ഗൗരി: PART 47

ഗൗരി: PART 47

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

നീയെന്താണ് വരുണേ പറയുന്നത് ,അവളെവിടെ പോകാനാ
അതൊന്നും എനിക്കറിയില്ല അങ്കിളിപ്പോ എന്നെ വിളിച്ച് പറഞ്ഞതാണ് ,അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് ,അങ്കിളാകെ വിഷമത്തിലാണ്
നീയിപ്പോ എവിടെയാണ്

ഞാൻ ഓഫീസിലാണ് ,അങ്കിളിപ്പോ വിളിച്ചുള്ളു ,നിന്നെ വിളിച്ചിട്ട് കോള് എടുത്തിട്ടില്ലാന്ന് പറഞ്ഞു

അത് ഫോൺ റൂമിലായിരുന്നു ,നീ വിളിച്ചപ്പോൾ അറിഞ്ഞത് അച്ഛൻ കണ്ടത് കൊണ്ടാണ്

ഇനിയിപ്പോ എന്തൂട്ടാ ശരത്തേ കാണിക്ക,ഇവളിതെവിടെക്കാണ് പോയത് ഒന്നു പറഞ്ഞിട്ട് പോക്കൂടെ

നീ ആ ഗുപ്തനെ ഒന്ന് വിളിച്ച് നോക്ക് ,അവന് എന്തെങ്കിലും അറിവുണ്ടാവും

എന്തറിവ് അവനെങ്ങനെ അറിയും ആർച്ചക്ക് അവനെ കണ്ണിന് നേരെ കണ്ടൂടാ

നീയൊന്ന് ചോദിക്ക് ,ഒന്നറിയാലോ

ഞാൻ വിളിക്കാം
ശരത്ത് കോള് കട്ട് ചെയ്തു

എന്താ ശരത്തേ …..
ആരെ കണാതായത്

അത് ….. അമ്മേ ആർച്ചെനെ കാണാനില്ലാന്ന്
കാണാനില്ലാനോ …. എന്റെ ദേവി ഇനി എന്തൊക്കെയാണ് ഉണ്ടാവുക, ആ കുട്ടി എവിടെക്കയിരിക്കും. പോയിരിക്കുക

അമ്മ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് അവള് എവിടെയും പോയിട്ടുണ്ടാവില്ല ,എതെങ്കിലും കൂട്ടുക്കാരുടെ വീട്ടിൽ പോയിട്ടുണ്ടാവും

ആർച്ചയല്ലേ എല്ലാവരെയും ഒന്നു പേടിപ്പിക്കാൻ വേണ്ടി ചെയ്ത താവും
ശ്യാം പറഞ്ഞു

പേടിപ്പിക്കലൊക്കെ ഈ സമയത്താണോ ,വയ്യാതെ കിടക്കുന്ന സുധയെ അവൾ ഓർത്തില്ലല്ലോ ,ആരെയും ഓർക്കണ്ടാ സുധയെ പറ്റി ഒരു ചിന്തയുണ്ടായിരുന്നെങ്കിൽ അവളിങ്ങനത്തെ ഒരു പണി ചെയ്യില്ലായിരുന്നു

എനിക്ക തൊന്നുമല്ല പേടി
കല്യാണം അടുത്ത് വരല്ലേ ഇനി അവൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കി അത് മുടക്കാൻ ശ്രമിക്കുമോ എന്നാണ് ,ആർച്ചയായത് കൊണ്ട് അത് ചെയ്യും ,അതിന് വേണ്ടി മാറി നിൽക്കുന്നതായിരിക്കും ,ഇത് മുടക്കാൻ വേണ്ടി ആർച്ച എന്തു കളിയും കളിക്കും

അങ്ങനെയൊന്നും ഉണ്ടാവില്ല ഏടത്തി ,സുധ ആന്റിയായിരുന്നു അവളുടെ ബലം ,ഇപ്പോ അതില്ലല്ലോ ,അതു കൊണ്ട് അങ്ങനത്തെ ഒരു പേടി വേണ്ടാ

