നിന്നരികിൽ : PART 11

നിന്നരികിൽ : PART 11

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

നന്ദു തനിക്കു ഇരുവശത്തുമായി തല കുമ്പിട്ടു ഇരിക്കുന്ന യശോദയെയും നാരായണനെയും നോക്കി….

വന്നവരൊക്കെ തിരിച്ചു പോയികഴിഞ്ഞു

സിദ്ധു ഉടനെ തന്നെ മുകളിലേക്കും പുറകിലായി ജിത്തുവും പോയി…

“അച്ഛാ… അമ്മെ.. ആ വല്യമ്മ എന്തുദ്ദേശത്തില അങ്ങനൊക്കെ പറഞ്ഞത്…. നിങ്ങളിങ്ങനെ മൗനമായി ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്നത് നിങ്ങള് രണ്ടാളും അവരാ പറഞ്ഞതിനോട് യോജിക്കുന്നു എന്നാണ്…

“അവര് പറഞ്ഞതിൽ മോള് അറിയാത്ത കുറച്ചു കാര്യങ്ങളുണ്ട്

നാരായണൻ പറയുന്നത് കേട്ടവൾ അയാളുടെ മുഖത്തേക്ക് നോക്കി….

“യശോധയല്ല… സിദ്ധുവിന്റെ പെറ്റമ്മ…. എന്റെയും പത്മയുടെയും മകനാണ് സിദ്ധു…. പത്മ എന്റെ മുറപെണ്ണായിരുന്നു… ചെറുപ്പം മുതലുള്ള അടുപ്പം ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചു….വളരെ സന്തോഷകരമായ ഒരു ദാമ്പത്യജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്… അതിനിടയിൽ ഒരുകുഞ് അഥിതി കൂടി വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷം കൂടിയതേയുള്ളു എന്നാൽ പ്രസവത്തിനിടയിൽ അവൾ……

അയാളുടെ വാക്കുകൾ മുറിഞ്ഞു…. പ്രിയതമയുടെ വേർപാടിന്റെ ഓർമയിൽ അയാളുടെ കണ്ണുനിറഞ്ഞു..

ബാക്കി പറഞ്ഞത് യശോദയാണ്….

“ഞങ്ങളുടെ അയൽവാക്കമായിരുന്നു ഇവരുടെ തറവാട്…. അതിലുപരി പത്മ എന്റെ ഉറ്റ മിത്രമായിരുന്നു.. കുഞ്ഞു സിദ്ധുവിനെ കാണാനും പരിചരിക്കുവാനുമായി ഞാൻ അങ്ങോട്ട് പോകുമായിരുന്നു….എല്ലാവരും അവനെ അമ്മയെകൊന്ന് ജനനം കൊണ്ടൊരു ശാപജന്മമായി അകറ്റി നിർത്തുമ്പോൾ ഞാനവനെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു…

അവൻ അമ്മയെന്ന് ആദ്യമായി എന്നെ നോക്കി വിളിക്കവേ എന്റെ മകനെന്നെ വിളിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഞങ്ങള് തമ്മിൽ വലിയൊരു ആത്മബന്ധം ഉടലെടുത്തു… അത് കൊണ്ട് തന്നെയാണ് നാരായണേട്ടനുമായിട്ടുള്ള കല്യാണാലോചന ഞാൻ സമ്മതിച്ചത്….ഞങ്ങള് മൂവരും സന്തോഷമായി ജീവിതം മുന്നോട്ട് നയിക്കവേയാണ് അതിന് മാറ്റ് കൂട്ടാനെന്ന ഞാൻ ഗർഭിണിയായി…പക്ഷെ ആ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ട്ടപെട്ടു….

അവരുടെ ഓർമ്മകൾ പുറകിലേക്ക് പോയി

“നീ ഇപ്പോഴും ഇ ശാപം പിടിച്ചവനെ ഊട്ടി നടക്കുവാനോ….

