ഗൗരി: PART 45

ഗൗരി: PART 45

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആർച്ച തിരഞ്ഞു നോക്കി
ഗൗരിയാണെന്ന് കണ്ടപ്പോൾ അവൾ തല വെട്ടിച്ചു
ആർച്ചേ ….. ഒന്നുകൂടി വിളിച്ചു ഗൗരി
ആർച്ച കേട്ട ഭാവം നടിച്ചില്ല, ഗൗരിയുടെ കൈ തട്ടിമാറ്റി

ഗൗരി അവളുടെ അടുത്ത കസേരയിൽ ഇരുന്നു

ആർച്ച വിഷമിക്കണ്ടാ ,ആന്റിക്ക് പെട്ടെന്ന് സുഖമാവും, ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട് ആന്റിക്ക് വേണ്ടി,

എന്തിന് എന്റെ മമ്മീ മരിക്കാനോ അതിന് വേണ്ടിയാണോ എല്ലാവരും പ്രാർത്ഥിക്കുന്നത്
പ്രാർത്ഥിച്ചോ എല്ലാവരും പ്രാർത്ഥിക്ക്

ആർച്ച … ഇങ്ങനെയൊന്നും പറയരുത് ,ഇങ്ങനത്തെ പല അവസ്ഥയിൽ കൂടി കടന്ന് പോയവരാണ് ഞങ്ങൾ ഒരിക്കലും ഞങ്ങൾ ഓരൾക്ക് ആപത്ത് ഉണ്ടാവാൻ പ്രാർത്ഥിക്കില്ല

എന്റെ മമ്മീയല്ലേ എല്ലാവരുടെയും ശല്യം ,ഇപ്പോ എല്ലാവരും സന്തോഷിക്കുയായിരിക്കും ,എന്റെ മമ്മീ നിങ്ങൾക്കൊക്കെ ഒരു ഭീകരത്തി ആയിരിക്കും ,എനിക്ക് വേണ്ടിയാണ് എന്റെ മമ്മീ ഇങ്ങനെയൊക്കെ ആയത്
ആർച്ച കുറച്ച് ഉറക്കെയാണ് സംസാരിച്ചത്

ആർച്ചയുടെ സംസാരം കേട്ട് ശരത്ത് അവരുടെ അടുത്തേക്ക് വന്നു

എന്താ … ആർച്ചേ ഇത് ,ആശ്വാസിപ്പിക്കാൻ വന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് ,അതുമാത്രമല്ല ഇതൊരു ഹോസ്പിറ്റലാണ് പിന്നെ അകത്ത് കിടക്കുന്നത് നിന്റെ മമ്മീ യാ ണ് അത് നിനക്ക് ഓർമ്മ വേണം ,ഈ സമയത്ത് മറ്റുള്ളവരെ കുറ്റപ്പെടുത്തി കൊണ്ടിരിക്കാതെ മമ്മിക്ക് വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്ക് ,ആന്റിക്ക് ഒന്നു വരുത്തല്ലെന്ന് പെട്ടെന്ന് ജീവിതത്തിലേക്ക് തിരിരിച്ചു വരാനായിട്ട്

ആർച്ച കോപത്തോടെ ശരത്തിനെ നോക്കി

ഗൗരി ശരത്തിനോട് പോകാനായിട്ട് കണ്ണു കൊണ്ടു കാണിച്ചു ,ആർച്ചയുടെ അവസ്ഥ ഗൗരിക്ക് മനസ്സിലായി ,മമ്മിക്ക് പറ്റിയ അപകടത്തിൽ ആർച്ച ആ കെ ഒന്നുലഞ്ഞിട്ടുണ്ട് ,അവൾ ദേഷ്യത്തിലാണ് സo സാരിച്ചതെങ്കിലും അവളുടെ സങ്കടമാണ് ദേഷ്യമായി പുറത്ത് വന്നത് ,ഗൗരിക്ക് ആർച്ചയോട് ഒരു ദേഷ്യവും തോന്നിയില്ല
അവളുടെ സ്ഥാനത്ത് താനായിരുന്നാലും ഇങ്ങനെ ആയിരിക്കും പെരുമാറുക

ഗൗരി കുറച്ച് നേരം കൂടി ആർച്ചയുടെ അടുത്തിരുന്നിട്ടാണ് ഗൗരി പോയത്

തനിക്ക് വിഷമമായോ ആർച്ചയുടെ പെരുമാറ്റത്തിൽ
പോകാൻ നേരം ശരത്ത് ഗൗരിയോട് ചോദിച്ചു

ഏയ് ഇല്ല സാർ ,
ആർച്ചയെ എനിക്ക് മനസ്സിലാവും ,അവളുടെ ലോകം അവളുടെ അമ്മയാണ് ,അമ്മക്ക് ഇങ്ങനെ വന്നപ്പോൾ ആള് ആ കെ പേടിച്ചു, അത് അവള് ദേഷ്യപ്പെട്ട് തീർക്കുന്നതാണ്

