മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 9

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

കുറച്ച് നേരത്തിനു ശേഷം അടുത്താരോ ഇരുന്നെന്ന് തോന്നിയപ്പോൾ അവൾ തിരിഞ്ഞു നോക്കി… ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു… ഹായ്…. ഐ ആം അർച്ചന… അർച്ചന പ്രഭാകർ ഇവിടുള്ളോരൊക്കെ അച്ചൂന്ന് വിളിക്കും…. ഗൗരിയൊന്ന് ചിരിച്ചു…. സാരംഗ് സർന്റെ…???
വൈഫ്‌ ആണ്…. ഗൗരി പുഞ്ചിരിയോടെ പറഞ്ഞു….. ഓഹ്…. പഴയ വൈഫ്‌നെ കണ്ടിട്ടുണ്ട്… പിന്നെ നിങ്ങളും അവരും എന്റെർലി ഡിഫറെൻറ് ആണ് ട്ടോ… ഐ മീൻ ആക്ച്വലി ലുക്ക്‌ വൈസ്…. സർ വേറൊരു വിവാഹം കഴിച്ചൂന്ന് കേട്ടപ്പോൾ ഐ തിങ്ക് പ്രിയ മാംമ്നെ പോലെ ഒരാളായിരിക്കുംന്ന്….

ഗൗരിക്കാ പറഞ്ഞത് തീരെ ഇഷ്ടമായില്ല…. ഹേയ് സ്വീറ്റി…. എന്താണ് ഇയാളുടെ പേര്..?? അമ്മൂട്ടിയുടെ താടിയിൽ പിടിച്ചുയർത്തി അർച്ചന ചോദിച്ചു…. അമ്മൂട്ടി…. ഗൗരിയുടെ കയ്യിലെ വളയിൽ കളിക്കുന്ന അമ്മൂട്ടി അർച്ചനയെ നോക്കാതെതന്നെ പറഞ്ഞു…. അമ്മൂട്ടിന്നാണോ പേര്…?? അവൾ പിന്നെയും ചോദിച്ചു… അല്ല ആമ്പൽ… ആമ്പൽ സാരംഗ്.. ഗൗരി പറഞ്ഞു…. അർച്ചനയുടെ സാമിപ്യം ഗൗരിയെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു അവൾ ഇടയ്ക്കിടെ മുന്നിൽ ശരണിനോടൊപ്പം ഇരിക്കുന്ന കിച്ചുവിനെ നോക്കികൊണ്ടിരുന്നു……

ആരെയാ കടുവയെ ആണോ ഈ നോക്കുന്നെ???…. കടുവ..?? ഗൗരിയൊന്നു സംശയത്തിൽ നോക്കി…. കടുവ അങ്ങേരു തന്നെ സാരംഗ് സർ… അങ്ങേരോടിതൊന്നും പറഞ്ഞേക്കല്ലേ…. ഇത് കേട്ട് ഗൗരിയൊന്നു ചിരിച്ചുകൊണ്ട് തലയാട്ടി….

****

ഹേയ് എല്ലാരും എന്താ മരിപ്പിന് പോണപോലെ ഇരിക്കണേ എല്ലാരും വാ നമ്മുക്കിനിയൊന്ന് രണ്ട് സ്റ്റെപ് വയ്ക്കാം… ശരൺ പറഞ്ഞതും ട്രാവലെറിൽ പാട്ട് ഉയർന്നുകേട്ടു…. എല്ലാരും ഡാൻസ് കളിക്കാനായി തുടങ്ങി…. അമ്മൂട്ടി സീറ്റിൽ എഴുന്നേറ്റു നിന്ന് ചാടികളിച്ചു…. ഗൗരിയാണേൽ അവൾ വീഴാതിരിക്കാൻ ശ്രദ്ധിച്ചോണ്ടിരുന്നു….. മുന്നിൽ നിന്നും എഴുന്നേറ്റ് വന്ന കിച്ചു അമ്മൂട്ടിയെ വാരിയെടുത്തു… എല്ലാർടെയൊപ്പവും അവനും മോളെയും എടുത്തുകൊണ്ടു ഡാൻസ് കളിച്ചു….. ഗൗരിയതെല്ലാം കണ്ടുകൊണ്ട് സീറ്റിൽ തന്നെ ഇരുന്നാസ്വദിച്ചു….

അമ്മ വാ…. അമ്മ വാ…. അമ്മൂട്ടി വിളിച്ചപ്പോൾ ശരണും നിർബന്ധിച്ചു…..ഒടുക്കം ഗൗരി പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു….. മുന്നിലേക്ക് നീണ്ടുവന്ന കിച്ചുവിന്റെ കൈകളിൽ പിടിച്ചു അവൾ അവർക്കൊപ്പം നിന്നു…. ഒരു കുസൃതിക്ക് ശരൺ ഷോൾഡർ കൊണ്ടോന്ന് തട്ടി… നേരെ ചെന്ന് കിച്ചുന്റേം അമ്മൂട്ടീടെയും മേൽ വീണു… ഇടുപ്പിലമർന്ന കൈ അവളെ വീഴാതെ പിടിച്ചുനിർത്തി… ഒരു നിമിഷം പിടച്ചലോടെ ഗൗരി കിച്ചുവിനെ നോക്കി….. കുറച്ചുനേരം നേരം അവരോടുതന്നെ ചേർന്നുനിന്നു….

