നിന്നരികിൽ : PART 7

നിന്നരികിൽ : PART 7

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

സിദ്ധു ഡ്രൈവിങിന് ഇടയിൽ തല തിരിച്ചു നന്ദു നോക്കി…

കുരുപ്പ് കാര്യമായ എന്തോ ആലോചനിയിലാണ്… മുഖമൊക്കെ വാടിയിരിക്കുന്നു…

പുറപെട്ടപ്പോഴുള്ള ഉത്സാഹം തിരിച്ചു വരുമ്പോഴില്ല…

അത് സ്വാഭാവികമാണ് ഇത്രേം സ്നേഹമുള്ള ആളുകളെ വിട്ടു ആർക്കാണ് അകലാൻ തോന്നുക…

“തനിക്ക് കുറച്ചു ദിവസം അവിടെ നിന്നുണ്ടായിരുന്നോ…

അവളവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല

“താൻ ശെരിക്കും ലക്കിയാണ്… എന്തോരം സ്നേഹമുള്ളവരാ…..

“പുറമെ കാണുന്നത് പോലെയല്ല.. പലതും…..

അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ടവൾ ദീർഘനിശ്വാസത്തോടെ പുറത്തേക്ക് നോക്കിയിരുന്നു

അവനൊന്നും മനസിലായില്ല…

👻

“എന്നാലും അവളുടെ അച്ഛനെന്തിനായിരിക്കും അന്ന് അങ്ങനെ പറഞ്ഞത്….

ഫോണിൽ ജിത്തുവിനോട് സംസാരിക്കുകയായിരുന്നു സിദ്ധു…

“അവരുടെ വീട്ടിലൊക്കെ അങ്ങനാനാടാ….

“എങ്ങനാണെന്ന്

“അവിടെ പെൺപിള്ളേരെ വളർത്തുന്നത് തന്നെ കെട്ടിച്ചു വിടണമെന്ന ഉദ്ദേശത്തിലാണ്…പഠിത്തം ജോലി അതൊന്നും ആ വീട്ടിലെ പെൺപിള്ളേർക്ക് പറഞ്ഞിട്ടില്ല… എന്തിന് ഒന്ന് പുറത്തേക്ക് ഇറങ്ങുന്നത് പോലും വല്ല അമ്പലത്തിലേക്ക് മാത്രമായിരിക്കും..

“ഇതൊക്കെ നിനക്കെങ്ങനെ അറിയാം..

“അത്…. പിന്നെ….

“എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ.. സത്യം പറയടാ… നിന്നോട് ഇത്‌ ആരാ പറഞ്ഞത്..

“അത് പിന്നെ ശ്രെദ്ധ പറഞ്ഞതാ…..

“ശ്രെദ്ധയോ…

“ഹാ… നിങ്ങളുടെ കല്യാണത്തിന്റെ അന്ന് നമ്മൾ തമ്മിൽ ചെറുതായി പരിചയപ്പെട്ടിരുന്നു… പിന്നെ അത് കഴിഞ് ഒരു ദിവസം അമ്പലത്തിൽ വെച്ചും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു… അവളെന്നോട് കൊറേ ചൂടായി…

“എന്തിന്..

“നീ കാരണം തന്നെ…

“ഞാനോ… ഞാനെന്തേയ്‌തു…

“കൊള്ളാം അവളുടെ അനിയത്തിയെ കെട്ടികഴിഞ്ഞു ഇഷ്ടമില്ലാതെയാണ് കെട്ടിയതെന്നും ഡിവോഴ്സ് വേണമെന്നൊക്കെ പറഞ്ഞിട്ട് നിന്റെ സഹോദരനായ എന്നെ കാണുമ്പോൾ അവളെന്നെ കേറി കെട്ടിപ്പിക്കുമോ… നീ കെട്ടിയില്ലായിരുനെങ്കിൽ ആ പെണ്ണ് രെക്ഷപെട്ടേനെ

സിദ്ധു മൗനമായി നിന്നതേയുള്ളൂ

😞
“മറിയെന്റട്ടമെട ആട്ടിൻകുട്ടി
മണിയന്റമ്മെരെ സോപ്പ് പെട്ടി 🎤🎶

പാട്ടു പെട്ടി വട്ടപെട്ടി
വെറുതെ നിന്നാൽ കുട്ടൻ പട്ടി “🎶

രാത്രി മുറിയിലേക്ക് വന്ന സിദ്ധു കണ്ടത് കണ്ണാടിക്ക് മുന്നിൽ പാട്ടും പാടി നിന്ന് മുടി ചീകി ഒതുക്കുന്ന നന്ദുവിനെയാണ്..

