ആദിദേവ്: PART 22- അവസാന ഭാഗം

ആദിദേവ്: PART 22- അവസാന ഭാഗം

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

മൂന്നു വർഷത്തിന് ശേഷം…….

ഞങ്ങൾ എല്ലാവരും ഇന്ന് ഒരു യാത്രയിൽ ആണ്. പഴനിയിലേക്ക് ഒരു തീർത്ഥാടനം.
ദ്രാവിഡദൈവവും ശിവ പാർവതിമാരുടെ പുത്രനുമായ സുബ്രഹ്മണ്യൻ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്ന്. ദണ്ഡ് പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാൽ “ദണ്ഡായുധപാണി
ക്ഷേത്രം “എന്ന് അറിയപ്പെടുന്നു. കാവടി എടുക്കുന്നതും തലമുടി കളയുന്നതും ആണ് ഇവിടെത്തെ പ്രധാന വഴിപാട്. ബാലമുരുകന്റെ ശിരസ്സിനോട്‌ സാമ്യം തോന്നിക്കാൻ ആണ് ഈ തലമുടി നീക്കം ചെയ്യൽ ചടങ്ങ്.

ഈ മൂന്നു വർഷത്തിനു ഇടക്ക് ഒത്തിരി കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നടന്നു. എന്താ എന്നല്ലെ ഞങ്ങളുടെ ആക്രാന്തം കാരണം അധികം വൈകിക്കാതെ തന്നെ ഞങ്ങളുടെ കെട്ടു വീട്ടുകാർ അങ്ങു നടത്തി തന്നു .വഴക്കും പാരകൊടുപ്പും അതിൽ ഉപരി ഒത്തിരി സ്നേഹവും ആയി ഞങ്ങൾ ജീവിതം ആസ്വദിച്ചു പോന്നു .

അതിന്റെ ഇടയിൽ എനിക്ക് ഉള്ള എട്ടിന്റെ പണിയും അങ്ങേരു പെട്ടന്നു തന്നെ തന്നു . എന്താ എന്നല്ലെ ഗർഭാ …. ഇഡലി ദോശ വട ഗർഭ അല്ലാട്ടോ…. പച്ചമാങ്ങാ മസാല ദോശ ഗർഭാ……….

ഹണിമൂൺ പോലും ആഘോഷിച്ചു കൊതി തീർന്നില്ലയായിരുന്നു……..പണ്ട് തൊട്ടേ ഉള്ള ആഗ്രഹമായിരുന്നു ട്വിൻസ് വേണം എന്ന് ഉള്ളത്. പ്രെഗ്നന്റ് ആയപ്പോ പിന്നെ ഒന്നും നോക്കിയില്ല കട്ടക്ക് അങ്ങു പ്രാർത്ഥിച്ചു ട്വിൻസിനെ തന്നെ കിട്ടാൻ. ശ്രീമുരുകനെ തന്നെ അങ്ങോട്ട് പിടിച്ചു ട്വിൻസ് ഉണ്ടായാൽ രണ്ടിനെയും കൊണ്ടു വന്നു തല മുട്ട അടിപ്പിക്കാം എന്ന്…. പോരാത്തതിന് എന്റെ കെട്ടിയോനെ കൊണ്ടും മുട്ട അടിപ്പിച്ചേക്കാം എന്നും നേർന്നു.

ഒറ്റയടിക്ക് മൂന്നു മുട്ട കിട്ടും എന്ന സന്തോഷം കൊണ്ടാണ് എന്ന് തോന്നുന്നു ശ്രീ മുരുകൻ എന്റെ പ്രാർത്ഥന കേട്ടു ആദ്യത്തെ സ്കാനിംഗിൽ തന്നെ ട്വിൻസ് ആണെന്ന് അറിഞ്ഞു. അപ്പോഴൊന്നും ഞാൻ നേർച്ചയുടെ കാര്യം ദേവേട്ടനോട് പറഞ്ഞില്ലയിരുന്നു. തുള്ളി ചാടി നടന്ന എനിക്ക് പണി തന്നത് അല്ലേ തിരിച്ചും ഒരു പണി ആവട്ടെ എന്നു കരുതി..പിന്നീട് ആലോചിച്ചപ്പോ വേണ്ട എന്നു തോന്നി. പക്ഷേ നേർന്നു പോയില്ലേ നടത്താതെ ഇരിക്കാൻ പറ്റില്ലല്ലോ….

