പാർവതി : PART 4

പാർവതി : PART 4

നോവൽ
എഴുത്തുകാരി: ദേവിക എസ്

കുളത്തിൽ നിന്നും പൊങ്ങി വന്ന രൂപം കണ്ട് അവൻ ഞെട്ടി.സ്വർണ്ണ കസവുള്ള മുണ്ട് ഉടുത്ത്, ചെങ്കതിർ പോലെ ഒരു രൂപം മുട്ടോളം മുടി.അതിമനോഹരിയായ ഒരു പെൺകുട്ടി.

” ഇതാരാ ഭഗവാനെ ദേവിയോ.”
മഹേഷ് അമ്പരന്നു.ദേവിയുടെ തനിസ്വരൂപം.അവൾ ഉയർന്നു വന്നപ്പോൾ ആ കാട്ടു പ്രദേശം മുഴുവൻ പ്രകാശം പരന്നതു പോലെ തോന്നി. അവൾ പോയി കുറച്ച് കഴിഞ്ഞാണ് അവന് ഒന്ന് അനങ്ങാൻ പോലും പറ്റിയത്.ഉടനെ അവൻ ഇല്ലാതേക്ക് ഓടി ശരൺ ഉണ്ടായിരുന്നു മുറ്റത്തുതന്നെ. വേഗം പോയി കുളിച്ചുവാ മഹേഷ് പൂജാരി എത്തി.കുളിച്ച് വന്നപ്പോൾ അവൻ കണ്ടു കത്തിച്ചുവച്ച നിലവിളക്കിനുo ചന്ദന തിരികൾക്കും ഇടയിൽ ഹോമാകുണ്ഡത്തിന് മുൻപിലായി കണ്ണടച്ചു കൈ കൂപ്പി ഇരിക്കുന്ന ആ ദേവിയെ ….അപ്സരസിനെ പോലെ.

” ഹോ ഇവളുടെ ജീവിതം ആണോ ദേവിക്ക് വേണ്ടി ബലി കഴിപ്പിക്കാൻ പോവുന്നത്. അവൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തില്ല.15 വയസ്സ് കഴിഞ്ഞ പെൺകുട്ടി , അവളുടെ മാനുഷിക ജീവിതം ഇനി 2 ഓ 3ഓ വര്ഷം കൂടി. പെട്ടന്നാണ് അവന് തോന്നിയത് അവളുടെ മുഖം എവിടെയോ കണ്ടു മറന്ന പോലെ. നല്ല പരിചയം തോന്നുന്നു. ആ മുഖത്തേക്ക് നോക്കുംതോറും പ്രിയപ്പെട്ട ആരെയോ കുറെ നാളായി കണ്ട പോലെ ഒരു ഫീലിങ്.

പെട്ടന്നാണതുണ്ടായത് വിളക്കിലെ ഒരു തിരി അണഞ്ഞു പോയി.ഹോമകുണ്ഡം അസാധാരണമായി ജ്വലിച്ചു.പൂജാരി മന്ത്രങ്ങൾ നിർത്തി പെട്ടന്നു കണ്ണ് തുറന്ന് അസ്വസ്ഥൻ ആയി.
എല്ലാവരും ഭയപ്പെട്ടു മഹേഷ് അടക്കം.

” എന്തു പറ്റി തിരുമേനി.”
അച്ഛൻ നമ്പൂതിരി ചോദിച്ചു. തിരുമേനി കവടി നിരത്തി വെറ്റില എടുത്ത് തളികയിൽ വെള്ളം നിറച്ച് അതിൽ ഇട്ടു. അല്പ സമയം കണ്ണടച്ചുതുറന്നു.

” ഒരു പ്രേശ്നo കാണുന്നുണ്ട്. ഈ ഇല്ലത്തും നാട്ടിലും ഒന്നും അല്ലാത്തവർ ആയി ആരേലും ഇവിടെ ഉണ്ടോ..”

മഹേഷും ആഗസ്റ്റിനും അരുണും മുഖത്തോടെ മുഖം നോക്കി.ക്രിസ്ത്യാനി തന്നെ ആണ് പ്രശ്നം എന്ന് അഗസ്റ്റിൻ പിൻവലിയാൻ ഒരു ശ്രമം നടത്തി.

അപ്പോൾ പൂജാരി ചോദിച്ചു ” ഇതിൽ ബ്രഹ്മണ ഇല്ലത്ത് ജനിച്ചതായി അരെ ങ്കിലും..?”

