ഗൗരി: PART 48 – അവസാന ഭാഗം

ഗൗരി: PART 48 – അവസാന ഭാഗം

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആർച്ച ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരുന്നു

ആ വേഷത്തിൽ ആർച്ചയെ കണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു

ആർച്ച നേരെ അമ്പലത്തിലേക്ക് ചെന്നു

അവിടെ രണ്ടു മൂന്നു പേര് കൂടി നിൽക്കുന്നുണ്ടായിരുന്നു

ഇത് മാഷുടെ മോളാണോ ,ഈ കുട്ടിയെന്താ ഒറ്റക്ക്

ഏയ് ഇത് മാഷുടെ മോളല്ല

പിന്നെ ആരാ
ആ കുട്ടിയുടെ കല്യാണമല്ലേ ഇന്ന് ,ഇപ്പോഴത്തെ കുട്ടികളുടെ കാര്യമല്ലേ മുഖത്ത് ഒരോ ചായം വാരി തേച്ച് മുഖം വികൃതമാക്കല്ലേ

അല്ല ഇത് മാഷുടെ മോളല്ല ,
ഗൗരി കുഞ്ഞിനെ നമ്മുക്കറിയാവുന്നതല്ലേ എത്ര ചായം വാരി പൂശിയാലും എനിക്കറിയാം കുഞ്ഞിനെ

അവർ ആർച്ചയുടെ അടുത്തെത്തി

കുട്ടി ഏതാ …
ഇതെന്താ ഈ വേഷത്തിൽ

അതെന്താ ഈ വേഷത്തിൽ ഇവിടെ വരാൻ പാടില്ലേ

അതല്ലാ കുട്ടി … ഈ വേഷത്തിൽ വരുന്നത് കല്യാണപ്പെണ്ണല്ലേ , ഇന്നീ ഈ അമ്പലത്തിൽ ഒരു വിവാഹം ആണ് ഉള്ളത് അത് ക്യഷ്ണൻ മാഷിന്റെ മോള് ഗൗരിയുടെതാണ്

ഇന്ന് എന്റെയും വിവാഹമാണ് ,പെട്ടെന്നായത് കൊണ്ട് ആരെയും അറിയിക്കാൻ പറ്റിയില്ല

വിവാഹത്തിന് ഒറ്റക്കാണോ വരുന്നത് ,വീട്ടുക്കാരെ വിടെ ,അവരെ അറിയിക്കാതെയാണോ വിവാഹം നടത്തുന്നത്, അതൊന്നും ഇവിടെ നടക്കില്ല

ആളുകളൊക്കെ വരും ,മുഹൂർത്തം തെറ്റാതിരിക്കാനായി ഞാൻ ആദ്യം എത്തിയതാണ്
അതും പറഞ്ഞ് ആർച്ച അവിടെ കണ്ട ഒരു കസേരയിൽ പോയിരുന്നു

എന്തെങ്കിലും കുഴപ്പമുള്ള കുട്ടിയാണോ, പറയുന്നതൊക്കെ ഒരു പരസ്പര ബന്ധമില്ലാതെയാണല്ലോ
ആർച്ച പറയുന്നതിൽ എന്തോ പന്തികേട് തോന്നി അവർക്ക്

ഞാനെ കഷ്ണൻ മാഷിനെ വിളിച്ച് പറയാം ,മാഷിനെങ്ങാനും അറിയുന്ന കുട്ടിയാണെങ്കിലോ

എന്നാ ഒന്നു വിളിച്ച് നോക്ക്

*

ചേച്ചീ .. ദേ ഇവിടെ ഒന്നു ശരിയാവാനുണ്ട് ട്ടോ
ഗൗരിയെ ഒരുക്കുന്ന ബ്യൂട്ടിഷ്യന് ഒരോ നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു ഗംഗ

ഗംഗേ … അവിടെ അത്രക്കും മതി അധികം ഓവർ ആയാൽ ഗൗരിക്ക് അത് ചേരില്ല

അത്രക്കും ഓവറാക്കാനല്ല ഞാൻ പറഞ്ഞത് ,എന്നാ കുറക്കുകയും വേണ്ടാ ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ നടക്കുന്ന കാര്യമല്ലേ അപ്പോ കുറച്ച് ഒവറായാലും കുഴപ്പമില്ല

ഗംഗേ ….. നീയൊന്ന് മിണ്ടാതിരിക്ക് ,ആ ചേച്ചിക്കറിയാലോ നീ ആളെ പഠിപ്പിക്കാൻ നിൽക്കണ്ടാ

