പാർവതി : PART 6

പാർവതി : PART 6

നോവൽ
എഴുത്തുകാരി: ദേവിക എസ്

പിറ്റേന്ന് വൈകുന്നേരം ആയപ്പോൾ പൂജ തുടങ്ങി.ദേവിയെ പ്രീതിഷ്ഠിക്കേണ്ട കർമം ആണ്. കസവ് മുണ്ട് ഉടുത്ത് , നെറ്റിയിൽ വലിയ വട്ടത്തിൽ കുംങ്കുമം കൊണ്ട് പൊട്ട് വച്ച് ,കണ്ണിൽ കണ്മഷി എഴുതി , ഒരു ദേവിയെ പോലെ അവൾ തയ്യാറായി നിന്നു.അവളുടെ കയ്യിൽ ദേവിയുടെ താങ്ക വിഗ്രഹം ഉണ്ടായിരുന്നു.ദർഭ പുല്ലിന്റെ മുള്ള് കൊണ്ട് അവളുടെ വിരലിൽ പൂജാരി രക്തം ഉണ്ടാക്കി.

” രക്തം വിഗ്രഹത്തിൽ ചർത്തിക്കോളു കുട്ട്യേ…”

അവൾ തന്റെ വിരളിൽ കിനിഞ്ഞ രക്തം ദേവി വിഗ്രഹത്തിന്റെ നെറ്റിയിൽ അണിയിച്ചു. അവൾ മഹേഷിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു.എന്നാൽ അവന് ചിരിക്കാൻ ആയില്ല.അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു.സൂര്യൻ ചക്രവാളത്തിൽ മറഞ്ഞു. എങ്ങും ഇരുട്ട് പരന്നു. പൂജാരി വന്ന് ദേവി മന്ത്രo ചൊല്ലി.അവളുടെ നെറുകയിൽ വെള്ളം തളിച്ചു. 3 തിരിയിട്ട് കത്തിച്ച ഒരു നിലവിലക്ക് അവളുടെ കയ്യിൽ കൊടുത്തു.

” ഈ നിലവിളക്കിൽ ആണ് നിന്റെ സുരക്ഷ… അതുകൊണ്ട് ഇത് അണഞ്ഞു പോവാതെ നോക്കണം.
എന്നാൽ യാത്ര തുടങ്ങിക്കോളു ഇതാണ് ശുഭ മുഹൂർത്തം.”

ഇത് കേട്ടതും മഹേഷിന്റെ ഹൃദയം ശക്തിയോടെ മിടിക്കാൻ തുടങ്ങി.

” ദേവി ന്റെ മോളെ കത്തോളണെ…”
അമ്മ നെഞ്ചിൽ കൈ വച്ചു പ്രാർത്ഥിച്ചു.
മഹേഷ് ശരൺന്റെ മുഖത്തേക്ക് നോക്കി.അവിടെ കത്തിയാളുന്ന വികാരം അവന് മനസ്സിലാക്കാൻ കഴിഞ്ഞു.. മഹേഷ് വിഷമത്തോടെ പാർവതിയെ നോക്കി .അവളുടെ കണ്ണിൽ നിന്നും അപ്പോൾ ഉറ്റി വീണ രണ്ടു നീർതുള്ളി ഭൂമിദേവി ഏറ്റു വാങ്ങിയത് അവൻ കണ്ടു.
അവൾ നടന്നു തുടങ്ങി. ദേവി ന്റെ പാറൂട്ടിയെ കത്തോളണെ ..അവൻ മനമുരുകി പ്രാർത്ഥിച്ചു.

ശരൺ വിഷമം സഹിക്കാൻ വയ്യാതെ മഹേഷിന്റെ ചുമലിൽ ചാരി നിന്നു.

” മഹി നല്ല കാടാണ്..ഇഴ ജന്തുക്കളും മറ്റു മൃഗങ്ങൾ അടക്കം ഉണ്ട്….ന്റെ പാറൂട്ടി ഈ രാത്രി ഒറ്റക്ക് എങ്ങനെയാഡാ…എന്ത് ഗതിയാഡാ അവൾക്ക്…”
ശരണിന് വിഷമം സഹിക്കാൻ പറ്റിയില്ല.
മഹേഷിന് ആണെങ്കിൽ സ്വയം സമാധാനിക്കണോ. .അതോ ശരണിനെ സമാധാനിപ്പിക്കണോ എന്ന് പോലും പോലും തിരിയാത്ത അവസ്ഥ.അവൻ ശരണിന്റെ കൈകൾ മുറുക്കെ പിടിച്ചു.

