നിലാവ് പോലെ: PART 7

നിലാവ് പോലെ: PART 7

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആദി ദേവൂനെ നോക്കി ..

കഥ കേൾക്കാൻ ഞാൻ തയ്യാറാണ്… ഇയാള് പറയുമെങ്കിൽ …

കഥ കേൾക്കാൻ പറ്റിയ പ്രായം ,കഥയൊക്കെ കൊച്ചു കുട്ടികൾക്കാണ് പറഞ്ഞ് കൊടുക്കുക ,അല്ലാതെ ഇയാളെ പൊലെയുള്ള വലിയ കുട്ടി കൾക്കല്ല

അവളുടെ തലമണ്ടക്ക് ഒരു കൊട്ടു കൊടുക്കാനാണ് ആദിക്ക് തോന്നിയത്

എനിക്ക് കേൾക്കണ്ടാ ….

ദേഷ്യപെടണ്ടാ ആദ്യം പോയി തൊഴുതിട്ട് വയോ ഞാനിവിടെ വെയ്റ്റ് ചെയ്യാം

ആദി…… ആരോ ആദിയെ വിളിച്ചു

കിരണായിരുന്നു കൂടെ ഭാര്യ സ്വപ്നയും ഉണ്ടായിരുന്നു ,പടി കെട്ട് കയറി വരികയായിരുന്നു രണ്ടു പേരും

അടുത്തെത്തിയപ്പോൾ ആയിരുന്നു കിരൺ ആദിയുടെ കൂടെയുള്ള ആളെ വ്യക്തമായി കണ്ടത്

ഹോസ്പിറ്റലിൽ കൊണ്ടുപോയ പെൺകുട്ടിയല്ലേ …

ആദി കാലത്ത് തന്നെ അമ്പലത്തിൽ ഉണ്ടല്ലോ ,ഇതാരാ ആദി …..
കിരണിൻ്റെ ഭാര്യ ആദിയോട് ചോദിച്ചു

ചോദ്യത്തിനുള്ള മറുപടി പെട്ടെന്ന് പറയാൻ ആദിക്ക് പറ്റിയില്ല

ഞാൻ ആദിയുടെ ഫ്രണ്ട് ആണൂട്ടോ
ദേവപ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു

കൂടെ പഠിച്ചതാണോ

അല്ല കൂടെ പഠിക്കാത്ത കൂട്ടുക്കാരി
ദേവു വിൻ്റെ മറുപടി കേട്ടപ്പോൾ സ്വപ്നക്ക് ദേഷ്യം വന്നു ,
കൊള്ളാം നല്ല സാമർത്ഥ്യ കാരി തന്നെ

ദേവു വിൻ്റെ മറുപടി കേട്ടപ്പോൾ കിരൺ ആദിയെ നോക്കി ,ഇതിലെന്തോ കള്ള തരമുണ്ടെന്ന മട്ടിൽ

ആദി കാണാത്ത പോലെ നിന്നു ,അവൻ എന്തെങ്കിലും ചോദിക്കുമെന്നവനറിയാമായിരുന്നു

ഇന്ന് ഇവളുടെ പിറന്നാള് ആണ് കാലത്ത് തന്നെ വന്നതു കൊണ്ട് നിന്നെ കാണാറായല്ലോ
കിരൺ പറഞ്ഞു

നിന്നെ കണാറായല്ലോ അതിൽ ഒരു സ്പെല്ലിംഗ് മിസ് റ്റേക്ക് തോന്നി ആദിക്ക്

കിരണേട്ടാ …. ആദി സംസാരിക്കട്ടെ നമ്മുക്ക് തൊഴുതിട്ട് വേഗം പോകാം അല്ലെങ്കിൽ മോളുണർന്ന് നമ്മളെ കാണാതെ കരയും

നീ നടന്നോ ഞാനീപ്പോ വരാം ,എനിക്കിവനോട് ഒരു കാര്യം പറയാനുണ്ട്

പെട്ടൂന്ന് ആദിക്ക് മനസ്സിലായി

കിരൺ ആദിയെ വിളിച്ച് കുറച്ച് അങ്ങോട്ട് മാറി നിന്നു

നമ്മള് ഹോസ്പിറ്റലിൽ കൊണ്ടുപോയ കുട്ടിയല്ലേ അത് ,അത് എങ്ങനെ നിന്നെ അന്വഷിച്ച് ഇവിടെക്ക് വന്നത്