അവളൊരു പാവമാടാ…പറ്റുമെങ്കിൽ അതിനെ ജീവിതത്തിൽ മുറുകെ പിടിച്ചോ…❤

ജിത്തു പറഞ്ഞ വാക്കുകൾ അവനോർമ്മ വന്നു…

നന്ദു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്നെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ്

അവൾ എന്താണെന്ന അർത്ഥത്തിൽ പിരകം പൊക്കി അവനോടു ചോദിച്ചു 🤨

“നല്ല…. പാട്ട്…..
അവൻ കളിയാക്കി പറഞ്ഞു 😄

“ആണോ… ഇനിയുമുണ്ട് 😁

“സിസിലികുട്ടിയുടെ തേപ്പ്പെട്ടി
പാട്ടി തള്ളേടെ മുറുക്കാൻ പെട്ടി

ഇ വരികൾ ഇഷ്ട്ടപെട്ടോ… 😉

അവനൊന്നും മിണ്ടാതെ അവളെ നോക്കി നിന്നു…അവളെന്താ ഉദേശിച്ചതെന്ന് അവന് മനസിലായില്ല

“ഇഷ്ട്ടപെട്ടു കാണും.. ജീവിതത്തിൽ ഒരു തേപ്പ് കിട്ടാത്തവരായി ആരുണ്ട് ഗോപു… ഇവിടെയും ഒരു തേപ്പ് മണക്കുന്നുണ്ട്… 🤪

അവൾ മണം പിടിക്കുന്നത് പോലെ കാണിച്ചു കൊണ്ട് പറഞ്ഞു

അവൻ മേശപ്പുറത്തിരുന്ന ബുക്ക്‌ കയ്യിലെടുത്തു ബാൽക്കണിയിലേക്ക് നടന്നു

“അധിക കാലമൊന്നും ആ തേപ്പ് ഒളിപ്പിക്കാൻ പറ്റില്ലാട്ടാ…. അത് കരിഞ്ഞു പോയതിനെ മണം എല്ലാരും അറിയാനുള്ള സമയം ആഗതമായിട്ടുണ്ട്.. അപ്പൊ ഇങ്ങനെ മുഖം തിരിച്ചല്ല തലയിൽ കൂടി തുണിയിട്ട് നടന്നിട്ടും കാര്യമില്ല…

അവൾ പുറകിൽ നിന്നും വിളിച്ചു പറയുന്നത് അവൻ കേട്ടു….

പെണ്ണിന്റെ പിരി പോയെന്ന തോന്നുന്നെ…. 🤦‍♂️

🙅‍♂️

രാത്രിയിൽ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു….⛈

അതേകുന്ന സുഖകരമായ ഇളം തണുപ്പിൽ നന്ദു പുതപ്പ് ഒന്ന് കൂടി വലിച്ചിട്ടു ചുരുണ്ടു കൂടി കിടക്കവെയാണ് അരികിലാരോ നില്കുന്നത് പോലെയവൾക്ക് തോന്നിയത്…

കണ്ണുകൾ വലിച്ചു തുറക്കവേ തലയിൽ തുണിയും ഇട്ടോണ്ട് നിൽക്കുന്ന ആളെ അവൾ കണ്ടത് 👹

“എന്റ്റമ്മച്ചി……….. വാലാക്ക് …………👻
അവൾ ചാടിയെഴുനേൽക്കേ ഒരു കൈ അവളുടെ വാ പൊത്തി പിടിച്ചിരുന്നു

“എടൊ ഇത്‌ ഞാനാ….

ദൈവമെ മൂശാട്ട….

അവളവന്റെ കൈകൾ പറത്തികളഞ്ഞു… ശേഷം ലൈറ്റ് ഓൺ ആക്കി

തലയിൽ ടവ്വലും ഇട്ടോണ്ട് നില്കുവാന് മനുഷ്യനെ പേടിപ്പിക്കാൻ

“നിങ്ങള്.. രാത്രി.. മനുഷ്യനെ വടിയാക്കാൻ ഇറങ്ങിയിരിക്കുവാണോ…

അവളുടെ വാക്കുകളിലെ വിറയൽ അവന് മനസിലായി…കുരുപ്പ് നല്ലോണം പേടിച്ചിട്ടുണ്ട്…

“സോറി പുറത്ത് നല്ല മഴയാ….ബാൽക്കണിയിൽ കിടക്കാൻ പറ്റുന്നില്ല…കാറ്റടിക്കുമ്പോൾ പുറത്തുന്ന് വെള്ളം ദേഹത്തേക്ക് തെറിക്കുന്നുണ്ട്