എന്തായാലും നമ്മളൊന്നു കരുതിയിരിക്കണം ,നീ ഗൗരിയോടും പറയണം ഒറ്റക്കൊന്നും എവിടെക്കും പോവരുതെന്ന്

ശ്ശോ …. ഈ ഏട്ടത്തിയുടെ പേടി ,ഒന്നും ഉണ്ടാവില്ല ,ഒക്കെ ഏട്ടത്തിയുടെ തോന്നലാണ്

ശരിയായിരിക്കാം ഒന്നുണ്ടാവില്ല എന്നാലും എനിക്കൊരു പേടി

എന്റെ പൊന്നഭീ നീയിനി ഇതിന് വെറൊരു നിറം കൊടുക്കണ്ട ,എന്തു പ്രശ്നമായാലും പരിഹരിക്കാൻ ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ ,ഇങ്ങനെയൊരു പേടി തൊണ്ടി
ശ്യാം ചിരിച്ച് കൊണ്ട് പറഞ്ഞു

ചിരിച്ചോട്ടാ കളിയാക്കി ചിരിച്ചോ
അഭി ശ്യാമിനെ മുഖം ചുളിച്ച് നോക്കി

ഏടത്തി വിഷമിക്കണ്ട ഞാൻ ഗൗരിയോട് പറയാം പോരേ

ശരത്തേ നീ വേണ്ടാത്ത പണിക്ക് പോവണ്ടാ ,എന്റെ അഭിപ്രായത്തിൽ ഗൗരിയോടും വീട്ടുക്കാരോടും ഇത് പറയണ്ടാന്നാണ് ,അവരാണെങ്കിൽ ഇത്തിരി പേടിയുള്ള കൂട്ടത്തിലാണ്, ഇനി ഇന്നു മുതൽ ഇതൊർത്ത് ടെൻഷൻ അടിച്ചിരിക്കും

അത് ശരിയാണ്

അതാ പറഞ്ഞത് പറയണ്ടാന്ന് വരുന്നത് വരുന്നിടത്ത് വച്ച് കണാം
നമ്മുക്കൊന്ന് അങ്കിളിന്റെ അടുത്ത് വരെ പോയിട്ട് വരാം
*
ഗുപ്താ .. ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ

അതെന്താ വരുണെ അങ്ങനെ ചോദിച്ചത് ,ഞാൻ ന്നെങ്കിലും നിന്നോട് നുണ പറഞ്ഞിട്ടുട്ടോ ,കാര്യം ജോലി ക്വട്ടേഷൻ ആണെങ്കിലും നേരും നെറിവുമുള്ള ആളാണ് ഞാൻ

അതെനിക്കറിയാം
ആർച്ചയെ കണാനില്ല തനിക്കതിൽ വല്ല പങ്കുമുണ്ടോ

എന്താ വരുണേ ആർച്ചയെ കാണാനില്ലാന്നോ, ഇന്നലെ ആർച്ച എന്നെ വിളിച്ചിരുന്നു എന്നോട് സംസാരിക്കണമെന്നും ഒരു ഹെൽപ്പ് വേണമെന്നും പറഞ്ഞിരുന്നു ,ഇന്ന് എന്നെ വിളിച്ചിട്ടില്ല

എന്ത് ഹെൽപ്പ് ആണ് വേണ്ടതെന്ന് പറഞ്ഞോ

ഇല്ല അതൊന്നും പറഞ്ഞില്ല
ആർച്ചയുടെ കൂട്ടുക്കാരോട് ചോദിച്ചോ ,ആരുടെയെങ്കിലും വീട്ടിൽ ഉണ്ടെങ്കിലൊ

അതൊക്കെ അന്വഷിച്ചു , പക്ഷേ ആരുടെയും വീട്ടിൽ ഇല്ലാ

ഇനിയിപ്പോ എന്തു ചെയ്യും വരുണേ കല്യാണത്തിന് ഇനി മൂന്നു ദിവസമല്ലേ ഉള്ളു

അതെ അതാണ് പേടി ,അവള് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ അതാ എല്ലാവർക്കും പേടി

