ആദിദേവ്: PART 19

ആദിദേവ്: PART 19

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

പിന്നീട് അങ്ങോടു കല്യാണം വിളിക്കാനും മറ്റും ഉള്ള തിരക്കുകൾ ആയിരുന്നു.ക്ലാസ്സിലെ ഒട്ടുമിക്ക പേരെയും ക്ഷണിച്ചു കല്യാണത്തിന്.

പിന്നെ എന്റെ വാലുകളെയും… കീർത്തിയുടെ നിർബന്ത പ്രകാരം വിഷ്ണു സാറിനെയും വിളിച്ചു. കല്യാണത്തിന് തലേന്ന് തന്നെ എത്തിക്കോള്ളാം എന്ന് വാക്കും തന്നു…..

ദിവസങ്ങൾ വളരെ പെട്ടന്ന് തന്നെ കടന്നു പോയി.. അങ്ങനെ കാത്തിരുന്ന ദിനം വന്നെത്തി…. ഇന്നാണ് ചേച്ചിടെ ഹൽദി ഫങ്ക്ഷൻ.

വീടിനു മുൻപിൽ ആരും മോഹിക്കുന്ന ഒരു വലിയ പന്തലു തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു.ചുറ്റിലും മഞ്ഞ പൂക്കളാലും ലൈറ്റുകളും കൊണ്ടു അലങ്കരിച്ച സ്റ്റേജിൽ ചേച്ചി പെണ്ണിനെ കൊണ്ടു വന്നു ഇരുത്തിയിരിക്കുന്നു. മഞ്ഞ കളർ ഫുൾ ഫ്രോക് ആണ് വേഷം. അതിനു മാച്ച് ആയ മാലയും വളയും. വരുന്നവർ എല്ലാം ചേച്ചിക്ക് മധുരം കൊടുത്തും കൈയിലും മുഖത്തും എല്ലാം മഞ്ഞളും തേച്ചു കൊടുത്തു കൊണ്ടേയിരുന്നു.. ഫോട്ടോ ഗ്രാഫർ ഈ രംഗം എല്ലാം ക്യാമറയിൽ പകർത്തുന്ന തിരക്കിലും…

ഞാനും കീർത്തുവും ശ്രീയും അനിലയും എല്ലാം ഓറഞ്ച് കളർ ടോപ്പും മഞ്ഞ കളർ ഫുൾ പാവാടയും ആയിരുന്നു വേഷം. അമ്മമാർ മഞ്ഞ കളർ സാരിയും. ആണുങ്ങൾ മഞ്ഞ കളർ ഷർട്ടും വെള്ളമുണ്ടും.

വരുന്ന അഥിതികളെ സ്വീകരിക്കാൻ ഞാനും അമ്മമാരുടെ കൂടെ കൂടി. ദേവേട്ടനും ഹരിയും അനന്ദുവും ഒക്കെ കാര്യമായ പണിയിൽ ആണ്. കസേര എടുത്തു ഇടാനും ഭക്ഷണത്തിന്റെ കാര്യങ്ങൾ ഒക്കെ ആയി ഫുൾ ബിസി. ഒന്ന് നോക്കുന്നത് കൂടെ ഇല്ല ആ ജന്തു.

ഇടക്ക് എപ്പോഴോ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും ഞാൻ ദേവേട്ടന്റെ അടുത്തേക്ക് ഓടി..

“ദേവേട്ടാ എങ്ങനെ ഉണ്ട് എന്നെ കാണാൻ ”

(കസേര ഇറക്കി വെക്കുന്നതിനു ഇടയിൽ ഒന്ന് തിരിഞ്ഞു നോക്കിട്ട് ദേവേട്ടൻ ദേവേട്ടന്റെ പണി തുടർന്നു )

മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും ചോദിച്ചുകൊണ്ട് ഇരുന്ന എന്നെ നോക്കി രണ്ടു ചാട്ടം ചാടിയിട്ട് അങ്ങേര് എന്നെ ഓടിച്ചു വിട്ടു……..

