ആദിദേവ്: PART 20

ആദിദേവ്: PART 20

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

ആളും ആരവങ്ങളും ആയി ഒരു കല്യാണ ദിനം വന്നെത്തി… ഇന്നാണ് ആ ദിവസം…. എന്റെ ചേച്ചി കുട്ടിയെ ഇന്ന് വൈശാഖ് ഏട്ടൻ സ്വന്തം ആക്കും…….
ഇന്നലത്തെ അർമാദികൽ കാരണം വൈകി ആണ് എണീറ്റത്. ബാക്കി മൂന്ന് പെൺപടകളും കൂടെ തന്നെ ഉണ്ട്…….

എഴുന്നേറ്റപാടെ നേരെ ചെന്നത് ചേച്ചിയുടെ മുറിയിലേക്കു ആയിരുന്നു….ചെന്നപ്പോഴേ കണ്ടു സാരിയും ആയി മല്പിടിത്തം നടത്തുന്ന ചേച്ചിയെയും ബ്യൂട്ടിഷ്യനെയും.. കുറെ നേരം ചേച്ചിയെ തന്നെ നോക്കി നിന്നു….

ചേച്ചി എനിക്ക് വെറും ചേച്ചി മാത്രം ആയിരുന്നില്ല ഒരു അമ്മ കൂടി ആയിരുന്നു… ഇന്ന് വരെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ തന്നെ ഒരു വട്ടം പോലും വേദനിപ്പിച്ചിട്ടില്ല….. എന്റെ എന്ത് തല്ലുകൊള്ളിത്തരത്തിനും കൂടെ നിൽക്കുന്നത് ചേച്ചി ആണ്… ചേച്ചി ഇന്ന് മറ്റൊരു വീട്ടിലേക്ക് പോകുവാണ് അത് ഓർത്തപ്പോൾ അറിയാതെ കണ്ണിൽ നനവ് പടർന്നു….. അമ്മ വന്നു ചെവിക്ക് പിടിക്കുന്നതിനു മുൻപേ ഞാൻ റൂമിലേക്ക് ഓടി..

********************************************

ദേവാ നീ ഇതുവരെ എഴുന്നേറ്റില്ലേ ( അമ്മയാണ്)

എന്താ അമ്മേ??

(അവൻ താഴേക്കു വന്നു )

“രാവിലെ പോയി മുല്ലപ്പൂ വാങ്ങാൻ വാങ്ങി വരാൻ മാളു പറഞ്ഞത് നീ മറന്നോ ”

“ഇല്ല അമ്മേ ഞാൻ പോകാൻ പോകുവാ ”

“ഇനി എപ്പോഴാ നേരം എത്രയായി എന്ന് വല്ല വിചാരവും ഉണ്ടോ… വൈകണ്ട വേഗം പോയി വരാൻ നോക്ക് ”

“ശരി അമ്മേ ”

ദേവ് മുറിയിലേക്കു പോയി… അവൻ ഓർത്തു… എന്റെ പെണ്ണ് ഇപ്പോ ഒരുക്കത്തിൽ ആയിരിക്കും… അതോർത്തപ്പോൾ അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

(ഇനിയും ഓരോന്ന് ഓർത്ത് ഇരുന്നാൽ എന്റെ മാളു കൊച്ചു മുല്ലപ്പൂ ഇല്ലാതെ കതിർ മണ്ഡപത്തിൽ ഇരിക്കേണ്ടി വരും.. അവൻ ടവൽ എടുത്ത് ബാത്റൂമിലേക്ക് നടന്നു )

കുളി കഴിഞ്ഞു വന്ന ദേവ് പൊന്മാൻ കളർ ഷർട്ടും അതേ കരയുടെ കസവു മുണ്ടും ഉടുത്തു നേരെ താഴേക്ക് ഇറങ്ങി …..

“അമ്മേ ഞാൻ പോയിട്ട് വരാം ”

“ശരി…വേഗം ഇങ്ങോട്ട് വന്നേക്കണം… കല്യാണം ഇന്നാണ് അത് മറക്കരുത് ”

“ആയിക്കോട്ടെ അമ്മ മഹാറാണി ”

(അവൻ ഒരു ചിരി പാസ്സാക്കി… മുറ്റത്തേക്കു ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു….)