അങ്ങനെ നേർച്ചയുടെ ഗുണം കൊണ്ട് എന്റെ ആഗ്രഹം പോലെ ഒരു ആണുവാവയും ദേവേട്ടന്റെ ആഗ്രഹം പോലെ ഒരു പെണ്ണ് വാവയെയും ഞങ്ങൾക്ക് തന്നു.
ആദികേശ് എന്ന കേശുവും ദേവദക്ഷ എന്ന ദേവൂട്ടിയും …

മാളു ചേച്ചിയേക്കാൾ മുന്നേ രണ്ടു ട്രോഫിയെ ഞങ്ങൾ കരസ്ഥമാക്കിയപ്പോ മാളു ചേച്ചിയും വൈശാഖ് ചേട്ടനും ആദ്യത്തെ ട്രോഫിക്ക് വേണ്ടി കാത്തിരിപ്പ് ആണ് ഇപ്പൊ ആറു മാസമായി .

അച്ഛന്റെ നിർബന്ധപ്രകാരം എംബിഎ പഠിക്കാൻ പോയ എന്റെ അനിയൻ അനന്ദു എങ്ങനെയോ എംബിഎ എന്ന കടമ്പ കടന്നു വന്നു. ആ സന്തോഷത്തിൽ അച്ഛൻ ശ്രീയുടെയും അവന്റെയും നിശ്ചയം അങ്ങു നടത്തി. ഇനി ബിസിനസിൽ കൂടി ശ്രദ്ധിച്ചാൽ കെട്ടിച്ചു തരാം എന്ന് പറഞ്ഞത് കൊണ്ട് അവന്റെ ഫുൾ കോൺസെൻട്രേഷൻ ഇപ്പൊ ബിസിനസിൽ ആണ്……..അച്ഛൻ കൊടുത്ത ടാസ്ക് അവൻ ജയിക്കും എന്ന വിശ്വാസത്തിൽ ആണ് എന്റെ ഭാവി അനിയത്തി ശ്രീ….

ഇനി കീർത്തിയുടെ കാര്യം. പഠിപ്പ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞതും വിഷ്ണു സർ അവളെ അങ്ങു കെട്ടി. സമാധാനമായി ഒരു കുടുംബിനി ഒക്കെ ആയി പിള്ളേരെ നോക്കി ജീവിക്കാം എന്ന് വിചാരിച്ചു ഇരുന്ന കീർത്തിയുടെ പ്രതീക്ഷയെ കാറ്റിൽ പറത്തി കൊണ്ട് അവളെ ആ കോളേജിൽ തന്നെ mcom നു ചേർത്തു. ഇപ്പൊ mcom സെക്കന്റ്‌ ഇയർ വിദ്യാർത്ഥിനിയാണ്.

വീട്ടുകാർ കണ്ടുപിടിക്കുന്ന ഏതെങ്കിലും ഒരു കോന്തനെ കെട്ടു എന്ന് പറഞ്ഞു കൊണ്ട് ഒറ്റക്കാലിൽ തപസ്സു ആണ് നമ്മുടെ അനില. ആള് ഇപ്പൊ ബാങ്കിംഗ് ജോലി നേടി എടുക്കാൻ ഉള്ള കഠിനമായ ശ്രമത്തിൽ ആണ്.

നോക്കുന്ന ഒരു പെണ്ണുപോലും വളയതാത്തുകൊണ്ട് ഇനി വീട്ടുകാർ കണ്ടുപിടിക്കുന്ന പെണ്ണിനെ കട്ടക്ക് സ്നേഹിക്കാം എന്ന ശുഭ പ്രതീക്ഷയിൽ ജീവിക്കുകയാണ് നമ്മുടെ ഹരി. ആള് ഇപ്പൊ ഒരു കാർ ഷോറൂമിൽ ജോലിക്ക് കയറി. കൂടാതെ പോലീസ് ടെസ്റ്റ്‌ ഒക്കെ എഴുതുന്നുണ്ട്….

