പരിണയം – PART 9

പരിണയം – PART 9

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

എന്താ ന്റെ കുട്ടീ നീ പറയണത്.. ദേവൻ അവളുടെ അരികിലേക്ക് ചെന്ന് അവളെ ആശ്വസിപ്പിച്ചു ..

പ്രിയയുടെ കണ്ണുകൾ രണ്ടും ആഴക്കടൽ ആയി മാറി… അത് അങ്ങനെ നിറഞ്ഞൊഴുകുകയാണ് …

നിരഞ്ജൻ ഒരക്ഷരം പോലും ഉരിയാടാതെ നീക്കുകയാണ്..

ഞാൻ സത്യം ആണ്‌ ചെറിയച്ഛ പറഞ്ഞത്.. ഇദ്ദേഹത്തോടു ഇവിടുന്നു പൊയ്ക്കോളാൻ പറയു…. അവൾ അപ്പോളേക്കും തളർന്നു അയാളുടെ ദേഹത്തേക്ക് വീണിരുന്നു…

മീര ഇറങ്ങി വന്നപ്പോൾ ദേവന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന പ്രിയെയെ ആണ് കണ്ടത്…

നാണമില്ലേ നിനക്ക്.. അപ്പന്റെ പ്രായം ഉണ്ടല്ലോടി ഇയാൾക്ക്, എന്നിട്ട് അവളുടെ കിടപ്പ് കണ്ടില്ലേ.. മുട്ടി ഉരുമ്മി നടക്കെടി നീ.. മീര ചൊടിക്കുകയാണ്.. ഇനി ഇവൻ സമ്മാനം കൊടുത്ത വകയിൽ ഒരുകുഞ്ഞിനെ കൂടി നിങ്ങടെ തലയിൽ കെട്ടിവെയ്ക്കാനാ ഇവളുടെ ശ്രമം… മീര നിരഞ്ജനെ നോക്കിയാണ് പറഞ്ഞത്…

നിരഞ്ജൻ ചാടി എഴുനേറ്റ് എടി…. എന്നൊരു അലർച്ച ആയിരുന്നു… എല്ലാവരും നടുങ്ങി പോയി…

അവൻ ചെന്ന് മീരയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു… മീര ശ്വാസം കിട്ടാതെ കണ്ണ് മിഴിച്ചു നിൽക്കുകയാണ്…

പ്രിയയും ദേവനും ആര്യയും എല്ലാവരും ചേർന്ന് നിരഞ്ജനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്…. അവന്റെ കൈകൾ പക്ഷെ മുറുകകയാണ് ച്യ്തത്…

പെട്ടന്ന് പ്രിയ അവന്റെ കാൽക്കൽ വീണു കരഞ്ഞു… എന്ത് തെറ്റാ ഞാൻ എല്ലാവരോടും ചെയ്തത്.. എന്തിനാ എന്നെ നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ പരീക്ഷിക്കുന്നത്..ഒരു മുഴം കയറുകൊണ്ട് തീരും ഞാൻ…. അവൾ അവന്റെ കാലിൽ മുറുകെ പിടിച്ചു പൊട്ടി കരയുകയാണ്…

പതിയെ പതിയെ നിരഞ്ജന്റെ കൈ അയഞ്ഞു വന്നു… ആ കൈകൾ താഴ്ന്നു വന്നു പ്രിയയെ പിടിച്ചേൽപ്പിച്ചു… അവൻ പ്രിയയെ അവന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു…

മീര ശ്വാസം മുട്ടി ചുമയ്ക്കുകയാണ്… എന്തെക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് അവൾ..

Police നെ വിളിക്ക് ആര്യമോളെ… ഇവനെ പിടിച്ചുകൊടുക്കണം അവർക്ക്.. രണ്ടെണ്ണം ഇവനിട്ട കൊടുത്താലേ എനിക്ക് സമാധാനം വരത്തൊള്ളൂ… പാടുപെട്ട് മീര പറയുകയാണ്…

നിരഞ്ജൻ പ്രിയയെ അടർത്തിമാറ്റിയിട്ട് മീരയുടെ അരികിലേക്ക് ചെന്ന്…

മീരക്ക് അപ്പോൾ പേടി തോന്നിയിരുന്നു..