സിദ്ധു വിന് ചോറ് വാരികൊടുത്ത ശേഷം പാത്രംകൊണ്ട് അടുക്കളയിലേക്ക് വന്ന യശോദയെ ലക്ഷ്മി തടഞ്ഞു നിർത്തി

“ലക്ഷ്മിയേച്ചി എന്തൊക്കെയാ ഇ പറയുന്നേ…അതൊരു കൊച് കുഞ്ഞാണ്

“കൊച് കുഞ് ആദ്യം എന്റെ അനിയത്തി കൂടിയായ സ്വന്തം തള്ളയെ കൊന്നു… ഇപ്പോ നിന്റെ കുഞ്ഞിനേയും എന്നിട്ടും നിനക്കൊന്നും മനസ്സിലായില്ലെന്ന് പറഞ്ഞാൽ കഷ്ട്ടമാണ്…

“എനിക്കെന്റെ കുഞ്ഞിനെ നഷ്ട്ടമായതിൽ ഒന്നുമറിയാത്ത ആ പാവം കുഞ് എന്ത് ചെയ്‌തെന്നാണ്…

“അതൊക്കെ നിനക്ക് നാളെ മനസിലാകും നമ്മുടെ കുടുംബജോത്സ്യരെ അമ്മ ഇങ്ങോട്ട് വിളിപ്പിച്ചിട്ടുണ്ട് അവന്റെ കാര്യത്തിൽ നാളത്തോടെ ഒരു തീരുമാനംആകും

“ഇ കുട്ടിയുടെ ജാതകത്തിൽ വളരെയധികം ദോഷങ്ങൾ കാണുന്നുണ്ട്… ഇവന്റെ ജീവിതത്തിൽ സ്ത്രീകൾ വാഴില്ല്യ… കണ്ടില്ലെ ജനനം കൊണ്ട് മാതാവ് നഷ്ട്ടപെട്ടത്… ഇപ്പൊ നിങ്ങളുടെ കുഞ്ഞും ഇത് നിങ്ങൾക്കൊരു മുന്നറിയിപ്പാണ്…. സ്നേഹം ഭാവിക്കാതെ അകറ്റി നിർത്തുക… ഇല്ലേൽ ജീവഹാനിക്ക് വരെ സാധ്യത കാണുന്നു….

കുടുംബജോത്സ്യരുടെ വാക്കുകൾ യശോധയിൽ വളരെയധികം ഞെട്ടൽഉളവാക്കി

സിദ്ധുവിനെ ബോർഡിങ്ങിൽ അയക്കണമെന്ന് മറ്റുള്ളവരുടെ തീരുമാനം അവരെതിർത്തില്ല

“യശോദേ.. നീയും ഇപ്പൊ ഇങ്ങനൊക്കെ ചിന്തിക്കാൻ തുടങ്ങിയോ… അതൊക്കെ അന്ധവിശ്വാസങ്ങളാണ്

“ഇത്ര നാളും ഞാനും അങ്ങനൊക്കെ തന്നെയാണ് വിചാരിച്ചിരുന്നത്… പക്ഷെ എന്റെ കുഞ്…. എന്റെ കുഞ്ഞിനെ വരെ നഷ്ടപ്പെടാൻ കാരണം ഇവനല്ലേ..

. മുറിയുടെ വാതിൽക്കൽ കണ്ണ് നിറച്ചു നിൽക്കുന്ന 8വയസ്സ് കാരനെ ചൂണ്ടി അങ്ങനെ പറയുമ്പോൾ ഉള്ളിൽ ഒരിറ്റ് സങ്കടം പോലും അവരിലുണ്ടായില്ല

“നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞാനെന്റെ മോനെ ഒരിടത്തേക്കും അയക്കില്ല…. നാരായണൻ തീർത്തു പറഞ്ഞു

“നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞാണ് വലുതെങ്കിൽ എനിക്കെന്റെ ജീവിതമാണ് വലുത്… ഞാനിവനെ ഇവിടെ വാഴിക്കില്ല

“സത്യത്തിൽ ആ സമയം എനിക്കെന്റെ മനോനില തെറ്റിയത് പോലെ തോന്നി… എന്റെ കുഞ്ഞിനെ നഷ്ടപ്പെടാൻ ഇവനാണ് കാരണമെന്നുള്ള ഒറ്റ ചിന്ത എനിക്ക് അവനോടുള്ള സ്നേഹത്തെ മായ്ച്ചു കളഞ്ഞു…

