നിലാവ് പോലെ: ഭാഗം 6

നിലാവ് പോലെ: ഭാഗം 6

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

എന്താ സിസ്റ്റർ …
ദേവൂ ചോദിച്ചു

അത് ഞാൻ …. വന്നത്
നേരത്തെ വാങ്ങിയ മെഡിസിൻ്റെ ബില്ല് ഒന്നു വേണമായിരുന്നു
മീര എങ്ങനെയോ പറഞ്ഞൊപ്പിച്ചു

ബില്ലോ…
അത് എന്തിക്കറിയില്ലാട്ടോ ,ഞാൻ ആൻ്റിയെ വിളിക്കട്ടെ ആളോട് ചോദിക്കട്ടെ

വേണ്ടാ … ഉറങ്ങുന്ന ആളെ വിളിച്ചുണർത്തി ചോദിക്കണ്ട കാലത്ത് ഫാർമസിൽ കൊടുത്താൽ മതി

കൊടുത്തേക്കാം

മീര ദേവുവിനെ തന്നെ നോക്കുകയായിരുന്നു

അനു പറഞ്ഞ പൊലെ സുന്ദരിയാണ് ,ഒരു മോഡേൺ ലുക്ക് ആണ് ,നല്ല പെരുമാറ്റം ആണ് ,ഇവളെ എങ്ങനെയായിരിക്കും ആദിയേട്ടൻ അറിയുന്നത്

സിസ്റ്റർ എന്താ ആലോചിക്കുന്നത് ,ബില്ല് ഇപ്പോ അത്ര ആവശ്യമുള്ളതാണോ

ഇല്ല … നാളെ കാലത്ത് തന്നാൽ മതി എന്ന് പറഞ്ഞ് മീര റൂമിനു പുറത്തേക്കിറങ്ങി എന്നിട്ട് തിരിഞ്ഞ് ദേവുവിനെ നോക്കി

ആദിയെ എങ്ങനെയാണ് പരിചയം

ആദിയോ അതാരാ അങ്ങനെയൊരാൾ ദേവു മനസ്സിൽ പറഞ്ഞു
പെട്ടെന്നവൾക്ക് ആൻ്റി പറഞ്ഞത് ഓർമ്മ വന്നു
തന്നെ ഇവിടെ കൊണ്ടുവന്നത് ആദിയാണ്
ഈ സിസ്റ്റർ എന്തിനായിരിക്കും ആദിയെ പറ്റി ചോദിക്കുന്നത് ,എന്തോ ഉണ്ട് ….
ദേവു വിന് ഒരു കുസൃതി തോന്നി

ഓ …. ആദി യേട്ടൻ ആണോ ,ഞങ്ങളുടെ മാരീജ് ഫിക്സ് ചെയ്താ

മീര കേട്ടത് വിശ്വസിക്കാനാവാത്തത് പോലെ ദേവൂ വിനെ നോക്കി

എന്താ സിസ്റ്റർ …..

ഒന്നുമില്ല എന്ന് പറഞ്ഞ് പെട്ടെന്ന് അവൾ തിരിച്ച് പോയി

ആ സിസ്റ്ററുടെ ആരോ ആണ് ആദി ,സിസ്റ്റർ ബില്ല് വാങ്ങാൻ വന്നതാവില്ല ,ഇത് അറിയാൻ വന്നതായിരിക്കും ,സിസ്റ്റർ ആദിയുടെ ലൗവർ ആണെങ്കിൽ പൊളിച്ചൂ …. ആദിക്ക് ഇതിലും വലിയ പണി സ്വപ്നത്തിൽ മാത്രം
പെട്ടെന് ദേവു വിന് ചിരി വന്നു
ഈശ്വര അങ്ങനെയൊന്നും ആവരുതേ …. ദേവു പ്രാർത്ഥിച്ചു

*
അനൂ ….

എന്താ മീരേ .. നീ എവിടെക്കായിരുന്നു പോയത്

ഞാൻ …

എന്താടീ .. നിൻ്റെ മുഖമെന്താ വല്ലാതിരിക്കുന്നത്

ഞാൻ ദേവപ്രിയയെ കണ്ടു ..

