പാർവതി : ഭാഗം 3

പാർവതി : ഭാഗം 3

നോവൽ
എഴുത്തുകാരി: ദേവിക എസ്

അന്ന് രാത്രി എല്ലാവരും കൂടി ഊണ് കഴിക്കാൻ ഇരുന്നു. പാർവതി പുറത്തായത്തിനാൽ അവൾ റൂമിൽ തന്നെ ആയിരുന്നു.

” എടാ എനിക്ക് സഹിക്കാൻ പറ്റുന്നില്ല …എന്തൊരു സ്മെൽ ആണ് …ഹോ..ഇനി വല്ല പ്രാർത്ഥനയും ഉണ്ടാവുമോ..” മഹേഷ് ചോദിച്ചു.

” ഏയ് ഇല്ല മോനെ കഴിക്കുകെന്നെ. ”

അമ്മ അവർക്ക് വിളമ്പി കൊടുത്തു.

” കർത്താവിന് സ്തുതി. ”
ദേവനായ അഗസ്റ്റിൻ കുരിശ് വരച്ചു.എല്ലാവരും ഞെട്ടി അവനെ നോക്കി.അപ്പൊഴാന്അവന് ബോധം വന്നത്.ഭാഗ്യത്തിന് അമ്മ അപ്പോഴേക്കും അടുകളയിലേക് പോയിരുന്നു.

” നിന്നെ ഞാൻ ഗോമൂത്രം കുടിപ്പിക്കും നോക്കിക്കോ.”ശരൺ പറഞ്ഞു.

മഹേഷ് പൊട്ടിച്ചിരിച്ചു. ” കൂടെ ടച്ചിങ്സ് ആയി ചാണകവും കൊടുത്തെക്ക് .

” അമ്പട എടാ അരുൺ അപ്പോഴേക്കും നീ ഫുഡ് അടിക്കാൻ തുടങ്ങിയാ..”

” അല്ല പിന്നെ എനിക്ക് വിശക്കുന്നുണ്ട്…നിങ്ങൾ ചരിത്രോം പറഞ്ഞിരുന്നോ.”

മഹേഷ് സദ്യ കൂട്ടങ്ങൾ എല്ലാം ഒന്ന് നോക്കി. ആദ്യമായിട്ടാ അവൻ ഒരു മീൻ പൊരിച്ചതോ ചിക്കനോ ഇല്ലാതെ ഭക്ഷണം കഴിക്കുന്നത്. എന്നാലും കൊതിപ്പിക്കുന്ന മണം. അവന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ തീറ്റ ആരംഭിച്ചു. അവൻ 2 പ്ലേറ്റ് ചോറ് കഴിച്ചു.

” എന്തൊരു ടേസ്റ്റ് ആടാ ബീഫിനെക്കാളും ടേസ്റ്റ് ആണല്ലോ.” മഹേഷ് പറഞ്ഞു.

” അതൊക്കെ ആണ് മോനെ ഈ കൈപ്പുണ്യം എന്ന് പറയുന്നത്.”അമ്മ പറഞ്ഞു.

” ഓ നമിചെയ് അമ്മ തമ്പുരാട്ടി.”

ഭക്ഷണം കഴിഞ്ഞ് മൂന്നുപേരും മുകളിലേക്ക് ഉറങ്ങാൻ പോയി.
ശരൺ താഴെ അച്ഛന്റെ കൂടെ കിടന്നു.

“നാളെ പാറു പുറത്തിറങ്ങുലെ അച്ഛാ.”

” ആ ഇറങ്ങും മോനെ നാളെ സന്ധ്യയോടെ പൂജ തുടങ്ങണം …അച്യുതൻ പൂജാരിയോട് വരാൻ പറഞ്ഞിട്ടുണ്ട്.”

” അത് കഴിഞ്ഞാൽ അവൾ ദേവിലയിലേക്ക് യാത്ര തുടങ്ങും അല്ലെ…18 വയസ്സ് കഴിഞ്ഞാൽ അവൾക് നമ്മൾ ആരുമായും ഒരു ബന്ധവും ഉണ്ടാവില്ലല്ലേ കാണാൻ പോലും പറ്റില്ല..”
ശരൺ കരഞ്ഞു പോയി.

” എന്ത് ചെയ്യാനാ മോനെ..അവൾ ദേവിയാവുക അല്ല ഈ നാടിന് വേണ്ടി, നമ്മുക്ക് അങ്ങനെ സമാധാനിക്കാം.

” എന്റെ കുഞ്ഞനുജത്തിയും ഒരു മനുഷ്യകുട്ടി അല്ലെ അച്ഛാ… അവൾക്കും മോഹങ്ങൾ ഒക്കെ ഉണ്ടാവില്ലേ.. ”
അതിന് അച്ഛന് മറുപടി ഇല്ലായിരുന്നു.

