മിഥുനം: ഭാഗം 19

മിഥുനം: ഭാഗം 19

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

ഹർഷൻ കൊണ്ടുവന്ന പേപ്പറുകളിൽ മിഥുൻ ഒപ്പിട്ടു .

“മിഥു, മറ്റൊരു ഇൻഫർമേഷൻ ഉണ്ട് ”
മിഥുൻ തലയുയർത്തി ചോദ്യഭാവത്തിൽ ഹർഷനെ നോക്കി .

“രുദ്രസിംഹൻ വരുന്നു. ”

“എപ്പോ? “മിഥുൻ കണ്ണിലെ വന്യമായ തിളക്കത്തോടെ ചോദിച്ചു.

“മൂന്ന് മാസത്തിനുള്ളിൽ. അവന്റെ ഒരേയൊരു അനിയത്തിയുടെ കല്യാണമാണ്. ബാംഗ്ലൂർ വെച്ച് തന്നെയാണ്. ”

“അവൻ വരുമെന്ന് നിനക്കുറപ്പുണ്ടോ ഹർഷാ? ”

“തീർച്ചയായും.. കാര്യം അവൻ തെമ്മാടി ആണെങ്കിലും പെങ്ങൾ എന്നുവെച്ചാൽ അവനു ജീവനാണ് . അവൻ ഉറപ്പായും വരും. കൂടെ അവന്മാരും കാണും ജിതിനും അലക്‌സും. ”

“അപ്പൊ കൗണ്ട്ഡൌൺ തുടങ്ങി. രുദ്രാ നീ കാത്തിരുന്നോ എന്റെ നിഹയെ കൊന്നതിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ . “മിഥുൻ കടപ്പല്ല് ഞെരിച്ചു .

“മിഥു, അതിനു മുൻപ് നമ്മൾ വെൽ പ്രിപെയേർഡ് ആയിരിക്കണം. നീ ഫിസിക്കലി ഫിറ്റ്‌ ആവണം. ഇനി ഒരിക്കൽ കൂടി നിന്നെ അപകടത്തിൽ പെടുത്താൻ വയ്യാ. ”

“മ്മ്…. “മിഥുൻ ഒന്നമർത്തി മൂളി . അവന്റെ കണ്ണുകളിൽ പകയെരിഞ്ഞു.
ഒടുവിൽ കുറച്ചു സമയം കൂടി സംസാരിച്ചിരുന്നതിനു ശേഷം ഹർഷൻ പോകാനിറങ്ങി.

“അല്ല ദേവിക എവിടെ? കണ്ടില്ലല്ലോ. ”

“അവൾ ഗാർഡനിൽ ഉണ്ടാവും. വാ നോക്കാം”
രണ്ടാളും കൂടി ദേവികയുടെ അടുത്തേക്ക് നടന്നു.
ദൂരെ നിന്നേ കണ്ടു ഓരോ പൂക്കളുടെയും ഭംഗി നോക്കിയാസ്വദിക്കുന്ന ദേവുവിനെ. അവളെ കണ്ടതും മിഥുന്റെ മിഴികൾ ഒന്ന് തിളങ്ങിയത് ഹർഷൻ ശ്രെദ്ധിച്ചു. അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു .

ഹർഷനെ കണ്ടതും എഴുന്നേറ്റ് അവൾ ചിരിച്ചു..
“അല്ല നേര്യത് ഒക്കെ ഉടുത്തു ഭസ്മക്കുറി ഒക്കെ തൊട്ടു ഇതാര് കാവിലെ ഭഗവതിയോ”

ഹർഷൻ ചിരിച്ചോണ്ട് കുശലം ചോദിച്ചു.

“അതിനു മാഷിന് ഭഗവതിയെ മുൻപ് കണ്ടു പരിജയം ഉണ്ടോ? “ദേവുവും തിരിച്ചു ചോദിച്ചു. മിഥുൻ ഉറക്കെ ചിരിച്ചു അത് കണ്ടു ദേവുവും.