ഏയ് അതോർത്ത് പേടിക്കണ്ട ആർച്ച കുറെ മാറിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്
ആൻറി ക്ക് ആക്സിഡന്റ് പറ്റിയതിൽ പിന്നെ ആർച്ചക്ക് ഒരു ഭയമൊക്കെ വന്നതു പോലെ എനിക്ക് തോന്നി

നിനക്ക് ആർച്ചയെ അറിയാഞ്ഞിട്ടാ

വരുണേ ആർച്ചക്ക് പറ്റിയ തെറ്റ് ആർച്ച ശരത്തിനെ തന്നെ ക്കാളും കൂടുതൽ സ്നേഹിച്ചു പക്ഷേ ശരത്തിന് തിരിച്ച് ഇങ്ങോട്ടുണ്ടായിരുന്നില്ല ,അത് ആർച്ചയുടെ കുറ്റമാണോ ,താൻ ജീവനുതുല്യം സ്നേഹിച്ചയാൾ മറ്റൊരാളുടേതാകുമ്പോൾ ആർക്കായാലും അത് സഹിക്കാൻ പറ്റില്ല ,ചിലരത് മനസ്സിലിട്ട് നീറ്റും ,ചിലര് കരയും ആർച്ച അത് തന്റെതായ രീതിയിൽ പ്രതികരിച്ചു അത് ഇത്തിരി കൂടി പോയെന്ന് മാത്രം

ഗുപ്താ നീ ആർച്ചയെ ന്യായീകരിക്കുകയാണോ ,അവള് ചെയ്തതൊക്കെ ശരിയാണെന്നാണോ പറയുന്നത്

ഞാൻ അവളെ ന്യായീകരിച്ചതല്ല ,നമ്മളെപ്പോഴും ആർച്ചയുടെ നെഗറ്റീവ് മാത്രമേ കണ്ടുള്ളൂ അതാ നമ്മുക്ക് പറ്റിയ തെറ്റ്
എന്തുകൊണ്ടാണെന്നറിയില്ല ആർച്ചയെ കുറ്റപ്പെടുത്താൻ ഗുപ്ത ന് തോന്നിയില്ല

ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം ,സ്റ്റേഷനിൽ പരാതി കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അങ്കിളതിനു സമ്മതിച്ചില്ല ,അത് പിന്നെ എല്ലാവരും അറിയും പിന്നെയത് ആർച്ചയുടെ ഭാവിക്ക് ദോഷമാകുമെന്നാണ് പറയുന്നത്

അതാ നല്ലത് ,വേണമെങ്കിൽ ആർച്ച എല്ലാവരെയും ഒന്നു പരിഭ്രാന്തരാക്കാൻ രണ്ടു മൂന്നു ദിവസത്തേക്കത്ത് മാറി നിൽക്കുന്നതാണെങ്കിലോ

അതും ശരിയാണ് ,
ഗുപ്താ നീ നിന്റെ വഴിക്കൊന്നു അന്വഷിക്ക്

ശരി വരുണേ ….

*
കല്യാണത്തിന്റെ തലേ ദിവസം

കുറച്ച് ബന്ധുക്കളൊക്കെ വന്നിട്ടുണ്ടായിരുന്നു

അഭി ഗൗരിയുടെ വീട്ടിലേക്ക് ളൊക്കെ എടുത്തു വക്കുകയായിരുന്നു

അഭീ ….

എന്താ അമ്മേ ..

