നയോമിക – PART 13

നയോമിക – PART 13

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

നിർമ്മയി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലാണ്….”
വാർത്ത അറിഞ്ഞ നയോമിയുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
കേട്ടത് സത്യമായിരിക്കല്ലേന്ന് സർവ്വ ഈശ്വരൻമാരേയും വിളിച്ചവൾ പ്രാർത്ഥിച്ചു.
പാടവരമ്പിലൂടെ വീട്ടിലേക്ക് അവൾ ഓടുകയായിരുന്നു.

“മോളേ ”
പിൻവിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾചായക്കടയിലെ തോമാച്ചൻ ആയിരുന്നു.

“അവിടാരുമില്ല മോളേ… നിർമ്മയി കൊച്ച്…. അല്ല മോളറിഞ്ഞില്ലാരുന്നോ ”

“ഇല്ല തോമാച്ചായാ… വൈകിട്ട് ട്രയിൻ കയറിയപ്പോ വിളിച്ചതാ… പിന്നെ ഞാൻ വിളിച്ചില്ലാരുന്നു”

കരഞ്ഞുകൊണ്ട് നയോമി പറഞ്ഞു.

” എന്നാ മോള് വേഗം താലൂക്കാസ്പത്രിയിലേക്ക് ചെല്ല്… അമ്മയും ഉണ്ണിയും മാത്രമേ അവിടുള്ളൂ”

* * * * * * * * * * * * * * *

ഐ സി യു വിന് മുന്നിൽ സാരി തുമ്പിനാൽ കണ്ണ് തുടച്ചും കരഞ്ഞും നിക്കുകയായിരുന്നു നിർമ്മല.

“അമ്മേ… എന്താ പറ്റിയത്.. എന്തിനാ അവളിത് ചെയ്തത് ”

” എനിക്കൊന്നും അറിയില്ല മോളേ…. ”

” എപ്പോഴാ ഇത് “….

” കുളിക്കാൻ പോവാന്ന് പറഞ്ഞ് പിന്നാമ്പുറത്തേക്ക് പോയിട്ട് കുറേ സമയമായിട്ടും വരുന്നത് കാണാത്ത തോണ്ട് ഞാൻ പോയി നോക്കിയതാ… അപ്പോ പിന്നിലെ മുറ്റത്ത് കിടക്കുവാ…. വായീന്ന് നുരയും പതയുമൊക്കെ ഉണ്ടായിരുന്നു…. അപ്പോ തന്നെ ഉണ്ണി ഓടിച്ചെന്ന് ആരെയെക്കെയോ കുട്ടി കൊണ്ട് വന്ന് ഇവിടെ കൊണ്ടാക്കി… ”

ഇത്രേം പറയുന്നതിനിടയിൽ പലവട്ടം നിർമ്മല വിതുമ്പുന്നുണ്ടായിരുന്നു.

“സാരമില്ലമ്മേ … ഒന്നും പറ്റില്ല…. ഡോക്ടറെന്താ പറഞ്ഞത് ”

” കൊണ്ടുവന്നപ്പോഴേ ഇതിനകത്ത് കയറ്റിയതാ മോളേ….. ഒന്നും പറയാനായിട്ടില്ലെന്നാ സിസ്റ്റർ പറഞ്ഞത് ”

” എന്നാ ഞാൻ പോയൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം… ”

അവൾ നേരെ ചെന്നത് ഡ്യൂട്ടി ഡോക്ടറുടെ കാബിനിലേക്കായിരുന്നു.

“മേ ഐ കമിൻ ഡോക്ടർ”

“യേസ് ”

” ഡോക്ടർ …. ഞാൻ നിർമ്മയിയുടെ സിസ്റ്റർ ആണ്… ലാസ്റ്റ് നൈറ്റ് സൂയിസൈഡ് അറ്റംപ്റ്റുമായി വന്ന…. ”

” ഒകെ…. ഇരിക്കൂ”

മുന്നിലെ ഇരിപ്പിടം ചൂണ്ടി ഡോക്ടർ പറഞ്ഞു.

