ശ്രീയേട്ടൻ… B-Tech : ഭാഗം 16

ശ്രീയേട്ടൻ… B-Tech : ഭാഗം 16

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ലച്ചുവിന്റെ കല്യാണത്തിന് പാചകക്കാരനെ തപ്പിയാണ് ശ്രീയും ഫൈസിയും കൂടി താമരപ്പുഴയിലേക്കു പോയത്… വിദ്യയുടെ കല്യാണത്തിന്റെ അതേ പാചകക്കാരൻ തന്നെ ഇതിനും മതി എന്നു മാധവൻ മാഷിന് നിര്ബന്ധമായിരുന്നു..

അങ്ങനെ അന്വേഷിച്ചപ്പോഴാണ് പാചകക്കാരൻ സത്യൻ വീട് മാറി അയാളുടെ ഭാര്യ വീട്ടിൽ താമസമാക്കിയ വിവരം അറിഞ്ഞത്…അത് താമരപ്പുഴയിലാണ്.. ഫോണിൽ സത്യേട്ടൻ പറഞ്ഞു തന്ന വഴിയിലൂടെ ബുള്ളറ്റിൽ പോകുകയാണ് ശ്രീയും ഫൈസിയും..

“ഡാ.. ദേ.. ശ്രീദേവി ടാക്കീസ്..ഇതിന്റെ വലത്തെ വഴീന്നല്ലേ പറഞ്ഞേ..”പുറകിലിരുന്നു ഫൈസി അല്പം ഉറക്കെ പറഞ്ഞു.. ശ്രീ വണ്ടി നിർത്തി..വലത്തോട്ടു ഒരു പൂഴി റോഡ് പോകുന്നുണ്ട്… ടാക്കീസിന്റെ മുന്നിലെ ചെറിയ പീഡികയുടെ മുന്നിലേക്ക് ശ്രീ വണ്ടി മാറ്റി നിർത്തി.. “ചേട്ടാ..ഈ പാചകക്കാരൻ സത്യേട്ടൻ താമസിക്കുന്നതെവിടാ…”ഫൈസിയാണ് ചോദിച്ചത്.. ശ്രീ അപ്പോൾ പൂഴി റോഡിലൂടെ മുണ്ടും മടക്കികുത്തി സിഗരറ്റും വലിച്ചു വരുന്ന ആളെ നോക്കുകയായിരുന്നു…

ശ്രീയെ തന്നെ നോക്കിക്കൊണ്ട് വന്ന അയാൾ ശ്രീയുടെ അടുത്തെത്തിയപ്പോൾ ഒന്നു ചുമച്ചു… “…..ശിവശങ്കർ….” ശ്രീയും അവന്റെ മുഖത്തു തന്നെ തറപ്പിച്ചു നോക്കി.. അവൻ അവരെ കടന്നു അവിടെ അടുത്തുള്ള ബസ് സ്റ്റോപ്പിലെ സിമന്റ്തട്ടിൽ കയറിയിരുന്നു.. പീഡികക്കാരനോട് സത്യേട്ടന്റെ വീട് ചോദിച്ചു തിരിഞ്ഞ ഫൈസിയും കണ്ടു ശിവനെ… അവർ സത്യേട്ടന്റെ വീട്ടിലേക്കു പോയി.. “ഡോ..അവരാരെ തിരക്കി വന്നതാ..?”കടയിലിരുന്ന വൃദ്ധൻ ശിവന്റെ ചോദ്യം കേട്ട് തലയുയർത്തി…

“അത്…പാചകക്കാരൻ സത്യനെ..”അയാൾ വിനയത്തോടെ പറഞ്ഞു.. “ഉം…”ശിവനൊന്നു അമർത്തി മൂളിക്കൊണ്ടു നടന്നു പോയി… തിരിച്ചു വന്ന ഫൈസിയും ശ്രീയും വീണ്ടും ആ കടയുടെ മുന്നിൽ വണ്ടി നിർത്തി.. “ചേട്ടാ.. അപ്പൊ വളരെ നന്ദി..ആളെ കണ്ടു…എന്നാ പൊയ്ക്കോട്ടെ..” “നിങ്ങളെവിടുന്നാടാ..പിള്ളേരെ..??”,,വൃദ്ധൻ ചോദിച്ചു.. “ഞങ്ങൾ പുഴക്കരെന്നാ….”ഫൈസി പറഞ്ഞു… “ഓ..അതാവും അവൻ വന്നു തിരക്കിയെ…ആ ശിവൻ..അവന്റെ അപ്പച്ചീടെ നാടല്ലേ…” “ശിവനെന്തു തിരക്കി…”ശ്രീ ചോദിച്ചു വൃദ്ധൻ കാര്യം പറഞ്ഞു..

“നിങ്ങൾക്ക് അറിയോ അവനെ..”?

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story