ഗൗരി: PART 44

ഗൗരി: PART 44

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ഗുപ്തൻ ആർച്ചയെ അമ്പരപ്പോടെ നോക്കി

ആർച്ച തല കുമ്പിട്ടിരുന്നത് കൊണ്ട് അവളുടെ മുഖത്തെ ഭാവമെന്താണെന്ന് ഗുപ്ത ന് മനസ്സിലായില്ല

താനിവിടെ വേണമെന്ന് അവൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഗുപ്ത ന് തോന്നി

ഗുപ്തൻ ആർച്ചയുടെ അടുത്തിരുന്നു,
ഇരുന്നു കഴിഞ്ഞപ്പോൾ ആർച്ച കൈവിട്ടു

ആർച്ചയെ മനസ്സിലാക്കാൻ ഗുപ്ത നാവുന്നുണ്ടായിരുന്നില്ല

ശരത്ത് അവരുടെ അടുത്തേക്ക് വന്നു

ഗുപ്താ നീ വേണമെങ്കിൽ പൊക്കോളൂ
ഇവിടെ ഞങ്ങളൊക്കെ യുണ്ടല്ലോ

ഇല്ല ശരത്തേ ഞാനിന്നു പോകുന്നില്ല
ആന്റി യുടെ കാര്യം ഒന്നുമറിയാതെ …

രാത്രി ഞാനും വരുണും ആന്റിയും കൂടി നിൽക്കാം ,റൂം ശരിയായിട്ടുണ്ട് ആർച്ചയെ റൂമിലേക്ക് കൊണ്ടു പോവാം

അപ്പോഴെക്കും വരുൺ അവിടെക്ക് വന്നു

ഗുപ്തൻ പോകുന്നില്ലാന്നാണ് പറയുന്നത്

ആണോ എന്നാ നീയൊരു കാര്യം ചെയ്യ് ശ്യാമേട്ടൻ പോകുമ്പോൾ നീ കൂടെ പോക്കോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വരാലോ ,ഞാനും ഗുപ്തനും മതി ഇവിടെ ,പിന്നെ അമ്മയുണ്ടെങ്കിൽ ആർച്ചക്ക് ഒരു കൂട്ടാവുമല്ലോ

എന്നാൽ അങ്ങനെ ചെയ്യാം ,നാളെ കാലത്തെ അങ്കിൾ എത്തു ,പിന്നെ ആർച്ചക്ക് എന്തെങ്കിലും ഫുഡ് വാങ്ങി കൊടുക്കണം

അതൊക്കെ ഞങ്ങൾ നോക്കി കൊള്ളാം
നീ ശ്യാമേട്ടനെയും കൊണ്ട് പോ അഭിയേട്ടത്തി ഇപ്പോഴും കൂടി എന്നെ വിളിച്ചു ,വെറുതെ അതിന് ടെൻഷൻ കൊടുക്കണ്ട

ശരത്തും ശ്യാമും പോയി കഴിഞ്ഞപ്പോൾ
വരുൺ ആർച്ചയുടെ അടുത്ത് വന്നു

ആർച്ചേ …..
നീ റൂമിലേക്ക് പോക്കോ ഇവിടെ ഇങ്ങനെ കുത്തിയിരിക്കണ്ട ,എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ വന്ന് വിളിക്കാം

പക്ഷേ ആർച്ച വരുൺ പറഞ്ഞത് കേട്ട ഭാവം നടിച്ചില്ല

അവളുടെ മനസ്സ് നിറയെ മമ്മിയായിരുന്നു
തന്റെ വാശി കാരണമാണ് മമ്മിക്കിങ്ങനെ വന്നത് ,തന്റെ എല്ലാ ആഗ്രഹങ്ങളും മമ്മി നടത്തി തരാറുണ്ട് അതിപ്പോ എന്തായാലും ,മമ്മി യായിരുന്നു തന്റെ ലോകം ,ഇപ്പൊ താൻ ഒറ്റപ്പെട്ടത് പോലെ തോന്നുകയാണ് ,താനാണ് മമ്മിയെ ഒരൊന്ന് പറഞ്ഞ് ഈ അപകടത്തിലെക്ക് തള്ളിവിട്ടത് ,
ആർച്ചയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു

വരുണേ … നീയൊരു കാര്യം ചെയ്യ് ആന്റിയെ റൂമിലേക്ക് കൊണ്ടു പൊക്കോ ,ആർച്ചക്കിവിടെ ഇരിക്കണമെങ്കിൽ കുറച്ച് നേരം കൂടി ഇരിക്കട്ടെ, ഞാനിവിടെയുണ്ടല്ലോ
ആർച്ചയുടെ മനസ്സറിഞ്ഞ പോലെ ഗുപ്തൻ പറഞ്ഞു

