നിലാവ് പോലെ: PART 3

നിലാവ് പോലെ: PART 3

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ദേവപ്രിയ ആയിരുന്നു അത് ,താഴെ വീണ് കിടക്കുകയായിരുന്നു ,നെറ്റി പൊട്ടിയിട്ട് മുഖത്താകെ ബ്ലഡ് ആയിരുന്നു

അവളുടെ ആ കിടപ്പ് കണ്ടപ്പോൾ ആദിക്ക് എന്തോ പോലെ ആയി

കാലത്ത് അമ്പലത്തിൽ വച്ച് അവളെ കണ്ടതും താൻ ചീത്ത പറഞ്ഞതൊക്കെ ആദിയുടെ മനസ്സിലേക്ക് ഓടി വന്നു

അടുത്തായിട്ട് അച്ഛമ്മ ദേവപ്രിയയെ കുലുക്കി വിളിക്ക് കരയുന്നുണ്ടായിരുന്നു

ആദി താഴെ ദേവപ്രിയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു

ചേച്ചി ഇത്തിരി വെള്ളമെടുത്തേ ..

മോനെ വെള്ളമൊക്കെ മുഖത്ത് ഒഴിച്ചതാ വെളളം കൊടുത്ത് കൊണ്ട് ആ ചേച്ചി പറഞ്ഞു

ആദി വൈള്ളമെടുത്ത് ദേവപ്രിയയുടെ മുഖമൊക്ക കഴുകി ,

ആദി നീ ആളെ എടുത്തേ നമ്മുക്ക് വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം

ഈ മുറിവൊന്ന് കെട്ടിയിട്ട് കൊണ്ട് പോകാം

ചേച്ചി ഓടി പോയി തുണിയെടുത്ത് കൊണ്ടുവന്നു

മുറിവൊക്കെ കെട്ടി കഴിഞ്ഞ് ആദിയും കിരണും ചേച്ചിയും കൂടി ദേവപ്രിയയെ പൊക്കിയെടുത്തു ,എടുത്തപ്പോൾ ദേവപ്രിയ ഒന്നു ചെരങ്ങിയതു പോലെ തോന്നി
ആദിക്ക്

കിരണാണ് കാറ് ഓടിച്ചത് അച്ഛമ്മ കിരണിൻ്റെ കൂടെയിരുന്നു

ആദിയും ചേച്ചിയും കൂടി ദേവപ്രിയയെ പിടിച്ച് പുറകിൽ ഇരുന്നു

കുറച്ച് കഴിഞ്ഞപ്പോൾ ആദി പതുക്കെ അവളെ തൻ്റെ മടിയിലേക്ക് കിടത്തി

ആദിക്ക് ചെറിയൊരു കുറ്റബോധം തോന്നി

മോനെ.. മോളെ ഒന്നു തട്ടി വിളിച്ച് നോക്ക് ,എൻ്റെ കുട്ടി എന്താ എഴുന്നേൽക്കാത്തത് എൻ്റെ ഭഗവാനെ

അച്ഛമ്മ വിഷമിക്കാതിരിക്ക് ചിലര് തല കറങ്ങി വീണാൽ ബോധം വീഴാൻ കുറച്ച് സമയമെടുക്കും
കിരൺ അച്ഛമ്മയെ
സമാധാനിപ്പിച്ചു

ആദി ഇടക്കിടെ ദേവപ്രിയയെ തട്ടി വിളിച്ചുകൊണ്ടിരുന്നു

ഹോസ്പിറ്റലിൽ എത്തി ,ദേവപ്രിയയെ നേരെ ക്യാഷ്യലിറ്റിൽ കയറ്റി കൂടെ ചേച്ചിയും ആദിയും കയറി

കിരൺ അച്ഛമ്മയെ അവിടെയുണ്ടായിരുന്ന കസേരയിൽ കൊണ്ടിരുത്തി

ആ സാധു സ്ത്രീ അപ്പോഴും കരയുകയായിരുന്നു

അച്ഛമ്മേ … ഹോസ്പിറ്റലിൽ എത്തിയില്ലേ ഇനിയിപ്പോ ഒന്നും പേടിക്കാനില്ല, അച്ഛമ്മ കരയാതിരിക്ക് എന്ന് പറഞ്ഞ് കിരണും അച്ഛമ്മയുടെ കൂടെയിരുന്നു

ചേച്ചിയാണ് ഡോക്ടറോട് കാര്യങ്ങൾ ഒക്കെ പറഞ്ഞത്

വീണപ്പോൾ വായിൽ നിന്നും നുരയും പതയുമൊക്കെ വന്നിരുന്നോ ,എന്തെങ്കിലും ശബ്ദമുണ്ടാക്കിയോ
ഡോക്ടർ ചോദിച്ചു

ഇല്ല സാർ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല

ശരി നിങ്ങൾ പുറത്തേക്ക് നിൽക്ക് ഞാനൊന്നു നോക്കട്ടെ

ആദിയും ചേച്ചിയും പുറത്തേക്ക് വന്നു

അവരെ കണ്ടപ്പോൾ കിരൺ വേഗം എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു

എന്താടാ എന്താ ഡോക്ടർ പറഞ്ഞത് ..