ഞാൻ പഠിപ്പിച്ചതല്ല എന്റെ ചേച്ചി നല്ല സുന്ദരി ആയിരിക്കണം അതാ എന്റെ ആഗ്രഹം, വരുന്നവരൊക്കെ പറയണം പെണ്ണ് എന്തു സുന്ദരിയാണെന്ന്

അനിയത്തിയുടെ ആഗ്രഹം ഞാൻ സാധിച്ചു തരാട്ടോ ,വരുന്നവരൊക്കെ പറയും ഗൗരി എന്തു സുന്ദരിയാണെന്ന്

അതു മതി ചേച്ചി ഞാൻ ഹാപ്പിയായി

ഗംഗേ … ദേ അച്ഛന്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ട്

തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ പ്രയാസമായത് കൊണ്ട് മാഷ് ഗംഗയെ ആയിരുന്നു ഫോൺ ഏൽപ്പിച്ചിരുന്നത് ,അത്യാവശ കോളുകൾ മാത്രമേ ഗംഗ അച്ഛന് കൊടുത്തിരുന്നുള്ളു

ഗംഗ കോളെടുത്തു

ഹലോ മാഷേ …
ഞാൻ ബാബുവാണ്

എന്താ ബാബുവേട്ടാ ..
അവിടെ എന്തെങ്കിലും അത്യാവശമുണ്ടോ

ആ മോളായിരുന്നോ ,മാഷെവിടെ

അച്ഛനിത്തിരി തിരക്കിലാണ് ,എന്താണെങ്കിലും പറഞ്ഞോ ഞാനച്ഛനോട് പറയാം

മോളെ അത് …
ഇവിടെ ഒരു പെൺകുട്ടി ഹാളിൽ വന്നിരിക്കുന്നു ,വേഷം കല്യാണ പെണ്ണിന്റെ താ ,ചോദിച്ചപ്പോൾ ഇന്ന് കല്യാണമാണെന്ന് പറയുന്നു

ഗംഗക്ക് ഒരു അപകടം മണത്തു

ഗംഗ ബാബുവിനോട് അവളെ പറ്റി കൂടുതൽ ചോദിച്ചു

അത് ആർച്ചയാണെന്ന് ഗംഗക്ക് മനസ്സിലായി

ആർച്ച തന്റെ ചേച്ചിയുടെ വിവാഹം മുടക്കാനാണ് ആർച്ച വന്നിരിക്കുന്നത്, ഗംഗക്ക് പേടി തോന്നി

ആ ചേച്ചി ശരത്ത് ചേട്ടന്റെ ഒരു ബന്ധുവാണ് തലക്ക് ഇച്ചിരി കുഴപ്പമുള്ള കൂട്ടത്തിലാണ് ,ഇനി ഒന്നും ചോദിക്കാനൊന്നും പോവണ്ട അവിടെ ഇരുന്നോട്ടെ ഞാൻ ശരത്ത് ചേട്ടനെ വിളിച്ച് പറയാം
എന്ന് പറഞ്ഞ് ഗംഗ കോള് കട്ട് ചെയ്തു

എന്താ ഗംഗേ ….
ആരാ വിളിച്ചത് ,നിന്റെ മുഖമെന്താ വല്ലാതായത്

ഗൗരി ഗംഗയെ നോക്കുകയായിരുന്നു
ഫോൺ വന്ന ശേഷം ഗംഗയുടെ മുഖം മാറിയത് ഗൗരി ശ്രദ്ധിച്ചിരുന്നു

അയ്യോ മുഖം മാറിയെന്ന് ,ഒന്നു പോയെ ചേച്ചി അവിടെ അമ്പലത്തിൽ എന്തൊക്കെയോ സാധനങ്ങൾ വേണമെന്ന് ബാബുവേട്ടനാണ് വിളിച്ചത്

അത് ചോദിച്ചതിന് എന്തിനാ നിന്റെ മുഖം മാറിയത്

ഗംഗക്കതിന് മറുപടി കൊടുക്കേണ്ടി വന്നില്ല ,അപ്പോഴെക്കും
അയൽപക്കത്തുള്ള ചേച്ചിമാർ ഗൗരിയുടെ അടുത്തേക്ക് വന്നു

