ഇങ്ങനേയും ചിലർ… കഥ

Share with your friends
  • ഉണ്ണി കെ പാർഥൻ

ഡീ ഞാൻ പെട്ടുന്നാ തോന്നണേ..
അടിവയറിൽ അമർത്തി പിടിച്ചു കൊണ്ട് പല്ലവി പറയുന്നത് കേട്ട് നിത്യ തിരിഞ്ഞു നോക്കി…

ന്തെടീ.. ആയോ.. മ്മ്..
ഇനി ന്താ ചെയ്യാ…
നീ കരുതിയിട്ടുണ്ടോ..
നിത്യ ചോദിച്ചു…
എടുത്തു വെച്ചിട്ടുണ്ട്..
പക്ഷേ…
എങ്ങനെ…
പല്ലവി വയറിൽ പൊത്തി പിടിച്ചു കൊണ്ട് ചുറ്റിനും നോക്കി പറഞ്ഞു..

മ്മ്… ശരിയാ..

നീ വാ.. മ്മക്ക് ആ വീട്ടിൽ പോയി നോക്കാം…
ഇച്ചിരി ദൂരെ ഉള്ള വീട് ചൂണ്ടി കൊണ്ട് നിത്യ പറഞ്ഞു…

എനിക്ക് അത്രേം ദൂരം നടക്കാൻ കഴിയും ന്നു തോന്നുന്നില്ല ട്ടോ..
ചിലപ്പോൾ ആകെ പ്രശ്നം ആവും..

നീ ഇവിടെ ഇരിക്ക്..
ഞാൻ ഒന്ന് പോയി നോക്കിയേച്ചും വരാം..
നിത്യ ആ വീട് ലക്ഷ്യം വെച്ച് വേഗത്തിൽ നടന്നു..
ഗേറ്റ് തുറന്നു മുറ്റം കടന്ന് വീടിന്റെ കാളിംഗ് ബെൽ അമർത്തി..
കുറച്ചു നേരം കാത്തിരുന്നു…
ഒരു അനക്കവും ഇല്ല…
അവൾ ഒന്നൂടേ ബെൽ അമർത്തി പിടിച്ചു..
ഇത്തവണ ഇത്തിരി നീട്ടി ആണ് അവൾ ബെൽ അടിച്ചത്..

കുറച്ചു നേരത്തിനു ശേഷം ഡോർ തുറന്നു ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു…

ആരാ.. അയ്യാൾ ചോദിച്ചു…

നിത്യ നിന്ന് പരുങ്ങി..
ഇവിടെ സ്ത്രീകൾ ആരുമില്ലേ…

ഇല്ല… അമ്മയും അനിയത്തിയും അമ്പലത്തിൽ പോയേക്കുവാ…

ന്താ കാര്യം.. താൻ ആരാ… ന്തിനാ വന്നേ…

ഹേയ് ഒന്നുല്ല.. വീട് മാറി ന്നു തോന്നുന്നു..

തനിക്കു ആരെയാ കാണേണ്ടത് ഇവിടെ…

എനിക്കല്ല… എന്റെ കൂട്ട്കാരിക്ക്‌ ആണ്…
മാറി ഇരിക്കുന്ന പല്ലവിയേ ചൂണ്ടി കൊണ്ട് നിത്യ പറഞ്ഞു…

കാണേണ്ട ആള് ന്താ അവിടെ നിക്കുന്നത്..
ഇങ്ങോട്ട് വരാൻ പറ..
എനിക്ക് അറിയുന്ന ആള് ആണേൽ ഞാൻ പറഞ്ഞു തരാം..

നിത്യ നിന്നു പരുങ്ങി..

അതല്ല.. സ്ത്രീകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരോടു ചോദിക്കാം എന്ന് കരുതി..

ന്തേ എന്നോട് ചോദിച്ചാൽ.. ഞാൻ നിങ്ങളെ തിന്നോ.. അയ്യോ അതല്ല ചേട്ടാ..

പിന്നേ ന്താ കാര്യം ന്നു വെച്ചാൽ പറ…

ചേട്ടാ അവൾക്കു ഡേറ്റ് ആയി..
ഇവിടത്തെ ടോയ്ലറ്റ് യൂസ് ചെയ്യാൻ കഴിയോ….
ഒറ്റ ശ്വാസത്തിൽ നിത്യ പറഞ്ഞത് കേട്ട് ആ പയ്യൻ വിളറി വെളുത്തു..
നിത്യ ആണേൽ മുഖം തിരിച്ചു നിന്നു..

അതിപ്പോ…
അമ്മേം അനിയത്തിയും ഇല്ലാതെ..
ഞാൻ എങ്ങനെ നിങ്ങളെ…
അവന്റെ അവസ്ഥ അവൻ പറഞ്ഞു…

നിത്യ തിരിഞ്ഞു നടന്നു..

