ശ്രീയേട്ടൻ… B-Tech : ഭാഗം 15

ശ്രീയേട്ടൻ… B-Tech : ഭാഗം 15

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ഇടവമാസത്തിൽ ഇടവഴിയിലും വെള്ളം നിറയും എന്ന പഴമൊഴിയെ യാഥാർഥ്യമാക്കി കൊണ്ടു തന്നെ തകർത്തുവാരി പെയ്തൊതുക്കി ഇടവപ്പാതി ഒഴിഞ്ഞു പോയി..

പുഴക്കരയിലെ ഓരോ പുൽനാമ്പും പുതിയൊരു പുലരിക്കായി കാത്തിരുന്നു…മിഥുനമാസപുലരിക്കായി…

ലച്ചുവിന്റെ കല്യാണം ഈ മാസമാണ്… പുഴക്കരയിലെ “ശ്രീമാധവം”എന്ന ശ്രീയുടെ വീട് കല്യാണത്തിരക്കിലേക്കു കാൽ വെച്ചു..

ഒരു ശനിയാഴ്ച രാത്രി…

അച്ഛന്റെ മുറിയിലിരുന്നു അച്ഛൻ ലിസ്റ്റ് എഴുതി വെച്ചു വായിക്കുന്ന പേരുകൾ ക്ഷണക്കത്തിലേക്കു പകർത്തുകയാണ് ശ്രീ..

പിറ്റേദിവസം ഞായറാഴ്ച നാട്ടുകാരെ ക്ഷണിച്ചുകൊണ്ടു കല്യാണം വിളിക്കു തുടക്കം കുറിക്കാം എന്നു വിചാരിക്കുന്നു…

മാധവൻ മാഷിന് റെസ്റ്റ് തീർന്നിട്ടില്ലാത്തതിനാൽ ശ്രീയും അമ്മയും കൂടി ക്ഷണിക്കാൻ പോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്..

ടൗണിലുള്ളവരെയെല്ലാം നന്ദേട്ടനുമായി പോയി ക്ഷണിക്കാമെന്നും ദൂരെയുള്ളവരെ ഫോണിൽ വിളിക്കാം എന്നും തീരുമാനമായി…

“എടാ..ശ്രീധരനെ വിളിക്കണം..ഒരു കാർഡ് എഴുതിക്കോ…ബാലൻ മാഷുമായി ഇടക്ക് അവിടേക്കയറി ഒരു ചായ കുടിക്കുന്ന പതിവുണ്ടാരുന്നെ..”അച്ഛന്റെ പറച്ചിൽ കേട്ടു ശ്രീയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി…

“അപ്പൊ അവളുടെ വീട്ടിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story