നിലാവ് പോലെ: ഭാഗം 8

നിലാവ് പോലെ: ഭാഗം 8

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

എട്ടാ ….
ഏട്ടനുറങ്ങിയോ
അച്ചു ആദിയുടെ മുറിയിലേക്ക് വന്നിട്ട് ചോദിച്ചു

എന്താടീ .. നിനക്കുറക്കമൊന്നുമില്ലേ .

അത് എനിക്കൊരു കാര്യം പറയാനുണ്ട് ,അമ്മ അറിയാതിരിക്കാനായി അമ്മ ഉറങ്ങുന്നത് വരെ കാത്തു നിന്നതാ

അതെന്താ അത്ര വലിയ കാര്യം …

അതെ ആ മീനു എന്നോടൊരു കാര്യം ചോദിച്ചു ഏട്ടൻ്റെ കല്യാണം ഫിക്സ് ചെയ്തോ എന്ന്

കല്യാണോ .?? ഇതാരാ ഈ നുണയൊക്കെ പറഞ്ഞുണ്ടാക്കുന്നത്

അത് വേറാരുമല്ല ഏട്ടൻ്റെ എക്സ് കാമുകി …

മീരയോ ..
അതെന്താ ചോദിച്ചത്

അതൊന്നും എനിക്കറിയില്ല ,ഞാൻ മീനു നോട് പറഞ്ഞിട്ടുണ്ട് കല്യാണം ഉറപ്പിച്ചെന്ന് പറയാൻ,പെണ്ണ് നല്ല കാശ് കാരിയാണെന്നും പറയാൻ പറഞ്ഞിട്ടുണ്ട്

നീയെന്തിനാ അങ്ങനെ പറഞ്ഞത് അത് നുണയല്ലേ, എന്തിനാ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നടക്കുന്നത്

എൻ്റെ പൊന്നു ഹരിചന്ദ്രാ ..

അങ്ങ് സത്യസന്ധത കാണിച്ച് ഇത്രയുമായില്ലേ … മതി
മീരക്ക് നല്ല പണി ഞാൻ കൊടുക്കും. ,

നീ വേണ്ടാത്ത പണിക്കൊന്നും പോവണ്ടാ ,കഴിഞ്ഞതു കഴിഞ്ഞു അവളെ അവളുടെ പാട്ടിന് വിട്ടേക്ക്,

എട്ടനിപ്പൊഴും എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു
ഞാനൊക്കെ ആയിരുന്നെങ്കിൽ അവളെ സങ്കടപ്പെടുത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാർന്നു,

ആരെങ്കിലും എന്തു വേണമെങ്കിലും പറഞ്ഞോട്ടെ നീയത് മൈൻഡ് ചെയ്യാൻ നിൽക്കണ്ടാ

ഞാൻ കേൾക്കാൻ നിന്നതല്ല ,മീനു എന്നോട് പറഞ്ഞതാണ്
അതല്ല ഏട്ടാ ഞാൻ ആലോചിക്കുന്നത് ആരായിരിക്കും ആളൊടിത് പറഞ്ഞത് ,ആരെങ്കിലും പറയാതെ മീനു നോട് ചോദിക്കില്ലല്ലോ

അവളുടെ ഒരു സംശയം പോയി ഉറങ്ങടീ….. ,ഞാൻ അമ്മയെ വിളിക്കണോ …

അയ്യോ …. വേണ്ട ഞാൻ പോക്കോളാം ,എന്തായാലും ആരാ ഇത് പറഞ്ഞതെന്ന് ഞാൻ അന്വഷിച്ച് കണ്ടു പിടിക്കും

ആദി തലയിണ എടുത്ത് അച്ചുവിനെ എറിയാൻ പോയി

വേണ്ടാ …. എന്ന് പറഞ്ഞു അച്ചു ഓടി പോയി

ആദിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല

ദേവപ്രിയയുടെ മുഖം അവൻ്റെ മനസ്സിലേക്ക് ഓടി വന്നു

അവൻ്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായി

ഇനി ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചതാണ് ,അന്നുതന്നെ ഒരു രാത്രി മുഴുവനും അവൾക്ക് വേണ്ടി ….
എന്നിട്ടും തീർന്നോ ഒരോ ദിവസം ചെല്ലും തോറും അവളോട് ആദ്യമായി തോന്നിയ വെറുപ്പും അകൽച്ചയും കുറഞ്ഞ് വരികയാണ്’……

* * * * * *

രണ്ടു ദിവസം കഴിഞ്ഞാണ് ആദി ദേവപ്രിയയുടെ വീട്ടിലേക്ക് പോയത്

വീട്ടിലെത്തി

ആദി കോളിംഗ് ബെൽ അടിച്ചു

ഷീല ചേച്ചിയാണ് വാതിൽ തുറന്നത്

ആദി …..
അവരുടെ വിളിയിൽ ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു

അവിടെ തന്നെ നിൽക്കാതെ കേറി വായോ

ആദി വീടിനുള്ളിലേക്ക് കയറി

ഇരിക്ക് ആദി ഞാൻ പോയി വല്യമ്മയെ വിളിച്ച് വരട്ടെ .

