പരിണയം : PART 14 – അവസാന ഭാഗം

പരിണയം : PART 14 – അവസാന ഭാഗം

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

ഒന്നു നിർത്തുന്നുണ്ടോ പ്രിയാ… വാ തുറന്നാൽ പറയുന്നതു എന്നെ ഉപേക്ഷിക്കൂ, ഞാൻ പൊയ്‌ക്കോളം എന്നാണ്.. ഒന്ന് മതിയാക്കി കൂടെ പ്രിയേ..നിരന്ജൻ പ്രിയയയെ നോക്കി പറഞ്ഞു..

പിന്നെ ഞാൻ എന്താണ് പറയേണ്ടത്…. എന്നെ സ്വീകരിക്കണംന്ന് ഏട്ടനോട് പറയാൻ ഉള്ള യോഗ്യത എനിക്കില്ലന്നു ഇന്ന് ആണ് മനസിലായത്.. പ്രിയ പറഞ്ഞു.. പക്ഷെ ഇപ്പോൾ പ്രിയ കരയുന്നില്ല… അവളുടെ ശബ്‌ദം ഇടറിയുമില്ല…

ചോദിക്കുന്നത് തെറ്റാണെങ്കിൽ ഏട്ടൻ ക്ഷമിക്കണം.. എന്തുകൊണ്ടാണ് ഏട്ടനും നീലിമയും ഒന്നിച്ചു കഴിയാഞ്ഞത്… പ്രിയ അവന്റെ മുഖത്തേക്ക് നോക്കി..

താൻ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ…

അതൊക്കെ പറയണമെങ്കിൽ കുറച്ചു പിന്നോട്ട് പോകണം പ്രിയാ.. നിരഞ്ജൻ ഒന്നു നെടുവീർപെട്ടു..

ബാംഗ്ലൂരിൽ ആയിരുന്നു ഞാൻ എൻജിനീറിംഗിന് ചേർന്നത്.. അവിടെ ത്രയംബിക വല്യമ്മയുടെ അനുജത്തിയുടെ വീട്ടിൽ നിന്ന് ആയിരുന്നു ഞാൻ പഠിച്ചത്..

ആദ്യമായി കോളേജിൽ ചെന്ന എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്തായിരുന്നു നീലിമ വാസുദേവ്… തന്നെ പോലെ അവളും നൃത്തത്തിലും, സംഗീതത്തിലും ഒക്കെ നല്ല കഴിവുള്ള ഒരു കുട്ടിയായിരുന്നു അവളും… എല്ലാവര്ക്കും പ്രിയപ്പെട്ടവൾ ആയിരുന്നു നീലിമ, നന്നായിട്ട് പഠിക്കുകയും ചെയ്യുമായിരുന്നു അവൾ… എന്നോട് എന്തോ വല്ലാത്ത സ്നേഹം ആയിരുന്നു അവൾക്ക്.

എല്ലാവരും ഞങളെ സംശയ ദൃഷ്ടിയോടെ നോക്കുമ്പോളും അവൾക്ക് ഞാൻ പിറക്കാതെ പോയ ഒരു കുടപിറപ്പ് ആയി മാറുകയായിരുന്നു.. എന്റെ ദേവികയേം, രേണുവിനേം പോലെയേ ഞാൻ അവളെ കണ്ടിരുന്നുള്ളൂ..

അവളുടെ ‘അമ്മ ഉണ്ടാക്കി തരുന്ന പുലാവും തൈര് വടയും ഒക്കെ കഴിക്കാൻ ഞാൻ അവളുടെ വീട്ടിൽ പോകുമായിരുന്നു.. അവർക്കെല്ലാം എന്നെ വളരെ സ്നേഹമായിരുന്നു..

അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ എന്നോട് വന്നു ഒരു കാര്യം പറഞ്ഞു, അവളുടെ അമ്മാവന്റെ മകൻ ശിവയ്ക്ക് അവളെ ഇഷ്ടമാണ് എന്ന്.. ശിവ എംബിഎ കഴിഞ്ഞിട്ട് ഒരു കമ്പനിയിൽ മാനേജർ ആയിട്ട് വർക്ക് ചെയുവാണ്… അവനു ഒരു സഹോദരിയും അമ്മയും മാത്രമേ ഒള്ളു, പണ്ട് മുതൽ ശിവക്ക് അവളെ നോട്ടം ഉണ്ടായിരുന്നു എന്നും, അപ്പോൾ ശിവയെ കണ്ടാൽ ഒട്ടും ഗ്ലാമർ ഇല്ലായിരുന്നുവെന്നും ഇപ്പോൾ അവൻ ഒരു ഫ്രീക്കൻ പയ്യൻ ആയി മാറിയെന്നും ഒക്കെ അവൾ പറഞ്ഞു… അങ്ങനെ എല്ലാം അവൾ ശിവയെ കുറിച്ചു വാചാലയായി….എന്റെ അഭിപ്രായം ആരായാൻ ആയിരുന്നു അവൾ ഈ കാര്യങ്ങൾ അവതരിപ്പിച്ചത്..

ഞാൻ നോ പറഞ്ഞാലും നീലിമയ്ക്ക് ശിവയെ പിരിയാൻ സാധിക്ക്ല്ല എന്ന് അവളുടെ വാക്കുകളിൽ കൂടി എനിക്കറിയാമരുന്നു…

അങ്ങനെ ചുരുങ്ങിയ നാൾ കൊണ്ട് അവരുടെ പ്രണയം പൂത്തു തളിർത്തു..

പല സ്ഥലങ്ങളിലും അവർ രണ്ടുപേരും കറങ്ങി നടന്നു… അവർ ആസ്വദിക്കുക ആയിരുന്നു ആവരുടെ പ്രണയകാലഘട്ടം…

നമ്മുടെ നാട് പോലെ അല്ല പ്രിയേ.. ബാംഗ്ലൂരിൽ ഒക്കെ രാത്രിയിലും പെൺകുട്ടികൾ പകൽ നടക്കുന്നത് പോലെ ആണ് നടക്കുന്നത്..

അങ്ങനെ ഞങളുടെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു…. ഞാൻ ഇടക്ക് എല്ലാം നീലിമയെ ഫോണ്ചെയും, വിശേഷങ്ങൾ പങ്കു വെയ്ക്കും…. അങ്ങനെ ഞങളുടെ സൗഹൃദം ഇടക്ക് ഒക്കെ ചെറുതായി ചുരുങ്ങി…

ശിവയും ആയിട്ടുള്ള ബന്ധം വീട്ടിൽ അറിഞ്ഞ നീലിമയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതം പറഞ്ഞു…
അവരുടെ വിവാഹം വരെ ഉറപ്പിച്ചു കഴിഞ്ഞു..

അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്ക് ബാംഗ്ലൂർ പോകേണ്ട ആവശ്യം ഉണ്ടായി.. അവളെ വിളിച്ചറിയിച്ചപ്പോൾ അവൾക്ക് എന്നെ കാണണമെന്ന് പറഞ്ഞു.. അതുകൊണ്ട് അവളെ വിളിക്കണംന്ന് പറഞ്ഞു..

ഞാൻ എന്റെ ആവശ്യങ്ങൾ ഒക്കെ കഴിഞ്ഞു പ്രിയയെ വിളിച്ചു.. അവളോട് ഞാൻ പറഞ്ഞു രാത്രി 10മണി ആകുമ്പോൾ സ്ട്രീറ്റ്ഇൽ വന്നു നിൽക്കാൻ പറഞ്ഞു..

അങ്ങനെ എന്നെ കാണുവാൻ വേണ്ടി അവൾ കാത്തുനിൽക്കുക ആയിരുന്നു..

ഒരു ഓട്ടോ വന്നപ്പോൾ അതിൽ കയറി അവൾ ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വരാൻ ആയിരുന്നു തീരുമാനിച്ചത്..