********************************************

(മുറിയിൽ വന്നതും പെൺപടകൾ എല്ലാം റെഡി ആവാൻ ഉള്ള തയാർ എടുപ്പിൽ ആയിരുന്നു.അവളുമാരെ നോക്കി ഒരു ചിരിയും ചിരിച്ചു ആദി കുളിക്കാൻ കയറി. കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവളുമാർ സ്റ്റാൻഡ് വിട്ടിരുന്നു .

കല്യാണത്തിന് ആയി എടുത്ത ദാവണി ഉടുത്തു … ഇടതൂർന്ന് വളർന്ന നീണ്ട മുടി മെടഞ്ഞു മുന്നിൽലേക്ക് ഇട്ടു….ഉണ്ട കണ്ണ് വാലിട്ട് എഴുതി …. കല്ലിന്റെ ഒരു പൊട്ടു കുത്തി.. ധാവണിക്ക് മാച്ച് ആയ വളയും മാലയും ഇട്ടു….ഗോൾഡനും പീച്ചു ചേർന്ന ജിമിക്കിയും കമ്മലും അവളുടെ ഭംഗി ഇരട്ടിയാക്കിയത് പോലെ തോന്നിച്ചു. )

“കൊള്ളാം ആദി നീ ഈ വേഷത്തിൽ ഒന്നൂടെ സുന്ദരി ആയ പോലെ ”
(കണ്ണാടി നോക്കി സ്വയമേ പറഞ്ഞു)

“അയ്യോ ഒരു കാര്യം മറന്നു !”

(അവൾ കണ്ണാടി നോക്കി പറഞ്ഞു.മെല്ലെ അലമാര തുറന്നു ഒരു ചെപ്പ് കൈയിൽ എടുത്തു തുറന്നു… നിറയെ മണികൾ ഉള്ള വെള്ളി കൊലുസ്.. മാളുചേച്ചിക്ക് ആദ്യ സാലറി കിട്ടിയപ്പോ തനിക്ക് വാങ്ങി തന്ന സമ്മാനം.. അവൾ അതെടുത്തു കാലിൽ അണിയാൻ തുടങ്ങി )

(ഈ സമയത്ത് ആണ് നമ്മുടെ അസുരൻ വരുന്നത്…. മാളുവിന്‌ പൂകൊടുക്കാൻ വന്ന ദേവൻ കാണുന്നത് കഷ്ടപെട്ടു
കൊലുസ്സ് ഇടാൻ നോക്കുന്ന ആദിയെ ആണ് )

അവൻ ശബ്ദം ഉണ്ടാക്കതെ പതുക്കെ റൂമിലേക്കു കയറി വാതിൽ കുറ്റി ഇട്ടു…കൈയിൽ ഉണ്ടായിരുന്ന പൂ മേശയിൽ വെച്ചു. പതിയെ ചെന്ന് പുറകിലൂടെ അവളെ ഇറുകെ പുണർന്നു…..തന്റെ പ്രാണന്റെ സാമിപ്യം മനസ്സിലാക്കിയതും ഒരു ചിരിയോടെ തന്നെ അവന്റെ മേലേക്ക് ചാഞ്ഞു…..

“കഴിഞ്ഞോ എന്റെ പെണ്ണിന്റെ ഒരുക്കം ”

അവളെ തനിക്കു നേരെ തിരിച്ചു നിർത്തി.അവളെയും അവളുടെ കൈയിലെ കൊലുസിലേക്കും നോക്കി.

ഒരു കള്ള ചിരിയോടെ അവൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി. അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് അവളുടെ കാലുകളെ തന്റെ മടിയിൽ ആയി വെച്ചു. ആ വെള്ളി കൊലുസു ആ പാദങ്ങളിൽ ഇട്ടുകൊടുത്തു. എന്നിട്ട് ആ പാദങ്ങളിൽ അമർത്തി ചുംബിച്ചു….

(തല ഉയർത്തി നോക്കിയ ദേവൻ കണ്ടത് തന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്ന ആദിയെ ആണ് )

“അഹ് ബെസ്റ്റ്!!! എടി പിശാശ്ശെ നിനക്ക് റൊമാൻസ് എന്ന് പറയുന്ന സാധനം ഒന്നും വരില്ലേ ??