“ആഹാ ദേവു നല്ല ഫോമിൽ ആണല്ലോ. ”

“ഹർഷേട്ടൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന്? ”

“ആഹ് മിഥുൻ ഇപ്പൊ ഓക്കേ ആയല്ലോ. അവന്റെ ലീവ് ക്യാൻസൽ ചെയ്യാനും ഇനി ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാനും ഒരു ആപ്ലിക്കേഷൻ കൊടുക്കണം. അതിനു ഇവന്റെ ഒപ്പ് മേടിക്കാൻ വന്നതാ. ”

“പക്ഷെ അതിനു ഓടാനും ചാടാനും ഒക്കെ

പറ്റണ്ടേ? ഇപ്പൊ നടക്കുന്നത് അല്ലേ ഉള്ളൂ? കൂടുതൽ സ്‌ട്രെയിൻ കൊടുക്കാൻ പാടുണ്ടോ ഇപ്പോഴേ? അത് ദോഷം ചെയ്യുകയല്ലേ ഉള്ളൂ? ”

ദേവു ആധിയോടെ ചോദിച്ചു. അത് കേട്ടതും മിഥുന് അവന്റെ അമ്മയെ ഓർമ വന്നു. അമ്മയും എന്ത് കാര്യം കേട്ടാലും ആദ്യം തനിക്കത് ദോഷം ചെയ്യുമോ ഇല്ലയോ എന്നേ ചിന്തിക്കാറുള്ളു.

“ഇപ്പോഴേ അല്ല ദേവൂ. ഒരു രണ്ട് മാസം ഒക്കെ എടുക്കും. അപ്പോഴേക്കും നമുക്ക് ഇവനെ റെഡിയാക്കി എടുക്കാം. രണ്ടാഴ്ച കഴിഞ്ഞാൽ ഇവിടുന്നു പോകാമല്ലോ. വീട്ടിൽ ഞാൻ വന്നു ഇവനെ ഓരോന്ന് ട്രെയിൻ ചെയ്യിച്ചോളാം “.

അത് കേട്ടതോടെ ദേവുവിന് ആശ്വാസമായി. പിന്നെ ഓരോന്ന് പറഞ്ഞിരുന്നു ഇരുട്ട് വീണതോടെ ഹർഷൻ മടങ്ങിപ്പോയി . അന്ന് മുഴുവൻ മിഥുന്റെ മനസ്സിൽ രുദ്രനെ നേരിടാനുള്ള പ്ലാനുകൾ ആയിരുന്നു. ഇനി ഒരിക്കൽ കൂടി പിഴച്ചുകൂടാ… മിഥുൻ മനസ്സിലുറപ്പിച്ചു. ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതൊരിക്കലും എന്നെ സ്നേഹിച്ചവർക്ക് സഹിക്കാൻ കഴിയില്ല പ്രേത്യേകിച്ചു അച്ഛനും അമ്മയ്ക്കും മാളുവിനും ഹർഷനും അജുവിനും ദേവികക്കും. ദേവികയുടെ മുഖം മനസ്സിൽ വന്നതും ഉള്ളൊന്നു തണുക്കുന്നത് അവൻ അറിഞ്ഞു.

“എന്തേലും ടെൻഷൻ ഉണ്ടോ ഉണ്ണിയേട്ടാ? ” ദേവു ആണ്.

