ഗൗരി: PART 43
നോവൽ
എഴുത്തുകാരി: രജിത പ്രദീപ്
ആളുകൾ ഓടി കൂടി
ലോറി നിർത്താതെ ഓടിച്ച് പോയി
രണ്ടു പേര് ബൈക്കിൽ ലോറിയുടെ പിന്നാലെ പോയി ,ലോറിയെ പിടിക്കാൻ വേണ്ടി
കണ്ടു നിന്നവരൊക്കെ പറഞ്ഞത് സുധയുടെ കുഴപ്പം കൊണ്ടാണ് വണ്ടിയിടിച്ചതെന്ന്
ആരെങ്കിലും ഒന്നു സഹായിക്ക് നമ്മുക്കിവരെ ആശുപത്രിയിൽ കൊണ്ടു പോകാം
എന്തിന് ഇവിടെ കിടക്കട്ടെ പോലീസ് വരട്ടെ എന്നിട്ട് മതി കൊണ്ടു പോകലൊക്കെ
അതു തന്നെ
പിന്നെ കൊണ്ടു പോയാലോ എല്ലാം നമ്മുടെ തലയിലായിരിക്കും
നിങ്ങൾ മനുഷ്യരാണോ ഒന്നു പിടിക്കൂ ,എന്റെ കാറിൽ കൊണ്ടു പോകാം ഇവരെ രക്ഷപ്പെടുത്താൻ കഴിയും
ഒരു ചെറുപ്പക്കാരൻ പറഞ്ഞു
മോനെ ഈ വളവിൽ ഇടിയൊക്കെ സാധരണമാണ് ,ഇങ്ങനെ കൊണ്ടു പോയി ഞങ്ങൾ പുലിവാല് പിടിച്ചിട്ടുള്ളത് കൊണ്ടാണ് പറഞ്ഞ്
സുധയൊന്ന് ചെരങ്ങി, മുഖത്തൊക്കെ ചോര ഉണ്ടായിരുന്നു
അപ്പോഴെക്കും രണ്ടു മൂന്നു പേര് വന്ന് സുധയെ എടുത്ത് കാറിൽ കയറ്റി കൊടുത്തു
ആരെങ്കിലും ഒന്നു കൂടെ വരോ
ഇത്തിരി പ്രായം ചെന്നയാളും ഒരു പയ്യനും കൂടെ കയറി
അയ്യോ ഇവരെ എനിക്കറിയാം
ഇത് ആ ബാങ്കിൽ ജോലി ചെയ്യുന്ന ശരത്ത് സാറിന്റെ ബന്ധുവാണ് ഒരാള് പറഞ്ഞു
ഞങ്ങള് വിളിച്ചോളാം
അയാൾ ബാങ്കിന്റെ നമ്പർ കൊടുത്തു
അപ്പോ തന്നെ പയ്യൻ ബാങ്കിലേക്ക് വിളിച്ച് ശരത്തിനോട് കാര്യങ്ങൾ പറഞ്ഞു, കൊണ്ടു പോകുന്ന ഹോസ്പിറ്റലിന്റ പേരും പറഞ്ഞു
ആ പയ്യൻ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ സുധയാന്റിയാണെന്ന് ശരത്തിന് മനസ്സിലായി
അവൻ ബാങ്കിൽ പറഞ്ഞിട്ട് ഹോസ്പിറ്റലിലേക്ക് വന്നു
*
സുധ പോയി കുറച്ച് കഴിഞ്ഞപ്പോൾ മെറിൻ ആർച്ചയെ കണാൻ വന്നു
ആർച്ചേ…
നീയും ഗുപ്തനമായുള്ള ബന്ധം എന്താണ് ,എന്നെ അവിടെ നിർത്തിയിട്ട് നീ എവിടെക്കാണ് പോയത്
എനിക്കിതറിയാതെ ഒരു സമാധാമില്ല
എന്തു ബന്ധം
ഒരു ബന്ധമില്ലെങ്കിൽ പിന്നെന്തിനാണ് നീ എന്നെ അവിടെയാക്കിയിട്ട് അയാളുടെ കൂടെ പോയത്
പ്ലീസ്സ് മെറിൻ അവൻ മമ്മിയുടെ റിലേഷൻ ആണെന്നു പറഞ്ഞില്ലേ അല്ലാതെ ഞാനും അവനുമായി ഒരു ബന്ധവുമില്ല
നിങ്ങളെങ്ങോട്ടാണ് പോയത് അയാൾ എവിടെക്കാണ് നിന്നെ കൊണ്ടുപോയത്
ദേ ഇതൊക്കെ വാങ്ങാൻ പോയതാണ്
ആർച്ച ഗുപ്തൻ വാങ്ങി കൊടുത്ത ഡ്രസ്സിന്റെ കവറുകൾ കാണിച്ച് കൊടുത്തിട്ട് പറഞ്ഞു
ഇതൊക്കെ എത്തി നാ അവൻ നിനക്ക് വാങ്ങി തന്നത്
അവന് ഞാൻ പെണ്ണിനെ പോലെ നടക്കണമെന്ന് ,അതിന് വേണ്ടി വാങ്ങി തന്നതാണ്