അവളവനെ നോക്കി ദേഹത്തിന്റെ മുക്കാലും നനാനിരിക്കുവാന്.. മുടിയിൽ നിന്നും വെള്ളം ചെറിയ തുള്ളികളായി താഴേക്ക് വീഴുന്നുണ്ട്… ചില മുടിയിഴകൾ നെറ്റിയിലേക്ക് ഒട്ടിച്ചേർന്നു ഇരിപ്പുണ്ട്…

ആഹാ മൊത്തത്തിൽ ഒരു റൊമാന്റിക് മൂഡ്…. വല്ല ഹിന്ദി സീരിയലും ആയിരിക്കണം… എന്റെ ദൈവമെ….☺😇

ദിൽവാലെ ദുൽഹാനിയെ ലെ ജായേങ്കെ..ആയേനെ… 😌പറഞ്ഞിട്ട് കാര്യമില്ല… യോഗയില്ലാ അമ്മിണിയെ….. 😬

“ടോ…. അവൻ അവളുടെ മുഖത്തിന്‌ മുന്നിലേക്ക് കൈ വീശി കാണിച്ചപ്പോഴാണ് അവൾക് ബോധം വന്നത്

അവളുടനെ സമനില വീണ്ടെടുത്തു

“ഏഹ്…അയിന്….

“അല്ല ഇവിടെ കിടക്കാനായിട്ട്…

അവൻ ബെഡിലേക്ക് ചൂണ്ടി കാട്ടി പറഞ്ഞു

“ഇവിടെയോ…. അവൾ നെറ്റി ചുളിച്ചു…

“നോട്ട് പോസ്സിബിൾ… ധാ തറയിൽ കിടന്നോ…

അവൾ തലയിണയും ബെഡ്ഷീറ്റും അവന് നേരെ എറിഞ്ഞു…

“തറയിലോ… 🙄

“പിന്നെല്ലാതെ.. തനിക്ക് ഡിവോഴ്സ് വേണ്ടേ.. അപ്പോ തറയില് കിടന്നാൽ മതി… 😁

ചവിട്ടി നിൽക്കുന്ന കാലുകൾക്ക് തന്നെ എന്തൊരു തണുപ്പ്…അവൻ അവളെയും തറയിലേക്കും മാറി മാറി ദയനീയമായി നോക്കിയെങ്കിലും നോ രക്ഷ… 😑

വഴിയില്ലാതെ തറയില് പുതപ്പ് വിരിച്ചു..

ആ ഫാൻ ഒന്ന് അണയ്ക്കോ… ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിലേക്ക് ചൂണ്ടി അവൻ പറഞ്ഞു…

“സോറി അതിന്റെ ശബ്ദം ഇല്ലാതെ എനിക്കുറങ്ങാൻ പറ്റില്ല… ബികോസ് ഐ ആം ആ മലയാളി മാൻ… ഇത്‌ ഞങ്ങളുടെ ഒരു ശീലമാണ്… 😝😎

മലയാളി…. ഇങ്ങനെ പോയാൽ ഇവളെന്നെ കൊലയാളി ആക്കും

അവളൊരു ഷീറ്റ് അവന് നേരെ പുതയ്ക്കാനായി നീട്ടി…

“വേണ്ട…. അവൻ കടുപ്പിച്ചു തന്നെ പറഞ്ഞു കൊണ്ട് തറയിലേക്ക് കിടന്നു

ലൈറ്റ് ഓഫ് ചെയ്ത് അവളും കിടന്നു…

എന്തൊരു തണുപ്പ്… 🥶അവൻ കൈകൾ കൂട്ടി തിരുമ്മി..കൊണ്ട് തലയുയർത്തി കട്ടിലിലേക്ക് നോക്കി…

കുരുപ്പ് മൂടി പുതച് കിടക്കുവാന്…..

