മഴപോൽ : PART 7

മഴപോൽ : PART 7

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

ദയ ഇരിക്കൂ… ഇന്നലത്തെ വെപ്രാളത്തിനിടയിൽ ഒന്ന് പരിചയപ്പെടാനും പറ്റിയില്ല ഞാൻ തിരിച്ചുവന്നപ്പോഴേക്കും താൻ പോയിരുന്നു…..

എനിക്കും ഒന്ന് പരിചയപ്പെടാൻ പറ്റിയില്ല കിച്ചുവേട്ടാ.. ച്ചെ അല്ല സാരംഗേട്ടാ….
താനെന്നെ കിച്ചുവേട്ടാന്ന് തന്നെ വിളിച്ചാമതിയെടോ….
ഹാവൂ അതേതായാലും സുഖായി… എനിക്ക് കിച്ചുവേട്ടനോടൽപ്പം സംസാരിക്കാനുണ്ടായിരുന്നു…… ഇവിടന്ന് വേണ്ട കുറച്ച് ശ്വാസം കിട്ടുന്ന എവിടെയേലും ഇരുന്ന് സംസാരിക്കാം….. കിച്ചുവേട്ടൻ ഇന്ന് ഫ്രീ ആണേൽ വൈകുന്നേരം സഫയർ പാർക്കിൽ വരുവോ….???
ആയിക്കോട്ടെ… എത്തിയേക്കാം…
എന്നാ അവിടന്ന് പാക്കലാം ബ്രോ….
ഇയാളാള് കൊള്ളാലോ…
ഞാനൊക്കെ എന്ത് വീട്ടിൽ ഒരുത്തിയെ കെട്ടിപ്പൂട്ടി ഇരുത്തിയിട്ടില്ലേ.. അതിന്റെയൊക്കെ മുൻപിൽ ഈയുള്ളവൾ വെറും ശിശു…. കാണാനിരിക്കുന്നേയുള്ളു….
എന്നാ ഞാനങ്ങു ഇറങ്ങുവാ….. വാതിൽ തുറന്നിറങ്ങിയതും ആരുമായോ കൂട്ടിയിടിച്ചു…

ശ്ശോ….ഒന്ന് നോക്കി നടക്കെന്റച്ചു…
ഓ ആരാടോ തന്റെ അച്ചു മത്തങ്ങാ പോലൊരു കണ്ണുണ്ടല്ലോ മുഖത്തു ഇയാൾ എവിടേക്ക് നോക്കിയാടോ ഇടിച്ച് കേറി വരുന്നേ…. മനുഷ്യന്റെ തലപൊളിഞ്ഞല്ലോ….
ശരനാണേൽ.. ഇതൊന്നും കേൾക്കുന്നില്ല അവളുടെ വായിലേക്ക് തന്നെ നോക്കി നിൽക്കുവാ….
അങ്ങോട്ട് മാറി നിൽക്കേടോ… തള്ളിമാറ്റി അവളിറങ്ങിപോയപ്പോളാണ് അവനു സ്വബോധം വന്നത്…..

എടാ… കിച്ചുവേ ആരാടാ ലവൾ എന്നാ ഒരു സുന്ദരികൊച്ചാലേ…????
ഹാ… ബെസ്റ്റ് അവൾ പറഞ്ഞതൊന്നും നീയപ്പം കേട്ടില്ലേ???.?. നിന്നേം വരാനിരിക്കുന്ന നിന്റെ മൂന്ന് തലമുറയെ വരെ അവളിപ്പം പറഞ്ഞിട്ടാ പോയത്…
ഓഹോഹോ…. എന്റേതെന്നു പറയുമ്പോൾ അവളുടേത് കൂടിയാണല്ലോ….
എന്തോ.. എങ്ങനെ… കേട്ടില്ലാ…
നീയത് വിട് ആരാടാ അത്??
ഓഹ് അത് ദയ… ഗൗരിടെ ഫ്രണ്ടാ….
കൊള്ളാം അളിയാ.. ഞാൻ നിന്റെ ഫ്രണ്ട്, ദയമോൾ ഗൗരിടെ ഫ്രണ്ട് അപ്പം നമ്മൾ ചാവുന്നവരെ ഒന്നിച്ച് … വൗ…
ഓ.. ശവം… അപ്പം നിന്റെ അച്ചുമോളോ….???
അവളോട് പോകാൻ പറയെടാ… അല്ലെങ്കിലും അവൾക്ക് നിന്റെമേലാ കണ്ണ്… നമ്മളെയൊന്നും വേണ്ടായേ….