എങ്ങനെ .. നീ റൂമിൽ പോയോ

പോയി എന്ന് മീര തലയാട്ടി

എന്നിട്ട് …നീ സംസാരിച്ചോ

സംസാരിച്ചു
ആദി യേട്ടൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ് ദേവപ്രിയ

പിന്നെ …. നീ എങ്ങനെ അറിഞ്ഞൂ

ഞാൻ ചോദിച്ചു എങ്ങനെയാണ് ആദിയെ അറിയുന്നതെന്ന് അപ്പോ പറഞ്ഞതാണ് ,അവരുടെ മാരീജ് ഫിക്സ് ചെയ്തതാണെന്ന്

അതിന് നീയെന്തിനാ വെപ്രാളപ്പെടുന്നത് ,നീ അടച്ച ബുക്കല്ലേ അത് ,അപ്പോ നീയത് മൈൻ്റ് ചെയ്യണ്ടാ ,എന്തായാലും അത് എനിക്കിഷ്ടമായി നീ തേച്ചിട്ട് പോയപ്പോൾ നിന്നെ ഓർത്ത് വിഷമിച്ചിരിക്കാതെ വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചല്ലോ
ആദിക്ക് എൻ്റെ വക ഇരിക്കട്ടെ ഒരു കുതിര പവൻ

അനൂ നീയിത്തിരി ഓവർ ആവുന്നുണ്ട്

അത് നീ ഓവർ ആയത് കൊണ്ട് തോന്നുന്നതാണ് ,നീയിനി ആദിയുടെ പുറകെ നടക്കുന്നതെന്തിനാ അവനെ അവൻ്റെ വഴിക്ക് വിട്ടേക്കുക …

നീയെന്തിനാ അതൊക്കെ പറയുന്നത് …, എനിക്കറിയാം ആരുടെ കാര്യമൊക്കെ അന്വഷക്കണമെന്ന്

എൻ്റെ .. പൊന്നു മീരേ …. നീയത് വിട് ആദി ആരെയെങ്കിലും വിവാഹം കഴിക്കട്ടെ ,അത് വിട് ഇവിടെ വേറെ ജോലിയുണ്ട് ,നീ വായോ നമ്മുക്ക് മെഡിസിൻ്റെ സ്റ്റോക്ക് നോക്കണം
അനു ചിരിച്ച് കൊണ്ട് പറഞ്ഞു

പക്ഷേ മീര അവള് പറഞ്ഞത് കേട്ട് ചിരിച്ചില്ല
ദേവപ്രിയ പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ

* * *
മോളെ … ദേവൂ ..

കണ്ണടച്ച് കിടക്കുകയായിരുന്ന ദേവു കണ്ണ് തുറന്നു

മോളെ … ഇതാണ് ആദി ..

ആദിയെ കണ്ടപ്പോൾ ദേവു വിൻ്റെ മുഖത്ത് ഒരു അൽഭുതഭാവമുണ്ടായിരുന്നു

ആദി …

അതേയെന്ന മട്ടിൽ ആദി തലയാട്ടി

അവൻ്റെ തലയാട്ടലിന് ഒരു ഭംഗിയുണ്ടെന്ന് ദേവു വിന് തോന്നി

ആദി വീട്ടിൽ പോവുകയാണ് ,മോളെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് ഞാൻ വിളിച്ചു കൊണ്ടുവന്നതാ

മോനിരിക്ക്
അച്ഛമ്മ ആദിയോട് പറഞ്ഞു

ആദിയെ എനിക്കറിയാം ആൻ്റി …

അച്ഛമ്മയും ആൻ്റിയും എങ്ങനെ എന്ന ഭാവത്തിൽ ദേവു വിനെ നോക്കി

അച്ഛമ്മേ … ഞാൻ പറഞ്ഞില്ലേ കാലത്ത് അമ്പലത്തിൽ വച്ച് പായസം …

അച്ഛമ്മ ചിരിയോടെ ആദിയെ നോക്കി

മോളറിയോ ..
എന്നിട്ട് ആദി ഇത്ര നേരം പറഞ്ഞില്ലാട്ടോ

അതെങ്ങനാ പറയാ ആൻ്റി .എന്നെ ഇനി ഒരിക്കലും കാണരുതെന്നായിരുന്നു ആദിയുടെ ആഗ്രഹം
പക്ഷേ …. ഇന്നലെ എന്നെ കണ്ടപ്പോ തുടങ്ങിയതാണ് ആദിയുടെ കണ്ടക ശനി
ദേവൂ ചിരിയോടെ പറഞ്ഞു

