ഋതുസാഗരം: PART 26

ഋതുസാഗരം: PART 26

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

വൈകുന്നേരം വന്നപ്പോൾ വൃന്ദ കാണുന്നതു കുളിച്ചു ഈറൻമുടി പിരുത്തിട്ട് ജനലിലൂടെ ദൂരെക്കു നോക്കി നിൽക്കുന്ന ഋതുവിനെയാണ്.

“ആഹാ…. ഋതുക്കുട്ടി കുളിച്ചു സുന്ദരി ആയിട്ട് എന്ത് ആലോചിച്ചു ഇരിക്കുവാ…നിന്റെ കാണ്ടാമൃഗത്ത കുറിച്ച് ഓർക്കുവാണോ?? ”

“കാണ്ടാമൃഗം…. ഈ പേര് ചേച്ചിക്ക് എങ്ങനെ?? ”

“എനിക്ക് എങ്ങനെ അറിയാം എന്നാണോ. ഒരിക്കൽ സംസാരിച്ചപ്പോൾ നിന്റെ സച്ചുയേട്ടന്റെ നാവിൽ നിന്നു അറിയാതെ വീണു പോയതാ. നീ അവനെ കാണ്ടാമൃഗം എന്നാണ് വിളിക്കുന്നത് എന്നു. പക്ഷേ സ്വഭാവം വെച്ചു നോക്കുമ്പോൾ കറക്റ്റ് പേരാണ് മോൾ അവനു കൊടുത്തത്. ”

ഋതു ഒന്നും മിണ്ടാതെ വൃന്ദയുടെ സംസാരം കണ്ണെടുക്കാതെ നോക്കി നിന്നു. അവൾ മനസ്സിൽ ഓർത്തു.

“ഇത്രയും സ്നേഹം ഉള്ള ഒരു ചേച്ചിയെ ഞാൻ ഇത്രയും നാളു വെറുതെ വെറുത്തല്ലോ എന്റെ കണ്ണാ.. ”

“ഓയ് ഋതുക്കുട്ടി…. എന്താലോചിച്ചു നിക്കുവാ??? ”

“ചേച്ചി…. സോറി. ഞാൻ ചേച്ചിയെ ഒത്തിരി തെറ്റിധരിച്ചിട്ട് ഉണ്ട്…. ഒത്തിരി വെറുത്തിട്ടു ഉണ്ട്‌. എന്നോട് ക്ഷമിക്കണം. ഒന്നും അറിഞ്ഞു കൊണ്ടു ആയിരുന്നില്ല. ”

“അയ്യേ….ഇത്രേ ഉള്ളോ രുദ്രന്റെ ഈ കാന്താരി. അവൻ എപ്പോഴും പറയും നീ ഒരു കാന്താരി മുളക് ആണെന്ന്… ആ നീ ഇങ്ങനെ സില്ലി കാര്യത്തിനു സെന്റി ആവല്ലേ..

പിന്നെ നീ എന്നോട് ദേഷ്യം കാണിച്ചത്. അതു നിന്റെ കെട്ടിയോൻ എന്നെക്കുറിച്ച് ഓരോ ഉടായിപ്പ് പറഞ്ഞിട്ട് അല്ലേ…അതു സാരമില്ല. അതിനുള്ള പണി ഞാൻ നിന്റെ ചെക്കന് കൊടുത്തോളാം. പിന്നെ അവനെയും കുറ്റം പറയാൻ പറ്റില്ല. ഇങ്ങനെ ഓരോ ഉടായിപ്പു ഐഡിയസ്സ് പറഞ്ഞു കൊടുത്തത് ഞാൻ ആണ്….അതു അവൻ എന്റെ നെഞ്ചത്ത് തന്നെ പ്രയോഗിച്ച കാര്യം ഞാൻ വളരെ വൈകി ആണ് അറിഞ്ഞത്.”

“എന്തു ഐഡിയയുടെ കാര്യം ആണ് ചേച്ചി??എനിക്ക് ഒന്നും മനസ്സിലായില്ല.”

“എന്റെ കുഞ്ഞേ….നീ എട്ടിൽ എങ്ങാണ്ട് പഠിക്കുമ്പോൾ നിന്റെ അവിടെ എവിടെയോ ഉള്ള ഒരു ചെക്കൻ നിന്നെ ഇഷ്ടം ആണെന്ന് പറയാൻ നിന്റെ പിറകെ വന്നായിരുന്നു. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ സച്ചു ഇതു അറിഞ്ഞു…. ഓൺ ദ സ്പോട്ടിൽ അവനെ പോയി പഞ്ഞിക്കിട്ടു. എന്റെ ഊഹം ശരിയാണെങ്കിൽ ആ ചെക്കൻ അതൊടെ പ്രണയവിരോധിയായി വല്ല ഹിമാലയത്തിലും സന്യസിക്കാൻ പോയി കാണും.

ഇതൊക്കെ കഴിഞ്ഞു ഇവൻ തിരിച്ചു വന്നു ഈ കഥ ഞങ്ങളോട് പറഞ്ഞു…. ഞാൻ അപ്പോൾ ഒരു തമാശയ്ക്ക് പറഞ്ഞു പോയി നിന്റെ പെണ്ണിനെ ഏതേലും നല്ല ചെക്കൻമാർ അടിച്ചോണ്ട് പോകും എന്നു. എന്റെ പൊന്നു മോളേ ഞാൻ ഒരു തമാശ പറഞ്ഞത് ആയിരുന്നു. ഇവൻ അതു സീരിയസ് ആക്കി ശോകം തുടങ്ങി. ശോകം എന്നു പറഞ്ഞാൽ ഒരു ഒന്നൊര സെന്റി സീൻ ആയിരുന്നു. അന്നു എന്റെ കൈയിൽ ഫോൺ ഉണ്ടായുന്നേൽ ഞാൻ അതു വീഡിയോ ആക്കി വെച്ചേനെ.

