പാർവതി – ഭാഗം 9 : അവസാനിച്ചു

പാർവതി – ഭാഗം 9 : അവസാനിച്ചു

നോവൽ
എഴുത്തുകാരി: ദേവിക എസ്

മഹേഷ് ശരൺന്റെ ഇല്ലത്ത് കയറുമ്പോൾ അവിടമാകെ അലങ്കരിച്ചിരുന്നു.അവരുടെ കുടുംബക്കാരെ കൂടാതെ വേറെ ഏതാനും ചിലരും അവിടെ ഉണ്ടായിരുന്നു.മഹേഷ് ആകെപ്പാടെ ഒന്നും തിരിയാത്ത അവസ്ഥയിൽ ആയിരുന്നു.

ഈ സമയം വീട്ടിൽ നിന്നും ഇറങ്ങി വന്ന ശരൺ മഹിയെ കണ്ട് ഓടി വന്ന് സന്തോഷത്തോടെ അവനെ കെട്ടി പിടിച്ചു.

” അമ്പട കള്ളാ ഒടുവിൽ നീ വന്നുല്ലേ…

എന്തൊക്കെ കടും പിടുത്തവും ഡയലോഗും ആയിരുന്നു…എനിക്കറിയായിരുന്നു എന്റെ പാറൂട്ടിയുടെ ചടങ്ങിന് അങ്ങനെ നീ വരാതിരിക്കില്ല എന്ന്… അവൾ നിന്റെ കൂടി അനിയത്തി അല്ലേടാ..”

മഹേഷ് ഇത് കേട്ട് ഞെട്ടി പോയി.അവന് തിരിച്ചൊന്നും പറയാൻ തോന്നിയില്ല.
ഈശ്വരാ ഞാൻ ഇപ്പൊ എന്താ ചെയ്യാ…ദേവി എല്ലാം അറിഞ്ഞിട്ടും കൈയും കെട്ടി നോക്കി നിൽക്കേണ്ടി വരുമോ..എന്നെ ഇത്രയും വിശ്വസിക്കുന്ന ഇവരോടൊക്കെ ഞാൻ എങ്ങനാ അത് പറയുക..ആരാ വിശ്വസിക്കുക..ഞാൻ ഈ കുടുംബത്തോട് ചെയ്യുന്ന ചതി ആയിരിക്കുലേ അത്..

” നീ എന്താ ഈ ആലോചിച്ച് ഇരിക്കുന്നത് ദേവാ.. അവിടെ പൂജ തുടങ്ങാനായി നീ പോയി കുളിച്ചുവാ..”

” ഉം..പാറു അവൾ എവിടെ..”

” അവൾ കുളിച്ച് ശുദ്ധി ആയി ഇരിക്കുവാ..അവസാനവട്ട പ്രാര്ഥനയിലാ..” അത് പറയുമ്പോൾ ശരൺന്റെ ശബ്ദം ഇടരുന്നത് മഹേഷിന് മനസ്സിലാക്കാൻ കഴിഞ്ഞു.

ഇല്ല എന്തായാലും എല്ലാം പറയുക തന്നെ..പ്രണയം ജന്മ ജന്മദ്ധരങ്ങൾക്ക് അതീതമെങ്കിൽ അത് വിജയിക്കുക തന്നെ വേണം ദശാന്തരങ്ങളെ തൊൽപിച്ചാണ് നമ്മൾ ഒന്നവാൻ പോകുന്നത് ദേവി നിശ്ചയം എന്തോ അത് നടക്കണം.താൻ അയാളെ ഇന്ന് ഈ അവസാന നിമിഷത്തിൽ കണ്ടതും എല്ലാം അറിഞ്ഞതും ഒക്കെ ഒരു നിമിത്തമായിരിക്കില്ലേ ..ദേവിയുടെ ഇച്ഛകൊണ്ട് തന്നെ ഇങ്ങനെ ഒക്കെ നടന്നത്.ഭൈരവിയുടെ കുടിലതന്ത്രങ്ങൾ വിജയിക്കാൻ പാടില്ല.എന്തായാലും കുളിച്ച് ശുദ്ധി വരുത്തി വരിക തന്നെ.

