പ്രണയിനി : PART 2

പ്രണയിനി : PART 2

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

നന്ദയും ഭദ്രയും നടന്നു നടന്നു ഒരു വലിയ പാടവരമ്പിലൂടെ നടന്നു ഒരു വലിയ പടികെട്ടിന് മുൻപിൽ എത്തി. മുത്തേഴ്ത്ത് തറവാട് എന്ന് വലിയ ഒരു വീതിയുള്ള മരത്തിൽ സ്വർണ ലിപികളിൽ എഴുതിയ വീടിന് മുൻപിൽ എത്തി.
പണ്ടത്തെ തറവാടിന്റെ മഹിമ വിളിച്ചോതുന്ന തരത്തിലുള്ള ഒരു നാലുകെട്ട് ആയിരുന്നു അത്.

പടികെട്ട് കഴിഞ്ഞു അവർ നടന്നു.

“ചേച്ചിയും അനിയത്തി കുട്ടിയും ഇന്ന് ഒരിത്തിരി നേരം വൈകിയോ എന്നൊരു സംശയം”

ചോദ്യത്തിന്റെ ഉടമ ഒരു തോർത്ത് തലയിൽ വട്ടത്തിൽ ചുറ്റി കെട്ടി മുണ്ട് മടക്കി കുത്തി ഉടുത്ത് പൂമുറ്റത്ത് എത്തി.

“അച്ഛൻ”…ഭദ്രയുടെ ചുണ്ടുകൾ മന്ത്രിച്ചു.

ഭദ്ര മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു .അകത്തേക്ക് നടന്നു.

ഗൗരി എന്തോ ഗഹനമായ ചിന്തയിൽ മുഴുകി പൂമുറ്റത്തെ ഇറയത്ത് ഇരുന്നു.

“അച്ഛന്റെ നന്ദുസ്‌ എന്താ ആലോചികുന്നെ…?? കാര്യമായ എന്തോ ഒന്നാണ്.”

നന്ദ പെട്ടന്ന് ഞെട്ടി അച്ഛനെ നോക്കി.പതുക്കെ പുഞ്ചിരി വരുത്തി.

“കഷ്ടപ്പെട്ടു ചിരികണ്ട നന്ദു.സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം എവിടെ വരെ ആയി പ്രോഗ്രാം സെറ്റിങ്.അതാണോ ചിന്തയുടെ കാര്യം ”

അവള് അച്ഛന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഒന്നുമില്ല എന്ന് പറഞ്ഞാല് നുണ ആകും മുത്തെഴത് കൃഷ്ണൻ വാര്യരെ.കാര്യമുണ്ട്.പറയാം.കിച്ചൻ വരട്ടെ കിച്ചനോട് പറയാം”

“അവൻ വിളക്ക് വയ്ക്കും മുമ്പെ വരും മോള് പോയി കുളിച്ചു വല്ലതും കഴിക്ക് കേട്ടോ”

മറുപടി ആയി ഒരു മൂളൽ മാത്രം നൽകി നന്ദ പതുക്കെ അകത്തേക്ക് നടന്നു.

നന്ദ പോകുന്നതും നോക്കി അയാള് നിന്ന്…കാര്യമായി എന്തോ ഒന്ന് ഉണ്ടല്ലോ ..പറയും അവള്.അയാള് ഒരു തൂമ്പയും എടുത്തു വയലിലേക്ക് തിരിച്ചു.

****

തുളസിത്തറയിൽ ഭദ്ര വിളക്ക് വെക്കുന്നതും നോക്കി നന്ദ ഇറയത്ത് നിലവിളക്കിന് മുൻപിൽ ഇരുന്നു.തുളസി തറയിൽ വിളക്ക് വച്ച് ഭദ്ര നന്ദക്ക് അരികിൽ ഇരുന്നു രണ്ടാളും ഗണപതി സ്തുതിയിൽ തുടങ്ങി നാമം ജപിച്ചു.