ഓട്ടോ വിജനമായ സ്ഥലത്തു എത്തിയപ്പോൾ ടയർ പഞ്ചറായി കിടക്കുകയാണെന്ന് അവൾ എന്നെ വിളിച്ചു പറഞ്ഞു…

വേറെ ഓട്ടോ കിട്ടിയില്ലങ്കിൽ നീ തിരിച്ചു പൊയ്ക്കോളാൻ ഞാനവളോട് പറഞ്ഞതാ…

അവൾ ഓക്കേ പറഞ്ഞു ഫോൺ വെച്ച്…

പിറ്റേ ദിവസം വാർത്ത കണ്ടപ്പോൾ ആണ് ഞാൻ ഞെട്ടിയത്…

നീലിമയെ ആരോ ഒരാൾ റേപ്പ് ചെയ്തു, അത്യാസന്ന നിലയിൽ അവൾ ഹോസ്പിറ്റലിൽ ആണെന്ന്… ശരിക്കും ഞാൻ വിറച്ചുപോയി..

ഞൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. അവിടെ ചെന്നപ്പോൾ മീഡിയാസ് എല്ലാം ഉണ്ട്.. നീലിമയുടെ അമ്മയും അച്ചനും എല്ലാം കണ്ണീരോടെ നിൽക്കുന്നു…ആർക്കും കാണാൻ പോലും പറ്റില്ലായിരുന്നു അവളെ..

ഒരു മാസം എടുത്തു അവൾക്ക് ശരിക്കും ബോധം പോലും വരാൻ.. പക്ഷെ ഒരു മാനസികരോഗിയെ പോലെ ആയിരുന്നു പിന്നീട് അവൾ…

എന്നെ കാണുവാൻ ഉള്ള ആവേശത്തിൽ അവൾ അപ്പോൾ അതുവഴി വന്ന ഒരു കാറിനു കൈ കാണിച്ചു.. അതിൽ കയറി അവൾ പോന്നു..

ആ ആട്ടോകാരൻ പറഞ്ഞാണ് കാർ നമ്പറും അതിന്റെ ഉടമസ്ഥനെയും പിടിച്ചത്. അവിടെ തന്നെ ഉള്ള ഏതോ ഒരു വലിയ വീട്ടിലെ പയ്യനായിരുന്നു ഇത് ചെയ്തത്.. . ഇതറിഞ്ഞ നീലിമയുടെ സഹോദരൻ പോയി അവനെ കോഫിഷോപ്പിൽ കയറിയപ്പോൾ കൊലപ്പെടുത്തി… തന്റെ പെങ്ങളുടെ ജീവിതം കളഞ്ഞ അവനെ കൊന്നിട്ട് അയാൾ പോയി പോലീസിൽ കീഴടങ്ങി..

പിന്നീട് ആണ് അറിഞ്ഞത് നീലിമയെ റേപ്പ് ചെയ്ത ആ ചെറുപ്പക്കാരൻ ആ വീട്ടിലെ ഒരേ ഒരു മകൻ ആയിരുന്നു എന്ന്.. ആ അച്ഛനും അമ്മയ്ക്കും ഒരുപാട് വർഷങ്ങൾ കൂടി ഉണ്ടായതാണ് ആ മകൻ…

അങ്ങനെ ഓരോ ദുരന്തങ്ങൾ അവർക്ക് ഒന്നിന് പിറകെ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു.. നീലിമയുടെ അച്ഛനും അമ്മയും കൂടി മകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ തിരുപ്പതിക്ക് പോയതായിരുന്നു.. അവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട്, ഒരു ട്രാക്ടറും ആയിട്ട് കൂട്ടി ഇടിച്ചു രണ്ടുപേരും സംഭവസ്ഥലത്തു വെച്ച് മരണപെട്ടു.. ഇതൊന്നും അറിയാതെ പാവം നീലിമ ആശുപത്രി കിടക്കയിലും..

അവൾ പ്രെഗ്നന്റ് ആണെന്ന് പിന്നീടറിഞ്ഞപ്പോൾ അവർ വീണ്ടും സങ്കടകടലിലേക്ക് താഴ്ന്നു പോയി..

ഇതിനേക്കാൾ എല്ലാം ഞങളെ പരീക്ഷിച്ചത് ശിവ ആയിരുന്നു.. അവൻ ദുബായിലേക്ക് അവന്റെ കൂട്ടുകാരൻ വഴി ഒരു ജോലി റെഡി ആക്കി പോയി.. അവനെ കുറ്റം പറയാൻ പറ്റുല്ലലോ..

