ഋതുസാഗരം: PART 18

ഋതുസാഗരം: PART 18

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

ദിവസങ്ങൾ ഒത്തിരി കടന്നുപോയി….ആ കലാലയ വർഷത്തിലെ ഓണവും ക്രിസ്തുമസും ന്യൂ ഇയറും വാലന്റൈൻസ് ഡേയും എല്ലാം ഓർമ്മകൾ മാത്രമായി തീർന്നു….ഫെബ്രുവരി മാസം പകുതിയോളം കഴിഞ്ഞിരിക്കുന്നു..കൃത്യമായി പറഞ്ഞാൽ ഇന്നു ഫെബ്രുവരി 20. ഒരു മാസം കൂടി കഴിഞ്ഞാൽ ഋതുവും കൂട്ടുകാരും ആ കലാലയത്തിൽ നിന്നും പടിയിറങ്ങുകയാണ്. ഒരു ജന്മം മനസ്സിൽ സൂക്ഷിക്കാൻ ഉള്ള ഓർമ്മകളും സൗഹൃദങ്ങളുമായി അവരോരുത്തരും അതിനു ശേഷം അവരുടേതായ ലോകങ്ങളിലേക്ക് ചേക്കേറും.

ഇത്രയും ദിവസങ്ങൾ കൊണ്ടു എന്തൊക്കെ സംഭവിച്ചു എന്നു ചോദിച്ചാൽ ഒത്തിരി ഉണ്ട് പറയാൻ. ഏറ്റവും വലിയ വിശേഷം ഋതു ഒരു അപ്പച്ചി ആകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ്…അതേ ഋഷിക്കും ധന്യയ്ക്കും ഒരു കുഞ്ഞു പിറക്കാൻ പോകുന്നു…ഇപ്പോൾ മൂന്നു മാസം ആയി ധന്യയ്ക്കു. പക്ഷേ പുതിയ കുഞ്ഞുവാവയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അക്ഷമയോടെ കാത്തിരിക്കുന്നത് ഋതു ആണ്. എപ്പോഴും വരാൻപോകുന്ന കുഞ്ഞുവാവയെ കുറിച്ചുള്ള സ്വപ്നങ്ങളിൽ ആണ് നമ്മുടെ വാവ.

വീട്ടുകാർക്കു ഒരു പുതിയ അതിഥി വരാൻ പോകുന്നു എന്ന സന്തോഷം ഉണ്ട്… പക്ഷേ ഋതുവിന്റെ ഇരുപത്തിരണ്ടാം പിറന്നാൾ അടുക്കുന്നത്തിന്റെ ടെൻഷനും അവരിൽ ഉണ്ട്‌. ജാതകം എപ്പോഴും ഒന്നും സത്യം ആകാറില്ല. ഋതുവിന്റെ കാര്യത്തിൽ അങ്ങനെ ജാതകദോഷം തെറ്റാകാൻ അവർ മനസ്സുരുകി പ്രാർഥിക്കുന്നുണ്ട്.

ചഞ്ചലയും രുദ്രനും ഇപ്പോഴും പ്രണയിച്ചു നടക്കുന്നു. കൊച്ചിയിൽ ജോലി ആയതു കൊണ്ടു എപ്പോഴും കാണാൻ പറ്റാറില്ല…അതിനു പകരം നിർത്താതെ ഉള്ള ഫോൺ വിളിയാണ് അവരുടെ ആയുധം. വീക്കെൻഡിൽ അവൻ നാട്ടിൽ എത്തും വരെ ചഞ്ചലയ്ക്കു വല്ലാത്ത ടെൻഷൻ ആണ്. അവളുടെ ടെൻഷൻ കണ്ടാൽ തോന്നും രുദ്രൻ അവളുടെ കാമുകൻ അല്ല മറിച്ചു സ്വന്തം മകൻ ആണെന്ന്…പിന്നെ ഇരുവരെയും ഒന്നിപ്പിച്ചപ്പോൾ ഋതു പറഞ്ഞിരുന്നില്ലേ ‘ഏട്ടനു കിട്ടിയതു ഒരു ഒട്ടകപക്ഷിയെ ആണെന്ന്.’ അതിന്റെ രഹസ്യം എന്താന്ന് ഇന്നു രുദ്രനു നന്നായി അറിയാം…ദേഷ്യം വന്നാൽ കാലുകൊണ്ടു ചവിട്ടുന്ന സ്വഭാവം ഉണ്ട് ചഞ്ചലയ്ക്കു. ആ ചവിട്ടിനു വല്ലാത്ത വേദനയുമാണ്…അതു അറിയുന്നത് കൊണ്ടാണ് ഋതു അന്ന് അവളെ ഒട്ടകപക്ഷിയുമായി ഉപമിച്ചത്.