” നമ്മുക്ക് കാത്തിരിക്കാം”

നിമിഷങ്ങളും നാഴികകളും മണിക്കൂറുകളും കടന്നു പോയി.അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്ന് രൗദ്രം ആവാൻ തുടങ്ങി.പാർവതി പോയിട്ട് ഒത്തിരി നേരം ആയി.എല്ലാ കണ്ണുകളിലും നിസ്സഹായവസ്ഥ ആണ്. പൂജാരി അടക്കം ഭയപ്പെടാൻ തുടങ്ങി.ശരൺ മഹേഷിന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുകയാണ് അച്ഛൻ നമ്പൂതിരി അമ്മയെ ആശ്വസിപ്പിക്കുന്നു.
പൂജാരി അക്ഷമനായി അകത്തേക്ക് കേറി പോയി, മന്ത്രങ്ങൾ ഉരുവിടുന്ന ശബ്‌ദം കേട്ടു തുടങ്ങി.

പെട്ടന്ന് ഭയങ്കരമായ ശബ്ദത്തോടെ ഇടി പൊട്ടി.ശക്തമായ കാറ്റു വീശാൻ തുടങ്ങി.മരങ്ങൾ ആടിയുലഞ്ഞു.വീണ്ടും ഒരിക്കൽ കുടി ഇടി ഉണ്ടായി.അപ്പോഴേക്കും മഴയും തുടങ്ങി.അതോടെ മന്ത്രോചാരണങ്ങൾ ഉച്ചത്തിൽ ആയി.

” ദേവീ…. ന്റെ മോള്…” അവളുടെ അമ്മ നിലവിളിക്കാൻ തുടങ്ങി.

” അയ്യോ എന്റെ പാറൂട്ടി…” ശരണുo ഭയന്നു പോയി.

പൂജാരി പെട്ടന്ന് പുറത്ത് വന്നു പറഞ്ഞു.
” നിലവിളക്ക് ….നിലവിളക്ക് അണഞ്ഞു പോയാൽ ആപത്താണ് …നിലവിളക്കിലെ തിരികളിൽ ആണ് അവളുടെ സുരക്ഷ.”
ഇത് കേട്ട് എല്ലാവരും ഞെട്ടി.പൂജാരി വീണ്ടും ശക്തിയോടെ മന്ത്രോച്ചാരണങ്ങൾ ആരംഭിച്ചു.
ഇതൊക്കെ കേട്ട് തരിച്ചു നിൽക്കുകയാണ് മഹേഷ്.കാറ്റും മഴയും ശക്തികൂടി വന്നു മരങ്ങൾ ഒക്കെ ഇപ്പോൾ നിലം പൊത്തും എന്ന രീതിയിൽ ആണ് കാറ്റ്.

” അമ്മേ ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം.” ശരൺ രണ്ടും കല്പിച്ച് വിറയലോടെ പറഞ്ഞു.

” മോനെ…അത് പാടില്ല…അത് നിനക്കും അവൾക്കും അപത്താണെന്നാണ് പൂജാരി പറഞ്ഞത്.ആ കാട്ടിൽ വേറെ ഒരാളുടെ സാമീപ്യം പാടില്ല…”
അച്ഛൻ വിഷമത്തോടെ പറഞ്ഞു.

” പെട്ടന്നാണ് ഉൾകാട്ടിൽ നിന്നും എന്തോ പൊട്ടി വീഴും പോലെ ഒരു ശബ്ദം കേട്ടത്.

” അയ്യോ എന്റെ മോളെ..”
അമ്മ നിലവിയോടെ ബോധം കെട്ടു വീണു.അഗസ്റ്റിനും അരുണും പോയി അവരെ താങ്ങി കട്ടിലിൽ കിടത്തി.അച്ഛൻ നമ്പൂതിരി നിസ്സഹായതയോടെ അവരെ നോക്കി.ആ കണ്ണുകളും നിറഞ്ഞിരുന്നു.

മഹേഷ് പെട്ടന്ന് ഓടി ചെന്ന് ശരണിന്റെ കൈ പിടിച്ചു.

” വാ നമ്മുക്ക് പോയി നോക്കാം..”
ശരൺ അമ്പരപ്പോടെ അവനെ നോക്കി.
മഹേഷ് ശരണിന്റെ കൈ പിടിച്ച് ആരും കാണാതെ പുറകിലൂടെ ഉൾകാട്ടിലേക്ക് നടന്നു.

” പക്ഷെ മഹി അങ്ങോട്ട് പോവാൻ നമ്മുക്ക് ആർക്കും അനുവാദം ഇല്ല…പക്ഷെ എനിക്കെന്റെ അനുജത്തിയെ രക്ഷിക്കണം മഹി..”

” അനുവാദം .ഹും മണ്ണക്കട്ട നീ വാ….ഇനി പോവുക അല്ലാതെ വേറെ മാർഗം ഇല്ല.”