ഗംഗ വേഗം പുറത്തേക്ക് നീങ്ങി പോയി ,എന്നിട്ട് വരുണിനെ വിളിച്ചു

വരുണേട്ടാ ….. എനിക്കൊരു കാര്യം പറയാനുണ്ട്

എന്താടോ എന്താ ഇത്ര വലിയ കാര്യം ,ഞങ്ങളിപ്പോ അങ്ങോട്ട് വരും പിന്നെന്താ ,എന്നെ കണാൻ ഇത്ര ധൃതിയായോ തനിക്ക്

വരുണേട്ടാ ഞാനിപ്പോ ഒരു തമാശ കേൾക്കാനുള്ള മാനസികാവസ്ഥയിലല്ല
ഗംഗയുടെ ശബ്ദം പതറിയിരുന്നു

എന്താ ഗംഗ ….
എന്താ പ്രശ്നം നീയെന്തിനാ പേടിക്കുന്നത്

ആർച്ച ..
അവളിവിടത്തെ അമ്പലത്തിൽ വന്നിട്ടുണ്ട്

ആർച്ചയോ

അതെ ,
വന്നിരിക്കുന്നത് കല്യാണപ്പെണ്ണിന്റ വേഷത്തിലാണ്

കല്യാണപെണ്ണോ …
നീയെന്തൊക്കെയാണ് ഗംഗേ ഈ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല നീയൊന്ന് തെളിച്ച് പറ

ഗംഗ അറിഞ്ഞ കാര്യങ്ങൾ വരുണിനോട് പറഞ്ഞു

നീ വിഷമിക്കാതെ നമ്മുക്ക് പരിഹാരമുണ്ടാക്കാം
എല്ലാം കേട്ട ശേഷം വരുൺ പറഞ്ഞു

എന്ത് പരിഹാരം ,ഈ കല്യാണം മുടങ്ങിയാൽ പിന്നെ എന്റെ ചേച്ചി ജീവനോടെ ഉണ്ടാവില്ല ,ഞങ്ങളും

നീ വേണ്ടാത്ത കാര്യങ്ങൾ പറയണ്ടാട്ടോ ,ഇനിയത്തെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം നീയിനി ഇതൊർത്ത് വിഷമിക്കണ്ട നീ അവിടത്തെ കാര്യങ്ങൾ ഭംഗിയായി നോക്ക്

ശരി .
വരുണേട്ടാ … എന്തെങ്കിലൊന്ന് വേഗം ചെയ്യണം

ആ കാര്യം ഞാനേറ്റു

വരുൺ വേഗം ശരത്തിന്റെ അടുത്തെത്തി,ശരത്ത് എല്ലാവർക്കും ദക്ഷിണ കൊടുക്കുകയായിരുന്നു

കൊടുത്തു കഴിഞ്ഞപ്പോൾ വരുൺ ശരത്തിന്റെ അടുത്തേക്ക് ചെന്നു

ടാ നമ്മുക്ക് വേഗം ഇറങ്ങാം

അതെന്തിനാ സമയം ആവുന്നതെയുള്ളൂ

സമയമൊന്നും നോക്കണ്ട, നമ്മുക്കിറങ്ങാം ,ബാക്കിയുള്ളവർ കുറച്ച് കഴിഞ്ഞ് വന്നാൽ മതി

നീയെന്താ വരുണേ പറയുന്നത് എല്ലാവരും കൂടി ഒരുമിച്ചല്ലേ ഇറങ്ങണ്ടത്

ആ നീ എല്ലാവരുടെയും കൂടെ വന്നോ ,പക്ഷേ അവിടെ ചെല്ലുമ്പോൾ ഗൗരിയുടെ സ്ഥാനത്ത് ആർച്ചയായിരിക്കും

എന്താടാ നീ പറഞ്ഞത് ആർച്ചയെന്നോ

നീ ഒച്ചയൊന്നും വക്കണ്ട ആർച്ച വന്നിട്ടുണ്ട് ആള് നിങ്ങളുടെ വിവാഹം നടക്കുന്ന അമ്പലത്തിൽ ഉണ്ട് നീ പേടിക്കൊന്നും വേണ്ട
നമ്മുക്ക് നേരത്തെ ചെന്ന് എന്തെങ്കിലും പറയാനോ പകരം വീട്ടാനോ ഉണ്ടെങ്കിൽ ചെയ്യാം

ഞാൻ എന്തു വേണമെന്നാ നീ പറയുന്നത്, എനിക്കെന്തൊ ഒരു പേടി തോന്നുന്നു

നീ പേടിക്കാതെ നമ്മുക്ക് വഴിയുണ്ടാക്കാം നമ്മുക്ക് പെട്ടെന്നിറങ്ങാം ,അങ്കിളിനോട് ഞാൻ പറഞ്ഞിട്ടുണ്ട് ആള് നമ്മുടെ കൂടെ വരും, പിന്നെ ഗുപ്ത നോട്ടും പറഞ്ഞിട്ടുണ്ട്, ഗുപ്തൻ അമ്പലത്തിലേക്ക് വരും