ഡോ..
തന്റെ ഫ്രണ്ടിനെ വിളിച്ചു കൊണ്ട് വാ…
അവൻ പറയുന്നത് കേട്ട് നിത്യ പെട്ടന്ന് തിരിഞ്ഞു നോക്കി….

പേടിക്കണ്ട ഞാൻ പുറത്ത് ഇറങ്ങി നിന്നു തരാം..
നിങ്ങളെ കണ്ടിട്ട് നല്ല കൂട്ടർ ആണെന് തോന്നി..
ആ വിശ്വാസം കൊണ്ടാണ്…

വാ…
നിത്യ പല്ലവിയേ നോക്കി കൈ വീശി വിളിച്ചു..
പല്ലവി പതിയെ നടന്നു വന്നു..

ആകെ കൊളമായി ഡീ..
പല്ലവി പതിയെ അവളോട്‌ പറഞ്ഞു…

നേരെ കേറി ചെന്ന് ഇടതു വശത്തു കാണുന്ന വാഷ്ബേസന്റെ അടുത്ത് കാണുന്നത് ആണ് ബാത്ത്റൂം..

കൈ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു…

നീ വാ..
പല്ലവിയുടെ കൈ പിടിച്ചു കൊണ്ട് നിത്യ മുന്നോട്ട് നടന്നു…

ഡീ…
ഡ്രസ്സ്‌ ഇനി ഇത് യൂസ് ചെയ്യാൻ കഴിയില്ല…

നടക്കും വഴി പല്ലവി പറഞ്ഞു….
നിനക്ക് ഇതൊന്നും അറിയില്ലേ ഡീ..
ഒന്ന് നേരത്തേ കരുതികൂടെ…

ഡീ ഈ മാസം നേരത്തെ ആയി…
അതാണ്…

ന്തായാലും നീ പോയി വാ..
ഞാൻ പുറത്തു വെയിറ്റ് ചെയ്യാം..

പല്ലവി ബാത്‌റൂമിൽ കയറി വാതിൽ കുറ്റി ഇട്ടു..

നിത്യ പുറത്തേക്ക് വന്നു..

ന്താ ഇയ്യാളുടെ പേര്….
അവൻ ചോദിച്ചു..

നിത്യ…

തന്റെയോ…
വൈശാഖൻ…..

മൗനം അവർക്ക് ഇടയിൽ താളം പിടിച്ചു തുടങ്ങി…

ന്തിനാ പുറത്തു നിക്കുന്നത്…
അകത്തേക്ക് കയറി ഇരുന്നൂടെ..
നിത്യ ചോദിച്ചു…

നിങ്ങൾക്ക് പേടി ആവും ന്നു കരുതി ആണ് ഞാൻ പുറത്തു നിന്നത്..
വാ….
നിത്യയേ വിളിച്ചു കൊണ്ട് വൈശാഖൻ അകത്തേക്ക് കയറി…

ന്ത് ചെയ്യുവാ നിങ്ങൾ….
വൈശാഖൻ ചോദിച്ചു…

ഞങ്ങൾ പിജി ചെയ്യുന്നു…

എവടെ..
ഇവിടെ ദേവമാതാ കോളേജിൽ..

ആണോ…

മ്മ്…
ന്തിനാ ഇവിടെ വന്നത്…

ഞങ്ങൾ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്…
ഇന്ന് ഇറങ്ങാൻ ഇച്ചിരി ലേറ്റ് ആയി..
അതോണ്ട് ബസ് കിട്ടിയില്ല..
നടന്നു…

നിത്യേ..
ബാത്‌റൂമിൽ നിന്നും പല്ലവി വിളിച്ചു…

നിത്യ വേഗം അങ്ങോട്ട്‌ ചെന്നു..
ന്തേ ഡീ..

ഡീ..

ലെഗിൻസ് യൂസ് ചെയ്യാൻ കഴിയില്ല..

ഇനി ന്താ ചെയ്യാ..
ഡോർ അൽപ്പം തുറന്നു പിടിച്ചു കൊണ്ട് പല്ലവി പറഞ്ഞു….

ആരാ മോനേ വിരുന്നുകാർ..
പുറത്ത് നിന്നുള്ള ശബ്ദം കേട്ട് നിത്യയും പല്ലവിയും ഞെട്ടി..

പല്ലവി വേഗം ഡോർ അടച്ചു..

അമ്മേ അത് പിന്നേ..
വൈശാഖൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അനസൂയ അകത്തേക്ക് വന്നു..

ഹാളിൽ നിത്യയേ കണ്ടു അനസൂയ ഒന്ന് ഞെട്ടി…

ആരാ മോനേ ഈ കുട്ടി..
മോന്റെ ഫ്രണ്ട് ആണോ..

