പരിണയം – PART 12

പരിണയം – PART 12

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

നിരഞ്ജന്റെ കൈകൾ കുട്ടിപിടിച്ചുകൊണ്ട് പ്രിയ ഏറെ നേരം കരഞ്ഞു…പക്ഷെ മറുത്തു അവളെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല നിരഞ്ജൻ..

കുറച്ചു കഴിഞ്ഞു പ്രിയ തനിയെ അവന്റെ കൈയിൽ നിന്നും പിടിത്തം വിട്ടു…

നിരഞ്ജൻ അതിനുശേഷം ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു…

താൻ കരയാൻ പാടില്ലായിരുന്നു..എന്തൊക്കെയാണ് വിളിച്ചു പറഞ്ഞത് താൻ… .അദ്ദേഹം മറുത്തൊരു വാക്ക് പോലും പറയാഞ്ഞത് ഒരുപക്ഷെ ആ പെണ്കുട്ടിയെ ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് ആയിരിക്കും എന്ന് അവൾ ഓർത്തു.. ഇനി ക്ഷമ പറയണോ ന്റെ കണ്ണാ…. അവൾക്ക് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല..

ങ്ങനെ എങ്കിലും വീട് എത്തിയാൽ മതിയായിരുന്നു എന്നവൾ പ്രാർത്ഥിച്ചു….

നിരഞ്ജന്റെ നിശബ്ദത അത്രമേൽ അവളെ വേദനിപ്പിച്ചിരുന്നു ….

നിരന്ജൻ അപ്പോൾ മറ്റേതോ ലോകത്തായിരുന്നു…. എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്…. എല്ലാം താൻ സഹിക്കാം, പക്ഷെ പ്രിയ.. അവളുടെ ഓരോ വാക്കുകളും അവനെ അത്രമേൽ നോവിച്ചു..തന്നെ ഉപേക്ഷിക്കരുതേ എന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് വന്ന കണ്ണീർ….. തിരിച്ചൊരു മറുപടി പോലും തനിക്ക് പ്രിയയോട് പറയാൻ സാധിച്ചില്ല… എല്ലാത്തിനും കാരണം അമ്മയാണ്… ഈ പെൺകുട്ടിയെ ‘അമ്മ ഇവിടെ എത്തിച്ചത് കൊണ്ടാണ് ഇങ്ങനെ തന്റെ ജീവിതം ഒരു ഞാണിന്മേൽ കളിയായി മാറിയത്..പാവം പ്രിയ പക്ഷെ അതിനു ബലിയാടായി… അതുമാത്രം ഒള്ളു തന്റെ വിഷമം…

എല്ലാത്തിനും ഒരു പരിഹാരം കാണണം എന്ന് അവൻ ഉറപ്പിച്ചു കഴിഞ്ഞു.. എല്ലാം പ്രിയയെ അറിയിക്കണം.. എന്നിട്ട് അവൾ തീരുമാനിക്കട്ടെ എന്ത് വേണം എന്ന്..

തിരിച്ചു അവർ വീട്ടിൽ എത്തിയപ്പോൾ ദിയയും ആദിയും കൂടി എങ്ങോട്ടോ പോകാൻ റെഡി ആയി നിൽക്കുന്നത് കണ്ടു..

ചെ അവനോട് താൻ പോകുന്ന കാര്യം പോലും പറഞ്ഞില്ലാലോ, അവന്റെ കാര്യം കൂടി മറന്നുപോയി… നിരന്ജൻ കാർ നിർത്തിയിട്ടു വേഗം ആദിയുടെ അടുത്തേക്ക് ചെന്നു..