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം അവളുമാരുടെ അടുത്തേക്ക് പൊന്നു. ഓരോ സമയത്തും ഓരോ സ്വാഭാവം ആണ് ആ കാണ്ടമൃഗത്തിന്…… അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്നു. കീർത്തിയുടെ ചോദ്യം ആണ് ആലോചനയിൽ നിന്നും ഉണർത്തിയത്.

“ആദി സർ ഇനി വരില്ലേ ”

(വഴിയിലേക്ക് തന്നെ കണ്ണും നട്ടാണ് ചോദ്യം. കണ്ടപ്പോ ആദ്യം ചിരിയാണ് വന്നത്. )

“എന്റെ കീർത്തു സർ നമ്മുക്ക് വാക്ക് തന്നതല്ലേ നേരത്തെ തന്നെ എത്തിയെക്കാം എന്ന് പിന്നെ നിനക്ക് എന്തിനാ ഇത്ര സങ്കടം ”

അങ്ങനെ ഞങ്ങൾ നാലുപേരും ചേച്ചിക്ക് മൈലാഞ്ചി ഇടനായി ഇരുന്നു. ശ്രീയും അനിലയും ആയിരുന്നു മൈലാഞ്ചി ഇടാനായി ഇരുന്നത് ഞാനും കീർത്തിയും കാഴ്ചക്കാരായി.

ഞാൻ ഇടക്ക് ഇടക്ക് ദേവേട്ടനെ നോക്കി കൊണ്ടേ ഇരുന്നു അവിടെ നിന്നും തിരിച്ചു ഒരു മൈൻഡും ഉണ്ടായിരുന്നില്ല. എന്റെ അതേ അവസ്ഥ തന്നെ ആയിരുന്നു ശ്രീക്കും. മൈലാഞ്ചി ഇടുന്നുണ്ടെങ്കിലും കണ്ണ് ഇപ്പോഴും അനന്ദുവിന്റെ മുഖത്തു തന്നെ ആണ്……..

ഇടക്ക് എപ്പോഴോ കീർത്തിയെ നോക്കിയപ്പോൾ അവളുടെ മുഖം നൂറു വാട്ടിന്റെ ബൾബ് പോലെ തെളിഞ്ഞു നിൽക്കുന്നത് കണ്ടു. അവള് നോക്കിയ സ്ഥലത്തേക്ക് ഞാനും നോക്കി.

നമ്മുടെ വിഷ്ണു സർ ദാ വരുന്നു നല്ല സുന്ദരകുട്ടപ്പൻ ആയിട്ട്. വയലറ്റു കളർ ഷർട്ടും അതേ കരയുടെ കസവുമുണ്ടും ആണ് വേഷം. കൈയിൽ ഒരു ഗിഫ്റ്റ് ബോക്സും ഉണ്ട്.സാറിനെ കണ്ടതും ദേവേട്ടൻ പോയി ക്ഷണിച്ചു സ്റ്റേജിലേക്ക് കൊണ്ടു വന്നു. ചേച്ചിക്ക് ഗിഫ്റ്റും കൊടുത്തു ആശംസകളും നേർന്നു.

ദേവേട്ടൻ ചേച്ചിയോട് കാര്യമായി എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്…. തൊട്ട് അടുത്ത് നിൽക്കുന്ന എന്നിലേക്ക് ഒരു നോട്ടം ഉണ്ടായില്ല. എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു. അത് കാണാതെ ഇരിക്കാൻ ഞാൻ വേഗം തന്നെ സ്റ്റേജിൽ നിന്നും പൊന്നു…..

ഒരു ആറരയോടെ വൈശാഖ് ചേട്ടന്റെ വീട്ടിൽ നിന്നും പുടവയുമായി ആളുകൾ വന്നു.

വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ആണത്രേ പുടവകൊടുക്കൽ. സ്ത്രീശക്തി 5 തത്വങ്ങൾ വേണം തത്വങ്ങളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്. നഗ്നത മറയ്ക്കുക ഒരു ഉപ ഭംഗി വരുത്തുക ചൂടും തണുപ്പും ക്രമീകരിക്കുക വ്യക്തിത്വം സൂചിപ്പിക്കുക ആശ്രയം നൽകുക.. എന്നിവയാണ് 5 തത്വങ്ങൾ… പുടവകൊടുക്കൽ അതിലൂടെ ഈ തത്വങ്ങൾ പാലിക്കും എന്ന് പുരുഷൻ സ്ത്രീക്ക് ഉറപ്പുനൽകുന്നു.. ഏറ്റവും മഹത്തായ ചടങ്ങ്…

അവർ വന്നപ്പോഴേക്കും അമ്മ വിളിക്കു തെളിയിച്ചു. പുടവ തളികയിൽ വെച്ചു . അതിന് മേലെ മുല്ല പൂവും. ശേഷം വൈശാഖ് ഏട്ടന്റെ സഹോദരി സ്ഥാനത് ഉള്ള ചേച്ചി മാളു ചേച്ചിക്ക് പുടവ കൈമാറി.

പുടവ കൊടുക്കാൻ വന്നവരുടെ കൂടെ ആ അമ്മായിയും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോ തന്നെ മുഖത്തും തലയിലും ഒക്കെ തഴുകി സ്നേഹപ്രകടനം തുടങ്ങി.

“ആദിമോള് സുന്ദരി ആയിട്ടുണ്ടല്ലോ….. മോള് എന്റെ മോനെ കണ്ടിട്ടില്ലാലോ അവൻ വന്നിട്ടുണ്ട് വാ ഞാൻ പരിചയപ്പെടുത്തി തരാം ”

എന്നും പറഞ്ഞു എന്നെ വലിച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഒരാളുടെ മുന്നിൽ കൊണ്ടു വന്നു നിർത്തി. തേനീച്ച കൂട് പോലെയുള്ള മുടി. ക്ലീൻ ഷേവ് കോലം.മുഖത്തു ആണെകിൽ ഒരു പൊട്ട കണ്ണട. മൊത്തത്തിൽ ഒരു ജാതി കോലം…. ഇതിനേക്കാൾ ഭേദം എന്റെ ക്ലാസ്സിലെ ബുജിയാ….

“ഹായ് യാം സിദ്ധാർഥ് ”

(ദൈവമേ ഇതിന്റെ അടുത്തു നിന്ന് എന്നെ രക്ഷിക്കാൻ ആരുമില്ലേ….. )

എനിക്ക് നേരെ കൈ നീട്ടി കൊണ്ട് അവൻ സ്വയം പരിചയപെടുത്തി. ഞാൻ കൈ കൊടുക്കാത്തതുകൊണ്ട് അവൻ തന്നെ എന്റെ കൈ പിടിച്ചു കുലുക്കി…. പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു. ആരോടോ സംസാരിച്ചു നിന്നിരുന്ന അമ്മായി വീണ്ടും എന്റെ നേരെ തിരിഞ്ഞു…

ഹാ മക്കൾ ശരിക്കും പരിചയപ്പെട്ടോ…??

(ആഹാ ദാ വരുന്നു അടുത്ത പാര)

ആഹ് അമ്മായി പരിചയപെട്ടു.. എന്നാ ഞാൻ അങ്ങോട്ട്….

ഇവിടെ ഇരിക്ക് കുട്ടി ഞാൻ നിങ്ങളെ ഒന്ന് ശരിക്ക് കാണട്ടെ…. രണ്ടു പേരും നല്ല മാച്ച് ആണ്…. നമുക്ക് അടുത്ത് തന്നെ നടത്താമല്ലേ…

(എന്ത് നടത്താമെന്ന് ഈശ്വരാ കൈവിട്ട് പോയോ )

ആദി…….

(അലർച്ച കേട്ട് നോക്കുമ്പോ ഉണ്ട് എന്റെ ചെക്കൻ )

എന്താ ദേവേട്ടാ….