എന്നെ കാണുവാൻ വേണ്ടി കാത്തുനിന്ന പാവം നീലിമയ്ക്ക് ഇങ്ങനെ സംഭവിച്ചത് ഞാൻ കാരണമായിരുന്നു… അത് എന്നെ ഒരുപാട് സങ്കടപ്പെടുത്തി..

വിവാഹ സ്വപ്നങ്ങൾ കണ്ടു കഴിഞ്ഞ നീലിമ ഒരു മനസികരോഗിയെ പോലെ ആയിരിന്നു പിന്നീട് പെരുമാറിയത്… ്..

ഇപ്പോൾ അവൾക്ക് ഈ ലോകത്തു ആരുമില്ല….

അവളുടെ ഉപബോധമനസിൽ പക്ഷെ സച്ചു, സച്ചു എന്നൊരു നാമം മാത്രമേ ഒള്ളു.. ഞാൻ ആണ് അവളുടെ കുഞ്ഞിന്റെ അച്ഛൻ എന്നാണ് അവളുടെ വിചാരം.. ഇതെല്ലം പിന്നെ ഡോക്ടറുടെ ഒരു ട്രീറ്റ്മെന്റ് കൂടിയാണ്.. അദ്ദേഹം നിരന്തരം അവളെ അങ്ങനെ പഠിപ്പിച്ചു വെച്ചിരിക്കുകയാണ്… അവളുടെ ഊണിലും ഉറക്കത്തിലും എല്ലാം ഞാൻ മാത്രം ആണ് ഉള്ളത്..

നിരഞ്ജന്റെ ശബ്‌ദം വിറച്ചു..

ഈ കാര്യങ്ങൾ എല്ലാം ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞതാ.. അവർ എല്ലാവരും ഹോസ്‌പിറ്റലിൽ വന്നു നേരിട്ട് കണ്ടതാ.. എന്നിട്ട് ആണ് അമ്മ എന്നെകൊണ്ട് ഇങ്ങനെ ഒരു വേഷം കൂടി കെട്ടിച്ചത്..

ഞാൻ അമ്മയോട് പറഞ്ഞതാ അവൾ എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും, എന്നിട്ടാകാം വിവാഹം എന്ന്, പക്ഷെ ‘അമ്മ ഭയന്ന് പോയി എന്താന്നുവെച്ചാൽ ഇനി നീലിമ എന്നെ വിട്ടു പോയില്ലെങ്കിലോ എന്നു.. കാരണം അവൾക്ക് അമ്മയും അച്ചനുമെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞു.. അതാണ് അമ്മ പ്രിയയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്…

നിരഞ്ജൻ പറഞ്ഞുനിർത്തി… പ്രിയ കണ്ണീരോടെ ഇരിക്കുകയാണ്… ആ പാവം പെൺകുട്ടിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത് എത്ര പെട്ടന്ന് ആണ്.. തന്നെ പോലെ ഒരു പെൺകുട്ടിയാണ് നീലിമയും…അവളും ഇപ്പോൾ അനാഥയാണ്, സഹോദരൻ ഉള്ളത് ജയിലിലും… അവൾക്ക് ഇത് ഒൻപതാം മാസം ആണെന്ന് ഡോക്ടർ പറഞ്ഞു പ്രിയ കേട്ടിരുന്നു.. പ്രിയക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല…

നിരഞ്ജൻ എത്ര പാവം ആണെന്നും പ്രിയ ഓർത്തു….

ഇതൊക്കെ കൊണ്ടാണ് ആ പാവം തന്നെ അകറ്റി നിറുത്തിയത്..

ആ കൂടെ ഉള്ള സ്ത്രീ ആരാണെന്നു അറിയുമോ നിനക്ക് അവൻ പ്രിയയോട് ചോദിച്ചപ്പോൾ ഇല്ലെന്നു അവൾ തലയാട്ടി..

അത് അവളെ റേപ്പ് ചെയ്ത പയ്യന്റെ അമ്മയാണ്.. അവർ ആണ് നീലിമയെ ശുശ്രുഷയ്ക്കുന്നത്.. സ്വന്തം മകന്റെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ വളരുന്നത്.. അതാവും അവർ നീലിമയെ നോക്കുന്നത്.. എങ്ങനെ ആണ് അവർ ഇവിടെ അരിഞ്ഞുകെട്ടു വന്നതെന്ന് എനിക്ക് അറിയില്ല… അവൻ പറഞ്ഞു…

ഇനി നീലിമയ്ക്ക് മറ്റൊരു ജീവിതം ഉണ്ടോ ഏട്ടാ പ്രിയ ചോദിച്ചു…

ആര് സ്വീകരിക്കും പ്രിയാ അവളെ നീ തന്നെ പറ.. നിരഞ്ജൻ പ്രിയയെ നോക്കി..