“ഏയ്‌ ഒന്നുമില്ല നല്ല തലവേദന ”
ദേവു വിക്സ് എടുത്തുകൊണ്ടു വന്നു മിഥുന്റെ നെറ്റിയിൽ പതിയെ തലോടി. നെറ്റിയിലെ കുളിർസ്പർശം അവനു ആശ്വാസമേകി…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രണ്ടാഴ്ച വേഗം കടന്നുപോയി. മിഥുന് നല്ലപോലെ നടക്കാൻ സാധിച്ചു. ഹർഷൻ വന്നു മിഥുനെയും ദേവികയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. സ്വാമിയോട് യാത്ര പറഞ്ഞു അവർ ഹർഷനൊപ്പം മടങ്ങി. വീട്ടിൽ എത്തിയതും രാധിക അവരെ ആരതിയുഴിഞ്ഞു സ്വീകരിച്ചു. രാധികയുടെ പ്രാർത്ഥന പോലെ സ്വയം ആ പടികൾ ചവുട്ടിക്കയറി അവൻ അവരെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. ആ വീട്ടിൽ അന്ന് ഉത്സവമേളം തന്നെയായിരുന്നു. ഋതുവും അഭിയും കൂടെ എത്തിച്ചേർന്നതോടെ ബഹളം വെച്ചും തമാശകൾ പറഞ്ഞും അവർ ആ ദിവസം സന്തോഷപ്രദമാക്കി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അത്താഴം കഴിഞ്ഞു മിഥുൻ മുറിയിലേക്ക് പോകാൻ നിന്നതും രാധിക പറഞ്ഞു

“മുകളിലെ നിന്റെ പഴയ മുറിയിലേക്ക് തന്നെ പൊയ്ക്കോ ഉണ്ണീ. നിന്റെ സാധനങ്ങൾ ഒക്കെ മുകളിലേക്ക് മാറ്റിയിട്ടുണ്ട്. ”

“ശെരി അമ്മേ ”
മിഥുൻ മുകളിലേക്ക് പോയി കുറച്ചു കഴിഞ്ഞതും ദേവികയും അങ്ങോട്ട് ചെന്നു.
അവളാ മുറി ആകമാനം നോക്കി. ചുവരിൽ സൂര്യയുടെ കുറേ ഫോട്ടോസ് ഒരു സൈഡിലായി വെച്ചിരിക്കുന്നു. പിന്നെ കുറേ പുസ്തകങ്ങളും. പിന്നെ ഒരു ചെറിയ ബോട്ടിലിൽ നിറയെ മഞ്ചാടിക്കുരുക്കൾ ഇട്ടു വെച്ചിരിക്കുന്നു. കൊള്ളാമല്ലോ ദേവു മനസ്സിൽ പറഞ്ഞു.

പെട്ടന്നാണ് മിഥുൻ കുളികഴിഞ്ഞു ഇറങ്ങി വന്നത്. മുറിയിൽ അവളെ കണ്ടു അവനൊന്നു പകച്ചു. പക്ഷെ ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ തോളിൽ കിടന്ന തോർത്തെടുത്തു ദേവുവിന്റെ കയ്യിൽ കൊടുത്തു.

അവൻ കിടക്കാൻ തുടങ്ങിയതും അവൾ അവന്റെ കൈപിടിച്ചു. കട്ടിലിൽ ഇരുന്ന അവന്റെ മുന്നിലേക്ക് അവൾ ചെന്നു നിന്ന അവൾ അവന്റെ തല നല്ലോണം തോർത്തിക്കൊടുക്കാൻ തുടങ്ങി.

“മുടിയിൽ നിന്നു നല്ലോണം വെള്ളം തോർത്തി കളഞ്ഞില്ലേൽ പനി പിടിക്കൂട്ടോ ഉണ്ണിയേട്ടാ ”

പറച്ചിലിനൊപ്പം അവൾ ഒന്നുകൂടി അവനോട് ചേർന്ന് നിന്നു. അപ്പോഴൊക്കെ അവന്റെ മനസ്സിൽ ഇവളെങ്ങനെ അമ്മയെപ്പോലെ പെരുമാറുന്നു എന്നുള്ളത് ആയിരുന്നു.

അവൾ ചേർന്ന് നിന്നപ്പോഴേക്കും അവളിൽ നിന്നൊരു പ്രേത്യേക സുഗന്ധം വമിക്കുന്നത് പോലെ അവനു തോന്നി. മുഖമുയർത്തി നോക്കിയതും അവൻ കണ്ടത് അവളുടെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്ന അവന്റെ പേരെഴുതിയ താലി ആയിരുന്നു . അറിയാതെ അവന്റെ ചുണ്ടുകൾ അതിലൊന്ന് മുത്തി. പെട്ടന്ന് ദേവിക അവനിൽ നിന്നടർന്നു മാറി .