ഇവിടെ എന്തു പറയും

അത് ഞാൻ പറഞ്ഞോളാം ,അവിടെ റോഡ് ബ്ലോക്കാണെന്നോ അങ്ങനെ എന്തെങ്കിലും അതുകൊണ്ട് ചെറുക്കന്റെ കാറ് ഇത്തിരി നേരത്തെ പോകാണെന്ന് ആക്കാര്യം നീ എനിക്ക് വിട്

ശരത്ത് സമ്മതിച്ചു

*
അവര് ചെല്ലുമ്പോൾ കുറച്ച് പേര് ആർച്ചയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു

ശരത്തിനോട് കാറിൽ നിന്നിറങ്ങണ്ടാ ന്ന് പറഞ്ഞിട്ടുണ്ടായിരുന്നു

അവരെ കണ്ടപ്പോൾ ആളുകൾ അവിടെ നിന്ന് മാറിപ്പോയി

ആർച്ച അവരെ കണ്ടിട്ട് കണാത്ത ഭാവത്തിൽ ഇരുന്നു

ആർച്ചേ ..
രണ്ടു മൂന്നു ദിവസം നീ എവിടെ ആയിരുന്നു
ദേവൻ ചോദിച്ചു

വരുണും ഗുപ്തനും ആർച്ചയെ തന്നെ നോക്കുകയായിരുന്നു

അവളുടെ ഇരിപ്പ് കണ്ടപ്പോൾ വരുണിന് ദേഷ്യം വന്നു

ആദ്യം നീയൊന്ന് ഏണിക്ക് ആർച്ചേ നിന്റെ അച്ഛനല്ലേ വന്നേക്കണത്

വേണ്ടാ വരുണേ അവളെ നിർബന്ധിക്കണ്ടാ
എന്റെ മോള് കാരണം ഞാൻ എല്ലായിടത്തും നാണം കെടുകയാണ്

ആർച്ച ഏണിറ്റു നിന്നു

എന്താ നിന്റെ ഉദ്ദേശം ,നീയെന്തിനാ ഈ വേഷം കെട്ടി ഇവിടെക്ക് വന്നത്

എന്റെ വിവാഹമാണിന്ന്

നിന്റെ വിവാഹമോ
ചോദ്യവും അടിയും കഴിഞ്ഞിരുന്നു ദേവൻ

ആർച്ച കവിള് പൊത്തി പിടിച്ചു

അടിക്കുന്നത് കണ്ട് അവിടെ ഉണ്ടായിരുന്ന ആളുകൾ അവരുടെ അടുത്തേക്ക് വന്നു

എന്താ പ്രശ്നം … നിങ്ങളൊക്കെ ആരാ എന്തിനാ ഈ കുട്ടിയെ തല്ലുന്നത്

ദേവൻ അവര് ചോദിക്കുന്നതൊക്കെ കേൾക്കുന്നുണ്ടായിരുന്നില്ല

ഇത്രയും ആയിട്ട് നിനക്ക് മതിയായില്ലേ ,ഇനി ആകുട്ടിയുടെ ജീവിതം കൂടി കളഞ്ഞാലെ നിനക്ക് സമാധാനമാകൂ

ആർച്ച അതിനു മറുപടി നൽകിയില്ല

ശരത്ത് അവരുടെ അടുത്തേക്ക് വന്നു

ശരത്തിനെ കണ്ടെപ്പോൾ കുറച്ച് പേർക്ക് മനസ്സിലായി

മോനെ എന്താ പ്രശ്നം ,ഇതാരത്, ഇന്ന് തന്നെ ഇങ്ങനെ വേഷം അണിഞ്ഞ് വരണമെങ്കിൽ അതിന് എന്തെങ്കിലും കാണണമല്ലോ.ഗംഗയെ വിളിച്ച് ചോദിച്ചപ്പോൾ സുഖമില്ലാത്ത കുട്ടിയാണെന്നാണ് പറഞ്ഞത്

ചേട്ടാ അത് ..