“അവനെ ഞങ്ങളിൽ നിന്നും എങ്ങനെയും അകറ്റണമെന്ന് എനിക്കപ്പോ തോന്നി… അതുവരെ തോന്നാതിരുന്ന വെറുപ്പ് മുഴുവൻ ഞാനവനോട് കാണിച്ചു…. എല്ലാത്തിനും ഒടുക്കം ഞാൻ തന്നെ ജയിച്ചു…. നാരായണേട്ടൻ അവനെ ബോർഡിങ്ങിലാക്കി… എനിക്കിനി ഒരമ്മയാവാൻ കഴിയില്ലെന്ന ഡോക്ടറുടെ വാക്കുകളാണ് എന്നെ തിരിച്ചറിവുള്ള ലോകത്തിലേക്ക് കൂട്ടികൊണ്ട് വന്നത്

അവനെനിൽ നിന്നകന്നപ്പോഴാണ് ഞാനവനെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്ന് എനിക്ക് മനസിലായത്… പക്ഷെ അപ്പോഴേക്കും അവൻ പൂർണ്ണമായും വേറൊരാളായിരുന്നു… സാധാസംസാരപ്രിയനായിരുന്ന അവൻ സ്വന്തം ലോകത്തിലേക്ക് കഴിഞ്ഞു കൂടി… അവന്റെ ജീവിതം തന്നെ ഞാൻ കാരണം…

അവർ വിതുമ്പി പോയി…

നന്ദു അവരുടെ കയ്യിൽ മുറുക്കെ പിടിച്ചു…. അവളുടെ കണ്ണുകളും നിറഞ്ഞു…

“മോള് ഞങ്ങളോട് ക്ഷമിക്കണം ഇതൊക്കെ കല്യാണത്തിന് മുന്പേ ഞങ്ങൾ മോളോട് പറയേണ്ടതായിരുന്നു… പക്ഷെ ഏതൊരു അച്ഛനെയും പോലെ ഞാനും എന്റെ മകന്റെ കാര്യത്തിൽ സ്വാർത്ഥനായി പോയി…എന്റെ ആഗ്രഹപ്രകാരമാണെങ്കിലും അവൻ ഒടുവിൽ കല്യാണത്തിന് സമ്മതിച്ചപ്പോ…എനിക്കൊരുപാട് സന്തോഷം തോന്നി.. പിന്നെ അന്ന് പെണ്ണകാണാൻ വന്നപ്പോ മോളവനെ ഇട്ട് വട്ടം കറക്കിയതോകെ കണ്ടപ്പോ മോളെ പോലൊരു കാന്താരിയെ കൊണ്ട് അവനെ നേരെയാക്കി എടുക്കാനാവുമെന്ന ന്റെ തോന്നൽ… അതാണ് എന്നെ….

“അച്ഛനെന്നോട് ക്ഷമയൊന്നും പറയേണ്ട കാര്യമില്ല…. മാത്രവുമല്ല ഞാനിത്തരം അന്ധവിശ്വാസങ്ങളിൽ എനിക്കൊട്ടും തന്നെ വിശ്വാസവുമില്ല…

അവളുടെ മുഖത്തപ്പോൾ നിറഞ്ഞു നിന്ന ചിരി തന്നെ ധാരാളമായിരുന്നു അയാൾക്ക്.. അവളെ വിശ്വസിക്കാൻ
🖤

നന്ദു ക്ലോക്കിലേക്ക് നോക്കി സമയം 10കഴിഞ്ഞിരിക്കുന്നു….

സിദ്ധു കാറിന്റെ കീയുമെടുത്തു പുറത്തേക്ക് പോയിട്ട് തന്നെ ഒരു നേരമാകുന്നു

അനേഷിക്കാനെന്ന് പറഞ്ഞു പോയ ജിത്തുവേട്ടനെയും കാണാനില്ല…

ഇത്രേം നേരം ഒപ്പമിരുന്ന യശോദയും നാരായണനെയും അവൾ തന്നെ നിർബന്ധിച്ചു റൂമിലേക്ക് വിട്ടു…

ബാൽക്കണിയിലെ ആട്ടുകട്ടിലിൽ ഇരിക്കവേ അവളുടെ മനസിലേക്ക് അന്നത്തെ സംഭവങ്ങൾ ഓർമ്മ വന്നു

പാവം എന്തോരം അനുഭവിച്ചിരിക്കുന്നു…..ലക്ഷ്മിയുടെ മുഖമോർക്കവേ അവൾക്ക് ദേഷ്യം സഹിക്കാനായില്ല… ആ അമ്മച്ചികിട്ട് നല്ലൊരു പണി കൊടുക്കാനൊരു അവസരം തരണേ എന്റെ ശിവനെ…

കാർ വന്ന നിൽക്കുന്ന ശബ്ദം കേട്ടവൾ താഴേക്കിറങ്ങി വാതില് തുറക്കവേ അവള് കണ്ടത് സിദ്ധു വിനെ താങ്ങിയെടുത്തു കൊണ്ട് വരുന്ന ജിത്തുവിനെയാണ്….