“ഇതായിരുന്നോ ഉണ്ണിയേട്ടന്റെ ശെരിക്കുള്ള റൂം? ”

“മ്മ് അതേ. പിന്നെ വയ്യാതായപ്പോ സ്‌റ്റെപ്സ് കേറാൻ വയ്യാത്തോണ്ട് താഴേക്ക് ഷിഫ്റ്റ്‌ ചെയ്തതാ. ”

“സൂര്യ ഫാൻ ആണല്ലേ? ”

“ആണോന്ന്.. എനിക്ക് വലിയ ഇഷ്ടമാ സൂര്യയെ. വാരണം ആയിരം ഒക്കെ കണ്ടു കഴിഞ്ഞ് പട്ടാളത്തിൽ ചേരണം എന്നായിരുന്നു ആഗ്രഹം. പക്ഷെ അമ്മ അമ്പിനും വില്ലിനും അടുക്കില്ല. എന്നാ പിന്നെ പോലീസ് ആയിക്കളയാം എന്ന് ഞാനും വിചാരിച്ചു. “മിഥുൻ പറയുന്നത് കേട്ട് ദേവിക ചിരിച്ചു.

ദേവിക പോയി ഒരു ഷീറ്റ് എടുത്തുകൊണ്ടു വന്നു നിലത്തു വിരിച്ചു.
“ദേവിക കട്ടിലിൽ കിടന്നോ. ഇഷ്ടം പോലെ സ്ഥലമുണ്ട്. നിലത്തു കിടന്നു തണുപ്പടിച്ചു ഓരോന്ന് വരുത്തി വെക്കേണ്ട. ”

ദേവിക അവനെ അത്ഭുതത്തോടെ നോക്കി. ഇപ്പോൾ തന്നോടുള്ള അവന്റെ സമീപനത്തിൽ മാറ്റമുണ്ടെന്നറിഞ്ഞു ദേവു ഉള്ളാലെ സന്തോഷിച്ചു.

അവൻ പിന്നെ കട്ടിലിന്റെ ഒരു ഓരം ചേർന്ന് തിരിഞ്ഞു കിടന്നു. ദേവുവും വന്നൊരു സൈഡിലായി കിടന്നു. ദേവുവിന് അവളുടെ നെഞ്ച് വല്ലാതെ മിടിക്കുന്നത് പോലെ തോന്നി. അവൾ നെഞ്ചിൽ കൈവെച്ചു. മിഥുനും അതേ അവസ്ഥയിൽ ആയിരുന്നു. ദേവുവിന്റെ സാമിപ്യം തന്നിൽ വല്ലാത്തൊരു ഉണർവ് നിറക്കുന്നത് മിഥുൻ അറിഞ്ഞു . പക്ഷെ അപ്പോഴും നിഹ ഒരു നോവായി തന്നെ അവന്റെ മനസ്സിൽ നിറഞ്ഞിരുന്നു..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാവിലെ തന്നെ ഹർഷൻ എത്തിച്ചേർന്നു. അപ്പോഴേക്കും ദേവു മിഥുനെ വിളിച്ചു എഴുന്നേൽപ്പിച്ചു കാലിൽ മരുന്നിട്ട് ചൂട് പിടിച്ചു കൊടുത്തു. രണ്ടാഴ്ച കൂടി മരുന്ന് തേച്ചു ഉഴിയണമെന്നു സ്വാമി പറഞ്ഞേൽപ്പിച്ചിരുന്നു. പിന്നെ മിഥുൻ വേഗം തന്നെ ഹർഷനൊപ്പം ഗാർഡനിലേക്ക് പോയി. ആദ്യദിവസം ആയതുകൊണ്ട് തന്നെ ഹർഷൻ ചെറിയ ചില എക്സ്സെർസൈസുകൾ മാത്രമേ അവനെക്കൊണ്ട് ചെയ്യിച്ചിരുന്നുള്ളു. ദിവസങ്ങൾ പോകെ പോകെ കഠിനമായ പരിശീലനങ്ങളിലൂടെ മിഥുൻ ആരോഗ്യം പ്രാപിച്ചു വന്നു. എത്ര വേദനയെടുത്താലും മിഥുൻ തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല. ആശിച്ചു കിട്ടിയ ജോലിയിൽ തിരിച്ചു കേറുന്നതിനൊപ്പം തന്റെയുള്ളിലെ പ്രതികാരത്തിന്റെ കനൽ മിഥുൻ ഊതിയൂതി ജ്വലിപ്പിച്ചു. എന്നാൽ മിഥുന് നോവുമ്പോൾ പിടയുന്ന ഒരു ഹൃദയം കൂടി ആ വീട്ടിൽ ഉണ്ടെന്നു അവളുടെ നിറയുന്ന കണ്ണുകൾ അവനെ ഓർമിപ്പിച്ചു. അത് കാണുമ്പോഴൊക്കെയും തന്റെ ലക്ഷ്യം നേടാൻ അത് പ്രേരിപ്പിക്കുന്നതായി മിഥുന് തോന്നി.