ഞങ്ങൾ പലവട്ടം നിന്നോടുള്ള അവന്റെ ഇഷ്ടം പറയാൻ പറഞ്ഞതാ… ‘പക്ഷേ നീ ഇപ്പോൾ കുഞ്ഞാണ്…പിന്നെ അവൾ എന്നെ സഹോദരി ആയിട്ടാണ് കാണുന്നത് എങ്കിലോ… അവൾ എന്നെ ഇഷ്ടം അല്ലാന്നു പറഞ്ഞാൽ എനിക്ക് സഹിക്കില്ല’ എന്നൊക്കെ പറഞ്ഞു അതു അവൻ സമ്മതിക്കൂല.

അവസാനം നിനക്ക് അവനോടു ഇതുപോലെ സ്നേഹം ഉണ്ടോന്ന് അറിയാൻ ഞാൻ ഒരു ഐഡിയ പറഞ്ഞു കൊടുത്തു. വേറെ ഏതേലും പെണ്ണിന്റെ പേര് പറഞ്ഞു നിന്നെ കുശുമ്പ് പിടിപ്പിക്കാൻ… അപ്പോൾ നീ ദേഷ്യം കാണിച്ചാൽ നിന്റെ മനസ്സിൽ അവൻ ഉണ്ടെന്ന് ഉറപ്പിച്ചോളാനും പറഞ്ഞു. പക്ഷേ ഇവൻ ആ ഐഡിയ വെച്ച് ഇത്രയും കാലം നിന്നെ ദേഷ്യം പിടിപ്പിക്കും എന്നു കരുതിയില്ല…അമ്മ സത്യം, ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അതു മാത്രോ…. ഐഡിയ പറഞ്ഞു കൊടുത്ത ഈ ലവ് ഗുരുവിന്റെ നെഞ്ചത്ത് തന്നെ അവൻ ആപ്പ് വെച്ചുകളഞ്ഞു.”

വൃന്ദയുടെ സംസാരം കേട്ട് ഋതുവിനു സത്യത്തിൽ ചിരി വരുന്നുണ്ടായിരുന്നു.

“അപ്പോൾ എന്റെ പിറകെ നടന്ന ചെക്കൻമാരെ എല്ലാം ഇങ്ങേരു ആണല്ലേ അടിച്ചു ഓടിച്ചത്?? ”

“ആ കാര്യത്തിൽ മോൾക്ക്‌ ഒരു സംശയവും വേണ്ട… എല്ലാം അവന്റെ പണി ആണ്..സപ്പോർട്ടിനു നിന്റെ രണ്ടു ചേട്ടൻമാരും. അതു മാത്രം അല്ല… കോളേജിൽ ഏതു പെണ്ണ് അവനോടു കൂട്ടായാലും അവൻ ആദ്യം പറയുന്നത് നിന്നോടുള്ള അവന്റെ മുടിഞ്ഞ പ്രേമം ആണ്. അഥവാ കൂട്ടുകൂടാൻ വരുന്ന പെണ്ണിന് അവനെ പ്രേമിക്കാൻ എന്തേലും ഉദ്ദേശം ഉണ്ടേൽ പോലും അവന്റെ ദിവ്യ പ്രേമകഥ കേക്കുമ്പോൾ ജീവനും കൊണ്ടു ഓടും. ”

“നാട്ടുകാരോട് മുഴുവൻ സ്വന്തം പ്രേമം പറഞ്ഞു നടന്നു…. എന്നോട് പറയാൻ മാത്രം ആയിരുന്നു അങ്ങേർക്ക് ജാട. ”

“ആക്ച്വലി ജാഡ ഒന്നും അല്ല… നീ ഇഷ്ടം അല്ലാന്നു പറയോന്നുള്ള പേടി ആയിരുന്നു…പിന്നെ പിന്നെ ആയപ്പോൾ നിന്നെ ഇങ്ങനെ കുശുമ്പ് കേറ്റുന്നതു അവനു ഭയങ്കര ഇഷ്ടം ആയി. ലാസ്റ്റ് ഡൽഹിയിൽ വെച്ചു കണ്ടപ്പോൾ എന്നോട് പറഞ്ഞായിരുന്നു നിന്നെ ദേഷ്യം പിടിപ്പിക്കുന്നതു ആണ് അവന്റെ മെയിൻ ഹോബിയെന്നു…ദേഷ്യം പിടിക്കുമ്പോൾ നിന്റെ മുഖം തക്കാളി ആകോന്നോ ക്യാരറ്റ് ആകോന്നോ കടിച്ചു തിന്നാൻ തോന്നോന്നോ എന്തൊക്കെയോ അന്നു പറഞ്ഞു.”

“ഓഹ് പിന്നെ കടിച്ചു തിന്നാൻ ഇങ്ങു വരട്ടെ…. അന്നു കുങ്കുമപ്പൂ പാലിന്റെ കൂടെ കൊടുത്തപോലെ ഞാൻ വിം കലക്കി കൊടുക്കും.”