സോറി ഡാ.. അത്യാവശ്യമായിട്ട് ഒന്ന് ടൗണിൽ പോകണമായിരുന്നു… നിന്നോട് പറയാൻ ഉള്ള ടൈം കിട്ടിയില്ല.. അതാ കെട്ടോ, നിരഞ്ജൻ ക്ഷമാപണം നടത്താൻ ഉള്ള ശ്രമത്തിലായിരുന്നു…

ഒന്നു പോടാ സച്ചു.. നിങ്ങൾ പുതുമോടിയായിട്ട് അടിച്ചുപൊളിക്കാൻ പോയതല്ലേ.. എന്നിട്ട് അവന്റെ ഒരു അവിഞ്ഞ സോറി പറച്ചിൽ ആദിത്യൻ അതും പറഞ്ഞു ഉറക്കെ പൊട്ടിച്ചിരിച്ചു…

ദിയ അപ്പോൾ പ്രിയയുമായി സംസാരിക്കുക ആയിരുന്നു..

“ഞങ്ങൾ ഒരു ഷോപ്പിംഗിനു പോകുവാ കെട്ടോ പ്രിയേ.. അമ്മയും ഉണ്ട്. . പിന്നെ എനിക്ക് കൂടി ഇയാൾ എണ്ണ മുറുക്കി തരണം… അവളുമാർ രണ്ടുപേരും താൻ പറഞ്ഞമാതിരി ഓയിൽ മസ്സാജ്
ചെയ്തിട്ട് ചെമ്പരത്തി താളി ഇട്ടു തല മുടി ഒക്കെ കഴുകി… മുടിക്ക് നല്ലൊരു തിളക്കം ഉണ്ട് ഇപ്പോൾ എന്ന് ‘അമ്മ പറയുകയും ചെയ്തു… ദിയ വാചാലയായി..

ദിയാ ബാക്കി വന്നിട്ട് പറയാം.. പ്രിയ എങ്ങോട്ടും പോകുന്നില്ല കെട്ടോ ആദി വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു…

പ്രിയ പോകുമോ ഇല്ലയൊന്നു കണ്ടറിയാം ആദിഏട്ടാ എന്ന് പ്രിയ മനസ്സിൽ പറഞ്ഞു..

ഓക്കേ പ്രിയ.. സി യൂ എന്നും പറഞ്ഞു ദിയ അവന്റെ ഒപ്പം കാറിൽ കയറി പോയി…

പ്രിയ അകത്തേക്ക് ചെന്നപ്പോൾ നിരഞ്ജൻ കട്ടിലിൽ കിടക്കുക ആയിരുന്നു…പ്രിയയോട് അവൻ ഒന്നും തന്നെ മിണ്ടുന്നില്ല… ഇങ്ങോട്ട് ഒന്നും സംസാരിക്കാതെ താൻ എന്ത് പറയും ഏട്ടനോട്..എന്തായാലും വൈകിട്ട് വരെ നോക്കാം.. അവൾ താഴേക്ക് പോയി..

മുത്തശ്ശിയുടെയും മുത്തശ്ശന്റെയും മുറിയിലേക്ക് പ്രിയ പതിയെ ചെന്നു..അരുന്ധതി പറഞ്ഞു വിട്ടതാണ് അവളെ.. അവർ രണ്ടുപേരും കഥകൾ ഒക്കെ പറഞ്ഞു കൊണ്ട് ഇരിക്കുകയാണ്..കാര്യസ്ഥൻ സോമൻ നായരുടെ കൊച്ചുമകളുടെ വിവാഹ കാര്യം ആണ് അവരുടെ ചർച്ചാവിഷയം..

മുത്തശ്ശി.. പ്രിയ വാതിൽക്കൽ നിന്ന് കൊണ്ട് വിളിച്ചപ്പോൾ അവർ പ്രിയയെ അകത്തേക്ക് കൈ കാണിച്ചു വിളിച്ചു..