അത് കേട്ട് കൊണ്ട് കൃഷ്ണൻ വാര്യരും സീത അമ്മയും പൂമുഗത്തേക്ക് വന്നു നിന്നു തൊഴുതു.നാമം ജപിച്ചു കഴിഞ്ഞു രണ്ടാളും തൊഴുതു എണീറ്റു.

“അമ്മേ കിച്ചനെ കണ്ടില്ലല്ലോ ഇതുവരെ”

നന്ദ അമ്മയെ നോക്കി ചോദിച്ചു.

“അവൻ ചിലപ്പോ ക്ളബിൽ ഉണ്ടാകും”

അച്ഛൻ ആയിരുന്നു മറുപടി പറഞ്ഞത്.

“എന്തെങ്കിലും പണി ഉണ്ടോ അമ്മെ ചെയ്യാൻ.ഇല്ലെങ്കിൽ ഞാൻ ഒന്ന് കിടനോട്ടെ”

“നീ കിടന്നോ പെണ്ണേ..പ്രത്യേകിച്ചും ഒന്നുമില്ല ചെയ്യാൻ…കഞ്ഞിയും പുഴുക്കും അമ്മ ഉണ്ടാക്കി കഴിഞ്ഞു. പാത്രങ്ങൾ കുറച്ചു കഴുകണം.അത് ഞാൻ ചെയ്തോളാം”

ഭദ്ര ആയിരുന്നു അത് പറഞ്ഞത്.

അവളെ നോക്കി ഒരു വിഷാദ ചിരി സമ്മാനിച്ചു നന്ദ മുറിയിലേക്ക് നടന്നു.ഭദ്രക്ക് അറിയാം എന്നെ.

നന്ദ പോകുന്നതും നോക്കി ഭദ്ര നിന്നു.”ഒന്നു മറന്നു തുടങ്ങിയത് ആയിരുന്നു എല്ലാം.വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ ….”

ഭദ്ര കണ്ണു മടച്ച് നെഞ്ചില് കൈ വച്ചു ഒരു നിമിഷം നിന്നു.പതിയെ അടുക്കളയിലേക്ക് നടന്നു.

“നന്ദക്ക് എന്താ മോളെ…മുഖം വല്ലാതെ..എന്റെ കുട്ടിയുടെ മനസ്സ് പിടയുന്നു…”

“അനിവാര്യമായ ഒരു കൂടി കാഴ്ചക്ക് സമയമായി അമ്മേ.ഇതോടു കൂടി എല്ലാ വിഷമങ്ങളും അവസാനിച്ചു ഒരു പുതിയ ജീവിതം തുടങ്ങും നന്ദ…അമ്മ വിഷമികാതെ ഇരിക്കു.എന്ത് ഉണ്ടായാലും അവള് പറയും. കിച്ചേട്ടൻ വരട്ടെ”

“ഇൗ ചെക്കന് ഇത് എന്താ കുറച്ചു നാളുകൾ ആയി കുറച്ചേറെ വൈകി വീട്ടിലേക്ക് വരൂ…ക്ലബും കൂട്ടുകാരും എന്നും പറഞ്ഞുള്ള അവന്റെ പോക്ക്…ഇന്ന് എന്തായാലും നല്ലത് പറയണം.ഇങ്ങ് വരട്ടെ”

ഭദ്ര മനസ്സിൽ പറഞ്ഞു…”ഞാൻ കാരണം ആണ് എന്റെ കിച്ചേട്ടൻ ഇങ്ങനെ…വഴക്ക് പറയല്ലേ അമ്മേ”

കണ്ണിൽ കണ്ണീർ തുളുമ്പി വെമ്പാൻ നിന്നു…കാഴ്ചയെ മറച്ചു…മുഖം തുടച്ചു പതിയെ ജോലി തുടങ്ങി.
നന്ദ തന്റെ മുറിയിലെ ജനലിനോട് ചേർന്ന് ഇട്ടിരിക്കുന്ന കട്ടിലിൽ ഇരുന്നു മുട്ടുകാലിൽ മുഖം അമർത്തി പുറത്തേക്ക് നോക്കി ഇരുന്നു.നല്ല തണുത്ത കാറ്റ് ജനലിൽ കൂടി വരുന്നുണ്ടായിരുന്നു.കാറ്റിൽ അഴിച്ചിട്ട അവളുടെ നീളൻ മുടി ഇഴകൾ പാറി പറന്നു.