നീ ഇവിടെ കിന്നാരം പറഞ്ഞു ഇരിക്കാതെ മാളൂന്റെ അടുത്തേക്ക് ചെല്ല് അവൾ അന്വേഷിക്കുന്നുണ്ട്…

(ഞാൻ വേഗം അവിടുന്ന് ഓടി )

ഇതാണോ അമ്മായിടെ മോൻ……

ആഹ് അതെ…

ഹായ് സിദ്ധാർഥ്…

എന്റെ പേരെങ്ങനെ അറിയാം..

അതോ ആദിയോട് പറയുന്നത് കേട്ട്….
ഓക്കേ… അപ്പോ നമുക്ക് നാളെ കാണാമേ… അമ്മായി അപ്പോ ഇറങ്ങുവല്ലേ…….

ആഹ് ഞങ്ങൾ ദേ ഇറങ്ങുവാ ചെന്നിട്ടു കുറെ പണിയുണ്ട്… ഞാൻ എല്ലാവരോടും പറഞ്ഞിട്ട് വരാം….

അമ്മായി പോയെന്ന് കണ്ടപ്പോ ദേവ് സിദ്ധാർത്ഥിന്റെ തലക്കിട്ട് ഒരു തട്ടും കൊടുത്ത് നാളെ കാണാം എന്ന് പറഞ്ഞു അകത്തേക്ക് പോയി…. തേനീച്ച കൂട് ഇളകിയത് പോലെ എന്തൊക്കെയോ അവന്റെ തലയിൽ നിന്ന് പറന്നു പോകുന്നുണ്ടായി…..

*****************************************
രമ :-ആദി നീ ഈ പുടവ എടുത്തു അകത്തു കൊണ്ടുപോയി വെക്ക്…..

ശരിയമ്മേ…

(ഞാൻ അതുമായി റൂമിലേക്ക് ചെന്നു…. ആരോ വാതിൽ ചാരുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോഴാണ് ആ കള്ളതാടിയാണ്.. )

ദേവേട്ടൻ എന്താ ഇവിടെ…..

എന്തേ എനിക്ക് ഇങ്ങോട്ട് വന്നൂടെ….

(എന്നെ പുറത്തേക്ക് പോവാൻ സമ്മതിക്കാതെ അവിടെ പിടിച്ചു നിർത്തിയിരിക്കുവാ )

എന്നെ വിട് എനിക്ക് പോണം…

അയ്യോ എന്റെ പെണ്ണിന് എന്താ ഒരു പിണക്കം പോലെ…

എനിക്ക് ആരോടും ഒരു പിണക്കവും ഇല്ല.. വഴിയിൽ നിന്ന് മാറ്… അമ്മ തിരക്കുന്നുണ്ടാവും…

അങ്ങനെ നീ ഇപ്പൊ പോവണ്ട.. നിന്റെ ഈ പിണക്കം എന്തിനാണെന്ന് എനിക്ക് അറിയാം….

ഹ്മ്മ് അറിയുമെങ്കിൽ പിന്നെ ചോദിക്കുന്നത് എന്തിനാ… ഒന്ന് പോയേ എനിക്ക് വിഷ്ണു സാറിനെ ഒന്ന് കാണണം…

അങ്ങനെ നീ ഇപ്പൊ അവനെ കാണണ്ട… നിനക്ക് കാണാൻ അല്ല നിന്റെ ദേവേട്ടൻ ഇവിടെ നിൽക്കുന്നത്….

അവളുടെ ഒരു വിഷ്ണു സർ….

എന്താ ഞങ്ങളുടെ സാറിനു ഒരു കുഴപ്പം… ദേവേട്ടൻ ഇല്ലായിരുന്നേൽ ഞാൻ സാറിനെ ലൈൻ അടിച്ചാനേ…

പിന്നെടി നീ ലൈൻ അടിക്കും നിന്റെ ഉണ്ട കണ്ണ് ഞാൻ കുത്തി പൊട്ടിക്കും….

അയ്യോ ചെക്കന് ദേഷ്യം വന്നല്ലോ…

ആഹ് വന്നു നീ വേറെ ഒരുത്തനെയും കുറിച്ച് പറയുന്നത് എനിക്ക് ഇഷ്ടം അല്ല…

അയ്യോ ചൂടാവല്ലേ മാഷേ… സാറിനോട് ഉള്ള ദേവേട്ടന്റെ പിണക്കം ഉടനെ മാറും….