പിന്നെ ആർച്ച കൈയ്യിലെ മോതിരം മെറിന് കാണിച്ച് കൊടുത്തു
ഇത് എൻഗേജ്മെൻറ് റിംഗല്ലേ നിനക്കിതെവിടെന്നാണ് കിട്ടിയത്
അവനിട്ടതാണ് ആ ഗുപ്തൻ, അവന് എന്നെ വിവാഹം കഴിക്കണമെന്ന്
ആർച്ചേ നിങ്ങളുടെ മോതിരമാറ്റം കഴിഞ്ഞോ നീയിതിന് സമ്മതിച്ചോ ,എനിക്കൊന്നും മനസ്സിലാവണില്ല, നിനക്കിത് ഊരി കളഞ്ഞൂടെ
അത് …ഇത് ഊരി കളഞ്ഞാൽ അവനെന്നെ തല്ലും ,അതവൻ എന്നോട് പറഞ്ഞതാണ് ,നിനക്കറിയില്ല അവനെ അവൻ പറഞ്ഞാ പറഞ്ഞത് പോലെ ചെയ്യുന്നവനാണ്
എന്ന് പറഞ്ഞ് നീയിതിട്ടു കൊണ്ടു നടക്കുകയാണോ ,നീയൊരു ഗുണ്ടയുടെ ഭാര്യ ആകാൻ പോവുകയാണോ നിന്റെ മമ്മിയെന്താ അവനെതിരെ ഒന്നും ചെയ്യാതിരിക്കുന്നത്
ശരത്തിന്റെ കല്യാണമിങ്ങടുത്തില്ലേ അത് മുടക്കാൻ ഒരു പ്ലാനും നിന്റെ മമ്മി ചെയ്യുന്നില്ലേ ,നിന്റെ മമ്മി നിനക്ക് വാക്ക് തന്നതല്ലേ ശരത്തിനെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കാമെന്ന്
ഒക്കെ ശരിയാണ് മെറിനെ
പക്ഷേ എങ്ങനെ … എങ്ങനെ കല്യാണം മുടക്കും ,അത് മുടക്കുവാൻ വേണ്ടി മമ്മി ചെയ്ത ഗെയിമിന്റെ റിസൽറ്റ് ആണ് ഈ മോതിരം
ഒരെണ്ണം പൊട്ടിയെന്ന് കരുതി ഇനി അതിനു വേണ്ടി ശ്രമിക്കാതിരിക്കുകയാണോ
എനിക്കറിയില്ല മെറിനെ മമ്മീ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട് ,അതിന് വേണ്ടി ആരെയോ കണാൻ പോയതാണ്
അപ്പോ ആന്റി യിവിടെയില്ലേ ,ഞാനും വിചാരിച്ചു എന്താ മമ്മി വരാത്തതെന്ന് ,വന്നാൽ ഒരു ചായ ആന്റി തരാറുണ്ട്
നിന്നെ നല്ല ഇഷ്ടമാണ് മമ്മിക്ക് ,അങ്ങനെ ആരെയും ഇഷ്ടപ്പെടാറില്ല ,കുറച്ച് നേരമായി പോയിട്ട് ഇന്നാണെങ്കിൽ പോയപ്പോ ഫോൺ എടുക്കാൻ മറന്നു ആള്
ആർച്ചേ … ശരത്തിനെ നഷ്ടപ്പെടുത്താൻ നിനക്ക് പറ്റോ
അറിയല്ല , എന്റെ മനസ്സിനെ ഞാൻ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട് പക്ഷേ എത്രത്തോളം അത് ശരിയാവുമെന്ന് എനിക്കറിയില്ല
മെറിൻ ആർച്ചയെ ഒന്നു സൂക്ഷിച്ച് നോക്കി
ആർച്ചയുടെ കൺകോണുകളിലെവിടെയോ ഒരു കണ്ണുനീർ തുള്ളി ഉരുണ്ടു കൂടുന്നത് മെറിൻ കണ്ടു
*
വരുണേ ….. നീയെവിടെയാണ്
ശരത്ത് വരുണിനെ വിളിച്ചു
എന്താടാ … നിന്റെ സ്വരം എന്താ വല്ലാതിരിക്കുന്നത് എന്താ പ്രശ്നം
ഞാനിപ്പോ ഓഫീസിൽ നിന്നും ഇറങ്ങും
നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വായോ
എന്താടാ എന്താ ….ആരാ ഹോസ്പിറ്റലിൽ
നീ വേഗം വായോ
പേടിപ്പിക്കാതെ കാര്യം പറ ശരത്തേ ….