നീ വിചാരിക്കണമാതിരിയൊന്നുമല്ല കാര്യങ്ങൾ ,ഹോസ്പിറ്റലിൽ കൊണ്ടു പോയ ദിവസം രാവിലെ ആള് ഇവിടെ അമ്പലത്തിൽ വന്നിരുന്നു ,ആ പരിചയം ആണ്

ഇതൊന്നും ഞാൻ വിശ്വസിക്കില്ല മോനെ ,ഇതിൽ എന്തൊക്കെയോ ചുറ്റി കളികൾ ഉണ്ട് ,നീ ഒരു കാര്യം ചെയ്യ് വൈകീട്ട് വീട്ടിലേക്ക് വായോ നിന്നെ നല്ല പോലെയൊന്നു ചോദ്യം ചെയ്യണം

കിരണേ …. ഞാൻ പറയുന്നത് നീയൊന്ന് വിശ്വസിക്ക്…

വിശ്വസിക്കാം .. നീ വീട്ടിലേക്ക് വായോ എന്നിട്ട് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വിശ്വസനീയമായ ഉത്തരം പറഞ്ഞാൽ ഞാൻ വിശ്വസിക്കാം
എന്ന് പറഞ്ഞ് കിരൺ അമ്പലത്തിലേക്ക് നടന്നു

ആദി ദേവൂൻ്റെ അടുത്തേക്ക് ചെന്നു

അതാരാ അത് …കൂട്ടുക്കാരനാണോ

അതേ ,തന്നെ അറിയും

എന്നെ …. അറിയുമെന്നോ എങ്ങനെ

തനിക്ക് അവനെ അറിയില്ല പക്ഷെ അവന് തന്നെ അറിയാം

അതിന് ഒരു ചാൻസ് ഇല്ല മാഷേ ,ഞാനിവിടേക്ക് വന്നിട്ട് രണ്ടു ദിവസം ആയിട്ടുള്ളൂ ,ഇവിടെ ആകെ എനിക്ക് പരിചയം ഉള്ളത് തന്നെയാണ്

തന്നെ ഹോസ്പിറ്റിൽ കൊണ്ടുപോകാൻ അവനും ഉണ്ടായിരുന്നു

അത് കേട്ടപ്പോൾ അത്ര നേരം അവളുടെ മുഖത്തുണ്ടായിരുന്നു ചിരി മാഞ്ഞു

ശ്ശോ … എനിക്കറിയില്ലായിരുന്നു, ഒരു താങ്ക്സ് പറയാമായിരുന്നു ,ഇതാണ് ഏറ്റവും വലിയ പ്രശ്നം ബോധം കെടുമ്പോൾ സഹായിക്കുന്നവരെ ബോധം കിട്ടുമ്പോൾ ഓർമ്മയുണ്ടാവില്ല ..
ദേവു വിൻ്റെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു

അത് കാര്യമാക്കണ്ട അവനോട് ഞാൻ പറഞ്ഞോളാം ..

പറയണേ ….
ആദ്യം ഒരു സോറി ,പിന്നെ ഒരു താങ്സും
അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം അവര് തൊഴുതിട്ട് തിരിച്ചു വരുമ്പോൾ പറഞ്ഞാലോ,
ബെസ്റ്റ് … എന്നാൽ ഇന്നവന് കിടന്നുറങ്ങണ്ടാ
അവൻ്റെ ഭാര്യ അവനെ പഞ്ഞിക്കിടും …. അവൻ്റെ ഭാര്യ ഒരു പ്രത്യേക തരമാണ്

എന്നാ പറഞ്ഞിട്ട് തന്നെ കാര്യം ,കൂട്ടുക്കാരന് നല്ല ഇടി കിട്ടട്ടെ

ഇ യാ ള് വീട്ടിലേക്ക് പോക്കോ ,അവര് തിരിച്ചു വരുമ്പോൾ നമ്മളിവിടെ തന്നെ നിൽക്കുന്നത് കണ്ടാൽ പിന്നെ അതു മതി അവന്

ഓ … എന്നാ ശരി ഞാൻ പോക്കോളാം ,അച്ഛമ്മയും ആൻ്റിയുമൊക്കെ ഇയാളെ പറ്റി പറയുമ്പോൾ നൂറു നാവാണ് ,ഇപ്പോഴത്തെ കാലത്ത് ആദിയെ പോലെത്തെ ആൺകുട്ടികൾ കുറവാണെന്നാണ് അവരുടെ അഭിപ്രായം ,അതു കൊണ്ട് ഒരു ദിവസം താൻ ഞങ്ങളുടെ വീട്ടിലേക്ക് വായോ
അവർക്കതൊരു സന്തോഷമാകും

ഞാൻ വരാം …..