ജീവിതത്തിൽ എന്താണ് ഏറ്റവും അധികം മറക്കാൻ ശ്രമിക്കുന്നത് അത് ഓരോ നിമിഷവും ഓർമിച്ചുകൊണ്ട് സൂജി കുത്തും വേദന മനസ്സിന് ഏൽപ്പിക്കുന്നു

മറക്കരുത് എന്ന് ആഗ്രഹിക്കുന്നത് മറവിയുടെ പട് കുഴിയിലേക്ക് വീണു പോകുകയും ചെയ്യുന്നു.

പെട്ടന്ന് ശിവന്റെ മുഖം മനസ്സിൽ തെളിഞ്ഞു.ആട്ടി പായ്ച്ചിട്ടും ഒരു നോട്ടം കൊണ്ട് പോലും പ്രതീക്ഷ കൊടുകതിരുന്നിട്ടും ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നത് …

എനിക്ക് മറക്കണം എല്ലാം…ജീവിക്കണം…അച്ഛനും അമ്മക്കും ചേട്ടനും വേണ്ടി മാത്രമല്ല എനിക്ക് വേണ്ടി കൂടിയും

അതിനു ഇനി ഒരു കൂടിക്കാഴ്ച കൂടി വേണം.

“ഏട്ടന്റെ നന്ദു എവിടെയാ…ഞാൻ വന്നു ”

“കിച്ചെട്ടൻ എത്തി”….

“ഏട്ടാ ഞാൻ ദാ വരുന്നു”

പഠികെട്ടുകൾ ചാടി ചാടി അവൽ ഏട്ടന്റെ അടുത്തേക്ക് കുതിച്ചു

“എന്റെ നന്ദു ഒന്ന് പതുക്കെ വാ…ഞാൻ എവിടേക്കും പോകുന്നില്ല …നീ ഇങ്ങനെ ചാടി ചാടി വരുമ്പോൾ ഭൂമി കുലുങ്ങും പോലുണ്ട്”

“കിച്ചാ വെറുതെ എന്നെക്കൊണ്ട് ചീത്ത പറയിപിക്കല്ലെ…ഒരു ചളി ആയി വന്നേക്കുവാ”

“എന്താ മോളെ …മുഖം വല്ലാതെ …നടുകളതിൽ ഇരുന്നു സംസാരിക്കാം വായോ ”

നന്ദു വിന്റെ കൈയും പിടിച്ച് അവളെ ചേർത്ത് പിടിച്ചു കൊണ്ട് കിച്ചു നടുകളത്തിലേക്ക് നടന്നു

അച്ഛനും അമ്മയും ഭദ്രയും അവർക്ക് മുന്നേ അവിടെ സ്ഥാനം പിടിച്ചിരുന്നു.

ഇവിടുത്തെ എന്നുമുള്ള പതിവുകൾ ഒന്നാണ് ഇത്.എത്ര വൈകിയാലും രാത്രിയിൽ നടുകളത്തില് എല്ലാരും കൂടും.അന്നത്തെ വിശേഷങ്ങൾ എല്ലാരും പരസ്പരം പങ്കു വച്ചിട്ട് ആണ് രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത്.

അപ്പോ ഇന്നത്തെ വിശേഷം പറച്ചിൽ തുടങ്ങാമല്ലോ…അച്ഛൻ പറഞ്ഞു തുടങ്ങി

എല്ലാ കണ്ണുകളും നന്ദയിൽ തങ്ങി നിന്നു.കാരണം എന്നും അവിടുത്തെ സംസാരം തുടങ്ങുന്നതും അവസാനിപ്പിക്കുന്നത് അവളാണ്.