ആർച്ചേ …. നീയെണീച്ചേ എന്തെങ്കിലും കഴിച്ചിട്ട് വരാം
വരുൺ റൂമിലേക്ക് പോയി കഴിഞ്ഞപ്പോൾ ഗുപ്തൻ പറഞ്ഞു

ആർച്ച അങ്ങനെ തന്നെയിരുന്നു

നിനക്കെന്താ ആർച്ചേ ചെവി കേൾക്കില്ലേ ,എന്തെങ്കിലും കഴിക്ക് ,വന്നപ്പോ തുടങ്ങി ഈ ഇരിപ്പ് ഇരിക്കുന്നതല്ലേ

ആർച്ച വേണ്ട എന്ന് തലയാട്ടി

ദേ ഹോസ്പിറ്റലാണെന്ന് ഞാൻ നോക്കൂ ലാ നല്ലത് എന്റെ കൈയ്യിൽ നിന്നും നല്ലത് വാങ്ങും നീ

ആർച്ച തലയുയർത്തി ഗുപ്തനെ നോക്കി

അവളുടെ കണ്ണ് കരഞ്ഞിട്ട് ചുമന്നിരുന്നു ,മുഖമൊക്കെ വീർത്ത പോലെ ഉണ്ടായിരുന്നു

അവളുടെ മുഖം കണ്ടപ്പോൾ ഗുപ്ത ന് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി

ഗുപ്തൻ അവളുടെ അടുത്തിരുന്നു

*
എന്താ ശ്യാമേ … ഡോക്ടർമാര് എന്താ പറയുന്നത് ,വേറെ ഏതെങ്കിലും ആശുപത്രിയിലോട്ട് കൊണ്ടു പോകണോ

അതൊന്നും വേണ്ടാന്നാ അച്ഛാ … അവര് പറഞ്ഞത് ശരത്ത് ഡോക്ടറെ കണ്ട് സംസാരിച്ചതാണ്

എത്ര ദുഷ്ടത്തിയായാലും നമ്മുടെ ഇന്നത്തെ അവസ്ഥക്ക് കാരണം സുധയാണ് അത് നമ്മള് മറക്കരുത് ,ഒരാൾക്കെങ്കിലും അവിടെ നിൽക്കാമായിരുന്നു ,ശരത്തിന് നിൽക്കാമായിരുന്നു

അച്ഛാ …. അത് അവിടെ വരുണും ഗുപ്തനുമൊക്കെ ഉണ്ട് അതുകൊണ്ടാണ് എന്താവാശ്യമുണ്ടെങ്കിലും എന്നെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്

അച്ഛൻ കുറ്റപ്പെടുത്തിയതല്ല ,ഈ സമയത്താണ് നമ്മളവിടെ വേണ്ടത് ,ആർച്ചയെ പറ്റി അറിയാലോ സുധയാണ് അവൾക്കെല്ലാം ,ഈ അവസ്ഥയിൽ അവളുടെ കൂടെ നമ്മള് വേണം ,അവൾക്കൊരു ബലമായിട്ട്

ശരത്തിന്റെ മനസ്സിലേക്ക് തല കുമ്പിട്ടിരിക്കുന്ന ആർച്ചയുടെ മുഖം ഓടി വന്നു ,ആർച്ചയെ ഒന്നു സമാധാനിപ്പിക്കേണ്ടതായിരുന്നു ആ സമയത്ത് താനതോർത്തില്ല ,
ശ്ശോ …

ശരത്തേ നീ എന്താ ആലോചിക്കുന്നത്

എനിക്ക് മനസ്സിലായി അച്ഛാ അച്ഛൻ പറഞ്ഞത് ശരിയാണ് ,വരുൺ പോക്കോളാൻ പറഞ്ഞപ്പോ ഞാൻ വേറൊന്നും ഓർത്തില്ല
ഞാനിപ്പോ തന്നെ ഹോസ്റ്റലിലേക്ക് പോവുകയാണ്

ശരത്തേ നീ നിൽക്ക് അവർക്കുള്ള ഭക്ഷണം കൊണ്ടു പോകാം ,നീ വരുണിനോട് വിളിച്ച് പറയ് പുറത്ത് പോയി കഴിക്കണ്ടാന്ന്

ശരി അമ്മേ…. അമ്മ എടുത്ത് വയ്ക്ക് ഞാനൊന്നു ഗൗരിക്ക് വിളിക്കട്ടേ

ശരത്ത് ഗൗരിയെ വിളിച്ചു

എന്താ മാഷേ .. നമ്മളെയൊക്കെ മറന്നോ
വൈകീട്ട് എത്ര തവണ വിളിച്ചു ഞാൻ,വിളിയൊന്നും കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു നമ്മളെയൊക്കെ മറന്നിട്ടുണ്ടാവുമെന്ന്

ഗൗരി ….