ആദി അതിനൊന്നും മറുപടി പറഞ്ഞില്ല

ദേവപ്രിയ നല്ല സന്തോഷത്തിലാണെന്ന് ആദിക്ക് തോന്നി ,ഇന്നലെ വയ്യാതെ കൊണ്ടുവന്ന ആളല്ല ,ഇന്നത്തെ സ്കാനിംഗിൽ കുഴപ്പമൊന്നും ഉണ്ടാവരുതെയെന്ന് ആദി മനസ്സിൽ പ്രാർത്ഥിച്ചു

ഹലോ ഇയാളെന്താ ഒന്നും മിണ്ടാത്തത് ,
പിന്നെ ഇന്നലെ ഇയാളല്ലേ ഫാർമസിയിൽ നിന്നും മെഡിസിൻ വാങ്ങിയത് ,ആ ബില്ലെനിക്ക് വേണം

ഓ .. വാങ്ങിയ മെഡിസിൻ്റെ കാശ് തരാനായിരിക്കും ,അഹംങ്കാരത്തിന് കുറവില്ല
ആദി ദേഷ്യത്തോടെ ഓർത്തു

ആ മെഡിസിൻ വാങ്ങിയ രൂപ ഇയാക്ക് തരാനല്ലാട്ടോ ബില്ല് ചോദിച്ചത് ,അത് ഫാർമസിൽ കൊടുക്കാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ്
പിന്നെ മെഡിസിൻ്റെ രൂപ അത് ഒരു കടമായിട്ട് ഇരിക്കട്ടെ ,ഇങ്ങനെ കുറെ കടങ്ങൾ ആവുമ്പോൾ പലിശയടക്കം തിരിച്ച് തരാട്ടോ

ശ്ശോ .. ഈ കുട്ടിയുടെ ഒരു കാര്യം

ഞാനിറങ്ങട്ടെ ,എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി .. രണ്ടു ദിവസം കഴിഞ്ഞല്ലേ പോകു ,ഞാൻ ഇടക്ക് വരാം

ശരിമോനെ …
അച്ഛമ്മ പറഞ്ഞു

ഏയ് .. രണ്ടു ദിവസമൊന്നുമില്ല ,ഞങ്ങളിന്ന് ഡിസ്ചാർജ്ജ് ആവും ,എനിക്കിപ്പോ ഒരു കുഴപ്പമില്ല ,ഞാൻ ഓക്കെ ആയി

അല്ലാ … ഡോക്ടർ പറഞ്ഞത് ഇന്ന് ….

അതിൻ്റെ ആവശ്യമൊന്നുമില്ല എനിക്കൊരു പ്രശ്നവുമില്ല

ആദിക്ക് ദേഷ്യം വന്നു, ഇവള് ഡോക്ടറെ കാളും വല്യ ഡോക്ടർ ആണല്ലോ

ആദി പിന്നെ ഒന്നും പറയാൻ നിന്നില്ല ,റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി

രണ്ടടി വച്ചപ്പോഴെക്കും പറകിൽ നിന്നും ദേവൂ വിളിച്ചു

ആദി …

ദേവൂ ഓടി അവൻ്റെ അടുത്തേക്ക് വന്നു

ഇയാള് പിണങ്ങി പോയതാണോ

എന്തിന് ഞാനെന്തിനാ തന്നോട് പിണങ്ങുന്നത് നമ്മള് തമ്മിൽ ഒരു ദിവസത്തെ പരിചയമെ ഉള്ളൂ ,അങ്ങനെ ഒരു പരിചയം വച്ച് താൻ എന്തെങ്കിലും പറയുമ്പോൾ ഞാനെന്തിനാ പിണങ്ങുന്നത്

