നിലാവിനായ് : ഭാഗം 12

Share with your friends

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“സോ… ജീവൻ ഈ കമ്പനിയിൽ നിന്നും പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്നു… അല്ലെ”
“എസ് സർ”

വളരെ ആത്മാവിശ്വാസത്തോടെയും ഉറച്ച ശബ്ദത്തോടെയും അവൻ മറുപടി പറഞ്ഞു. അവന്റെ മനസിന്റെ ഉറപ്പും തീരുമാനവും അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.

“എന്താ ജീവൻ പെട്ടന്ന് ഇങ്ങനെയൊരു തീരുമാനം.. ഇവിടെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ”

“പെട്ടന്ന് എടുത്ത തീരുമാനം അല്ല ഗൗതം. കുറച്ചു നാളുകളായി മനസിലുണ്ട്. അതിനുള്ള തയ്യറെടുപ്പായിരുന്നു ഇതുവരെ. ഇപ്പൊ സമയമായെന്ന് മനസും പറയുന്നു. മുൻപ് ഒരിക്കൽ സാറിനോട് ഞാൻ സൂചിപ്പിച്ചിരുന്നു” സ്വാഭാവികമായി തന്നെ ജീവൻ മറുപടി പറഞ്ഞു. ഒട്ടും സങ്കോചവുമില്ലാതെ… വാക്കുകളിൽ പോലും നോവിന്റെ ഇടർച്ചയുണ്ടായിരുന്നില്ല. അവന്റെ വാക്കുകൾ ഏറെ സന്തോഷം ഉണ്ടാക്കിയത് ശീതളിൽ ആയിരുന്നു. എത്രയും വേഗം അവൻ ഇവിടെനിന്നും പോകുമല്ലോ എന്നൊരു സന്തോഷം. പക്ഷെ ദേവ്നിയുടെ കണ്ണുകളിൽ അപ്പോൾ തന്നെ നീർത്തിളക്കം വന്നു മൂടിയിരുന്നു.

“ജീവൻ മുൻപ് സൂചിപ്പിച്ചിരുന്നു… ശരിയാണ്… പക്ഷെ ഒഫീഷ്യൽ ആയി കാര്യങ്ങൾ ഇപ്പോഴല്ലേ മുന്നോട്ട് കൊണ്ടുപോകുന്നത്. അതു മാത്രമല്ല… തനിക്ക് അങ്ങനെ പെട്ടന്ന് പോകാനൊന്നും പറ്റില്ല. ഇവിടെ തന്റെ പോസ്റ്റ് ഞാൻ പറയാതെ അറിയാമല്ലോ. അപ്പൊ കുറച്ചു ഉത്തരവാദിത്വം കൂടിയുണ്ട്.” ജീവൻ പോകുന്നതിലുള്ള അസ്വസ്ഥത

മാധവ് മേനോന്റെ മുഖത്തു വളരെ വ്യക്തമായിരുന്നു. അയാൾക്ക് ജീവൻ പോകുന്നതിനെക്കാൾ കമ്പനിയുടെ നടത്തിപ്പ് തന്നെയായിരുന്നു പ്രശ്നം. ഗൗതം വന്നതെയുള്ളൂ. ഓരോന്നും പഠിച്ചു വരുന്നതേയുള്ളൂ… പെട്ടന്ന് ജീവനെ പോകാൻ അനുവദിക്കുന്നത് ശരിയല്ല… അയാളിലെ കച്ചവടക്കാരൻ ഉണർന്നു.

“ജീവൻ എന്തായാലും നോട്ടീസ് പീരിയഡ് കഴിയും വരെ ഇവിടെത്തന്നെ തുടർന്നെ പറ്റു…. ഏകദേശം ഒരു ആറു മാസം എങ്കിലും വേണം” “ആറു മാസമോ” അത്രയും കാലയളവ് ജീവന് അതിശയമായിരുന്നു. മാനേജർ പോസ്റ്റിൽ ഉള്ള പലരും ഒരു മാസത്തിൽ അധികം നോട്ടീസ് പീരിയഡ് ഇല്ലാതെ ഇരിക്കുമ്പോൾ തനിക്ക് ആറു മാസം. എങ്കിലും അവൻ ക്ഷമയോടെ സമ്മതിച്ചു.