പുതിയതായി വന്ന പിള്ളേരെ ഗെറ്റ് ഔട്ട്‌ അടിക്കുന്ന തിരക്കിൽ ആയിരിക്കും നമ്മുടെ കടുവ സർ.
സിദ്ധാർഥ് ആണെകിൽ അവന്റെ പോലെ ഉള്ള തേനീച്ചമുടിയുള്ള ഒരു പെണ്ണിനെ തന്നെ കെട്ടി.അങ്ങനെ ആ അമ്മച്ചിടെ കണ്ണിൽ അവർ ഹൈ ടെക് രാമനും സീതയും ആയി……

അങ്ങനെ ഓരോരുത്തരുടെ ജീവിതം മുന്നോട്ട് പോണു. ഞാൻ നേർന്ന നേർച്ച നടത്താൻ ഉള്ള പോക്ക് ആണ് ഈ യാത്ര. ദേവേട്ടന്റെ അച്ഛനും അമ്മയും അനന്ദുവും എന്റെ അച്ഛനും അമ്മയും പിന്നെ ഞങ്ങളും ഞങ്ങളുടെ പീക്കിരികളും മാത്രം ഉള്ള ഒരു യാത്ര.

പിള്ളേർ രണ്ടും അച്ചാച്ചന്മാരുടെ അടുത്തും അമ്മുമ്മമാരുടെ അടുത്തും ഇരിക്കുന്നു. എല്ലാരും യാത്ര ആസ്വദിക്കുമ്പോ ഇവിടെ ഒരാള് മാത്രം കാര്യം ആയ ആലോചനയിൽ ആണ്…. ഇടക്ക് ഒക്കെ മുടിയെ തഴുകി കൊണ്ടും ഇരിക്കുന്നുണ്ട്. ഹി ഹി മുടി പോവുന്നത്തിന്റെ വിഷമത്തിൽ ആയിരിക്കും.

“ദേവേട്ടാ…… കാര്യമായ ആലോചനയിൽ ആണല്ലോ എന്താ കാര്യം ”

“നിന്റെ അമ്മുമ്മയെ എങ്ങനെ കെട്ടിക്കാം എന്നു ആലോചിക്കെ എന്തേയ് കൂടുന്നോ?? ”

“ഓഹോ ചൂടിൽ ആണല്ലോ നാളത്തെ കാര്യം ഓർത്തു ആണോ??
സിംപിൾ അല്ലേ മൊട്ട അടിക്കാൻ. പിന്നെ ഒറ്റക്ക് അല്ലല്ലോ കൂട്ടിനു നമ്മുടെ പിള്ളേരും ഉണ്ടല്ലോ. വേണമെകിൽ കൂട്ടിനു ഇവനെയും പിടിച്ചു അടിപ്പിക്കാം..”

(തൊട്ട് മുൻപിൽ ഇരുന്ന അനന്ദുവിനെ നോക്കിയാണ് ഞാൻ അത് പറഞ്ഞത്.പറഞ്ഞു കഴിഞ്ഞതും അവൻ എന്നെ കൊന്നില്ല എന്നെ ഉള്ളൂ. ഉള്ള ചീത്ത മുഴുവൻ കിട്ടി. ഒരു ഏട്ടത്തിയമ്മ ആണ് എന്നുള്ള ഒരു പരിഗണന പോലും തന്നില്ല തെണ്ടി.
ദേവേട്ടൻ ആണെകിൽ എന്നെ ഒന്ന് നോക്കി പേടിപ്പിചിട്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടു )

വൈകിട്ടോടെ ഞങ്ങൾ പഴനിയിൽ എത്തി ചേർന്നു. ദേവസ്വത്തിന്റെ വകയിൽ ഉള്ള സ്ഥലത്തു തന്നെ താമസിക്കാൻ മുറി എടുത്തു. എല്ലാവരും ഫ്രഷ്‌ ആയി വൈകിട്ട് തന്നെ പഴനി മല കയറാൻ ആയിട്ട് ഇറങ്ങി…

അതിനു മുന്നേ ഞങ്ങളുടെ പീക്കിരികളുടെയും എന്റെ ഒരു വലിയ പീക്കിരിയുടെയും മുടി എടുക്കണം… ദേവസത്തിന്റെ വക തന്നെ അതും ഏർപ്പാടാക്കി.

“ദേവേട്ടാ നമുക്ക് ഈ മൊട്ട മാത്രം മതിയോ ഒന്ന് ശൂലം കുത്തി കാവടി തുള്ളിയല്ലോ?? ”

“ടി പെണ്ണേ ഓടിക്കോ… അല്ലെങ്കിൽ തന്നെ മനുഷ്യന് വട്ടായി ഇരിക്കെ അതിന്റെ ഇടയിൽ ആണ് നിന്റെ കാവടി . പിള്ളേരുടെ കാര്യം ആയി പോയി ”