മിഥുൻ ദേവികയോട് അധികം സ്നേഹമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളെ തേടുന്നത് ആ വീട്ടിലെ മറ്റുള്ളവർ നിറഞ്ഞ സന്തോഷത്തോടെ നോക്കിക്കണ്ടു.

,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവസങ്ങൾ പോകെപ്പോകെ കഠിനമായ പരിശീലനങ്ങളിലൂടെ മിഥുൻ പഴയ ഫോം വീണ്ടെടുക്കുന്നത് ഹർഷൻ മനസിലാക്കി. വൈകുന്നേരങ്ങളിൽ ദേവു മിഥുനെക്കൊണ്ട് പ്രാണായാമം നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ തുടങ്ങി. ആദ്യമൊക്കെ നിർബന്ധിച്ചതാണെങ്കിലും പതിയെ പതിയെ മിഥുൻ അത് ആസ്വദിക്കാൻ തുടങ്ങി.

ഉച്ച കഴിഞ്ഞൊന്നു മയങ്ങിയ മിഥുൻ ഒരു ദിവസം താഴെ നിന്നു വലിയൊരു ശബ്ദം കേട്ടാണ് ഉണർന്നത്. തിടുക്കത്തിൽ പടികളിറങ്ങി താഴെ വന്ന മിഥുൻ കാണുന്നത് അജുവിനെ അപ്പച്ചി തല്ലുന്നതാണ്. വീണ്ടും തല്ലാൻ കയ്യോങ്ങിയ അജുവിന്റെ അമ്മയെ മാധവൻ പിടിച്ചുമാറ്റി.

“എന്താ പ്രഭേ നീയെന്തിനാ അവനെ തല്ലുന്നത്? “മാധവൻ ചോദിച്ചു.

“അവൻ നമ്മളെയൊക്കെ ചതിക്കുകയായിരുന്നു ഏട്ടാ “അവർ സഹോദരനോട് പറഞ്ഞു. എല്ലാവരും ഒന്നും മനസിലാകാതെ അജുവിനെ നോക്കി. അവന്റെ കണ്ണിലും അമ്പരപ്പ് ആയിരുന്നു.

“എന്താ പ്രഭേ നീയൊന്നു തെളിച്ചു പറ ”

“ദേ ഇവനെ തിരക്കി ഒരു കാത്തു വന്നേക്കുന്നു.. അവളിനി തിരിച്ചുപോകുന്നില്ല എന്നാ പറയുന്നേ.. “അവർ കണ്ണുതുടച്ചു.

“കാത്തുവോ? ” എല്ലാവരും അത്ഭുതപ്പെട്ടു അജുവിന്റെ മുഖത്തേക്ക് നോക്കി. അവൻ തല കുനിച്ചു. പെട്ടന്ന് ഹണീ എന്നൊരു വിളി കേട്ട് എല്ലാവരും വാതിൽക്കലേക്ക് നോക്കി .