സാഗറിന്റെയും വർണ്ണയുടെയും കാര്യത്തിൽ വലിയ പുരോഗതി എന്നു പറയാൻ ഒന്നും തന്നെ സംഭവച്ചിട്ടില്ല.. പലപ്പോഴും ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കുമെങ്കിലും തുറന്നൊരു പ്രണയത്തിലേക്ക് ഇന്നോളം അതു എത്തിയിട്ട് ഇല്ല…പക്ഷേ ഇരുവരും കണ്ണുകൾ കൊണ്ടു കഥപറയുന്നതു ഋതു ഇടയ്ക്കൊക്കെ ശ്രദ്ധിക്കാറുണ്ട്…സാഗറും ഋതുവും തമ്മിൽ പണ്ടത്തെക്കാൾ ഗാഢമായ സൗഹൃദം ഇന്നും നിലനില്ക്കുന്നുണ്ട്…അതൊരിക്കലും ഇനി പ്രണയത്തിലേക്ക് വഴുതി വീഴുകയും ഇല്ല. കാരണം ഉള്ളിന്റെ ഉള്ളിൽ ആ കള്ള കൃഷ്ണന്റെ മനസ്സിൽ വർണ്ണ എന്ന രുഗ്മിണി സ്ഥാനം നേടിയിരിക്കുന്നു. അല്ല… അങ്ങനെ ഒരു സ്ഥാനം ഋതു എന്ന രാധ ഉണ്ടാക്കി കൊടുത്തിരിക്കുന്നു..

വിഷ്ണു… അവന്റെ മനസ്സിൽ ഇന്നും ഋതുവിനോട് അടങ്ങാത്ത പകയാണ്…നല്ലൊരു അവസരത്തിനായി അവൻ കെണിയൊരുക്കി കാത്തിരിക്കുകയാണ്…അതിനുള്ള ആ നല്ല അവസരവും അവൻ തീരുമാനിച്ചു വെച്ചിട്ടുണ്ട്.

പിന്നെ ഋതുവിന്റെയും Mr. കാണ്ടാമൃഗത്തിന്റെയും കാര്യത്തിൽ മാത്രം യാതൊരു മാറ്റവും ഇല്ല. ഉള്ളിന്റെ ഉള്ളിൽ ഒത്തിരി സ്നേഹം ഒളിപ്പിച്ചു വെച്ചിട്ട് ഇരുവരും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെ യുദ്ധം തന്നെ. പലപ്പോഴും സച്ചു തന്റെ ഇഷ്ടം അവനാൽ കഴിയും വിധം പ്രകടിപ്പിക്കാൻ ശ്രമിച്ചുയെങ്കിലും അപ്പുപ്പൻതാടിയും പെറുക്കി നടക്കുന്ന വാവയ്ക്ക് അതൊന്നും മനസിലായില്ല. നാട്ടുകാരുടെയും കൂട്ടുകാരുടെയും ഒക്കെ പ്രണയം കണ്ടുപിടിക്കുന്ന ആ മിടുക്കിക്കു സ്വന്തം ചെക്കന്റെ മനസ്സ് മാത്രം മനസ്സിലാക്കാൻ കഴിഞ്ഞില്ല…അവൾ ഇപ്പോഴും വൃന്ദ വൃന്ദ എന്ന മന്ത്രം ജപിക്കുകയാണ്… സച്ചു ആണെങ്കിലോ ആ പേരും പറഞ്ഞു അവളെ മാക്സിമം കുശുമ്പ് പിടിപ്പിച്ചു സന്തോഷം കണ്ടെത്തുന്നു… ഇവർ രണ്ടും ഒന്നിക്കാൻ ഇനി എന്തേലും അത്ഭുതം തന്നെ വേണ്ടി വരും.