ഈ സീൻ ഇപ്പൊ സിനിമയിൽ ആണെകിൽ നായിക ഇപ്പൊ നാണം കൊണ്ട് പൂത്തുലഞ്ഞെനെ. ഇതു ഒരു മാതിരി വികാരം ഇല്ലാത്ത ജീവിയെ പോലെ ചിരിച്ചോണ്ട് ഇരിക്കുന്നു. ”

“അയ്യോടാ ഒരു പാദസരം ഇട്ടു തന്നത് അല്ലേ ഇത്ര വലിയ കാര്യം .പിന്നെ എനിക്ക് റൊമാൻസ് അറിയില്ല എന്ന് നിങ്ങളോട് ആരാ മനുഷ്യാ പറഞ്ഞേ. അതൊക്കെ എന്റെ മോൻ കാണാൻ കിടക്കുന്നതെ ഉള്ളൂ…… വെയിറ്റ് ആൻഡ് സീ…

(അതും പറഞ്ഞു കൊണ്ട് ആദി കട്ടിലിൽ നിന്നും എണീറ്റു കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. അവൻ അവൾക്ക് പുറകിൽ ആയി അവളെ തന്നെ നോക്കി ഒരു കള്ളചിരിയാല്ലേ നിന്നു )

“എന്താണ് കള്ളതാടി ഒരു കള്ളനോട്ടം. ദുരുദേശം വലതും ആണോ ”

“ആണെകിൽ ”
(അവളിലേക്ക് ഒന്നുകൂടെ ചേർന്ന് പുറകിൽ നിന്നും പുണർന്നു കൊണ്ട് അവളോട് ആയി പറഞ്ഞു )

“ആണെകിൽ അത് അങ്ങു മാറ്റിവെച്ചേക്ക് കേട്ടോ. നല്ല കുട്ടി ആയി താഴേക്ക് ചെല്ല്. ”

(അവളിൽ നിന്നും അകന്നു മാറി. മാളുവിന്‌ ആയി വാങ്ങിയ പൂവിൽ നിന്ന് കുറച്ചു എടുത്ത് അവൻ അവളുടെ ഇട തൂർന്ന മുടിയിൽ വെച്ച് കൊടുത്തു )

അവളെ വലിച്ചു തന്നോട് ചേർത്തു നിർത്തി. പതിയെ അവളുടെ മൂക്കിന് തുമ്പിൽ ഒരു കടി കൊടുത്തു. പതിയെ അവിടെ ചുണ്ടും ചേർത്തു…..

“നിന്നെ ഞാൻ പിന്നെ എടുതോള്ളാം കേട്ടോടി കാന്താരി.”

എന്നും പറഞ്ഞു മേശയിൽ വെച്ച മുല്ലപൂവും എടുത്തു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു അവൻ പുറത്തേക്ക് ഇറങ്ങി……

അവൻ പോയ വഴിയേ കുറച് നേരം നോക്കി നിന്ന ശേഷം അവൾ താഴേക്ക് ഇറങ്ങി.

ചെന്നപ്പോ കണ്ടു ചേച്ചികുട്ടിയെ. തല നിറയെ മുല്ലപൂവും. കൈയിലും കഴുത്തിലും നിറയെ സ്വർണ്ണവും അണിഞ്ഞു ഒരു ദേവതയെ പോലെ നിൽക്കുന്നു. കെട്ട് അമ്പലത്തിൽ വെച്ച് ആയതിനാൽ സെറ്റുസാരി ആയിരുന്നു വേഷം…

അങ്ങനെ മുതിർന്നവരുടെ നിർദേശപ്രകാരം ദക്ഷിണ കൊടുക്കൽ ചടങ്ങ് ആരംഭിച്ചു. വിവാഹ മംഗളാവസരത്തിൽ വധുവരമാർ മുതിർന്നവർക്ക് വെറ്റിലയിൽ പാക്കും നാണയതുട്ടും വച്ച് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുന്നത് ഒരു പ്രധാന ചടങ്ങ് ആണ്. ഈശ്വരാധിനത്തോടെ ഐശ്വര്യപൂർണമായ ഒരു കുടുംബജീവിതം ലഭിക്കാൻ വേണ്ടിയാണ് ഈ ചടങ്ങ്……

എല്ലാർക്കും ദക്ഷിണ കൊടുത്തു ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു.

