ഋതുസാഗരം: ഭാഗം 25

ഋതുസാഗരം: ഭാഗം 25

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

“അമ്മേ…..കുഞ്ഞേ കണ്ണ് തുറന്നല്ലോ!!”

കുഞ്ഞുങ്ങൾ വന്നു പറഞ്ഞ വാർത്ത കേട്ട് വൃന്ദ ഒരുനിമിഷം ഞെട്ടി…ആ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം നിഴലിട്ടു. പക്ഷേ അടുത്ത നിമിഷം തന്നെ ആ മുഖത്തു ഒരു സംശയഭാവം വ്യാപിച്ചു.

“രാവിലെ അച്ഛനെ ഏപ്രിൽ ഫൂൾ ആക്കിയത് പോലെ അമ്മയെയും ഫൂൾ ആക്കാൻ നോക്കുവാണോ?? കുഞ്ഞെടെ കാര്യം വെച്ച് ഫൂൾ ആക്കൽ വേണ്ട. അമ്മ നല്ല അടി തരും എങ്കിൽ.”

“അല്ല അമ്മേ….. സത്യാണ് കുഞ്ഞ കണ്ണു തുറന്നു. ഞങ്ങൾ ഒത്തിരി നേരം അടുത്തുന്നു നോക്കില്ലോ. ”

“കുഞ്ഞാ ഞങ്ങളെ കണ്ടല്ലോ… ഒത്തിരി നേരം നോക്കിട്ട് ചിരിക്കുകയും ചെയ്തു. ”

“അമ്മ ആണേ…. അച്ഛാ ആണേ സത്യം. ”

മക്കൾ പറയുന്നത് കേട്ടൊരു സംശയത്തോടെ നിൽക്കുമ്പോൾ ആണ് ഋതുവിന്റെ മുറിയിൽ നിന്നു ഗ്ലാസ്‌ മറിഞ്ഞു വീഴുന്ന ശബ്ദം വൃന്ദ കേട്ടത്. മക്കൾ പറയുന്നത് സത്യം ആണെന്ന് മനസ്സിലായതോടെ ആകാംഷ അടക്കാൻ ആകാതെ അവൾ ഋതുവിന്റെ മുറിയിലേക്ക് ഓടി. തൊട്ടു പിറകെ വിക്രമനും.

റൂമിലേക്ക് ചെല്ലുമ്പോൾ വൃന്ദ കണ്ടത് ബെഡിൽ നിന്നു എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഋതുവിനെയാണ്. ആ കാഴ്ച്ച കണ്ടു അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. അവൾ ഓടി ചെന്നു വാവയെ ചേർത്തു പിടിച്ചു…നെറ്റിയിൽ ചുംബിച്ചു.

“മോളേ ഇങ്ങനെ എണീക്കാൻ നോക്കല്ലേ…. ദേഹത്തു ഓക്കേ ട്യൂബ് ഇട്ടിട്ടുണ്ട്…മോൾ കിടക്കു. അതൊക്കെ മാറ്റിയിട്ടു ചേച്ചി മോളേ എണീപ്പിക്കാം. ”

ഇത്രയും സ്നേഹത്തോടെ തന്നെ ചേർത്തു പിടിക്കുന്ന ഇവർ ആരാന്നു അറിയാതെ ഋതു കണ്ണുമിഴിച്ചു. മൂന്നു വർഷങ്ങൾക്കു ശേഷം ഒരു വാക്കു മൊഴിയാൻ ആ ചുണ്ടുകൾ നന്നേ പ്രയാസപ്പെട്ടു…ബോധം തെളിഞ്ഞു എണീക്കുന്ന ഏതൊരു കുട്ടിയും ചോദിക്കുന്ന ചോദ്യം ഋതുവും ചോദിച്ചു.