നീ ഒന്ന് ആ വാ അടച്ച് വന്ന കാര്യം മൊഴിഞ്ഞിട്ട് പോ…
ഹാ അത് ഞാൻ മറന്നു ഇന്നാണ് ആ അമേരിക്കൻ ബേസ്ഡ് കമ്പനിയുമായുള്ള മീറ്റിംഗ്…നീ മറക്കണ്ട… അത് പറയാൻ വന്നതാ….

പിന്നീട് അർച്ചനയുടെ സ്വഭാവത്തിലും രീതികളിലും എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിത്തുടങ്ങിയിരുന്നു കിച്ചുവിന്…

❇❇❇❇❇❇❇❇❇❇❇❇❇❇

അച്ഛ… വന്നേ അച്ഛ വന്നേ…..
അച്ഛെടെ മോളിന്ന് ചുന്ദരികുട്ടി ആയിണ്ടല്ലോ…..
ഇതേ… അമ്മ തയ്ച്ച് തന്നതാ…. മഞ്ഞയും ചുവപ്പും പാവാടയും ബ്ലൗസ്ഉം കാണിച്ചവൾ സന്തോഷത്തോടെ പറഞ്ഞു….
ആഹാ കൊള്ളാലോ…..
പിന്നേ മുടിയും അമ്മകെത്തി തന്നതാ… പിന്നേ പൊട്ടും കണ്ണും ഒക്കെ അമ്മ ചെയ്ത് തന്നതാണല്ലോ…. പിന്നെയില്ലേ അച്ഛേ….
എന്താടാ ചക്കരെ….??
അമ്മ മോൾക്ക് വാങ്ങിത്തന്നതാ കിലും കിലും… കാലിലെ പാവാട അല്പം പൊന്തിച്ചവൾ പാദസരം കാണിച്ചുകൊടുത്തു……
ആണോ…?? നല്ലരസണ്ട് ട്ടോ….
അവൻ മോളെയും എടുത്ത് മുറിയിലേക്ക് നടന്നു….
ഗൗരിയപ്പോൾ മുറിയിൽ അലക്കിയ വസ്ത്രങ്ങൾ മടക്കുകയായിരുന്നു……

മോളുടെ പഴയ പാദസരം എവിടെ ഗൗരി…??
പിന്നിൽനിന്നുമുള്ള ചോദ്യംകേട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി….
അത് പൊട്ടിപ്പോയി…. പിന്നേ മണികൾ കുറെയൊക്കെ ഇവള്ടെ കുറുമ്പുകാരണം അതിന്റെമേൽ ഇല്ലായിരുന്നു….
വാങ്ങാനുള്ള പൈസ നിനക്കെവിടെന്നാ കിട്ടിയേ…???
എന്റെ കയ്യിൽ പഴയൊരു പൊട്ടിയ മോതിരം ഉണ്ടായിരുന്നു അത് കൊടുത്ത് വാങ്ങിച്ചതാ….
പൈസയ്ക്ക് ആവശ്യം ഉണ്ടേൽ ചോദിച്ചാമതി….
അവളൊന്ന് പുഞ്ചിരിച്ചു… തിരിഞ്ഞുനിന്ന് മടക്കിയതിൽ നിന്നും ഒരു ടി ഷർട്ടും ഷോർട്സും അവനെടുത്തു കൊടുത്തു…..

എനിക്ക് പുറത്തൊന്ന് പോകണം… അപ്പഴേക്കും കയ്യിലിരുന്ന ടി ഷിർട്ട് മാറ്റി ഒരു ഷർട്ട്‌ എടുത്തുകൊടുത്തു….. ഒരു നിറഞ്ഞ ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു…..

അച്ഛേ.. ദാരി മിൽക്ക്…
അയ്യോടാ അച്ഛയത് മറന്നൂലോ പൊന്നേ….
അപ്പഴേക്കും സങ്കടം കൊണ്ട് അമ്മൂട്ടീടെ ചുണ്ടുകൾ പുറത്തേക്കുന്തി…
അയ്യോ ഇനി കിടന്ന് ബഹളം വയ്‌ക്കേണ്ട… ന്ന പിടിച്ചോ…
അവൻ ഒരു ഡയറി മിൽക്കെടുത്ത് കുഞ്ഞുകൈകളിൽ വച്ച് കൊടുത്തു…..
ഇനി അച്ഛമ്മയ്ക്ക്… അമ്മൂട്ടീ മറ്റേ കൈകളും നീട്ടി… അത് കയ്യിലേക്ക് കിട്ടിയതും അവൾ ഊർന്നിറങ്ങിയോടി…. അമ്മൂട്ടി നിൽക്ക്… അവൻ പിന്നിൽനിന്നും വിളിക്കുമ്പഴേക്കും അവൾ ഓടിപോയിരുന്നു….