” പറയൂ ”

” ഡോക്ടർ ചേച്ചിക്കിപ്പോ…. ”

“സീ…. ഡോക്ടർ ഒരു നിമിഷം നിർത്തി അവളുടെ പേരെന്താണെന്ന ഭാവത്തിൽ നോക്കി.

“ഡോക്ടർ അയാം നയോമിക”

“ഒകെ…’ അയാൾ തല കുലുക്കി കൊണ്ട് തുടർന്നു

“സീ നയോമിക… പേഷ്യന്റിന്റെ അവസ്ഥ കുറച്ച് ക്രിട്ടിക്കലാണ്…. ഫ്യൂറഡാനാണ് കഴിച്ചിരിക്കുന്നത് ‘…. പോയിസൻ അകത്തെത്തി ഏകദേശം അര മണിക്കൂറെങ്കിലും കഴിഞ്ഞ് കാണും ഇവിടെത്തിക്കുമ്പോൾ… എനിവേഎല്ലാം ദൈവത്തിന്റെ കയ്യിലല്ലേ ”

ഡോക്ടർ അത്രയും പറഞ്ഞപ്പോഴേക്കും നയോമിയുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.

” ദെൻ…. ആ കുട്ടീടെ ഹസ്ബൻഡ്…..

ആ ചോദ്യം കേട്ടപ്പോഴേക്കും നയോ മിയുടെ ഹൃദയതാളം നിലച്ചു.

“ഡോക്ടർ അത്….. അവൾ വാക്കുകൾ കിട്ടാതെ വലഞ്ഞു.

“എന്തായാലും അബോർഷനായി….. അതാണ് ഇത്രയും കോംപ്ലിക്കേറ്റഡ് ആകാനുള്ള കാരണം.. ”

” ഈശ്വരാ…… എന്തൊക്കെയാ ഞാനീ കേൾക്കുന്നെ….. ”

കൂടുതൽ കേൾക്കാൻ ശക്തിയില്ലാത്തവണ്ണം നയോമി കയ്യാൽ ചെവികൾ അടച്ചു.

******************************

ഒരാഴ്ച്ചകഴിഞ്ഞു…..

നിർമ്മയി സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നു.. പക്ഷേ അപ്പോഴേക്കും നിർമ്മയി ഗർഭിണി ആയിരുന്നെന്നും അതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും നാട്ടിൽ പരന്നിരുന്നു.

നാട്ടിൽ തല ഉയർത്തി നടക്കാനാവാത്ത അവസ്ഥയിലും നയോമി അവളെ ചേർത്ത് പിടിച്ചു.

ഒരു ദിവസം രാത്രി അവരുടെ വീടിന്റെ വാതിൽക്കൽ ആരോ മുട്ടി…
പിന്നീട് അത് പതിവായി….
വഴിയരികിൽ നിന്നും അസഭ്യം പറയാനും തുടങ്ങിയപ്പോ ആ നാട്ടിലെ താമസംഅസഹ്യമായി തീർന്നിരുന്നു അവർക്ക്… ഒടുവിൽ ആ നാട്ടിലെ താമസം മതിയാക്കി ദൂരെ എവിടേക്കെങ്കിലും മാറാനുള്ള തീരുമാനം അവർ എടുത്തു…

പക്ഷേ പിറ്റേന്ന് രാവിലെ നിർമ്മയിയെ കാണാതായി…

നാട് മുഴുവനും അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല..

എവിടേക്കാണ് പോയതെന്നോ എന്താണ് സംഭവിച്ചതെന്നോ ആർക്കും മനസ്സിലായില്ല…

പോലീസിൽ പരാതി കൊടുത്തിട്ടും ഒരു കാര്യമുണ്ടായില്ല….

ഒടുവിൽ നയോമിയും കുടുംബവും ആ നാട് എന്നെന്നേക്കുമായി മറന്നു.