“ആരാ…. ഞാൻ ഇതെവിടെയാ??? ഞാൻ കോളേജിൽ….താഴേക്ക് ചാടി… നിങ്ങൾ ഓക്കേ ആരാ?? ”

“മോളേ…. ഞാൻ വൃന്ദ ആണ്. സച്ചുവിന്റെ കൂട്ടുകാരി. സച്ചു മോൾടെ ഭർത്താവ്…. എന്നെ കുറിച്ച് അവൻ പറഞ്ഞിട്ടില്ലേ?? മോൾ ഇപ്പോൾ എന്റെ അച്ഛന്റെ ആയുർവേദാശുപത്രിയിൽ ആണ്. ”

വൃന്ദ എന്ന പേര് കേട്ടപ്പോൾ മൂന്നു വർഷത്തിന് ശേഷവും ഋതുവിന്റെ മനസ്സൊന്നു പിടഞ്ഞു. ഒരു സമയത്തു അവൾ ഒത്തിരി ദേഷ്യത്തോടും വെറുപ്പോടും മാത്രം കേട്ടിരുന്ന പേര്…ഇന്നാ പേര് കേൾക്കുമ്പോൾ ആ മനസ്സിൽ ദേഷ്യം ഒട്ടും തന്നെയില്ല… മറിച്ച് മനസ്സ് നിറയെ കുറ്റബോധം ആണ്. ഒരു തെറ്റും ചെയ്ത ഒരു പെണ്ണിനെ ഒത്തിരി നാൾ വെറുത്തതിനു. അവൾ ഓർത്തു

“അന്നു രുദ്രേട്ടൻ പറഞ്ഞില്ലായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും സത്യങ്ങൾ അറിയില്ലായിരുന്നു. ആ കാലൻ കാണ്ടാമൃഗം ഒരിയ്ക്കലും എന്നോട് സത്യം പറയത്തും ഇല്ലല്ലോ…. ഞാൻ ഇവിടെ ചവാൻ കിടക്കുമ്പോഴും കാലൻ എന്നെ തനിച്ചാക്കി പോയേക്കുവാ. ”

“എന്താ ഋതു ആലോചിക്കുന്നതു…. സച്ചു എന്നെക്കുറിച്ച് പറഞ്ഞതൊക്കെ ആലോചിക്കുവാണോ?? അതൊക്കെ ചുമ്മ ആണ്… എനിക്ക് കെട്ടി മൂന്നു പിള്ളേരും ഉണ്ട്. ”

വൃന്ദയുടെ സംസാരം കേട്ട് ഋതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… നീണ്ട മൂന്നു വർഷങ്ങൾക്ക് ശേഷം.

“എന്റെ വീട്ടുകാർ ഓക്കേ എവിടെ ചേച്ചി?? ”

“അതു മോളേ…. ഇവിടെ ബന്ധുക്കൾക്ക് നിൽക്കാൻ പെർമിഷൻ ഒന്നും ഇല്ല. നിന്റെ കഴുത്തിൽ ദാ ഈ താലി കെട്ടി പിറ്റേന്ന് നിന്റെ സച്ചുവേട്ടൻ ഇവിടെ കൊണ്ടാക്കിയത് ആണ്. പഴയ മിടുക്കിക്കുട്ടിയായി നിന്നെ തിരിച്ചു കൊടുക്കണം എന്നു പറഞ്ഞു. ”

വൃന്ദ താലിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഋതു തന്റെ കഴുത്തിലെ ആലിലത്താലി ശ്രദ്ധിക്കുന്നത്. അതിൽ മനോഹരമായ അക്ഷരങ്ങളിൽ അവൻ ഒത്തിരി സ്നേഹിച്ച തന്റെ സച്ചേട്ടന്റെ പേര്… “സാഗർ”…ആ അക്ഷരങ്ങളിലൂടെ വിരലോടിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വന്നു. മുന്നിലെ കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിബത്തിൽ അവൾ കണ്ടു… തന്റെ സീമന്തരേഖയിലെ കുങ്കുമവർണം.

ഒരുനിമിഷം ഋതു വല്ലാത്തൊരവസ്ഥയിലായി…തന്റെ ജീവിതത്തിൽ താൻ പോലുമറിയാതെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും കോളേജ് ബിൽഡിങ്ങിൽ നിന്നു താഴേക്കു ചാടുന്നതിനപ്പുറത്തേക്ക് ഋതുവിനു ഒന്നും ഓർമ വന്നില്ല.