” ആഹ് ഞാൻ ” മഹേഷ് പറഞ്ഞു

” കുട്ടി ഏത് ഇല്ലാത്താ ”

“ചെമ്പകശ്ശേരി ”

തിരുമേനി ഞെട്ടി.മഹേഷ് ഒരു ബ്രഹ്മണ കുട്ടി ആണെന്ന കാര്യം അപ്പോഴാണ് അവിടെ ഉള്ളവർ അറിയുന്നത്.

” കുട്ടീടെ നക്ഷത്രം ഏതാ”

” മകം ”
നമ്പൂതിരി വീണ്ടും ഞെട്ടി.അദ്ദേഹം അച്ഛൻ നമ്പൂതിരിയെ വിളിച്ചു എന്തോ സംസാരിച്ചു. അച്ഛൻ നമ്പൂതിരി മഹേഷ്ന്റെ അടുത്ത് വന്ന് പറഞ്ഞു.
” മോനെ മോൻ ഒന്ന് പുറത്തൊക്കെ പോയി നടന്നിട്ട് വാ.ദാ ഇവരേം കൂ ട്ടിക്കോ”

” എന്താ അങ്കിൾ പ്രേശ്നo”

” ഹേയ് അങ്ങനെ ഒന്നുല്ലാ കുട്ട്യേ . രണ്ട് ഇല്ലക്കാർ ആയതിനാൽ എന്തോ..!”

” എന്നാ ശെരി അങ്കിൾ .” അവൻ തിരിഞ്ഞ് പാർ വതിയെ ഒന്ന് നോക്കി. അവൾ ഇപ്പോഴും കണ്ണടച്ചു ഇരിക്കുകയാണ്.അവളെ നോക്കുംതോറും എന്തോ കാന്തിക ശക്തി തന്നെ വലയം ചെയുന്ന പോലെ അവനു തോന്നി. കണ്ണെടുക്കാൻ പറ്റുന്നില്ല കൈകൾ ഒക്കെ തരിക്കുന്നു.പെട്ടന്ന് പൂജാരി എന്തോ ആംഗ്യം കാണിച്ചു.അപ്പോൾ അച്ഛൻ വന്ന് പുറത്തേക്കുള്ള തിരസ്സീല മറിച്ചിട്ടു.മഹേഷ് വല്ലാതായി കണ്ണു പിൻവലിച്ചു. അവന് ആ പെൺകുട്ടിയോടു സഹതാപം തോന്നി.

” അവൾ അതിസുന്ദരി തന്നെ അല്ലേടാ…” പുറത്തിറങ്ങിയ അഗസ്റ്റിൻ പറഞ്ഞു.

” ഹോ ഞാൻ സ്വപ്നത്തിൽ കണ്ട ദേവിക്ക് പോലും ഇത്രയും ഭംഗി ഇല്ല.” അരുണും സമ്മതിച്ചു.

” ഉം സ്വർഗ ലോകത്തു നിന്നും വന്ന ഉർവശിയെ പോലെ..ബട്ട് ഞാൻ അവളെ എവിടെയോ കണ്ടു മറന്നത് പോലെ തോന്നുന്നു. എടാ അവളുടെ അടുത്ത് നിൽകുമ്പോൾ അവളെ കാണുമ്പോൾ എന്റെ ദേഹം തണുത്ത് വിറക്കുന്നു.ഒരു വിറയൽ പോലെ..”

” ഹ ഹ ഉണ്ടാവും .പിന്നെ ഉണ്ടാവതെ അവൾ അത്രക്ക് സുന്ദരി അല്ലെ..”

എന്നാൽ മഹേഷ് അവളുടെ സൗന്ദര്യം അല്ലായിരുന്നു ശ്രെദ്ധിച്ചത്.അവന്റെ മനസിലും ആ സൗന്ദര്യം ആയിരുന്നില്ല.

” എന്താടാ ഇത്ര വലിയ ആലോചന ”
ഈ സമയം ഗാഢമായി ചിന്തിച്ചിരിക്കുന്ന അരുണിനെ നോക്കി മഹേഷ് ചോദിച്ചു.

” അത്…അത് മഹി
മഹി ഞാൻ അവളെ സ്നേഹിക്കുന്നു. അവൾ എന്റെ സങ്കല്പങ്ങളിലേ പെണ്ണ് തന്നടാ…”

” ആരെയാ നീ പറയുന്ന് പാർവതിയേയോ.”മഹേഷും അഗസ്റ്റിനും പൊട്ടി ചിരിച്ചു.