വരാമെന്ന് പറഞ്ഞാൽ പോരാ വരണം ഞങ്ങള് കാത്തിരിക്കും, താനെന്ന് വീട്ടിലേക്ക് വരുന്നത് അന്ന് … ഞാനെൻ്റെ കഥ തന്നോട് പറയാം

* * *
അച്ചൂ ….. ഒന്നു നിൽക്കെടീ
മീനു അച്ചുവിനെ വിളിച്ചു

നിന്നെ നോക്കി നിന്നാലെ ബസ്സ് അതിൻ്റെ പാട്ടിന് പോകും

മീനു ഓടി അച്ചുവിൻ്റെ ഒപ്പം എത്തി

അച്ചൂ … ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ …..

അത് എന്താ നീ അങ്ങനെ ചോദിച്ചത് ,നിന്നോട് ഞാൻ നുണ പറഞ്ഞിട്ടുണ്ടോ

അത് ഇല്ല ..
പക്ഷേ ഈ കാര്യം നിങ്ങൾ മറച്ച് വച്ചതാണെങ്കിലോ

മതി മീനു…
നിൻ്റെ നീട്ടി കുറുക്കൽ നീ മര്യാദക്ക് കാര്യം ചോദിക്ക്

ആദിയേട്ടൻ്റെ വിവാറം ഉറപ്പിച്ചോ

അച്ചു ഒറ്റ ചിരിയായിരുന്നു

നീ ചിരിക്കാതെ കാര്യം പറ അച്ചൂ ..

ഏട്ടൻ്റെ വിവാഹം ഉറപ്പിക്കെ … ഞാനറിഞ്ഞില്ലാട്ടോ ,ഇനി വീട്ടിലറിയാക്കാതെ ഏട്ടൻ തന്നെ ഉറപ്പിച്ചോ എന്നറിയില്ല

ഓ ഒരു തമാശ
ഉണ്ടെങ്കിൽ പറ

ഇത് നിന്നോട് ആരാ പറഞ്ഞത് ഇത്രയും വലിയ നുണ

അത് ….. പറഞ്ഞ ആളെ പറഞ്ഞാൽ നിനക്ക് ദേഷ്യം വരും

അതാരാ അങ്ങനെ ഒരാള്

മീരേച്ചി …..

അവളെന്തിനാ എൻ്റെ ഏട്ടൻ്റെ കാര്യം അന്വഷിക്കുന്നത് ,അന്വഷണമൊക്കെ മതിയാക്കി പോയതല്ലേ,

ഇന്നലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ,അപ്പോ പറഞ്ഞതാ ..

മ്മ് നീ പറഞ്ഞേക്ക് കേട്ടത് ശരിയാണെന്ന് ,പ്പെണ്ണ് നല്ല കാശ് കാരി ആണെന്നും പറയണം

അങ്ങനെ പറയണോ .. ഇല്ലാത്ത കാര്യമല്ലേ

നിനക്ക് ഞാനാണോ അവളാണോ വലുത്

അത് … നീയും ആദിയേട്ടനുമാണ് എനിക്ക് വലുത്

ആണല്ലോ അപ്പോ ഞാൻ പറഞ്ഞ പോലെ നീ പറയണം ,എന്നിട്ട് ആളുടെ മറുപടി എന്താണെന്ന് എന്നോട് പറയണം

പറയാം

എല്ലാം കഴിഞ്ഞിട്ടും എന്തിനാണാവോ ഇനിയും ഏട്ടൻ്റെ പുറകെ നടക്കുന്നത് അതാ എനിക്ക് മനസ്സിലാവാത്തത്

അതു ശരിയാ .. എനിക്ക് വിളിക്കുമ്പോഴൊക്കെ നിങ്ങളുടെ വീട്ടിലെ കാര്യമൊക്കെ ചോദിക്കാറുണ്ട്

ഇനി ചോദിക്കുമ്പോൾ മീരേച്ചിക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കിൽ നേരിട്ട് വന്ന് അന്വഷിക്കാൻ പറഞ്ഞാൽ മതി
കേട്ടോ

ശരി ….