ഇതൊക്കെ കണ്ടിട്ട് ഞങ്ങൾക്ക് ഒരു പേടി ഗൗരിയുടെ കല്യാണത്തിന് എന്തെങ്കിലും പ്രശ്നമാകുമോയെന്ന്
മാഷെ വിളിക്കാൻ ആള് പോയിട്ടുണ്ട്

ശരത്തിന് അതിനൊന്നും മറുപടി പറയാൻ പറ്റിയില്ല ,എന്താ പറയാ മാഷ് വന്നാൽ പിന്നെ

നിനക്കെന്താ ആർച്ചേ നീയെന്തിനാണ് എന്നോടിങ്ങനെയൊക്കെ ചെയ്യുന്നത്
ശരത്ത് ഗൗരിയോട് ചോദിച്ചു

നീ മിണ്ടരുത് ഇപ്പോ ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഞനാണ് ,നീനെയെനിക്ക് വെറുപ്പാണ്

പിന്നെന്തിനാ ആർച്ചേ ഇന്ന് വേഷത്തിൽ നീ ഇവിടെ ക്ക് വന്നത് ,നീ വാ ഞാൻ നിന്നെ വീട്ടിൽ കൊണ്ടുവിടാം
വരുൺ അവളോടുള്ള ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു

ഞാനെന്തിന് പോകണം ഇന്ന് എന്റെ വിവാഹമാണ് അത് കഴിഞ്ഞിട്ടേ ഞാൻ പോകൂ

അവളുടെ മറുപടി കേട്ട് ദേവൻ വീണ്ടും അവളെ തല്ലാൻ കൈ ഓങ്ങി

ഗുപ്തൻ ദേവനെ അവിടെ നിന്നും പിടിച്ച് കൊണ്ടുപോയി

എന്റെ കുഞ്ഞേ .. നീ കാര്യങ്ങളൊക്കെ തെളിച്ച് പറ ,നിന്റെ പ്രശ്നമെന്താ ,നിന്നെ കെട്ടാനുള്ളവൻ എപ്പോ വരും ,ഞങ്ങള് നടത്തി തരാം
ഇത്തിരി മുതിർന്ന ഒരു സ്ത്രി പറഞ്ഞു

നിങ്ങള് നടത്തി തരോ ഞാൻ ആളെ കാണിച്ചു തരാം ,അവസാനം വാക്ക് മാറരുത്

ആർച്ചേ നീ വെറുതെ ഒരു സീൻ ഉണ്ടാക്കരുത്, നിന്റെകാല് പിടിച്ച് പറയാ നീ എന്റെ കൂടെ വാ ,കാര്യങ്ങളൊക്കെ നമ്മുക്ക് പറഞ്ഞ് തീർക്കാം,ശരത്തിനെ നീ ഇങ്ങനെ ശിക്ഷിക്കരുത് ,അവനെ അവന്റെ പാട്ടിന് വിട്

ഇവനോടുള്ള എന്റെ വൈരാഗ്യം ഈ ജൻമത്ത് തീരില്ല

ശരത്ത് ആകെ വിയർത്തു കുളിച്ചു ,ഇതു പോലെ ഒരപമാനം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല

മോളെ നീ നിന്റെ ചെക്കനെ കാണിച്ചു താ ,മാഷുടെ മകളുടെ മുഹൂർത്തത്തിനു മുൻപ് നിങ്ങളുടെ നടത്താം

ആർച്ചയുടെ ചെറുക്കൻ ശരത്ത് ആണോ എന്നറിയാനായിരുന്നു ചിലർക്ക് തിരക്ക്
ഇപ്പോ അതാണല്ലോ നടക്കുന്നത്

ദേ ആ ആളെ ആണ് എനിക്ക് വിവാഹം കഴിക്കേണ്ടത് കൈ ചൂണ്ടി കൊണ്ടാണ് ആർച്ച അത് പറഞ്ഞത്

എല്ലാവരും ആർച്ച കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി

അത് ഗുപ്തനായി രു ന്നു

ശരത്തിനും വരുണിനും വിശ്വസിക്കാൻ കഴിഞ്ഞില്ല

ആർച്ചേ … നീ

എന്താ നിനക്ക് നടത്തി തരാൻ പറ്റോ

നീ എല്ലാം ആലോചിച്ചിട്ടാണോ ഈ തീരുമാനം എടുത്തത്, ശരത്തിനോടുള്ള വെറുപ്പ് കൊണ്ട് ഇങ്ങനെയൊരു തീരുമാനം നീ എടുക്കരുത് ,അത് നിനക്ക് തന്നെ ദോഷം ചെയ്യും.

