നിന്നരികിൽ : PART 16

നിന്നരികിൽ : PART 16

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

പിറ്റേന്ന് ഉച്ചയ്ക്കതെ ഗംഭീരമായ ഊണിന് ശേഷം സിദ്ധുവും ജിത്തുവും പുറത്തേക്ക് ഇറങ്ങി….

“നിന്റെ തീരുമാനങ്ങൾക്ക് ഇപ്പോഴെങ്കിലും എന്തെങ്കിലും മാറ്റമുണ്ടായോ…..

ഡ്രൈവിംഗനു ഇടയിൽ ജിത്തു സീറ്റിലേക്ക് ചാരിയിരുന്നു പുറത്തെ കാഴ്ചകൾ വീക്ഷിക്കുന്ന സിദ്ധു വിനെ നോക്കി ചോദിച്ചു…..

സിദ്ധു മുഖം തിരിച്ചു ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല….

കാർ ബീച്ചിലേക്കാണ് ചെന്നെത്തിയത്….

ഇന്നലെ അച്ഛനും അമ്മയ്ക്കും നന്ദുവിനും ഒപ്പം വന്ന അതെ കടൽകര….

ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അതിനെന്തെക്കെയോ മാറ്റങ്ങൾ സംഭവിച്ചതായി അവന് തോന്നി…

ഇന്നലത്തെ ഉത്സാഹവും ആവേശവുമൊന്നും ഇപ്പോഴില്ല….

എന്തൊക്കെയോ നഷ്ടപ്പെട്ടൊരു ഫീൽ….

മണൽപരപ്പിലൂടെ പതിയെ നടന്നു ചെന്ന് കടലിന് അരികിലായി അവൻ നിന്നു…

കടൽത്തിരകൾ അവന്റെ പാദങ്ങളെ ചുംബിച്ചു പോന്നു

ഉച്ചവെയിൽ ആഞ്ഞുയരുന്ന തിരമാലകൾക്ക് തിളക്കം നല്കുന്നുണ്ടായിരുന്നു…

നെഞ്ചിലൊരു പിടിവലി നടക്കുന്നുണ്ട്….

പ്രണയവും ശാപവും തമ്മിലുള്ള വെല്ലുവിളി….

ആര് ജയിക്കും….

ആരെ വിധിയെന്ന നൂലിൽ കോർത്തു ജീവിതത്തോട് ചേർക്കും….

പ്രാണനായി കാണുന്നവളെ അവളുടെ ജീവൻ വിധി ക്ക് വിട്ടുകൊടുത്തു കൊണ്ട് ഒരു സ്വപ്നകൂടാരം പടിത്തുയർത്താൻ ആവുമോ….

അതോ കുട്ടികാലം മുതൽ കൂടെയുണ്ടായിരുന്ന ഏകാന്തതയെ ഒന്ന് കൂടി തിരിച്ചു വിളിക്കേണ്ടി വരുമോ

“സിദ്ധു…..

ജിത്തുവിന്റെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്….

“നീയെന്ത് തീരുമാനമെടുത്തു….നന്ദുവിനൊപ്പമുള്ളൊരു ജീവിതം തന്നെയല്ലേ ഇപ്പൊ നിന്റെ മനസ്സിൽ…

“എനിക്കറിയില്ലടാ…. ഞാനിപ്പോ….. ആകെകൂടി…..ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു…

അവൻ കൈ കൊണ്ട് തലമുടികോർത്തു പിടിച്ചു….

“നീ ഇപ്പോഴും ആ കോപ്പിലെ ജാതകദോഷത്തിന്റെ കാര്യമെടുത്തു തലയിൽ വെച്ചോണ്ടിരിക്കുന്നുണ്ടാ ഇങ്ങനെ…. ബി കൂൾ….

ജിത്തു അവന്റെ കൈകൾ തലയിൽ നിന്നെടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു

“എങ്ങനെ കൂൾ ആവാനാണ്….ഞാൻ കാരണം നന്ദുവിന്റെ കണ്ണുകൾ നിറയേണ്ട അവസ്ഥ വരുമ്പോൾ ഞാനെങ്ങനെ….കൂളാവും….

“അതിനൊക്കെ സൊല്യൂഷൻ ഉണ്ട്… നീ കഴിഞ്ഞ കാര്യങ്ങളൊക്കെ മറന്ന് അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കുക…. അവള് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടടാ….. ട്രൈ ടു അണ്ടർസ്റ്റാൻഡ് ഹേർ….