വന്നാൽ അമ്മ ചൂലിന് അടിച്ച് പുറത്താക്കും .അച്ചുവിൻ്റെ വാക്കുകളിൽ മീരയോടുള്ള ദേഷ്യവും വെറുപ്പുമുണ്ടായി

* * *

അമ്മേ … ഞാനൊന്ന് കിരണിൻ്റ വീട്ടിൽ പോയിട്ട് വരാം

എന്തിനാ ആദി ഇപ്പോ കിരണിൻ്റെ വീട്ടിൽ പോകുന്നത് ,ദേ അച്ഛൻ കുളി കഴിഞ്ഞ് വന്നാൽ അത്താഴം കഴിക്കാം

ഇന്ന് സ്വപ്ന യു ടെ പിറന്നാൾ ആണ് ,എന്നോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്

അവളുടെ ഒന്നാമത്തെ പിറന്നാൾ അല്ലല്ലോ ,പെണ്ണുങ്ങളുടെ ഓരേ വേഷം കെട്ടുകൾ അല്ലാതെ എന്താ ,ഇത്രയും പ്രായമായിട്ടാണ് ഒരു പിറന്നാൾ ആഘോഷം ,വെറുതെയല്ല ലതേടത്തി പറയുന്നത് ,പോയിട്ട് വേഗം വരണം

വരാം

കിരണി നോട് സംസാരിച്ച് അവൻ്റെ തെറ്റിദ്ധാരണ മാറ്റണം ,അല്ലെങ്കിൽ അവൻ എല്ലാവരോടും പറഞ്ഞ് നാറ്റിക്കും

ആദി ചെല്ലുമ്പോൾ കിരൺ സിറ്റൗട്ടിൽ ഇരുന്ന് കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു

നീ വന്നോ … ഇത്തിരി കൂടി കഴിഞ്ഞ് നീ വന്നില്ലെങ്കിൽ നിന്നെ വിളിക്കാമെന്ന് കരുതിയതാണ്

ആദി വീടിനു പുറത്തു തന്നെ നിന്നു

എന്താടാ കയറാത്തത് ,നീ കേറി വായോ ഊണ് കഴിക്കാം
സ്വപ്നയുടെ പരീക്ഷണ പായസം ഉണ്ട്

ഇല്ലടാ ഞാൻ കയറുന്നില്ല നീ കാലത്ത് പറഞ്ഞില്ലേ ……
നിൻ്റെ മനസ്സിലുള്ള തെറ്റിദ്ധാരണ മാറ്റണം ,നീ പുറത്തേക്ക് വായോ

ഓ … ശരി നീയിവിടെ നിൽക്ക് ഞാൻ മോളെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് വരാം

കിരൺ പോയിട്ട്പെട്ടെന്ന് തിരിച്ച് വന്നു

രണ്ടു പേരും കൂടി റോഡിൻ്റെ സൈഡിലേക്ക് മാറി നിന്നു

ഇനി നീ പറ അവളെ എങ്ങനെയാണ് പരിചയം

ടാ ഞാൻ പറഞ്ഞില്ലേ ഒരു ദിവസം അമ്പലത്തിൽ വച്ച് കണ്ട പരിചയമേ ഉള്ളൂ

പക്ഷേ അവളുടെ പെരുമാറ്റം കണ്ടാൽ നിന്നെ നല്ല പോലെ അറിയുന്ന പോലെ ആണല്ലോ ,

അന്ന് അമ്പലത്തിൽ വച്ച് ഉണ്ടായ സംഭവം ആദി കിരണിനോട് പറഞ്ഞു, പിന്നെ ഹോസ്പിറ്റലിൽ ഉണ്ടായ കാര്യങ്ങളും പറഞ്ഞു

മ്മ് … അവള് ഒരു പ്രത്യേക ടൈപ്പാണെന്ന് തോന്നുന്നു ,സ്വപ്ന അവളെ കണ്ടപ്പോൾ തന്നെ പറഞ്ഞു ,അവളുടെ പെരുമാറ്റം ശരിയല്ലെന്ന്, അവളും കൂടി പറഞ്ഞോ എനിക്കുറപ്പായി ,കാരണം ഒരു ദിവസം പരിചയമുള്ളവരോട് അവൾ ഇങ്ങനെ പെരുമാറുന്നു ,അപ്പോ ഒരു മാസമൊക്കെ പരിചയമുള്ളവരോട് അവൾ എങ്ങനെ പെരുമാറും ???