അതോർത്ത് നിങ്ങൾ വിഷമിക്കണ്ട ആർച്ചയുടെ ജീവിതം എങ്ങനെ ആയാൽ നിങ്ങൾക്കെന്താ ,ഒരിക്കൽ പോലും എന്റെ മനസ്സ് കണാൻ ആരും ശ്രമിച്ചിട്ടില്ല, ഇനിയിപ്പോ ആരിൽ നിന്നും ഞാനത് പ്രതീക്ഷിക്കുന്നില്ല, ഇനി എനിക്ക് ഇങ്ങനെ ഒരു മണ്ടത്തരം പറ്റില്ല
എനിക്ക് എന്നെ സ്നേഹിക്കുന്ന ഒരാളെ മതി
ഗുപ്ത ന് അതിന് കഴിയും അതെനിക്കറിയാം
അപ്പോഴെക്കും മാഷ്എത്തി ,ചങ്ക് പൊട്ടിയാണ് മാഷ് വന്നത്

ബാബു വന്ന് മാഷിനോട് കാര്യങ്ങൾ പറഞ്ഞു

മാഷിന് മനസ്സിലൊരു തണുപ്പ് തോന്നി ,ഗുപ്തനൊരു ജീവിതം കിട്ടിയല്ലോ ,പിന്നെ ആർച്ചയെ മെരുക്കാൻ ഗുച്തനെ കഴിയൂ മാഷ് മനസ്സിൽ കരുതി

ദേവൻ കാര്യമറിഞ്ഞപ്പോൾ സമ്മതിച്ചില്ല

ഗുപ്ത നോട് പറഞ്ഞ കാര്യം തന്നെയാണ് ദേവൻ ശരത്തിനോടും വരുണി നോടും പറഞ്ഞത്, വരുണേ നിന്റെ പെങ്ങളെ ഇങ്ങനെ ഒരാളെ കൊണ്ട് കെട്ടിക്കോ ,എനിക്കും ഉണ്ട് എന്റെ മകളുടെ വിവാഹത്തെ കുറിച്ച് ചില സങ്കൽപ്പങ്ങൾ, അവളെ നല്ലൊരാളുടെ കൈയ്യിൽ ഏൽപ്പിക്കണം അവള് നല്ല സന്തോഷമായി ജീവിക്കണം
ദേവന്റെ കണ്ണ് നിറഞ്ഞു

ദേവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് എല്ലാവർക്കും അറിയാം എന്നാലും
ശരത്തിന്റെയും ഗൗരിയുടെയും താലികെട്ടിനു മുൻപ് ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാവണം

ഗുപ്തനും ആകെ ഒരു വല്ലായ്മയായി
തനിക്ക് അർഹത ഇല്ല എന്ന് നല്ല ബോധ്യമുണ്ട് പക്ഷേ ആർച്ച എങ്ങനെയോ മനസ്സിൽ കടന്ന് കൂടി

അങ്കിൾ …. എന്റെ ഗുണ്ടാ പണിയാണ് അങ്കിളിന് കുറച്ചില്ലെങ്കിൽ ഞാനത് അവസാനിപ്പിക്കാൻ ഒരുക്കമാണ് ,ഒരച്ഛന്റെ വികാരം എനിക്ക് മനസ്സിലാവും അതുപോലെ തന്നെ ആർച്ചയുടെ സ്വഭാവവും

അതെ അങ്കിളെ ഇതു നടന്നില്ലെങ്കിൽ ആർച്ച ഇവിടെ എന്താ കാണിച്ചു കൂട്ടുന്നതെന്ന് നമ്മുക്കറിയില്ല
അങ്കിള് സമ്മതിക്ക്

ദേവൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ,തന്റെ ഒരു വാക്കിലാണ് കുറച്ച് പേരുടെ ജീവിതം ,തന്റെ മകളുടെ കല്യാണം കൊണ്ട് കുറച്ച് പേരെങ്കിലും സന്തോഷിക്കട്ടെ,
ദേവൻ ചെന്ന് ആർച്ചയെ കെട്ടിപ്പിടിച്ചു

അച്ഛന് സമ്മതമാണ് ,നിന്റെ സന്തോഷമാണ് അച്ഛന് വലുത് ,ഗുപ്ത നോടൊപ്പമുള്ള ജീവിതമാണ് നിനക്ക് സന്തോഷം തരുന്ന തെങ്കിൽ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ

ആർച്ചകരയുന്നുണ്ടായിരുന്നു

ഡാഡീ …
ഇനി ആർച്ച നല്ല കുട്ടിയാവും അച്ഛന്റെ ഇഷ്ടം പോലെ ആർച്ച ജീവിച്ചു കാണിക്കും
അതിന് ആർച്ചക്ക് ഡാഡിയുടെ അനുഗ്രഹം വേണം

