പാർവതി : PART 5

പാർവതി : PART 5

നോവൽ
എഴുത്തുകാരി: ദേവിക എസ്

പിറ്റേന്ന് രാവിലേ ജനലിലൂടെ നോക്കിയപ്പോൾ അവൻ കണി കണ്ടത് പാർവതിയെ ആണ്. മുറ്റത്ത് ചെറിയ കുട്ടികളുടെ കൂടെ കളിച്ചു നടക്കുകയാണ് അവൾ. ഇന്നലെ വരെ ദേവിയുടെ പോസ്റ്റിൽ ഇരുന്നവൾ ഇന്ന് സാധാ കുട്ടിയെ പോലെ കളിച്ചു നടക്കുന്നത് കണ്ട് അവന് അല്പം അത്ഭുതം തോന്നി.

അവൻ പതിയെ ഇറങ്ങി താഴേക്ക് ചെന്നു. അവരുടെ അടുത്തേക്ക് നടന്നു.പെട്ടന്ന് പാർവതി മുറ്റത്തു വരമ്പത്ത് നിൽക്കുന്ന ഒരു ചെമ്പകം പറിക്കാൻ കൈ നീട്ടിയതും താഴെ കിടങ്ങിലേക്ക് വീഴാൻ ആഞ്ഞതും ഒരുമിച്ചായിരുന്നു.പക്ഷെ ഒന്നും പറ്റിയില്ല! മഹേഷ് ഓടി ചെന്നവളെ ചേർത്ത് പിടിച്ചു. ഇത് കണ്ട് പരിഭ്രമിച്ച് അവൾ അവനെ നോക്കി. അവരുടെ കണ്ണുകൾ ഇടഞ്ഞതും ആ ചെമ്പകത്തിലെ ഒരു കുല പൂക്കൾ മുഴുവൻ അവരുടെ ദേഹത്തേക്ക് വീണതും ഒന്നിച്ചായിരുന്നു.ആ സമയം അവിടെ ഇളം കാറ്റു വീശി.പറമ്പിലെ പക്ഷികളും പൂമ്പാറ്റകളും പറന്നുയർന്നു. ഏകദേശം ഒരു ഫിലിം സീൻ പോലെ…

അവൻ അവളെ കൈപിടിച്ച് നേരെ നിർത്തി. അത്യധികം ശബ്ദത്തോടെഅവന്റെ ഹൃദയം മിടിക്കുന്നത് കേൾക്കാമായിരുന്നു.
അവൻ അവളോടായി എന്തോ പറയാൻ തുടങ്ങിയതും പെട്ടന്നതാ മുകളിൽ ചെമ്പകത്തിന് മുകളിൽ പത്തി വിടർത്തി നില്കുന്നു ആ കരിനീല സർപ്പം.
പെട്ടന്നു അവിടെ ഒരു ഇടി പൊട്ടി.ആകാശം കറുത്തിരുണ്ടു.

” ഹേയ് മാറൂ…”

പാർവതി മഹേഷിനെ പിടിച്ചു മാറ്റി.

” ആ ഈ സർപ്പം ….അതെ ഇതിനെയാണ് ഞാൻ അവിടെ….”

അവൻ പറഞ്ഞു പൂർത്തിയാക്കും മുൻപേ അവൾ അവനോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.പിന്നെ അവനെയും പിടിച്ച് അല്പം ദൂരത്തേക്ക് മാറി.അവളുടെ ഓരോ സ്പര്ശത്തിലും എന്റെ ഓരോ കോശങ്ങളും തരിക്കുന്നതും ഓരോ രോമങ്ങളും എഴുന്നേൽകുന്നതും ഞാൻ അറിഞ്ഞു.എന്താണ് പറ്റിയത് എന്നെനിക്കു മനസിലായില്ല. പെൺ പിള്ളേരെ തൊടുന്നത് ഒന്നും ഞാൻ അദ്യയിട്ട് അല്ല. ഇതിപ്പോ എനിക്കെന്താ പറ്റിയെന്ന് എനിക്കെന്നെ മനസ്സിലായില്ല.

” ഏട്ടന്റെ ഫ്രണ്ട് ആണല്ലേ രണ്ട് ദിവസായി വന്നിട്ട് ല്ലേ…”

അവളുടെ ചോദ്യം കേട്ടണ് ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നത്.മനോഹരമായ ശബ്ദം.

” ആ അതേ.”

