നിന്നരികിൽ : ഭാഗം 20

Share with your friends

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

“അപ്പൊ നന്ദു പറയുന്നത് രേവതി ക്ക് എന്നോട് പ്രേമമാണെന്നാണോ…… തറവാട്ട് പറമ്പിലെ ചാമ്പയ്‌ക്ക മരത്തിന് മുകളിൽ ഇരുന്നു പതുക്കെ തലയാട്ടി കൊണ്ട് നന്ദു ചാമ്പയ്‌ക്ക തിന്നാൻ തുടങ്ങി…. “ആ ബെസ്റ്റ് ചക്കിക്കൊത്ത ചങ്കരൻ തന്നെ…. ശ്രെദ്ധ അവനെ കളിയാക്കി….

“പോടീ….. എന്നാലും നമുക്കിതെങ്ങനെ ഉറപ്പികാം…. “എന്റെ ഹരിയേട്ടാ… അവളെന്നോട്

പറഞ്ഞതൊക്കെ ഞാൻ നിങ്ങളോട് രണ്ടാളോടും പറഞ്ഞതല്ലേ… ഇത് സംഗതി അതന്നെ… പ്രേമം…. ഇല്ലെങ്കിൽ എന്നോട് ഹരിയേട്ടനെ ഞാൻ വളച്ചെടുക്കാൻ നോക്കണെന്നൊക്കെ പറഞ്ഞു ചൂടവേണ്ട കാര്യമെന്താ….

“അത്… ശെരിയാ… പ്രേമം മൂക്കുമ്പോ

പെണ്പിള്ളേര് പോസ്സസീവീനസ് ന്റെ ഹൈപ്പിൽ ആയിരിക്കും…. പിന്നാര് പിടിച്ചാലും പിടി കിട്ടില്ല…. ഒരു തരം വട്ട് പോലെ…

ശ്രെദ്ധ പറയുന്നത് കേട്ട് ഹരി ആലോചനയുടെ താടി ഉഴിഞ്ഞു….

“എങ്കിൽ പിന്നെ അവളെ ഒന്ന് വട്ടം കറക്കിയിട്ട് തന്നെ കാര്യം…. ഇച്ചിരി അഹങ്കാരം കൂടുതലാ.…ആരോട് എന്ത്… എപ്പോ…. സംസാരിക്കണമെന്ന് അതിനൊരു ബോധവും ഇല്ല…. അതിനെനിക്ക് നന്ദു വിന്റെ സഹായം വേണം…

“എന്ത് സഹായം…

“എന്നോടൊന്നു സംസാരിച്ചതിനല്ലേ ഇത്രെയും പുകില്…. ഇനി അങ്ങോട്ട് നമ്മള് തമ്മിലെ സംസാരിക്കുന്നുള്ളു…. അവളെന്തു ചെയ്യുമെന്ന് അറിയാല്ലോ..

“എന്റെ പൊന്ന് ഹരിയേട്ടാ ഞാനില്ല…. അങ്ങനെ ചെയ്തത് കൊണ്ട് അവളോട് വഴക്കിടാനേ എനിക്ക് നേരം കാണു…. എനിക്ക് താല്പര്യം ഇല്ല…. ഇ മൂന്നു ദിവസം ഒന്ന് കഴിഞ്ഞു കിട്ടായാൽ മതിയെനിക്ക്…. എങ്ങനെയെങ്കിലും ഇവിടുന്ന് പോണം… അതെ എന്റെ മനസ്സിലിപ്പോ ഉള്ളു….

“എന്ന് കരുതി അവളെയങ് വിട്ടകളയാൻ പറ്റുവോ… എങ്കിലവള് നമ്മടെ തലയിൽ കേറി നിരങ്ങും..

“എങ്കിൽ നീ പോയി അവളോട്‌ അടികൂടെടി ….നിങ്ങള് ബന്ധുക്കാരല്ലേ…. എന്നെ പോലല്ലോ….

“ഉവ്വ… അ പെണ്ണിന്റ സംസാരം കേൾക്കുമ്പോ എനിക്കതിന്റെ മോന്തയെടുത്തു ചുവരിൽ ഒരയ്ക്കാൻ തോന്നും… നിന്നെ പോലെ കണ്ട്രോൾ ചെയ്തു നിന്ന് നാവ് കൊണ്ട് പടവെട്ടാൻ എനിക്കാവൂല….