ആർച്ച ദേവന്റെ കാല് തൊട്ടു വന്ദിച്ചു
ഗുപ്തനും വന്ന് അനുഗ്രഹം വാങ്ങി

എല്ലാവരുടെയും മുഖത്ത് ആശ്വാസഭാവമായിരുന്നു
*
എല്ലാവരും എത്തിചേരുന്നതിനു മുൻപേ ആർച്ചയുടെയും ഗുപ്ത ന്റയും കെട്ട് കഴിഞ്ഞിരുന്നു

കേട്ടവർക്കൊക്കെ അൽഭുതമായിരുന്നു
ആർച്ച ഒരു ഗുണ്ടയെ വിവാഹം കഴിച്ചു എന്നറിഞ്ഞ്

ശരത്തേട്ടനെ കിട്ടാഞ്ഞിട്ട് ആർച്ച ചേച്ചിക്ക് വട്ടായി താ അഭിയേട്ടത്തി

ഒന്നു പതുക്കെ പറയ് വന്ദന

എന്താ പറഞ്ഞാൽ ഉള്ളതല്ലേ ,പിന്നെ ഒരു കാര്യം ഗ്ലാമറിന്റെ കാര്യത്തിൽ
ഗുപ്തേട്ടനാണ് സൂപ്പർ

ടീ .. മതീട്ടോ ശരത്തിനെന്താ ഒരു കുറവ് സുന്ദരനല്ലേ

ഓ ഏട്ടത്തിക്ക് ദേഷ്യം വന്നോ അനിയനെ പറ്റി പറഞ്ഞപ്പോൾ

ശ്ശോ ഇല്ലാ ..
അഭിരാമി ചിരിച്ച് കൊണ്ട് പറഞ്ഞു

ദേ അഭിയേട്ടത്തി ഗൗരി ചേച്ചി എത്തീ

ഗൗരി കാറിൽ നിന്നും ഇറങ്ങി

ഹൊ .ഒരപ്സരസിനെ പോലുണ്ടല്ലേ
വന്ദന പറഞ്ഞു

കണ്ണു വക്കാതെ ടീ എന്റെ അനിയത്തിയെ

ശരീട്ടോ

അഭിയും വന്ദനയും ഗൗരിയുടെ അടുത്തെത്തി

അഭിയെ കണ്ടപാടെ ഗൗരി അഭിയുടെ കൈയ്യിൽ പിടിച്ചു

ഏട്ടത്തീ.. ആർച്ചയുടെ വിവാഹം കഴിഞ്ഞോ ,അവിടെ ആരൊക്കെയോ പറയുന്നത് കേട്ടു ചോദിച്ചിട്ട് ആരും ഒന്നും പറഞ്ഞില്ല

ഗൗരി …
നിങ്ങളുടെ ജീവിതത്തിന് മുകളിൽ മറഞ്ഞ് നിന്നിരുന്ന ഒരു കാർമേഘം ഒഴിഞ്ഞ് പോയെന്ന് കരുതിയാൽ മതി ,

അങ്ങനെ പറഞ്ഞ് കൊടുക്കു അഭിയേട്ടത്തി
ഞാൻ പറഞ്ഞിട്ട് ചേച്ചിക്ക് മനസ്സിലായില്ല
ഗംഗ ഗൗരിയെ കളിയാക്കി പറഞ്ഞു

അതു പിന്നെ ഗൗരി അങ്ങനെയല്ലേ ഗംഗേ, അവൾക്ക് ആരും വിഷമിക്കുന്നത് ഇഷ്ടമല്ലല്ലോ

ഗൗരിയേട്ടത്തി പൊളിച്ചൂട്ടോ ,പിന്നെ ഞാനാണട്ടോ ശരത്തേട്ടന്റെ പെങ്ങളുടെ സ്ഥാനത്ത് ,കെട്ടിന്റെ സമയത്ത് ഞാനാണ് മുടി പൊക്കി പിടിക്കുന്നത്
വന്ദന പറഞ്ഞു