അവനൊന്നും മിണ്ടാതെ നോട്ടം പിന്നെയും കടലിലേക്ക് മാറ്റിക്കളഞ്ഞു….

“നിനക്ക് മുഴു വട്ടാണ്…..നിന്നെ സ്നേഹികുകയും വിശ്വസിക്കുകയും ചെയ്യുന്ന നിന്റെ താലി ഏറ്റു വാങ്ങിയ ഒരുത്തി വീട്ടിലുള്ളപ്പോൾ ജനിച്ചിട്ട് ഇന്നേവരെ ഒന്ന് സ്നേഹത്തോടെ നോക്കുക പോലും ചെയ്യാതവര് പറയുന്നത് ജീവിത്തിലെ അവസാനവാക്കായി കാണുന്നു…. കഷ്ടം തന്നെ…. നിന്റെ കാര്യം….

“അവര് പറയുന്നതൊക്കെ സത്യമല്ലേ

“എന്ത് സത്യം…. എടാ…. വിശ്വസികാം അന്ധമായി വിശ്വസിക്കരുത്….. ഒന്നിനെയും….. മരിക്കേണ്ട സമയമാകുമ്പോ ആരായാലും മരിക്കും… ദേ ഇപ്പൊ ഇങ്ങനെ നിൽക്കുന്നു പോവുന്ന പോക്കിലാവും ആക്‌സിഡന്റ് പറ്റി ഞാനും നീയും തട്ടി പോവുന്നത്… ആർകെങ്കിലും തടയാൻ പറ്റുവോ… ഇല്ല… അത്രേയുള്ളൂ മനുഷ്യന്റെ ജീവിതം.. നോ ഗ്യാരന്റി….

സിദ്ധു അവനെ തുറിച്ചു നോക്കി

“കണ്ണുരുട്ടണ്ട… ഞാൻ ഒള്ളതാ പറഞ്ഞത്… മരണത്തിന് അങ്ങനെ ആരോഗ്യം ഉള്ളവരെന്നോ കൊച്ചുകുട്ടികളെന്നോ ഒന്നുമില്ല… ആരുടെ ജീവിതത്തിലും എപ്പഴും ചെന്ന് കയറാൻ കഴിവുള്ളൊരു മായാജാലകാരനായ അതിഥിയാണ് മരണം…. ഉള്ള സമയം കൊണ്ട് സന്തോഷം നിറഞ്ഞൊരു ജീവിതം ജീവിച്ചു തീർക്കുകയാണെങ്കിൽ നമ്മുടെ മരണശേഷം നമ്മളെ സ്നേഹിക്കുന്നവർക്ക് അതൊക്കെ ചിതലരിക്കാത്ത ഓർമ്മപുസ്തകത്തിലെ വർണ്ണതാളുകളായി സൂക്ഷിച്ചു വയ്ക്കാം…. ഇല്ലെങ്കിൽ ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാത്തൊരു അധ്യായമായിട്ട് മാറ്റിവെക്കേണ്ടി വരും….ഇതിലേതാവണമെന്ന് തീരുമാനിക്കേണ്ടത് ജീവിച്ചിരിക്കുന്ന കാലത്തെ നമ്മളാണ്…

സിദ്ധു അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു

💜💙💜
കാറ്‌ ഗേറ്റ് കടക്കുമ്പോൾ തന്നെ വീട്ടിനകത്തു നിന്ന് ഉച്ചത്തിൽ പാട്ടുയര്ന്നുണ്ടായിരുന്നു….

“തന്തയും രണ്ട് പെൺമക്കളും കൂടി അമ്മായിയെ അടിച്ചൊതുക്കി മൂലയിൽ ഇരുത്തി ആഘോഷിക്കുവാണെന്ന് തോന്നുന്നു

ജിത്തു സിദ്ധുവിനോട് പറഞ്ഞു കൊണ്ട് കാറിന്റെ ഡോർ തുറന്നു ഇറങ്ങി…

വീട്ടിനകത്തേക്ക് കയറിയ ഇരുവരും അമ്പരന്നു

നാരായണന് ഇരുവശത്തുമായി നിന്ന് അയാളോടൊപ്പം ഡാൻസ് കളിക്കുകയാണ് നന്ദുവും ശ്രെദ്ധയും…
ഇതെല്ലാം കണ്ടു കൊണ്ട് ചിരിയോടെ യശോദ സോഫയിൽ ഇരിപ്പുണ്ട്…. അവരത് നന്നായി ആസ്വദിക്കുന്നെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു

ടീവി യിൽ റൗഡി ബേബി പാട്ട് തകർത്തു കൊഴുക്കുന്നുണ്ട്….