“അയ്യയ്യോ അങ്ങനെ ഒന്നും പറഞ്ഞൂടെ…. മനസ്സിൽ നല്ല ഭക്തിയോടെ വേണം ഇതൊക്കെ ചെയ്യാൻ അല്ലെങ്കിൽ ദോഷം ആവും…. കാവടി വേണ്ടെങ്കിൽ വേണ്ട. ”

ആള് എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ പിള്ളേരുടെ മുടി വടിക്കാൻ ആള് വന്നു…

ആദ്യം തന്നെ മോളുടെ മുടിയാണ് കളഞ്ഞത് അവൾ ഒരു പ്രശ്നവും ഉണ്ടാക്കാതെ അടങ്ങി ദേവേട്ടന്റ് മടിയിൽ ഇരുന്നു കൊടുത്തു..ദേവൂട്ടിക്ക് അച്ഛൻ കൂടെ ഉണ്ടായാൽ മതി അവൾ എന്തിനും റെഡി …. എന്നാൽ കേശൂട്ടൻ തുടങ്ങിയില്ലേ കരച്ചിൽ.. കാറി പൊളിച്ചു എന്റെ മോനാണെന്ന് അവൻ തെളിയിച്ചു..

ദേവേട്ടൻ അവിടെ ഇരുന്നു എന്നെ നോക്കുന്നുണ്ട്.. എങ്ങനെ നോക്കാതെ ഇരിക്കും.. മൂക്ക് കുത്താൻ പോയപ്പോ ഇതിനേക്കാൾ അലറൽ ആയിരുന്നില്ലേ ഈ ഞാൻ…. ഹിഹി…

എങ്ങനെയൊക്കെയോ കേശൂട്ടനെ പിടിച്ചിരുത്തി മുടി മുറിച്ചു… പിന്നെ അടുത്ത ഊഴം ദേവേട്ടന്റെ ആയിരുന്നു. വടിച്ചു എടുത്ത മുടിയിൽ നോക്കി ഇരിക്കുന്നത് കണ്ടു. കണ്ടപ്പോ ചിരിയാണ് വന്നത്. അങ്ങനെ മൊട്ടയടി കഴിഞ്ഞു മൂന്നു തലയിലും കളഭം തേച്ചു…. ഇപ്പൊ കണ്ടാൽ രണ്ടു കുഞ്ഞു മുരുകന്മാരും ഒരു വലിയ മുരുകനും ആണെന്നെ തോന്നൂ…

“ആഹാ എന്റെ കുട്ടൻ സുന്ദരൻ ആയല്ലോ..

( എല്ലാരും മല കയറാൻ ആയി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ തക്കത്തിൽ ദേവേട്ടന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു )

അതും പറഞ്ഞു പോവാൻ ഒരുങ്ങിയ എന്റെ കൈയിൽ പിടിച്ചു നെഞ്ചോടു ചേർത്തു.

“ഇതിനു ഉള്ള പണി എന്റെ മോൾക്ക് വൈകാതെ തന്നെ ഈ ഏട്ടൻ തന്നിരിക്കും . ഇവിടെ നിന്നും ഒന്ന് വീട്ടിൽ എത്തിക്കോട്ടേ….. അതുപോലെ രണ്ടെണ്ണം കൂടെ ഉടനെ തന്നെ എന്റെ മോള് പ്രതീക്ഷിച്ചു ഇരുന്നോ.”

അതും പറഞ്ഞു അങ്ങേരു പോയി. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് എത്രയോ ശരിയാ.ആ ജന്തു ആണെകിൽ പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യും. എന്റെ മുരുക എനിക്ക് നീയെ തുണ… അങ്ങനെ വല്ലതും നടക്കുവാണെങ്കിൽ മൊട്ടക്ക് പകരം ഒരു ശൂലം കൂടി അങ്ങേരെ കുത്തിച്ചേക്കാമെ… അല്ല പിന്നെ നമ്മളെ കൊണ്ട് ഇതൊക്കെ അല്ലെ പറ്റു.

പുറത്തേക്ക് ചെന്നപ്പോ കണ്ടു എല്ലാരും എന്നെ നോക്കി നിൽപ്പാണ്. ദേവേട്ടൻ മോളെ എടുത്തേക്കുന്നു. കേശു അനന്ദുവിന്റെ കയ്യിലും. അങ്ങനെ എല്ലാരും കൂടി ദേവസ്വത്തിന്റെ കോട്ടേഴ്സിൽ നിന്നും നടന്നു. വഴിയിൽ എല്ലാം കച്ചവടക്കാരുടെ മേളം ആയിരുന്നു…..ഓരോരുത്തർ അത് വേണോ ഇത് വേണോ എന്ന് ചോദിച്ചു ഞങ്ങളുടെ പുറകെ വരുന്നുണ്ട്.