“താലിയോ… സച്ചേട്ടനോ…. എന്റെ കല്യാണം…. എനിക്ക് ഒന്നും ഓർമയില്ല. ”

“ഋതു…. നീ കഴിഞ്ഞ മൂന്നു വർഷം ആയിട്ട് കോമയിൽ ആണ്. കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ ചികിത്സയിലും…ഒന്നര വർഷം മുൻപാണ് സാഗർ നിന്റെ കഴുത്തിൽ താലി ചാർത്തിയതും. ”

“മൂന്നു വർഷങ്ങൾ…. ഞാൻ… ഞാൻ… എന്റെ വീട്. ധന്യേച്ചിയും അപ്പച്ചിക്കും കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ. ചേച്ചിടെ വാവ…. ”

“അവർക്കൊന്നും ഒരു കുഴപ്പവുമില്ല മോളേ….ഋഷിയ്ക്ക് ഒരു മോനാ ഉള്ളത്. ”

അതു കേട്ടപ്പോൾ ഋതുവിന്റെ മനസ്സ് വല്ലാതെ കുളിർന്നു. മൂന്നു വർഷം മുൻപ് നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി.

“വൃന്ദാ…..ആ മോൾ കോമ സ്റ്റേജിൽ നിന്നാണ് ഉണർന്നത്… അല്ലാണ്ട് ടൂർ പോയിട്ടു വന്നതല്ല ഇങ്ങനെ ഇരുന്നു വിശേഷം പറയാൻ ആയിട്ട്. നീ കുഞ്ഞുങ്ങളെയും കൊണ്ടു പുറത്തു പോയേ…ബാക്കി സംസാരം ക്കേ വൈകുന്നേരം ആകാം… ഇനി മൂന്നു മണിക്ക് മുന്നേ നിന്നെ ഇവിടെ കണ്ടു പോകരുത്. ഞാൻ ഋതുവിനെ ഒന്നു പരിശോധിക്കട്ടെ…പിന്നെ അവളുടെ വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞോളാം. നീ വിളിക്കാൻ നിൽക്കണ്ട.”

“അച്ഛാ…. ഞാൻ ഇവിടെ നിന്നോട്ടെ… വേണേൽ കുഞ്ഞുങ്ങളെ രാധേച്ചിയുടെ കൂടെ തിരിച്ചു വിടാം. ”

“വേണ്ടാന്ന് പറഞ്ഞില്ലേ…. ബാക്കി വിശേഷം വൈകുന്നേരം പറയാം… അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ നീ പോയേ. ”

“ഈ അച്ഛന്റെ ഒരു കാര്യം…. ഋതു ഞാൻ വൈകുന്നേരം നേരുത്തേ വരവേ…. എന്നിട്ട് ഒത്തിരി നേരം സംസാരിക്കാം. ”

വൃന്ദ കുഞ്ഞുങ്ങളോടൊപ്പം തിരിഞ്ഞു നോക്കി നോക്കി നടന്നു പോകുന്നത് ഋതു കണ്ണെടുക്കാതെ നോക്കി. വിക്രമൻ വന്നു ഋതുവിന്റെ നാഡിമിടുപ്പും കണ്ണുകളും എല്ലാം പരിശോധിച്ചു.

“എന്റെ പേര് വിക്രമൻ…. ദാ ആ ചവിട്ടിത്തുള്ളി പോയ വൃന്ദയുടെ അച്ഛൻ ആണ്… മോൾടെ ഡോക്ടർ. ഇന്നു ഏപ്രിൽഫൂൾ ആയതുകൊണ്ടു കുഞ്ഞുങ്ങൾ വന്നു മോൾ ഉണർന്നൂന്ന് പറഞ്ഞപ്പോൾ ആദ്യമൊന്നു സംശയിച്ചു… ഇപ്പോൾ എങ്ങനെ ഉണ്ട്?? ”

“കൊഴപ്പമില്ല…”

“ആഹ്…..ഒരു ക്ഷീണം പോലൊക്കെ കാണും… കുറച്ചു നേരം കഴിയുമ്പോൾ അതൊക്കെ മാറൂട്ടോ. ഞാൻ മോളേ ഒന്നു റെഡി ആക്കാൻ സ്റ്റാഫിനെ അയക്കാട്ടോ. ഇച്ചിരി നേരം കുഞ്ഞു കിടന്നോ. ”

“എനിക്ക്….. ഇച്ചിരി…വെള്ളം…തരോ???”