ഒരു മദാമ്മ കുട്ടിയുടുപ്പ് ഒക്കെ ഇട്ടു നിൽക്കുന്നതാണ് കണ്ടത്. ചെമ്പൻ മുടിയിഴകൾ പിന്നിലേക്ക് വകഞ്ഞിട്ട് അവൾ ഓടിവന്നു അജുവിനെ കെട്ടിപിടിച്ചു.

“ഹണീ ഐ ബാഡ്‌ലി മിസ്സ്ഡ് യൂ. ഐ വാസ് ട്രയിങ് ടു കോൺടാക്ട് യൂ ഇനി ദി ലാസ്റ്റ് വൺ മന്ത്. ദാറ്റ്‌സ് വൈ ഐ ആം ഹിയർ . ലവ് യൂ ബേബി. “അവൾ അവന്റെ കവിളിൽ ചുംബിച്ചു.
അജു തിടുക്കപ്പെട്ട് അവളെ ദേഹത്ത് നിന്നടർത്തി മാറ്റി.

“അജൂ ആരാ ഇവൾ? ഇവളെന്തിനാ നിന്നെ അന്വേഷിച്ചു വന്നത്? “മാധവൻ ചോദിച്ചു.
അജു മിഥുനെ നോക്കിയതും കണ്ണുകൾ കൊണ്ട് എല്ലാവരോടും പറയാൻ പറഞ്ഞു.

“ഇത് കാതറിൻ. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് . ഞാൻ ഓസ്ട്രെലിയയിൽ പഠിക്കാൻ പോയപ്പോൾ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ. ഇവളെ കാണാൻ ആണ് വേൾഡ് ടൂർ എന്ന് പറഞ്ഞു ഞാൻ പോകാറ് ”

അജു പറഞ്ഞു നിർത്തിയതും പ്രഭ കരയാൻ തുടങ്ങി. ദേവു ചെന്നു അവരെ ആശ്വസിപ്പിച്ചിട്ട് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മിഥുൻ അജുവിന്റെ തോളിൽ കൈവെച്ചു.

അജു വീട്ടിലെ ഓരോരുത്തരെയായി കാതറിന് പരിചയപ്പെടുത്തി. മുറി മലയാളത്തിൽ അവൾ അവരോട് തിരിച്ചും സംസാരിച്ചു. ദേവികയെ കണ്ടതും കാതറിൻ അജുവിന്റെ അരികിൽ നിന്നു ദേവുവിന്റെ അടുത്ത് ചെന്നു അവളെ കെട്ടിപിടിച്ചു.

“ഏറ്റത്തീ “അവൾ വിളിച്ചതും ദേവു അവളെ അത്ഭുതത്തോടെ നോക്കി

“അജു പറഞ്ഞിട്ടുണ്ട് ഏറ്റത്തിയെപ്പറ്റി. കേട്ടപ്പോൾ മുതൽ ഞാൻ കാണാൻ കൊതിക്കുന്നതാ. ഏറ്റത്തിയെ കാണാൻ നല്ല ഭംഗിയുണ്ട്. ”
( ഇനി മുതൽ കാതറീന്റെ സംസാരം ഒക്കെ മലയാളത്തിൽ ആണുട്ടോ. ഇംഗ്ലീഷ് എഴുതീട്ട് മലയാളം എഴുതാൻ കൂടി നിക്ക് വയ്യാ 😌😜😜).

ദേവിക അവളെനോക്കി മനോഹരമായി പുഞ്ചിരിച്ചിട്ടു അവളെ താഴെയുള്ള മുറിയിലാക്കി ഫ്രഷ് ആയിവരാൻ പറഞ്ഞു വിട്ടു. കുറച്ചു കഴിഞ്ഞതോടെ അജു അവളെയും മാളുവിനെയും കൂട്ടി പുറത്തേക്കിറങ്ങി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story