“ഒക്കെ സർ… ഞാൻ നിൽക്കാം” ജീവനും മറ്റുള്ളവരും ക്യാബിൻ വിട്ടു പോയതിനു ശേഷം മാധവ് മേനോൻ നെറ്റിയിൽ കൈ വെച്ചു ഇരുന്നു. തണുപ്പ് നിറഞ്ഞ മുറിയിലും അയാൾ ആകെ വിയർത്തിരുന്നു. അതിനൊരു കാരണം ജീവന്റെ പിരിഞ്ഞു പോകൽ തന്നെയായിരുന്നു. താൻ വിചാരിച്ചിട്ടു പോലും നടക്കാത്ത പല കാര്യങ്ങളും പല ബിസിനസും ലക്ഷ്മി ഗ്രൂപ്പിന് നേടി തന്നത് ജീവൻ ആണ്. അവനെ പോലെ കഴിവും പരിചയവും ഗൗതം ഇനിയും നേടേണ്ടതുണ്ട്. അതിനുള്ളിൽ ലക്ഷ്മി ഗ്രൂപ്‌സ് ഭാവി എന്താകും… മേനോൻ ശരിക്കും തല പുകയാൻ തുടങ്ങി.

“ജീവൻ… ജീവൻ ഇപ്പൊ ഇവിടം വിട്ടു പോകേണ്ട ആവശ്യമുണ്ടോ… ഞാൻ വന്നത് കൊണ്ടാണോ ജീവൻ” ഗൗതമിനു പക്ഷെ അവൻ പോകുന്നു എന്നു പെട്ടന്ന് കേട്ട വിഷമം തന്നെയായിരുന്നു.

“തന്നോടു ഒന്നു അടുത്തു വരുന്നെയുണ്ടായിരുന്നുള്ളൂ... മനസിലാക്കി  രുന്നെയുണ്ടായിരുന്നുള്ളൂ... അപ്പോഴേക്കും താൻ അകന്നു പോകുവാണോ” ഗൗതത്തിന്റെ വാക്കുകൾ ഇടറി പോകുന്നുണ്ടായിരുന്നു. “അടുക്കാനും മനസിലാക്കാനും മുന്നിൽ ഒരുപാട് വർഷങ്ങൾ ഉണ്ടായിരുന്നു…” അത്ര മാത്രം ചിരിയോടെ ഗൗതമിനു മറുപടിയായി പറഞ്ഞു കൊണ്ട് ജീവൻ തന്റെ ക്യാബിനിലേക്ക് പോയി.

ജീവൻ ക്യാബിനിൽ തന്റെ ചെയറിൽ ചാരി കണ്ണുകൾ അടച്ചു ഇരുന്നു. ആദ്യ പടി വിജയത്തിന്റെ പുഞ്ചിരി അവന്റെ ചുണ്ടിൽ വിടർന്നിരുന്നു. ദേവ്നി കയ്യിൽ ഒരു കെട്ടു ഫയലുകളുമായി ജീവന്റെ ക്യാബിനിൽ വരുമ്പോൾ കാണുന്നത് ചിരിയോടെ കണ്ണുകൾ അടച്ചു കൊണ്ട് ചാരി ഇരിക്കുന്ന ജീവനെയാണ്. അത് കാണ്കെ അവൾക്ക് ദേഷ്യം ഉച്ചിയിൽ എത്തി. കയ്യിൽ ഇരുന്ന ഫയലുകൾ അങ്ങനെ തന്നെ അവന്റെ മേലേക്ക് വലിച്ചെറിഞ്ഞു. പെട്ടന്ന് ശരീരത്തിൽ എന്തോ വീണപോലെ തോന്നി ജീവൻ ചാടി എഴുന്നേൽക്കുമ്പോൾ കാണുന്നത് രൗദ്ര ഭാവത്തിൽ നിൽക്കുന്ന ദേവ്നി. ജീവന് പെട്ടന്ന് ചിരി വന്നെങ്കിലും അതു മറച്ചു കൊണ്ട് ദേഷ്യത്തിന്റെ മുഖം മൂടി പെട്ടന്ന് തന്നെ ആവരണമാക്കി അവൾക്കു നേരെ തിരിഞ്ഞു.

“ദേവ്നി… താൻ ഇപ്പൊ എന്താ ഈ ചെയ്തത്. ഇതൊരു ഓഫീസാണെന്നും ഞാൻ തന്റെ സുപ്പീരിയർ ആണെന്നുമുള്ള ബോധം ഒന്നുമില്ലേ നിനക്ക്. ഒരിക്കൽ ഞാൻ വാർണിങ് തന്നതാണ്. വീണ്ടും അതു തന്നെയാണോ ആവർത്തിക്കുന്നത്” ജീവന്റെ ചോദ്യത്തിൽ ദേവ്നിയുടെ ദേഷ്യം എവിടെയോ പോയി ഒളിച്ചു. അവളുടെ മുഖത്തു താൻ ഒരു ജോലിക്കാരിയാണെന്നുള്ള ഭാവം തെളിഞ്ഞു. ജീവൻ തന്റെ ഏട്ടൻ അല്ല തന്റെ സുപ്പീരിയർ ആണെന്നുള്ള ചിന്ത വന്നു.

“സോറി സർ… ഞാൻ പെട്ടന്ന്… പെട്ടന്ന്….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!