പരിണയം – PART 13

പരിണയം – PART 13

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

മോനെ പതിയെ വണ്ടി ഓടിച്ചെ പോകാവൂ കെട്ടോ… അരുന്ധതി നിരഞ്ജൻനോടായി പറഞ്ഞു..

അവൻ അപ്പോൾ ഡിക്കിക്കുള്ളിലേക്ക് ബാഗുകളെടുത്തു വെയ്ക്കുക ആയിരുന്നു..

പ്രിയമോളെ ഒരുപാട് ദിവസം തങ്ങാൻ നിക്കണ്ട കെട്ടോ… കുറച്ഛ് ദിവസം കഴിഞ്ഞിട്ട് പെട്ടന്ന് ഇങ്ങു മടങ്ങണം…. അരുന്ധതി പ്രിയയോട് വീണ്ടും പറഞ്ഞു…

ശരി അമ്മേ… അവൾ തലയാട്ടി.. ചുവപ്പ് കളർ ഉള്ള സാരിയിൽ അവൾ സുന്ദരിയായിരുന്നു..

എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവർ രണ്ടുപേരും പോകുവാൻ തയ്യാറായി… ആദിയുടെ മുഖത്തു മാത്രം എന്തോ വിഷമം നിറഞ്ഞു നിന്നു..

ഏടത്തി ഹണിമൂൺ കഴിഞ്ഞു വരുമ്പോൾ ചിലവ് ചെയ്യണം കെട്ടോ, രേണു പറഞ്ഞു..

കുറെ ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.. എവിടെ ആണ് പോകുന്നതെന്നോ, എന്ന് വരുമെന്നോ ഒന്നും പ്രിയക്ക് അറിയില്ല… ഇടക്ക് ഭക്ഷണം കഴിക്കാൻ രണ്ടുപേരും ഇറങ്ങിയിരുന്നു. വെളുപ്പിനെ നിരഞ്ജൻ അവളെ വിളിച്ചുണർത്തി ഒരു യാത്ര പോകേണ്ടതുണ്ട്, പോകാൻ റെഡി ആയിക്കോളാൻ പറഞ്ഞു.. നിരഞ്ജൻ ആണ് അരുന്ധതിയോടും വേണുഗോപാലിനോടും അനുവാദം ചോദിച്ചത്…

മകന്റെ മനസു മാറി തുടങ്ങിയെന്നു ആവും അമ്മയും അച്ഛനും വിചാരിച്ചത് എന്ന് പ്രിയ ഓർത്തു..

നിരഞ്ജനോട് മിണ്ടാൻ ഇപ്പോൾ അവൾക്ക് ഭയം ആണ്… അതുകൊണ്ട് ഒന്നും തന്നെ അവൾ അവനോട് സംസാരിച്ചില്ല…

സ്ഥലത്തിന്റെ പേര് വായിച്ചു നോക്കാം എന്ന് കരുതിയ പ്രിയ നോക്കിയപ്പോൾ തമിഴ് അക്ഷരം ആണ് കണ്ടത്…

ഇത് തമിൾനാട് ആണോ ?അവൾ നിരഞ്ജനോട് ചോദിച്ചു..

അതെ… അവൻ തലകുലുക്കി..

ഒരുപാട് ചോദ്യങ്ങൾ മനസിലേക്ക് വന്നെങ്കിലും അവൾ അതെല്ലാം വിഴുങ്ങി..

തെങ്കാശി എന്ന ബോർഡ് കണ്ടു പ്രിയ… തെങ്കാശി വരെ എത്തിയോ നമ്മൾ… യാത്ര തുടങ്ങിയിട്ട് പത്തു പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞല്ലോ… അവൾ നിരന്ജനെ നോക്കിയപ്പോൾ അവൻ മെല്ലെ ഒന്നു മൂളി..

ഗ്രീൻ ഗാർഡൻ റിസോർട്ടിലേക്ക് നിരഞ്ജന്റെ കാർ ഒഴുകിയെത്തി.. അത്രയും വലിയൊരു ഹോട്ടൽ പ്രിയ ആദ്യമായി കാണുകയായിരുന്നു..