*******

ഇന്നത്തെ ദിവസത്തിനു ഒരു പ്രത്യേക കൂടിയുണ്ട്…ഇന്നു ആ കാമ്പസിലെ ആർട്സ് ഡേയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസം ആണ്…ഈ ദിവസത്തിനു വേണ്ടിയാണ് വിഷ്ണു കാത്തിരുന്നത്. ഋതുവിന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പാകത്തിന് അവൻ കെണി ഒരുക്കിയ ദിവസം… അവന്റെയും അവന്റെ അച്ഛന്റെയും തന്ത്രങ്ങൾ മനസിലാക്കാൻ പാവം ഋതുവിനു കഴിഞ്ഞില്ല…ആ കെണി പൊട്ടിച്ചെറിയാനും അവൾക്കു സാധിച്ചില്ല.

സമയം ഏകദേശം നാലു ആയി. ഒരുവിധം എല്ലാപരിപാടികളും അവസാനിക്കാറായിരുന്നു…രണ്ടു തിരുവാതിരയും ഒപ്പനയും കൂടി കഴിഞ്ഞാൽ അവസാന ഐറ്റം ആയ സ്കിറ്റ് ആണ്. അഭിനയിക്കാൻ ഒത്തിരി ഇഷ്ടമുള്ള ഋതു കഴിഞ്ഞ രണ്ടു വർഷം ആയി സ്കിറ്റിൽ മുടങ്ങാതെ പങ്കെടുക്കാറുണ്ട്… രണ്ടു പ്രാവിശ്യവും അവളുടെ ടീമിന് ആയിരുന്നു ഫസ്റ്റ്. പക്ഷേ ഈ പ്രാവിശ്യം എന്തുകൊണ്ടോ അവൾ അഭിനയം വിട്ടു തിരക്കഥയിലോട്ട് മാറി. ഈ തവണ എക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ സ്കിറ്റ് എഴുതി തയ്യാറാക്കിയത് ഋതു ആയിരുന്നു….അരങ്ങിൽ വരാതെ അണിയറയിൽ ഇരിക്കാൻ അവൾക്കൊരു ആഗ്രഹം. കൂട്ടുകാർ ആദ്യം സമ്മതിച്ചില്ല എങ്കിലും ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു…പക്ഷേ സ്കിറ്റ് കഴിയും വരെ അവിടെ ഉണ്ടാകും എന്നവൾ കൂട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നു.

വിഷ്ണുവും അവന്റെ വൃത്തികെട്ട രണ്ടു കൂട്ടുകാരും ചേർന്നു കോളേജിലെ പഴയ കെട്ടിടത്തിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു… ഇടയ്ക്കെപ്പോഴോ ഋതു അവരുടെ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറി.

“ഡാ വിഷ്ണു…. ഒരു മാസം കൂടി കഴിഞ്ഞാൽ ആ *%%$മോൾ ഇവിടുന്ന് പോകും….നീ അവൾക്കു എന്തോ പണി കൊടുക്കാൻ പോകുവാന്നു ഒക്കെ വീമ്പു പറഞ്ഞിട്ട് എന്തു പറ്റി?? ”

“എന്തു പറ്റാനാ നിഖിലേ…. നല്ല ഉശിരുള്ള ജാതി ആണ് അവൾ. അവളെ ഒന്നു തൊടാൻ പോലും ഇവന് പേടി ആയിരിക്കും… ഇത്തിരി പോന്ന ഒരു പീറപെണ്ണ് അടിച്ചു ഇവന്റെ ആപ്പീസ് പൂട്ടി എന്നു പറയുന്നത് ആകും കൂടുതൽ ശരി.”