കിച്ചു നിന്ന് തിരിയുന്നത് കണ്ടിട്ടാണ് ഗൗരിയൊന്ന് ഇടംകണ്ണിട്ട് നോക്കിയത് ബെഡിനരികിലായി ഇട്ടിരിക്കുന്ന മേശമേലേക്ക് ഒരു ഡയറി മിൽക്ക് എടുത്ത് വച്ചു അവൻ ….
ഗൗരിയൊന്നു തലചെരിച്ചു നോക്കി….
“അത് പിന്നേ ചേഞ്ച്‌ ഇല്ലാത്തകാരണം അയാൾ ഒന്നുടെ തന്നതാ താൻ വേണേൽ കഴിച്ചോ…. “പറഞ്ഞു കഴിഞ്ഞതും അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി…
ഗൗരിയാ ഡയറി മിൽക്ക് കൈകളിലെടുത്തു…. തിരിഞ്ഞ് നടന്നകലുന്ന കിച്ചുവിനെ ഒന്ന് നോക്കി… കണ്ണിലെ കണ്ണുനീരിനൊപ്പം ചുണ്ടിലൊരു നനുത്ത പുഞ്ചിരിയും വിടർന്നു….
കിച്ചു തന്നിൽ നിന്നും ഒരുപാട് അകലെയല്ല എന്ന് ആരോ അവളുടെ ഉള്ളിലിരുന്ന് പറയുന്നപോലെ….

അമ്മേ… ദാ ദാരി മിൽക്ക്… എന്നും കൊടുക്കാറുള്ള പതിവ് കഷ്ണവുമായി അമ്മൂട്ടി ഗൗരിക്കരുകിൽ എത്തി….
അമ്മയ്ക്ക് വേണ്ടാലോ പൊന്നേ… അമ്മയ്ക്ക് വലുതൊന്ന് കിട്ടിയല്ലോ… ടന്റഡേയ്… ഗൗരി അവളുടെ കയ്യിലുള്ളത് പൊക്കി കാണിച്ചു കൊടുത്തു….
അമ്മൂട്ടീടെ കണ്ണുകൾ വിടർന്നു….
അത് മനസിലാക്കിയപ്പോൾ ഗൗരി അത് വേഗം പൊട്ടിച്ചു ഒരു കുഞ്ഞു കഷ്ണം അമ്മൂട്ടിടെ വായയിൽ വച്ചുകൊടുത്തു….

അമ്മൂട്ടീ…. അമ്മേടെ മോള് ഈ കുഞ്ഞു കഷ്ണം അച്ഛയ്ക്ക് കൊണ്ട് കൊടുക്കുവോ…??? ഒരു കഷ്ണം ഡയറി മിൽക്ക് പൊട്ടിച്ചെടുത്തുകൊണ്ട് ഗൗരി ചോദിച്ചു…
കേൾക്കേണ്ട താമസം അവളതുമായി കിച്ചുവിന്റെ അരികിലേക്കോടി…

അച്ഛേ…. ദാ മുത്തായി…..
ആഹാ എന്താണ് അച്ചന്റെ ചുന്ദരികുട്ടിക്ക് പതിവില്ലാത്തൊരു ശീലം… മ്മ്ഹ്???
ഇത് അമ്മൂട്ടിടെ അല്ല അമ്മേടേയ…. അത്രയും പറഞ്ഞു അവൾ അവന്റെ കയ്യിൽ ചോക്ലേറ്റും കൊടുത്ത് ഓടിപോയി…
കുറച്ച് നേരം കയ്യ് വെള്ളയിലേക്ക് തന്നെ നോക്കി നിന്ന കിച്ചു പുഞ്ചിരിയോടെ അത് കഴിച്ചു….
ഇത് നോക്കി വാതിലിന്റെ മറവിലായി ഗൗരിയും ഉണ്ടായിരുന്നു……

❇❇❇❇❇❇❇❇❇❇❇❇❇❇

പാർക്കിലെത്തിയപ്പോൾ ദയ അവിടെ ഇരിപ്പുണ്ട്…
ഒത്തിരി നേരായോ വന്നിട്ട്…??? ഞാനല്പം വൈകി പോയി….
ഇല്ല കിച്ചുവേട്ടാ ജസ്റ്റ്‌ വന്നിരുന്നതേയുള്ളു…..

താനെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ടിതിപ്പം കുറേനേരയല്ലോ ഒരേ മൗനം…???
പറയാം… അതിന് മുൻപ് എനിക്കൊരു ഐസ്ക്രീം മേടിച്ചു തരുവോ… ??
ഓ അതിനെന്താ തനിക്കേതാ വേണ്ടത്?? ചോക്ലേറ്റ്….

ന്നാ… പിടിക്ക് എന്നിട്ട് പറയാനുള്ളത് പറയാൻ നോക്ക്…
എനിക്ക് പറയാനുള്ളത് ഗൗരിയെ കുറിച്ചാണ്…..
എനിക്ക് കേൾക്കേണ്ടതും അത് തന്നെയാണ് ദയ… ഇവിടേക്ക് താൻ വിളിച്ചപ്പോഴേ എനിക്കറിയാമായിരുന്നു അവളെക്കുറിച്ച് പറയാനാവുമെന്ന്……

ഹ്മ്മ്… കിച്ചുവേട്ടന് ഗൗരിയെ എത്രനാളായി അറിയാം….???
അവളെന്റെ അകന്നൊരു റിലേറ്റീവ് ആണെങ്കിൽ കൂടി ഞാനവളെ ആദ്യമായ് കാണുന്നത് 5 6 മാസങ്ങൾക്ക് മുൻപാണ്…… അന്നൊന്നും അവളെക്കുറിച്ച് അന്വേഷിക്കാനുള്ള മാനസികാവസ്ഥയിലും ആയിരുന്നില്ല ഞാൻ….
കഴിഞ്ഞ ദിവസം ഒരുത്തൻ വന്ന് വൃത്തികേട് പറഞ്ഞപ്പോ കണ്ട്രോൾ കിട്ടിയില്ല അതാ താനന്ന് വീട്ടിൽ കണ്ടത്….

ഹ്മ്മ് എനിക്ക് തോന്നി… അതുകൊണ്ട് തന്നെയാ കിച്ചുവേട്ടനെ കാണണമെന്ന് പറഞ്ഞത്… കാരണം അവളൊരിക്കലും പെട്ടന്നൊന്നും ആ മനസിലെ സങ്കടങ്ങൾ ആരുമായും ഷെയർ ചെയ്യില്ല….

❇❇❇❇❇❇❇❇❇❇❇❇❇❇

എനിക്ക് ഗൗരിയെ 12 വയസ്സുമുതൽ അറിയാം…. ഞാൻ 7ത്തിൽ പടിക്കുമ്പോഴാ അവളും അവളുടെ അച്ഛനും അമ്മയും ഒക്കെ ഞങ്ങടെ വീടിനടുത്തേക്ക് താമസം മാറി വന്നത്….
അന്നേ… ആളൊരു പൊട്ടിത്തെറിയായിരുന്നു…. ഞങ്ങൾ ഒരേ പ്രായം ആയതുകൊണ്ട് വല്യ കൂട്ടായി… പിന്നേ എന്റെ സ്കൂളിൽ തന്നെ ഒരേ ക്ലാസ്സിൽ അവളെയും ചേർത്തി…
സന്തോഷവും കളിയും ചിരിയും മാത്രമായിരുന്നു അന്നെല്ലാം അവൾക്ക്….