നിരഞ്ജന്റെ പിറകെ പ്രിയയും ഹോട്ടലിലേക്ക് പോയി.. റിസപ്ഷനിൽ ചെന്നിട്ട് നിരന്ജൻ എന്തൊക്കെയോ സംസാരിച്ചു… റൂംബോയും അവരെ സ്വീകരിച്ചുകൊണ്ട് നിരഞ്ജൻ ബുക്ക് ചെയ്തു വെച്ച റൂമിലേക്ക് പോയി..

വിശാലമായ മുറി… കിടക്ക കണ്ടപ്പോൾ തന്നെ പ്രിയക്ക് ഒന്ന് ഉറങ്ങണം എന്ന് തോന്നി.. അവൾ ആകെപ്പാടെ എല്ലാം നോക്കി കൊണ്ട് നിൽക്കുകയാണ്..

താൻ കുളിച്ചു ഫ്രഷ് ആകു… എന്നിട്ട് ഫുഡ് കഴിച്ചാൽ പോരെ.. അവൻ ചോദിച്ചപ്പോൾ പ്രിയ തലയാട്ടി…

പ്രിയ കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ നിരന്ജൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു..

ക്ലോറിൻ വെള്ളത്തിൽ കുളിച്ചിട്ട് എന്തോ ഒരു സുഖക്കുറവ് പ്രിയക്ക് അനുഭവപെട്ടു…

നിരഞ്ജനും വേഗം തന്നെ കുളി കഴിഞ്ഞു ഇറങ്ങി… രണ്ടുപേരും ചപ്പാത്തിയും വെജിറ്റബിൾസ് കറിയും കഴിച്ചു..

പ്രിയ ആകെ മടുത്തിരുന്നു അപ്പോൾ.. നിരഞ്ജൻ ടിവി യും കണ്ടു കൊണ്ട് ഇരുപ്പാണ്… പ്രിയക്ക് ഉറക്കം വന്നിട്ട് വയ്യാരുന്നു… അവൾ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..

ഏതോ ക്ഷേത്രത്തിൽ നിന്ന് സുപ്രഭാതം ചൊല്ലുന്നത് കേട്ട് കൊണ്ടാണ് പ്രിയ കണ്ണ് തുറന്നത്..

സമയം 5മണി… അവൾ ചാടി എഴുനേറ്റ് നോക്കിയപ്പോൾ നിരഞ്ജൻ താൻ കിടന്ന ബെഡിന്റെ അരികത്തായി കിടന്നു ഉറങ്ങുന്നത് കണ്ടു..

രാവിലെ രണ്ടുപേരും ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചു കഴിഞ്ഞുഅപ്പോൾ നിരഞ്ജൻ പ്രിയയോട് ഒരു സ്ഥലം വരെ പോകാൻ റെഡി ആയിക്കൊള്ളാൻ പറഞ്ഞു…

രണ്ടുപേരും കൂടി റൂം പൂട്ടി പുറത്തു ഇറങ്ങി..

നിരന്ജന്റെ കാർ ചെന്ന് നിന്നത് ബാലാജി ഹോസ്പിറ്റൽ എന്ന വലിയൊരു ആശുപത്രിയുടെ മുൻപിൽ ആണ്…

ഇവിടെ ആരാണ് ദൈവമേ… പ്രിയ ചിന്തിച്ചു..

പാർക്കിങ്ങിൽ കൊണ്ട്പോയി കാർ ഇട്ടിട്ട് നിരഞ്ജൻ പ്രിയയെം കൂട്ടി ഹോസ്പിറ്റലിന്റെ അകത്തേക്ക് പോയി..

ന്റെ കണ്ണാ ഇനി എന്താണ് ആവൊ ഇവിടെ… തന്നെ ആരോ പിറകിലേക്ക് വലിക്കും പോലെ തോന്നി അവൾക്ക്…

ധൈര്യം സംഭരിച്ചു അവൾ നിരഞ്ജന്റെ കൂടെ ഒരു റൂമിലേക്ക് പോയി..