ആലുവക്കും ശ്രീശങ്കരാചാര്യരുടെ ജന്മനാടായ കാലടിക്കും മധ്യേ പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിൽ സ്ഥിതി ചെയ്യുന്ന തിരുവൈരാണ്ണികുളം അമ്പലത്തിൽ വെച്ചാണ് കെട്ട്.

ശ്രീമഹാദേവനും പാർവതി ദേവിയും വാണരുള്ളുന്ന ക്ഷേത്രം. അർജുനനു പാശു പതാസ്ത്രം നൽകിയ ശേഷം കിരാതമൂർത്തി ഭാവത്തിലുള്ള ക്ഷിപ്രപ്രസാദിയായ മഹാദേവനാണു ഇവിടെയുള്ളത്……ധനു മാസത്തിലെ തിരുവാതിര നാൾ മുതൽ 12ദിവസം വരെയാണ് ഇവിടുത്തെ വിശേഷദിവസം..

അമ്പലത്തിൽ ചെന്ന് കുറച് കഴിഞ്ഞതും വൈശാഖ് ചേട്ടനും വീട്ടുകാരും വന്നു. ചെക്കനെ ആചാരപ്രകാരം സ്വീകരിച്ചു കൊണ്ടു വന്നു. അമ്പലത്തിലെ ചടങ്ങുകൾ പൂർത്തിയായ ശേഷം ശാന്തി കൊടുത്ത ചരടിൽ കോർത്ത താലി ചേട്ടൻ ചേച്ചിയുടെ കഴുത്തിൽ അണിയിച്ചു. സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി വൈശാഖ് ചേട്ടൻ ചേച്ചിയെ നല്ല പാതി ആക്കി.

ചടങ്ങുകൾ കഴിഞ്ഞു ചേച്ചിയും ചേട്ടനും വലത്തു വെക്കാനായി പോയി. അപ്പോഴാണ് മാറിനിന്നു എന്നെ നോക്കി ചിരിക്കുന്ന ദേവേട്ടനെ കണ്ടത്. കൈയിലെ ചന്ദനത്തിൽ നിന്നും ഒരു നുള്ള് ചന്ദനം ദേവേട്ടന്റെ നെറ്റിയിൽ ചാർത്തി തിരിഞ്ഞപ്പോൾ ദേ നിൽക്കു ന്നു മുന്നിൽ കുരിശ് ആയി സിദ്ധാർഥ്…..

മുണ്ടും കുർത്തയും ആണ് വേഷം. തേനീച്ച കൂട് പോലെ ഉള്ള മുടി പശു നക്കിയപോലെ ചീകി വെച്ചേക്കുന്നു……

“ആദി ഞാൻ എത്ര നേരമായി അന്വേഷിക്കുന്നു.ദാവണി ഒക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ടല്ലോ….. ”

അങ്ങനെ ഓരോന്നും പറഞ്ഞു എന്റെ പുറകെ കൂടി.ദേവേട്ടനെ നോക്കിയപ്പോ അവിടെ ഒന്നും കണ്ടില്ല. ഇല്ലെങ്കിൽ ഈ പശു നക്കിയവനെ എടുത്തു തോട്ടിൽ എറിഞ്ഞെനെ…..

സിദ്ധാർത്ഥിൽ നിന്നും രക്ഷപെട്ടു ഒരു വിധം അവളുമാരുടെ അടുത്തേക്ക് എത്തിയപ്പോ അവിടെയും വന്നു സാധനം. പിന്നെ കത്തി അവളുമ്മാരോട് ആയി. ഇതുകണ്ടു വന്ന അനന്ദു ശ്രീയെ വിളിച്ചോണ്ട് പോയി. വിഷ്ണു സർ ഹാളിലേക്ക് എത്താം എന്ന് പറഞ്ഞുകൊണ്ട് കീർത്തിയും അനിലയും അവന്റെ കത്തി കേട്ടു നിന്നു…..

അമ്പലത്തിൽ നിന്നും നേരെ പോയത് ബുക്ക്‌ ചെയ്ത ഹാളിലേക്ക് ആയിരുന്നു. അടുത്ത ആളുകൾ ഒഴിച്ചു ബാക്കി എല്ലാരും ഹാളിൽ നേരത്തെ എത്തിയിരുന്നു .