“ഡി കുരുപ്പേ…. അന്നു നീ വിം കലക്കി കൊടുത്തതു ആയിരുന്നു അല്ലേ. അവൻ ഒന്നു വെളുക്കട്ടെന്നു കരുതി ഞാൻ കൊടുത്ത കുങ്കുമപ്പൂവിൽ മായം ആണെന്നോ മന്ത്രവാദം ആണെന്നോ പറഞ്ഞു അന്നു അവൻ എന്നെ കൊല്ലാതെ കൊന്നു. നിനക്ക് കിട്ടാൻ ഉള്ള വഴക്ക് മുഴുവൻ എനിക്കാണ് കിട്ടിയത്…അറിയോ. ”

“സോറി ചേച്ചി…. അതു അന്നു വൃന്ദ എന്ന പേര് കേട്ടപ്പോൾ ഉള്ള കലിപ്പിൽ ചെയ്തു പോയത് ആണ്.”

“ആഹ് സാരമില്ല…. പിന്നെ ഇനി എന്നെ വെറുക്കുക ഒന്നും ചെയ്യല്ലേ… മൂന്നു പിള്ളേരുടെ അമ്മയായ ഞാൻ നിന്റെ കാണ്ടാമൃഗത്തെ തട്ടിയെടുക്കാൻ ഒന്നും വരില്ല. അങ്ങനെ ചിന്തിച്ചാൽ പോലും എന്റെ കെട്ടിയോൻ എന്നെ ഉലക്കയ്ക്ക് അടിക്കും…ഓൺ ദ സ്പോട്ടിൽ ഞാൻ ചാവും…വെറുതെ എന്തിനാ അങ്ങേരെ ജയിലിൽ കേറ്റുന്നത്.”

അതു പറഞ്ഞുകൊണ്ടു വൃന്ദ പൊട്ടിചിരിച്ചു… ഒപ്പം ഋതുവും.

“അതൊക്കെയവിടെ നിക്കട്ടെ… മൂന്നു വർഷത്തെ ഈ ഉറക്കം കഴിഞ്ഞു എണീറ്റപ്പോൾ എന്തു തോന്നുന്നു?? ”

“മൂന്നു വർഷം വെയിൽ ഒന്നും കൊള്ളാത്തോണ്ട് ഞാൻ ഒത്തിരി വെളുത്തു എന്നു തോന്നുന്നു. ”

“ആഹാ….കാന്താരി മുളകിനു പഴയ എരിവ് ഒക്കെ വന്നല്ലോ. ”

“അതുപിന്നെ എത്രകാലം കഴിഞ്ഞാലും കാന്താരിമുളകിന്റെ എരിപോകില്ലല്ലോ ചേച്ചിക്കുട്ടി. ”

പെട്ടന്ന് ആണ് വൃന്ദയുടെ ഫോൺ റിങ് ചെയ്തതു…”ധന്യ കാളിങ്”

“ആഹാ…. നിന്റെ ഏട്ടത്തി ആണ് വിളിക്കുന്നതു. സംസാരിക്കുന്നോ??? ”

“ഇല്ല…ഇപ്പോൾ സംസാരിച്ചാൽ ബർത്ത്ഡേക്ക് ചെന്നു സർപ്രൈസ് കൊടുക്കാൻ പറ്റില്ല…. ചേച്ചി ലൗഡ്സ്പീക്കറിൽ ഇട്ടാൽ മതി…ഞാൻ ആ സൗണ്ട് കേട്ടോളാം. ”

“കുറുമ്പി… ”
അതും പറഞ്ഞു വൃന്ദ ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ടു.

“ഹലോ… ധന്യ. സുഖം ആണോ?? എന്താ പതിവില്ലാതെ ഈ നേരത്ത്.”

“എനിക്ക് സുഖം ആണ് വൃന്ദ ചേച്ചി….ഞാൻ വിളിച്ചത് ഋതുവിന്റെ വിവരം അറിയാൻ ആയിരുന്നു. അവൾക്കു എന്തേലും മാറ്റം ഉണ്ടോ?? എന്തേലും ഇമ്പ്രൂവ്മെന്റ്?? ”

“ഋതുക്കുട്ടിക്കു കുഴപ്പം ഒന്നും ഇല്ലടാ. അവൾ ഇവിടെ സുഖമായിരിക്കുന്നു. അല്ല പെട്ടെന്നു എന്താ ഋതുനെ കുറിച്ച് തിരക്കിയത്?? ”

“അതു…. ഇന്നു സച്ചുയേട്ടൻ വീട്ടിൽ വന്നിരുന്നു. എന്താന്ന് അറിയില്ല… ഭയങ്കര സന്തോഷത്തിൽ ആയിരുന്നു..വൈകുന്നേരം അമ്പലത്തിൽ ഒക്കേ പോകാം എന്നു പറഞ്ഞിട്ട് ആണ് പോയത്…ഋതു പോയതിൽ പിന്നെ ആദ്യമായാണ് ഏട്ടനെ ഇത്രയും സന്തോഷത്തിൽ കാണുന്നത്. അപ്പോൾ ഞാൻ കരുതി ഋതുനു എന്തേലും ഇമ്പ്രൂവ്മെന്റ് ഉണ്ടായിന്നു ചേച്ചി വിളിച്ചു പറഞ്ഞു കാണും എന്നു.”

ധന്യ പറഞ്ഞത് കേട്ട് വൃന്ദയും ഋതുവും ഒരുപോലെ ഞെട്ടി. ‘നീ സച്ചുവിനെ വിളിച്ചിരുന്നോ’ എന്ന ഭാവത്തിൽ വൃന്ദ ഋതുവിനെ നോക്കി. അവൾ ‘ഞാൻ ഒന്നും ചെയ്തില്ല’ എന്ന ഭാവത്തിൽ തിരിച്ചും.