അവിടെ കട്ടിലിൽ ഒരു പെൺകുട്ടി കിടപ്പുണ്ട്..അവൾ മയക്കത്തിലാണ്.. പച്ച നിറം ഉള്ള ബെഡ്ഷീറ് കൊണ്ട് അവളെ പുതപ്പിച്ചിട്ടുണ്ട്.. അവളുടെ അടുത്തായി ഒരു നഴ്‌സ് ഉം മറ്റൊരു സ്ത്രീയും ഇരിപ്പുണ്ട്..

നിരഞ്ജൻ അകത്തേക്ക് ചെന്നതും ആ സ്ത്രീ ഭവ്യതയോടെ എഴുനേറ്റു നിന്നു…

ആഹ് സർ,, ഞാൻ ഡോക്ടറിനെ വിളിക്കാം എന്ന് പറഞ്ഞു നഴ്‌സ് പുറത്തേക്ക് പോയി..

ഇത് എന്റെ ഭാര്യ ആണ് കൃഷ്ണപ്രിയ.. കൂടെ നിന്ന സ്ത്രീ പ്രിയയെ ചൂണ്ടിയപ്പോൾ നിരഞ്ജൻ പറഞ്ഞു..

ദൈവമേ ഭാര്യ ആണെന്ന് ഒരു തവണ എങ്കിലും പറഞ്ഞല്ലൊന്നു അവൾ സമാധാനിച്ചു..

പുറത്തേക്ക് പോയ നഴ്‌സിന്റെ കൂടെ ഒരാൾ കൂടി റൂമിലേക്ക് വന്നു..

ആഹ് ഡോക്ടർ എന്ന് പറഞ്ഞു നിരഞ്ജൻ എഴുനേറ്റ് അയാൾക്ക് ഷേക്ക്ഹാൻഡ് കൊടുത്തു.

മയക്കത്തിലാണ് നീലിമ… വളരെ ഇമ്പ്രൂവ്മെന്റ് ഉണ്ട് കെട്ടോ നിരഞ്ജൻ ഡോക്ടർ പറഞ്ഞു…

നീലിമ എന്ന പേര് പ്രിയയുടെ മനസ്സിൽ പതിഞ്ഞു..

നിരഞ്ജൻ ഒന്ന് വിളിക്ക്… നീലിമ കണ്ണ് തുറക്കും.. ഡോക്ടർ പറഞ്ഞു

നിലീമാ…. അവൻ പതിയെ അവളുടെ അടുത്തെത്തിയിട്ട് വിളിച്ചു..

രണ്ടാമത്തെ വിളിയിൽ ആ പെൺകുട്ടി ചാടി എഴുനേറ്റു..

ബെഡ്ഷീറ് മാറ്റിയപ്പോൾ ആണ് അവൾ കണ്ടത് നീലിമയുടെ വയർ ചെറുതായി വീർതിരിക്കുന്നത്..

ഈ കുട്ടി ഗര്ഭിയാണല്ലൊ എന്ന് പ്രിയ മനസിലാക്കി..

ദൈവമേ ഇതാണോ നിരഞ്ജൻ പറഞ്ഞ പെൺകുട്ടി..ഒരു നിമിഷം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി..

സച്ചു….. നീ എന്താ വരാൻ വൈകിയതെന്നു ചോദിച്ചു അവൾ നിരഞ്ജന്റെ രണ്ടു തോളത്തും പിടിച്ചു ശക്തമായി കുലുക്കി..

നമ്മുടെ വാവ എന്ന് പറഞ്ഞു അവൾ അവന്റെ കൈ എടുത്തു അവളുടെ വയറിന്മേൽ വെച്ച്..

നിരഞ്ജൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു..

പ്രിയയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി..