“അയ്യോ ഇതെന്ത് പറ്റി….

വേവലാതിയോടെ അവന്റടുത്തേക്ക് ചുവടുകൾ വയ്ക്കവേ അവൾ പെട്ടെന്ന് നിന്നു…

കാലുകൾ താഴെ ഉറയ്ക്കുനില്ല…. കണ്ണുകൾ കിറുങ്ങിയത് പോലെ ഇരിപ്പുണ്ട്.. സംഭവം വെള്ളമടി തന്നെയാണ്…. ഇങ്ങേരുടെ കയ്യിൽ ഇതുമുണ്ടോ

അവളൊന്നും മിണ്ടാതെ മാറി നിന്നതേയുള്ളൂ…

ജിത്തു തന്നെ അവനെ മുറിയിലേക്ക് കൊണ്ട് പോയി ബെഡിൽ കിടത്തി.

“നന്ദു… പറയുന്നത് ശെരിയാണോ എന്നൊന്നും എനിക്കറിയില്ല എന്നാലും താനൊരിക്കലും അവനെ കൈവിടരുതെന്നേ എനിക്ക് പറയാനുള്ളു… ഇതൊരു റിക്വസ്റ്റ് ആണ്… താൻ വന്നതിന് ശേഷം കാര്യമായ ഒരു മാറ്റം അവനിലുണ്ടായിട്ടുണ്ട് എനിക്കത് മനസ്സിലാവുന്നുണ്ട്…. എല്ലാവരെയും പോലെ താനും ആ അന്ധവിശ്വാസങ്ങളുടെ ചങ്ങലയിൽ വിശ്വസിച്ചു ഇവനെ ഒറ്റയ്ക്കാകരുത്….. പ്ലീസ്…. അവൻ അവൾക്ക് നേരെ കൈകൂപ്പി

അവളവന്റെ കൈകൾ താഴ്ത്തി..ഇട്ടു

“ജിത്തുവേട്ടൻ ഇങ്ങനെ ഓരോന്ന് റിക്വസ്റ്റ് ഒക്കെ ചെയ്ത് എന്നെ അന്യയാക്കരുതെന്നേ എനിക്ക് പറയാനുള്ളു….കാര്യങ്ങളൊക്കെ എനിക്ക് മനസിലായി..നമ്മുടെ വിജയ് അണ്ണൻ പറയുന്നത് പോലെ ഓൾ ഈസ് വെൽ നന്പാ.. 😉

പുഞ്ചിരിയോടെ അവളുടെ തലയിലൊന്ന് തടവി അവൻ പുറത്തേക്ക് പോയി…

നന്ദു ബെഡിൽ സിദ്ധുവിന് അരികിലായി ഇരുന്നു കൊണ്ടവന്റെ മുഖത്തേക്ക് നോക്കി. ഇരുന്നു…

🖤

സിദ്ധു രാവിലെ കണ്ണുതുറക്കവേ ആദ്യം കണ്ടത് തന്റെ നെഞ്ചിൽ ചുറ്റി പിടിച്ചിരിക്കുന്ന കൈകളാണ്…

തന്നെ കെട്ടിപിടിച്ചു കിടക്കുന്ന നന്ദുവിനെ കണ്ടതും അവനൊന്ന് ഞെട്ടി..

അവൻ ചാടിഎഴുനേൽക്കാൻ നോക്കിയെങ്കിലും അത് പോലെ കിടക്കയിലേക്ക് തന്നെ വീണു

അവൻ തല മാത്രമോന്ന് ഉയർത്തി നോക്കി കയ്യും കാലും എല്ലാം തന്റെ ദേഹത്താണ്… ഉടുമ്പ് പോലും ഇങ്ങനെ പിടിക്കില്ല….

രണ്ടും കല്പിച്ചവൻ എല്ലാം കൂടി പറിച്ചെറിഞ്ഞു എഴുന്നേറ്റതും നന്ദു തറയിലേക്ക് വീണു….