ഏട്ടന് സമ്മതം ആണെങ്കിൽ നീലിമയെ ഏട്ടൻ സ്വീകരിക്കു… പ്രിയ അവളുടെ വിഷമം കടിച്ചമർത്തി പറഞ്ഞു..

നിരഞ്ജൻ പ്രിയയുടെ മുഖത്തേക്ക് നോക്കി.. അവൾ മുഖം താഴ്ത്തിയപ്പോൾ അയാൾ അവളുടെ താടിപിടിച്ചുയർത്തി…

പ്രിയയ്ക്ക് കഴിയുമോ എന്നെ വിട്ടുപോകാൻ അവൻ ചോദിച്ചു…

കഴിയും ഏട്ടാ… ആ പാവം പെൺകുട്ടിയുടെ കരച്ചിൽ എന്റെ മനസിൽ തേങ്ങുന്നു…പ്രിയ പതറാതെ പറഞ്ഞു..

നിരഞ്ജൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..

ഇല്ല…. എനിക്ക് കഴിയില്ല പ്രിയ.. നിന്നെ ഉപേക്ഷിക്കാനെനിക്ക് കഴിയില്ല. നീ എന്റേതാണ്.. നീ ഇല്ലാതെ ഇനി ഈ നിരഞ്ജൻ ഇല്ലാന്ന് അവനു ഉറക്കെ വിളിച്ചു പറയണംന്ന് തോന്നി…

പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു.. ഡോക്ടർ ആണ് വിളിക്കുന്നത്..

എത്രയും പെട്ടന്ന് നിരഞ്ജനോട് ഹോസ്പ്പിറ്റലിൽ വരാൻ പറഞ്ഞിട്ട് ഡോക്ടർ ഫോൺ വെച്ച് കഴിഞ്ഞു..

എന്തോ ആപത്തു സംഭവിച്ചെന്ന് അവനു തോന്നി..

അവൻ പ്രിയയെം കൂട്ടി കാറും എടുത്ത് പാഞ്ഞു..

ഹോസ്പിറ്റലിൽ ചെന്നപ്പോൾ കണ്ട ആളെ കണ്ടു നിരഞ്ജൻ അവനെ തന്നെസൂക്ഷിച്ചു നോക്കി..

താടിയൊക്കെ വളർത്തിയ ഒരു ചെറുപ്പക്കാരൻ ഡോക്ടറുടെ മുറിയിൽ..

ശിവ….. നിരഞ്ജൻ അവനെ പതിയെ വിളിച്ചു…

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ശിവയെ കണ്ടു നിരഞ്ജൻ അന്തം വിട്ടു നിൽക്കുകയാണ്..

നിരഞ്ജൻ ഇരിക്ക….ഡോക്ടർ പറഞ്ഞു…

നിരഞ്ജന് പക്ഷെ ഇരിക്കാൻ കഴിഞ്ഞില്ല, അവനു ആകെ ടെൻഷൻ ആണ്..

ശിവ….. അവൻ മടങ്ങി വന്നിരിക്കുന്നു….

ആഹ് നിരഞ്ജൻ പ്ലീസ് സിറ്റ്ഡൌൺ മാൻ എന്ന് ഡോക്ടർ വീണ്ടും പറഞ്ഞപ്പോൾ അവൻ പതിയെ ഇരുന്നു…

നിരന്ജൻ ഞാൻ ഇയാളോട് ഒരു രഹസ്യം ഒളിപിിച്ചു വെച്ച് കെട്ടോ.. ശിവ ഇടക്ക് ഒക്കെ എന്നെ വിളിച്ചു നീലിമയെ കുറിച്ച് തിരക്കയുമായിരുന്നു…

അത് രോഗ വിവരം അറിയുവാൻ വേണ്ടി മാത്രം ഉള്ള അന്വഷണം ആയിട്ടാണ് ഞാൻ കരുതിയത്.. ഞാൻ എല്ലാ കര്യങ്ങളും നിരഞ്ജൻ വിളിക്കുമ്പോൾ പറയും പോലെ ശിവയോടും പങ്കു വെച്ചു.. ഇതെല്ലം നിരഞ്ജനോട് പറയാൻ ഞാൻ പല പ്രാവിശ്യം തുടങ്ങിയതാണ്.. പക്ഷെ എന്തോ എന്റെ മനസ് വിലക്കി എന്നെ..