ശരത്തിന്റെ ശബ്ദത്തിലെ ഇടർച്ച ഗൗരിക്ക് മനസ്സിലായി

അയ്യോ ഞാൻ വെറുതെ പറഞ്ഞതാട്ടോ ,ബാങ്കിലെ എന്തെങ്കിലും തിരക്കായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു

അതൊന്നുമല്ല കാരണം സുധയാന്റി ആക്സി ഡന്റ് ആയി ഹോസ്പിറ്റലിൽ ആണ് അവിടെ ആയിരുന്നു

എന്നിട്ട് .. ആർച്ചയറിഞ്ഞോ,

അറിഞ്ഞു ഹോസ്പിറ്റലിൽ ഉണ്ട് അവൾ, അങ്കിള് ഇവിടെയില്ല നാളെ കാലത്തെ വരൂ
ഞാനിപ്പോ ഹോസ്പിറ്റലിലേക്ക് പോവുകയാണ് ,മാഷോട് പറയണട്ടോ ,അല്ലെങ്കിൽ ഞാൻ വിളിക്കണോ

വേണ്ട .. ഞാൻ അച്ഛനോട് പറയാം,

ശരി ശരത്ത് കോള് കട്ട് ചെയ്തു

ശരത്ത് എല്ലാവർക്കുള്ള ഭക്ഷണം കൊണ്ടാണ് ഹോസ്പിറ്റലിലേക്ക് പോയത്

*
അച്ഛാ ….. സുധയാന്റിയല്ലേ

ആരാ ….ഗൗരി

അച്ഛാ …. ആർച്ചയുടെ അമ്മ ,ആന്റി ആക്സിഡൻറ് പറ്റി ഹോസ്പിറ്റലിൽ ആണ്

ഓ … അവർക്ക് അങ്ങനെ തന്നെ വേണം ,ദൈവം ഇതവർക്ക് കൊടുത്ത ശിക്ഷയാണ് ,അവര് ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ

ഒരാൾക്ക് ആപത്ത് വരുമ്പോൾ ഇങ്ങനെയാണോ പറയുന്നത് ,അവര് നമ്മുടെ ബന്ധുകൂടിയാണ്

എന്റെ അച്ഛാ …. ആർക്ക് ആപത്തുണ്ടായാലും എനിക്ക് വിഷമമുണ്ടാകും പക്ഷെ ഇവർക്ക് വന്നാൽ ഞാൻ സന്തോഷിക്കും

മോളെ ..
നീ പറ ശരത്ത് എന്താ പറഞ്ഞത് ,ഞാനിപ്പോ അവിടെക്ക് പോകണോ

ഇത്തിരി സീരിയസ്സാണെന്നാണ് ശരത്ത് സാറ് പറഞ്ഞത് ,കാറിൽ നിന്നും തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു

ശ്ശോ കഷ്ടമായല്ലോ ഇനിയിപ്പോ കുറച്ച് നാളകത്തേക്ക് നോക്കണ്ട

കുറച്ച് നാളത്തേക്കല്ല അല്ലാ അച്ഛാ .. ഒന്നു രണ്ടു കൊല്ലത്തേക്ക് അവരുടെ കാര്യം കട്ട പുകയായിരിക്കും

നാളെ കാലത്ത് നമ്മുക്കൊന്ന് ഹോസ്പിറ്റലു വരെ പോകണം ,മോളും കൂടി പോരെ ആ ആർച്ചയെ ഒന്ന് ആശ്വസിപ്പിക്കാലോ

ശരി അച്ഛാ ….