നിങ്ങൾ എന്തൊരു സ്ത്രീ ആണ്… പത്തു മുപ്പതു കൊല്ലം കൂടെ കിടന്നതല്ലേ ഈ മനുഷ്യന്റെ കൂടെ.. എന്നിട്ട് നിങ്ങൾ എന്തൊക്കെയാണ് വിളിച്ചുകൂവിയത്….നിങ്ങടെ കരണകുറ്റി നോക്കി പൊട്ടിക്കാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല… ഈ മനുഷ്യനെ ഓർത്തു മാത്രം ആണ്.. അവൻ മീരയെ നോക്കി പറഞ്ഞു പറഞ്ഞു nനിർത്തി..

എടാ മോനെ നീ കൂടുതൽ സംസാരിക്കാതെ എന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോടാ… എന്തായാലും പ്രിയമോൾ ഇവിടെ ഉണ്ടല്ലോ.. മീര പരിഹസിച്ചു…

ഞാൻ പോകുവാ… അല്ലാതെ ഇവിടെ കിടക്കാൻ വന്നതല്ല ഞാൻ… പിന്നെ നിങ്ങൾ പറഞ്ഞതിൻ ഒരു തെറ്റു പറ്റി… പ്രിയ ഇവിടെ ഉണ്ടല്ലോ എന്ന്… പ്രിയ ഇവിടെ അല്ല… എന്റെ കൂടെ ആണ് ഉള്ളത്..

എല്ലാവരും നിരഞ്ജന്റെ മുഖത്തേക്ക് നോക്കി.. പ്രിയക്ക് ഒന്നും മനസിലായില്ല…

നിരഞ്ജൻ വേഗം അകത്തേക്ക് പോയി.. അവന്റെ ഡ്രെസ്സ് എല്ലാം നിറച്ചു ബാഗുമായി പുറത്തേക്ക് വന്നു..

പ്രിയ വരൂ…. വന്നു കാറിൽ കയറു… നിരഞ്ജൻ വിളിച്ചു…

പ്രിയ അവനെ നോക്കി ഇരിക്കുകയാണ്..

എന്താ നോക്കുന്നത്.. എന്റെ കൂടെ വരൂ.. നമ്മൾക്കു ഇറങ്ങാം…

ഇല്ല. ഞാൻ വരുന്നില്ല എങ്ങോട്ടും.. ഏട്ടൻ പൊയ്ക്കോളൂ… അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു…

ഞാൻ പോയാൽ എന്റെ കൂടെ ഇയാളും കാണും..ഞാൻ പോകണോ വേണ്ടയൊന്ന് താൻ തീരുമാനിക്കുക.. നിരഞ്ജൻ പറഞ്ഞു നിർത്തി..

മോളെ.. നീ നിരഞ്ജന്റെ കൂടെ പോകുക.. ഇവിടെ നിന്നാൽ ന്റെ കുട്ടിക്ക് ഇനി മനസമാധാനം എന്നൊന്ന് കിട്ടില്ല… ഈ ഭ്രാന്ത് പിടിച്ചവൾ നിന്നെ കൊല്ലും കുഞ്ഞേ.. ദേവന്റെ ശബ്‌ദം വിറച്ചു…

പ്രിയ വരിക… ഇറങ്ങാം നമ്മൾക്ക് നിരന്ജൻ പ്രിയയെ നോക്കി വിളിച്ചു…..

അയ്യോ… ന്റെ മോൾ പുറപ്പെടും മുൻപ് ഒന്ന് നിന്നേ… ചെറിയമ്മക്ക് ഒരു കൂട്ടം പറയാനുണ്ട് കെട്ടോ.. മീര അങ്ങോട്ട് വന്നു..

ടി നിന്റെ കാതിൽ കിടക്കുന്നതും കാലിൽ കിടക്കുന്നതും എല്ലാം ഇങ്ങോട്ട് ഊരിക്കെ.. എല്ലാം കൂടി ഇട്ടു നീ അണിഞ്ഞൊരുങ്ങി പോകാനാണോ… മീര അവളെ വട്ടം പിടിച്ചു എല്ലാം ഊരി എടുക്കാൻ തുടങ്ങി..