അത് ആ കുട്ടിയുടെ സ്വാഭാവം അങ്ങനെയാണ്, ആരോടും പെട്ടെന്ന് കൂട്ടാവും അല്ലാതെ നീ പറയുന്ന പോലെയല്ല

ശരി ..
ഡോക്ടർ പറഞ്ഞിട്ടും എന്താ അവള് സ്കാനിംഗ് ഒന്നും വേണ്ട എന്ന് പറഞ്ഞത് ,അതിലും എനിക്ക് സംശയമുണ്ട് അതിലെന്തോ ഒരു കള്ളത്തരമുണ്ട്

എന്ത് കള്ളത്തരം…..
അതൊക്കെ ചെയ്തിട്ടുണ്ടെന്നാണ് അവള് പറഞ്ഞത്

അത് നീ വിശ്വസിച്ചു ,സ്കാനിംഗ് ചെയ്താൽ അവളുടെ കള്ളി വെളിച്ചത്താവും
എന്തെങ്കിലും എടാകൂടത്തിൽ ചെന്ന് ചാടിയിട്ടുണ്ടാവും അതാണ് ഈ തല കറക്കം ,അത് അറിയാതിരിക്കാൻ വേണ്ടിയാണ് സ്കാനിംഗ് ഒന്നും വേണ്ടാ എന്ന് പറയുന്നത്

കിരണേ നീ അറിയാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊന്നും പറയരുത്, നീയെന്തിനാ ദേവപ്രിയയുടെ കാര്യത്തിൽ ഇത്ര കടന്ന് ചിന്തിക്കുന്നത്

അവള് ബാംഗ്ളൂർ ആയിരുന്നില്ലേ ,അവിടത്തെ പെണ്ണങ്ങളെ കുറിച്ച് നമ്മുക്കറിയാവുന്നതല്ലേ ,അവള് എങ്ങനെയായാലും എനിക്കൊന്നുമില്ല ,നീ വല്യ അടുപ്പത്തിനൊന്നും പോവണ്ട, ഒരെണ്ണം ഒഴിഞ്ഞ് പോയതിൻ്റെ ക്ഷീണം മാറിയിട്ടില്ല

നീ വിചാരിക്കുന്നത് പോലെയല്ലടാ ..

നിന്നെ എനിക്കറിയാം എന്നാലും ഞാൻ പറഞ്ഞതാണ് ,
അതൊക്കെ പോട്ടെ നീ വാ നമുക്ക് പായസം കുടിക്കാം

വേണ്ട ടാ അമ്മ അവിടെ വിളമ്പി കാത്തിരിക്കുകയായിരിക്കും

പായസം കുടിക്കാനൊക്കെയുള്ള മൂഡ് പോയിരുന്നു ആ ദിക്ക്
ദേവപ്രിയയെ പറ്റി കിരൺ പറഞ്ഞത് മനസ്സിലെവിടെയോ കൊണ്ടു

വീട്ടിലെത്തി അവൻ വേഗം കിടന്നു ,അമ്മ ഉണ്ണാൻ വിളിച്ചപ്പോൾ കിരണിൻ്റെ വീട്ടിൽ നിന്നും കഴിച്ചു എന്ന് പറഞ്ഞു

കിരൺ പറഞ്ഞ പോലത്തെ പെൺകുട്ടിയാണോ ദേവപ്രിയ ???

അവരുടെ വീട്ടൽ പോകണോ വേണ്ടയോ

എന്തായാലും പോകാം അവളു പറയുന്ന അവളുടെ കഥ കോൾക്കണം

തുടരും

നിലാവ് പൊലെ: PART 1

നിലാവ് പൊലെ: PART 2

നിലാവ് പൊലെ: PART 3

നിലാവ് പൊലെ: PART 4

നിലാവ് പൊലെ: PART 5

നിലാവ് പൊലെ: PART 6

Share this story