” ശരിയടാ രാഹുലെ…. ഇത്തിരിയെ ഉള്ളു എങ്കിലും അവൾ ഒരു മൊതല് ആണ്…എരിവ് കൂടിയ കാന്താരിമുളക് പോലെ… ഇത്തിരിയെ ഉള്ളു… പക്ഷേ ആ കുഞ്ഞു ബോഡിക്ക് ടേസ്റ്റ് കൂടുതൽ ആയിരിക്കും… അന്നേ ഞാൻ പറഞ്ഞത് ആണ്. പിടിച്ചോണ്ട് പോയി ആ ശരീരം ഒന്നു ഉപ്പ് നോക്കാന്നു… അപ്പോൾ നീ എന്താ വിഷ്ണു പറഞ്ഞത് റേപ്പ് ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണെന്ന് അല്ലേ…. എന്നിട്ട് ന്യൂജെൻ ഫാഷൻ വെച്ച് നീ എന്തോന്ന് ഉണ്ടാക്കി… അവളുടെ രോമത്തിൽ എങ്കിലും തൊടാൻ പറ്റിയോ. ”

“ഈ വിസ്കിടെ കൂടെ അവളെ കൂടി ഒന്നു തൊട്ട് നക്കാൻ കിട്ടിയെങ്കിൽ പൊളിച്ചേനെ അല്ലേ അളിയാ… അതെങ്ങനെ പെണ്ണുങ്ങൾടെന്നു അടിയും വാങ്ങി വന്നു ഒളിച്ചിക്കുന്ന ഒരുത്തന്റെ കൂടെ അല്ലേ നമ്മുടെ നടപ്പ്….”

“പ്ഫാ &$&%#&….കൊറേ നേരം അവനൊക്കെ കിടന്നു നെഗളിക്കുന്നു… ആരോട് ആണ് സംസാരിക്കുന്നത് എന്നു ഓർത്തിട്ട് വേണം കെടന്നു ചെലയ്ക്കാൻ… കേട്ടോടാ %$%&….ഈ വിഷ്ണുന്റെ കാലു കഴുകി കുടിക്കാൻ പോലും യോഗ്യത ഇല്ലാത്ത നീ ഒന്നും എനിക്ക് ഇട്ട് കൂടുതൽ കുത്താൻ നിക്കണ്ട…. ഇരുന്നു വലിച്ചു കേറ്റുന്ന ഈ മദ്യം പോലും എന്റെ കാശിനു ആണെന്ന് ഓർമ വേണം.”

“ഡാ വിഷ്ണു നീ ദേഷ്യപ്പെടാതെ…. സങ്കടം കൊണ്ടാണ് ഡാ ഞാനും നിഖിലും ഒക്കെ അങ്ങനെ പറഞ്ഞത്. നിന്റെ ദേഹത്ത് കൈവെച്ചിട്ട് അവൾ ഒക്കെ ഇവിടെ ആഘോഷിച്ചു നടക്കുന്നു…കാണുമ്പോൾ സങ്കടം ഉണ്ടെടാ. ”

“രാഹുൽ പറഞ്ഞത് സത്യം ആണെടാ…. ആ %%$#% മോളേ കാണുമ്പോൾ അവൾ നിന്നോട് ചെയ്തത് ഒക്കെയാ ഓർമ വരുന്നത്…. നീ ഒരു വാക്കു പറഞ്ഞിരുന്നു എങ്കിൽ കടിച്ചു കീറീ നായകൾക്ക് ഇട്ടു കൊടുത്തനെ ആ %$$%&…”

“Cool Man…ഞാൻ പറഞ്ഞില്ലേ അവൾക്കും അവളുടെ ചേട്ടനും ഉള്ള പണി ഒരുമിച്ചു അങ്ങു കൊടുക്കും എന്നു…. വിഷ്ണു പറഞ്ഞിട്ട് ഉണ്ടേൽ കൊടുത്തിരിക്കും… അതിനു ശേഷം അവൾ ഈ കോളേജിൽ പോയിട്ടു ഈ നാട്ടിൽ പോലും തലയുയർത്തി നടക്കില്ല…അവളുടെ വീട്ടുകാരും അതേ.”

“കൊറേ കാലം ആയി കേൾക്കുന്നു… അടുത്ത മാസം അവളൊക്കെ ഇവിടുന്ന് പോകും…. പിന്നെ നീ മാനത്തോട്ട് നോക്കി ഇരുന്നാൽ മതി. ”

“നീ ഒന്നു അടങ്ങു നിഖിലേ….നിന്റെ ഈ കലി എന്നോടുള്ള സ്നേഹം കൊണ്ടാണോ അതോ അവളെ ഒന്നു അനുഭവിക്കാൻ കിട്ടാത്തോണ്ടു ഉള്ള ദേഷ്യം കൊണ്ടാണോ?? ”

“രണ്ടും ഉണ്ട്‌…. അവളെ ഒക്കെ കാണുമ്പോൾ കാണുമ്പോൾ എനിക്ക് ദേഷ്യം ആണ്… ആ സാഗറിന്റെ ബലത്തിൽ ആണ് അവൾ ഇതൊക്കെ ചെയ്തു കൂട്ടുന്നത്…അവനും അവൾക്കും പണി കൊടുക്കാതെ എന്റെ മനസ്സ് തണുക്കില്ല.”