പൂക്കൾ കൊണ്ടു ഹാൾ മുഴുവൻ അലങ്കരിച്ചിരിക്കുന്നു…

“സീതാ കല്യാണ…. വൈഭോഗമേ….
രാമ കല്യാണ…….വൈഭോഗമേ….. ”
ഹാളിൽ നിന്നും കീർത്തനം ഉയർന്നു കേൾക്കാം….

ഒരുക്കിയിരിക്കുന്ന സ്റ്റേജിൽ ഏഴുതിരിയിട്ട വിളക്കിൽ അച്ഛനും അമ്മയും ചേർന്ന് ദീപം കൊളുത്തി. ശാന്തിയുടെ നിർദേശ പ്രകാരം പറയും ഇരുവരും ചേർന്ന് നിറച്ചു….

വൈശാഖ് ചേട്ടന്റെ ചേച്ചി വന്ന് മാളു ചേച്ചിയെ സാരി ഉടുപ്പിക്കാൻ കൊണ്ടുപോയി…. കൂടെ ഞാനും ചെന്നു….

ദേ നിക്കുന്നു അടുത്ത കുരിശ്….
അമ്മായി അവിടെ സാരി ഉടുപ്പിക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ എന്നെയും വായിനോക്കി നിൽക്കുന്നു….

ആദി മോൾ സുന്ദരി ആയിട്ടുണ്ടല്ലോ…. സാരി ആയിരുന്നേൽ കുറച്ചൂടെ ഭംഗി ഉണ്ടായേനെ…. ഇതിലും സുന്ദരിയാണ്….

ശ്യോ ഇങ്ങോട്ട് വരണ്ടായിരുന്നു……

മോൾ സിദ്ധുനെ കണ്ടില്ലായിരുന്നോ…

കണ്ടു അമ്മായി അമ്പലത്തിൽ വെച്ച് സംസാരിച്ചിരുന്നു….

ആഹ് അവൻ അങ്ങനെ പെണ്ണ്കുട്ടികളോടൊന്നും അധികം മിണ്ടാറില്ല… എത്ര പേരാ എന്നറിയോ എന്റെ മോന്റെ പുറകേ നടന്നത് അവൻ അതിലൊന്നും വീണില്ല… മോളെ എന്തോ അവനു ഇഷ്ടമായി എന്ന് തോന്നുന്നു…

ഞാൻ ദയനീയമായി ചേച്ചിയെ നോക്കിയപ്പോ പുള്ളിക്കാരി ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല….. സാരി ഉടുപ്പിച്ചു കഴിഞ്ഞതും താല പൊലിയോടെ ചേച്ചിയെ ഞങ്ങൾ സ്റ്റേജിലേക്ക് കൊണ്ടുപോയി….. വൈശാഖ് ചേട്ടൻ മണ്ഡപത്തിൽ കട്ട വെയ്റ്റിംഗ് ആണ്……

ചേച്ചി സ്റ്റേജിൽ ചെന്നു എല്ലാവരെയും നോക്കി കൈകൂപ്പി വണങ്ങിയ ശേഷം ചേട്ടന്റെ അടുത്ത് പോയി ഇരുന്നു……

വിഷ്ണു സാറും ലാൻഡ് ചെയ്തിട്ടുണ്ട്.. സാറിനെ കണ്ടതും കീർത്തു ഓടി സാറിന്റെ അടുത്തു പോയി നിന്നു…….

കൊട്ടും കുരവയും ആർപ്പുവിളികൾക്കുമിടയിൽ ചേട്ടൻ ചേച്ചിയെ സ്വന്തമാക്കി…..

ദേവേട്ടൻ അവിടെ നിന്ന് എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുവാ…

പിന്നീട് അങ്ങോട്ട്‌ ഫോട്ടോ സെക്ഷനും പരിപാടിയും ആയിരുന്നു….