പ്രിയ അവരുടെ അടുത്തേക്ക് ചെന്നു നിന്നു.. ഇവിടെ ഇരിക്കെന്റെ കുട്ട്യേ അവർ അവളെ അടുത്ത് പിടിച്ചിരുത്തി…

മോള് ഊണ് കഴിച്ചോ.. മുത്തശി വാത്സല്യത്തോടെ അവളുടെ കൈ എടുത്തു മടിയിൽ വെച്ചുകൊണ്ട് ചോദിച്ചപ്പോൾ അവൾ തലയാട്ടി…

അതേയ്.. അറിഞ്ഞാരുന്നോ… ഇന്ന് മോള് ഇവിടെ എല്ലാ താന്തോന്നികൾക്കും എണ്ണ മുറുക്കി കൊടുത്തിരിക്കുന്നു കെട്ടോ.. ഇവറ്റോൾ എല്ലാം ഷാംപൂ എന്ന് പറയുന്ന ഒരു സാധനം കിട്ടില്ലേ, അതിട്ടാ കഴുക്കും പെറുക്കും…ഈ ഭാമയും അരുന്ധതിയും എല്ലാം അതേ മോളേ,ബ്യുട്ടിപാർലറിൽ വരെ പോകും ഇവർ.. മുത്തശ്ശി ശബ്‌ദം താഴ്ത്തി, പ്രിയമോൾടെ മുടി കണ്ടിട്ട് എല്ലാത്തിനും അതുപോലെ വേണം എന്ന് തോന്നൽ…. അതോണ്ട് മോൾടെ പിറകെ നടന്നു രേണു ഒപ്പിച്ചതാ ഇതെല്ലം..

ഇതാപ്പോ നല്ല കഥ.. മുത്തശ്ശൻ അത് കേട്ട് ഉറക്കെ ചിരിച്ചു….ഞങളുടെ ഒക്കെ ചെറുപ്പ കാലത്തു എള്ളെണ്ണ ആണ് പെണ്ണുങ്ങൾ തലയിൽ തേയ്ക്കുന്നത്… എള്ള് ആട്ടി എണ്ണ എടുത്തു വെയ്ക്കും എന്റെ അമ്മ.. എന്നിട്ട് എല്ലാവരും എള്ളെണ്ണ തേച്ചു തലയിൽ പിടിപ്പിച്ചിട്ട് കുളത്തിൽ പോയി മുങ്ങികുളിക്കും ഒരു മുടിയും വെളുത്തു വരില്ല ന്റെ കുട്ടിയേ. … ആഹ് അതൊക്കെ ഒരു കാലം.. മുത്തശ്ശൻ ഓർമ്മകൾ അയവിറക്കി കൊണ്ട് ചാരുകസേരയിൽ ഇരുന്നു..

മോള് ഇനി ഒരു പ്രസവം ഒക്കെ കഴിയുമ്പോൾ ഇതിന്റെ ഇരട്ടി മുടിയുമായി നടക്കും കെട്ടോ.. ഞങ്ങൾക്ക് സച്ചുമോന്റെ കുഞ്ഞിനെ കൂടി ലാളിക്കണം എന്ന ഒറ്റ ആഗ്രഹം ഒള്ളു മുത്തശ്ശി പറഞ്ഞു…

പ്രിയയിൽ അതുകേട്ടപ്പോൾ ഒരു ഞെട്ടൽ ഉണ്ടായി.. ഇനി എത്ര നാൾ താനിവിടെ കാണും എന്നുപോലും അവൾക്ക് അറിയില്ലായിരുന്നു.

അവരോട് കഥകൾ ഒക്കെ പറഞ്ഞിരുന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ എണിറ്റു പോയി..

ദേവികയും രേണുവും എല്ലാം പ്രിയയുമായി ചങ്ങാത്തം ആയി. അവർക്ക് ഇപ്പോൾ ഏടത്തി മതി എല്ലാത്തിനും.

വൈകിട്ട് ഭക്ഷണം ഒക്കെ കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് ആദിയും ദിയയും കൂടി വന്നത്.. രണ്ടുപേരുടെയും കൈയിൽ കുറെ ബിഗ്‌ഷോപ്പർ ഉണ്ടായിരുന്നു..

ആഹ് ഇതെന്താ ഈ കൊണ്ടുവരുന്നത്.. യൂണിയൻകാരെ വിളിക്കണോ ദിയ ചേച്ചി, രേണു കളിയാക്കി..

