ഈ യാത്രയിൽ : ഭാഗം 5

ഈ യാത്രയിൽ : ഭാഗം 5

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഫോട്ടോയിൽ അവളുടെ നോട്ടം കണ്ടു സുഭദ്ര അമ്മ പറഞ്ഞു …”ഇതാണ് വിഷ്ണു … ഞങ്ങളുടെ വിച്ചു… മഹിയുടെ അനിയൻ” അവൾ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു നേരം കൂടി അവന്റെ വിച്ചുവിന്റെ ഫോട്ടോകളിലേക്കു നോക്കി ഇരുന്നു. അതിൽ മുഴുവൻ അവന്റെ കുസൃതിത്തരങ്ങൾ നിറഞ്ഞ ഫോട്ടോസ് ആയിരുന്നു. മഹിയേട്ടനോട് ചേർന്നു നിൽക്കുന്ന ഫോട്ടോകൾ മാത്രമാണ് അവനൊന്നടങ്ങി നിൽക്കുന്നത്. മിക്കതിലും അച്ചുവിനോടുള്ള കുസൃതികളാണ്. പിണക്കവും ദേഷ്യവും സന്തോഷവും സങ്കടങ്ങളും എല്ലാ ഭാവങ്ങളും നിറഞ്ഞ അവന്റെ ഫോട്ടോകൾ. ചിലതൊക്കെ കാണുമ്പോൾ അവളുടെ ചുണ്ടുകളിൽ ചിരി പടർത്തിയിരുന്നു.

കുറെ കഴിഞ്ഞപ്പോൾ സമയം കുറച്ചായിരുന്നു. അച്ഛൻ കിടക്കാനായി വന്നപ്പോഴായിരുന്നു സമയം ഒരുപാടയത് മനസിലായത്. ഫോട്ടോകൾ കണ്ടും മഹിയേട്ടന്റെയും വിച്ചുവിന്റെയും അച്ചുവിന്റെയുമൊക്കെ സാഹസിക കഥകൾ കേട്ടും നേരം പോയതറിഞ്ഞില്ല. ദേവി ഒരു ചിരിയോടെ എഴുനേറ്റു. “നീയിത്ര വേഗം അവളെ മടുപ്പിക്കുമല്ലോ മക്കളുടെ സഹാസിക കഥകളൊക്കെ പറഞ്ഞു കൊടുത്തുകൊണ്ട്” അച്ഛൻ അമ്മയുടെ നേർക്കു ചോദിച്ചുകൊണ്ട് കളിയാക്കി ചിരിച്ചു. അമ്മ കനപ്പിച്ചൊരു നോട്ടം നോക്കി. അച്ഛൻ ചിരിയടക്കാൻ പാടുപെട്ടു നിന്നു. അതുകണ്ട് ദേവിക്കും എന്തോ ചിരിപൊട്ടി…

“അച്ഛനും മോളും എന്നെ കളിയാക്കുവാണല്ലേ” അമ്മ പരിഭവം പറയാൻ തുടങ്ങി. ദേവിയും അച്ഛനും പരസ്പരം നോക്കി ചിരിച്ചു നിന്നു. “മോൾ ചെല്ലു… അവൻ ചിലപ്പോൾ ഇന്ന് വരില്ല” അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ വാക്കുകൾ മുഴുവനാക്കാൻ കഴിയാത്ത ഒരു വിഷമവും അവന്റെ സ്വഭാവം അറിയുന്നതിനാലുള്ള ജാള്യതയും ആ മുഖത്തവൾ കണ്ടു.

“രാത്രി എമേർജൻസി കേസുകൾ വരുമ്പോൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story