“നിന്നോടൊന്നും ഇപ്പോഴേ പറയണ്ട എന്നു കരുതിയത് ആണ്…ഒരു സർപ്രൈസ് തരാന്ന് വെച്ചു. പക്ഷേ വേണ്ട…ഇപ്പോൾ അറിഞ്ഞാൽ നിന്റെ ഒക്കെ മനസ്സ് സന്തോഷം കൊണ്ടു തുള്ളിചാടും…ഇത്രയും നേരം എന്നെ കുറ്റം പറഞ്ഞ ഈ നാവു കൊണ്ടു തന്നെ നീയൊക്കെ എന്നെ സ്തുതിക്കും. ”

“എന്താടാ അളിയാ…. നീ വെറുതെ സസ്പെൻസ് ഇടാതെ കാര്യം പറ. ”

രാഹുൽ അക്ഷമനായി ചോദിച്ചു… അവന്റെ ഭാവം കണ്ടു വിഷ്ണു പൊട്ടിച്ചിരിച്ചു.

“അവൾക്കായി ഈ വിഷ്ണു കെണിയൊരുക്കിയ ദിവസം ആണെടാ ഇന്നു… അവളുടെ മാനവും അഭിമാനവും ഒക്കെ ഇന്നു കാറ്റിൽ പറക്കും..ഒരു വെടിയ്ക്ക് മൂന്നു പക്ഷികൾ ആണ് വീണു പിടയാൻ പോകുന്നത്. ആ സന്തോഷത്തിൽ ആണ് നിനക്കൊക്കെ ഞാൻ ഇന്നു ഈ പാർട്ടി തന്നത്..”

“ഡാ &$%&….നീ മനുഷ്യനു മനസിലാകുന്ന ഭാഷയിൽ പറ…. എന്തു കെണിയ നീ ആ $#*$ മോൾക്ക് വേണ്ടി ഒരുക്കിയതു?? പിന്നെ ഈ മൂന്നു കിളി ഏതാ?? അതിൽ രണ്ടെണ്ണം എനിക്ക് മനസിലായി…ഋതുവും അവളുടെ ചേട്ടനും… പക്ഷേ ഈ മൂന്നാമത്തെ കിളി ഏതാ??”

നിഖിലിനു സത്യത്തിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“ഞാൻ എല്ലാം വിശദമായി പറഞ്ഞു തരാം…ഈ പ്ലാനിന്റെ പിന്നിൽ എന്റെ തലയല്ല കേട്ടോ…മൈ ഗ്രേറ്റ്‌ ഫാദറിന്റെ ബുദ്ധിയാണ്.

ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ… rape ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയി. ആ ഋതുവിന്റെയും അവളുടെ കുടുംബത്തിന്റെയും മുഖത്തു കരിവാരി തേയ്ക്കും വിധത്തിൽ ആകണം അവളെ കുരുക്കാൻ ഉള്ള ട്രാപ് എന്നു…അമ്മാതിരി ഒരു ട്രാപ്പിൽ ആണ് ഇന്നു അവൾ പെട്ടിരിക്കുന്നതു….ഇതു ഒരുപാട് പഴയ ട്രിക് ആണ്… പക്ഷേ ഒത്തിരി പഴയത് ആയതു കൊണ്ടു ഇനി മെല്ലെ വീണ്ടും ട്രെൻഡ് ആയിക്കോളും.