ഉവ്വ് ഇതുപോലെ ചിന്തിക്കാൻ തനിക്ക് മാത്രമേ കഴിയൂ

*

അണ്ണാ …… അണ്ണൻ ഇന്നലെ എവിടെ ആയിരുന്നു ഞാൻ എത്ര വട്ടം വിളിച്ചു

നീ എന്തിനാ വിളിച്ചത്

അണ്ണൻ എവിടെ ആയിരുന്നു ,അമ്മ ഒരു പാട് വട്ടം എന്നെ വിളിച്ചു

എന്നിട്ട് നീയെന്താ പറഞ്ഞത് ,

ഞാൻ പറഞ്ഞു അണ്ണൻ ഇന്നലെ രാത്രി വന്നിട്ടില്ലായെന്ന്

എടാ പോത്തേ … നിനക്ക് വേറെ എന്തെങ്കിലും പറയമായിരുന്നില്ലെ

ഞാൻ വേറെ എന്താ പറയാ …

ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെ എന്നിട്ട് നിനക്ക് തരാട്ടോ

ഗുപ്തൻ അമ്മയെ വിളിച്ചു, കുറച്ച് നേരം സംസാരിച്ചിട്ട് തിരികെ വന്നു

നീ അമ്മയോട് എന്താടാ പറഞ്ഞത് ,

ഞാനൊന്നും പറഞ്ഞില്ല ,അണ്ണൻ എവിടെക്കാണ് പോയതെന്നറിയില്ലാന്ന് പറഞ്ഞു

നീ അതു മാത്രം പറഞ്ഞൂ ള്ളൂ ഒന്ന് ഓർത്ത് നോക്കിയെ ഞാൻ ആർച്ചയെ കെട്ടുന്ന് പറഞ്ഞ കാര്യം നീ അമ്മയോട് പറഞ്ഞില്ലേ

ആ …. അത് ഞാൻ പറഞ്ഞു
പിന്നെ പറയണ്ടേ ,അമ്മ അറിയണ്ടേ കാര്യങ്ങളൊക്കെ

എന്തായാലും അമ്മ വെറൊന്നും പറഞ്ഞില്ല

അപ്പോ അമ്മക്കും സമ്മതം
അത് പോട്ടെ അണ്ണൻ ഇന്നലെ എവിടെയായിരുന്നു

സുധയാന്റി ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ്
ഉണ്ടായ കാര്യങ്ങൾ ഗുപ്തൻ പറഞ്ഞു

അയ്യേ ….. മോശം അവള് കൈയ്യിൽ പിടിച്ചപ്പോൾ അണ്ണൻ അവിടെ ഇരുന്നു അവൾക്ക് കൂട്ടായി ,ഒന്നില്ലെങ്കിലും അണ്ണൻ അണ്ണന്റെ നിലയും വിലയും നോക്കണ്ടേ ,ഒരു പെണ്ണ് കൈയ്യിൽ തൊട്ടപ്പോഴെക്കും അണ്ണൻ അവിടെ ഫ്ലാറ്റ് ആയി ,എന്നോട് പറഞ്ഞത് പറഞ്ഞു അവരോട് പറയരുത് അവര് അണ്ണനെ കളിയാക്കി കൊല്ലും

പോടാ ……

എന്റെ അണ്ണാ അവള് ഒരു നമ്പർ ഇറക്കി നോക്കിയതായിരിക്കും ,അണ്ണൻ കോഴിയാണോന്നറിയാൻ ,അതിൽ അണ്ണൻ നൂറിൽ നൂറ് മാർക്കോടെ പാസ്സായി ,എന്നാലും അണ്ണാ ഒരു പെണ്ണ് തൊട്ടപ്പോഴെക്കും ..
അത് മുഴുമിപ്പിക്കാൻ ഗുപ്തൻ അവനെ അനുവദിച്ചില്ല ,ഗുപ്പതൻ അവനെ തല്ലാനായി ഓടിച്ചു

അവൻ ഗുപ്തനെ വെട്ടിച്ച് ഓടിപ്പോയി

ഗുപ്ത ന് ആകെ ഒരു ചമ്മൽ അനുഭവപ്പെട്ടു, ശ്ശേ …. നാണക്കേടായി

അവള് കൈയ്യിൽ പിടിച്ചപ്പോൾ ….വേണ്ടായിരുന്നു എണീറ്റു പോരമായിരുന്നു .പക്ഷേ ഒറ്റക്കാക്കി പോരാൻ തോന്നിയില്ല, അവൻ പറഞ്ഞപ്പോലെ ആയിരിക്കുമോ കാര്യങ്ങൾ,