“ഞാൻ അപ്പഴേ പറഞ്ഞില്ലേ അമ്മായിയെ ഇവരെല്ലാം കൂടി അടിച്ചൊതുക്കി ഒരിടതിരുത്തി കാണുമെന്നു… ഇപ്പഴെന്തായി…..

ജിത്തു സിദ്ധുവിനെ നോക്കി തല കുലുക്കികൊണ്ട് ചോദിച്ചു….

അവനെ ഒന്ന് ദയനീയമായി നോക്കികൊണ്ട് സിദ്ധു എല്ലാം ശ്രെധിച് നടുവിന് കയ്യും കൊടുത്തു നില്പായി

“അമ്മായി……. ജിത്തു ഓടി യശോധയ്ക്ക് അരികിൽ വന്നിരുന്നപ്പോഴാണ് മറ്റുള്ളവരും അവനെ കാണുന്നത്

“ഓഹ് ഗോഡ്…. ഇവരിങ്ങു എത്തിയോ….

നന്ദു തലയിൽ കൈവെച്ചു കൊണ്ട് ആത്മഗതമാണ് ഉദ്ദേശിച്ചതെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നിരുന്നു

ശ്രെദ്ധ റിമോട്ട് എടുത്തു ടീവി ഓഫ് ആക്കി….

സിദ്ധു വിന്റെ ഒറ്റ നോട്ടത്തിൽ നാരായണൻ മടക്കികുത്തിയ മുണ്ടൊക്കെ താഴ്ത്തിയിട്ട് നല്ല കുട്ടിയായി.. യശോദയുടെ അടുത്തു ചെന്നിരുന്നു…

“നല്ല തന്തയും പിള്ളേരും….. ഒന്നിനൊന്ന് മെച്ചം…. ഏതാ നിങ്ങളുടെയൊക്കെ ജില്ല….

“ഇതൊക്കെ ഒരു രസമല്ലെടാ….. കൊറച്ചു എനർജി കിട്ടിയത് പോലെ… നാരായണൻ ജിത്തുവിന്റെ തോളിൽ അടിച്ചു കൊണ്ട് ചെറിയ കിതപ്പോടെ പറഞ്ഞു

“ഇ വയസ്സാം കാലത്ത് ഇങ്ങനെ കിടന്ന് തുള്ളി അവസാനം ശ്വാസം മുട്ടല് വന്ന് കിറുങ്ങി കിടക്കുമ്പഴും ഇത് തന്നെ പറയണം എനർജി ബോയ്….

ജിത്തു പറയവേ നാരായണൻ അവനെ നോക്കി വെളുക്കെ ചിരിച്ചു…

സിദ്ധു ഗ്ലാസിൽ വെള്ളമെടുത്തു കൊണ്ട് വന്ന് അയാൾക്ക് കൊടുത്തു…

“വെള്ളം കുടിക്ക്…. ഡാൻസ് ചെയ്ത് ക്ഷീണിച്ചതല്ലേ നല്ല ദാഹം കാണും…

“സിദ്ധുഏട്ടാ എനിക്കൂടെ….

നന്ദു പറഞ്ഞതും സിദ്ധു നാരായണന്റെ കയ്യിലെ ഗ്ലാസ്‌ വാങ്ങി വെള്ളം നിറച് ശ്രെദ്ധയുടെ കയ്യിൽ കൊടുത്തു

“വേണേ പോയി എടുത്തു കുടിക്കെടി…. 😏

നന്ദു അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് ചാടിത്തുള്ളി എഴുനേറ്റു പോയി…

അതുകണ്ടു ചിരിയോടെ സിദ്ധു മുറിയിലേക്ക് പോയി..

രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴാണ് നന്ദു ശ്രെദ്ധയും ജിത്തുവിനെയും ശ്രെധിച്ചത്‌…

അടുത്തിരുന്നോണ്ട് രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കി ചിരിയോടെ റൊമാൻസ് കളിക്കുന്നു….

നാരായണനും യശോദയും എന്തോ നാട്ടുകാര്യം പറയുവാണ്….

ഞാനെന്റെ പ്രോപ്പർട്ടിയിലോട്ട് നോക്കി… ചിക്കൻ ചെറിയ കഷണങ്ങൾ ആക്കി കഴിക്കുവാണ് കുഞ്ഞാവ….

അയ്യോ…. കടവുളേ… എന്റെ തലവിധി…..