അച്ഛന് പറ്റിയ മോള്
ഗംഗ പറഞ്ഞു

നീയും കൂടി വായോ ഗംഗേ

ദേ .. ചേച്ചി നിങ്ങളൊക്കെ മറ്റുള്ളവരുടെ തെറ്റു പൊറുക്കുകയും അവരോട് ക്ഷമിക്കുന്ന പരിശുദ്ധരുമായിരിക്കും എന്നാൽ ഞാൻ അങ്ങനെയല്ല എന്നാൽ ഞാനങ്ങനെയല്ല എനിക്കിത്തിരി കുശുമ്പും കുന്നായ്മയും ഉണ്ട് ,അവര് ചെയ്തതെന്നും ഞാൻ മറന്നിട്ടില്ല അതുകൊണ്ട് ഞാൻ വരുന്നില്ല രണ്ടു പരിശുദ്ധരും കൂടി പോയാൽ മതി

*
എനിക്കമ്മയെ ഒന്നു കാണണം
ആർച്ച ഗുപ്ത നോട് പറഞ്ഞു

ഇത് എന്റെ ആശുപത്രിയല്ല
നീ പറയുമ്പോൾ നിന്റെ അമ്മയെ കാണിക്കാൻ ,ഇവിടെ ചില നിയമങ്ങൾ ഒക്കെയുണ്ട്

എനിക്ക് കാണണം

നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ

ആർച്ച തല കുമ്പിട്ടിരുന്നു

ഗുപ്തൻ പോയി ശരത്തിന്റെ അടുത്ത് പറഞ്ഞു

ശരത്തേ ആർച്ചക്ക് അമ്മയെ കാണണമെന്ന്

അതിപ്പോ നമ്മള് പറഞ്ഞാൽ അവര് കാണിക്കോ

അത് ഞാനവളോട് പറഞ്ഞതാണ് ,ശരത്ത് വന്നൊന്ന് പറഞ്ഞ് മനസ്സിലാക്ക്

ഗുപ്താ താൻ കണ്ടതല്ലേ ഞാൻ സംസാരിച്ചപ്പോൾ അവളെന്നെ ഒന്നു നോക്കിയത് പോലുമില്ല ,എന്നോടവൾക്ക് ദേഷ്യമാണ് ,ഈ അവസ്ഥയിൽ ആയിരുന്നിട്ട് പോലും എന്നോടവൾക്ക് ദേഷ്യത്തോടെയാണ് പെരുമാറിയത് ,അത് ഇനി കൂട്ടണ്ട
താൻ എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്ക്
അല്ലെങ്കിൽ ഞാൻ വരുണിനെ വിളിക്കാം

വേണ്ട ഞാൻ പറഞ്ഞ് മനസ്സിലാക്കാം

*
രാവിലെ തന്നെ ശരത്തിന്റെ അച്ഛനും അമ്മയും വന്നു

ആർച്ച ആരോടും മിണ്ടാൻ കൂട്ടാക്കിയില്ല

ആകെ മിണ്ടുന്നത് ഗുപ്ത നോട് മാത്രമായിരുന്നു

കാലത്ത് ഗൗരിയും അച്ഛനും വന്നു

ശരത്ത് അവരെ ആർച്ചയുടെ അടുത്തേക്ക് കൂട്ടികൊണ്ട് വന്നു

ആർച്ചയിരിക്കുന്നത് ഗൗരി കണ്ടു

മോള് ചെല്ല് ആർച്ചയുടെ അടുത്ത് പോയി കുറച്ച് നേരം ഇരിക്ക് ,ആ കുട്ടിക്ക് ഒരാശ്വാസം ആവട്ടെ

ഗൗരി ആർച്ച എന്തു രീതിയിലാണ് തന്നോട് പ്രതികരിക്കുക എന്നറിയില്ലാട്ടോ, ആരോടും മിണ്ടുന്നു പോലുമില്ല ,പച്ച വെള്ളം കുടിച്ചിട്ടില്ല

അതൊന്നും സാരമില്ല ആ കുട്ടിയുടെ അവസ്ഥ അങ്ങനെയല്ലേ

ഗൗരി ആർച്ചയുടെ അടുക്കത്തക്ക് ചെന്നു

ആർച്ചയുടെ ഇരിപ്പ് കണ്ടപ്പോൾ അവൾ ഈ ലോത്തൊന്നുമല്ലെന്ന് ഗൗരിക്ക് തോന്നി

ആർച്ചേ …

ഗൗരി ആർച്ചയുടെ ചുമലിൽ തൊട്ടു വിളിച്ചു… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 37

ഗൗരി: ഭാഗം 38

ഗൗരി: ഭാഗം 39

ഗൗരി: ഭാഗം 40

ഗൗരി: ഭാഗം 41

ഗൗരി: ഭാഗം 42

ഗൗരി: ഭാഗം 43

Share this story