അറിയാതെ ഒന്നും പറയാതെ – ഭാഗം 17

അറിയാതെ ഒന്നും പറയാതെ – ഭാഗം 17

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

“ഹരീ… നീയിവിടെ ഉണ്ടായിരുന്നോ… ഞാനെവിടൊക്കെ നോക്കി..” പിന്നിൽ ശ്രീയുടെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു. ” ന്താടാ…ഒരു വല്ലായ്മ..” നെറ്റി ചുളുക്കി ശ്രീ ഹരിക്ക് നേരെ കൈ നീട്ടി. ” ഏയ്..ഒന്നൂല്യടാ..” ശ്രീയുടെ കൈ പിടിച്ചു പടവുകൾ കേറി അയാൾ. ” ടാ… ആ ഇടക്കാട്ട് മാരാർ എത്തിയിട്ടുണ്ട്… ഞാൻ മെല്ലെ ഇങ്ങുപോന്നു. ഇപ്പോ കാണണ്ടാ ന്നു വെച്ചു.” ” മ്മ്….” ഹരിയൊന്നു അമർത്തിമൂളി. പിന്നെ കുളത്തിനു കരയിൽ നിന്നു ചുറ്റുപാടും ഒന്നു വീക്ഷിച്ചു. അയാളുടെ മനസിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു.

അന്നുവരെയും ഒന്നും മറച്ചുവച്ചിട്ടില്ലാത്ത തന്റെ പാതി ജീവനായ ശ്രീകാന്ത് പോലും അറിയാതെ……!! ശ്രീയോടൊപ്പം വയനശാലചുറ്റി വയലിലൂടെ ഹരി വീട്ടിലേക്ക് നടന്നു അപ്പോഴും അയാളുടെ കണ്ണുകൾ ഒരു പുലിയുടെ ദൃഷ്ട്ടിപോലെ ചുറ്റുപാടുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു. തൊടിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അരവിന്ദൻ തലകുത്തി വീണ പൊട്ടക്കിണറിന്റെ അരുകിൽ ഹരിയൊന്നു നിന്നു. ” മ്മ് ..ന്താടാ…” ശ്രീ സംശയത്തോടെ ഹരിയെ നോക്കി. ” ഏയ്…ഒന്നുല്ല്യാ ടാ.. ഈ കുഴി ഒന്നു നികത്തണം…”

“മെല്ലെ പോരെ…” ” പോരാ… നോക്കട്ടെ ആരേലും കിട്ടുമോന്നു…” പിന്നെയും പലതും പറഞ്ഞുകൊണ്ട് അവർ വീട്ടിലേക്ക് നടന്നു. തൊഴുത്തിന്റെ അരികിലൂടെ മുറ്റത്തേക്ക് കയറുമ്പോൾ ഹരിയുടെ മുഖത്തു കണ്ട ആലോചനാഭാവം ശ്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹരിയോട് യാത്ര പറഞ്ഞു ശ്രീ വീട്ടിലെത്തുമ്പോൾ ചാരു കാത്തു നിൽക്കുന്നുണ്ടായിരുന്നു. “ശ്രീയേട്ടാ..നാളെ മുതൽ ഉണ്ണിക്കുട്ടന് വ്രതാണ്… അവനെക്കൊണ്ട് പറ്റ്വോ…” അയാളുടെ പുറകെ അകത്തേക്ക് നടന്നുകൊണ്ട് അവൾ ചോദിച്ചു.

“മ്മ്..” അയാളൊന്നു മൂളി. ” എന്താ ശ്രീയേട്ടാ..ന്തേലും പ്രശ്നണ്ടോ..” ഓടിവന്ന അമ്മുക്കുട്ടിയെ എടുത്ത് മടിയിൽ വച്ചുകൊണ്ട് സെറ്റിയിലേക്ക് ചാഞ്ഞ ശ്രീകാന്തിന്റെ കയിൽ പിടിച്ചുകൊണ്ട് ചാരു അരികത്തേക്കിരുന്നു. അല്പനിമിഷം അയാൾ മിണ്ടതെയിരുന്നു. ” ശ്രീയേട്ടാ…ന്താ ഒന്നും പറയാതെ…”

” മ്മ്…ന്തൊക്കയോ ഉണ്ട് ചാരു…ഹരിയുടെ മട്ടും ഭാവവും …എനിക്കെന്തോ പേടി തോന്നുന്നുണ്ട്…എന്നോട് പറയാതെ അവൻ എന്തൊക്കയോ കണക്കുകൂട്ടൽ നടത്തുന്ന പോലെ..” അയാൾ തലക്കുമുകളിൽ കറങ്ങുന്ന ഫാനിലേക്ക് ദൃഷ്ടിയുറപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