*********************************

”ഇനി പറയൂ സാർ…. നിങ്ങൾക്കെങ്ങനാ എന്റെ ചേച്ചിയെ അറിയുന്നെ”

കഴിഞ്ഞ കാര്യങ്ങളൊക്കെയും പറഞ്ഞ് കഴിഞ്ഞ് നയോമി പ്രതീക്ഷയോടെ മനുവിനെ നോക്കി…

അവളുടെ കഴിഞ്ഞ കാര്യങ്ങളൊക്കെകേട്ട് സതംഭിച്ചിരിക്കുകയായിരുന്നു മൂന്ന് പേരും….

” പറയൂ സാർ…. ചേച്ചി…

“നയോമി എനിക്ക് അത്യാവശ്യമായി പുറത്ത് പോകണം… നമുക്ക് പിന്നെ സംസാരിക്കാം…. കീർത്തി വാ ”
വേരറാന്നും പറയാതെ മനു എണീറ്റ് പോയി… പിന്നാലെ കീർത്തിയും…

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ നയോമി അന്ധിച്ചിരുന്നു.

“എടോ….

കിരൺ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

“എന്താ സാർ”

“താൻ വിഷമിക്കണ്ട…. തന്റെ ചേച്ചിയെ നമുക്ക് കണ്ടു പിടിക്കാം… ”

അതൊരു ഭ്രാന്തന്റെ ജൽപനം ആയിരുന്നില്ല…. മറിച്ച് പക്വതയാർന്ന ഒരു മനുഷ്യന്റെ ഉറച്ച വാക്കുകളായിരുന്നു….

നയോമി പോയി കഴിഞ്ഞിട്ടും കിരണിന്റെ മനസ്സിൽ നയോമിയുടെയും നിർമ്മയിയുടേയും കാര്യങ്ങൾ തന്നെ ആയിരുന്നു അതിലുപരി കീർത്തിക്കും മനുവിനും എങ്ങനെ നിർമ്മയിയെ അറിയാം എന്ന സംശയം അവനിൽ മഥിച്ചു കൊണ്ടിരുന്നു….

വൈകുന്നേരം നയോമിയോട് അത്യാവശ്യമുണ്ടെന്ന് പറഞ്ഞിട്ട് പുറത്തേക്ക് പോയ കീർത്തിയേയും മനുവിനേയും കാത്തിരിക്കുകയായിരുന്നു കിരൺ…

പുറത്ത് കാറിന്റെ ശബ്ദം കേട്ടപ്പോൾ അവർ തിരിച്ചു വന്നതായിരിക്കുമെന്ന് അവൻ ഊഹിച്ചു.
സമയം ഏഴാവാറായിരിക്കുന്നു.

എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിയ കിർത്തിയുടെ മുഖം അവനെ കണ്ടതും വിളറി. അവന്റെ കാത്തിരിപ്പിന്റെ കാരണം അവൾക്കറിയാമായിരുന്നു… മനുവിനും.

“ഏട്ടന്റെ മുഖത്ത് ഗൗരവമാണല്ലോ”

മനു അവളുടെ ചെവിയിൽ അടക്കം പറഞ്ഞു.

” ഉം ”

കിരണിനെ ശ്രദ്ധിക്കാതെ അകത്തോട്ട് കയറി പോകാൻ തുനിഞ്ഞ അവരെ കിരൺ രൂക്ഷമായി നോക്കി.

“കീർത്തി അവിടെ നിന്നേ ”

“എന്താ ഏട്ടാ ” അവളുടെ മുഖത്ത് വെപ്രാളം പ്രകടമായിരുന്നു.

” നീ ഇങ്ങ് വാ.. എനിക്കിത്തിരി സംസാരിക്കാനുണ്ട് ”

അവളൊന്നും മിണ്ടാതെ അവന്റടുത്തേക്ക് വന്നു. പിന്നാലെ മനുവും.

“ഇരിക്ക ”

കിരണിന് അഭിമുഖമായി സെറ്റിയിൽ രണ്ട് പേരും ഇരുന്നു.