ഡോക്ടർ നോക്കട്ടെയെന്ന് പറഞ്ഞു

ഇനിയിപ്പോ അവര് നോക്കി കൊള്ളും ,നമ്മുക്ക് പോയാലോ ആദീ.

അതെങ്ങനെയാടാ നമ്മളിപ്പോ പോകുന്നത് ഒന്നാമത് ആകുട്ടിക്ക് ബോധം വീണിട്ടില്ല പിന്നെ അവരുടെ ബന്ധുക്കൾ ആരും വന്നിട്ടില്ല ഇവരെ ഒറ്റക്കാക്കി നമ്മളെങ്ങനെ പോകും രണ്ട് പെണ്ണുങ്ങൾ മാത്രമല്ലേ ഉള്ളത് എന്തെങ്കിലും ഒരാവശ്യം വന്നാൽ എന്താ ചെയ്യുക

ആദി നീ അധികം കടന്ന് ചിന്തിക്കണ്ടാ ,നമ്മളോട് ഒന്നു ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്ന് പറഞ്ഞു നമ്മളത് ചെയ്തു ,ഇനി അവര് എന്താണെന്ന് വച്ചാൽ ചെയ്യട്ടെ

അല്ല ടാ നമ്മുക്കൊരു മനസ്സാക്ഷിയില്ലേ

മണ്ണാങ്കട്ടാ നീ വരുന്നുണ്ടോ അമ്മ രണ്ടുവട്ടം ഇപ്പോ എന്നെ വിളിച്ചു ,എനിക്ക് വീട്ടിൽ പോകണം

കുറച്ച് കഴിഞ്ഞിട്ട് പോവാടാ ..

ദേ ആദി ക്ഷമിക്കുന്നതിനൊക്കെ ഒരതിരുണ്ട്

ശരി .നീ നിൽക്ക് ഞാൻ പോയി അവരോട് ഒന്നു പറഞ്ഞിട്ട് വരാം

ദേ ..ആ ചേച്ചി അവിടെ നിൽക്കുന്നുണ്ട് അവരോട് പറഞ്ഞാൽ മതി

അതൊക്കെ എനിക്കറിയാം ആരോട് പറയണമെന്ന്

ആദി ചേച്ചിയുടെ അടുത്തേക്ക് ചെന്നു

ചേച്ചി … ഞങ്ങളിനി നിൽക്കണ്ടല്ലോ ,അവൻ്റെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടിരിക്കുകയാണ്,
ബന്ധുക്കൾ ആരെയെങ്കിലുംന്ന വിളിക്കണമെങ്കിൽ ഞങ്ങൾ പോകുന്നതിനു മുൻപ് അവൻ്റെ ഫോണിൽ നിന്നും വിളിക്കാം

മോനെ അത് പിന്നെ …വല്യമ്മക്ക് ബന്ധുക്കൾ എന്ന് പറയാൻ അധികം ആരുമല്ല പ്രത്യേകിച്ചും ഈ രാത്രിയിൽ വിളിച്ചാൽ വരാനായിട്ട്

അപ്പോ ചേച്ചി ..

ഞാനവിടെ വല്യമ്മക്ക് കൂട്ടുനിൽക്കുന്നതാണ്, അവിടെ വല്യമ്മ ഒറ്റക്കാണ് താമസം ,ദേവൂ മോള് മകൻ്റെ മകളാണ് ,അത് ഇന്നലെ അച്ഛമ്മയെ കണാൻ വന്നതേയുള്ളൂ ,അതിപ്പോ ഇങ്ങനെയുമായി

ചേച്ചി ആരെങ്കിലും വിളിക്കാതെ എങ്ങനെയാണ് രാത്രി എന്തെങ്കിലും ഒരാവശ്യം വന്നാൽ എന്താ ചെയ്യാ

അതാ മോനെ ഞാനും ആലോചിക്കുന്നത് ,എന്തായാലും മക്കള് പോക്കോ ഇത്രയും ചെയ്ത് തന്നില്ലേ അതു തന്നെ വല്യ ഉപകാരം

അച്ഛമ്മയോട് ചേച്ചി പറഞ്ഞാൽ മതി

അത് ഞാൻ പറഞ്ഞോളാം

ആദി കിരണിനടുത്തെത്തി

നീ പറഞ്ഞോ

പറഞ്ഞു ,പക്ഷേ കിരണേ അവർക്ക് ഇവിടെ അധികം ബന്ധുക്കൾ ഇല്ല എന്ന് ,രാത്രി ഒരാവശ്യം വന്നാൽ ….