ഒന്നും മനസിലായില്ല അല്ലേ…. കുറച്ചു കൂടി വിശദമാക്കി തരാം. ഒരു പെണ്ണിനെയും ആണിനേയും അരുതാത്ത സാഹചര്യത്തിൽ ഒരു ഹോട്ടൽ മുറിയിൽ നിന്നു പിടിച്ചാൽ എന്തു സംഭവിക്കും…. ലോകത്തിനു മുന്നിൽ പിന്നെ അവളുടെ സ്ഥാനം പിന്നെ എന്തായിരിക്കും….ഒരു തെരുവ് വേശ്യയെക്കാൾ താഴെ…. പുഴുത്ത തെരുവ് പട്ടിയെ ഓട്ടിക്കും പോലെ നാട്ടുകാർ അവളെ ഓട്ടിക്കും…മുഖത്തു കാർക്കിച്ചു തുപ്പും.

കോളേജിൽ പഠിക്കാൻ വന്നിട്ട് കണ്ടവന്റെ ഒപ്പം കിടക്ക പങ്കിടാൻ പോയ മോളേ കുറച്ചും അനിയത്തിയെ കുറിച്ചും ഒക്കെ കേക്കുമ്പോൾ കുടുംബക്കാരുടെ അവസ്ഥ എന്താകും?? ആ കൂടെ പിടിക്കപ്പെട്ടവനും ആയിട്ട് അവൾക്കു അരുതാത്ത ബന്ധം ഉണ്ടെന്ന് ഇവിടുത്തെ കൂട്ടുകാർ പോലും പറഞ്ഞാൽ പിന്നെ ആരേലും ആ %#*$ മോളേ വിശ്വാസിക്കോ??? ”

“വിഷ്ണു…. അപ്പോൾ നീ പറഞ്ഞു വരുന്നത്. ഋതുവിനെയും സാഗറിനെയും ഒരു ഹോട്ടൽമുറിയിൽ നിന്നു………”

“അതേടാ രാഹുലെ…. നിന്റെയൊക്കെ ആഗ്രഹം പോലെ രണ്ടു പേരെയും ഒരുമിച്ചു ഒതുക്കാൻ പോകുവാ. അച്ഛൻ പറഞ്ഞത് ഏതേലും ഒരുത്തനെ കാശു കൊടുത്തു അവളുടെ റൂമിൽ കൊണ്ടു ഇടാം എന്നാണ്…അതാകുമ്പോൾ എന്റെ പ്രതികാരവും നടക്കും… എന്റെ അച്ഛനു ആ ഋഷിയെയും കുടുംബത്തെയും നാണം കെടുത്തുകയും ചെയ്യാം. പക്ഷേ ഞാൻ ആണ് പറഞ്ഞത് അങ്ങനെ ഏതേലും ഒരുത്തൻ വേണ്ട….എനിക്ക് നേരെ നിക്കുന്ന ആ %*#& മോൻ തന്നെ മതിയെന്നു…. ഒരു വെടിക്ക് മൂന്നു പക്ഷി അങ്ങു വീഴട്ടെ.

ഒരിക്കലും പേടിക്കാത്ത അവൾ ഈ പ്രശ്നത്തിൽ തളരും….ഒരു തെറ്റും ചെയ്യാതെ മോശക്കാരിയാണെന്ന് അവളുടെ വീട്ടുകാർ പോലും തെറ്റിദ്ധരിക്കുമ്പോൾ അവൾക്കു പിന്നെ ജീവിക്കണം എന്നു പോലും തോന്നില്ല. ഇനി പറ….മാനം പിച്ചിചീന്തുന്നതിലും വലിയ ശിക്ഷ അല്ലേ അവളുടെ ആത്മാഭിമാനം തന്നെ നശിപ്പിച്ചു ഒറ്റയ്ക്ക് ആകുക എന്നത്?? ”

“നമിച്ചു മോനേ….. അച്ഛനും മോനും കാഞ്ഞ ബുദ്ധി തന്ന….പക്ഷേ അവരെ രണ്ടിനെയും എങ്ങനെ ഒരു ഹോട്ടൽ മുറിയിൽ കൊണ്ടു ചെന്നു ഇടും??”

“ഹാ…. ഹാ….. അതൊക്കെ ആൾറെഡി നടന്നു കഴിഞ്ഞു മോനേ. രണ്ടും ഇപ്പോൾ എന്റെ അച്ഛന്റെ ഇവിടെ അടുത്തുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ തണുത്ത മുറിയിൽ മെയ്യുരുമി കിടക്കുന്നുണ്ടാകും.”