“അതിനെന്താ താരല്ലോ…. പക്ഷേ ഒത്തിരി നാൾ ഈ തൊണ്ടയിൽ കൂടി വെള്ളം ഒന്നും ചെന്നിട്ട് ഇല്ലല്ലോ…അതു കൊണ്ടു ആദ്യം തുള്ളിത്തുള്ളിയായി വെള്ളം തരാട്ടോ. അല്ലേൽ ചെലപ്പോൾ പ്രശ്നം ആകും. ”

അതും പറഞ്ഞു കൊണ്ടു വിക്രമൻ അടുത്ത അലമാരയിൽ നിന്നും അൽപ്പം തുണി എടുത്തു അതിൽ വെള്ളം നനച്ചു ഋതുവിന്റെ വായിലേക്ക് ഇറ്റിച്ചു. ഒത്തിരി നാളുകൾക്ക് ശേഷം വെള്ളത്തിന്റെ രുചി അറിയുന്നത് കൊണ്ടാകും ഓരോ തുള്ളി വെള്ളത്തിനു അതുവരെ അറിഞ്ഞിട്ടില്ലാത്ത രുചി ഉണ്ടെന്ന് അവൾക്കു തോന്നി. ഒത്തിരി നേരം അതേ രീതിയിൽ വെള്ളം കൊടുത്ത ശേഷം ഋതുവിനു സാധാരണ രീതിയിൽ വെള്ളം കൊടുക്കാൻ തുടങ്ങി. ഋതുവാകട്ടെ വല്ലാത്തൊരു ആർത്തിയോടെ കൊടുത്ത വെള്ളം മുഴുവൻ കുടിച്ചു.

“ഇനി മോൾ ഇത്തിരി നേരം കിടക്കു….ഞാൻ പോയി മോൾടെ വിശേഷം വീട്ടിൽ അറിയിക്കാം. ”

“അങ്കിൾ…. ഇന്നു ഏപ്രിൽ 1 അല്ലേ??? ”

“അതേ മോളേ…..എന്താ?? ”

“ഒന്നു രണ്ടു ദിവസം കൂടി കഴിഞ്ഞാൽ എന്റെ ബർത്ത്ഡേ ആണ്…. മൂന്നു വർഷത്തിനു ശേഷം ഞാൻ ഉണർന്നു എന്നറിയുമ്പോൾ ഉള്ള എന്റെ വീട്ടുകാരുടെ സന്തോഷം എനിക്ക് നേരിട്ടു കാണണം. അതോണ്ട് ഇപ്പോൾ ഒന്നും അവരെ അറിയിക്കേണ്ട… രണ്ടു ദിവസം കഴിഞ്ഞു എന്നെ അവരുടെ അടുത്ത് എത്തിച്ചാൽ മതി….. പ്ലീസ്. ”

“അപ്പോൾ നിന്നെ കുറിച്ചു കേട്ടതൊക്ക സത്യം ആണ്… ആളൊരു കുറുമ്പി ആണ്. എല്ലാം മോൾടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ… ഇപ്പോൾ തല്ക്കാലം മോൾ റസ്റ്റ്‌ എടുക്കു.”

അതും പറഞ്ഞു വിക്രമൻ പുറത്തേക്ക് പോയി…ഋതുവാകട്ടെ ജനൽ വഴി പുറത്തേക്ക് നോക്കി കിടന്നു. അപ്പോഴും അവൾ തന്റെ താലി നെഞ്ചോടു ചേർത്തു മുറുക്കെ പിടിച്ചിരുന്നു. അവളുടെ മനസ്സിലേക്ക് പല ചിന്തകളും കടന്നു വന്നു.