ഇനി ഹോസ്പിറ്റലിലേക്ക് പോവണ്ട ,കാര്യങ്ങൾ ശരത്തിനോടോ വരുണിനോടോ വിളിച്ച് ചോദിക്കാം
അതുമതി
*
ആർച്ചേ…..അങ്കിള് വന്നു

ആർച്ച കണ്ടു ഡാഡി തന്റെ അടുത്തേക്ക് നടന്നു വരുന്നത്

അവൾ ഓടി ചെന്ന് ഡാഡിയെ കെട്ടി പിടിച്ചു

ഡാഡി……

ദേവൻ അവളെ ചേർത്തു പിടിച്ചു

മമ്മീ ……
ഡാഡി എനിക്ക് മമ്മീ നെ കാണണം

കണാം …
ഡാഡി ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് ,മമ്മീ ഇന്നലത്തെക്കാളും ബെറ്റർ ആയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത് ,മമ്മിയെ കണ്ട് കഴിഞ്ഞിട്ട് മോള് വീട്ടിലേക്ക് പോക്കോ ,എന്നിട്ട് വൈകീട്ട് വന്നാൽ മതി ഇന്നലെ തുടങ്ങി ഇങ്ങനെയിരിക്കുന്നതല്ലേ ,ഇനി ഡാഡി ഇവിടെയുണ്ടല്ലോ

നമ്മുക്ക് നമ്മള് മാത്രമുള്ളൂ
ഡാഡി ഇവിടെ തന്നെ ഉണ്ടാവണം

അത് മോള് പറയണ്ട ,ഞാനിവിടെ തന്നെ ഇരുന്നോളാം

കുറച്ച് കഴിഞ്ഞ് ആർച്ചക്കും ദേവനും സുധയെ കാണാൻ അനുവാദം കിട്ടി

മമ്മിയെ കണ്ടപ്പോൾ ആർച്ചയുടെ കണ്ണുകൾ നിറഞ്ഞു

ആർച്ച പതിയെ സുധയുടെ കൈയ്യിൽ തൊട്ടു ,
മനസ്സ് കൊണ്ട് മമ്മിയോട് സോറി പറഞ്ഞു
തന്റെ മമ്മി ഈ അവസ്ഥയിൽ ആയത് താൻ കാരണമാണെന്ന് ആർച്ചക്ക് നല്ല ബോധ്യമുണ്ടായിരുന്നു
തന്റെ നടക്കാത്ത കുറെ ആഗ്രഹങ്ങൾക്ക് വേണ്ടി ബലിയാടായത് മമ്മിയാണ്

സുധയെ കണ്ട് കുറച്ച് കഴിഞ്ഞപ്പോൾ വരുൺ ആർച്ചയെ വീട്ടിൽ കൊണ്ടുവിട്ടു

*
എന്റെ അപ്പൂ … നീ വീട്ടിലേക്ക് വന്നിട്ടിപ്പോ എത്ര നാളായി അമ്മയെ ഒന്നു കണാൻ വരാൻ പോലും നിനക്കിപ്പോ സമയമില്ല

അമ്മേ …. ഞാനമ്മയെ കണാൻ ഓടി വന്നതല്ലേ

നിന്റെ സോപ്പിട ലൊന്നും എന്റെ അടുത്ത് വേണ്ട എനിക്കറിയാം എന്റെ മോനിപ്പോ വല്യ ആളായി ,അമ്മയെ ഓർക്കാൻ പോലും സമയമില്ലാത്ത അത്രയധികം തിരക്കുള്ള ആൾ

അയ്യോ സെന്റി …
എന്റെ അമ്മയെ ഞാൻ ഓർക്കാതിരിക്കാ

ഗുപ്തൻ അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു

സുധ ചേച്ചിക്കെങ്ങനെയുണ്ട് ഇപ്പോ

റൂമിലേക്ക് മാറ്റി ആള് ഉഷാറായി വരുന്നു

നീ ആർച്ചയെ കണാറുണ്ടോ

ഇല്ലമ്മേ ഞാൻ പിന്നെ ഹോസ്പിറ്റലിലേക്ക് പോയിട്ടില്ല ,ഞാൻ വരുണിനെ വിളിച്ച് ചോദിക്കും ,ഹോസ്പിറ്റലിൽ അന്ന് പോയതാ

അപ്പോ നീ പിന്നെ ആശുപത്രിയിലേക്ക് പോയില്ലേ

ഇല്ലമ്മാ ….