നീ കളിയാക്കിയത്കൊണ്ട് നിനക്ക് വേണ്ടി മേടിച്ചത് ഞാൻ തരുന്നില്ലെടി പോത്തേ.. ദിയ അവളോട് മുഖം വീർപ്പിച്ചു..

അയ്യോ ചതിക്കല്ലേ പൊന്നേ എന്നും പറഞ്ഞു കൈ കഴുകിയിട്ട് രേണു അവളുടെ അടുത്തേക്ക് ഓടി ചെന്നു കെട്ടിപിടിച്ചു..

ഇവളുടെ ഒരു ആക്രാന്തം കണ്ടോ.. ദേവിക അവളെ വഴക്ക് പറഞ്ഞു..

ഓക്കേ എല്ലാവരും കഴിച്ചിട്ട് വരിക.. ദിയ മുത്തശ്ശന്റെ റൂമിലേക്ക് വരൂ എന്നും പറഞ്ഞു ഒരു കവരും ആയിട്ട് ആദി അങ്ങോട്ട് പോയി.

എന്താ തങ്ങൾക്ക് തരുന്നത് എന്നറിയാൻ ദേവികയ്ക്കും രേണുവിനും ആകാംഷ ഉണ്ടായിരുന്നു…

പ്രിയ ഏടത്തി എന്താ വല്യേട്ടനോട് ഒന്നും മിണ്ടാത്തത്… നീ കണ്ടിട്ടുണ്ടോ ഏടത്തി ഏട്ടനോട് സംസാരിക്കുന്നത?് ദേവിക രേണുവിനോട് ചോദിച്ചു…..

ഞാൻ കണ്ടിട്ടേ ഇല്ല കെട്ടോ ചേച്ചി… ഇതെന്താ ഏടത്തിയുടെ നാണം ഇതുവരെ മാറിയില്ലേ പോലും അവർ ഇരുവരും പ്രിയയെ കളിയാക്കി..

പ്രിയയും നിരഞ്ജനും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു..

എല്ലാവരും കൈ കഴുകി എഴുന്നേറ്റപ്പോൾ ആദി അങ്ങോട്ട് വന്നു…

അവൻ ഓരോരുത്തർക്കായി ഓരോ പാക്കറ്റ് എടുത്തു കൊടുത്തു..

ദേവികയും രേണുവും അപ്പോൾ തന്നെ അത് പൊട്ടിച്ചു നോക്കി…

വൗ… സൂപ്പർ ചുരിദാർ മെറ്റീരിയൽ കെട്ടോ..ദിയ ചേച്ചിടെ സെലക്ഷൻ സൂപ്പർ.. രേണു ദിയയെ അഭിനന്ദിച്ചു…

ദേവികയ്ക്കും ഇഷ്ടപ്പെട്ടു അവളുടെ ചുരിദാർ…

ഇനി ഇത് തയ്യ്ക്കാൻ ആണ് പാട് കെട്ടോ.. ആ ചന്ദ്രോത്തെ സ്വപ്ന ചേച്ചിയെ കെട്ടിച്ചു വിട്ടില്ലേ ഇനി ആരാണോ ആവോ ഇതു തയ്ച്ചു തരണത് ദേവിക ഓർത്തെടുത്തപോലെ പറഞ്ഞു…

വല്യ ഫാഷൻ ഒന്നും അറിയില്ലെങ്കിലും ഞാൻ അത്യാവശ്യം തയ്ക്കും രേണു എന്ന് പ്രിയ പറഞ്ഞപ്പോൾ ദേവിക ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു രണ്ട്കവിളിലും മുത്തം കൊടുത്തു..

ഛെ എന്താടി പെണ്ണെ ഈ കാട്ടുന്നത് ലക്ഷണം കണ്ടിട്ട് ഏട്ടൻ പോലും ഇതുവരെ ഒരു മുത്തം കൊടുക്കാത്ത കവിൾ ആണ് ഇത് രേണു അർത്ഥഗർഭമായി പറഞ്ഞു..