“അങ്ങനെ പ്രത്യേകിച്ചു ഒന്നും ഇല്ല ധന്യേ…. പിന്നെ ദൈവം സഹായിച്ചാൽ സച്ചു പഴയപോലെ ആയതുപോൽ ഋതുവിനെയും നമുക്ക് തിരിച്ചു കിട്ടും. ”

“ആഹ്…. ഇനിയും എത്ര നാൾ കാത്തിരിക്കണോ എന്തോ?? ദൈവത്തെ വിളിക്കാത്ത സമയം ഇല്ല…നേർന്ന നേർച്ചകൾക്കും കണക്കില്ല. എന്റെ പഴയ ഋതുവിനെ എനിക്ക് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു. എനിക്ക് വേണ്ടി അല്ലേ ന്റെ മോൾ….. ”

അതു പറഞ്ഞപ്പോഴേക്കും ധന്യയുടെ ശബ്ദം ഇടറി…ചേച്ചിയുടെ കരച്ചിൽ കേട്ട് ഋതുവിന്റെയും കണ്ണുകൾ നിറഞ്ഞു ഒഴുകി…വൃന്ദ അതുകണ്ടു അവളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട് അരുതെന്ന് ആംഗ്യം കാണിച്ചു.

“നീ കരയാതിരിക്കു ധന്യേ…. എല്ലാം ശരിയാകും. പിന്നെ നീ ഒരു തെറ്റും ചെയ്തിട്ടില്ല… ഞാൻ വെക്കുവാ. ഇനി സംസാരിച്ചാൽ ശരിയാകില്ല. പിന്നെ കണ്ണനെ ഞാൻ തിരക്കി എന്നു പറയണം. ”

അതും പറഞ്ഞു വൃന്ദ കാൾ കട്ട്‌ ചെയ്തു… അപ്പോഴും ഋതുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“കണ്ണൻ ആരാന്നു മനസ്സിലായോ?? നീ നിന്റെ ജീവൻ പണയം വെച്ചു ഈ ലോകത്തേക്ക് കൊണ്ടു വന്ന ഋഷിയുടെ കുഞ്ഞു…അവന്റെ വരവിനു ഏറ്റവും കാത്തിരുന്നത് നീ അല്ലേ. അവരുടെ ജീവൻ രക്ഷിക്കാൻ അല്ലേ നീ സ്വയം മരണത്തിലേക്ക് എടുത്തു ചാടിയത്?? ”

“ചേച്ചി…. ചേച്ചിക്ക് ഇതൊക്കെ…. ”

“ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നാണോ?? ഞാൻ മാത്രം അല്ല… ലോകം മുഴുവൻ സത്യം അറിഞ്ഞു… നിന്റെ കാണ്ടാമൃഗം എല്ലാരേയും അറിയിച്ചു. നിന്നോട് ക്രൂരത കാട്ടിയ വിഷ്ണുവിൽ നിന്നു തന്നെ ഞങ്ങളെ സത്യം അറിയിച്ചു. ”

“എനിക്ക്…. എനിക്ക് ഒന്നും മനസിലായില്ല ചേച്ചി… ന്താ നടന്നത്?? ”

“മോൾ കോമയിൽ ആയതോടെ എന്താണ് നടന്നത് എന്നു അറിയാൻ ഉള്ള എല്ലാ വഴിയും അടഞ്ഞു… പോലീസും അതു ഒരു ആത്മഹത്യാശ്രമം ആണെന്ന് ഉറപ്പിച്ചു. പോലീസ് മാത്രം അല്ല ഞങ്ങൾ എല്ലാരും. പക്ഷേ സച്ചു മാത്രം അതു വിശ്വസിക്കാൻ തയ്യാറായില്ല. രുദ്രനും നിന്റെ കൂട്ടുകാരൻ സാഗറും അവനെ സപ്പോർട്ട് ചെയ്തു… ആദ്യം ഒന്നും വിശ്വസിക്കാൻ തയ്യാറായില്ല എങ്കിലും ഒടുവിൽ ഋഷിയും അവനോടൊപ്പം നിന്നു.

മോൾ കോമയിൽ ആയി കൃത്യം രണ്ടാഴ്ച കഴിഞ്ഞു നീ വീണു പിടഞ്ഞ അതേ സ്ഥലത്തു നിന്നെ ആ അവസ്ഥയിൽ ആകിയവനും വീണു പിടഞ്ഞു. പക്ഷേ അതിനു മുൻപു ആത്മഹത്യ കുറിപ്പിൽ അവനെക്കൊണ്ട് നിന്നോട് ഒരു ദ്രോഹവും അക്കം ഇട്ട് എഴുതിച്ചു നിന്റെ ചേട്ടൻമാർ. നിന്നെ ആ കെട്ടിടത്തിൽ നിന്നു ചാടാൻ നിർബന്ധിതയാക്കിയത് ഉൾപ്പെടെ.