കുളിച്ച് വന്നപ്പോഴേക്കും പൂജ തുടങ്ങിയിരുന്നു.മൂന്നു വർഷത്തിന് ശേഷം അവൻ കണ്ടു..കളത്തിന് നടുവിലായി കത്തിച്ചുവച്ച നിലവിളക്കുകൾക് ഇടയിൽ അവൾ , തന്റെ പാർവതി ഇരിക്കുന്നു. അമ്പത് വർഷങ്ങൾക്ക് മുൻപ് ഇതേ പോലൊരു സമയത്താണ് വിശുദ്ധപ്രണയത്തിനായി അവൾ സ്വയം അഗ്നിയിൽ ഹോമിച്ചത്.ഇതൊക്കെ അവളെ ഒന്ന് അറിയിക്കാൻ വർഷങ്ങൾ വന്നടിഞ്ഞ മനസ്സിൽ നിന്നും ചികഞ്ഞെടുക്കാൻ ഇപ്പൊ എന്ത് ചെയ്യാൻ പറ്റും എന്നതിന് മഹേഷിന് ഒരു ഉത്തരം കിട്ടിയില്ല.
ഒരു ദേവിയെ പോലെ തേജസ്വിനി ആയി തിളങ്ങുന്നുണ്ടായിരുന്നു അവളുടെ മുഖം.
ഈ മൂന്നു വർഷത്തിനു ശേഷം അവളുടെ സൗന്ദര്യവും തേജസ്സും പത്തരമാറ്റ് വർധിച്ച പോലെ മഹേഷിന് തോന്നി.നിലവിളക്കിൽ പ്രകാശം അവളുടെ മുഖത്ത് തട്ടി സൂര്യനെപോലെ പ്രകാശിക്കുന്നു.എന്തും നേരിടാനുറച്ച് മിടിക്കുന്ന ഹൃദയത്തോടെ മഹേഷ് മുന്നോട്ട് നടന്നു.അവിടെ ചുറ്റുമായി അഗസ്റ്റിനും അരുണും ശരണുo പിന്നെ അവളുടെ അച്ഛനും അമ്മയും വേറെ ചില ബന്ധുക്കളും നാട്ടുകാരും കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു.പെട്ടന്നാണ് നിലവിളക്കിലെ ഒരു തിരി കേട്ടത്.പൂജാരിക്ക് ഇടയിൽ മന്ത്രം പിഴച്ചു.അദ്ദേഹത്തിന്റെ കൈകൾ വിറച്ചു. പൂജാരി കണ്ണുതുറന്നതും മഹേഷിനെകണ്ട് ഞെട്ടി വിറച്ചു.

” നീ…”

” ഉം ഞാൻ തന്നെ..”

” ഓഹോ അപ്പൊ എല്ലാം മനസ്സിലാക്കിയുള്ള വരവ് ആണല്ലേ.”പൂജാരി ദേഷ്യവും ഭയവും കൊണ്ട് വിറച്ച് ചോദിച്ചു

” തീർച്ചയായും ഇനിയും ഈ നാടകം ഇവിടെ നടക്കില്ല തിരുമേനി..പാർവതി ജനിച്ചത് എനിക്കുവേണ്ടിയാണ്.അതുകൊണ്ട് അവളെ എനിക്ക് വിട്ടുതരണം.”

ഇതൊക്കെ കേട്ട് സ്തഭിച്ചിരിക്കുകയാണ് ബാക്കിഉള്ളവർ എല്ലാം.ശരണിനും അഗസ്റ്റിനും അരുണിനും ഒന്നും മനസ്സിലായില്ല.അച്ഛൻ നമ്പൂതിരിയുടെ മുഖം അകെ വിളറി വെളുത്തിട്ടുണ്ട്.പാർവതിയാവട്ടെ ഒന്നും മനസ്സിലാവാതെ ഭയന്ന് മഹിയെ അമ്പരപ്പോടെ നോക്കി ഇരിക്കുകയാണ്.