നിനക്കൊകെ എന്താ ന്റെ കുട്ട്യോളെ… ചുമ്മാ ബഹളം വച്ചു ഇരിക്കുവാ അരുന്ധതി അവരുടെ മേൽ കണ്ണുരുട്ടി…

ആദി എന്തിനാടാ ഈ ക്യാഷ് എല്ലാം കളഞ്ഞത് ഭാമ അവരെ വഴക്കു പറഞ്ഞു..

പിന്നേ അമേരിക്കയിൽ നിന്ന് വന്നിട്ട് കുറഞ്ഞത് ഇത്ര എങ്കിലും തരണ്ടേ അല്ലെ ഏട്ടാ ദേവിക കളിയാക്കി കൊണ്ട് ആദിയെ നോക്കി..

എങ്കിൽ എല്ലാവരും പോയി കിടക്കു കുട്ടികളെ വേണുഗോപാൽ അവരെ പറഞ്ഞു വിടാൻ ഒരു ശ്രമം നടത്തി.. .

നിരഞ്ജൻ പതിയെ പോകാനായി എഴുന്നേറ്റപ്പോൾ ആദി അവനെ തടഞ്ഞു…

ഡാ സച്ചു വൺ മിനിറ്റു പ്ലീസ്… എന്ന് പറഞ്ഞുകൊണ്ട് ആദി ദിയയെ വിളിച്ചു..

അവൾ അപ്പോൾ ഒരു ജ്യൂവല്ലറി ബോക്സ് എടുത്തു രണ്ടാൾക്കും കൊടുത്തു..

പ്ലീസ് ഓപ്പൺ…. ദേവിക ഉറക്കെ പറഞ്ഞു…

നിരഞ്ജൻ അത് തുറന്നപ്പോൾ ഒരു പ്രെഷ്യസ് പ്ലാറ്റിനം റിങ് ആയിരുന്നു അതിൽ..

അടിപൊളി ആണല്ലോ ഏട്ടാ എന്ന് പറഞ്ഞുകൊണ്ട് ദേവികയും രേണുവും അത് മേടിച്ചു നോക്കി.. പതിയെ പതിയെ എല്ലാവരും നോക്കി.. അവർക്ക് രണ്ടാൾക്കും ഉണ്ടായിരുന്നു റിങ്.. എല്ലാവരും ആദിയെയും ദിയയെയും പ്രശംസിച്ചു..

ഓക്കേ അപ്പോൾ നമ്മൾക്ക് റിങ് എക്സ്ചേഞ്ച് നടത്തം അല്ലെ ദിയ ചോദിച്ചു..

പിന്നല്ലാതെ… സച്ചു നീ ആദ്യം പ്രിയയ്ക്ക് റിങ് ഇട്ടുകൊടുക്കു… ആദി പറഞ്ഞു..

അയ്യോ അല്ല ലേഡീസ് ഫസ്റ്റ് എന്നല്ലേ പ്രമാണം. ഏടത്തി ഇടുന്നു ആദ്യം എന്ന് പറഞ്ഞുകൊണ്ട് ദേവിക പ്രിയയുടെ അടുത്തെത്തി..

ആദി സന്തോഷത്തോടെ മേടിച്ചത് അല്ലെ, aതോർത്ത്കൊണ്ട് നിരഞ്ജൻ പ്രിയയ്ക്ക് നേരെ കൈ നീട്ടി…

ഒന്ന് പകച്ചെങ്കിലും അവൾ നിരഞ്ജന്റെ കൈയിൽ മോതിരം അണിയിച്ചു…

നിരഞ്ജൻ തിരിച്ചും …..

എല്ലാവരും പതിയെ മുറിയിലേക്ക് പോയി..

നിരഞ്ജൻ ചെന്നപ്പോൾ പ്രിയ പഴയതുപോലെ നിലത്തു കിടക്കുകയാണ്… അങ്ങനെ എങ്കിലും അവൻ ഒന്ന് സംസാരിക്കുവാൻ ആയിരുന്നു അവൾ അങ്ങനെ ചെയ്തത്..