ബാക്ക്ഗ്രൗണ്ടിൽ കുറെ നല്ല ലവ് സോങ്‌സ് ഒക്കെ അനന്ദു വെക്കുന്നുണ്ട്.. അതൊക്കെ അവന്റെ ഡിപ്പാർട്മെന്റ് ആണ്…

അടുത്തതായി ഞങ്ങൾ പെണ്ണ് വീട്ടുകാരുടെ പരുപാടി ആണെന്നൊക്കെ അനന്ദു അവിടെ നിന്ന് വിളിച്ചു പറയുന്നുണ്ട്…

അപ്പോഴേക്കും ഞാനും വാലുകളും അവിടെ റെഡിയായി നിന്നതും അവൻ പാട്ട് വെച്ചു… ഞങ്ങൾ അതിനൊത്തു ഡാൻസ് ചെയ്യാൻ തുടങ്ങി… കൂടെ ദേവേട്ടനും വിഷ്ണു സാറും കൂടി…

ചെക്കനും പെണ്ണും ടെൻഷനടിച്ചു
ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം…
ചങ്ക് കൊടുക്കും ചങ്ക്സുകളെല്ലാം
ആർപ്പ് വിളിച്ച കൂടണ കല്യാണം
തകിലടിയോ…ഓ നിറപൊലിയോ…ഓ
വരനെവിടെ.. വധുയെവിടെ.. വിളി അളിയോ..
നമ്മുടെ ചെക്കന്റെ കല്യാണം ..കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ..
നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ
ചെക്കനും പെണ്ണും ടെൻഷനടിച്ചു
ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം….

ഡാൻസും പാട്ടും ഒക്കെ കഴിഞ്ഞു ഞങ്ങൾ എല്ലാവരും ഒന്നിച്ചു ഫോട്ടോ എടുക്കാൻ ചെന്നു…… ദേവേട്ടൻ എന്റെ തൊട്ടടുത്തു വന്നു എന്നെയും ചേർത്തു പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്യുവാ…. ആരെങ്കിലും കാണും എന്ന് പറഞ്ഞിട്ട് നോ മൈൻഡ്….

പിന്നെ തിരക്ക് ആയതുകൊണ്ടു ആരും ശ്രദ്ധിച്ചുമില്ല…..

അവിടുത്തെ ഫോട്ടോ എടുക്കൽ കഴിഞ്ഞു ഇറങ്ങി ഞങ്ങളുടെ സെൽഫി എടുക്കൽ തുടങ്ങി…

ആദി നമുക്കൊരു സെൽഫി എടുത്താലോ… (സിദ്ധാർഥ് ആണ് )

ഞാൻ ദേവേട്ടനെ നോക്കിയപ്പോ അവിടെ അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്….

ദേവ് :-അതിനെന്താ സിദ്ധാർഥ് വാ നമുക്ക് സെൽഫി എടുക്കാം…. ആദി നീയും വന്ന് എന്റെ അടുത്ത് നിൽക്കു…

(ദേവേട്ടൻ പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു )

മനസിലാ മനസോടെ അവനും ഞങ്ങളും ഫോട്ടോക്ക് പോസ് ചെയിതു. അവനെ കാണിക്കാനായി ദേവേട്ടൻ ഒന്നുകൂടെ എന്നെ ചേർത്തു നിർത്തി…..

ചടങ്ങുകൾ കഴിഞ്ഞതും സദ്യക്ക് ഉള്ള ഒരുക്കം തുടങ്ങി. എല്ലാത്തിനും മുൻപിൽ ദേവേട്ടനും അനന്ദുവും ഹരിയും വിഷ്ണുസാറും ഉണ്ടായിരുന്നു………

തൂശനിലയിൽ ശർക്കരവരട്ടി, കായവറുത്തത്, അവിയൽ, കാളൻ, തോരൻ, പച്ചടി, കിച്ചടി, ഓലൻ, കൂട്ടുക്കറി, അച്ചാർ, ഇഞ്ചിക്കറി, പപ്പടം, ചോറ്,സാമ്പാർ, പരിപ്പ്, പാലട, പരിപ്പ് പായസം, പഴം…. അങ്ങനെ ഏകദേശം ഇരുപതു കൂട്ടം വിഭവങ്ങൾ സദ്യയിൽ വിളമ്പി…….