പഴനിയിലെ രണ്ടു കുന്നുകളിൽ ഒന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കല്പടവുകൾ കയറി വേണം പോവാൻ പ്രായമായവർക്കും മറ്റും ആയി ഫ്യൂണിക്കുലാർ റെയിൽവേ ഉം സ്ഥാപിച്ചിട്ടുണ്ട്.

ഞങ്ങൾ ഓരോ പടി കയറാൻ തുടങ്ങി……. ദേവേട്ടന്റെ കൈയും പിടിച്ചു കുഞ്ഞു കാലുകൾ ആട്ടി ദേവൂട്ടി നടക്കാൻ തുടങ്ങി…… ഞാൻ കേശൂട്ടനെ നോക്കുമ്പോ അവൻ എന്നെ മൈൻഡ് കൂടി ചെയ്യുന്നില്ല….

ഞാൻ അവനെ അനന്ദുവിന്റെ അടുത്ത് നിന്ന് വാങ്ങി അവനെയും നടത്തിക്കാൻ നോക്കി… എവിടെ മടിയൻ ചെക്കൻ എന്റെ കൈയിൽ തൂങ്ങി എടുക്കാൻ ആംഗ്യം കാണിക്കുന്നു…
പിന്നെ അവനെയും എടുത്തു ഞങ്ങൾ നടന്നു…

ഓയ് മോട്ടെ ഒന്ന് പയ്യേ നടക്കു…ഞങ്ങളും വരട്ടെ… (അനന്തുവാണ് )

മൊട്ട നിന്റെ……….(അമ്പലം ആയത് കൊണ്ടു അധികം ഒന്നും പറയാതെ ദേവേട്ടൻ നടന്നു )

രവി :- മര്യാദക്ക് മിണ്ടാതെ നടന്നോ ഇല്ലെങ്കിൽ അവൻ നിന്നെ മിക്കവാറും ഈ മലയിൽ നിന്നു തൂക്കി എറിയും…
പിന്നെ ശ്രീ മോളെ കെട്ടാൻ നീ ഉണ്ടാവില്ല…..

(രവിയുടെ ഡയലോഗ് കേട്ടതും അനന്ദു സൈലന്റ് ആയി…… )

കുറച്ചു നടന്നപ്പോഴേ ഞാൻ ഷീണിച്ചു ഇരിപ്പായി…. . കേശു ആണെങ്കിൽ ഉറങ്ങുകയും ചെയ്തു… ദേവേട്ടൻ അവനെ എന്റെ കൈയിൽ നിന്ന് വാങ്ങി….. ദേവു ചാടി ചെറിയച്ഛന്റെ അടുത്തേക്ക് ചെന്നു അവൾക്ക് അല്ലെങ്കിലും എന്നെ അധികം മൈൻഡ് ഇല്ല… അച്ഛൻ മോൾ ആണ്….

അങ്ങനെ നടന്നു ഞങ്ങൾ ലക്ഷ്യ സ്ഥാനത്തു എത്തി… കുറച്ചു തിരക്ക് ഉണ്ടായി….എന്നാലും അധികം ക്യു നിൽക്കാതെ തന്നെ തൊഴാൻ പറ്റി…. .

തൊഴുതു കഴിഞ്ഞതും ഞങ്ങൾ അവിടെ കുറച്ചു നേരം ഇരുന്നു. അപ്പോഴേക്കും അച്ഛൻമാർ പോയി പഞ്ചാമൃതം വാങ്ങി കൊണ്ടു വന്നു. അതിൽ നിന്നും കുറച്ചു എടുത്തു ദേവൂട്ടീടെയും കേശുവിന്റേയും വായിൽ വെച്ചു കൊടുത്തു. മധുരം ഇഷ്ടമായാതിനാൽ രണ്ടും നല്ലപോലെ നുണഞ്ഞ് കൊണ്ടേ ഇരുന്നു. പഴനി മലയുടെ മുകളിൽ നിന്നും താഴേക്ക് ഉള്ള ദൃശ്യം വളരെ മനോഹരം ആണ്…അത് ഏറ്റവും മനോഹരമാവുന്നത് രാത്രിയിൽ ആണ്. ഒരു നാട് മുഴവനും ദീപശോഭയിൽ കുളിച്ചു നിൽക്കുന്ന കാഴ്ച…

ഭഗവാനെ രാജകിയ രൂപത്തിൽ അണിയിച്ചൊരുക്കുന്ന വൈകുനേരത്തെ “രാജാലങ്കാര പൂജ “തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. രഥം വരുന്നതിനു മുൻപേ ആളുകളെ രണ്ടു സൈഡിലേക്കായി മാറ്റി നിർത്തും. അതിന്റെ ഇടയിൽ കൂടെ ആണ് തങ്ക രഥം വരുന്നത്.