മുന്നിലേക്ക് നോക്കിയപ്പോൾ രണ്ടും കൂടി പരസ്പരം വായില് വെച് കൊടുക്കുന്നത് വരെ എത്തിയിരിക്കുന്നു…

വിശന്നിരിക്കുന്നവന്റെ മുന്നിലിരുന്ന് ബിരിയാണി തിന്നുന്നോ….

സമ്മധിക്കമാട്ടേ…..

അടുത്തിരുന്ന ചിക്കൻ കറി രണ്ടിന്റെയും തലേൽ കൂടി ഒഴിക്കാനാണ് തോന്നിയതെങ്കിലും

ആവേശവും കുശുമ്പും അസൂയയും മൂത്ത് കൈയ്ക്ക് പകരം കാലാണ് പൊങ്ങിയത്…

അബദ്ധം മനസിലാക്കി അതിനെ തറയിലിട്ട് കയ്യ് പോകാൻ നോക്കുമ്പഴേമാകും സ്ഥാനം മാറി ആഞ്ഞൊരു ചവിട്ട് മൂശാട്ടയുടെ കാലിനിട്ട് കൊണ്ടിരുന്നു

മൂശാട്ട വേദന കൊണ്ട് വിളിച്ചത് കേട്ട് ഞെട്ടി ജിത്തുവേട്ടന് നേരെ ശ്രെദ്ധ നീട്ടിയ ചോറുരുള ധാ കിടക്കുന്നു…

തോംതരികിട തോം….. ഹഹഹ……

മൂശാട്ടയെ കൊണ്ട് ഇങ്ങനെങ്കിലും ഒരുപകാരം ഉണ്ടായല്ലോ

“എന്താ മോനെ എന്ത് പറ്റി…. യശോദ ഇരിന്നിടത്തു നിന്ന് എഴുനേറ്റു….

“ഒന്നുല്ലമേ… കാലില് കൂടി ഒരു പാറ്റ പോയതാ

ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന മട്ടിൽ കുനിന്നിരുന്നു കഴിക്കുന്ന നന്ദുവിനെ പാളി നോക്കികൊണ്ട് സിദ്ധു പറഞ്ഞു…

ജിത്തു അത് ശ്രെദ്ധിച്ചു

“പാറ്റയോ…. എങ്കിൽ സൂക്ഷിക്കണം… പുറത്തുടെ പോയാൽ കൊഴപ്പില്ല… കഞ്ഞിയിൽ വീണാൽ…. പോയി…

ജിത്തു പറയുന്നത് കേട്ട് സിദ്ധു ചിരിയോടെ നന്ദുവിനെ നോക്കി..

ഇതെല്ലാം ശ്രെദ്ധിച്ചിരുന്ന ബാക്കിയുള്ളവർക്കും അപ്പോഴേക്കും കാര്യം കത്തിയിരുന്നു

നാറി…. മൊത്തത്തിൽ…. നാറി….

ഒരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു കുഞ്ഞിരുന്ന ശേഷം നന്ദു ചാടിയെഴുന്നേറ്റ് കൈകഴുകി ഓടി മുറിയിലേക്ക് പോയി…

സിദ്ധുവിന്റേയും ബാക്കിയുള്ളവരുടെയും കളിയാക്കി ചിരി പുറകിൽ നിന്ന് കേൾക്കാമായിരുന്നു…
💜

“എടി നീയാണോ സിദ്ധുവേട്ടന്റെ കാലില് ചവിട്ടിയത്…

ടെറസിന് മുകളിൽ നിലാവത് അഴിച്ചു വിട്ട കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് ശ്രെദ്ധയുടെ ചോദ്യം നന്ദു കേട്ടത്

കയറി വരുന്ന പടിക്കെട്ടിൽ നില്കുവാന് കക്ഷി….

ഞാനെന്റെ എ കെ 47ന്റെ പവർ ഉള്ള നാവും കൊണ്ട് അവൾടടുത്തെക്ക് പാഞ്ഞു ചെന്നു…..

“നീയൊക്കെ രണ്ടും കാരണമാണ് ഞാനിപ്പോ എല്ലാരുടെയും മുന്നില് നാണംകെട്ടത് അറിയോ…

“ഞങ്ങളോ….. അതിനെന്തുണ്ടായെടി…

“എന്തുണ്ടായെടിന്ന്… കല്യാണം കഴിഞ്ഞ എന്നെ പോലെയുള്ള സിംഗിൾ പൊമ്പിളകളുടെ മുന്നില് വച് ചെയ്യാൻ കൊള്ളാവുന്നതാണോ നിങ്ങള് രണ്ടാളുടെ ചെയ്തത്….. കണ്ണും കണ്ണും നോക്കുന്നു…. പരസ്പരം കൊറേ എക്സപ്രെഷൻ വാരി വിതറുന്നു…. ചോറ് ഉരുളയാക്കി വാരി കൊടുക്കുന്നു…..

