മിഥുനം: ഭാഗം 18

മിഥുനം: ഭാഗം 18

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

രണ്ട് മാസങ്ങൾ കടന്നു പോയതോടെ മിഥുനെ പരിചരിച്ചും അവനു വേണ്ടി പ്രാർത്ഥിച്ചും ദേവു അവന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരുന്നു.. അങ്ങനെ ഒരു ദിവസം കഷായവും ഉണ്ടാക്കി മുറിയിലേക്ക് വരുമ്പോഴാണ് ദേവു ആ കാഴ്ച്ച കണ്ടത്. ഭിത്തിയിൽ പിടിച്ചു നടക്കാൻ ശ്രെമിക്കുന്ന മിഥുൻ.

അത് കണ്ടതും ദേവുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കണ്ണുകളടച്ചു മനസ്സിൽ എല്ലാ ദൈവങ്ങൾക്കും ആയിരം തവണ നന്ദി പറഞ്ഞു. അപ്പോഴാണ് മിഥുൻ വാതിലിനരുകിൽ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ദേവുവിനെ കണ്ടത്.

അവൻ തന്നെ കണ്ടുവെന്ന് ഉറപ്പായതും ദേവു ഓടിച്ചെന്നു മിഥുന്റെ മുന്നിൽ നിന്നു കിതച്ചു. രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ കണ്ണുകൾ തുടച്ചു കൊടുത്ത് ദേവു അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി. അവളുടെ അധരങ്ങളിലെ ചൂടിനൊപ്പം കണ്ണീരിന്റെ ചൂട് കൂടി മിഥുന്റെ മുഖത്തു പതിഞ്ഞു.

പെട്ടന്ന് താൻ എന്താണ് ചെയ്തതെന്ന ബോധം ഉണ്ടായതും ദേവു മിഥുനരികിൽ നിന്നും അടർന്നു മാറി നിൽക്കുബോഴാണ് മുറിയിൽ നിന്നിരുന്ന സ്വാമിയിലും അവിടുത്തെ സഹായിയിലും അവളുടെ കണ്ണുകൾ പതിഞ്ഞത്. ജാള്യതയോടെ അവൾ മുഖം കുനിച്ചു. പക്ഷെ സ്വാമിയുടെ മുഖത്തു നിറഞ്ഞു നിന്നത് പുഞ്ചിരി ആയിരുന്നു..

“ദേവിക ചമ്മുകയോന്നും വേണ്ടാട്ടോ. ഞങ്ങൾ ഒന്നും കണ്ടിട്ടില്ല. “ആ സഹായി പറഞ്ഞു.
ദേവു ഒരു ചമ്മിയ ചിരി ചിരിച്ചു. “കുട്ടി ഞങ്ങളെ കണ്ടില്ല അല്ലേ? ” സ്വാമി ചോദിച്ചു. അവൾ ഇല്ലായെന്ന് തലയാട്ടി.

“മ്മ് കൊണ്ടുവന്ന കഷായം മിഥുനെ കുടിപ്പിച്ചോളു. “ദേവിക കഷായം എടുത്തു മിഥുന് വായിലൊഴിച്ചു കൊടുത്തു. അപ്പോഴേക്കും അവനു കാലിനു വേദന തോന്നി തുടങ്ങിയിരുന്നു. അവന്റെ മുഖം വേദനയാൽ ചുളിഞ്ഞതും ദേവു സ്വാമിയേ നോക്കി..

“മ്മ് അയാളെ ഇങ്ങോട്ട് ഇരുത്തിക്കോളൂ. ” ദേവു മിഥുനെ താങ്ങിയെടുത്തു അടുത്തിരുന്ന ഒരു കസേരയിൽ ഇരുത്തി. അവൻ അവളെ നന്ദിപൂർവം നോക്കി. അവളൊന്നു പുഞ്ചിരിച്ചു. “ഇപ്പോൾ മിഥുന് നല്ല മാറ്റം ഉണ്ട്. ഇനി മുതൽ എന്നും രാവിലെയും വൈകുന്നേരവും ഇയാളെ പിടിച്ചു നടത്തിക്കണം. പിന്നെ ഈ തൈലം കാൽ വിരലുകളിൽ ഉഴിയണം. ഏറിപ്പോയാൽ രണ്ട് മാസം അതിനുള്ളിൽ ഇയാൾക്ക് ഓടിച്ചാടി നടക്കാനാവും. സത്യത്തിൽ ഇത്ര വേഗം ഒരു സുഖപ്പെടൽ ഞാൻ പോലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ മനോധൈര്യവും ഈ കുട്ടിയുടെ പ്രാർത്ഥനയുമാണ് കാരണം. “സ്വാമി മിഥുന്റെ തോളിൽ തട്ടിയിട്ട് തിരിച്ചുപോയി.

അതോടെ ദേവു അവനു മുന്നിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story