നന്ദു തിരിച്ചെന്തോ പറയാൻ വരവെയാണ് ജിത്തുവിനൊപ്പം നടന്നു വരുന്ന സിദ്ധുവിനെ അവള് കണ്ടത്….

ബെസ്റ്റ്… കുടുംബ സ്നേഹി കേട്ടാൽ എന്നെയെടുത്തു കിണറ്റിലിടും….

അവള് വാ അടച്ചു മിണ്ടാതിരുന്നു…..

“അതെ…. മരംകേറികളൊക്കെ താഴെ വാ ഊണ് കഴിക്കണ്ടേ…. അവിടെല്ലാരും കഴിച്ചു കഴിഞ്ഞു….

ജിത്തു വിളിച്ചു പറയുന്നത് കേട്ട് നന്ദു മരത്തിൽ നിന്നിറങ്ങി ബാക്കിയുള്ളവരോടൊപ്പം തറവാട്ടിലേക്ക് നടന്നു

🙎🖤🙎‍♂️

പൂജയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ ഇപ്പോഴത്തെ അവകാശികൾ സന്ധ്യക്ക് കാവിലും ആൽത്തറയിലുമായി വിളക്ക് തെളിയിക്കണമെന്ന തിരുമേനിയുടെ നിർദേശം പ്രകാരം സിദ്ധുവും ജിത്തുവിന്റെ കൂടെ പോയിരുന്നു…

ഉമ്മറത്തു സന്ധ്യദീപം കൊളുത്തിയതിനു ശേഷം ദേവിയും നന്ദുവും ശ്രെദ്ധയും ഓരോന്ന് സംസാരിച്ചിരിക്കെ പോയവരെല്ലാം മടങ്ങി വന്നു…

സിദ്ധുവും ഹരിയും ജിത്തുവും അവരോടൊപ്പം കൂടി..

“ഓ…… എടി.. ദേവി.. നിനക്ക് അകത്ത്‌ പണിയൊന്നുമില്ലേ…… സന്ധ്യസമയത്ത് നാമം ജപിക്കുന്നതിന് പകരം വട്ടമേശസമ്മേളനം നടത്തുന്നു…ഓരോന്ന് വന്നു കേറിയത്തിൽ പിന്നെ ഇവിടെ വല്ലാതങ്ങു ഉഴുതു മറിക്കാന്നാ വിചാരം…..

ലക്ഷ്മി പറയുന്നത് കേട്ട് ദേവി എഴുന്നേറ്റതും നന്ദു അവരുടെ കൈപിടിച്ച് ഇരുത്തി

“വല്ലതും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം…. അല്ലാതെ ഇ പാവത്തിനോട് ചൂടായിട്ട് കാര്യമില്ല….

നന്ദു പറഞ്ഞു

“വലിഞ്ഞു കേറി വന്ന നിന്നോട് ഞാനെന്ത് പറയാനാടി…

ലക്ഷ്മി അവളെ പുച്ഛിച്ചു

“വലിഞ്ഞു കേറിയതാണോ…. വലിച്ചു കേറ്റിയതാണോ എന്നൊക്കെ പോയി സ്വന്തം അമ്മയോട് ചോദിച്ചാൽ മതി….

“അതിന് നിന്നെ ആരും ക്ഷണിച്ചില്ലല്ലോ ……ഇതിപ്പോ പൂജയുടെ കാര്യമായി പോയി…കാര്യം കാണാൻ കഴുത കാലും പിടിക്കണമെന്നാണല്ലോ….

“അയ്യോ…. അമ്മച്ചി… അതങ്ങനെയല്ല…. കാര്യം കാണാൻ…. കഴുത…. കാലും പിടിക്കണമെന്നാണ്…..