ഒരു ദിവസം കറക്റ്റായിട്ട് ഞാൻ ഓർക്കുന്നില്ല.. ഒൻപതിലോ പത്തിലോ മറ്റൊ പഠിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്… നന്നായിട്ട് പഠിക്കുമായിരുന്നു ഗൗരി…
ഒരു ദിവസം ക്ലാസ്സ്‌ വിട്ട് വീട്ടിൽ ചെന്നപ്പോ അവളുടെ വീട്ടിൽ ശ്രീദേവിയാന്റിയും, ജയദേവനങ്കിളും ഉണ്ടായിരുന്നില്ല… പിന്നെ അവളെയും കൂട്ടി ഞാൻ നേരെ എന്റെ വീട്ടിലേക്ക് പോയി…. അമ്മ പറഞ്ഞാണ് അറിഞ്ഞത് അങ്കിൾനൊരു ആക്‌സിഡന്റ് എന്ന്… സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും….
അന്നത്തെ ആ ആക്‌സിഡന്റോടെ ജയദേവനങ്കിൾ എന്നന്നേക്കുമായി കിടപ്പിലായി…. അവിടെ തുടങ്ങുകയായിരുന്നു ഗൗരിയുടെ വേദനകൾ…. ഒത്തിരികാലം എടുത്തു അവളതിൽനിന്നും റിക്കവറാകാൻ….
ഒരുപാട് ബുദ്ധിമുട്ടി അവളെ പഴയ ഗൗരിയാക്കി എടുക്കാൻ….
ജയദേവനങ്കിളിന്റെയും ശ്രീദേവിയാന്റിയുടെയും ലൗ മാര്യേജ് ആയതുകാരണം അവർക്കാണേൽ വലിയ റിലേറ്റീവ്സും ഉണ്ടായിരുന്നില്ല…. അവൾക്കെല്ലാം ഞങ്ങളായിരുന്നു ഞാനും അവൾ വിനീതാന്റി എന്ന് വിളിക്കുന്ന എന്റമ്മയും കൃഷ്ണനങ്കിൾ എന്ന് വിളിക്കുന്ന എന്റച്ഛനും…

+2 കഴിഞ്ഞ സമയത്താണ് നാട്ടിലൊക്കെ ശ്രീദേവിയാന്റിയെ കുറിച്ച് ഓരോരുത്തർ ഓരോന്ന് പറഞ്ഞു തുടങ്ങിയത്… അത് പതിയെ പതിയെ അവളുടെ ചെവിയിലും എത്തി… പക്ഷെ അവളെപോലെത്തന്നെ ഞങ്ങളും അതൊന്നും വിശ്വസിച്ചിരുന്നില്ല…….
+2 പഠനം കഴിഞ്ഞ് ഞങ്ങൾക്ക് രണ്ടിനും ഒരേ കോളേജിൽ തന്നെ അഡ്മിഷനും കിട്ടി…. അവിടെ വച്ചാണ് അവളുടെ ലൈഫിലേക്ക് രുദ്രൻ വരുന്നത്…

രുദ്രൻ… കോളേജ് ചെയർമാൻ… അക്കാഡമിക് തലത്തിലെല്ലാം ടോപ്പർ… കുറെ പിറകെ നടന്നൊടുക്കം നിങ്ങടെ കെട്യോളെക്കൊണ്ട് യെസ് പറയിപ്പിച്ചെടുത്തു…
ഒന്നാമത് പഠിപ്പിസ്റ് കോളേജിന്റെ റാങ്ക് സ്വപ്നം പോരാത്തതിന് ചെയർമാനും നേരാവണ്ണം പെണ്ണിനൊന്ന് പ്രേമിക്കാൻപോലും അവനെ കിട്ടിയില്ല….
പിന്നെ…. പിന്നെ… അവളെ കാണുമ്പോഴെല്ലാം ഒഴിഞ്ഞുമാറ്റം ആയിരുന്നു…. ഒരിക്കൽ കോളേജിലെ വോളിബോൾ കോർട്ടിൽ വച്ച് അവനവളോട് പറഞ്ഞു വഴിപിഴച്ചു നടക്കുന്ന ഒരു തള്ളയുടെ മോളെ പ്രേമിക്കാനും കെട്ടാനും അവനെ കിട്ടൂലാന്ന്……..
അന്നവളാകെ തളർന്നു…. കുറെ ദിവസം അതും പറഞ്ഞ് കരച്ചിലും പിഴിച്ചിലും തന്നെയായിരുന്നു….. അവളുടെ മനസിന്റെ നന്മ കൊണ്ടായിരിക്കാം ആ ദുഃഖങ്ങളെല്ലാം മറികടന്നു അവൾ പിന്നെയും നന്നായി പഠിക്കാൻ തുടങ്ങി……

ഒരിക്കൽ കോളേജ് കഴിഞ്ഞവൾ വീട്ടിലെത്തിയപ്പോൾ മുന്നിലെ വാതിൽ ഉള്ളിൽ നിന്നും അടച്ചിട്ടിട്ടായിരുന്നു എത്ര വിളിച്ചിട്ടും ആരും തുറന്നില്ല…
അങ്ങനെയാണവൾ പിറകുവശത്തെ ഭാഗത്തൂടെ കയറാനായി പിന്നിലേക്ക് നടന്നത്..

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

Share this story