ചാരു പേടിച്ചു പോയി. ” ശ്രീയേട്ടാ…” അവൾ അയാളുടെ കൈകളിലെ പിടി ഒന്നുകൂടി മുറുക്കി. ” മ്മ്..സാരമില്ലെടി….ഞാൻ വിട്ടുകൊടുക്കില്ല.. നീ പേടിക്കണ്ട…ഇത്ര വർഷം ഞാൻ നോക്കിയില്ലേ….” അയാൾ എന്തോ ചിന്തിച്ചുകൊണ്ട്പറഞ്ഞു. ” ഹോ..ആ സമയത്തു തന്നേ അരവിന്ദനും ഇവിടെ ഇല്യാണ്ടായി…ശ്രീയേട്ടാ..അവര് എന്നുവരുമെന്നു വല്ലോം പറഞ്ഞാരുന്നോ…വിളിക്ക്യോ മറ്റോ ചെയ്തോ…” ചാരു ആകാംഷയോടെ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

” മ്മ്..വരും…അവർ രണ്ടുപേരും വരും….” അയാൾ കടുത്ത ആലോചനയിലാണെന്നു ചാരുവിന് മനസിലായി. അവളുടെ ഹൃദയം വല്ലാത്തൊരു ആശങ്കയിൽ പിടയാൻ തുടങ്ങിയിരുന്നു.

ഉറക്കമില്ലാത്ത രാത്രികളാണല്ലോ വരാൻ പോകുന്നത് എന്നോർത്തു അവൾ വല്ലാതെ അസ്വസ്ഥയായി. ‘ മഹാദേവാ.. ആപത്തൊന്നും വരുത്തരുതെ’ ..അവൾ നിശബ്ദമായി പ്രാർത്ഥിച്ചു.

അത്താഴത്തിനിരിക്കുമ്പോഴാണ് ഗോമതിക്ക് ഹരിയോട് സംസാരിക്കാൻ അവസരം കിട്ടുന്നത്. അവനരുകിൽ ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു. ഹരി ഉണ്ണിക്കുട്ടന്റെ പാത്രത്തിലേക്ക് കഞ്ഞിയും തോരനും അച്ചാറും വിളമ്പി അവന്റെ മുഖത്തേക് നോക്കി പുഞ്ചിരിച്ചു.

” ഉണ്ണിക്കുട്ടന് പേടിയുണ്ടോ..” “ഇല്ലച്ചേ… നിക്ക് പേടിയില്ല്യാ…” “മ്മ്..മിടുക്കൻ…നാളെ മുതൽ മോന് വ്രതാനുഷ്ഠാനം ആണ്…വെളുപ്പിനെ കുളിക്കണം…പിന്നെ അമ്പലത്തിൽന്നു ശാസ്ത്രീകൾ വന്നു പറഞ്ഞുതരും ന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടതെന്നു… ഒക്കേ മുറതെറ്റാതെ ചെയ്യണം…മോന്റെ കൊച്ചു നു വേണ്ടിയാണട്ടോ..” അയാൾ ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അവൻ തലയാട്ടി കേട്ടുകൊണ്ടും.

എല്ലാം കേട്ട് ഗോമതി നെഞ്ചിലൊരു പിടപ്പുമായി അവർകരുകിലിരുന്നു. ” ഹരീ… കുട്യോളു പോയിട്ട് വിളിക്ക്യോ പറയ്യോ മറ്റോ ചെയ്തോ…” അവർ ആകാംഷയോടെ ഹരിയുടെ മുഖത്തേക്ക് നോക്കി. ഇന്നലെ ഡൽഹിക്ക് പോയേന് ശേഷം വിളിച്ചിട്ടില്ല്യ മ്മേ… മ്മ് വിളിക്കട്ടെ…. അവിടൊക്കെ ങ്ങനെയ്യാ കാര്യോന്ന് നമുക്ക് അറിയില്ലാലോ..മ്മ്..” മൂവരും കഴിച്ചിട്ട് എഴുന്നേൽക്കുമ്പോഴാണ് ഫോണ് മണിയടിച്ചത്. “ഏട്ടാ..ഞാനാണ്…”ഹരിയുടെ ശബ്ദം കേട്ടതും അരവിന്ദൻ പറഞ്ഞു. “പോയകര്യം ന്തായി…”

ഹരിയും അരവിന്ദനും സംസാരിക്കുന്നതു കേട്ടുകൊണ്ട് ഗോമതിയും ഉണ്ണിക്കുട്ടനും അടുത്തിരുന്നു. ” അപ്പൊ ,ഇനി കുറച്ചൂടെ കാര്യങ്ങൾ ഉണ്ട് ..ല്ലേ…?

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story