അതെന്താ…

അതൊക്കെ ഉണ്ട്…. സാറിന്റെ കഥയിലെ നായിക ഞാൻ ആയിരുന്നില്ല എന്ന് മാത്രം ഇപ്പൊ അറിഞ്ഞോ.. ബാക്കി അവർ തന്നെ പറയുന്നതല്ലേ നല്ലത്…

ഏത് അവര്…???
ഹ്മ്മ് ആരെങ്കിലും ആവട്ടെ നമുക്ക് ഇങ്ങനെ അങ്ങ് നിന്നാൽ മതിയോ…. (കള്ളച്ചിരിയോടെ ദേവ് ആദിയുടെ അടുത്തേക്ക് ചേർന്ന് നിന്നു… )

ദേ മനുഷ്യാ കല്യാണ വീടാണ്… ആര് വേണേലും ഇങ്ങോട്ട് വരാം നിന്ന് കൊഞ്ചാതെ മാറി നിൽക്കു…

അവൻ അവളുടെ അടുത്ത് ചെന്നു കൈയിൽ ഉണ്ടായിരുന്ന മഞ്ഞൾ അവളുടെ മുഖത്ത് തേച്ചു…..

ദേവേട്ടാ എന്താ ഇത് എന്റെ മേക്കപ്പ് ഒക്കെ പോവൂല്ലേ…..

പിന്നെ എന്റെ ആദികുട്ടിക്ക് മേക്കപ്പ് ഒന്നും വേണ്ട നീ എന്റെ ചുന്ദരി പെണ്ണല്ലേ…….

******************************************

ഇതേ സമയം കീർത്തിയും ശ്രീയും അനിലയും ഒരിടത്തു മാറി ഇരുന്നു കത്തിയടി തുടങ്ങി. ഇടക്ക് ഇടക്ക് കീർത്തിയുടെ കണ്ണുകൾ ആരെയോ തേടി കൊണ്ടേ ഇരുന്നു പക്ഷേ നിരാശ ആയിരുന്നു ഫലം…….

അവരുടെ കൂടെ ഇരിക്കുന്നുണ്ടെകിലും മനസിൽ മുഴുവൻ വിഷ്ണു സർ ആയിരുന്നു. വന്നിട്ട് ഒന്ന് മര്യാദക്ക് കാണാൻ കൂടെ കിട്ടിയില്ല. ആദി ആണെകിൽ പുടവ കൊണ്ടു വെക്കാൻ പോയിട്ട് ഇതുവരെ വന്നിട്ടില്ല…ഇല്ലെങ്കിൽ അവളെ കൂട്ടി പോയി തിരക്കാമായിരുന്നു….

അപ്പോഴാണ് ഒരു കൊച്ചുകുട്ടി വന്നു കൈയിൽ പിടിച്ചത്

“ചേച്ചിയെ ആദി ചേച്ചി വിളിക്കുന്നു…”

അതും പറഞ്ഞു ആ കുട്ടി ഓടിപോയി

“ഇവൾ ഇപ്പൊ എന്തിനാ എന്നെ വിളിക്കുന്നെ. അഹ് എന്തായാലും പോയി നോക്കാം ”

അവരോട് പറഞ്ഞിട്ട് ഞാൻ ആദിയെ തിരക്കി ഇറങ്ങി…..

പെട്ടെന്ന് ആണ് ആരോ കൈയിൽ പിടിച്ചു വലിച്ചു എന്നെ ഒരു മുറിയിലേക്കു കയറ്റിയത്. തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് വിഷ്ണു സാറിനെ ആയിരുന്നു.. അപ്പോഴേക്കും സർ വാതിലിന്റെ കുറ്റി ഇട്ടിരുന്നു

“എന്തിനാ സർ വാതിൽ കുറ്റി ഇട്ടത്…”
“നിന്നെ ശരിക്ക് ഒന്ന് കാണാൻ”
“മാറ് എനിക്ക് പോണം”
“അഹ് അങ്ങനെ അങ്ങു പോവല്ലേ..”
(അവളെ വലിച്ചു നെഞ്ചോടു ചേർത്തു )