“ഇനി പറ…. നയോമിയുടെ ചേച്ചിയെ എങ്ങനാണ് നിങ്ങൾക്ക് പരിചയം ”

പ്രതീക്ഷിച്ച ചോദ്യം ആയത് കൊണ്ട് രണ്ട് പേരുടെയും മുഖത്ത് ഭാവമാറ്റമൊന്നും ഉണ്ടായില്ല.

” പറ കീർത്തി ”

”ഏട്ടാ അത്…. കീർത്തി വാക്കുകൾക്കായി തപ്പിത്തടഞ്ഞു.

“സത്യം മാത്രം പറഞ്ഞാ മതി കീർത്തി”

കീർത്തി ധർമ്മസങ്കടത്തിലായി.
ഒരു ആശ്രയത്തിനെന്നവണ്ണം അവൾ മനുവിനെ നോക്കി.
ഒന്നും സംഭവിക്കില്ലെന്നവന് കണ്ണ് കൊണ്ട് കാണിച്ചു.

” കിർത്തി ”

കിരണിന്റെ ശബ്ദം അവിടുത്തെ നിശ്ശബ്ദതയെ ഭേദിച്ചു.

” ഞാൻ പറയാം ഏട്ടാ ….”
മനു പറഞ്ഞു.

അവന്റെ ഓർമ്മകൾ കുറച്ച് മാസം പുറകിലോട്ട് പോയി.

******************************

” നീ ഇത് വരെ റെഡി ആയില്ലേ കീർത്തി ”

മനു തിരക്ക് കൂട്ടി.

” ഇറങ്ങി മനു ഏട്ടാ ”

അവൾ പെട്ടെന്ന് തയ്യാറായി വന്നു.

അവരുടെ ലക്ഷ്യം സെന്റ് ആന്റണീസ് ചർച്ചായിരുന്നു… പിന്നെ പള്ളി നടത്തുന്ന അനാഥാലയവും.. ഇസബെല്ല ജനിച്ചു വളർന്ന സ്ഥലം.

“മനു ഏട്ടാ ”

”ഉം ”

കാറോടിക്കുന്നതിനിടയിൽ മനു മൂളി.

“എനിക്കെന്തോ അവിടെ പോകുമ്പോഴൊക്കെ വല്ലാത്ത ഭയമാ.. ”

“എന്തിന് ”

” അത്…. അവിടെവിടെക്കെയോ നിന്ന് ഇസബെല്ല നമ്മളെ നോക്കുന്നത് പോലെ തോന്നും ”

” അത് നിനക്ക് വെറുതെ തോന്നുന്നതാ…. ”

” ആയിരിക്കാം…. പക്ഷേ…

“ഒരു പക്ഷേയുമില്ല…. എടോ ബെല്ലയോട് നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ല.. അവൾക്ക് സംഭവിച്ചത് അവളുടെ വിധിയാണ്… എന്നിട്ടും ഇപ്പോഴും നമ്മൾ അവളെ ഓർക്കുന്നില്ലേ.. നമ്മുടെ ആരോരും അല്ലാതിരുന്നിട്ടും കൂടി അവൾക്ക് വേണ്ടിയല്ലേ നമ്മൾ ഇതൊക്കെ ചെയ്യുന്നത് ”

“അതൊക്കെ ശരിയാ…. പക്ഷേ എന്നിട്ടും ഏട്ടൻ നമ്മളെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർക്കുമ്പോഴാ മനസ്സിന് വിഷമം ”

“ഏട്ടന് നമ്മളെ മനസ്സിലാകും കീർത്തി…. എന്നും ഈശ്വരൻ സങ്കടങ്ങൾ മാത്രം തരില്ല ”

കീർത്തി പിന്നെ നിശ്ശബ്ദ ആയിരുന്നു… എങ്കിലും കിരണിനെ പഴയ പോലെ തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കുകയായിരുന്നു അവൾ…

**************************

ബെല്ലയുടേയും അച്ചന്റെയും അമ്മയുടേയും മരണശേഷം മാസത്തിലൊരു തവണ മനുവും കീർത്തിയും ഇവിടെ വരും…

അവിടുത്തെ സിസ്റ്റർമാരെ കാണാനും അനാഥാലയത്തിലെ കുട്ടികളുടെ ആവശ്യങ്ങൾക്കായി എന്നും ഒരു തുക അവരവിടെ ഏൽപ്പിക്കാനും …..