ഋതുവിനെ കൊണ്ടും നിർബന്ധിച്ചു ഒരു ആത്മഹത്യാ കുറിപ്പ് എഴുതിച്ചപ്പോൾ അതൊരു ആത്മഹത്യാ ശ്രമമായി മാറിയില്ലേ?? അതു പോലെ ഋഷി പോലീസ് ബ്രെയിൻ പ്രവർത്തിച്ചപ്പോൾ ഇതും ഒരു സൂയിസൈഡ് അറ്റംപ്റ്റ് ആയി. മോൾടെ കുറ്റവാളി ജീവശവമായി കിടപ്പുണ്ട്… ഒന്നു അനങ്ങാൻ പോലും കഴിയാതെ. അവന്റെ അച്ഛനു കൊടുക്കാൻ പറ്റുന്നതിൽ ഏറ്റവും വലിയ ശിക്ഷയും അതു തന്നെയാണ്. ആർക്കു വേണ്ടിയാണോ എല്ലാം വെട്ടിപിടിച്ചത്, ആ മോൻ തന്നെ ഒരു പാഴ്ശരീരം ആയി തീരുക. അതിനേക്കാൾ വലിയ ഒരു ശിക്ഷ ഈ ലോകത്ത് ഇല്ല. ”

ധന്യ പറഞ്ഞ കാര്യങ്ങൾ കേട്ട് ഋതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. ഒരു വിജയച്ചിരി. അവളുടെ ഓർമകൾ മൂന്നു വർഷം പിറകിലേക്ക് സഞ്ചരിച്ചു.

******

അന്നു ക്ലാസ്സിൽ നിന്നിറങ്ങി ഋതു നേരെ പോയത് പ്രിൻസിപ്പൽ റൂമിലേക്ക് ആയിരുന്നു. അവിടെ ചെന്നപ്പോൾ ആണ് അറിയുന്നത് നാളെ മുതൽ കോളേജിൽ വരണ്ട… ഇനി എക്സാം എഴുതാൻ മാത്രം ഇങ്ങോട്ട് വന്നാൽ മതിയെന്ന് പറയാൻ ആയിരുന്നു തന്നെ വിളിപ്പിച്ചത് എന്നു. ആദ്യം പ്രിൻസിപ്പൽ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കു സങ്കടം ആയി..കണ്ണു നിറഞ്ഞാണ് അവൾ അവിടെ നിന്നു പുറത്തേക്ക് നടന്നത്.

പക്ഷേ പ്രിൻസിപ്പൽ മാം തിരിച്ചു വിളിച്ചു ഒത്തിരി നേരം അവളെ ആശ്വസിപ്പിച്ചു. ബാക്കി പരന്റ്സിന്റെ നിർബന്ധം ഒന്നു കൊണ്ടു മാത്രം ആയിരുന്നു അവർക്ക് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. ടീച്ചറിന്റെ സ്നേഹം നിറഞ്ഞ സംസാരം കേട്ടപ്പോൾ തന്നെ ഋതുവിനു അവരുടെ നിസ്സഹായത മനസിലായി. അവൾ “തനിക്കു പ്രശ്നം ഒന്നും ഇല്ല… അല്ലേലും രണ്ടാഴ്ച കഴിഞ്ഞാൽ സ്റ്റഡി ലീവ് തുടങ്ങുവല്ലേ!” എന്നും പറഞ്ഞു പറഞ്ഞു പുറത്തേക്ക് ഇറങ്ങി. ഋതുവിനെ പോലെ ഒരു ബ്രില്ലിയന്റ് സ്റ്റുഡന്റിനോട് ഇങ്ങനെ പെരുമാറേണ്ടി വന്നതിൽ ടീച്ചർക്കും വിഷമം ഉണ്ടായിരുന്നു. പക്ഷേ ആ പാവത്തിന് ബാക്കി പരന്റ്സിന്റെ പ്രഷറിനു മുൻപിൽ ഒന്നും ചെയ്യാൻ സാധ്യമല്ലായിരുന്നു.

“ആഹ് ഒരു തരത്തിൽ ഇതു തന്നാണ് നല്ലതു… വീട്ടിൽ സുഖമായി കിടന്നു ഉറങ്ങുകയും ചെയ്യാം ചുളുവിൽ അറ്റെൻഡൻസും കിട്ടും. അല്ലേലും ഇവിടെ വന്നിട്ട് വലിയ ഉപയോഗം ഒന്നും ഇല്ലല്ലോ. ക്ലാസ്സിൽ കിടന്നു ഉറക്കവും… അവളുമാരോടൊപ്പം കറക്കവും തന്ന. സൊ കൂൾ ഋതു… ഇതൊന്നും നിനക്ക് ഒരു പ്രശ്നമേ അല്ല. ”

“ഋതു….നീ ഒന്നവിടെ നിന്നെ. ”

സ്വയം ആശ്വസിപ്പിച്ചു ക്ലാസ്സിലേക്ക് തിരിച്ചു നടക്കുമ്പോൾ ആയിരുന്നു ഋതു ആ പിൻവിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ഒരു വഷളൻ ചിരിയോടെ നോക്കി നിക്കുന്ന വിഷ്ണുവിനെയാണ്.