ഒരൊറ്റ ചവിട്ട് കൊടുക്കാനാണ് അവന് തോന്നിയത്…😤 പക്ഷെ പിറകെ വരുന്ന അവളുടെ പണികൾ ആലോചിച്ചപ്പോൾ അവൻ സ്വയം ഒന്നടങ്ങി…

ചിലപ്പോ പാഷാണം കലക്കി തരാനും ഇവള് മടിക്കില്ല

തന്നെക്കാൾ ഇ കുരുപ്പിന്റെ കലാവിരുതുകൾ അടുത്തറിഞ്ഞ വേറാരുണ്ട്… അല്ലെങ്കിലും അനുഭവം കുരു എന്നാണല്ലോ…

എന്റെ ആഞ്ജനേയ സ്വാമി എനിക്ക് കണ്ട്രോൾ തരണേ……😷

തിരിഞ്ഞും മറിഞ്ഞും കിടന്ന് അവനെപ്പഴോ ഉറങ്ങി

😇
ദിവസങ്ങൾ കടന്നു പോകുന്നതിന് അനുസരിച്ചു ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പിസികിങ്സും ഒക്കെ കൂടി വന്നു.. എക്സ്പെരിമെന്റ ചെയ്ത് നോക്കാൻ രണ്ടാളും മിനകെടാത്തോണ്ടു കാര്യങ്ങൾ അവരുടെ മുറിയിൽ മാത്രം ഒതുങ്ങി നിന്നു…

യശോദയും നാരായണനുമായി വളരെ വേഗം തന്നെ നന്ദു അടുത്തു….

ഇരുവരും മരുമകളേക്കാൾ മകളായി തന്നെ അവളെ സ്നേഹിച്ചു

സിദ്ധു തന്റെ കോളേജിൽ തന്നെ നന്ദുവിന് അഡ്മിഷൻ ശെരിയാക്കി… നല്ല മാർക്ക് ഉണ്ടായിരുന്നതിനാൽ അതിനൊട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല..

പുസ്തകങ്ങളും ബാഗുമടക്കം അവൾക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങി കൊടുത്തത് നാരായണനായിരുന്നു

ഇന്നാണ് കോളേജ് തുറക്കുന്ന ദിവസം…

ഒരാള് പഠിക്കാനും മറ്റൊരാള് പഠിപ്പിക്കാനുമായി രാവിലെ തന്നെ റെഡി ആവുകയാണ്…

“കൊറേ നേരമായല്ലോ മുടിയിൽ പണിയുന്നു… ഇനി ഞാനൊന്ന് ഒരുങ്ങട്ടെ…. മാറ് അങ്ങോട്ട്‌…

കണ്ണാടിയുടെ മുന്നിൽ നിന്ന് തല ചീകിയൊതുക്കുന്ന
സിദ്ധു വിനോട് പറഞ്ഞു കൊണ്ടവൾ അവന് മുന്നിലായി നിന്നു കൊണ്ട് കണ്ണാടി മറച്ചു നിന്നു…

“ഓഹ്…. ഇങ്ങനൊരു കുരുപ്പ്…. ധാ നല്ലോണം നോക്ക്…

കൊറച്ചു സമയം കൊണ്ട് തന്നെ അവളും റെഡിയായി

“പോകാം…. തോളിൽ പുതിയതായി വാങ്ങിയ ബാഗും തൂകി നിൽക്കുന്ന അവളെ സിദ്ധു നോക്കിനിന്നു

ബ്ലാക്ക് ആൻഡ് ഗോൾഡൻ കളർ കോമ്പിനേഷനുള്ള സിംപിൾ മോഡൽ ചുരിദാറിൽ അവൾ സുന്ദരിയായിരുന്നു..

തല ചീകിയെതുക്കി.. ഒരു പൊട്ട് വച്ചിരിക്കുന്നു… നെറുകയിൽ സിന്ദൂരമുണ്ട്… കഴുത്തിലെ താലിമാല ചുരിധാറിന് മുകളിലായാണ് കിടക്കുന്നത്

അവൻ കൈകൾ അവളുടെ നെറ്റിമേൽ നീട്ടിയതും അവളൊഴിഞ്ഞു മാറികളഞ്ഞു

“എന്താ…

“താനതങ് തുടച്ചു കളഞ്ഞേക്ക്… കോളേജിൽ പലതരത്തിലുള്ള കുട്ടികളാണുള്ളത്.. പ്രേതെകിച്ചും താനൊരു ന്യൂ കമ്മർ കൂടിയാകുമ്പോ ഇത്‌ ശെരിയാകില്ല… യു ഫീൽ അൺകംഫോര്ട്ടബിൾ

“ഞാൻ നിങ്ങളുടെ ഭാര്യയാണെന്ന് കോളേജിൽ ആരും അറിയരുത് അത്രയല്ലേ ഉള്ളു ..