എന്താ അപ്പൂ
അവളെ ഒന്ന് വിളിക്കാമായിരുന്നില്ലേ നിനക്ക്, നീ ഒരു കാര്യം ചെയ്യ് അവളെ ഒന്നു വിളിക്ക് എനിക്കും ഒന്ന് സംസാരിക്കാമല്ലോ

അത് വേണോ അമ്മേ

വേണം നീയൊന്ന് വിളിക്ക്

ഗുപ്തൻ ആർച്ചയെ വിളിച്ചു

ഹലോ

ഞാൻ ഗുപ്തനാണ് ,സുധയാന്റിക്ക് ഇപ്പോ എങ്ങനെയുണ്ട്
അമ്മ അടുത്ത് നിൽക്കുന്ന കാരണം ഗുപ്തൻ വളരെ മയത്തിലാണ് ചോദിച്ചത്

സുധയാന്റിയുടെ കാര്യങ്ങൾ അറിയാൻ അത്ര ആഗ്രഹമുണ്ടെങ്കിൽ ഹോസ്പിറ്റലിൽ വന്നാണ് അന്വഷിക്കണ്ടത് ,അല്ലാതെ ഫോൺ വിളിച്ചല്ല അന്വഷിക്കണ്ടത്,
എന്ന് പറഞ്ഞ് ആർച്ച ഫോൺ കട്ട് ചെയ്തു

ഇവള് ഇങ്ങനെ ആണെങ്കിൽ തല്ല് ഒരു പാട് കൊളളും

എന്താ മോനെ
ആർച്ച എന്താ പറഞ്ഞത് ,

അവിടെ ചെന്ന് അന്വഷിക്കാൻ അല്ലാതെ ഫോണിലൂടെ പറയില്ലാന്ന്
ഇനാം പേച്ചീക്ക് മരപട്ടിയിലുണ്ടായവൾ, ചെന്ന് രണ്ട് പെട കൊടുക്കണം അവളുടെ ചെകിടത്ത്

നിനക്ക് പോയി അന്വഷിക്കാമായിരുന്നല്ലോ ,അവള് പറഞ്ഞതിൽ ഒരു തെറ്റുമില്ല

അമ്മ അവളുടെ സൈഡാണല്ലേ

ഞാനാരുടെയും സൈഡ് പറഞ്ഞതല്ലപ്പൂ ..
നമ്മള് ചെയ്യെണ്ട കാര്യങ്ങൾ നമ്മൾ ചെയ്യണം ,സുധയുടെ വീട്ടുക്കാര് നമ്മാളാണ് ,നിനക്കവ ളു ടെ കാര്യങ്ങൾ പോയി അന്വഷിക്കാനുള്ള ഒരു കടമയുണ്ട്

ശരി അമ്മേ ..
മതി പറഞ്ഞത് നാളെ ഞാൻ ഹോസ്പിറ്റലിൽ പോയി കണ്ടോളാം

പെട്ടെന്ന് ഗുപ്ത ന്റെ ഫോൺ റിംഗ് ചെയ്തു

ഗുപ്തന്റെ അനുയായി കണ്ണൻ ആയിരുന്നു,

എന്താടാ …

അണ്ണാ …. അത്

എന്താടാ … നിന്റെ സ്വരമെന്താ പതറിയിരിക്കുന്നത്

അണ്ണാ ..ഞാൻ അണ്ണന്റെ വീട്ടിലെത്തി ,അണ്ണൻ കതക് തുറക്ക്

നീയെന്തിനാ ഇവിടെ ക്ക് വന്നത്, നിന്നെ അവിടത്തെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടല്ലേ ഞാൻ പോന്നത്

അതൊക്കെ പറയാം അണ്ണൻ ഒന്ന് വാതിൽ തുറക്ക്

എന്തോ പ്രശ്നമുണ്ടെന്ന് ഗുപ്ത ന് മനസ്സിലായി

ഗുപ്തൻ വേഗം ചെന്ന് വാതിൽ തുറന്നു

കണ്ണൻ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു ,കൂടെ ഉണ്ടായിരുന്ന ആളെ കണ്ട് ഗുപ്തൻ ഒന്നു പകച്ചു

… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 37

ഗൗരി: ഭാഗം 38

ഗൗരി: ഭാഗം 39

ഗൗരി: ഭാഗം 40

ഗൗരി: ഭാഗം 41

ഗൗരി: ഭാഗം 42

ഗൗരി: ഭാഗം 43

ഗൗരി: ഭാഗം 44

Share this story