“നിനക്ക് എന്നോട് മുടിഞ്ഞ സ്നേഹം ആണെന്ന് ഞാൻ അറിഞ്ഞല്ലോ… ശരിയാണോ…”
മറുപടി ഒന്നും പറയാതെ ഞാൻ ഇരിന്നു……
“ചോദിച്ചത് കേട്ടില്ലേ… ”
“മ്മ്.. ”

“എങ്കിൽ പറ ”

“മ്മ്… ”

“മൂളാതെ കാര്യം പറയെടി”

“എനിക്ക് ഒരുപാട് ഇഷ്ടാണ് ”

“എന്താണാവോ ഈ ഇഷ്ടത്തിനുള്ള കാരണം ”

“അറിയില്ല….. ഞാൻ അറിയാതെ തന്നെ എപ്പോഴോ എന്റെ മനസ് സാറിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു ”

മുഖത്തു നോക്കാതെ ആണ് ഞാൻ അത് പറഞ്ഞത്. അപ്പോഴേക്കും സർ മുഖം പിടിച്ചു ഉയർത്തി…..

“കീർത്തി…. ”
(അവളുടെ കണ്ണിലേക്കു തന്നെ നോക്കി ആർദ്രമായി അവൻ വിളിച്ചു )

“മ്മ് ”

എന്നെ ഇത്രയും സ്നേഹിക്കുന്ന നിന്നെ ഞാൻ തിരിച്ചു സ്നേഹിച്ചില്ലെങ്കിൽ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്.. വലിയ മോഹനവാഗ്ദാന സ്വപ്നങ്ങളൊന്നും തരാൻ ഇല്ല… എന്നാൽ ഒന്നുണ്ട് മരണംവരെ ഞാൻ നിന്നെ കൈവിടില്ല.

നിലാവുള്ള രാത്രികളിൽ.. നക്ഷത്രങ്ങൾ കഥ പറയുന്ന നേരത്ത്.. ഞാൻ ആകാശത്തേക്ക് നോക്കി കിടക്കാറുണ്ട്.. എന്തിനെന്നോ.. സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ… ഇനിയുള്ള കാലം നമുക്കൊന്നിച്ച് ഒരു നൂറ് സ്വപ്നങ്ങൾ നെയ്തു കൂട്ടണം… എന്റെ കൂടെ വരാമോ ഈ വിഷ്ണുവിന്റെ മാത്രം കീർത്തി ആയിട്ട്….

( അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ പൊടിഞ്ഞു തുടങ്ങിയിരുന്നു…)

” ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയരുത്… ഒരിക്കൽ എനിക്ക് വേണ്ടി നീ ഒരുപാട് കരഞ്ഞതാണ്.. ഇനിയൊരിക്കലും ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല ”

( അതും പറഞ്ഞ് അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.ആ ചുംബനം ഇരുകണ്ണുകളും അടച്ചു സ്നേഹത്തോടെ അവൾ ഏറ്റു വാങ്ങി )

“സർ……. അവിടെ എല്ലാരും തിരക്കും നമ്മുക്ക് പോവാം ”

“പോവാം അതിനു മുന്നേ ഒരു കാര്യം. നമ്മൾ മാത്രം ഉള്ള നിമിഷങ്ങളിൽ ഈ സാറേ വിളി അങ്ങു ഒഴിവാക്കിയേക്കണം. കേട്ടല്ലോ ”

“പിന്നെ എന്തു വിളിക്കാനാ ”

“നീ വിഷ്ണുവേട്ടൻ എന്ന് വിളിച്ചാൽ മതി ”

മ്മ്മ്…….