മോളെ അമ്മക്ക് ആകെ ഒരു പേടി

എന്തിനാ അമ്മേ .. എന്തിനാ പേടി

എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ

അതൊക്കെ അമ്മയുടെ തോന്നലാണ് ,ഒന്നും സംഭവിക്കില്ല നാളെ ഭംഗിയായി കല്യാണം നടക്കും

ആർച്ചയെ പറ്റി ഒരു വിവരം ഇല്ലല്ലോ ,അവള് വല്ല കടുംകൈയ്യും ചെയ്യുമോ എന്നാണ് എന്റെ പേടി

ഓ ആ പേടിയാണോ അമ്മക്ക് അങ്ങനെ ഒരിക്കലും നടക്കില്ല ,ആർച്ച ഒരിക്കലും അങ്ങനത്തെ ഒരു ബുദ്ധിമോശം കാണിക്കില്ല അതെനിക്കുറപ്പാണ്

അവൾക്കൊന്നു വിളിക്കാലോ മോളെ ,എത്ര പേരാ ഇതിന്റെ പേരിൽ തീ തിന്നുന്നത്

ആർച്ചക്കിത്തിരി വാശി കൂടുതലാണ് അത് കുറയുമ്പോൾ അവള് തന്നെ ഇവിടെ ക്ക് വരും

അങ്ങനെ ആവട്ടെ ,
കൊണ്ടു പോകാനുളളത് ഒക്കെ എടുത്ത് വച്ചോ

അതൊന്നും ഓർത്ത് അമ്മ ടെൻഷൻ ആവണ്ടാ ,അതൊക്കെ ഞാനെടുത്ത് വച്ചിട്ടുണ്ട്

ഒരു മൂന്നര ആവുമ്പോൾ പോയാൽ മതി

ശരി അമ്മേ ..

അഭിയും ശ്യാമും വരുണിന്റെ അനിയത്തി വന്ദനയും കൂടിയാണ് ഗൗരിയുടെ വീട്ടിലേക്ക് പോയത്

ഗൗരി സെറ്റുമുണ്ടായിരുന്നു ഉടുത്തിരുന്നത്

സെറ്റു മുണ്ടുടുത്തപ്പോൾ ഗൗരിയുടെ ലാളിത്യം ഒന്നുകൂടി കൂടിയെന്ന് അഭി ക്ക് തോന്നി

ചടങ്ങൊക്കെ കഴിഞ്ഞ് അഭിയും വന്ദനയും ഗൗരിയും ഗംഗയും കൂടി ഗൗരിയുടെ മുറിയിൽ ഇരിക്കുകയായിരുന്നു

എന്താ ഗംഗേ …
നിന്റെ ചേച്ചിയുടെ മുഖത്ത് കടന്നൽ കുത്തിയിട്ടുണ്ടോ ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാ

അത് കടന്നൽ കുത്തിയതല്ലാ അഭിയേട്ടത്തീ..
അത് ഒരു തരം പരിഭവ വീർക്കൽ ആണ്

അതെന്താ ഗംഗേ ….അങ്ങനെയൊരു വീർക്കൽ

അതൊക്കെയുണ്ട് എട്ടത്തി ,ഇത് ഇങ്ങനെ തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമായിട്ടുള്ളൂ ,കാരണം പ്രാണനാഥൻ ശരത്ത് രണ്ടു മൂന്നു ദിവസമായി ഈ യുള്ളവൾ വിളിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു എന്നൊരു തോന്നൽ ആ തോന്നൽ കൂടും തോറും മുഖത്തിന്റെ വീർക്കലും കൂടി വന്നു

ഗംഗയുടെ സംസാരം കേട്ടിട്ട് വന്ദനയും അഭിയും ചിരിച്ചു

അതിനാണോ ഗൗരി മുഖമിങ്ങനെ പിടിച്ചിരിക്കുന്നത് ,അവൻ ഒഴിഞ്ഞു മാറുന്നതല്ലാട്ടോ ,അവിടെ ഒരു പാടു ജോലികൾ ഇല്ലേ ,എല്ലാത്തിനും ഓടാൻ ഏട്ടനും ശരത്തുമല്ലേ ഉള്ളത് ,പിന്നെ വീട്ടിലെ ആദ്യത്തെ വിവാഹ മല്ലേ അത് നല്ല രീതിയിൽ നടത്തണ്ടേ ,ഞങ്ങളുടെ വിവാഹത്തിന്റെ കാര്യം ഗൗരിക്കറിയാലോ, ഞങ്ങളിങ്ങോട്ട് വരുമ്പോൾ എവിടെക്കൊ പോയിട്ട് അവൻ വന്നിട്ടെയുള്ളൂ,
തിരക്കായിട്ടാണെട്ടൊ ശരത്ത് ചേട്ടൻ വിളിക്കാത്തത്