വിഷ്ണു പറഞ്ഞത് കേട്ട് രാഹുലും നിഖിലും ഒരുപോലെ ഞെട്ടി….ഇതൊക്കെ എങ്ങനെ സാധിച്ചു എന്നൊരു ഭാവം ആയിരുന്നു ഇരുവർക്കും.

“ഞെട്ടണ്ട രണ്ടും…. അവനെയും അവളെയും കുരുക്കാൻ എനിക്ക് വലിയ പണി എടുക്കേണ്ടി വന്നില്ല…അവളുടെ ഒക്കെ സ്കിറ്റിനുള്ള രണ്ടു ജോഡി ഡ്രസ്സ്‌ ഞാൻ അങ്ങ് മുക്കി….ആ ഡ്രസ്സ്‌ ഇവിടെ അടുത്ത് ഒരു കടയിൽ കിട്ടും… ഡ്രസ്സ്‌ തിരഞ്ഞിട്ട് കിട്ടാതെ വരുമ്പോൾ അവൾ അതു എടുക്കാൻ ആ കടയിലോട്ട് തന്നെ പോകും എന്നു എനിക്ക് ഉറപ്പായിരുന്നു… അവളുടെ കൂട്ടുകാരികൾക്ക് എല്ലാം ഇന്നു തിരക്കുള്ള ദിവസം ആണ്… സൊ ഋതു തന്നെ പോകും എന്നു എനിക്ക് 100% വിശ്വാസം ഉണ്ടായിരുന്നു…ഡ്രൈവിങ് അറിയാത്ത അവൾക്കു കുറഞ്ഞ സമയത്തിനുള്ളിൽ ഡ്രസ്സ്‌ എടുത്തു തിരിച്ചു വരാൻ ആരുടെയെങ്കിലും ഹെല്പ് അത്യാവശ്യം ആണ്.

എന്തു പ്രശ്നം വന്നാലും സോൾവ് ചെയ്യാൻ അവൾ ഓടി സാഗറേട്ടന്റെ അടുത്തല്ലേ പോകൂ…. വേറെ ഡിപ്പാർട്മെന്റ് ആണേലും അവളുടെ കാര്യത്തിൽ അവനു ഒടുക്കത്തെ ഉത്തരവാദിത്തം ആണല്ലോ….അവിടെയും എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല…അവിടെയും ദൈവം എന്റെ കൂടെ നിന്നു…ഈ വിഷ്ണുവിന്റെ കൂടെ നിന്നു.

രണ്ടും കൂടി ബൈക്കിൽ തൊട്ടുരുമ്മി ഇരുന്നു പോകുന്ന കണ്ടപ്പോൾ തന്നെ ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു..ബാക്കിയെല്ലാം അച്ഛന്റെ ആൾക്കാർ ചെയ്തു.. കടയിലോട്ട് പോകുന്ന വഴിക്ക് ആൾക്കാർ കുറഞ്ഞ ഒരു സ്ഥലം ഉണ്ട്‌… അവിടെ വെച്ചു അച്ഛന്റെ പിള്ളേർ രണ്ടിനെയും അങ്ങു പൊക്കി… ഋതുവിന്റെ ഫോട്ടോ നമ്മുടെ പയ്യൻമാർക്ക് ഞാൻ ആദ്യമേ കൊടുത്തിരുന്നു. അതോണ്ട് രണ്ടിനെയും പൊക്കാൻ യാതൊരു കൺഫ്യൂഷനും വന്നില്ല… മയക്കിയെടുത്ത് ഒരുമണിക്കൂർ മുൻപ് ഹോട്ടലിൽ കൊണ്ടു ഇട്ടിട്ടുണ്ട് രണ്ടിനെയും.

കുറച്ചു നേരം കൂടി കഴിഞ്ഞു രസാലീല നടത്തിയ കമിതാക്കളെ പോലീസ്സും നാട്ടുകാരും കൂടി ഹോട്ടൽ മുറിയിൽ നിന്നു വളഞ്ഞിട്ട് പിടിക്കുന്ന വീഡിയോ ലൈവ് ആയിട്ട് കിട്ടും. ഒരു എഫ്ഫക്റ്റിനു വേണ്ടി അവന്റെ ഷർട്ട്‌ ഒക്കെ ഊരിയെറിഞ്ഞു അവളുടെ ആ കാർകൂന്തലും ഒക്കെ പിരുത്തിടാൻ ഞാൻ അവന്മാരോട് പറഞ്ഞിട്ട് ഉണ്ട്… ഒരു പഴയ സിനിമ ടച്ച്‌ ഇരിക്കട്ടെ.”