എനിക്കങ്ങനെ തോന്നി അതു കൊണ്ടാണ് അങ്ങനെ ചോദിച്ചത് ,പിന്നെ ഞാൻ വിളിച്ചത് ഇയാളോട് ഒരു താങ്സ് പറയാൻ വേണ്ടിയാണ്, ഹോസ്പിറ്റലിൽ കൊണ്ടുവന്നതിനും രാത്രി ഇവിടെ നിന്നതിനുമൊക്കെ

നന്ദി പ്രതീക്ഷിച്ചല്ല ഞാൻ അതൊക്കെ ചെയ്തത്, എൻ്റെ മനസാക്ഷി നിരക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യും അതിപ്പോ ആർക്കായാലും

അവൻ തന്നോട് ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ ദേവുന് വിഷമം തോന്നി

ആദി … എന്നോടിപ്പോ ദേഷ്യപ്പെട്ട് സംസാരിച്ച തൊക്കെ ഓർത്ത് താനൊരിക്കൽ വിഷമിക്കുട്ടോ ….
അത് പറഞ്ഞപ്പോൾ ദേവപ്രിയയുടെ സ്വരം ഇടറിയിരുന്നു

പിന്നെ അവിടെ നിന്നില്ല ദേവൂ തിരിച്ച് റൂമിലേക്ക് പോയി

* * *
ആദി വീട്ടിലെത്തി

അമ്മേ ദേ ഏട്ടൻ വന്നു ..

ആദി വീടിനകത്തേക്ക് കയറിയപ്പോഴെക്കും അമ്മ ഓടി വന്നു

ആ കൊച്ചിന് എങ്ങനെയുണ്ട് മോനെ ,കിഷോറ് പറഞ്ഞു ഇത്തിരി സീരിയസ്റ്റ് ആണെന്ന്

ഇന്ന് ഡിസ്ചാർജ് ആവും .

അതെന്താ ഏട്ടാ .. ഇത്ര സീരിയസ്സായ ആളെ ഇന്ന് ഡിസ്ചാർജ്ജ് ആക്കുന്നത്

തുടങ്ങി അവള് ചോദ്യം ചെയ്യൽ ,മോനെ വേഗം കുളിച്ച് അമ്പലത്തിൽ പോയിട്ട് വായോ

താൻ പറഞ്ഞതിൻ്റെ അബദ്ധം ആദിക്ക് മനസ്സിലായി

അത് … ഇന്ന് കാലത്ത് അവൻ ഒക്കെയായി
അതു കൊണ്ട് ഡിസ്ചാർജ് ആയി
എന്ന് പറഞ്ഞ് അവൻ റൂമിലേക്ക് പോയി

ഏട്ടാ സത്യം പറ ഇന്നലെ എവിടെ ആയിരുന്നു ..ഏട്ടൻ പറഞ്ഞത് ഞാൻ വിശ്വസിച്ചിട്ടില്ല

നീ വിശ്വസിക്കണ്ട ,നിന്നെ വിശ്വസിപ്പിക്കണമെന്ന് എനിക്ക് ഒരു നിർബന്ധമില്ല…
ദേവപ്രിയയെ ആണ് കൊണ്ടുപോയതെന്നറിഞ്ഞാൽ പിന്നെ അതു പറഞ്ഞ് കളിയാക്കും ഇവൾ ആദി മനസ്സിൽ ഓർത്തു

വിശ്വസിപ്പിക്കണ്ട .. പക്ഷെ എനിക്കറിയാം കാര്യങ്ങൾ ആരാ എട്ടാ ആ പെൺകുട്ടി ,ഇന്നലെ ഏട്ടൻ ഹോസ്പിറ്റലിൽ കൊണ്ട് പോയ പെൺകുട്ടി

ഇതൊക്കെ നിന്നോട് ആരാ പറഞ്ഞത് കിരണല്ലേ

അത് പറയാം ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറ .

അത് അവളാണ് ദേവപ്രിയ
അമ്പലത്തിൽ വച്ച് ഞാൻ പറഞ്ഞില്ലേ ..