അതിന് വേണ്ടിയുള്ള യാത്രയിലാണ് അവർ ആദ്യമായി അവളെ കാണുന്നത്.

പള്ളിയുടെ കിഴക്ക് ഭാഗത്തായുള്ള ഇലഞ്ഞിമരത്തണലിൽ ഒരു പറ്റം കുട്ടികളുടെ മുന്നിൽ നൃത്തം ചെയ്യുന്നൊരു പെൺകുട്ടി.

അവളുടെ അംഗചലനവും മുഖത്തെ ലാസ്യ ഭാവവും കണ്ട് ഇമവെട്ടാതെ നോക്കി നിന്നു കീർത്തി.

“ഏതാ സിസ്റ്റർ ആ പെൺകുട്ടി ?…. ”
അവളെ ചൂണ്ടി കൊണ്ട് റീത്ത സിസ്റ്ററിനോട് കീർത്തി ചോദിച്ചു.

” നിർമ്മയി…. അതാണവളുടെ പേര്…. ഈ ചെറുപ്രായത്തിനിടയിൽ ദുരിതത്തിന്റെ ആഴക്കടൽ താണ്ടി വന്നവൾ”

ഒന്നും മനസ്സിലാകാതെ കീർത്തി അവരുടെ മുഖത്ത് ഉറ്റുനോക്കി.

” എല്ലാം ഞാൻ പറയാം കുട്ടീ… ഇപ്പോഴല്ല പിന്നൊരിക്കൽ…
കിരണിപ്പോളെങ്ങനെ” ? അവർ വിഷയം മാറ്റി..

“ഒരു മാറ്റവുമില്ല സിസ്റ്റർ…. എപ്പോഴും റൂമിൽ ഒരേ ഇരുപ്പാണ്… സംസാരം വളരെ കുറവ്…. ഇപ്പോ കൺസൽട്ടിംഗ് വേണ്ടെന്ന് പറഞ്ഞ് എന്റെ ക്ലിനിക്ക് പൂട്ടിച്ചു ”

” എല്ലാം ശരിയാവും കുട്ടീ…. അവന് ബെല്ലയെ മറക്കാൻ കർത്താവ് കഴിവ് കൊടുക്കട്ടെ…”

അന്ന് അവർ അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോഴും നിർമ്മയിയും കുട്ടികളും ഇലഞ്ഞിയുടെ കീഴിൽ തന്നെ ഉണ്ടായിരുന്നു.

പിന്നീട് പല തവണ അവർ അവിടെ നിർമ്മയിയെ കണ്ടു….
പരിചയപ്പെട്ടു…

പക്ഷേ എന്നിട്ടും നിർമ്മയിയുടെ ദുരിതപർവ്വത്തെ കുറിച്ച് റീത്ത സിസ്റ്റർ അവരോട് പറഞ്ഞില്ല….

ചിലപ്പോഴൊക്കെ കീർത്തി അതേകുറിച്ച് സിസ്റ്ററെ ഓർമ്മിപ്പിച്ചപ്പോഴും വേറാരോടും പറയരുതെന്ന് പറഞ്ഞ് അവൾ തന്നോടു പറഞ്ഞ രഹസ്യം അവളുടെ അനുവാദമില്ലാതെ പറയാനാവില്ലെന്നായിരുന്നു സിസ്റ്ററുടെ നിലപാട്…

ബെല്ലയുടെ മരണശേഷം ഉറങ്ങിപ്പോയെന്നു തോന്നിയ ആ മഠത്തിന് , അവിടുത്തെ കുട്ടികൾക്ക് നിർമ്മയിയുടെ വരവോടെ പുതു ഉണർവ് കിട്ടിയത് പോലെ ആയി…
അവൾ ആ മoത്തിന്റെ എല്ലാമായ് മാറി…..