” എന്ത് കോമടിയാടാ നീ പറയുന്നേ …2 കൊല്ലം കഴിഞ്ഞാൽ ദേവിയാവേണ്ട കുട്ടിയാ.പിന്നെ പുരുഷ ദർശനം പോലും അവൾക്ക് വിധിച്ചിട്ടില്ല.അപ്പോഴാ നിന്റെ പ്രേമo. മണ്ണക്കട്ട..”

” ഹും നീ നോക്കിക്കോ അവൾ അമ്പലത്തിലെ ദേവി അല്ല എന്റെ ദേവിയാ ആകാൻ പോവുന്ന്.
അവർ അത്ഭുതപ്പെട്ടു.പൊതുവെ ശാന്ത സ്വഭാവവും പെൺ കുട്ടി കളുടെ മുഖത്ത് പോലും നോക്കാത്തവനുമായ ഈ അരുണിന് ഇതെന്തു പറ്റി എന്നവർ സന്ദേഹിച്ചു.

” എടാ അടുത്ത ആഴ്ച നമ്മൾ ഇവിടെ നിന്നും പോകും.ശരൺ നമ്മളെ സ്വന്തം പോലെയാ കാണുന്നത് നീ വെറുതെ പ്രോബ്ലം ഉണ്ടാക്കി അവന്റെ വിശ്വാസം നശിപ്പിക്കരുത് .” മഹി പറഞ്ഞു. അരുൺ ഒന്നും മിണ്ടിയില്ല.
അപ്പോഴേക്കും പൂജ കഴിഞ്ഞെന്ന് അറിച്ചിയിച്ച് ശരൺ വന്നു.

” മോനെ നിന്റെ ആ നമ്പൂതിരി കൂട്ടുകാരനും പാറുട്ടിയും തമ്മിൽ അധികം സമ്പർക്കം ഉണ്ടാവരുതെന്ന് പൂജാരി പറഞ്ഞിട്ടുണ്ട്. ” അച്ഛൻ നമ്പൂതിരി അന്ന് രാത്രി ശരണിനോട് രഹസ്യമായി പറഞ്ഞു.

” അതെന്താ അച്ഛാ.”

” കാരണം പറഞ്ഞില്ല മോനെ..,വേറെ വേറെ ഇല്ലങ്ങൾ ആയതുകൊണ്ട് ആവും. പ്രാചീനമായ ഇല്ലം അല്ലെ നമ്മുടേത് പണ്ടൊക്കെ എന്തൊക്കെ നടന്നെന്ന് ആർക്കറിയാം.”
എന്നാൽ ശരൺ ഇതത്ര കാര്യം ആയി എടുത്തില്ല.

ഈ സമയം മുകളിലെ മുറിയിൽ നിന്ന് തന്റെ കാമറയിലെ ഫോട്ടോസ് നോക്കുക ആയിരുന്നു മഹേഷ്. അവൻ കണ്ടു കുളത്തിൽ നിന്നും ഉയർന്നു വരുന്ന മത്സ്യകന്യകയെ പോലെ അവൾ..,!
അറിയാതൊരു വികാരം അവന്റെ മനസ്സിലും തളിരിട്ടു.അവൻ ആ ഫോട്ടോ സൂo ചെയ്ത നോക്കി.പെട്ടന്നാണവൻ കണ്ടത് , കുളപ്പടവിൽ ഒരു സർപ്പം ക്യാമറക്ക് നേരെ നോക്കി,കരിനീല നിറത്തിൽ . പത്തി വിടർത്തിയ അതിന്റെ നെറ്റിയിൽ ഒരു മഞ്ഞ നിറത്തിൽ ഉള്ള കുത്തും. വീണ്ടും സൂം ചെയ്തപ്പോൾ ആണവന് മനസ്സിലായത് അതൊരു ചന്ദ്രക്കല ആയിരുന്നു. അവൻ പെട്ടന്ന് ആദ്യ ദിവസം എടുത്ത കരിവളയിട്ട ഫോട്ടോയുo സൂം ചെയ്ത നോക്കി.അതെ ചുമരിനോട് ചേർന്ന് അതേ കരിനീല സർപ്പം.അതിന്റെ നെറ്റിയിൽ ചന്ദ്രക്കലയും പാറൂട്ടിയുടെ ഇടനെറ്റിയിൽ ഉള്ള അതെ അടയാളം.അവൻ ഞെട്ടി പോയി.എന്തൊക്കെയോ രഹസ്യങ്ങൾ ഇവിടെ മറഞ്ഞിരിക്കുണ്ട് എന്നവനു തോന്നി.

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

പാർവതി : ഭാഗം 1

പാർവതി : ഭാഗം 2

പാർവതി : ഭാഗം 3

Share this story