പായസം ഒഴിച്ച ആ കുട്ടിയോ

അതേ ..

അയ്യോ എന്നിട്ട് ഇപ്പോ എങ്ങനെയുണ്ട്

ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞതാണ് പക്ഷെ ആ കുട്ടി അത് കേൾക്കണില്ല ,

അതെന്താ

ആ എനിക്കറിയില്ല… എന്നോട് പറഞ്ഞില്ല

അതെന്തണാവോ അങ്ങനെ പറയുന്നത് പേടിച്ചിട്ടായിരിക്കും

അറിയില്ല പിന്നെ വേറൊരു സംഭവം ഉണ്ടായി
അവിടെ വച്ച് മീരയെ കണ്ടു, അവിടെ ഫാർമസിയിൽ ഉണ്ട് അവൾ

അതെനിക്കറിയാമായിരുന്നു ,ഞാൻ ഏട്ടനോട് പറയാതിരുന്നതാണ് ,എന്നിട്ട് സംസാരിച്ചോ

അവള് സംസാരിച്ചു ഞാൻ നല്ല ചീത്ത പറഞ്ഞു
അവളെ ഞാൻ മറന്നതാണ് ഇനി ഓർക്കാൻ ഇഷ്ടപെടുന്നില്ല

അത് മറക്കാം ഏട്ടാ ,അതിന് പകരം പുതിയ ആള് ഉണ്ടായിട്ടുണ്ടല്ലോ
ദേവപ്രിയ…..
എന്ന് പറഞ്ഞിട്ട് അച്ചു ആദിയുടെ അടി പേടിച്ച് ഓടി പോയി

* * *

പിറ്റേ ദിവസം

ആദി അമ്പലത്തിൽ ചെല്ലുമ്പോൾ
അവിടെ ദേവപ്രിയ ഉണ്ടായിരുന്നു

അവനെ കണ്ടപ്പോൾ അവൾ ചിരിച്ച് കൊണ്ട് അവൻ്റെ അടുത്തേക്ക് വന്നു

താനെന്താ ഇവിടെ …

പച്ചകറി വാങ്ങാൻ വന്നതാണ്

അവൾ തന്നെ ഒന്ന് ആക്കിയതാണെന്ന് അവന് മനസ്സിലായി

സാധരണ എല്ലാ വരും എന്തിനാണ് അമ്പലത്തിൽ വരുന്നത് അതിന് തന്നെയാണ് ഞാൻ വന്നത്
ഞാൻ ഇയാളെ കാത്തു നിന്നതാണ് ,ഇന്നലെ താനി സമയത്തല്ലേ വന്നത് ,അപ്പോ കുറച്ച് ‘നേരം തന്നെ കാത്തു നിന്നിട്ട് കണ്ടില്ലെങ്കിൽ പോകാമെന്ന് കരുതി

ഇന്നലെ തന്നെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയോ

ആയി

തനിക്ക് ഡോക്ടർ പറഞ്ഞപ്പോലെ ചെയ്താൽ മതി ആയിരുന്നില്ലേ ,ഇത്രക്കും വാശി പെൺകുട്ടികൾക്ക് പാടില്ല

വാശിയോ എനിക്കോ ..
ഇല്ലാട്ടോ പിന്നെ സ്കാൻ ചെയ്തിട്ടൊന്നും ഒരു കാര്യമില്ലാത്തത് കൊണ്ടാണ് അത് ചെയ്യാതിരുന്നത്
അവൻ്റെ മുഖത്ത് നോക്കാതെയാണ് അവളത് പറഞ്ഞത്

അതെന്താ താനങ്ങനെ പറഞ്ഞത് ചെയ്തിട്ട് കാര്യമില്ലാന്ന് ,ചെയ്താലല്ലേ എന്താണെന്ന് അറിയാൻ പറ്റൂ

അതൊരു വല്യ കഥയാണ് മാഷേ .

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവ് പൊലെ: PART 1

നിലാവ് പൊലെ: PART 2

നിലാവ് പൊലെ: PART 3

നിലാവ് പൊലെ: PART 4

നിലാവ് പൊലെ: PART 5

Share this story