” ഇവരുടെ പൂർവ്വജന്മ രഹസ്യവും പുനർ ജനിച്ചതും ഒക്കെ ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ…ഈ ദിവസം ഒരു കാരണവച്ചാലും അവർ കണ്ടുമുട്ടരുതെന്ന് മുൻപേ പറഞ്ഞിരുന്നില്ലേ..പിന്നെ ഇവൻ എങ്ങനെ ഇവിടെ അതും എല്ലാം മനസ്സിലാക്കി..എന്തൊക്കെ ആയാലും നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല.ഇവൾ പുനർജനിച്ചത് നിനക്കു വേണ്ടി അല്ല. ദേവിക്ക് വേണ്ടിയാണ് . അതിനുവേണ്ടി മാത്രമാണ് ദേവിയാവൻ ജനിച്ചവൾ ദേവി ആയെ പറ്റു അത് മുടക്കിയാൽ ആപത്താണ്..”
പൂജാരി പറഞ്ഞു.

” ഞങ്ങൾ കണ്ടുമുട്ടാൻ കാരണം ദേവി ആണെങ്കിൽ ഇത്രവരെ എത്താൻ കാരണം ആ ശക്തി ആണെങ്കിൽ ഈ ജന്മത്തിൽ എങ്കിലും ഞങ്ങളുടെ പ്രണയം സഫല്യമായിരിക്കും.”

” ഇല്ല അതനുവധിക്കില്ല .അങ്ങനെ നടന്നാൽ ഈ നാട് കത്തി ചാമ്പലാവും.ഒരു പ്രണയത്തിന്റെ പേരിൽ നാട് നശിപ്പിക്കരുത്..പൂജ വൈകുന്നു ഇവനെ പിടിച്ച് മാറ്റൂ..”

അച്ഛൻ നമ്പൂതിരി ഓടി വന്നു.
” ഇല്ല മോനെ…ഞാൻ എന്റെ മോളെയും ഈ നാടും ബലികഴിപ്പിക്കില്ല നിനക്കായി ..ദയവു ചെയ്ത ഞങ്ങളെ ഉപദ്രവിക്കരുത് .മോൻ ഇവിടുന്ന് പോവു..ഞാൻ കാലുപിടിക്കാം..”

” ഇല്ല അച്ഛാ…ഞാൻ അല്ല ഇപ്പോൾ നിങ്ങളാണ് അവളെ ബലികഴിപ്പിക്കുന്നത്..എനിക്കിനിയും അവളെ ഇങ്ങനെ ഉപദ്രവിക്കാൻ വയ്യ..”

മന്ത്രോച്ചാരണം ഉച്ചത്തിലായി.
ഈ സമയം മഹേഷ് അവന്റെ കയ്യിലെ സ്വർണമാല ..താലി പുറത്തെടുത്തു..നിലവിളക്കിന്റെ വെളിച്ചത്തിൽ അത് വെട്ടി തിളങ്ങി.ഇത് കണ്ടതും പാറൂട്ടി ബോധം കെട്ടുവീണു.

” പാറൂട്ടി…”

മഹേഷ് നിലവിളിച്ചു കൊണ്ട് ഓടി ചെന്നു. അവളുടെ സമീപത്തെത്തിയതും അവിടെ സ്തഭധനായി നിന്നു പോയി.അവൾക്കിരുവശത്തും നെറ്റിയിൽ ചന്ദ്രക്കലയുള്ള കരിനീല സർപ്പങ്ങൾ പത്തി വിടർത്തിയാടുന്നു..