അല്ലമ്മേ..
എനിക്ക് അറിയില്ല..
വൈശാഖൻ ഉണ്ടായ സംഭവം എല്ലാം പറഞ്ഞു…

എന്നിട്ട് ആ കുട്ടി എവടെ…
അനസൂയ ചോദിച്ചു…

ബാത്‌റൂമിൽ ഉണ്ട്…
നിത്യ മറുപടി കൊടുത്തു…

ആന്റി..
നിത്യ വിളിക്കുന്നത് കേട്ട് അനസൂയ തിരിഞ്ഞു നോക്കി..

അവളുടെ ഡ്രസ്സ്‌ മാറ്റണം..
പക്ഷേ കയ്യിൽ ഇല്ല…
ന്ത് ചെയ്യണം എന്ന് അറിയില്ല….

ഞാൻ കണ്ടില്ല ലോ അവളേ…
ഇല്ലേ..
പ്രിയ മോൾടെ ഡ്രസ്സ്‌ നോക്കായിരുന്നു…

എന്റെ പോലെ തന്നെ ആണ്…
നിത്യ വേഗം പറഞ്ഞു…

ങ്കിൽ മോള് ഇവിടെ നിക്ക് ട്ടോ..
ഞാൻ അകത്തു പോയിട്ട് വരാം..

മോളേ..
മോള് കൂടെ വാ..
പ്രിയയെ നോക്കി അനസൂയ വിളിച്ചു..
ദേ വരുന്നു അമ്മാ..

പ്രിയ അനസൂയയുടെ കൂടെ ചെന്നു..

ആന്റിയെ എവിടെയോ നല്ല പരിചയം തോന്നുന്നു എനിക്ക്….
നിത്യ വൈശാഖനെ നോക്കി പറഞ്ഞു..

അറിയാൻ വഴിയില്ല..
വൈശാഖൻ മറുപടി കൊടുത്തു..

മ്മ്..
നിത്യ മൂളി..

മോളെ ഈ ഡ്രസ്സ്‌ ആവുമോ ന്നു നോക്കിക്കേ..
രണ്ട് മൂന്ന് ജോഡി ഡ്രസ്സ്‌ നിത്യയുടെ കയ്യിൽ കൊടുത്തു കൊണ്ട് അനസൂയ ചോദിച്ചു..

ഡീ..
കതക് തുറന്നെ…
ഈ ഡ്രസ്സ്‌ ഇട്ട് നോക്കിയേ…
നിത്യ വിളിക്കുന്നത് കേട്ട് പല്ലവി ഡോർ കുറച്ചു തുറന്നു…
*************

ഒരുപാട് നന്ദി ട്ടോ..
പല്ലവി അനസൂയയേ നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു…

ഇതിനു ന്തിനാ മോളേ നന്ദി…
ഇതൊക്കെ വന്നു ചേരുന്നത് അല്ലേ..

അത് കണ്ടറിഞ്ഞു ഇവൻ പെരുമാറി…

ഈ കാലത്ത് എല്ലാത്തിനോടും പേടി ആണ്..
അറിയാലോ കാലം വളരെ മോശമാണ്..
ആണായാലും പെണ്ണായാലും വിശ്വസിക്കാൻ വല്യ പാടാണ്…

എന്നാലും..
ഈ ചേട്ടന്റ മുഖം കണ്ടപ്പോൾ ന്തോ..
നന്മ ഉണ്ടെന്ന് തോന്നി..
അതാണ്..
തുറന്നു പറയാൻ കഴിഞ്ഞത്..
ആളുടെ അവസ്ഥ ആദ്യം ആളു പറഞ്ഞു എങ്കിലും…
ഞങ്ങളുടെ അവസ്ഥ കണ്ടു സഹായിക്കാൻ ഉള്ള മനസ് കാണിച്ചു..
ആ നല്ല മനസിന്‌ നന്ദി…
നിത്യ പറഞ്ഞത് കേട്ട് വൈശാഖൻ ചിരിച്ചു..

ഹേയ്..
നിങ്ങൾക്ക്‌ പൊതുവെ
ഒരു ധാരണ ഉണ്ട്..
പുരുഷ സമൂഹം എല്ലാം മോശമാണ്ന്ന്..

ചുരുക്കം ചിലർ ചെയ്യുന്ന തന്തയില്ലായ്മക്ക്‌..
പഴി കേൾക്കേണ്ടിവരുന്നത് ഞങ്ങളെ പോലെ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരും കൂടി ആണെന്ന് നിങ്ങൾ മനസിലാക്കിയാൽ നല്ലത്..
അത്രയും പറഞ്ഞു വൈശാഖൻ അകത്തേക്ക് നടന്നു…

ചുണ്ടിൽ ചെറു ചിരിയുമായി നിത്യയും പല്ലവിയും വൈശാഖനെ നോക്കി നിന്നു..

ശുഭം…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!