ദേവേട്ടന്റെയും കുട്ടികളുടെയും കൂടെ നിന്നു ആ കാഴ്ച കാണുമ്പോൾ മനസുനിറയെ സന്തോഷം ആയിരുന്നു. ഞാൻ ആഗ്രഹിച്ച പോലെ ഒരു ജീവിതം തന്നതിന് മനസു കൊണ്ട് ദൈവത്തിനോട് ഒരായിരം നന്ദി പറഞ്ഞു. ഇടക്ക് എപ്പോഴോ ദേവേട്ടനെ നോക്കിയപ്പോൾ ആ കണ്ണുകൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ആണ് കണ്ടത്.ആ ദീപ പ്രഭയെ നോക്കി ഒരേ മനസോടെ ഒരായിരം ജന്മം ഒന്നിച്ചു ജീവിക്കാൻ സാധിക്കണേ എന്ന പ്രാർത്ഥന ആയിരുന്നു ഞങ്ങൾക്ക്. അപ്പോഴും ദേവേട്ടന്റെ കൈകൾ കൊണ്ട് എന്നെയും മക്കളെയും ചേർത്തു പിടിച്ചിരുന്നു…….

ദേവന്റെയും ആദിയുടെയും ജീവിതം ഇവിടെ അവസാനിക്കുന്നില്ല…….. കളി ചിരികളും അടിപിടിയും ഒക്കെയായി അവർ സന്തോഷത്തോടെ ജീവിക്കട്ടെ……

അവസാനിച്ചു………….

©ശ്രീലക്ഷ്മി ഇന്ദുചൂഡൻ
©ശ്രുതി വേണുഗോപാൽ

(അങ്ങനെ ഞങ്ങളുടെ ആദ്യ ശ്രമം ഇവിടെ അവസാനിക്കുകയാണ്…….. സ്പെഷ്യൽ താങ്ക്സ് ഞങ്ങളെ ആദ്യ ഭാഗം മുതൽ സപ്പോർട്ട് ചെയ്തു ഐഡിയാസ് ഒക്കെ പറഞ്ഞു തന്നു ഹെല്പ് ചെയ്ത എന്റെ അനിയത്തി കുട്ടി ശ്രീധന്യക്കും ചേച്ചി ശിവദയ്ക്കും ആണ്…. രണ്ടു പേരോടും ഒത്തിരി സ്നേഹം…….

എഴുത്തിൽ ഒരു പരിചയവും ഇല്ലാത്ത ഞങ്ങളെ ഇരു കൈയും നീട്ടി സപ്പോർട്ട് ചെയ്ത നിങ്ങൾ ഓരോരുത്തരോടും ഒത്തിരി നന്ദിയുണ്ട് ……

ഒരു കല്യാണം കഴിഞ്ഞ പാർട്ടിൽ കാണിച്ചത് കൊണ്ടാണ് വീണ്ടും ഒരു കല്യാണം കൂടി നടത്താതെ ഇരുന്നത്…. നിങ്ങളെ ബോറടിപ്പിക്കുന്നതിനും ഒരു പരുതിയില്ലേ…. 😁😁🏃‍♀️🏃‍♀️

നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു…. എന്നാലേ പ്രണയ വർണ്ണങ്ങൾക്ക് തെറ്റുകൾ ഒക്കെ തിരുത്തി അടുത്ത കഥയുമായി നിങ്ങളിലേക്ക് വരാൻ കഴിയു………. അപ്പൊ എല്ലാവർക്കും റ്റാറ്റാ bye bye….. 😁😁)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

ആദിദേവ്: PART 22- അവസാന ഭാഗം

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഇന്നത്തെ സ്വർണ്ണവില അറിയാം

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 15

ആദിദേവ്: ഭാഗം 16

ആദിദേവ്: ഭാഗം 17

ആദിദേവ്: ഭാഗം 18

ആദിദേവ്: ഭാഗം 19

ആദിദേവ്: ഭാഗം 20

ആദിദേവ്: ഭാഗം 21

Share this story