മഹേഷ് ഓരോ തവണ അവളുടെ കണ്ണുകളിൽ നോക്കിയപ്പോഴും പിന്നെ അവന് കണ്ണുകൾ പിൻവലിക്കാൻ കഴിയതായി.

” ചേട്ടന്റെ പേരെന്താ”

” മഹേഷ്
ആട്ടെ കുട്ടി ദേവി ആവാൻ പോവുകല്ലേ ”

” ഉം ”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.

” അപ്പൊ കുട്ടിക്ക് വിഷമം ഒന്നല്ലേ…”

” അയ്യോ മിണ്ടല്ലേ..”

അവൾ അവളുടെ ചൂണ്ടുവിരൽ എന്റെ ചുണ്ടിന്റെ മീതെ വച്ചു.

” അങ്ങനെ ഒന്നും ചോദിക്കരുത് കേട്ടോ അങ്ങനെ ചോദിക്കുന്നത് തന്നെ പാപം ആണ്. എനിക്കെന്തിനാ അല്ലേൽ വിഷമം ഞാൻ ദേവി ആവാൻ പോവുഅല്ലേ..”അവൾ പുഞ്ചിരിയോടെ പറഞ്ഞു.

” ശെരിയാണ് കുട്ടി പക്ഷെ വെറും 18 വയസ്സ് കഴിഞ്ഞാൽ പിന്നെ സ്വന്തം അച്ഛനെയും അമ്മയെയും പോലും കാണാതെ…..!”

അതിനവൾ മറുപടി പറഞ്ഞില്ല.പക്ഷെ ആ കണ്ണു നിറയുന്നത് ഞാൻ കണ്ടു.പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല.

അന്ന് രാത്രി കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല.കണ്ണടച്ചാൽ അവളുടെ മുഖം തന്നെ.എന്തോ ആ കുട്ടി തന്നെ ഒരു കാന്തം പോലെ അകർഷിക്കുന്നു.

അവൾ ആരാണ് ദേവി ഇത്രമാത്രം തന്റെ മനസ്സിൽ പതിയാൻ …! അത്രമാത്രം ഞാനും അവളും തമ്മിൽ എന്താണ് ബന്ധം. അവൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

” ഉറക്കുല്ലേൽ എഴുന്നേറ്റ് പോടാ കൊപ്പേ…മറ്റുള്ളോർ കിടന്ന് ഉറങ്ങിക്കോട്ടെ..”
അഗസ്റ്റിൻ ആണ്. അറിയാതെ അവന്റെ കയ്യിൽ ഒന്ന് തട്ടി പോയതാ…

” ശവം പൊതുപോലെ ഉറങ്ങുന്നത് നോക്ക്.. മനുഷ്യന്മാർ ഇവിടെ പ്രാന്ത് പിടിക്കുമ്പോൾ ഹും ”

അവന് ഒരു ചവിട്ടും കൊടുത്ത് പയ്യെ എഴുന്നേറ്റു.പുറത്ത് നല്ല മഴയാണ് മിന്നലും ഉണ്ട്.ജനൽ തുറന്നപ്പോൾ തണുത്ത കാറ്റ്.അപ്പോൾ മിന്നൽ വെളിച്ചത്തിൽ അവൻ വീണ്ടും കണ്ടു ആ കരിവള ഇട്ട കൈകൾ.അവൻ കുറച്ച് നേരം അത് നോക്കി നിന്നു പിന്നെ പയ്യെ താഴേക്ക് ഇറങ്ങി.മുറ്റത്തു ചുമരുപറ്റി നടന്നു താഴെ ജനലിന്റെ അടുത്തെത്തി.
അവൻ പയ്യെ ആ കൈകൾ ഒന്ന് തൊട്ടു.അവൾ പെട്ടന്നു ഭയന്ന് കൈകൾ പിൻവലിച്ചു.
എനിക്ക് ചിരി വന്നു.

” പാറൂട്ടി ഇത് ഞാൻ മഹേഷ് ആണ്.”

” ഓഹ് ഞാൻ പേടിച്ചു പോയല്ലോ ..ചേട്ടന് എന്താ രാവിലെ ഉറക്കൊന്നും ഇല്ലേ..”

” എന്താന്ന് അറീല. കിടന്നിട്ട് ഉറക്കം വരുന്നില്ല. പിന്നെ ഈ സുന്ദരമായ കാലാവസ്ഥയിൽ ആർക്ക് ഉറക്കം വരാനാ…”
അവൾ പുഞ്ചിരിയോടെ ഡോർ തുറന്ന് പുറത്തേക്ക് വന്നു.