അച്ഛൻ നമ്പൂതിരിയും ഭയത്തോടെ ഓടി ചെന്നു.
” മോളെ…”

അദ്ദേഹം നിലവിളിച്ചു.
അമ്മ ഇതൊക്കെ കണ്ട് തളർന്നു വീണു. അഗസ്റ്റിനും അരുണും ചേർന്നവരെ താഴെ കിടത്തി.

പൂജാരി അവതും ശ്രെമിച്ചു എന്നാൽ ആ നാഗങ്ങൾ ചീറ്റി അടുത്തതല്ലാതെ ഒരു കാര്യോം ഉണ്ടായില്ല.

മഹേഷ് പതറിയില്ല.അവൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.കാലത്തിന് നടുക്ക് പാർവതിക്ക് മുൻപിലായി ഉണ്ടായിരുന്ന ദേവി വിഗ്രഹത്തിന് സമീപം മുട്ടുകുത്തി ഇരുന്നു കൈകൂപ്പി.

” ദേവി ഒരു ജന്മത്തിൽ സഫല്യമവാതെ പോയ പ്രണയതിനായി പുനർജനിച്ചവരാണ് ഞങ്ങൾ..ദേവി എല്ലാം അവിടത്തെ ഇച്ഛ ആയിരുന്നു…പ്രണയം കാലദേശങ്ങൾക്ക് അതീതമാണല്ലോ..പ്രണയവും വിരഹവും സൃഷ്ടിച്ചതും മനുഷ്യമനസ്സിന് ചഞ്ചലമായ വികാരങ്ങൾ നൽകിയതും നീ തന്നെ….ഞങ്ങളെ വീണ്ടും എന്തിനകറ്റുന്നു അമ്മെ…പ്രതിസന്ധികൾ തരണം ചെയ്ത് ജന്മങ്ങൾക്ക് ശേഷം. ഒന്നായവരാണ് ശിവ പാർവതിമാർ ആ ശിവ പാർവതിമാരെ പോലെ ശക്തവും പരിശുദ്ധവുമാണ് ഞങ്ങളുടെ പ്രണയം എങ്കിൽ ദേവി ഞങ്ങളെ ഒന്നാവാൻ അനുവദിക്കൂ..അമ്മെ അമ്മയല്ലാത്തെ മറ്റൊരാശ്രയo ഇല്ല ഞങ്ങൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത അമ്പത് വർഷങ്ങൾ മുൻപുള്ള കാത്തിരിപ്പാണ് ദേവി..എല്ലാം അറിവതും നീ തന്നെ അല്ലെ..ദേവീ..
ഞങ്ങളുടെ മുനസംഗമത്തിനും കൂടി നീ തന്നെ കാരണം..ദേവി പ്രണയത്തിൽ എന്തെങ്കിലും ഒരു സത്യമുണ്ടെങ്കിൽ ഞങ്ങളെ ഒന്നാവാൻ അനുവദിക്കൂ…”

മഹേഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിടെ കൂടി നിന്നവരുടെയും കുടി കണ്ണുകൾ നിറഞ്ഞു പൂജാരി പോലും വിറങ്ങലിച്ചു നിൽക്കുകയാണ്.

” മഹി എന്റെ പാറൂട്ടി നിനക്കുള്ളതാഡാ..ചെന്ന് രക്ഷിക്കേടാ നീ അവളെ..”
ശരൺ മഹേഷിനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

” ദേവി പ്രണയം കാപടമാണെങ്കിൽ .., ശിവപാർവതി സ്നേഹം സത്യമല്ലെങ്കിൽ ഞങ്ങളുടെ പ്രണയത്തിൽ യാതൊരു സത്യവും ഇല്ലെങ്കിൽ എന്നെ നീ ശിക്ഷിച്ചു കൊള്ളുക…സഫല്യമാവത്ത സ്നേഹവുമായി മരിക്കാൻ ഈ ജന്മത്തിലും ഞാൻ തയ്യാറാണ്.”

മഹേഷ് പതുക്കെ പാർവതിയുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story