അക്കരെയക്കരെയക്കരെ… സിനിമ കണ്ട എന്നോടാ അവരുടെ കളി 😁

“പിന്നെ എന്നെ ഇവിടെ ക്ഷണിച്ചില്ലെന്ന് പറഞ്ഞു എനിക്കൊരു നഷ്ട്ടവും ഇല്ല… എന്റെ ഭർത്താവിന്റെ കൂടെയ ഞാൻ വന്നത്… വാനവാസത്തിന് ശ്രീരാമനെ തനിച്ചു വിടാതെ സീത ദേവി കൂടി പോയത് ഭാര്യധർമ്മമാണെങ്കിൽ… സ്ത്രീകൾ ദേവിയെ ഉദാഹരണമാക്കി ജീവിക്കുന്നുണ്ടെങ്കിൽ…. എനിക്കും എന്റെ ഭർത്താവിന്റെ കൂടെ വരാം…വിശ്വവാസങ്ങളിൽ മുറുക്കെ പിടിച്ചിരിക്കുന്ന നിങ്ങളോട് ഞാനിതൊക്കെ പറഞ്ഞു തരണോ…. അതോ വെറും ജാതകദോഷങ്ങളിൽ മാത്രമേ ഇവിടുള്ളോർക്ക് വിശ്വാസം ഉള്ളോ….

 

പിന്നൊന്നും പറയാൻ ഇല്ലാത്ത പോലെ അമ്മച്ചി മോന്തായം വെട്ടിച്ചു ഒറ്റ പോക്ക്……

“എന്നാലും എന്റെ സീത ദേവി… അവിടുത്തെ ഇ കുഞ്ഞു നാവിന് ഇത്രേം ബലമുണ്ടെന്ന് എനിക്കിന്നാ ശെരിക്കും ബോധ്യയായത്…

ദേവിഅമ്മായി എന്നെ നോക്കി താടിക്ക് കയ്യുംകൊടുത്തു പറയുന്നത് കേട്ട് ബാക്കിയുള്ളവർ ചിരിക്കാൻ തുടങ്ങി…

എന്തിന് മൂശാട്ട പോലും കുനിഞ്ഞിരുന്നു ചിരിക്കുന്നുണ്ട്….

“പോ അമ്മായി…..

അവൾ ഇരുകൈകൊണ്ടും മുഖം പൊത്തി…

ശ്രെദ്ധ അവളുടെ കൈമാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്നു…

ഹരി നന്ദുവിനോട് സംസാരിക്കുന്നത് ശ്രെദ്ധിക്കാനായി വാതിൽപടിയിൽ ഒളിച്ചു നിൽക്കുന്ന രേവതിയെ കണ്ടു കൊണ്ടാണ് സുഭദ്രമ്മ അങ്ങോട്ടേക്ക് വന്നത്….

ഉമ്മറത്തെ കളിചിരിയും ബഹളങ്ങളും അവരും ശ്രെധിച്ചിരുന്നു…

“രേവതി….

അവളൊന്ന് ഞെട്ടി തിരിഞ്ഞു….

“എന്തായിവിടെ….

“ഒന്നുല്ല മുത്തശ്ശി…. ഞാൻ വെറുതെ….നിന്നതാ…

അതും പറഞ്ഞവൾ അകത്തേക്ക് കയറി പോകെ അവർ ഉമ്മറത്തേക്ക് നോക്കി…..

നന്ദു വിനെ കൂട്ടം കൂടിയിരുന്നു കളിയാക്കുന്ന അവരെ ഒരു നിമിഷം നോക്കിനിന്ന ശേഷം അവർ മുറിയിലേക്ക് പോയി…

അത്താഴം കഴിക്കാൻ എല്ലാവരും ഒരുമിച്ചാണ് ഇരുന്നത്….

സിദ്ധു വന്നിരിക്കുന്നത് കണ്ട് ലക്ഷ്മി എഴുനേൽക്കാൻ പോയതും രേവതി അവരുടെ കയ്യിൽ പിടിച് സമാധാനിപ്പിച്ചിരുത്തി….

ദേവിയും ശ്രെദ്ധയും മാത്രമേ വിളമ്പാൻ ഉണ്ടായിരുന്നതിനാൽ നന്ദു കൂടി അവരെ സഹായിച്ചു…

നന്ദു ലക്ഷ്മിയുടെ പാത്രത്തിലേക്ക് കറി വിളമ്പവേ പാത്രം നീക്കി വെച് അവരെഴുനേറ്റു പോയി…. പിറകെ രേവതിയും….

അവളതൊന്നും വകവയ്ക്കാതെ ബാക്കിയുള്ളവർക്ക് വിളമ്പവേ സുഭദ്രമ്മാ കഴിച്ചു കൊണ്ടിരുന്ന കൈ പാത്രത്തിലേക്ക് കുടഞ്ഞു കൊണ്ട് എഴുനേറ്റു….

“അമ്മെ… കഴിച്ചില്ലല്ലോ….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!