“എന്താ ചേട്ടാ… ഇനിയും എന്തു പണി തരാൻ ആണാവോ എന്നെ വിളിച്ചു നിർത്തുന്നതു… പണി തരാൻ ആണോ അതോ എന്റെന്നു വീണ്ടും അടി വാങ്ങാൻ ആണോ?? ”

“അടി വാങ്ങാൻ ആണോ കൊടുക്കാൻ ആണോന്ന് നമുക്ക് വഴിയേ അറിയാം. തല്ക്കാലം നീ എന്റെ കൂടെ വാ നമുക്ക് അൽപ്പം മാറി നിന്നു സംസാരിക്കാം. ”

“നീ വിളിക്കുമ്പോൾ നിന്റെ കൂടെ വരാൻ ഞാൻ നിന്റെ പെണ്ണും പെങ്ങളും ഒന്നും അല്ലല്ലോ ചേട്ടാ…. ”

“ഋതു….വെറുതെ ഇവിടെ കിടന്നു സീൻ ഉണ്ടാക്കരുത്. മിണ്ടാണ്ട് കൂടെ വാ… അല്ലെങ്കിൽ ഞാൻ ഒന്നു വിരൽ ഞൊടിച്ചാൽ നിനക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ശവം വീഴും. ”

“എന്താ….??? ”

വിഷ്ണുവിന്റെ സംസാരം കേട്ട് ഋതു ഒന്നും മനസിലാകാതെ നിന്നു… പെട്ടെന്നു ഫോൺ എടുത്തു ഒരു വീഡിയോ പ്ലേ ചെയ്തു. അതിലുള്ള ആൾക്കാരെ കണ്ടു അവൾ ഒരു നിമിഷം തരിച്ചു നിന്നു. അപ്പച്ചിയും ധന്യേച്ചിയും.

“ആരാന്ന് മനസിലായല്ലോ…. നിന്റെ നാത്തൂനും നിന്റെ മറ്റവന്റെ തള്ളയും. രണ്ടു പേരും ഇപ്പോൾ ലാബിൽ നിക്കുവാ… സ്കാനിങ്ങിനു വേണ്ടി…അതും തനിച്ചു… നിന്റെ ചേട്ടൻ ഇവരെ ലാബിൽ ആകിയിട്ട് എവിടെയോ പോയി..ഗർഭിണി ഓക്കേ അല്ലേ…. അപ്പോൾ സ്കാനിംഗ് വേണമല്ലോ. ”

“എന്റെ ചേച്ചി പ്രെഗ്നന്റ് ആണെന്ന് നിനക്ക് എങ്ങനെ അറിയാം?? ”

“നിന്റെ ചേച്ചിടെ വയറ്റിലെ കുഞ്ഞു ആണോ പെണ്ണൊന്ന് വരെ ഞാൻ വിചാരിച്ചാൽ കണ്ടു പിടിക്കാം…. ഇതു ജസ്റ്റ്‌ ഒരു ഗർഭം അല്ലേ. നീ അതൊക്കെ വിട്. ഞാൻ ഒന്നു മനസ്സ് വെച്ചാൽ രണ്ടു ജീവൻ… ഓഹ് നോ നോ…നിനക്ക് പ്രിയപ്പെട്ട മൂന്നു ജീവൻ ഇപ്പോൾ നിന്റെ കണ്മുന്നിൽ വെച്ചു തീരും. എന്റെ ആൾക്കാർ അവർക്ക് തൊട്ടരികിൽ ഉണ്ട്‌…മരണം തൊട്ടടുത്തു ഉള്ള കാര്യം ആ പാവങ്ങൾക്ക് അറിയത്തു പോലും ഇല്ല. അതോണ്ട് വലിയ ഷോ ഒന്നും കാണിക്കാതെ എന്റെ കൂടെ വാ. ”

വിഷ്ണുവിനു ഒപ്പം ചെല്ലുകയല്ലാതെ ഋതുവിന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ലയിരുന്നു.

“നീ അവരെ ഒന്നും ചെയ്യരുത്… ഞാൻ വരാം. ”

“മ്മ് ഗുഡ് ഗേൾ… നീ നേരെ ബിൽഡിംഗിനു മുകളിലേക്ക് പോ… ഞാൻ പിറകെ വന്നോളാം. ബാക്കിയൊക്കെ അവിടെ ചെന്നിട്ട്. ആഹ് പിന്നെ അതിനിടയ്ക്ക് ഫോൺ ചെയ്യാനോ… ആരോടേലും പറയാനോ നോക്കിയാൽ. അറിയാല്ലോ മൂന്നു ജീവൻ… സ്വാഹാ. ”

“ഇല്ല…. ഞാൻ ആരെയും വിളിക്കില്ല…നീ അവരെ ഉപദ്രവിക്കരുത്. ”

ഋതു മെല്ലെ ടെറസ്സിലേക്ക് നടന്നു… അവൾ മുകളിൽ എത്തി അൽപ്പം കഴിഞ്ഞപ്പോൾ തന്നെ വിഷ്ണുവും അവിടെ എത്തി.

“എന്താ… നിനക്ക് വേണ്ടത്??? എന്നോടുള്ള ശത്രുതയ്ക്ക് എന്റെ വീട്ടുകാരെ എന്തിനാ വേദനിപ്പിക്കുന്നത്. നീ എന്നോട് നേർക്ക് നേർ നിൽക്ക്… അല്ലാണ്ട് ഇങ്ങനെ. ”

“നിന്നു പിടയ്ക്കാതെ മോളേ…. എനിക്ക് എന്താ വേണ്ടത് എന്നു ഞാൻ പറയാം. ആദ്യം ഞാൻ നിന്നെ ഒന്നു കണ്ടോട്ടെ. ”

അതും പറഞ്ഞു വിഷ്ണു ഋതുവിനെ വല്ലാണ്ട് ഒന്നു നോക്കി. ആ നോട്ടം കണ്ടു ഋതുവിനു തന്നോട് പോലും ഒരു നിമിഷം അറപ്പ് തോന്നി.