പക്ഷെ നിരഞ്ജൻ തലേദിവസത്തെ പോലെ സെറ്റിയിൽ കിടന്നു…

രണ്ട് ദിവസം പിന്നിട്ടിട്ടും നിരഞ്ജൻ പ്രിയയോട് മിണ്ടിയില്ല… അരുന്ധതിക്ക് തോന്നിയിരുന്നു എന്തോ പ്രശനം ഉണ്ടെന്നു.. അവർക്ക് മകനോട് ചോദിക്കാൻ പക്ഷെ ഭയം ആയിരുന്നു…

മൂന്നാമത്തെ ദിവസം വൈകിട്ട് നിരഞ്ജൻ കിടക്കാൻ വന്നപ്പോൾ ആണ് ദേവൻ അവന്റെ ഫോണിൽ വിളിച്ചത്..

പ്രിയ… അവൻ വിളിച്ചപ്പോൾ പ്രിയ ഓടിവന്നു..

ചെറിയച്ഛൻ എന്ന് പറഞ്ഞു അവൻ ഫോൺ അവൾക്ക് കൈമാറി..

കുറച്ചു സംസാരിച്ചിട്ട് അവൾ പെട്ടന്ന് ഫോൺ നിരഞ്ജന് തിരികെ കൊടുത്തു..

അവൻ ഫോൺ മേടിച്ചിട്ട് കിടക്കാനായി തിരിഞ്ഞു..

ഏട്ടാ…പ്രിയ പതിയെ വിളിച്ചു…

അവൻ പ്രിയയെ തിരിഞ്ഞു നോക്കി…

എന്നോട് പിണക്കം ആണോ.. അന്ന് അങ്ങനെ ഒക്കെ പറഞ്ഞത് എന്റെ അറിവില്ലായ്മ കൊണ്ടാണ്.. എന്നോട് ക്ഷമിക്കണം….അവൾ പറഞ്ഞു…

പിന്നെ ചെറിയച്ഛൻ വിളിച്ചപ്പോൾ ആണ് പറഞ്ഞത് ചെറിയമ്മ വീണു കാലൊടിഞ്ഞു ഇരിക്കുകയാണ്…ഈ അവസരത്തിൽ പോകുകയാണെകിൽ ആർക്കും സംശയം ഒന്നും തോന്നില്ല…അതുകൊണ്ട് എത്രയും പെട്ടന്ന് എനിക്ക് പോകണം ഏട്ടാ.. അവൾ പറഞ്ഞു..

നിനക്ക് എവിടെ വേണമെങ്കിലും പോകാം..അതിനു എന്റെ സമ്മതം വേണോ.. അവൻ അടുത്തിരുന്ന ഗ്ലാസ് എടുത്ത് ഒറ്റ ഏറായിരുന്നു..

എനിക്ക് ആരെയും കാണണ്ട… എന്റെ ജീവിതം നശിപ്പിക്കാൻ നീ വന്നതല്ലേ എന്ന് പറഞ്ഞു അവൻ പ്രിയയുടെ നേർക്ക് വന്നു ..

ഭയം കൊണ്ട് അവൾ വിറക്കുകയാണ്.. അമ്മേ എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങിയ അവളുടെ വായിൽ നിരന്ജൻ പൊത്തി പിടിച്ചു.. എന്നിട്ട് അവളെ എടുത്തു കട്ടിലിൽ ഇട്ടു…മര്യാദക്ക് ഇവിടെ കിടന്നോണം അവൻ അലറി..

രാത്രിയിൽ നിദ്രാദേവി അവളെ പുൽകിയില്ല…നിരഞ്ജൻ ഇറങ്ങി പോകാൻ പറഞ്ഞിരിക്കുന്നു..ജീവിതം താൻ നശിപ്പിക്കാൻ വന്നു എന്ന് പറഞ്ഞതോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… .