നന്ദ ഒരു നിമിഷം ഒന്ന് പകച്ചു നിന്ന പോലെ.

“മോളെ”

ഏട്ടന്റെ ആ വിളി അവളെ ഉണർത്തി.

അവളൊന്നു പുഞ്ചിരിച്ചു.

“പ്രധാനമായും രണ്ടു കാര്യങ്ങളാണ് പറയാനുള്ളത്. ഒന്ന് ആ മൂക്കുള്ള രാമൻ അവനെ ഇനി എന്റെ മുൻപിൽ ഗൗരി എന്നും പറഞ്ഞു വന്നാൽ….എത്ര പറഞ്ഞാലും മനസിലാകില്ല …തെമ്മാടി”

അതും പറഞ്ഞു അവൾ ദേഷ്യത്താൽ മൂക്ക് വിറപ്പിച്ച്…കവിൾ തടവും ചുവന്നു തുടുത്തു.

” മൂക്കുള്ള രാമൻ…ശിവനെ ആണോ നീ ഉദേശിച്ചെ”

പൊട്ടി ചിരിക്കാൻ വന്ന കിച്ചു കടിച്ചമർത്തി ചോദിച്ചു.

“അതേ”

“ശിവൻ….ശിവൻ അവൻ നമ്മുടെ മണി മംഗലത്തെ കുട്ടി അല്ലേ ഡാ മോനെ”

“അതേ അച്ഛാ”

കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

“അവൻ കുട്ടി അല്ല വട്ടി ആണ്…മുഴുത്ത വട്ടണ് അവന്”

അതും പറഞ്ഞു നന്ദ ചുണ്ട് കൂർപിച്‌ നിന്നു.

“ആ വട്ടനെ പെരുമാറാൻ എന്റെ ഉണ്ണിയാർച്ച അനിയത്തി തന്നെ മതി…പിന്നെ അതല്ല നിന്റെ മുഖം ഇങ്ങനെ ആകാനുള്ള കാരണം.നീ അത് പറ”

“പറയാട ചേട്ടാ… നിനക്കു അറിയാലോ സ്കൂളിൽ ആർട്സ് കോളേജ് ബിൽഡിംഗ് പണിയുന്നതിന് ഫണ്ട് വേണ്ടി നടത്താൻ ഉദ്ദേശിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം.ഞാൻ ആണ് അങ്ങനെ ഒരു നിർദേശം വച്ചത്”

“ഇത് കഴിഞ്ഞ ആഴ്ച നമ്മൾ ഡിസ്കസ് ചെയ്തത് അല്ലേ.മാത്രവുമല്ല എന്റെ പല ഫ്രണ്ട്സ് ആയിട്ട് ഞാൻ അതിനെ പറ്റി സംസാരിക്കുകയും ചെയ്തു.വർഷങ്ങൾ ആയി പ്രവാസികളായി നടക്കുന്ന പലരും വരാമെന്ന് ഏറ്റിട്ടുണ്ട്.”

“ഉം”

“ഇതിൽ എന്താ ഇത്രക്കും ടെൻഷൻ”

“നമ്മുടെ ഇപ്പോളത്തെ ഡിസ്ട്രിക്ട് കളക്ടർ നമ്മുടെ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർഥി ആണ്. അയാളെ ക്ഷണിക്കാൻ പോകണം. മാസ്റ്റർ എന്നെയും ഭദ്രയേയും ശ്രീനാഥ് സാറിനെയും ആണ് ഏൽപിച്ചത്.”

കിച്ചുവിന്റെ മുഖം മങ്ങുന്ന കാഴ്ച അവള് ശ്രദ്ധിച്ചു.

“ഡിസ്ട്രിക്ട് കളക്ടർ ദേവ ദത്തൻ”.

ആ പേര് കേട്ടതും എല്ലാവരുടെയും മുഖം വലിഞ്ഞു മുറുകി.

തുടരും…..

Nb: ഒന്നുകൂടി പറയുന്നു… ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

Share this story