“നിന്നെ…. നിന്നെയാണ് എനിക്ക് വേണ്ടത്. പക്ഷേ നീ വിചാരിക്കും പോലെ നിന്നെ ഒന്നു അനുഭവിക്കാൻ അല്ല. അതിനായിരുന്നു എങ്കിൽ എനിക്ക് നേരുത്തേ ആകാമായിരുന്നു. ഞാൻ അന്നു പറഞ്ഞത് നിനക്ക് ഓർമ ഉണ്ടോ?? മറ്റാരോടും തോന്നാത്ത ഒരു ഫീൽ എനിക്ക് നിന്നോട് തോന്നിയെന്നു. അതു പ്രണയം ഒന്നും അല്ല. നിന്റെ കുട്ടിത്തവും കുറുമ്പും ഓക്കേ കണ്ടപ്പോൾ ഉള്ളോരു ചെറിയ ഇഷ്ടം…ആരെയും ആകർഷിക്കാൻ പാകത്തിന് ക്യൂട്ടിനെസ്സ് ദൈവം നിനക്ക് തന്നിട്ട് ഉണ്ട്. പക്ഷേ അന്നു നീ എന്നെ അടിച്ചില്ലേ?? അതൊടെ എല്ലാ ഇഷ്‌ടവും മാറി വെറുപ്പ് ആയി.

നിന്നെ തോൽപ്പിക്കാൻ എളുപ്പം അല്ലന്ന് അറിയുന്നത് കൊണ്ടാണ്… നിന്റെ ഫാമിലിയെ ഉൾപ്പെടെ അപമാനിക്കാൻ ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തത്. അതൊടെ നീ തകരും എന്നു കരുതി. പക്ഷേ അവിടെയും നീ എന്നെ തോൽപ്പിച്ചു. ഒന്നും സംഭവിചിട്ടില്ലാത്ത പോലെ നീ വീണ്ടും വന്നു.

പക്ഷേ ഇനി ഇല്ല…. ഈ തവണ എനിക്ക് ജയിക്കണം. അതിനു നിന്നെ എനിക്ക് വേണം. ”

” നീ എന്താ വിഷ്ണു ഉദ്ദേശിക്കുന്നത്?? എന്നെ കൊല്ലാൻ പോകുവാണോ നീ?? ”

“ഞാൻ കൊല്ലില്ല ഋതു… നീ സ്വയം മരിക്കും. ഇപ്പോൾ…ഈ നിമിഷം… ഇവിടുന്നു ചാടി നീ ചാവണം. ”

“ഇല്ല…. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഭീരുക്കളെ പോലെ മരിക്കാൻ ഞാൻ ഒരുക്കം അല്ല. ”

“അറിയാം…. നീ അങ്ങനെ എളുപ്പം ഒന്നും സമ്മതിക്കില്ല. പക്ഷേ നീ ഇതു ചെയ്തില്ല എങ്കിൽ നീ കാരണം മൂന്നു ജീവനുകൾ നഷ്ടം ആകും… തീരുമാനം ഞാൻ നിന്റെ ഇഷ്‌ടത്തിനു വിടുന്നു. നിനക്ക് സ്വന്തം ജീവൻ വേണോ?? നിന്റെ പ്രിയപ്പെട്ടവരുടെ ജീവൻ വേണോ?? ”

“വിഷ്ണു…… പ്ലീസ്. ”

“ആഹ്…. കേക്കാൻ നല്ല സുഖം ഉണ്ട്…. നീ ഇങ്ങനെ തോറ്റു നിക്കുന്നതു കാണാൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. പക്ഷേ ഒന്നുകിൽ നിന്റെ.. അല്ലെങ്കിൽ നിനക്ക് പ്രിയപ്പെട്ടവരുടെ ജീവൻ ഞാൻ ഇന്നു എടുക്കും…

പിന്നെ എന്റെ ആൾക്കാർ അവിടെ ഉണ്ടെന്ന് വിശ്വാസം വരുന്നില്ലേൽ ഒരാളെ കൊന്നു കാട്ടി തരാം…. സാമ്പിൾ ആയിട്ട്.”

“നോ…. അവരെ ഒന്നും ചെയ്യരുത്. നിനക്ക് വേണ്ടത് എന്റെ ജീവൻ അല്ലേ… അതു എടുത്തോളൂ. അവരെ വെറുതെ വിട്ടേക്ക്. ”

“ഗുഡ്…. എനിക്ക് അറിയാമായിരുന്നു. നീ മരിക്കേണ്ടി വന്നാലും അവരെ കൊലയ്ക്ക് കൊടുക്കില്ലന്നു…. കാരണം നിനക്ക് നിന്റെ ഫാമിലി അത്രയ്ക്ക് ഇമ്പോര്ടന്റ് ആണ്. ”

“അതേ വിഷ്ണു… എനിക്ക് എന്റെ ഫാമിലി എന്റെ ജീവനേക്കാൾ വലുത് ആണ്. സ്വന്തം ജീവനു വേണ്ടി മൂന്നു ജീവിതങ്ങൾ ബലി കൊടുക്കാൻ ഞാൻ നീ അല്ല…എന്റെ കുടുംബത്തിനും കൂട്ടുകാർക്കും വേണ്ടി ഇതുപോലെ ആയിരം വട്ടം ഞാൻ മരിക്കും. അതിൽ ഒരൽപ്പം പോലും സങ്കടം ഉണ്ടാവില്ല എനിക്ക്.