“മൂന്നു വർഷം കഴിഞ്ഞു പോയിന്നു എല്ലാരും പറയുന്നു…എനിക്ക് മൂന്നു വർഷങ്ങൾ അല്ല മൂന്നു നിമിഷങ്ങൾ കഴിഞ്ഞു പോയപോലാണ് അനുഭവപ്പെടുന്നതു. പാവം എന്റെ വീട്ടുകാർ…. എന്നെ ഓർത്തു എന്തോരം സങ്കടപ്പെട്ടു കാണും. എന്റെ കൂട്ടുകാർ… ഒരുപക്ഷേ അവർ കരുതുന്നുണ്ടാകും ഋതു ഭീരുക്കളെ പോലെ സ്വന്തം ജീവൻ ഒടുക്കാൻ ശ്രമിച്ചത് ആണെന്ന്.
ഇതിനെല്ലാം കാരണം നീ ഒരാൾ മാത്രം ആണ് വിഷ്ണു…. നീ മാത്രം. ഈ ഭൂമിയിൽ നീ ജീവനോടെ ഉണ്ടെങ്കിൽ ഋതു ഉറപ്പായും നിന്നെ കാണാൻ വരും….മരിക്കും മുൻപ് ഞാൻ വാക്ക് തന്നത് അല്ലേ ഒരിറ്റ് ജീവൻ ഈ ദേഹത്തു ബാക്കിയാൽ നിന്നെ കാണാൻ ഞാൻ ഉറപ്പായും എത്തും എന്നും. മരിക്കേണ്ടി വന്നാലും ഈ ഋതു വാക്കു തെറ്റിക്കില്ല വിഷ്ണു…..ഒരിക്കലും തെറ്റിക്കില്ല.”

****************

“കിളിക്കുഞ്ഞേ…..പോവല്ലേ….”

സ്വപ്നത്തിൽ നിന്നെന്ന പോൽ സച്ചു ഞെട്ടി ഉണർന്നു…ആ സ്വപ്നത്തിൽ പണ്ടത്തെപോലെ വന്നു തന്നോട് കുറുമ്പ് കാട്ടി ഓടുന്ന ഋതുവിനെ സച്ചു കണ്ടു.
ഒത്തിരി നാളുകൾക്ക് ശേഷം സച്ചുവിന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം വന്നു നിറയാൻ തുടങ്ങി…തന്റെ കിളിക്കുഞ്ഞു അവനെ ഓർക്കുപോലെ സച്ചുവിനു തോന്നി.
അവൻ മെല്ലെ എണീറ്റ് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു…നഗ്നമായ തന്റെ നെഞ്ചിലെ ഋതുവെന്ന പേരിലൂടെ അവൻ കൈവിരലുകൾ മെല്ലെ ചലിപ്പിച്ചു.

“എന്താന്ന് അറിയില്ല കിളിക്കുഞ്ഞേ…. ഇന്നു മനസ്സിന് വല്ലാത്തൊരു സന്തോഷം… നീ പിണങ്ങി പോയതിൽ പിന്നെ ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. എന്താന്ന് അറിയില്ലടി…. നിന്നെ ഒന്നു കാണാൻ മനസ്സ് വല്ലാണ്ട് കൊതിക്കുന്നു. നീ ഉടനെ എന്റെ അരികിൽ എത്തും എന്നൊരു ഫീൽ തോന്നുന്നു പെണ്ണെ…. ദാ നീ കേട്ടോ?? നീ അടുത്ത് വരുമ്പോൾ പിടയ്ക്കുന്ന പോലെ ഇന്നെന്റെ നെഞ്ച് പിടയ്ക്കുന്നതു…എനിക്ക് ഉറപ്പാണ് നീ ഉടനെ വരും… കാരണം നീ അടുത്ത് ഉള്ളപ്പോഴാണ് ഈ നെഞ്ച് ഇങ്ങനെ പിടയ്ക്കുന്നത്. ഇനി മതി പെണ്ണേ കളിച്ചത് ഒന്നു വേഗം വാ.