ഫുഡിങ് പരുപാടി ഒക്കെ കഴിഞ്ഞൊന്നു ഇരുന്നപ്പോ… വൈശാഖ് ചേട്ടന്റെ അമ്മാവൻ വന്ന് പറഞ്ഞു ഇറങ്ങാൻ നേരം ആയെന്ന്…. അത്രേ നേരം ചിരിച്ചു കളിച്ചിരുന്ന ഞാനാണ്…. അത് കേട്ടതും തുടങ്ങിയില്ലേ കരച്ചിൽ….

ചേച്ചി എല്ലാവരുടെയും അടുത്ത് നിന്ന് അനുഗ്രഹം വാങ്ങിക്കുന്ന തിരക്കിൽ ആണ്… കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ട്…

അമ്മയും അച്ഛനുമാണേൽ എന്നെ കടത്തി വെട്ടിക്കും എന്ന രീതിയിൽ നിൽപ്പാണ്….

കരച്ചിൽ കടിച്ചു പിടിച്ചു എല്ലാവരെയും നോക്കി ചിരിച്ച ചേച്ചിയോട് ആ അനന്ദു തെണ്ടി പറയുവാ ചേച്ചി കരയുന്നില്ലേന്നു അതാണത്രേ നാട്ടുനടപ്പ്…. ദുഷ്ടൻ…..

(അവന്റെ ഒറ്റ ഡയലോഗിൽ മാളു കടിച്ചമർത്തി വെച്ചിരുന്ന കണ്ണുനീർ താൻ പോലും അറിയാതെ പുറത്തേക്ക് വന്നു…. അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി…)

ചേച്ചി എന്റെ അടുത്തേക്ക് വന്നതും… അവിടെ ഒരു കൂട്ടക്കരച്ചിൽ ആയി…

കൂടെ വന്ന അമ്മാവൻ അവിടെ ഇറങ്ങാൻ സമയമായി ഇപ്പൊ ഇറങ്ങിയില്ലെങ്കിൽ വൈകും എന്നൊക്കെ പറഞ്ഞ് ഒച്ചയെടുക്കാൻ തുടങ്ങി…

എന്നെയും ചേച്ചിയെയും വേർപെടുത്താൻ കഷ്ടപ്പെടുവാണ് എല്ലാവരും… അവസാനം ദേവേട്ടൻ വന്നു എന്നെ വലിച്ചോണ്ട് അപ്പുറത്തേക്ക് മാറി…..ചേച്ചിയെ വൈശാഖ് ചേട്ടൻ പിടിച്ചു വണ്ടിയിൽ കയറ്റി…

ദേവേട്ടന്റെ മേലേക്ക് ചാരി ചേച്ചി പോകുന്നത് നോക്കി നിന്നു. അപ്പോഴും കണ്ണുനീർ തോർന്നിട്ടുണ്ടയിരുന്നില്ല…..

********************************************

മാളു പോയി കുറച്ചു കഴിഞ്ഞതും ഹാളിൽ നിന്നും എല്ലാവരും വീട്ടിലേക്ക് പോവാൻ ഇറങ്ങി. അപ്പോഴാണ് രമ ആദിയെ പറ്റി ചിന്തിക്കുന്നത് തന്നെ…..

അവളെ ഹാളിന്റെ അകതൊന്നും തിരക്കിട്ടു കാണാത്തതുകൊണ്ടു പുറത്തത്തേക്ക് ഇറങ്ങിയ രമയും കൃഷ്ണനും രവിയും രാധയും കാണുന്നത് ഹാളിന്റെ പുറത്ത് ആരും ശ്രദ്ധിക്കാത്ത മൂലയിൽ ദേവന്റെ നെഞ്ചിൽ ചാരി കരയുന്ന ആദിയെ ആണ്. അവൻ അവളെ രണ്ടുകൈ കൊണ്ടും ചേർത്തു പിടിച്ചിരിക്കുന്നു. ഇടക്ക് അവളുടെ നെറ്റിയിൽ ചുണ്ടുകളും ചേർക്കുന്നുണ്ട്….

ഇതെല്ലാം കണ്ടു അവർ എല്ലാരും അവിടെ തന്നെ തറഞ്ഞു നിന്നു…….

തുടരും…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 15

ആദിദേവ്: ഭാഗം 16

ആദിദേവ്: ഭാഗം 17

ആദിദേവ്: ഭാഗം 18

ആദിദേവ്: ഭാഗം 19

Share this story