നിനക്ക് ഞാൻ ഇപ്പോൾ ഇവിടുന്നു ചാടണം… അത്രയല്ലേ ഉള്ളൂ. ഞാൻ ചെയ്യാം. ”

“ആഹ്… ആഹ്… സ്നേഹത്തിന്റെ നിറകുടം ഒന്നു നിക്ക്. ചാടും മുൻപ് ഒരു ചിന്ന ആത്മഹത്യാ കുറിപ്പ് എഴുതിയിട്ട് പോ. ചേട്ടന്റെ ഒരു സന്തോഷത്തിനു…പിന്നെ അതിൽ ഞങ്ങൾക്കിട്ട് പണിയാൻ നിക്കല്ലേ മോളൂസേ…. അറിയാല്ലോ മൂന്നു ജീവൻ. ”

അതും പറഞ്ഞു വിഷ്ണു ഒരു പേപ്പറും പേനയും ഋതുവിനു നേരെ നീട്ടി. അവൾ അതു വാങ്ങി തന്റെ അവസാനവരികൾ കുറിച്ച്… വിഷ്ണു അതു വായിച്ചു നോക്കി അതിൽ തങ്ങളുടെ പേര് ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തിയിട്ട് അവിടെ എല്ലാർക്കും കാണാൻ പാകത്തിന് വെച്ചു. അതിനു മുകളിലായി ഋതുവിന്റെ ഫോണും.

“വിഷ്ണു… തെറ്റാണു നീ ചെയ്യുന്നത്. ഈ ലോകത്ത് നന്മ ബാക്കി ഉണ്ടെങ്കിൽ ഇതിനു നീ അനുഭവിക്കും. എന്റെ ദേഹത്തു ഒരിറ്റ് ജീവൻ എങ്കിലും ബാക്കിയായാൽ…!! ജീവൻ ബാക്കിയാവാതിരിക്കാൻ നീ പ്രാർഥിക്ക്. ”

“ചെലയ്ക്കാണ്ട് പോടീ %$$%%$.”

ഋതു മെല്ലെ ടെറസ്സിന്റെ ഓരത്തെക്കു നടന്നു. താഴേക്ക് നോക്കുമ്പോൾ അവൾ കണ്ടു… അൽപ്പം മുൻപ് വരെ താൻ ഓടി നടന്ന മണ്ണ് തന്നെ ആലിംഗനം ചെയ്യാൻ കൈകൾ നീട്ടുന്നതു. തിരിഞ്ഞു നോക്കുമ്പോൾ ഋതു കണ്ടു സ്റ്റെപ്പിനരികിൽ വേട്ടക്കാരന്റെ പകയോടെ തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ.

“കണ്ണാ…. കുഞ്ഞിലേ മുതൽ നിന്നെ മാത്രേ ഞാൻ പൂജിച്ചിട്ടു ഉള്ളൂ. അമ്മേന്നു വിളിച്ചതിൽ കൂടുതൽ നിന്റെ പേരാണ് ഞാൻ ഉച്ചരിച്ചിട്ടുള്ളത്. നിന്നോടുള്ള എന്റെ ഭക്തിയും സ്നേഹവും സത്യമായിരുന്നു എങ്കിൽ ഈ നീചന്റെ സത്യം ലോകത്തെ അറിയിക്കാൻ എങ്കിലും ഒരിറ്റ് ജീവൻ ഈ ദേഹത്തു ബാക്കി വെയ്ക്കണം… അതിനു കഴിയില്ല എങ്കിൽ എന്റെ സച്ചുയേട്ടന് പണ്ടത്തെ പത്തു വയസ്സുകാരി ഋതു കത്തുകളിൽ വരയ്ക്കുമായിരുന്ന കുത്തുകളുടെയും വരകളുടെയും കഥ ഓർമിപ്പിക്കണം.
ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ കണ്ണാ… ”

ഒരു നിമിഷം മൗനമായി പ്രാർഥിച്ചുകൊണ്ടു ഋതു താഴേക്ക് ചാടി..

*****

“ഋതു….. മോളേ….എന്തു ആലോചിക്കുവാ?? ”

വൃന്ദയുടെ ആ ശബ്ദം ഋതുവിനെ ഓർമകളിൽ പുറത്തു കൊണ്ടു വന്നു.

തുടരും….

( ഋതു പണ്ട് ചാടിയ അതേ ചാട്ടം ആണുട്ടോ ഇതു…No പുതിയചാട്ടം. കഴിഞ്ഞ തവണ ആ പെണ്ണ് ചാടി എന്നും പറഞ്ഞു ഒത്തിരി വഴക്ക് കിട്ടിയോണ്ട് ഒരു കുഞ്ഞു മുൻകരുതൽ. Thats All.

പിന്നെ കഥ ആയോണ്ട് ആണ് കോമയിൽ നിന്നു എണീറ്റ ഋതു ഇങ്ങനെ ചാടി ഓടി നടക്കുന്നത്. ഓക്കേ!

അഭിപ്രായം പറയാൻ മറക്കല്ലേ!)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 13

ഋതുസാഗരം: ഭാഗം 14

ഋതുസാഗരം: ഭാഗം 15

ഋതുസാഗരം: ഭാഗം 16

ഋതുസാഗരം: ഭാഗം 17

ഋതുസാഗരം: ഭാഗം 18

ഋതുസാഗരം: ഭാഗം 19

ഋതുസാഗരം: ഭാഗം 20

ഋതുസാഗരം: ഭാഗം 21

ഋതുസാഗരം: ഭാഗം 22

ഋതുസാഗരം: ഭാഗം 23

ഋതുസാഗരം: ഭാഗം 24

ഋതുസാഗരം: ഭാഗം 24

Share this story