നീ പറയില്ലേ…. ഞാൻ നിരീശ്വരവാദി ആണെന്ന്. ഇന്നു നിന്റെ ഈ നിരീശ്വരവാദി അമ്പലത്തിൽ പോകും…. അകത്തു കയറി പ്രാർഥിക്കും…. നോക്കട്ടെ നിന്റെ കള്ളകണ്ണൻ എന്റെ പ്രാർഥന കേക്കൊന്ന്.
എന്താ പ്രാർഥിക്കുക എന്നറിയോ പെണ്ണേ നിനക്ക്??

‘എന്റെ കള്ളിപെണ്ണിനോട് വഴക്കിടാൻ കൊതിയാവുന്നു… അവളെ വേഗം തിരിച്ചു തരാൻ പറയും.’

നിന്നെ എനിക്ക് തരണം എന്നു മാത്രേ ഈ സച്ചു ഇന്നോളം പ്രാർത്ഥിച്ചിട്ട് ഉള്ളൂ. ഇന്നു നിന്റെ കള്ളകണ്ണന്റെ അടുത്ത് ചെന്നു പറയും. എന്റെ പെണ്ണിനെ എനിക്ക് തിരിച്ചു തരാൻ. അങ്ങേർക്ക് ഒത്തിരി പെണ്ണുങ്ങൾ ഇല്ലേ…പക്ഷേ എനിക്ക് നീ മാത്രം അല്ലേ ഉള്ളൂ… നിന്റെ കണ്ണനു നിന്നോട് ഒത്തിരി എങ്കിലും ഇഷ്ടം ഉണ്ടേൽ എന്റെ പ്രാർത്ഥന ഉറപ്പായും കേൾക്കും. ”

ഇന്നു വൈകുന്നേരം അമ്പലത്തിൽ പോകണം എന്നു പറയാനായി സച്ചു താഴേക്ക് ചെന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെയ്ക്ക് ആരും നിർബന്ധിക്കാതെ സച്ചു മുറിക്കു പുറത്തു വന്നത് വളരെ അപൂർവമായാണ്. കൊറേ നാളുകൾക്ക് ശേഷം ചേട്ടൻ താഴേക്ക് വരുന്നത് കണ്ടു… അതും ഒത്തിരി സന്തോഷത്തോടെ വരുന്നത് കണ്ടു സാരു അടുക്കളയിലേക്ക് ഓടി.

“അമ്മേ… ദേ നോക്കിക്കേ…. ചേട്ടൻ… ഇന്നു ചേട്ടൻ ആരും നിർബന്ധിക്കാതെ മുറിയിൽ നിന്നു പുറത്തു ഇറങ്ങി… നോക്കിക്കേ ചേട്ടൻ ഇന്നു എന്തു ഹാപ്പി ആണെന്ന്. ”

“ശരിയാണ് മോളേ…. ഋതുമോൾ പോയതിൽ പിന്നെ മോന്റെ മുഖം ഇത്രയും തെളിഞ്ഞു ഞാൻ ഇന്നാണ് കാണുന്നത്. ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ടൂന്നാ തോന്നുന്നതു. ”

“എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്…. അമ്മ എന്നെ ആദ്യമായി കാണുവാണോ??നീ എന്താടി കുട്ടി പിശാചേ… ഇങ്ങനെ കണ്ണും തള്ളി നോക്കുന്നത്. ഇങ്ങനെ കണ്ണു തള്ളിയാൽ നിന്റെ വാവചേച്ചിയെ പോലെ നീയും ഉണ്ടക്കണ്ണി ആയി പോകും. ”

“എന്താ ഏട്ടാ…. ഇന്നു ഭയങ്കര സന്തോഷം ആണല്ലോ?? ”

“അതെന്താടി…. എനിക്ക് സന്തോഷിക്കാൻ പാടില്ലേ?? ഞാൻ എപ്പോഴും ആ മുറിയിൽ അടച്ചു പൂട്ടി ഇരിക്കുന്നതു ആണോ നിനക്ക് ഇഷ്ടം???അങ്ങനെ ആണേൽ അതു ഞാൻ നിർത്തി മോളേ….ഋഷി പറയും പോലെ നിന്റെ ഏട്ടത്തി തിരിച്ചു വരുമ്പോൾ ഞാൻ ഇങ്ങനെ നിരാശ കാമുകനെ പോലെ ഇരുന്നാൽ അവൾ സങ്കടം ആകില്ലേ??”