ടാ സുധയാന്റിയാണ് ,ആളുടെ കാറ് ഒരു ലോറിയുമായി …
ഇത്തിരി സീരിയസ്സാണ് ,നീയൊന്ന് വേഗം വായോ
പത്ത് മിനിട്ട് കഴിഞ്ഞപ്പോഴെക്കും വരുൺ എത്തി
ശരത്ത് വരുണിനെ കാത്ത് ഹോസ്പിറ്റലിന്റെ മുൻപിൽ തന്നെയുണ്ടായിരുന്നു
എന്താടാ ആന്റിക്കെങ്ങനെയുണ്ട് ,
ഒന്നും പറയാറായിട്ടില്ലാന്നാണ് ഡോക്ടർ പറഞ്ഞത് റോഡിൽ തലയിടിച്ചാണ് വീണത് ,ഇവിടെ കൊണ്ടു വരുമ്പോഴെക്കും ബോധം പോയിരുന്നു
ടാ .. നമ്മുക്ക് വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയാലോ
അതൊക്കെ ഞാൻ ചോദിച്ചു ,ഡോക്ടർ പറഞ്ഞത് എവിടെ കൊണ്ട് പോയാലും ഇത് തന്നെയാണ് ട്രീറ്റ്മെന്റന്ന്
ആർച്ച … അവളറിഞ്ഞോ
ഇല്ല നീ പോയി അവളെ കൊണ്ടുവയോ ,അങ്കിളി വിടെയില്ല
ഇവിടെ …
ഇവിടത്തെ കാര്യങ്ങൾ ..
ശ്യാമേട്ടനും അച്ഛനുമൊക്കെയുണ്ട് ,നിന്റെ അച്ഛൻ വന്നിട്ടുണ്ട്
ഞാനെന്ത് പറഞ്ഞാണ് അവളെ കൊണ്ടുവരിക
നീ എന്തെങ്കിലും പറഞ്ഞ് കൊണ്ടു വായോ
വരുൺ ആർച്ചയെ കൊണ്ടു വരാൻ പോയി
വരുണിനെ കണ്ടപ്പോൾ ആർച്ചയുടെ മുഖത്ത് ഒരു ഇരുളിമ ഉണ്ടായി
ആർച്ചേ …
എന്താ വരുണെ നീ ഇന്ന് എന്തെങ്കിലും സന്തോഷം പങ്കുവക്കാനായിട്ട് മധുരവുമായി വന്നതാണോ
ആർച്ചേ കളിയാക്കാനുള്ള സമയമല്ലിത് നീയെന്റെ കൂടെ വായോ ,ആന്റി ഒന്നു തല കറങ്ങി വീണു
എന്താ വരുണേ പറഞ്ഞത് മമ്മിക്ക് എന്താ പറ്റിയത്
ആർച്ച വെപ്രാളത്തോടെ ചോദിച്ചു
ഒന്നുമില്ല ആർച്ചേ , ആൾക്ക് ട്രിപ്പ് ഇട്ടിട്ടുണ്ട് അത് കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ആവും
വരുൺ സാധാരണ മട്ടിൽ പറഞ്ഞു
ആർച്ച വേഗം വേഷം മാറി വന്നു
വരുണിന്റെ കൂടെ ആർച്ച ഹോസ്പിറ്റലിലെത്തി
വരുൺ അവളെ ഐ സി യു വിന്റെ ഭാഗത്തേക്ക് കൂട്ടികൊണ്ട് പോയി
തറവാട്ടിലുള്ള മിക്കവരും അവിടെയുണ്ടായിരുന്നു
അത് കണ്ടപ്പോൾ ആർച്ചക്ക് ഒരു ദുസൂചന തോന്നി
വരുണേ …. എന്താ മമ്മിക്ക് പറ്റിയത് ,നീയെന്നോട് സത്യം പറ അവൾ കരയുന്നുണ്ടായിരുന്നു
അത് …..