” ആഹ് എനിക്കും ഉറക്കം വരുന്നില്ല.അതുകൊണ്ട് പുറത്തെ മഴ ഒക്കെ ആസ്വദിച്ചു നിൽക്കുക ആയിരുന്നു.പിന്നെ നമ്മളെ ഇങ്ങനെ ഒറ്റക്ക് ഈ സമയത്ത് കണ്ടാൽ ആൾക്കാർ തെറ്റിദ്ധരിക്കും കേട്ടോ…”

” ഹ ഹ ഹേയ് താൻ ദേവി അല്ലേടോ ആരു തെറ്റുദ്ധരിക്കാൻ ആണ്.”
മഹേഷ് ഇതും പറഞ്ഞു. കല്ല് പാകിയ തിണ്ണയിൽ ഇരിക്കാൻ തുനിഞ്ഞതും താഴെ പത്തി വിടർത്തിയ പാമ്പിനെ കണ്ടതും ഒരുമിച്ചായിരുന്നു.

” ഹേയ് പാമ്പ് ” മഹേഷ് നിലവിളിച്ചു.

” ആ അതെ സർപ്പം …ചന്ദ്രക്കല കരിനീല നിറം അയ്യോ…” മഹേഷ് നിലവിളിക്കുന്നത് കണ്ട്. പാർവതി ചിരിച്ചു.

” നീലാ. വേണ്ട….ദൂരെ പോ ”
അപ്പോൾ ആ സർപ്പം അനുസരണയോടെ പത്തി താഴ്ത്തി.മുറ്റത്തേക്ക് ഇഴഞ്ഞു പോയി പിന്നെ അപ്രത്യക്ഷ്യമായി.

” ഹേയ് നിങ്ങൾ ഇവിടെ സർപ്പങ്ങളെയും വളർത്തുണ്ടോ…പേരും ഇട്ടല്ലോ..
മഹേഷ് വിറയലോടെ ചോദിച്ചു.

” ഞാൻ ഇപ്പൊ വന്നത് ഈ പാമ്പിനെ കുറിച്ച് പറയാൻ കുടിയായിരുന്നു.തന്റെ കൂടെ ഇതിനെ ഞാൻ…”

അപ്പോൾ ചിരിച്ചുകൊണ്ട് പാർവതി പറഞ്ഞു.
” ഇവൻ ദേവിയുടെ കാവൽ കാരനാ. ഇപ്പൊ എന്റെയും.”

” ഓ അതാണല്ലേ…ഞാൻ ഈ സർപ്പത്തെ പലയിടത്തും കണ്ടിരുന്നു തന്റെ കൂടെ.”

” ആം …ആട്ടെ ഏട്ടൻ ശരനേട്ടന്റെ ക്ലാസിൽ അല്ലെ…”

” ആ അതെ…ചാങ്ക ഫ്രണ്ട്സ് ആണ് ഞങ്ങൾ 4 പേരും.”

” ഉം ഏട്ടൻ വരുമ്പോ ഒക്കെ നിങ്ങളെ കുറിച്ച് പറയാറുണ്ട്. ചേട്ടനും അഗസ്റ്റിനും ഒക്കെ പൊക്കിരികൾ ആണല്ലേ…”

” അപ്പൊ അഗസ്റ്റിന്റെ കാര്യം നിനക്ക് അറിയാമോ..”

” പിന്നെ ഏട്ടൻ എന്നോട് എല്ലാം പറയാറുണ്ട്. അഗസ്റ്റിൻ ദേവനായ കഥയും കർത്താവും കൊന്തയും ഒക്കെ പറഞ്ഞു.”
ഇതും പറഞ്ഞവൾ പൊട്ടിചിരിച്ചു.

അവളുടെ ഓരോ ചിരിയും തന്നിൽ അലകൾ സൃഷ്ടിക്കുന്നതായി മഹേഷിന് തോന്നി.അവൻ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു.

” കുട്ടി ഇനി ഇപ്പോ പ്ലസ് വൺ അല്ലെ…”

” ആ ”

” ക്ലാസിൽ ഫസ്റ്റ് ആണല്ലേ പഠനത്തിന് മാത്രല്ല, എല്ലാത്തിനും.”
പുഞ്ചിരിയോടെ അവൾ അത് പറഞ്ഞപ്പോൾ മഹി വേദനയോടെ ഒന്ന് മൂളി.