അവൾ കട്ടിലിന്റെ കമ്പിയിൽ മുറുക്കെ പിടിച്ചു..

നീലിമ ഒരുപാട് കാര്യങ്ങൾ അവനോട് ചോദിക്കുന്നുണ്ട്, അവൻ അവളോട് ഒരു കൊച്ചുകുട്ടിയോട് എന്ന പോലെ മറുപടിയും പറയുന്നുണ്ട്..

നീലിമ അബ്നോർമൽ ആണോന്നു പ്രിയക്ക് സംശയം തോന്നി..

അപ്പോൾ ആണ് നീലിമ പ്രിയയെ കണ്ടത്…

ഇതാരാ സച്ചു ?അവൾ ചോദിച്ചു..

ഇത് സച്ചൂന്റെ ഭാര്യ ആണ് നീലിമ.. ഡോക്ടർ മറുപടി പറയുകയും നീലിമയുടെ ഭാവം ആകെ മാറി..

മേശയിൽ ഇരുന്ന ഗ്ലാസ് എടുത്ത് നീലിമ പ്രിയയെ ലക്ഷ്യമാക്കി ഒറ്റ ഏറായിരുന്നു.. പ്രിയ ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കിൽ അവളുടെ നെറ്റി പൊട്ടി ചോര ചീന്തിയെനെ..

എടി എന്നലറി വിളിച്ചുകൊണ്ട് നീലിമ പ്രിയയുടെ അടുത്തേക്ക് പോകാൻ ഭാവിച്ചു.. അപ്പോളേക്കും നഴ്‌സ് അവളെ വട്ടം പിടിച്ചു..

ഡോക്ടർ പ്രിയയെം കൂട്ടി പുറത്തേക്ക് പോകാൻ നിരഞ്ജനോട് പറഞ്ഞു..

അവൻ വേഗം പ്രിയയുടെ കൈയിൽ കടന്നു പിടിച്ചു പുറത്തേക്ക് നടന്നു..

സച്ചു പോകല്ലേടാ… എന്നെ ഇട്ടിട്ട് പോകല്ലേടാ… നമ്മുടെ വാവക്ക് ആരാടാ ഉള്ളത്… നീലിമ എന്തൊക്കെയോ വിളിച്ചു കൂവി..

കാർ പാർക്കിങ്ങിൽ വന്നു നിരഞ്ജൻ വണ്ടി സ്റ്റാർട്ട് ആക്കി.. പ്രിയ ഒന്നും മിണ്ടാതെ വണ്ടിയിൽ ഇരിക്കുകയാണ്..

നിരഞ്ജന്റെ മുഖത്തേക്ക് നോക്കിയാ പ്രിയ കണ്ടു.. അവന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നു.. ഏട്ടൻ കരയുകയാണോ.. പ്രിയക്കും ചങ്കു പൊട്ടി..

ഏട്ടൻ പറഞ്ഞ പെൺകുട്ടി ഇതാണോ.. ഒടുവിൽ അവൾ ചോദിച്ചു..

അതെ അവൻ തലയാട്ടി.. അപ്പോളും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു..

ഏട്ടൻ എന്റെ കാര്യം ഓർത്തു വിഷമിക്കേണ്ട.. ആ കുട്ടിയെ ഏട്ടൻ സ്വന്തമാക്കണം… സുബോധം നഷ്ടപെട്ട ആ കുട്ടിയുടെ മനസ്സിൽ നിറയെ സച്ചു എന്നൊരു നാമം മാത്രം ഒള്ളു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പരിണയം – ഭാഗം 1

പരിണയം – ഭാഗം 2

പരിണയം – ഭാഗം 3

പരിണയം – ഭാഗം 4

പരിണയം – ഭാഗം 5

പരിണയം – ഭാഗം 6

പരിണയം – ഭാഗം 7

പരിണയം – ഭാഗം 8

പരിണയം – ഭാഗം 9

പരിണയം – ഭാഗം 10

പരിണയം – ഭാഗം 11

പരിണയം – ഭാഗം 12

Share this story