ഈ രാത്രിയിൽ ഇവിടുന്നു പോയാലോ എന്ന് അവൾ ഓർത്തു… പകൽ ഇവിടുന്നു പോകാൻ പറ്റില്ല… അത്കൊണ്ട് പോകാൻ തന്നെ അവൾ തീരുമാനിച്ചു… നിരഞ്ജൻ നല്ല ഉറക്കത്തിൽ ആണ്..

എങ്ങനെ എങ്കിലും ഇവിടുന്നു പോകണം..താൻ നിന്നാൽ കൂടുതൽ പ്രശ്നം ആകും നിരന്ജന്റെ ജിവിതത്തിൽ എന്നോർത്ത് അവൾ

പ്രിയ പതിയെ എഴുനേറ്റു ശബ്‌ദം ഉണ്ടാക്കാതെ അവന്റെ അടുത്തെത്തി… Nനിരഞ്ജൻ നല്ല ഉറക്കത്തിലാണ്..മുറിയിലെ അരണ്ട വെളിച്ചത്തിൽ നിരഞ്ജന്റെ മുഖം അവ്യക്തമായി അവൾ കണ്ടു… ശ്വാസം അടക്കി പിടിച്ചുകൊണ്ട് അവൾ നിരഞ്ജന്റെ കവിളിൽ ഒരു മുത്തം കൊടുത്തു… തന്റെ ഒരേ ഒരു ആഗ്രഹത്തെ എങ്കിലും സാധിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ അവൾക്ക് തെല്ലു സന്തോഷം തോന്നി…. പക്ഷെ ഒഴുകി വന്ന കണ്ണുനീർ തുള്ളിക്ക് ശ്വാസത്തെ പോലെ പിടിച്ചു നിൽക്കാനായില്ല…അതും അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു…

പ്രിയ പതിയെ വാതിലിന്റെ ഓടാമ്പൽ എടുക്കുവാൻ തുടങ്ങിയതും മുറിയിലാകെ പ്രകാശം നിറഞ്ഞു… ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയ പ്രിയ കണ്ടത് സെറ്റിയിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുന്ന നിരഞ്ജനെ ആണ്…

ഇയാൾക്ക് രക്ഷപെട്ടു പോകാമായിരുന്നു ഇവിടെനിന്നു ഇപ്പോൾ.. പക്ഷെ താൻ എന്തിനാ ഉമ്മ തന്നത് എന്റെ കവിളിൽ… അത്കൊണ്ടല്ലേ ഞാൻ കണ്ണുതുറന്നത്, നിരഞ്ജൻ സെറ്റിയിൽ നിന്നും എഴുനേറ്റ് പ്രിയയുടെ അടുത്ത് വന്നു നിന്നു, ഒരുകൈ എളിയിൽകുത്തി മറുകൈകൊണ്ടവൻ ഭിത്തിയിൽ പിടിച്ചിരിക്കുകയാണ്.. പ്രിയ ഇപ്പോൾ ശ്വാസം മുട്ടി ചത്തുപോകുന്ന പരുവത്തിൽ ആണ്..

തന്നെ ഞാൻ കൊണ്ടുപോകാം… താൻ പറയുന്ന സ്ഥലത്തു കൊണ്ടുവിടാം.. ഈ ഒരു രാത്രികൂടി കഴിയട്ടെ…നിരഞ്ജൻ അവളോട് പറഞ്ഞു..

തുടരും

(എല്ലാവരേയും മുഷിപ്പിക്കാതെ കഥ അവസാനിപ്പിക്കാൻ സമയം ആയിന്നു തോന്നുന്നു )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പരിണയം – ഭാഗം 1

പരിണയം – ഭാഗം 2

പരിണയം – ഭാഗം 3

പരിണയം – ഭാഗം 4

പരിണയം – ഭാഗം 5

പരിണയം – ഭാഗം 6

പരിണയം – ഭാഗം 7

പരിണയം – ഭാഗം 8

പരിണയം – ഭാഗം 9

പരിണയം – ഭാഗം 10

പരിണയം – ഭാഗം 11

Share this story