“തനിക്ക് പറഞ്ഞുടെ ഡോ തനിക്ക് ദേവിയവണ്ട എന്ന്.. തനിക്ക് എല്ല പെൺകുട്ടികളെയും പോലെ ജീവിക്കേണ്ടെ… നൃത്തത്തിൽ ഒക്കെ വലിയ നിലയിൽ ഏത്തണ്ടെ…അച്ഛനെയും ഏട്ടനെയും ഒക്കെ എപ്പോഴും കാണണ്ടേ…”

” അയ്യോ ഇങ്ങനെ ഒന്നും പറയാതെ ഏട്ടാ…പാർവതി അവന്റെ വായ പൊത്തി പിടിച്ചു.അവൻ വിയർത്തു പോയി.

” അങ്ങനെ എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യം അല്ല ദേവി ആവുന്നത്.അമ്മ അനുഗ്രഹിച്ച വളരെ അപൂർവ്വം ചിലർക്കെ കിട്ടു.അപ്പൊ ഞാൻ സന്തോഷിക്കുക അല്ലെ വേണ്ടേ…എനിക്ക് ദേവി ആയി മാറുന്നതിന് യാതൊരു വിഷമവും ഇല്ല.മാത്രല്ല എന്റെ ചേച്ചിക്ക് കിട്ടാതെ ഈ കടമ ചെയ്യാൻ ഞാൻ തന്നെ ആണ് ബാധ്യസ്ഥൻ.”

” ഓ അപ്പൊ തനിക്ക് ചേച്ചിയും ഉണ്ടോ..എന്നിട്ട് ശരൺ ഇതൊന്നും എന്നോട് പറഞ്ഞില്ലാലോ….”

” ചേച്ചി ഉണ്ട് എന്നല്ല ഉണ്ടായിരുന്നു .ദേവിയുടെ മകളായി ജനിച്ചവൾ , അവൾക്ക് ദേവിയുടെ എല്ലാ അടയാളവും ഉണ്ടായിരുന്നു. അവൾ ദേവിക്ക് വേണ്ടി ചെറുപ്പത്തിലെ എല്ലാം സമർപ്പിച്ചു കഴിഞ്ഞിരുന്നു.പക്ഷെ 16 ആം വയസ്സിൽ കൂടെ പഠിക്കുന്ന ഒരു കുട്ടിയുട തോന്നിയ പ്രണയം അവളെ നശിപ്പിച്ചു.മനസ്സ് മാറിയത്തിന് കാമുകൻ അറിയാതെ തന്ന ചുംബനം നെറ്റിയിൽ സ്വീകരിച്ചതിന് അവൾക്ക് കിട്ടിയ ശിക്ഷ….ഇപ്പോ എന്നെ സംരക്ഷിക്കാൻ നടക്കുന്ന അതെ നാഗം ദംശിച്ച് ആണ് അവൾ മരിച്ചത്..” പാർവതി തുടരാൻ കഴിയാതെ വിങ്ങി

” ഓഹ് …ഇവിടെ ഇങ്ങനെ ഒരു ഫ്ലാഷ് ബാക് ഉണ്ടായിരുന്നോ…”
മഹി ഞെട്ടി പോയി.

” അപ്പൊ കുട്ടി ദേവിയിലേക്ക് ഉള്ള യാത്ര തുടങ്ങി കഴിഞ്ഞല്ലേ…”

” അതിന്റെ അദ്യ പരീക്ഷണo ആണ് നാളെ…”

” നാളെ എന്തോ കർമ്മം ഉണ്ടെന്ന് പറയുന്ന കേട്ടാലോ…”

” ഉം നാളെ ത്രിസന്ധ്യക്ക് രക്തം ചാർത്തിയ ദേവിയുടെ തങ്ക വിഗ്രഹം ഈ കാടിന് നടുക്കുള്ള നഗത്തറയിൽ പ്രതിഷ്ഠിക്കണം.”