ഇന്ന് ഞാൻ ശിവയോട് ഇവിടെ വരാൻ വിളിച്ചു പറഞ്ഞു… അങ്ങനെ എത്തിയതാണ് ശിവ.. ഡോക്ടർ പറഞ്ഞു നിർത്തി..

ശിവ പതിയെ തല ഉയർത്തി..

നീലിമക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഒരു നിമിഷം ഞാനും സ്വാർത്ഥനായി…അങ്ങനെ ഞാൻ ഇവിടുന്നു മാറിയത്..പക്ഷെ അപ്പച്ചിയും അങ്കിളും മരിച്ചു എന്നറിഞ്ഞ ഞാൻ തിരികെ എത്തിയപ്പോൾ ആണ് നീലിമ അബ്നോർമൽ ആണെന്ന് പോലും അറിയുന്നത്.. ഈ അവസ്ഥയിൽ ഇനി നീലിമയെ പിരിയാൻ സാധിക്കില്ല എന്നു ഞാൻ തീരുമാനിച്ചു… വീട്ടിൽ അച്ഛനും അമ്മയ്ക്കും അവളെ ഞാൻ വിവാഹം കഴിക്കാൻ സമ്മതം അല്ല എന്ന് അവർ പല വട്ടം പറഞ്ഞു.. എന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവർ സമ്മതം മൂളി..പക്ഷെ ഒരു ഡിമാൻഡ് വെച്ച്.. നീലിമയെ സ്വീകരിച്ചോ, പക്ഷെ ആ കുഞ്ഞു വേണ്ടന്നു.. ഞാൻ ഒരുപാട് പറഞ്ഞെങ്കിലും അവർ അതിനുമാത്രം സമ്മതിച്ചില്ല..

അങ്ങനെ ഞാൻ പിന്നെ കണ്ടെത്തിയതാണ് ശോഭ ആന്റിയെ..അവർ നീലിമയെ റേപ്പ് ചെയ്ത പയ്യന്റെ ‘അമ്മ ആണ്.. മകൻ നഷ്ടപെട്ട അവർക്ക് ഇനിയാകെ ഉള്ളത് ഈ കുഞ്ഞാണ്.. അവർ അന്ന് മുതൽ ഈ നിമിഷം വരെ നീലിമയുടെ അടുത്ത് നിന്നും മാറാതെ നില്കുകയാണ്, ഒരു അമ്മയെ പോലെ ശുശ്രുഷിക്കുക ആണ്.. കുഞ്ഞിനെ കൊടുത്തിട്ട് ഞാൻ എന്റെ നീലിമയും ആയിട്ട് പോകും ഇവിടെനിന്നു.. അവളെ കൊണ്ടുപോയി ചികിൽസിക്കും ഞാൻ ശിവ പ്രതീക്ഷയോടെ പറഞ്ഞു..

നിരഞ്ജന്റെ വിവാഹം കഴിഞ്ഞതും ഇന്ന് ഇങ്ങോട്ട് വരുന്നതു എല്ലാം ഡോക്ടർ എന്നെ വിളിച്ഛ് പറഞ്ഞു.. അങ്ങനെ വന്നതാണ് ഞാൻ..,ശിവ പറഞ്ഞുനിർത്തി..

നിരഞ്ജൻ വലിയവനാണ്..അല്ലെങ്കിൽ താൻ ഇങ്ങനെ ഒക്കെ നീലിമയെ നോക്കാൻ വരില്ലായിരുന്നു…ഒരു കൂടപ്പിറപ്പിനെ പോലെ താൻ നീലിമയെ നോക്കി…

ശിവ എഴുനേറ്റ് പ്രിയയുടെ അടുത്തേക്ക് വന്നു..