ശരണൊന്ന് ആക്കി ചുമച്ചപ്പോൾ ഇടുപ്പിലെ കൈ കിച്ചു എടുത്തുമാറ്റി…. ഗൗരി പിടഞ്ഞുമാറി…. എങ്കിലും കണ്ണുകളെ കിച്ചുവിൽനിന്നും പിൻവലിക്കാൻ ഗൗരിക്കായില്ല…. കുറച്ചുനേരം അവർക്കൊപ്പം കൂടികൊടുത്തു ഗൗരി… അമ്മൂട്ടി ചിണുങ്ങി കരയാൻ തുടങ്ങിയപ്പോ അവളെയുമെടുത്ത് സീറ്റിൽ ചെന്നിരുന്നു.. അവിടെ ഇരുന്നെങ്കിലും നോട്ടം മുഴുവൻ കിച്ചുവിലായിരുന്നു…… കിച്ചുവിനരികിൽ നിന്ന് ഡാൻസ് കളിക്കുന്ന അർച്ചന ഗൗരിയെ അസ്വസ്ഥമാക്കി…. കിച്ചുവും ഗൗരിയെ തന്നെ നോക്കുകയായിരുന്നു…. അവളുടെ മാനസിക പിരിമുറുക്കം കിച്ചുവിന് പെട്ടന്ന് മനസിലായി… അവൻ എല്ലാവരെയും മറികടന്നു അവൾക്കൊപ്പം സീറ്റിൽ വന്നിരുന്നു….

മോളുറങ്ങിയോ ഗൗരി…??? ഹാ… എന്തിനാപ്പം വന്നേ അവിടെത്തന്നെ നിന്ന് തുള്ളിക്കൂടാർന്നോ… ഗൗരി ശബ്ദം താഴ്ത്തി പിറുപിറുത്തു… കിച്ചുവൊന്ന് ചിരിച്ചു… കുറച്ച് കുശുമ്പുണ്ടല്ലേ…??? കുശുമ്പോ എനിക്കോ എന്തിന്..?? ഇയാള് പോയി ആരുടെ കൂടെ വേണേലും ഇരുന്നോ ഡാൻസ് കളിച്ചോ എനിക്കൊന്നുമില്ല…… ഓഹോ… എന്നാ ഞാൻ പോവാ….

അച്ഛേ…. എണീക്കാൻ തുടങ്ങുമ്പോഴേക്കും കിച്ചുവിന്റെ ഷർട്ടിൽ പിടിവീണ് കഴിഞ്ഞിരുന്നു…. അല്ലാ അച്ഛെടെ മോളുട്ടി ഉറങ്ങിയില്ലേ…. എന്നാ വാ നമുക്കെ മുൻപിൽ അച്ചുവാന്റിടെ കൂടെ ഇരിക്കാം… ഇടംകണ്ണിട്ട് ഗൗരിയെ നോക്കിക്കൊണ്ട് കിച്ചു പറഞ്ഞു…. മുഖം മങ്ങിത്തുടങ്ങിയിരുന്നു ഗൗരിയുടെ….. മോളേം എടുത്ത് എണീക്കാൻ തുടങ്ങിയപ്പോൾ ഗൗരി അവനെ പിടിച്ചുവച്ചു…. വേണേൽ ഒറ്റയ്ക്ക് പോയിരുന്നാമതി എന്റെ മോളെ കൊണ്ടുപോവണ്ട…. മോളെ തട്ടിപ്പിടിച്ചുവാങ്ങി ഗൗരി…. അത് കണ്ടപ്പോൾ കിച്ചുവിന് ചിരിയാണ് വന്നത്…. അവൻ അവർക്കരികിൽ തന്നെ ഇരുന്നു….

എന്തെ പോണില്ലേ…??? ഇല്ലാ… ഞാൻ എന്റെ മോൾടെ കൂടെയാ ഇരിക്കുന്നെ അല്ലേടി ചക്കരക്കുട്ടീ…. അത് കേട്ടപ്പോൾ ഗൗരിക്കും ചിരി വന്നു….. ഗൗരി കിച്ചുവിനോട് ചേർന്നിരുന്നു…. മോളുറങ്ങി തൂങ്ങി തുടങ്ങിയപ്പോൾ കിച്ചു ഗൗരിയുടെ കയ്യിൽനിന്നും വാങ്ങി മോളെ പിടിച്ചു…. അവൾ മോളെ ഒന്ന് തഴുകി കിച്ചൂന്റെ തോളിലേക്ക് തലചായ്ച്ചു… തലയുയർത്തി അവനെയൊന്ന് നോക്കി…. അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ഒന്നുകൂടി ചേർന്നിരുന്നു….

കിച്ചുവേട്ടാ… മ്മ്ഹ്… കാത്തിരുന്നോട്ടെ എന്റെമോൾടെ അച്ഛനെ ഞാൻ…??? കിച്ചുവിന്റെ മൗനത്തിന്റെ അർത്ഥം ഗൗരിക്ക് മനസിലായില്ല…. പതിയെ അവന്റെ തോളിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നോക്കി ഇരുന്നു….. ഇരുട്ട് വീണ് തുടങ്ങിയിരുന്നു…

ഗൗരീ….
ഞാൻ പറയാം കിച്ചുവേട്ടാ…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story