” നാളെയോ അമാവാസി നാളിലോ…അതും താൻ ഒറ്റക്കോ…”

” ഉം സത്യം പറഞ്ഞാൽ അതിന് മാത്രം എനിക്ക് ചെറിയ പേടി ഉണ്ട് ട്ടോ…എനിക്ക് ഈ ഇരുട്ട് ഭയമാണ്.
ശെരി എന്നാ ചേട്ടൻ പോയി കിടന്നോ…ഞാൻ പോയെക്കുവാ…”

” ആട്ടെ പാറൂട്ടി..ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…”മഹേഷ് മടിയോടെ ചോദിച്ചു…”

” ഓ അതിനെന്താ…”

” അത് ഞാൻ എന്റെ ആകാംഷ കൊണ്ട് ചോദിക്കുന്നതാണെ… മറ്റൊന്നും വിചാരിക്കരുത്…പാറൂട്ടിക്ക് ഇതുവരെ ആരോടും പ്രണയo ഒന്നും തോന്നിയിട്ടില്ലേ അപ്പൊ…”

” അയ്യോ അരുത് പാപം പറയരുത് ..നീലൻ കേള്കണ്ട.എനിക്ക് അതിനെപറ്റി ചിന്തിക്കാൻ പോലും അവകാശം ഇല്ല…”
ഇത് കേട്ടപ്പോൾ മഹേഷ് വല്ലാതായി.അതിനു ശേഷം അവർ ഇരുവരും റൂമിലേക്ക് പോയി.മുകളിൽ മഹേഷും താഴെ പാർവതിയും ഉറക്കം ഇല്ലാതെ കിടക്കുക ആയിരുന്നു

പാർവതി ചിന്തിച്ചു.തനിക്ക് ഇതുവരെ ആരോഡേലും പ്രണയം തോന്നിയിട്ടുണ്ടോ…ഹേയ് ഇല്ല….ഇതുവരെ അങ്ങനെ ഒരു വികാരം പോലും തന്നിൽ ഉണ്ടായിട്ടില്ല.മനസ്സുകൊണ്ട് താൻ ദേവിയാകാൻ തയ്യാറെടുത്തിരുന്നു…..പക്ഷെ ഇപ്പൊ…ഇപ്പൊ മഹേഷ് ഏട്ടൻ അങ്ങനെ ചോദിച്ചപ്പോൾ തനിക്ക് എന്താ പറ്റിയെ…എന്തോ മനസിന് ഒരു വല്ലായ്ക ….തന്റെ ഹൃദയമിടിപ്പ് കൂടിയത് പോലെ…മഹിയേട്ടന്റെ കാണുകളിൽ നോക്കുമ്പോൾ എന്തോ ഒരു വികാരം തന്നിൽ ഉണരുന്നുണ്ട്.ഇതുവരെ ആരോടും തോന്നാത്ത ഒന്ന്..പ്രിയപ്പെട്ട ആരെയോ അടുത്ത് കിട്ടിയത് പോലെ..എന്റെ ദേവി ഞാൻ ഇത് എന്തൊക്കെയാ ചിന്തിക്കുന്നത്…ദേവി ക്ഷമിക്കണേ… എന്റെ മനസിനെ കത്തോളണെ.. അവൾ ദേവി നാമം ജപിച്ചു കിടന്നു.അവൾ കിടന്നതും പത്തി വിടർത്തിയ നാഗം പത്തി താഴ്ത്തി ജനൽ വഴി പുറത്ത് ഇറങ്ങി.

മഹേഷ് ആവട്ടെ താഴെ പിടയ്ക്കുന്ന ഹൃദയത്തോടെ കിടക്കുക ആയിരുന്നു.അവളുടെ രൂപം അവന്റെ മനസ്സിൽ നിന്നും മായുന്നില്ലായിരുന്നു.അവളുടെ സൗന്ദര്യം അല്ല തന്നെ ആകർഷിക്കുന്നത് എന്നവനു മനസ്സിലായി.സൗന്ദര്യം ഉള്ള പലവിധത്തിൽ ഉള്ള പെൺ കുട്ടികളെ അവൻ കണ്ടിരിക്കുന്നു.പലരും തന്നെ ഇഷ്ടപെട്ടതാണ്.അന്നൊക്കെ പ്രണയത്തോട് ഒരു തരം പുച്ഛം ആയിരുന്നു .എന്നാൽ ഇന്നിപ്പോൾ എവിടെയോ കണ്ടുമറന്ന മുഖം പോലെ ഇവൾ …”

ഈ സമയം പൂജാരി നാളത്തെ പൂജയ്ക്ക് തയ്യാറെടുക്കുക ആയിരുന്നു.

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

പാർവതി : ഭാഗം 1

പാർവതി : ഭാഗം 2

പാർവതി : ഭാഗം 3

പാർവതി : ഭാഗം 4

Share this story