നിരഞ്ജൻ ഡോക്ടർ സാറിനോട് പറഞ്ഞത് എന്താണെന്നു അറിയാമോ… ഇവന് പ്രിയയെ ഉപേക്ഷിക്കാൻ സാധിക്കില്ല എന്ന്, മരണത്തിലായാലും ജീവിതത്തിൽ ആയാലും അവന്റെ കൂടെ പ്രിയ വേണമെന്ന്.. താനില്ലാതെ ഒന്ന് ശ്വാസം വിടാൻ പോലും നിരഞ്ജന് സാധിക്കില്ലെന്ന്… അതുകൊണ്ടാണ് ഞാൻ പെട്ടന്ന് ഇങ്ങോട്ട് വന്നത്…

നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുക… നീലിമയ്ക്ക് ഈ ഞാൻ ഉണ്ട്… എന്നെ വിശ്വസിക്കുക എന്നും പറഞ്ഞു ശിവ നിരഞ്ജന്റെ കൈ പിടിച്ചു കുലുക്കി..എല്ലാം കഴിഞ്ഞു തന്റെ മുൻപിൽ വരാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.. പക്ഷെ പ്രിയ നമ്മളെ വേഗം മീറ്റ് ചെയ്യിപ്പിച്ചു കെട്ടോ ശിവ ചിരിച്ചു..

അങ്ങനെ അവരോട് യാത്ര പറഞ്ഞു നിരഞ്ജനും പ്രിയയും അവിടെ നിന്ന് ഇറങ്ങി..

തിരികെ വരും വഴി പ്രിയ ഗുരുവായൂരപ്പനോട് കോടാനുകോടി നന്ദി പറഞ്ഞു.. തന്റെ കണ്ണനെ തനിക്ക് തന്നില്ലേ തന്റെ ഉണ്ണിക്കണ്ണൻ… അല്ലെങ്കിലും ഗുരുവായൂരപ്പൻ അങ്ങനെയാ ഇഷ്ടമുള്ളവരെ പരീക്ഷിക്കും..കണ്ണന് ഇഷ്ടമുള്ളിടത്തോളം…

തിരികെ റൂമിൽ എത്തിയപ്പോൾ വൈകിയിരുന്നു.. രണ്ട് പേരും ഒരുപാട് ഷോപ്പിംഗ് ഒക്കെ നടത്തി..

പ്രിയ…..അവൻ വിളിച്ചു… അവൾ തല ഉയർത്തി നോക്കി.. എനിക്കറിയായരുന്ന നീ എന്റേതാണെന്നു എന്നും പറഞ്ഞ് അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു..

ഓഹ് പിന്നേ…ഏട്ടൻ നുണ പറയുവാ…എനിക്ക് ഇതുവരെ എന്നിട്ട് ഒരു ഉമ്മ പോലും തന്നിലലോ ഏട്ടൻ..

നിരഞ്ജൻ ഒരു കള്ളചിരി ചിരിച്ചു…

എന്താ ഏട്ടൻ ചിരിക്കുന്നത?് അവൾ ചോദിച്ചു

അവൻ രണ്ട് കൈകൊണ്ടും അവളെ കെട്ടിപിടിച്ചു തന്നിലേക്ക് അടുപ്പിച്ചു എന്നിട്ട് പറഞ്ഞു…. എന്റെ പ്രിയതമേ ഇയാൾക്ക് ഞാൻ ഉമ്മ നേരത്തെ തന്നതാണ് കെട്ടോ. .നീ പനിയായിട്ട് നിലത്തു കിടന്നുറങ്ങിയില്ലേ, അപ്പോൾ ഞാൻ ഞാൻ നിന്നെ എടുത്തു കട്ടിലിൽ kiടത്തിയപ്പോൾ നിന്നെ ഒന്ന് ഉമ്മ വെയ്ക്കാൻ ഞാൻ മറന്നില്ല….

നിരഞ്ജന്റെ നെഞ്ചിൽ കിടന്നു പ്രിയ ഒരുപാട് കരഞ്ഞു അവളുടെ സങ്കടവും സന്തോഷവും എല്ലാം തീരുവോളം..