ശരത്ത് വിളിച്ചിട്ട് അധികം സംസാരിക്കാത്തത് ആർച്ചയെ കാണാനില്ലാത്ത കാര്യം ഗൗരിയോട് പറഞ്ഞ് പോയാലോ എന്ന് പേടിച്ചിട്ടാണെന്ന് അഭി ക്ക് മനസ്സിലായി

അഭി പറഞ്ഞത് കേട്ടപ്പോൾ ഗൗരി ചിരിച്ചു

ഓ ആശ്വാസമായി വീർക്കൽ കുറഞ്ഞ് തുടങ്ങി ഏട്ടത്തീ

അതൊക്കെ ശരിയാവില്ലേ ഗംഗേ ,ഇനി മുതൽ ശരത്തിന്റെ എല്ലാ കാര്യങ്ങളിലും പങ്കു ചേരണ്ട വളല്ലേ ഗൗരി ,ശരത്തിനെ മനസ്സിലാക്കാൻ അവൾക്ക് കഴിയണം

അഭിയേട്ടത്തി ഞാൻ മുഖം വീർപ്പിച്ചിരിക്കുകയാണെന്ന് സാറിനോട് പറയരുത് ട്ടോ

ഞാൻ പറയും അവൻ അറിയട്ടെ പെണ്ണിന്റെ വികൃതികളൊക്കെ

എനിക്കറിയാം അഭിയേട്ടത്തി പറയില്ലാന്ന്

ഏട്ടത്തി സൂക്ഷിച്ചോ ഗൗരി ചേച്ചി സോപ്പിടാൻ മിടുക്കത്തിയാട്ടോ, എത്ര
പത യാത്ത സോപ്പാണെങ്കിലും ചേച്ചീ പതപ്പിക്കും

ഗംഗേ നീ എന്റെ കുറ്റം പറയാതെ അവിടെ പോയി എന്തെലും ജോലി ചെയ്യ്

ഗൗരി ഗംഗയെ അവിടെ നിന്ന് ഓടിപ്പിച്ചു

കുറച്ച് നേരം കൂടി കഴിഞ്ഞിട്ടാണ് അഭിയും ശ്യാമുമൊക്കെ പോയത്
*
കല്യാണദിവസം രാവിലെ

താലികെട്ട് ഗൗരിയുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ വച്ചായിരുന്നു

ഭക്ഷണമൊക്കെ അമ്പലത്തിന്റെ ഹാളിലും

കെട്ട് പത്തരക്ക് ആയത് കൊണ്ട് അധികം ആരും രാവിലെ അമ്പലത്തിലൊ ഹാളിലോ ഉണ്ടായിരുന്നില്ല

അമ്പലത്തിന്റെ മുൻപിലായി ഒരു കാറ് വന്ന് നിന്നു

അതിൽ നിന്ന് ഇറങ്ങിയത് ആർച്ചയായിരുന്നു

കല്യാണപ്പെണ്ണിന്റെ വേഷത്തിലായിരുന്നു ആർച്ച

… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 37

ഗൗരി: ഭാഗം 38

ഗൗരി: ഭാഗം 39

ഗൗരി: ഭാഗം 40

ഗൗരി: ഭാഗം 41

ഗൗരി: ഭാഗം 42

ഗൗരി: ഭാഗം 43

ഗൗരി: ഭാഗം 44

ഗൗരി: ഭാഗം 45

ഗൗരി: ഭാഗം 46

Share this story