“എന്റമ്മേ….. എന്റെ നടു….
അവള് നടുവും തിരുമി എഴുനേറ്റു….

“നിന്നോട് ആര് പറഞെടി എന്നെ കെട്ടിപ്പിടിക്കാൻ… ഞാനെങ്ങനാ ഇവിടെത്തിയത്

അവൻ അവളോട്‌ ചൂടായി കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു

“അയ്യടാ കെട്ടിപിടിക്കാൻ പറ്റിയ മൊതല്…അതൊക്കെ ഇന്നലെ രാത്രി കള്ളും കുടിച് നാല് കാലില് വരുമ്പോ ആലോചിക്കണമായിരുന്നു… ജിത്തു ഏട്ടനാ നിങ്ങളെ ഇവിടെ കിടത്തിയത്… ഇ അളിഞ്ഞ ബോഡി ആ ആട്ടുകട്ടിലിലിട്ട് ആട്ടാനും മാത്രം ആരോഗ്യം എനിക്കില്ല… അതോണ്ടാ പാവമല്ലെന്ന് വെച് ഇവിടെ കിടത്തിയത്…

“നിനകെങ്കിൽ തറയില് കിടന്നുടർന്നോ…അതോ ഇനിയിതിന്റെ പേരും പറഞ് എനിക്ക് ഡിവോഴ്സ് തരാതിരിക്കാനുള്ള അടവോ.. 🤨

“അയ്യടി.. തറയില് കിടന്നാ എനിക്ക് നടുവേദനഎടുക്കും… അല്ലാതെ നിങ്ങൾക്ക് ഡിവോഴ്സ് തരാതിരിക്കാൻ ഞാനെന്തിനാ അടവ് കാണിക്കുനെ…. അതിനും മാത്രം നിങ്ങളാരാ… വിക്രം സിംഗ് ചൗഹാനോ… അതോ കുനാൽ ജയ്സിംഗോ….പോട്ടെ ഒരു ഉണ്ണിമുകുന്ദനെങ്കിലും അല്ലല്ലോ…. പിന്നൊന്ന് പോടാപ്പാ… നിങ്ങളിന്ന് ചോദിച്ചാൽ ഇന്ന് തന്നെ ഡിവോഴ്സ് തരാനും ഞാൻ റെഡിയാ….

അവനൊന്നും മിണ്ടിയില്ല

“അല്ല ഞാനിവിടെ ഒരു അതിർത്തി ഉണ്ടാക്കിയിരിക്കുന്നു..നിങ്ങള് അങ്ങറ്റവും ഞാനിങറ്റവും… അതൊക്കെ വലിച്ചെറിഞ്ഞു കളഞ് എന്റെ ഏരിയയിലോട്ട് വന്നിട്ട് എന്നോട് ചൂടാവുന്നോ….

നന്ദു തറയിൽ കിടക്കുന്ന തലയിണയെ ചൂണ്ടി പറഞ്ഞു

സിദ്ധു നോക്കവേ അവൾ പറഞ്ഞത് ശെരിയാണെന്ന് അവന് മനസിലായി

“സോറി….

“ന്ത് കീറി…. നിങ്ങളുടെ ദേഹത്തൊന്ന് തൊട്ടപ്പോ എന്തൊരു ഉരുക്കായിരുന്നു… ഇപ്പൊ ഇങ്ങോട്ട് വന്ന് തൊട്ടെന്ന് അറിഞ്ഞപ്പോൾ ഒരു കീറി പോലും അതെന്താ ഞങ്ങള് പെണ്ണുങ്ങളോട് എന്തും ആവാന്നാ…. ഞങ്ങളുടെ ചാരിത്രത്തിന് വിലയില്ലേ മിസ്റ്റർ…

“അല്ല… അത്… പിന്നെ…..

“മതി… മതി… ഇനിയൊന്നും പറയണ്ട…. എനിക്കെല്ലാം മനസിലായി….നിങ്ങളിനി എന്നോട് മിണ്ടണ്ട…. പോരെ….

അതും പറഞ് പെണ്ണ് ഒറ്റ പോക്ക്….

എന്ത് മനസിലായെന്ന്….