എന്ത് തോന്ന്യസാ ഇത്….

അവൾട ഒരു റൊമാൻസ്…..

“ഓഹ്… അതാണോ കാര്യം…..

“അതന്നെ കാര്യം…. ഇ വീട്ടില് ഇനി റൊമാന്റിക് ആവണോന്ന് തോന്നുമ്പോ രണ്ടുടെ റൂമിൽ കേറി എന്താന്നൊച്ച ആയിക്കോണം…. പബ്ലിക് റൊമാൻസ് ഇവിടെ നോട്ട് അലൗഡഡ്… ഒക്കെ… വെറുതെ ബാക്കിയുള്ളോരേ ചീത്തയാക്കാനായിട്ട്…. ഇഡിയറ്റ്സ്…

“എന്റെ ദേവി ഹിന്ദി സീരിയൽ കണ്ട് പ്രാന്തായി വിക്രം സിംഗ് ചൗഹാനെ പോലെ റൊമാന്റിക് ഹീറോയെ കെട്ടാൻ പറ്റണെന്ന് പറഞ്ഞു തിങ്കളാഴ്ച വൃതമെടുത്ത എന്റെ കൊച് തന്നെയാണോ ഇ പറയുന്നേ…

“ഒരു അൺറൊമാന്റിക് മൂരാച്ചിയെ കല്യാണം കഴിക്കേണ്ട പ്രശ്നമേ എനിക്കുണ്ടായിരുന്നുള്ളു… അത് തീർന്നു…

നന്ദു ദീർഘനിശ്വസിച്ചു

“സിദ്ധു ഏട്ടൻ അത്രെയ്ക്കും ബോർ ആണോ…. ഏയ്… കണ്ടാൽ പറയില്ല….

“ഉവ്വ….എന്നോടൊരു ഐ ലവ് യു പോലും പറഞ്ഞിട്ടില്ല….
നന്ദു ഇല്ലാത്ത കണ്ണുനീര് ഒപ്പി

ഞാൻ കൊടുത്ത ഉമ്മയും ഓസിനു വാങ്ങി ഇരിക്കുവാണ് മൂശാട്ട…

“സെഡ് ആണല്ലോ…അല്ല പുള്ളിക്കാരൻ ഇപ്പൊ കിടന്നുകാണുമോ…

“ബാൽക്കണിയിലെ ആട്ടുകട്ടിൽ ഇരുന്നു തൊട്ടിലാടിക്കൊണ്ട് വല്ല പുസ്തകത്തിലും കമിഴ്ന്നു കിടക്കുവായിരിക്കും…

നന്ദു നിസാരമായി പറഞ്ഞു….

“അപ്പോ ഒക്കെ ഇനി നീ ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി….

“എന്തോന്ന്…. 🙄

“അതൊക്കെയുണ്ട്….. ശ്രെദ്ധ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു…

😇
നന്ദു നോക്കുമ്പോൾ സിദ്ധു പതിവ് പോലെ ഏതോ ഒരു പുസ്തകത്തിൽ കമിഴ്ന്നു കിടപ്പുണ്ട്…

നീ ചെന്ന് ബുക്ക്‌ തട്ടിപ്പറിക്കുക ഓടുക…. പുള്ളി താനെ പുറകെ വന്നോളും… പിന്നൊരു പിടിവലി… കണ്ണും കണ്ണും…. നിങ്ങള് സെറ്റ്….

ശ്രെദ്ധ പറഞ്ഞത് ഞാനൊന്ന് റീവൈൻഡ് ചെയ്തു….

അപ്പോ ഒക്കെ….

മൂശാട്ട ബുക്കിൽ കമിഴ്ന്നു കിടക്കുവാണ്….

ഒന്നും നോക്കില്ല… ബുക്ക്‌ അങ് പിടിച്ചു വലിച്ചതേ ഓര്മയുള്ളു….

.അതിന്റൊരു ഭാഗം ദേ എന്റെ കയ്യില്…

ഭീമൻ തട്ടിയ കീചകകന്റെ ബോഡി പോലെ ആയി പോയത്

മൂശാട്ട ചാടിഎഴുനേറ്റു……

“എന്താ നന്ദു ഇത്… !!!!!! മൂശാട്ട തൊള്ള വലിച്ചു തുറന്നു…

ഐ ആം ട്രാപ്പ്ഡ്…..