പെട്ടെന്ന് ഒരു ഇടി മുട്ടുന്ന ശബ്ദo കേട്ടാണ് മഹേഷ് ഉണർന്നത്.പുറത്ത് നല്ല മഴയാണ്. അവൻ സമയം നോക്കി ഒരു മണി ആയി.അഗസ്റ്റിനും അരുണും മൂടി പുതച്ചു നല്ല ഉറക്കം ആണ്. അവൻ എഴുന്നേറ്റ് ജനൽ തുറന്ന് പുറത്തേക്ക് നോക്കി തണുത്ത കാറ്റ് മുറിയിലേക്ക് നൂഴ്ന്നു കയറി. മിന്നലിൽ അവൻ ദൃശ്യമായ രാത്രിയുടെ സൗന്ദര്യം മുഴുവൻ കണ്ട് അവൻ കോരിത്തരിച്ചു പോയി.അവൻ പെട്ടന്ന് ബാഗിൽ നിന്നും തന്റെ കാമറ എടുത്തു. അടുത്ത മിന്നലിൽ അവൻ ഒരു ക്ലിക്ക് എടുത്തു. ശേഷം അവൻ ജനലിലൂടെ കൈ പുറത്തേക്കിട്ട് മഴ വെള്ളത്തിന്റെ തണുപ്പ് ആസ്വദിച്ചു. പെട്ടന്നുണ്ടായ അടുത്ത മിന്നൽ വെളിച്ചതിൽ അവൻ കണ്ടു കറുത്ത കുപ്പിവള ഇട്ട ഒരു പെൺ കുട്ടിയുടെ കൈ താഴത്തെ ജനലിൽ നിന്നും പുറത്തേകിട്ട് മഴ നനയ്ക്കുക ആണ്. അവൻ അമ്പരന്നു പോയി മിന്നൽ വെളിച്ചത്തിൽ അവൻ കണ്ടു , വെണ്ണകല്ലിൽ കൊത്തിയെടുത്ത പോലെ മനോഹരമായിരുന്നു അത്. അടുത്ത മിന്നലിൽ അവൻ കാമറ എടുത്ത് ഒരു ക്ലിക്ക് എടുത്തു. അത് കഴിഞ്ഞതും ആ കൈ പിൻവലിച്ചു.മഹേഷ് കാമറ വച്ച് പോയി കിടന്നു.

പോത്തുപോലെ കിടന്ന് ഉറങ്ങാതെ എഴുന്നേൽക്കെടാ സമയം 10 മണി ആയി.ശരൺ വിളിച്ചപ്പോഴാണ് മൂവരും എഴുന്നേൽകുന്നത്.

” വേഗം റെഡി ആവ് , പുറത്ത് പോണ്ടേ.” അവൻ പറഞ്ഞു.

അവർ മൂവരും വേഗം കുളിച്ച് പ്രാതൽ കഴിച്ച് റെഡി ആയി

” എന്നാൽ പോയി വരാം അങ്കിൾ ” അവർ യാത്ര പറഞ്ഞ് മുറ്റത്ത് ഇറങ്ങി. മഹേഷ് ഇന്നലെ രാത്രി കണ്ട ജനലിന്റെ സമീപത്തേക്ക് നോക്കി. ഒരു കുപ്പിവള അവിടെ പൊട്ടി കിടക്കുന്നത് അവൻ കണ്ടു.അവൻ ആരും കാണാതെ അതെടുത്ത് പോക്കറ്റിൽ ഇട്ടു.

” അമ്മാ പാറു വരുമ്പോൾ പറഞ്ഞേക്ക്.”

“അവൾ എവിടെ പോയെടാ മഹേഷ് ചോദിച്ചു.”

” അമ്പലത്തിൽ പോയെക്കുവാ …എന്നാ വാ നമ്മുക്ക് ഇറങ്ങാം. സന്ധ്യക്ക് മുൻപേ എത്തണം ”

” സന്ധ്യക്ക് ആണോ പൂജ ..”
മഹേഷ് ചോദിച്ചു.

” ആ അതേ ”

അവർ കറങ്ങി തിരിച്ചെത്തുമ്പോൾ 4 മണി കഴിഞ്ഞിരുന്നു. മറ്റുള്ളവർ റൂമിലേക്കു പോയപ്പോൾ മഹേഷ് തന്റെ കാമറയും എടുത്ത് നടന്നു. അവന് ഈ നാടും പരിസരവും വളരെ ഇഷ്ടായി. പ്രകൃതി രമണീയമായ കുറെ പിക് അവനു കിട്ടി.കുറചു നടന്നപ്പോൾ ആണ് പറമ്പിന് നടുക്കായി അവൻ ഒരു കുളം കണ്ടത് ചുറ്റും കെട്ടിയ വലിയ മനോഹരമായ കുളം. ഇല്ലത്തിന്റെ കുളം ആയിരിക്കും അവൻ കരുതി.കുളകരയിലെ ചെമ്പക മരത്തിന്റെ മുകളിൽ ആയി ഒരു പൊൻമാൻ ഇരിക്കുന്നു. അതിന്റെ നോട്ടം കുളത്തിലേക്കാണ്. താഴെ പൊങ്ങി വരുന്ന മത്സ്യത്തെ നോക്കി ഇരിക്കുകയാണ്.അവൻ പെട്ടന്ന് തന്റെ കാമറ എടുത്ത് ഫോക്കസ് ചെയ്ത ക്ലിക്ക് ചെയ്തതും കുളത്തിൽ നിന്നും ഒരു രൂപം പൊങ്ങി വന്നത് കണ്ടതും ഒരുമിച്ചായിരുന്നു.മഹേഷ് ഞെട്ടി വിറച്ചു അവൻ കുളത്തിൽ നിന്നും അല്പം ദൂരെ ഒരു മരത്തിൽ മറഞ്ഞിട്ടാണ് നിന്നിരുന്നത്. അത് കണ്ട് അവന് നിന്നിടത്ത് നിന്നും അനങ്ങാൻ പറ്റിയില്ല

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

പാർവതി : ഭാഗം 1

പാർവതി : ഭാഗം 2

Share this story