ഗൗരി വന്ദനയെ നോക്കി ചിരിച്ചു

മൂഹൂർത്തതിന് സമയമായി

അമ്പലത്തിന്റെ നടയിൽ വച്ചാണ് ഗൗരിയും ശരത്തും പരസ്പരം കാണുന്നത്

ശരത്ത് ഗൗരിയെ നോക്കുകയായിരുന്നു

മൂക്കുത്തിക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ

ഗൗരി പതുക്കെ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു

കുസൃതിയോടെ ശരത്ത് കണ്ണടച്ച് കാണിച്ചു

താലികെട്ടുന്ന സമയത്ത് ആർച്ചവന്നു ഗൗരിയുടെ അടുത്തേക്ക്

നീ മാറി നിൽക്ക് വന്ദനെ ഞാനാണ് ശരത്തിന്റെ മൂത്ത പെങ്ങൾ ഞാനാണ് ഗൗരിയുടെ കൂടെ നിൽക്കേണ്ടത്

ആർച്ചയുടെ ആ മാറ്റം കണ്ട് ചുറ്റും കൂടി നിന്ന അടുത്ത ബന്ധുക്കൾക്കൊക്കെ അൽഭുതമായിരുന്നു

ഗുപ്ത ന് മാത്രം അൽഭുതമൊന്നും തോന്നിയില്ല,

ഗൗരി ആർച്ചയെ നോക്കി

നീ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട ,ആങ്ങളയുടെ കല്യാണത്തിന് ഒരു പെങ്ങൾക്ക് ചില അവകാശങ്ങളൊക്കെയുണ്ട് ,അതു ചെയ്തിട്ട് ഞാനങ്ങ് പോകും

ഗൗരിയുടെ കണ്ണ് നിറഞ്ഞു

സ്ത്രീകൾ കുരവയിട്ടു ,

ആർച്ച ഗൗരിയുടെ മുടി പൊക്കി പിടിച്ചു കൊടുത്തു

ഗൗരി പ്രാർത്ഥനയോടെ ഇരുന്നു

ശരത്ത് ഗൗരിയുടെ കഴുത്തിൽ താലി കെട്ടി

എല്ലാവരും വധു വരൻമാരെ പുഷ്പ മിട്ട് അനുഗ്രഹിച്ചു

ശരത്ത് ഗൗരിയെ സിന്ദൂര മണിയിച്ചു

അങ്ങനെ മൂക്കുത്തി നീയെനിക്ക് സ്വന്തമായി
ഗൗരിക്ക് കേൾക്കാൻ പാകത്തിൽ ശരത്ത് പറഞ്ഞു

ഗൗരി ശരത്തിനെ നോക്കി

ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു, അവനോടുള്ള ഇഷ്ടം …..

സൂര്യപ്രകാശമേറ്റ് ഗൗരിയുടെ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു

*
ആർച്ച വേഗം ഗുപ്തന്റെ അടുത്തെത്തി

ഇനി നമ്മുക്ക് പോകാം

അതെന്താ ആർച്ചേ കെട്ട് കഴിഞ്ഞിട്ടല്ലേ ഉള്ളൂ

ഇനി എന്തിനാ ഇവിടെ നിൽക്കുന്നത് നമ്മുക്ക് പോകാം ,എനിക്ക് ആന്റിയെ കാണണം ,അനുഗ്രഹം വാങ്ങണം

ഏത് ആന്റിയെ

ഇയാളുടെ അമ്മയെ

ആന്റിയല്ല അമ്മ..
പിന്നെ
ഇയാളല്ല ഗുപ് തേട്ടൻ …
അങ്ങനെ വിളിക്കണം മനസ്സിലായോ

മനസ്സിലായി

എന്നാൽ പോകാം ..

ആർച്ച ഗുപ്തന്റെ കൈയ്യിൽ പിടിച്ചു കാറിനടുത്തേക്ക് നടന്നു

കാറും കോളും നിറഞ്ഞ ജീവിതത്തിൽ നിന്നും ആർച്ചയും ഗുപ്തനും ശാന്തസുന്ദരമായ ഒരു ജീവിതത്തിലേക്ക് ……

അവസാനിച്ചു – നാളെ മുതൽ ഞാൻ എഴുതുന്ന നിലാവ് പോലെ എന്ന നോവൽ ഈ പേജിലൂടെ വായിക്കാം… എനിക്ക് തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 37

ഗൗരി: ഭാഗം 38

ഗൗരി: ഭാഗം 39

ഗൗരി: ഭാഗം 40

ഗൗരി: ഭാഗം 41

ഗൗരി: ഭാഗം 42

ഗൗരി: ഭാഗം 43

ഗൗരി: ഭാഗം 44

ഗൗരി: ഭാഗം 45

ഗൗരി: ഭാഗം 46

ഗൗരി: ഭാഗം 47

Share this story