“അത്…. പിന്നെ…. ഞാൻ… ബുക്ക്‌….. സോറി….

പെണ്ണിന്റെ കണ്ണൊക്കെ ദേ നിറഞ്ഞു വരുന്നു….അതൊടെന്റെ ദേഷ്യമെല്ലാം തണുത്തു

“ഇറ്റ് സ്‌ ഒക്കെ…. അതിന് താനെന്തിനാ കരയുന്നെ

സിദ്ധു അവളെ സമാധാനിപ്പിച്ചു

സത്യത്തിൽ പേടി കൊണ്ട് കണ്ണ് നിറഞ്ഞതാണെന്ന് എനിക്കല്ലേ അറിയൂ…..

പിന്നൊന്നും പറയാൻ നിൽക്കാതെ ഞാനവിടം കാലിയാക്കി….
😬

“ദേ നിന്റൊരു ഉണക്ക ഐഡിയ…. ഇന്നലെ കഷ്ടകാലത്തിനാ ഞാൻ രക്ഷപെട്ടത്…. ഇല്ലെങ്കിൽ കാണായിരുന്നു ആ പുസ്തകപുഴു എന്നെ പെട്ടിലാക്കുന്നത്

ശ്രെദ്ധയോട് പറഞ്ഞു കൊണ്ട് ദേഷ്യം മുഴുവൻ നന്ദു കയ്യിലെ ആപ്പിളിൽ കടിച്ചു തിന്നു തീർത്തു

“നിന്നോട് ജസ്റ്റ്‌ ഒന്ന് തട്ടിപ്പറിക്കാനല്ലേ ഞാൻ പറഞ്ഞെ അതിന് ഒരുമാതിരി മാല പൊട്ടിക്കണവരെ പോലെ ഒറ്റ പിടി പിടിച്ചു വലിച്ചെടുക്കാൻ ഞാൻ പറഞ്ഞോ…

“അങ്ങേരുടെ കയ്യില് പിടിച്ചു വച്ചിരിക്കുന്ന ബുക്ക്‌ പിന്നെ ഞാൻ ഊത്തിയെടുക്കൊ…

“ഒക്കെ… പോട്ടെ… അതുവിട് വേറെരു വഴിയുണ്ട്…

“പെരുവഴിയാവും…

“അതൊന്നുമല്ല… ഇത് നൂറു ശതമാനം സെറ്റാ….

നന്ദു അവളുടെ മുഖത്തേക്ക് നോക്കി

::::—🤪

എന്റെ ശിവനെ… കൂടെഉണ്ടാവാനേ….

നന്ദു മുകളിലേക്ക് കൈകൂപ്പി പ്രാത്ഥിച്ചു കൊണ്ടു ബാത്‌റൂമിലെ കുഞ്ഞു ഓട്ടയിൽ കൂടി അവൾ സിദ്ധുവിനെ നോക്കി…

സിദ്ധു അകത്തേക്ക് വരുന്നത് അവൾ കണ്ടു…

ഇത് തന്നെ അവസരം…

അടുത്തേക്ക് ചെല്ലുന്നു… വീഴുന്നത് പോലെ കാണിക്കുന്നു.. മൂശാട്ട പിടിക്കുന്നു…. കണ്ണുംകണ്ണും… സെറ്റ്…

ഞാനിന്നൊരു കലക്ക് കലക്കും…

നന്ദു വാതില് തുറക്കവേ സിദ്ധു പുറത്തേക്ക് പോകാനായി തിരിഞ്ഞു…

അവന്റടുത്തേക്ക് പോവാനായി ഓടിയതും ധാ കിടക്കുന്നു തറയില്….

“എന്റമ്മോ…….

നടുവിന് അസ്സലായിട്ട് പണികിട്ടീന്ന് പറഞ്ഞാ മതിയല്ലോ….

സിദ്ധു അവൾടടുത്തെക്ക് ഓടി വന്നു….

“എന്താടോ എന്ത് പറ്റി….

“ഞാനൊരു ഫാഷൻ ഷോ നടത്തിയതാ… അല്ല പിന്നെ… ഒന്ന് സഹായിക്ക് മനുഷ്യ….

സിദ്ധു അവളെ വാരിയെടുത്തു….

“തന്റെ വെയ്റ്റ് പിന്നെയും കൂടി… തടിച്ചി….

അവളെ ബെഡിലേക്ക് കിടത്തി നാടുഉഴിഞ്ഞു കൊണ്ട് സിദ്ധു പറഞ്ഞു…

ചത്തുകിടക്കുവന്റെ നെഞ്ചില് അണി അടിക്കുന്നു ഇഡിയറ്റ്….