ഇനി നിന്റെ കണ്ണ് നിറയരുത് പ്രിയ,,, 22,വര്ഷം നീ കരഞ്ഞില്ലേ എന്ന് പറഞ്ഞു നിരഞ്ജൻ അവളെ ചേർത്തുപിടിച്ചു…

ഏട്ടാ എന്താ ഇപ്പോൾ പെട്ടന്നൊരു തീരുമാനം… ഗുരുവായൂർ അമ്പലത്തിലേക്ക് പോകും വഴി പിറ്റേദിവസം പ്രിയ ചോദിച്ചു…

അത് ഞാൻ അവിടെ ചെന്നിട്ട് പറയാം.. നിരഞ്ജൻ ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..

അമ്പലനടയിൽ പോയി രണ്ടുപേരും കണ്ണനോട് പ്രാർത്ഥിച്ചു.. ഇവിടെ വെച്ചാണ് ഭഗവൻ തങ്ങളെ കൂട്ടിയോജിപ്പിച്ചത്… ആ കണ്ണനോട് അവർ രണ്ടും കരഞ്ഞു പ്രാർത്ഥിച്ചു…

ഏട്ടൻ ശയനപ്രദക്ഷിണം നടത്താൻ രസീതെടുത്തോ… അവന്റ കൈയിലെ രസീത് കണ്ടു അവൾ ചോദിച്ചു…

നിരഞ്ജൻ ഒരു മുണ്ടുടുത്തു കൊണ്ട് ശയനപ്രദക്ഷിണം വെയ്ക്കാൻ തയ്യാറായി..

നിറകണ്ണുകളോടെ പ്രിയ അവന്റെ കൂടെ നിന്നു…

എന്താ ഏട്ടാ പെട്ടന്നൊരു തീരുമാനം… നേർച്ച പൂർത്തിയാക്കിയപ്പോൾ പ്രിയ ചോദിച്ചു.

അത് നിന്റെ കഴുത്തിൽ താലി താലിചാർത്തിയപ്പോൾ ഞാൻ നേർന്ന നേർച്ചയാണ് നിന്നെ എനിക്കു തന്നാൽ ആ നിമിഷം ഇവിടെ വന്നു ഞാൻ ഈ നേര്ച്ച നടത്താം എന്ന് .. ഗുരുവായൂരപ്പൻ എനിക്ക് നിന്നെ തന്നില്ലേ അതുകൊണ്ട് ആണ് ഇങ്ങോട്ട് ഓടി ഞാൻ വന്നത്..

ഇനി വേറെ നേർച്ച വല്ലതും ഉണ്ടോ ഏട്ടാ..പ്രിയ ചോദിച്ചു..

യെസ് പ്രിയക്കുട്ടി, ഇന്നേക്ക് കൃത്യം പത്താംമാസം എനിക്കൊരു കുഞ്ഞിനെ തന്നാൽ ഇവിടെ വന്നു കുഞ്ഞിന്റെ ആദ്യചോറൂണ്‌…. എന്നും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ചേർത്പിടിച്ചു…

അവസാനിച്ചു

(നിരന്ജനെയും പ്രിയയെയും ഹൃദയത്തിൽ സ്വീകരിച്ച എല്ലാ പ്രിയസുഹൃത്തുക്കൾക്കും എന്റെ നന്ദി അറിയിക്കുന്നു…. എന്റെ മനസ്സിൽ വന്ന ഒരു കഥ ആണ് ഇത്…അത് നിങ്ങളുടെ മുൻപിൽ നന്നായി അവതരിപ്പിച്ചു എന്ന് വിചാരിക്കുന്നു .കഥ ഇഷ്ട്ടമായിന്നു വിശ്വസിച്ചോട്ടെ…)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പരിണയം – ഭാഗം 1

പരിണയം – ഭാഗം 2

പരിണയം – ഭാഗം 3

പരിണയം – ഭാഗം 4

പരിണയം – ഭാഗം 5

പരിണയം – ഭാഗം 6

പരിണയം – ഭാഗം 7

പരിണയം – ഭാഗം 8

പരിണയം – ഭാഗം 9

പരിണയം – ഭാഗം 10

പരിണയം – ഭാഗം 11

പരിണയം – ഭാഗം 12

പരിണയം – ഭാഗം 13

Share this story