സിദ്ധു തലയിൽ കൈവെച്ചു പോയി…

അന്ന് നന്ദു അവനെ മൈൻഡ് ചെയ്യാനേ പോയില്ല…. കോളേജിൽ പോകാനായി കാറിൽ ബസ്സ്റ്റോപ്പിൽ അവളെ ഡ്രോപ്പ് ചെയ്യവേ അവളവനോട് ഒന്നും മിണ്ടില്ല… അവന് ആകെ കൂടി നിരാശ തോന്നി… കോളേജിലേക്ക് ലീവ് വിളിച്ചു പറഞ്ഞവൻ വീട്ടിലേക്ക് തിരിച്ചു പോയി…

ജിത്തുവും യശോദയും നാരായണനുമൊക്കെ കാര്യമെന്താണെന്ന് ചോദിച്ചെങ്കിലും അവനൊന്നും മിണ്ടിയില്ല…

കോളേജ് വിട്ട് വന്നിട്ടും എല്ലാവരോടും സംസാരിച്ചെങ്കിലും സിദ്ധുവിനെ അവൾ കണ്ടതായി ഭാവിച്ചില്ല….

രാത്രിയിൽ അവൻ മനഃപൂർവും ബെഡിൽ കയറി കിടക്കവേ..അവളൊന്നും മിണ്ടാതെ ബാൽക്കണിയിലേക്ക് ചെന്ന് ആട്ടുകട്ടിലിൽ ആകാശത്തേക്ക് നോക്കി കിടകുന്നത് കണ്ട് അവന് ദേഷ്യവും സങ്കടവും സഹിക്കാനായില്ല….

“താനെന്തിനാ ഇങ്ങനെ എന്നോട് മാത്രം ഒന്നും മിണ്ടാതെ നടക്കുന്നത്….

“എനിക്കിഷ്ടമുള്ളവരോട് ഞാൻ മിണ്ടും അത് ചോദിക്കാൻ നിങ്ങളാരാ…

പോര് കോഴികളെ പോലെ ഇരുവരും നേർക്ക് നേരെ നോക്കി നിന്നു

🖤

“നീയെന്തിനാ സിദ്ധുവേട്ടനോട് അങ്ങനോക്കെ പറഞ്ഞത്…

ശ്രെദ്ധയോട് ഫോണിൽ സംസാരിക്കുകയാണ് നന്ദു

“പിന്നെ എങ്ങനെ പറയണമായിരുന്നു അങ്ങേര് എന്നോട് പറഞ്ഞതൊക്കെ ഞാനും പറഞ്ഞതല്ലേ….

“എന്നാലും…. പുള്ളിക്ക് വലിയ സങ്കടമായി…. ജിത്തുവേട്ടൻ പറഞ്ഞു എന്നോട്

“നന്നായി….എന്തായാലും അങ്ങേർക്ക് ചെറുതായിട്ട് എന്നോടൊരു ഇതൊക്കെ ഉണ്ട്

“ഏത്….

“ഇഷ്ടം .. അതല്ലേ ഞാനൊന്ന് മിണ്ടാതിരുന്നപ്പഴേക്കും ഇത്രയ്ക്ക് ദേഷ്യം വന്നത്..

“അമ്പടി.. ഇതൊക്കെ നിന്റെ അടവായിരുന്നോ….

“പിന്നല്ലാതെ… ഞാനങ്ങേരോട് ചെന്ന് നിങ്ങൾക്കെന്നെ ഇഷ്ടമാണോ എന്നൊക്കെ ഡയറക്റ്റ് ആയിട്ട് ചോദിച്ചാൽ ആ മൂശാട്ട പറയോ….അങ്ങേരെന്റെ അപ്പന് വിളിക്കത്തില്ലേ അപ്പോ ഇതേ വഴിയുള്ളു 😁

“അത് ശെരിയാ… അല്ല അപ്പോ നിനക്കും തിരിച്ചങ്ങോട്ട്…ഒരിതൊക്കെ… ഉണ്ടോ

ശ്രെദ്ധ അവളുടെ മറുപടിക്കായി കാത്തു…

(തുടരട്ടെ )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിന്നരികിൽ : ഭാഗം 1

നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 3

നിന്നരികിൽ : ഭാഗം 4

നിന്നരികിൽ : ഭാഗം 5

നിന്നരികിൽ : ഭാഗം 6

നിന്നരികിൽ : ഭാഗം 7

നിന്നരികിൽ : ഭാഗം 8

നിന്നരികിൽ : ഭാഗം 9

നിന്നരികിൽ : ഭാഗം 10

Share this story