പവിത്ര: 31- അവസാനഭാഗം

പവിത്ര: 31- അവസാനഭാഗം

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും പവിത്രയുടെ കണ്ണുകൾ വിടർന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് കാണാൻ കാത്തിരുന്നവർ തന്നെ… ചിപ്പി… പുറകിലെ ഡോർ അവൾ തുറന്നു കൊടുക്കുന്നു.. ചിപ്പിയുടെ അമ്മ ആണ് പുറകിലെ സീറ്റിൽ നിന്നും ഇറങ്ങി വന്നത്. അവരുടെ കയ്യിൽ ടർക്കിയിൽ പൊതിഞ്ഞു കുഞ്ഞ് ഉണ്ടായിരുന്നു. പവിത്രക്ക് മുൻപേ പത്മം ഓടി ഇറങ്ങി രാജിയുടെ അടുത്തേക്ക് ചെന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ അവർ കൈ നീട്ടി. ചിപ്പിയെ ഒന്ന് നോക്കിയിട്ട് രാജി കുഞ്ഞിനെ പത്മത്തിന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു. പവിത്രയും അവരുടെ അടുത്ത് വന്നു. ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അവൾ കാറിലേക്ക് തന്നെ വീണ്ടും നോക്കി.

ഇനിയും പുറത്തേക്ക് ഇറങ്ങി വരാൻ മടിക്കുന്ന പ്രശാന്തിനെയാണ് അവൾ നോക്കിയത്. പത്മം ആകട്ടെ കുഞ്ഞിനെ കയ്യിൽ കിട്ടിയതും മറ്റൊരു ലോകത്ത് ആയിരുന്നു… പ്രശാന്ത് എവിടെ എന്ന് തിരക്കാനോ വന്നവരോട് കയറി ഇരിക്കാനോ പറയാൻ അവർ മറന്നിരുന്നു. മുൻപ് എപ്പോഴും കാണാറുള്ള തലക്കനം അമ്മയ്ക്കും മോൾക്കും ഇപ്പോൾ ഇല്ലെന്ന് പവിത്രക്ക് തോന്നി. മുഖത്തേക്ക് നോക്കാതെ പരസ്പരം കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന ചിപ്പിയെയും അമ്മയെയും അവൾ ശ്രദ്ധിച്ചു. പെട്ടെന്നാണ് ഡ്രൈവിങ് സീറ്റിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നത്. പ്രശാന്തിനെ പ്രതീക്ഷിച്ചു നിന്ന എല്ലാവരുടെ മുഖത്തും അപരിചിതനെ കണ്ട അമ്പരപ്പ് പ്രകടമായിരുന്നു.

” ചിപ്പി വന്ന കാര്യം പറയാതെ നിങ്ങൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story