അതെ… Nനിങ്ങളുടെ വീട്ടിൽ ഇവൾ പണിയെടുക്കാൻ തുടങ്ങിയിട്ട് എത്ര വര്ഷം ആയിന്നു വല്ലോ കണക്കും ഉണ്ടോ നിങ്ങൾക്ക്.. ഈ പണി എല്ലാം എടുത്തിട്ട് നിങ്ങൾ വല്ലോ കൂലിയും കൊടുത്തോ ഇവൾക്ക്… അതുകൊണ്ട് പ്രിയ തത്കാലം ഇതൊന്നും ഊരുന്നില്ല…ഇതും പറഞ്ഞുകൊണ്ട് നിരഞ്ജൻ മീരയെ നോക്കി…

വേണ്ട ഏട്ടാ.. നിക്കൊന്നും വേണ്ട.. ഇതെല്ലം ചെറിയമ്മ എടുത്തോട്ടെ എന്ന് പറഞ്ഞു അവൾ എല്ലാം അഴിക്കാൻ തുടങ്ങി…

എന്റെ മീര അതെല്ലാം കൂടി കൂട്ടിയാൽ രണ്ടുപവൻ അല്ലെ കാണു… അതെങ്കിലും ആ കുട്ടി എടുത്തോട്ടെ.. ദേവൻ പറഞ്ഞു

ഒഹ് പിന്നെ.. അത്രക്ക് ദെണ്ണം ആയിപോയോ നിങ്ങൾക്ക്…എന്നാലേ ഇതൊക്കെ എന്റെ മക്കൾക്കു വേണം കെട്ടോ ചൊറിയച്ച.. മീര ഉറക്കെ ചിരിച്ചു..

പ്രിയേ.. നിന്നോട് ഞാൻ എന്താ പറഞ്ഞതെന്ന് നിനക്ക് മനസിലായിക്കൂടെന്നുണ്ടോ… നിരഞ്ജൻ പ്രിയയുടെ കൈയിൽ പിടിച്ചു.. അവൾ കമ്മൽ ഊരി മാറ്റുകയായിരുന്നു…

രണ്ട് പവൻ ഉണ്ടോ ഇതെല്ലം കൂടി ചെറിയച്ച.. നിരഞ്ജൻ ദേവനോട് ചോദിച്ചു…

രണ്ട് പവൻ തികച്ചു കാണില്ല മോനെ.. അയാൾ മറുപടിയും കൊടുത്തു..

ഇതാ ഇത് മൂന്നുപവൻ ഉണ്ട്… നിരഞ്ജൻ അവന്റെ കൈയിൽ കിടന്ന ചെയിൻ ഊരി മീരക്ക് കൊടുത്തിട്ട് പറഞ്ഞു… ഇത് നിങ്ങൾ എടുതോളുക എന്നും പറഞ്ഞു നിരഞ്ജൻ പ്രിയയുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു..

പോകുംവഴി പ്രിയ ദേവനെ തിരിഞ്ഞുനോക്കി… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി വന്നു…

കാർ എത്ര ദൂരം പിന്നിട്ടെന്ന് പ്രിയക്ക് അറിയില്ലാരുന്നു.. അവൾ ആകെ ക്ഷീണിതയായിരുന്നു..

നിരഞ്ജൻ അവളോട് പ്രേത്യേകിച്ചൊന്നും സംസാരിച്ചില്ല.. കാരണം അവനു അറിയില്ല ഇനി മുൻപോട്ട് എന്താകും എന്ന്…

ഇത്രക്ക് ഭീകരമായ അന്തരീക്ഷത്തിൽ ആണ് പ്രിയ കഴിഞ്ഞതെന്ന് ഓർത്തപ്പോൾ അവനു വിഷമം ആയിരുന്നു…

ഇടക്ക് രണ്ടുപേരും കൂടി ഓരോ ഓറഞ്ച് ജ്യൂസ് കുടിച്ചു…

വീട് എത്താറായോ ഏട്ടാ… പ്രിയ ആകെ മടുത്തിരുന്നു…

എന്താ തനിക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ.. നിരഞ്ജൻ ചോദിച്ചു…

ഭയങ്കര ക്ഷീണം ഏട്ടാ… അവൾ വാടിത്തളർന്നിരുന്നു..

താൻ കുറച്ചു സമയം ഉറങ്ങിക്കോ….അതുകഴിയുമ്പോൾ എല്ലാം ഓക്കേ ആകും… അവൻ പറഞ്ഞു

പ്രിയ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…

പ്രിയേ… Nനിരഞ്ജൻ അവളെ കുലുക്കി വിളിച്ചു..