അപ്പോ നമുക്ക് അങ്ങ് ഇറങ്ങിയാലോ……

(വിഷ്ണു തന്റെ സ്വന്തമായ സന്തോഷത്തിൽ കീർത്തിയും പുറകെ വിഷ്ണുവും അവിടുന്ന് ഇറങ്ങി……… അപ്പോഴാണ് തൊട്ടപ്പുറത്തെ റൂമിൽ നിന്ന് ആരുടെയോ ഒച്ച കേൾക്കുന്നത്… )

വിഷ്ണു വാതിൽ തുറന്നു നോക്കിയതും അവിടെ ഇരുന്നു കിന്നരിക്കുന്ന ആദിയേയും ദേവ് നെയും ആണ് കാണുന്നത്…

എന്താ വിഷ്ണുവേട്ടാ അവിടെ……

(കീർത്തിയുടെ ഒച്ച കേട്ടാണ് ആദിയും ദേവനും അവരെ ശ്രദ്ധിക്കുന്നത് )

ആദി :-ഡി കീർത്തു നീ ഇപ്പൊ എന്താ സാറിനെ വിളിച്ചത് വിഷ്ണുവേട്ടാ എന്നോ…. ഇതൊക്കെ എപ്പോ……….

(ആദിയുടെ ചോദ്യം കേട്ട് വിഷ്ണുവും കീർത്തിയും ആകെ ചമ്മി )

ദേവ് :-ഓഹ് അപ്പൊ ഇതാണ് ആദി പറഞ്ഞ സാറിന്റെ നായിക അല്ലേ….

അതെ ദേവേട്ടാ പക്ഷേ രണ്ടും എപ്പോ ഒന്നിച്ചു എന്നാണ് എനിക്ക് മനസിലാവാത്തത്…..

ആഹ് മതി ആലോചിച്ചത് ഇപ്പൊ എല്ലാവരും ഹാപ്പി ആയില്ലേ….. ഇനി ഇങ്ങനെ ഇവിടെ നിന്നാൽ മതിയോ നമുക്ക് ഇതൊന്നു ആഘോഷിക്കണ്ടേ….

(പിന്നെയങ്ങോട്ട് പാട്ടും ഡാൻസും ആയിട്ട് എല്ലാവരും ഹൽദി ഫങ്ക്ഷൻ അടിച്ചു പൊളിച്ചു )

കണ്ണിലിന്നുമൊരു മിന്നാമിന്നി
കുഞ്ഞുതുമ്പിയായി മിന്നും ഇവൾ ഈ
നെഞ്ചിലെന്നുമെൻ ഓമൽ കുഞ്ഞന്നെ
പിച്ചവെച്ചോരാ നേരം തൊട്ടേ
എൻ വിരൽ തുമ്പിൽ എന്നും തൂങ്ങി
കുഞ്ഞുമോഹങ്ങൾ കാണും പെണ്ണാണേ……
നിൻ കുറുമ്പുകൾ കുരുതലോടലാൽ
പൂത്തു നിന്ന കാലം….
ഈ കുഞ്ഞു കണ്ണിലെ പുഞ്ചിരി കണ്ടു ഞാൻ….
വർണ്ണമെഴും നിറമൊന്നായി ചേരും മാരിവിലിനഴകേ………
മൈലാഞ്ചി രാവിൽ ഈ നാണം കണ്ടില്ലേ…..
ഇന്നു നിന്റെ പുഞ്ചിരിക്കിതാ മൊഞ്ചു വന്ന കാലം ശഹനയി പാടുവാൻ കൂട്ടിനു ഞാൻ ഇല്ലേ…..

ഡാൻസും പാട്ടും ആയി അന്നത്തെ രാത്രി ആഘോഷമാക്കി……നാളെയാണ് ചേച്ചി പെണ്ണിന്റെ കല്യാണം….. നാളെ ഞാൻ കലക്കും 🤭

(അപ്പൊ നേരത്തേ പറഞ്ഞ പോലെ എല്ലാവരും നേരത്തെ എത്തിയേക്കണം….. )

തുടരും…..

(പുടവ കൊടുക്കലിനെ കുറിച്ചുള്ള തത്വം ഗൂഗിൾ നോക്കി എഴുതിയതാണേ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം 🙏)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 15

ആദിദേവ്: ഭാഗം 16

ആദിദേവ്: ഭാഗം 17

ആദിദേവ്: ഭാഗം 18

Share this story