അപ്പോഴേക്കും ശബ്ദം കേട്ട് എല്ലാവരും അവിടേക്ക് വന്നിരുന്നു….

പിന്നെ ചോദ്യമായി.. പറച്ചിലായി…. ഹോസ്പിറ്റലിൽ പോവാൻ ഞാൻ സമ്മതിച്ചില്ല… അവസാനം അമ്മ നടുവിന് ചൂട് പിടിച്ചു തന്നു… കുഴമ്പും ഇട്ടു

എനിക്കപ്പഴും മനസിലാകാത്തത് ഞാനെങ്ങനെ വീണു എന്നതായിരുന്നു

എന്നോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു എല്ലാരും പുറത്തേക്ക് പോയ കൂട്ടത്തിൽ ശ്രെദ്ധ എന്റടുത്തേക്ക് തിരിച്ചു വന്നു…

എന്റെ സംശയം ഞാൻ അവളോട്‌ പറയവേ ആ സാമദ്രോഹി പറഞ്ഞത് കേട്ട് എന്റെ കിളി പോയി..

“അത് പിന്നെ വീഴുമ്പോ ഒരു ഒറിജിനാലിറ്റി കിട്ടാനായിട്ട് നീ അകത്തേക്ക് കയറി നിന്ന സമയത്ത് ഞാൻ എണ്ണയിൽ വെള്ളം മിക്സ് ആക്കി ബാത്‌റൂമിന്റെ ഫ്രണ്ട്ല് തറയില് ഒഴിച്ചിരുന്നു 😁

തൃപ്തിയായി…..

അവളുടെ വീട്ടുകാരെ വിളിക്കാൻ പറ്റാത്തോണ്ടു അവളുടെ കണവന്റെ പിതാമഹാന്മാരെ സ്മരിച്ചു ഒരു ഡ്യൂയറ്റ് പാടി കൊടുത്തു….

വയറു നിറഞ്ഞു പോകുന്നത് കണ്ടപ്പോ ഒരു സദ്യ വിളമ്പിയ ആശ്വാസം എനിക്കും തോന്നി…

പിറ്റേന്ന് മൂശാട്ട കോളേജിലേക്ക് പോയി… …. വേദന കുറഞ്ഞെങ്കിലും അമ്മ സമ്മതിക്കാത്തത് കൊണ്ടു ഞാൻ വീട്ടിൽ പോസ്റ്റായി…

എന്നോട് സൂക്ഷിക്കണോണെന്നൊക്കെ പറഞ്ഞു പുള്ളി പോയതിന്റെ തൊട്ട് പിറകെ എന്റെ കാലൻ റൂമില് ലാൻഡ് ആയി….

“ദേ പെണ്ണെ ഇനി വല്ല ഐഡിയയും കൊണ്ടു വന്നാൽ നിന്നെ ഞാൻ ബക്കറ്റില വെള്ളത്തില് മുക്കി കൊല്ലും…. ഗോ…ന്ന് പറഞ്ഞാൽ ഗോ…

“ഞാനൊരു ഐഡിയ പറഞ്ഞാലോ…. ജിത്തുവേട്ടനായിരുന്നു…

ബെസ്റ്റ് ഭാര്യയും ഭർത്താവും കൂടി എന്റെ മൂക്കില് പഞ്ഞി വെക്കുന്നതിന്റെ ചർച്ചയിലാണെന്ന് തോന്നുന്നു

“എന്റെ പൊന്നോ വേണ്ട…. ഇങ്ങനെ പോയാൽ അങ്ങേർക്ക് എന്നോട് എന്തേലുമൊക്കെ തോന്നുമ്പഴേക്കും ഞാൻ പരലോകത്തു എത്തും….

“ട്രസ്റ്റ്‌ മി പെങ്ങളെ… ഇവള് പറയുന്നത് പോലെ കണ്ട ചീപ്പ്‌ ഐഡിയസ് അല്ല…. ഉഗ്രൻ ഒരു ഐഡിയ… സിദ്ധു ഇതില് മൂക്കും കുത്തി വീണിരിക്കും…. ദേ ഇ മരപ്പട്ടിയാനെ സത്യം….
ജിത്തുവേട്ടൻ ശ്രെദ്ധയുടെ തലയിൽ കൈവെച്ചു പറഞ്ഞു

അവളും അനുകൂല ഭാവത്തിൽ നിൽക്കുവാണ്….

എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം….