*************************

” പക്ഷേ കഴിഞ്ഞ തവണ ഞങ്ങൾ പോയപ്പോൾ അവൾ അവിടുണ്ടായിരുന്നില്ല…. ”

ഒന്നു നിർത്തി കൊണ്ട് മനു തുടർന്നു.

” റീത്ത സിസ്റ്ററോട് അവളെ കുറിച്ചന്വേഷിച്ചപ്പോൾ അവള വിടുന്ന് പോയെന്നായിരുന്നു സിസ്റ്റർ പറഞ്ഞത്….
എങ്ങോട്ടാണ് പോയതെന്ന് സിസ്റ്റർക്കറിയില്ലത്രേ….
പക്ഷേ അവളൊരു ഫോട്ടോ കൊടുത്തിരുന്നു സിസ്റ്ററ്റുടെ കയ്യിൽ …. അവളും അവളുടെ അനിയത്തിയും നിക്കുന്ന ഫോട്ടോ… ആ ഫോട്ടോയിൽ നിന്നാണ് നയോമിയെ ഞങ്ങൾ തിരിച്ചറിഞ്ഞത്…..
ഇതൊന്നും ഇന്നലെ പറയാതിരുന്നത് ബെല്ലയെ കുറിച്ചുള്ള ഓർമകൾ ഏട്ടനിൽ വരണ്ടെന്ന് വിചാരിച്ചാണ് “…..

മനു പറഞ്ഞ് നിർത്തി.

“നാളെ തന്നെ ഞാൻ നയോമിയേയും കൂട്ടി റീത്ത സിസ്റ്ററിനെ കാണാൻ പോകുന്നുണ്ട് ഏട്ടാ…. ”

“വേണ്ട…. പെട്ടെന്നായിരുന്നു കിരണിന്റെ മറുപടി.

അവളെയും കൊണ്ട് ഞാൻ പോയ്കോളാം.

കിരൺ പറഞ്ഞത് കേട്ട് മനുവും കീർത്തിയും ഒരു പോലെ ഞെട്ടി.

“ഏട്ടാ.. അത്… ഏട്ടനവിടെ… ”

“പേടിക്കണ്ട കീർത്തി… ആം നോർമൽ നൗ… എനിക്കറിയണം അവളെപ്പറ്റി…. ബെല്ലയേയും എനിക്കൊന്ന് കാണണം… ”

അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് നനഞ്ഞിരുന്നു… സ്വരം ഇടറിയിരുന്നു…..

********************

പിറ്റേന്ന് രാവിലെ നയോമി വരുമ്പോഴേക്കും കിരൺ പോകാൻ റെഡി ആയിരുന്നു.

അവളെ വീട്ടിനകത്ത് കേറാൻ അവൻ സമ്മതിച്ചില്ല.

” നീ ചെന്ന് കാറിൽ കയറ് ”
നയോമി ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

” ഒരിടം വരെ പോകാനുണ്ട്… അതാ പറഞ്ഞെ നിന്നോട് കാറിൽ കയറാൻ ”

” എങ്ങോട്ടാ സാർ…:”

” ഒരിടം വരെ…. നിർമ്മയിയെ കുറിച്ചറിയാൻ….”

അത് കേട്ടതും അവൾ വേഗം ചെന്ന് കാറിൽ കയറി.

” എന്തേലും കുഴപ്പമുണ്ടാകുമോ ”

അവർ പോകുന്നതും നോക്കി കീർത്തി സംശയിച്ചു.

” ഇല്ലെടോ…. ഇത് ചിലപ്പോ ഒരു നല്ല തുടക്കത്തിലേക്കുള്ള യാത്രയായിരിക്കും…. ”

മനു ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

നയോമിക – ഭാഗം 6

നയോമിക – ഭാഗം 7

നയോമിക – ഭാഗം 8

നയോമിക – ഭാഗം 9

നയോമിക – ഭാഗം 10

നയോമിക – ഭാഗം 11

നയോമിക – ഭാഗം 12

Share this story