“പൊന്നു മോനേ നമിച്ചു…. നീ ഒരു സംഭവം ആണെടാ വിഷ്ണു….”

“ഇവൻ മാത്രം അല്ല നിഖിലേ….. ഇവന്റെ അച്ഛൻ വേറെ ലെവൽ സംഭവം ആണ്. ”

“വേഗം വാ…. ഇച്ചിരി കൂടി കഴിയുമ്പോൾ ലൈവ് ടെലികാസ്റ്റിന്റെ വീഡിയോ ക്യാമ്പസിൽ കിട്ടി തുടങ്ങും…. അന്നേരം അവന്റെയും അവളുടെയും കൂടെ നിന്നു നമുക്ക് ഇട്ട് താങ്ങിയവരുടെ മുഖം ഒന്നു നേരിട്ടു കാണണ്ടേ??? ”

“പിന്നെ കാണണ്ടേ??…. വേഗം വാ ഇങ്ങോട്ട്.”

ബാക്കിയിരുന്ന മദ്യവും വലിച്ചു കുടിച്ചു കൊണ്ടു വിഷ്‌ണുവും രാഹുലും നിഖിലും ഓഡിറ്റോറിയത്തിലേക്ക് നടന്നു….അവരുടെ കണ്ണിൽ ഒരു പേടമാനേ വേട്ടയാടി കൊന്ന വേട്ടക്കാരന്റെ ക്രൂരത നിറഞ്ഞ സന്തോഷമായിരുന്നു. പക്ഷേ അവിടെ ചഞ്ചലയോടും വർണ്ണയോടും സംസാരിച്ചു നിൽക്കുന്ന ആളെ കണ്ടു അവർ ഞെട്ടി…

കഥയും തിരക്കഥയും എല്ലാം അച്ഛനും മകനും നന്നായി എഴുതി. പക്ഷേ ആ ചതിക്കളിയുടെ സംവിധാനം സ്വയം ദൈവം ഏറ്റെടുത്തപ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റം ആ കഥയിൽ ഉണ്ടായി..സഹനായകനു പകരം ആ കെണിയിൽ വീണത് യഥാർത്ഥ നായകൻ…നടുക്കത്തോടെ വിഷ്ണുവിന്റെ ചുണ്ടുകൾ ശബ്‌ദിച്ചു.

“സാഗർ……ഇവൻ ഇവിടെ ഉണ്ടെങ്കിൽ അവിടെ ഹോട്ടലിൽ ഋതുവിനു ഒപ്പം ഉള്ളത് ആരാ?? ”

ആ സമയം അവന്റെ ഫോണിലേക്ക് ഒരു വീഡിയോ മെസ്സേജ് എത്തി…വിഷ്ണുവിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അതിൽ ഉണ്ടായിരുന്നു..ഋതുവിന്റെ ജീവിതം തന്നെ നശിപ്പിക്കാൻ അവൻ നടത്തിയ ചതി യാഥാർഥ്യമായിരിക്കുന്നു…ആ വീഡിയോയിൽ അർഥബോധത്തോടെ നിസ്സാഹായയായി നിൽക്കുന്ന ഋതു അവന്റെ കണ്ണിനു കുളിരേകുന്ന കാഴ്ച്ചയായി…പക്ഷേ അവൾക്കൊപ്പം ആ ചതിക്കുഴിയിൽ വീണത് അവന്റെ കാലൻ ആണെന്ന് ആ നീചൻ അറിയാൻ ഇനിയും ഒത്തിരി സമയം എടുക്കും… ഒത്തിരി ഒത്തിരി സമയം.

തുടരും….

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 13

ഋതുസാഗരം: ഭാഗം 14

ഋതുസാഗരം: ഭാഗം 15

ഋതുസാഗരം: ഭാഗം 16

ഋതുസാഗരം: ഭാഗം 17

Share this story