“വോക്കെ….നന്ദു ഇളിച്ചു കൊണ്ടു രണ്ടു പേർക്കും കൈകൊടുത്തു
💜

സിദ്ധു കോളേജ് കഴിഞ്ഞു വരുമ്പോ വീട്‌ പതിവില്ലാതെ വിധം സൈലന്റ്….

ഇതെന്തു പറ്റി….. ഒന്ന് വീണപ്പഴേക്കും പെണ്ണിന്റ വോയിസ്‌ കോഡ് മൊത്തത്തിൽ പോയോ

അവൻ ആലോചനയുടെ റൂമിൽ കയറവെ ബെഡിൽ നന്ദുവില്ല….

റൂം മൊത്തം അരിച്ചു പെറുക്കിയെങ്കിലും കുരുപ്പ് ന്റെ പൂട പോലും നെഹി…

വന്ന വേഷം പോലും മാറ്റാതെ അവൻ താഴേക്ക് വരവേ ജിത്തു അവിടെ സോഫയിൽ ഫോണിൽ കളിച്ചോണ്ട് ഇരിപ്പുണ്ട്…

“നീയെന്താ നോക്കുന്നെ….
അവൻ അടുക്കളയിലേക്ക് എത്തിനോക്കുന്നത് കണ്ട് ജിത്തു ചോദിച്ചു

“അല്ല… അത് പിന്നെ.. നന്ദു…. അവളെ കണ്ടില്ലല്ലോ…
സാധാരണ എന്തെങ്കിലും കൊനഷ്ട്ട് പറഞ്ഞോണ്ട് വരേണ്ട സമയം കഴിഞ്ഞു…

അവൻ ചിരിയോടെ ജിത്തുവിന് അടുത്തായി ഇരുന്നു

“അവള് പോയി…സിദ്ധുവേട്ടാ

അങ്ങോട്ടേക്ക് വന്ന ശ്രെദ്ധയാണ് അത് പറഞ്ഞത്

“പോയെന്നോ എങ്ങോട്ട്…

സിദ്ധു വിന് ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നുപോയത് പോലെ തോന്നി…

“എങ്ങോട്ടായാൽ നിനക്കെന്താ….. നീ അവളെ അംഗീകരിക്കാൻ പോകുന്നില്ലല്ലോ…. അവളെങ്കിലും രക്ഷപെടട്ടെ….രണ്ട് ദിവസം കൂടി കഴിഞ്ഞാൽ നിങ്ങള് തമ്മിലുള്ള മാര്യേജ് കഴിഞ്ഞിട്ട് 6മാസമാകും…. നമുക്കിനി ഡിവോഴ്സ് നുള്ള പ്രോസെജുരേസ് നോക്കാം….

ജിത്തു എല്ലാം തീരുമാനിച്ചത് പോലെ പറഞ്ഞു

“എന്നാലും…. അവള്…. ഞാൻ…. ഇത്ര പെട്ടെന്ന്….

അവനെന്താ പറയേണ്ടതെന്ന് തന്നെ ബോധമുണ്ടായില്ല….

എഴുന്നേറ്റു മുറിയിലേക്ക് നടക്കവേ യശോദയെയും നാരായണനെയും കണ്ട് അവനൊരു നിമിഷം നിന്നുപോയി….

ഇന്ന് രാവിലെ വരെ ഇരുവരുടെയും മുഖത്തുണ്ടായിരുന്ന തെളിച്ചം മങ്ങിപോയിരിക്കുന്നു….

മുറിയിൽ കയറവെ വല്ലാത്തൊരു തളർച്ച അവനെ ചുറ്റി വരിഞ്ഞു

നന്ദുവിനെ ഓർക്കവേ അന്നാദ്യമായി അവന്റെയുള്ളിലൊരു നഷ്ടബോധമുണ്ടായി…

(തുടരട്ടെ )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിന്നരികിൽ : PART 16

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

നിന്നരികിൽ : ഭാഗം 1

നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 3

നിന്നരികിൽ : ഭാഗം 4

നിന്നരികിൽ : ഭാഗം 5

നിന്നരികിൽ : ഭാഗം 6

നിന്നരികിൽ : ഭാഗം 7

നിന്നരികിൽ : ഭാഗം 8

നിന്നരികിൽ : ഭാഗം 9

നിന്നരികിൽ : ഭാഗം 10

നിന്നരികിൽ : ഭാഗം 11

നിന്നരികിൽ : ഭാഗം 12

നിന്നരികിൽ : ഭാഗം 13

നിന്നരികിൽ : ഭാഗം 14

നിന്നരികിൽ : ഭാഗം 15

Share this story