എന്താ വരുണേ എന്റെ മമ്മിയെവിടെയാണ് ,എന്തിനാ എല്ലാ വരും ഇവിടെ കൂടി നിൽക്കുന്നത്
ആൻറിക്കൊരു ആക്സിഡന്റ് പറ്റി ,ഒരു ഒബ്സർവേഷൻ പോലെ ഐസിയു വിലാണ്
വരുൺ പറഞ്ഞ് ഒപ്പിച്ചു
ആർച്ചക്ക് തലയിൽ കനത്ത എന്തൊ വന്ന് വീണത് പോലെ തോന്നി
മമ്മി ആയിരുന്നു അവളുടെ എല്ലാം ,ആർച്ചയുടെ മുഖഭാവം ഒരു പേടി കിട്ടിയത് പോലെ ആയിരുന്നു
വരുണേ …. മമ്മിയെ എനിക്ക് കാണണം ,നീ പറയുന്നത് സത്യമാണോ എന്നറിയണം
അപ്പൊഴെക്കും വരുണിന്റെ അമ്മ വന്ന് ആർച്ച പിടിച്ച് ഐ സി യു വിന്റെ മുൻപിലുള്ള കസേരയിലിരുത്തി
മോളിവിടെ ഇരിക്ക് മമ്മി ക്കൊന്നുമില്ല ,ഞങ്ങളൊക്കെയില്ലേ ,അമ്മ ആർച്ചയുടെ അടുത്തിരുന്നു
കുറച്ച് കഴിഞ്ഞിട്ട് കാണമെന്ന് പറഞ്ഞിട്ടുണ്ട് ,അപ്പോൾ നമ്മുക്ക് കയറി കാണാം മമ്മിയെ
അവർ ഒരോന്ന് പറഞ്ഞ് ആർച്ചയെ ആശ്വാസിപ്പിച്ച് കൊണ്ടിരുന്നു
ആർച്ച കൈകൾ കൊണ്ട് മുഖം പൊത്തിയിരുന്നു ,
മമ്മീ ക്ക് ഒന്നു വരുത്തല്ലേയെന്ന് പ്രാർത്ഥിച്ചു ആർച്ച
താൻ കാരണമാണ് മമ്മിക്കിങ്ങനെ സംഭവിച്ചത് അതാണ് അവളെ കൂടുതൽ വിഷമിപ്പിച്ചത്
താൻ ഒറ്റപ്പെട്ട് പോയത് പോലെ തോന്നി ആർച്ചക്ക്
ഡാഡി ഒണ് വന്നിരുന്നെങ്കിൽ അവൾ അതിയായി ആഗ്രഹിച്ചു
ബന്ധുക്കളൊടൊന്നും ആർച്ചയും അമ്മയും അത്ര അടുപ്പം പുലർത്തിയിരുന്നില്ല
കുറച്ച് കഴിഞ്ഞാണ് ഗുപ്തൻ വന്നത്
അവൻ വന്ന് ശരത്തിനോടും രുണിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു
ഇത്തിരി കഴിഞ്ഞാണ് അവൻ ആർച്ചയുടെ അടുത്തെത്തിയത്
അവൾ കസേരയിൽ തല കുമ്പിട്ടിരിക്കുന്നത് അവൻ കണ്ടു
വരുണിന്റെ അമ്മ അവിടെ ഉണ്ടായിരുന്നില്ല
അവൻ അവളുടെ അടുക്ക കസേരയിൽ ഇരുന്നു
നീ വിഷമിക്കുകയൊന്നും വേണ്ട ആൻറിക്ക് അത്ര വലിയ പരിക്കൊന്നുമില്ല ,പിന്നെ ആശുപത്രികളിൽ ഇങ്ങനെ യാണ് തുമ്മിയാലും ഐസിയുവിൽ കയറ്റും
അവൾ കുമ്പിട്ടിരുന്നു കരയുകയാണെന്ന് അവന് മനസ്സിലായി
ആർച്ച തലയുയർത്തി അവനെ നോക്കിയില്ല
കുറച്ച് നേരം കൂടി അവൻ അവിടെ യിരുന്നു
അവൻ പോകാനെണീറ്റു
കൈ തണ്ടയിൽ എന്തോ ആഴ്നിറങ്ങുന്നതു പോലെ തോന്നി ഗുപ്തന്
ആർച്ച അവന്റെ കൈ തണ്ടയിൽ കൈ കൊണ്ട് മുറുക്കെ പിടിച്ചിരിക്കുകയായിരുന്നു
… തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…