പത്തുമിനിറ്റിനുള്ളിൽ വീടെത്തും കെട്ടോ… താൻ ഇനി എഴുനേല്ക്ക്… അവൻ പറഞ്ഞു… അപ്പോൾ ആണ് അവൾ കണ്ണുതുറന്നത്… നിരഞ്ജൻ കാർ നിർത്തി ഇട്ടിരുക്കുകയാണ്..

മിനറൽ വാട്ടറിന്റെ ഒരു ബോട്ടിൽ എടുത്തു അവൻ പ്രിയയ്ക്ക് കൊടുത്തു..

എന്നിട്ട് അവൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി, പ്രിയക്ക് ഇറങ്ങാൻ ഡോർ തുറന്നു കൊടുത്തു…

മുഖത്തേക്ക് വെള്ളം വീണപ്പോൾ അവളുടെ അധരങ്ങൾ വിറക്കുണ്ടായിരുന്നു….

താൻ അവിടെ നടന്ന കാര്യങ്ങൾ ഒന്നും ആരോടും പറയണ്ട കെട്ടോ… എല്ലാം പതിയെ ഞാൻ അറിയിച്ചോളാം… നിരഞ്ജൻ പറഞ്ഞു..

അവർ വീട്ടിലെത്തിയപ്പോൾ പദ്മിനിയും അരുന്ധതിയും മുറ്റത്തെ ചെമ്പകചോട്ടിൽ ഇരിക്കുകയാണ്.. ദേവിക കുറച്ഛ് കശുവണ്ടി പരിപ്പ് റോസ്‌റ് ചെയ്തു പ്ലേറ്റിൽ നിരത്തി കൊണ്ട് വന്നു.. .

അപ്പോളാണ് നിരഞ്ജൻ കാർ പാർക്ക് ചെയ്തിട്ട് അവർക്കരുകിലേക്ക് വന്നത്.. തൊട്ടു പിന്നിലായി പ്രിയയും ഉണ്ടായിരുന്നു…

ആഹ് ഇതാണ് എന്റെ പ്രിയപ്പെട്ട മോൾ എന്ന് പറഞ്ഞു അരുന്ധതി പ്രിയയെ പിടിച്ഛ് പദ്മിനിയുടെ മുന്പിലേയ്ക് നിർത്തി..

ഫോട്ടോയിൽ കാണുന്നതിലും സുന്ദരിയാണ് കെട്ടോ മോൾ എന്ന് പറഞ്ഞു പദ്മിനി അവളെ ചേർത്ത് നിർത്തി…

അവർ എന്ത്യേ വല്യമ്മേ.. നിരഞ്ജൻ പദ്മിനിയോട് അവരുടെ മക്കളെ കുറിച്ചാണ് ചോദിച്ചത്..

എന്തോ മേടിക്കാൻ പുറത്തേക്ക് പോയതാ മക്കളെ.. അവർ പറഞ്ഞു..

മക്കള് രണ്ടുപേരും പോയി ഡ്രസ്സ് മാറി ഫ്രഷ് ആകു കെട്ടോ.. അപ്പോളേക്കും അവരും ഇങ്ങു വരും എന്ന് പറഞ്ഞു പദ്മിനി നിരഞ്ജനെയും കൃഷ്ണപ്രിയയെം കൂടി അകത്തേക്ക് വിട്ടു…

പ്രിയയുടെ മുഖം വാടിയിരിക്കുന്നത് അരുന്ധതി ശ്രദ്ധിച്ചു.. സച്ചു എന്തേലും പറഞ്ഞോ എന്ന ഭയം അവളെ വേട്ടയാടി…

തുടരും…

(കുറച്ചു ലെങ്ത് കുറഞ്ഞു പോയി.. നാളേ ഉറപ്പായിട്ടും ലെംഗ്ത് നീട്ടാം )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പരിണയം – ഭാഗം 1

പരിണയം – ഭാഗം 2

പരിണയം – ഭാഗം 3

പരിണയം – ഭാഗം 4

പരിണയം – ഭാഗം 5

പരിണയം – ഭാഗം 6

പരിണയം – ഭാഗം 7

പരിണയം – ഭാഗം 8

Share this story