ചിത്ര കഥകളിൽ കണ്ട രാക്ഷസകോട്ടയെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ച ആയിരുന്നു മുൻപോട്ട്…അതിനിടയിലൂടെ നഗങ്ങളുടെ കാവലുമായി വസിക്കുന്ന ദേവി സ്ഥാനത്തേക്ക് അവരും യാത്ര തുടങ്ങി. വലിയ തടിച്ച് ഇടുങ്ങിയ മരങ്ങൾ ഇരുവശത്തും ഉണ്ടായിരുന്നു.അമാവാസി ദിനമായതിനാൽ കട്ട പിടിച്ച ഇരുട്ടായിരുന്നു.അവർക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത അത്രയും.അവർ കൈപിടിച്ചുകൊണ്ട് മുൻപോട്ട് നീങ്ങി.മഴയാണെങ്കിൽ ശക്തി കൂടി വന്നു.പെട്ടന്ന് വീണ്ടും ഇടിയും മിന്നലും ഉണ്ടായി.ആ മിന്നലിൽ കാനന സൗന്ദര്യം മുഴുവൻ ദൃശ്യമായി.മറ്റൊരു അവസരത്തിൽ ആണെങ്കിൽ മഹേഷ് ഇത് മുഴുവൻ ഒപ്പിയെടുത്തേനെ..എന്നാൽ ഇന്ന് അവന്റെ മാനസിൽ പാറൂട്ടിയുടെ മുഖം മാത്രമാണ്.

” ശരൺ നിന്റെ കയ്യിൽ ടോർച്ച് വല്ലതും ഇരിപ്പുണ്ടോ..”
യാതൊരു മറുപടിയും അവന് കിട്ടിയില്ല.

” ശരൺ ” മറുപടി ഇല്ല.

” ഹേയ് ശരൺ ….ശരൺ!!!””

അവൻ അലറി വിളിച്ചു.പക്ഷെ മഴയുടെയും ചീവീട്കളുടെയും ശബ്ദം ഒഴികെ മറ്റൊന്നും ആ കാട്ടിൽ നിന്നും പുറത്ത് വന്നില്ല.

” ദൈവമേ ഇത്രയും ദൂരം എന്റെ കൂടെ വന്നതാണല്ലോ…ഇവൻ ഇതിവിടെ പോയി.മഹേഷ് ഭയന്നു വിറച്ചു.അപ്പോഴേക്കും വീട്ടിൽ നിന്നും ഒരുപാട് ദൂരം പിന്നിട്ടിരുന്നു.

ദൈവമേ ഇതുവരെ ഒരുപരിച്ചയവും ഇല്ലാത്ത ഈ കാട്ടിൽ ഞാൻ ഒറ്റക്കോ..! ശരൺന് എന്ത് പറ്റി എന്നവനു മനസ്സിലായില്ല.രണ്ടാമത്തെ ഇടിക്കാണ് തന്റെ കൈ അവനിൽ നിന്നും വിട്ടു പോയത്.

ഇനി ഇപ്പോ എന്ത് ചെയ്യും ..തിരിച്ച് പോവാൻ ആണെങ്കിൽ വഴിയും അറിയില്ല.
അമാവാസി ആയതിനാൽ ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്.
പെട്ടെന്ന് അതിശക്തമായി കാറ്റു വീശി.മരങ്ങൾ ഒക്കെ ഇപ്പോൾ നിലം പൊത്തും എന്ന നിലയിൽ എത്തി.
അപ്പോൾ അവന്റെ മനസ്സിൽ തിളങ്ങുന്ന നിഷ്കളങ്കമായ മുഖവും, ഉറ്റി വീണ രണ്ടു കണ്ണുനീർ തുള്ളികളും ഓടിയെത്തി .വെറും 16 വയസ്സായ പെൺകുട്ടി ഒറ്റക്ക് ഈ കൊടും കാട്ടിൽ തനിക്ക് തന്നെ ഇത്രയും ഭയം തോന്നുന്നു എങ്കിൽ അവളുടെ കാര്യം എന്തായിരിക്കും.പിറകോട്ട് വച്ച കാലുകൾ അവൻ മുന്നോട്ട് തന്നെ എടുത്തു വച്ചു.

ഇല്ല എനിക്ക് അവളെ രക്ഷിക്കണം.
പെട്ടെന്ന് അവൻ പോക്കറ്റിൽ കൈ ഇട്ടപ്പോൾ ആണ് അവിടെ ഫോൺ ഉണ്ടെന്ന കാര്യം മനസ്സിലാക്കിയത്.അവൻ ഫോൺ എടുത്ത് ഫ്ലാഷ് ഓണാക്കി അവന് തോന്നിയ വഴിയേ നടക്കാൻ തുടങ്ങി.ഇതിനിടയിൽ കാറ്റു നിന്നു, ഇപ്പോൾ ചെറിയ മഴ മാത്രം.ആ ചുറ്റുപാടിൽ മനുഷ്യ ജീവി എന്നല്ല ജീവനുള്ള വസ്തുവായി താൻ മാത്രമേ ഉള്ളു എന്നവനു മനസ്സിലായി.

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

പാർവതി : ഭാഗം 1

പാർവതി : ഭാഗം 2

പാർവതി : ഭാഗം 3

പാർവതി : ഭാഗം 4

പാർവതി : ഭാഗം 5

Share this story