങ് വാങ്ങിയാലോ..”

“അയ്യോ അതൊന്നും വേണ്ട ഒന്ന് മതി..”

അവൾ തിരഞ്ഞെടുത്ത ഗിഫ്റ്റ് അവന്റെ കയ്യിലേക്ക് കൊടുത്തു. അതിലെ എഴുത്തുകൾ വായിച്ചപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു.

“ഇതാകുമ്പോൾ ഒരു ജഡ്ജ് സൂക്ഷിച്ചു വെച്ചോളും..”

തനു പുഞ്ചിരിയോടെ അവനെ നോക്കി.
അവനും ഒരു ചെറു പുഞ്ചിരിയോടെ കയ്യിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു ചുവന്ന പനിനീർ പുഷ്പം അവൾക്ക് നേരെ നീട്ടി.

നിനക്ക് തരാൻ ഈ പൂവിനേക്കാൾ മനോഹരമായതൊന്നും എനിക്കിവിടെ കാണാൻ കഴിയുന്നില്ല ശ്രീ..അവൻ മനസിൽ പറഞ്ഞു..

ബില്ല് അടച്ചു തിരിഞ്ഞതും അവന്റെ ഫോൺ ശബ്‌ദിച്ചു..

“ആഹ് പറയടാ..”

“എവിടെയാടാ…”

“അങ്ങോട്ട്‌ വന്നോണ്ടിരിക്കുവാ..അനു വന്നോ..”

“അവളും വന്നോണ്ടിരിക്കുവാ..”

“ശരിടാ.. ഒരു പത്ത് മിനിറ്റ് ഇപ്പോ എത്താം..”

ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും.

“കാർത്തിക്കേട്ടന്റെ കല്യാണം കഴിഞ്ഞില്ലേ..”

തനു ചോദിച്ചു..

“ഇല്ല… അനു അവന്റെ ലവ്വറാ.. വീട്ടിൽ കല്യാണം ഉറപ്പിച്ചു.മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും. അനുവിന്റെ അച്ഛനും അഡ്വക്കേറ്റാണ്..എൻ…..”

എന്നെ പോലെ എന്ന് പറയാൻ തുടങ്ങിയതും അവൻ നിർത്തി.

“ആഹ്..”

“സത്യത്തിൽ അവന്റെ കല്യാണമാണ് ആദ്യം നടക്കാൻ ഇരുന്നത്..ഞാൻ ഓവർ ടേക്ക് ചെയ്തു..”

“ഉം..”

തനുവിന്റെ മുഖം വാടി..

“എന്ത്‌ പറ്റി…പെട്ടെന്ന് ഡൾ ആയല്ലോ… അച്ഛനെ ഓർമ്മ വന്നോ..”

“ഉം.. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നെ ഹോസ്റ്റലിൽ നിർത്തിയൊന്നും പഠിപ്പിക്കില്ലായിരുന്നു.. ”

“എന്താ നിനക്ക് ഹോസ്റ്റൽ ഇഷ്ടമല്ലേ..”

“ഒറ്റയ്ക്ക് നില്കാൻ ഒരു വിഷമം.ആദ്യമൊക്കെ ഇയാൾ മെസ്സേജ് അയക്കുമായിരുന്നു..ഇപ്പൊ അതും ഇല്ല. ഓർമ്മവെച്ച കാലം മുതൽ അച്ഛൻ എന്റെ കൂടെ ഉണ്ടാവും.. സ്കൂളിലും കോളേജിലും സ്വാതിയും ഉണ്ടായിരുന്നു.”

അവളൊന്ന് വിതുമ്പി..ശേഷം തുടർന്നു.

“ഒറ്റയ്ക്ക് കടയിലേക്ക് പോലും പോയിട്ടില്ല.ആരെങ്കിലും ഒന്ന് കണ്ണുരുട്ടിയാൽ മതി ഞാൻ പേടിക്കും.. ഇപ്പൊ ഇയാളും ഡെയ്സിയമ്മയും മൊഴിയും ഓക്കെ ഉണ്ടെന്ന് ഓർക്കുമ്പോൾ കുറച്ചു ധൈര്യം. അച്ഛന്റേം അമ്മേടേം സ്നേഹം ഡെയ്‌സിയമ്മയിൽ നിന്ന് എനിക്ക് കിട്ടുന്നുണ്ട്.. ഇയാൾ കുറച്ചു ദേഷ്യത്തോടെ സംസാരിക്കുമെങ്കിലും സണ്ണീടെ കൂടെ ഉള്ളപ്പോൾ ഞാൻ സുരക്ഷിതത്വം അറിയുന്നുണ്ട്.അതൊന്നും ഇല്ലാതെ ഇവിടെ ഹോസ്റ്റലിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ എനിക്ക് എന്തോ ഒരു വിഷമം..”

“സോറി ശ്രീ… എന്റെ സിറ്റുവേഷൻ ഞാൻ എങ്ങനെ പറഞ്ഞു.. മനസ്സിലാക്കും..”(മലയാളത്തിൽ പറഞ്ഞാൽ മതി.. അല്ല പിന്നെ..)

“ശരി അത് വിട്ടേക്ക്..ഇനിയും കുറെ പോകാനുണ്ടോ..”

“ഇപ്പൊ എത്തും..ഒരു പത്ത് മിനിറ്റ്..”

അവർ കാറിൽ കയറി യാത്ര തുടർന്നു.

രാവിലെ അവന്റെ മാറോട് ചേർന്ന് കിടന്നതും അവൻ വാങ്ങി തന്ന പനിനീർപ്പൂവും കാറിലെ പ്രണയഗാനവും അവളുടെ മനസ്സിനെ സന്തോഷത്തിലേക്ക് തള്ളി വിട്ടു.

അവനും അതെ, അല്ലെങ്കിൽ അതിനേക്കാൾ ഏറെ സന്തോഷത്തിലായിരുന്നു… തന്റെ മാറിലേക്ക് ചേർന്നുറങ്ങുന്ന അവളുടെ മുഖം അവൾക്ക് വേണ്ടി വാങ്ങിയ പുഷ്പം, അതവൾ സ്വീകരിച്ചപ്പോൾ അവളുടെ മുഖം സന്തോഷത്താൽ ചുവന്ന് തുടിച്ചത്.. തന്റെ അരികിൽ ഇരുന്നു തന്നെ പുഞ്ചിരിയോടെ നോക്കുന്ന അവളുടെ മുഖം… ഇതെല്ലാം അവന്റെ മനസ്സിലും അലയടിച്ചുകൊണ്ടിരുന്നു.

എന്റെ എല്ലാമെല്ലാം അല്ലേ
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ
പാദസരം ഞാനല്ലേ..ഞാനല്ലേ
നിന്റെ മാറിലെ മായാ
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

അവരുടെ കാർ ഒരു ക്വാട്ടേഴ്സിന് മുന്നിൽ വന്നു നിന്നു..

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 12

തനുഗാത്രി: ഭാഗം 13

തനുഗാത്രി: ഭാഗം 14

തനുഗാത്രി: ഭാഗം 15

തനുഗാത്രി: ഭാഗം 16

തനുഗാത്രി: ഭാഗം 17

തനുഗാത്രി: ഭാഗം 18

Share this story