നീയെന്തിനാ ആദി ഇതൊക്കെ ഓർത്ത് ടെൻഷൻ അടിക്കുന്നത് അവരായി അവരുടെ പാടായി

ടാ ….. ഒരു കാര്യം ചെയ്യാം നീ പോക്കോ ഞാൻ ഇവിടെ നിൽക്കാം ,എനിക്ക് അങ്ങനെ അവരെ ഒറ്റക്ക് ഇട്ടിട്ട് വരാൻ തോന്നുന്നില്ല

നിനക്ക് വട്ടാണ് … നീ കളിക്കാതെ വായോ

ഇല്ല …. നീ പോക്കോ ഞാൻ വരുന്നില് ,എൻ്റെ ഫോൺ ഞാൻ എടുത്തിട്ടില്ല എൻ്റെ വീട്ടീൽ നീയൊന്ന് പറഞ്ഞാൽ മതി ,എന്തെങ്കിലും കൂട്ടുക്കാരാണ് ഹോസ്പിറ്റലിൽ എന്ന് പറഞ്ഞാൽ മതി

എന്താ ഉള്ളത് പറഞ്ഞാൽ

നീ ഞാൻ പറഞ്ഞത് പോലെ ചെയ്താൽ മതി

മ്മ് … ശരി, പിന്നെ ആദി നീ വേണ്ടാത്ത വയ്യാവേലിയൊന്നും തലയിൽ എടുത്ത് വയ്ക്കണ്ടാട്ടോ

പോടാ .. നീ ചെല്ല് നിൻ്റെ അമ്മ കാത്തിരിക്കല്ലേ

കിരൺ പോയി

ആദി ചെന്ന് അവരുടെ അടുത്തിരുന്നു ,അച്ഛമ്മ കസേരയിൽ ചാരി കണ്ണടച്ച് കിടക്കുകയായിരുന്നു

എന്താ മോൻ പോയില്ലേ

ഇല്ല ചേച്ചി … ഞാൻ നാളെ കാലത്തെ പോകുന്നുള്ളൂ രാത്രി ഒരാവശ്യം വന്നാലോ

ആ ചേച്ചി ആദിയെ നന്ദിയോടെ നോക്കി

ദേവപ്രിയയുടെ കൂടെ ഉള്ളത് ആരാണ് ക്യാഷ്യലിറ്റിയിൽ നിന്നു സിസ്റ്റർ വിളിച്ചു ചോദിച്ചു

ആദി ഓടി ചെന്നു

എന്താ സിസ്റ്റർ ..

ദാ ഈ മെഡിസിനും ഇൻഞ്ചക്ഷനും ഫാർമസിയിൽ നിന്നും വാങ്ങി കൊണ്ടുവരണം

സിസ്റ്റർ ആ കുട്ടിക്ക് എങ്ങനെയുണ്ട് ..

ആളിപ്പോ മയക്കത്തിലാണ് ഡ്രിപ്പ് ഇട്ടിട്ടുണ്ട്, കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും ..

ആദി വേഗം ഫാർമസിയിലേക്ക് ചെന്നു

രാത്രി ആയതിനാൽ സ്റ്റാഫ് കുറവായിരുന്നു ഫാർമസിയിൽ ,പുറം തിരിഞ്ഞ് നിന്ന് ഒരു സിസ്റ്റർ മെഡിസിൻ എടുക്കുന്നുണ്ടായിരുന്നു

സിസ്റ്റർ …. ഈ മെഡിസിൻ ഒന്നു വേഗം എടുത്തു തരണം

ശബ്ദം കേട്ടപ്പോൾ തന്നെ ആ സിസ്റ്റർ തിരിഞ്ഞ് നോക്കി

തിരിഞ്ഞ് നോക്കിയ ആളെ കണ്ടപ്പോൾ ആദിക്ക് അവിടെ നിന്ന് ഓടി പോകാനാണ് തോന്നിയത്
പക്ഷേ കാലുകൾ തറഞ്ഞ് പോയപ്പോലെ തോന്നി അവന്

താൻ ഇപ്പോൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ,തൻ്റെ ജീവിതത്തിൽ ഇനി ഒരിക്കലും കാണരുത് എന്നാഗ്രഹിച്ച മുഖം

മീരായായിരുന്നു അത്

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

നിലാവ് പോലെ: PART 3

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഇന്നത്തെ സ്വർണ്ണവില അറിയാം

നിലാവ് പൊലെ: PART 1

നിലാവ് പൊലെ: PART 2

Share this story