ആദി ഇരുന്നു

നല്ല വൃത്തിയാക്കി വച്ചിട്ടുണ്ടായിരുന്നു ,എല്ലാ സാധനങ്ങളും നല്ല അടുക്കും. ചിട്ടയിലും വച്ചിരുന്നു

ദേവപ്രിയമ്മ ഇവിടെ ഇല്ലാന്ന് തോന്നുന്നു
ഉണ്ടെങ്കിൽ ചേച്ചി പറയുമ്പോഴെക്കും ആളെത്തിയേനെ
ആദി മനസ്സിൽ വിചാരിച്ചു

ആദി ..വല്യമ്മ ഇപ്പോ വരും ,ഞാൻ ചായ എടുക്കട്ടെ

വേണ്ട ചേച്ചി വീട്ടിൽ നിന്നും കുടിച്ചിട്ടാണ് വന്നത്

എന്നാ കുറച്ച് കഴിഞ്ഞിട്ട് ജൂസ് എടുക്കാം ട്ടാ ,ദേവൂ പറഞ്ഞായിരുന്നു ആദി വരുമെന്ന്
ഇവിടെ വല്യമ്മക്കായിരുന്നു ആദിയെ കണാതെ സങ്കടം ,അന്ന് ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ല എന്നൊക്കെ പറഞ്ഞ് ഇച്ചിരി സങ്കടത്തിലായിരുന്നു ആള്

നന്ദി പറച്ചിലിൻ്റെ ഒന്നും ആവശ്യമില്ല ….

എന്നാലും അങ്ങനെയല്ലല്ലോ മോനെ … അത് മോൻ വന്നില്ലായിരുന്നെങ്കിലോ ,ഒത്തിരി പേരെ ഞാൻ കൈ കാട്ടി വിളിച്ചതാണ്
ഒരാള് പോലും തിരിഞ്ഞ് നോക്കിയില്ല

അപ്പോഴെക്കും അച്ഛമ്മ വന്നു

അച്ഛമ്മ വന്നപ്പോൾ ആദി ഏണീറ്റു നിന്നു

ഇരിക്ക് മോനെ …
മോനെ പറ്റി അന്നൊന്നും ചോദിക്കാൻ പറ്റിയില്ല ,അങ്ങനത്തെ ഒരവസ്ഥ ആയിരുന്നല്ലോ
വീട്ടിലാരൊക്കെയുണ്ട് മോന്

അച്ഛൻ അമ്മ അനിയത്തി

ആദിക്ക് ജോലിയുണ്ടോ

ഉണ്ട് ബസ്സ് ഡ്രൈവർ ആണ്

നല്ല പഠിപ്പുള്ള കൊച്ചനാണ് വല്യമ്മേ ,പക്ഷെ എന്താ കാര്യം നല്ലൊരു ജോലി ശരിയായില്ല

അത് ശരിയാവും നല്ല മനസ്സുള്ളവരെ ഈശ്വരൻ കൈവിടില്ല …

അതു കേട്ട് ആദി ചിരിച്ചതെയുള്ളൂ

ഷീലേ ….ആദിക്ക് കുടിക്കാനെന്തെങ്കിലും എടുക്ക്

ഷീല വേഗം അടുക്കളയിലേക്ക് പോയി

മോന് ഇപ്പൊ ബസ്ലിൽ പോകണ്ടേ അപ്പോൾ

ഇല്ല കുറച്ച് ദിവസത്തേക്ക് ഇനി കയറി ണില്ല
വീട്ടില് കുറച്ച് കാര്യങ്ങളുണ്ട് അച്ഛനെ കൃഷിയിൽ കുറച്ച് സഹായിക്കണം,
അമ്മയുടെ നേർച്ചയുടെ കാര്യം അവൻ പറഞ്ഞില്ല

ഷീല ജൂസ് കൊണ്ട് ആദിക്ക് കൊടുത്തു

ദേവൂ എന്തേ ഷീലേ …

പറമ്പിൻ്റെ അറ്റത്തെ ആ നാട്ടുമാവിൻ്റെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story