“ഒരിക്കലും അല്ല ഏട്ടാ…. എന്റെ ഏട്ടൻ എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരുന്നാൽ മതി എനിക്ക്. ”

“ആഹ് എന്നാലേ…. അമ്മയും എന്റെ പുന്നാര പെങ്ങളും വൈകുന്നേരം റെഡി ആയി നിക്കണം… നമുക്ക് വൈകുന്നേരം അമ്പലത്തിൽ പോകാം. ഇനി എന്റെ കിളിക്കുഞ്ഞിന്റെ കണ്ണനെ ഒന്നു സോപ്പിട്ടു നോക്കാം. ചെലപ്പോൾ എന്റെ പ്രാർത്ഥന കേട്ടാലോ?? ഒന്നും ഇല്ലേലും ഞാൻ അങ്ങേരുടെ ആത്മാർത്ഥ ഭക്തയുടെ ആത്മാർത്ഥ കാമുകൻ അല്ലേ…പിന്നെ അച്ഛനോടും വരാൻ പറയണേ… ”

“മോനേ….. അമ്മയ്ക്ക് ഒത്തിരി സന്തോഷം ആയി… നമുക്ക് അമ്പലത്തിൽ എന്തായാലും പോകാം.”

“പിന്നല്ല… എന്റെ അമ്മക്കുട്ടി മുത്താണ്… ഞാൻ അപ്പുറത്തു പോയി അമ്മാവനോടും അമ്മായിയോടും ഒക്കെ കൂടെ വരാൻ പറയാം. ”

അതും പറഞ്ഞു സച്ചു പുറത്തേക്ക് പോയി…സച്ചുവിന്റെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം ഒന്നും അറിയില്ല എങ്കിലും അപ്പച്ചിയും സാരുവും ഒത്തിരി സന്തോഷിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു നിമിഷത്തേക്ക് എങ്കിലും പഴയ സച്ചുവിനെ തിരിച്ചു കിട്ടിയത് ഓർത്തു.

അപ്പോഴും അവരാരും മനസിലാക്കാത്ത മറ്റൊരു സത്യം ഉണ്ട്‌…ഒത്തിരി ദൂരെ ആണെങ്കിലും അവന്റെ ജീവന്റെ പാതിയായ കിളിക്കുഞ്ഞിന്റെ ഉണർവാണ് അവന്റെ മനസ്സിനെ വീണ്ടും ഉണർത്തിയത് എന്ന സത്യം.

സ്നേഹം ആത്മാർത്ഥമാകുമ്പോൾ ഏഴാംകടലിന്റെ ദൂരത്തു നിന്നു പോലും തന്റെ ജീവന്റെ പാതിയുടെ സന്തോഷവും കണ്ണുനീരും നമ്മുടെ മനസ്സ് തിരിച്ചറിയും…സ്നേഹത്തിൽ സത്യവും ആത്മാർത്ഥയും ഉണ്ടെങ്കിൽ മാത്രം.

തുടരും…….

(ഋതു ഉണർന്ന സ്ഥിതിക്ക് ഇനി കഥ അതിന്റെ അവസാനഭാഗത്തിലേക്ക്…എന്നു വെച്ചാൽ അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ എന്നല്ലാട്ടോ.

അഭിപ്രായം മറക്കല്ലേ…. )

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 13

ഋതുസാഗരം: ഭാഗം 14

ഋതുസാഗരം: ഭാഗം 15

ഋതുസാഗരം: ഭാഗം 16

ഋതുസാഗരം: ഭാഗം 17

ഋതുസാഗരം: ഭാഗം 18

ഋതുസാഗരം: ഭാഗം 19

ഋതുസാഗരം: ഭാഗം 20

ഋതുസാഗരം: ഭാഗം 21

ഋതുസാഗരം: ഭാഗം 22

ഋതുസാഗരം: ഭാഗം 23

ഋതുസാഗരം: ഭാഗം 24

Share this story