സിദ്ധു അവളെ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല

“നിങ്ങൾക്കറിയോ ഇങ്ങനെ രവിഷ് സുവിദെടെ നെറുകയിലെ സിന്ദൂരം തുടച്ചു മാറ്റിയിട്ടു എന്തായി അവസാനം അങ്ങേരെ ഭീകരവാദികൾ തട്ടിക്കൊണ്ടു പോയി നല്ലോണം കൊടുത്തു… 🤓നിങ്ങൾക്കിട്ടും അങ്ങനെ കിട്ടട്ടെ… ഞാൻ പ്രാർത്ഥിക്കാട്ടോ 😁

“രവിഷോ ഏത് രവിഷ്…. 🙄

“നമ്മടെ മൗനം സമ്മതം 3ലെ ആ മീശ മാത്രമുള്ള സുന്ദരൻ ചേട്ടൻ രവിഷ് വസിഷ്ഠ… സുവിദെടെ ആദ്യഭർത്താവ്… 😁

“ഓഹ്… സീരിയൽ…ആയിരുന്നോ 😒

“എന്താ… സീരിയലിന് എന്താ കുഴപ്പം… 🤨

“തലയ്ക്ക് വെളിവ് ഉള്ളവരൊന്നും അത് കാണില്ല…അതിലും നല്ലത് കാർട്ടൂൺ കാണുന്നതാ 😏

“എന്നിട്ട് നിങ്ങളുടെ അമ്മ കാണാറുണ്ടല്ലോ…😁. അമ്മ മാത്രമല്ല അച്ഛനും കാണാറുണ്ട്….ഞങ്ങൾ മൂന്നാളും കൂടി ഒരുമിച്ച കാണാറുള്ളത്… നിങ്ങള് ആ ബാൽക്കണിയിലെ ആട്ടുകട്ടിലില് തപസ്സിരിക്കുന്നോണ്ടാ ഒന്നും അറിയാത്തെ..

പിന്നെ കാർട്ടൂൺ കാണാനും മാത്രം ഞാനത്ര കൊച് കുട്ടിയൊന്നും അല്ല… ഞാൻ കുറച്ചു മെച്വേഡാ.. യു നോ.. ജീവിതത്തിന്റെ അനന്തരമായ മനുഷ്യ വികാരവിചാരങ്ങളെ എടുത്തു കാണിക്കുന്നതാണ് സീരിയലുകൾ… അത് പോലും അറിയില്ല.. സില്ലി ബോയ് 😜😎

ഇതിനെ ഏത് നേരത്താണാവോ എന്റീശ്വരാ നീ സൃഷ്ടിച്ചത്… 🤦‍♂️

സിദ്ധു താഴേക്ക് നോക്കി കൊണ്ട് ചൂണ്ടുവിരളാൽ പതിയെ നെറ്റിയിൽ തടവി കൊണ്ട് പിറുപിറുത്തു

അവൾ തന്നെ കണ്ണാടിയിൽ നോക്കി ടവിൽ കൊണ്ട് നെറുകയിലെ സിന്ദൂരം മായ്ച്ചു കളഞ് താലി ചുരിധാറിനുള്ളിൽ ഒളിപ്പിച്ചു

“ഇനി പോവാല്ലോ….

നന്ദു ചോദിക്കവേ അവൻ അവളെ നോക്കി അതേയെന്ന അർത്ഥത്തിൽ തലയാട്ടി..

“അമ്മെ അച്ഛാ…. ടാറ്റാ…. പോയ് വരാട്ടോ…. 👋

യശോദയുടെയും നാരായണന്റെയും അനുഗ്രഹം വാങ്ങി അവൾ കാറിലേക്ക് കയറി…

“അച്ഛാ പോയി വരാം…. പതിവ് പോലെ സിദ്ധു അതും പറഞ്ഞു മുന്നോട്ട് നടന്നെങ്കിലും അടുത്ത നിമിഷം അവിടൊന്ന് നിന്നു

“പോയി വരാം…യശോദയുടെ മുഖത്തേക്ക് നോക്കി പറഞ്ഞ ശേഷം അവനും കാറിലേക്ക് കയറി…

നന്ദുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു… 🙃

കാർ “വൃന്ദാവനം “കടന്നു പോകവേ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന യശോദയെ നാരായണൻ ചിരിയോടെ കണ്ണുകളടച്ചു കാണിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു 🤗

(തുടരട്ടെ )എന്റെ നന്ദുട്ടിയെയും സിദ്ധുവിനെയും ഇഷ്ട്ടാവ്നെന്ന എന്റെ ഒരിത് 😁അല്ലെ 🙃

(തുടരട്ടെ )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിന്നരികിൽ : ഭാഗം 1

നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 3

നിന്നരികിൽ : ഭാഗം 4

നിന്നരികിൽ : ഭാഗം 5

നിന്നരികിൽ : ഭാഗം 6

Share this story