ഋതുസാഗരം: ഭാഗം 27

ഋതുസാഗരം: ഭാഗം 27

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

“ഋതു….. മോളേ….എന്തു ആലോചിക്കുവാ?? “

വൃന്ദയുടെ ആ ശബ്ദം ഋതുവിനെ ഓർമകളിൽ പുറത്തു കൊണ്ടു വന്നു.

“ഞാൻ അന്നു നടന്ന കാര്യങ്ങൾ ഒക്കെ ഒന്നു ആലോചിച്ചു നോക്കുവായിരുന്നു ചേച്ചി. ”

“മോൾ അതൊക്കെ മറന്നേക്ക്… കഴിഞ്ഞത് കഴിഞ്ഞു. മാത്രവുമല്ല ഇനിയൊരു പ്രതികാരം താങ്ങാൻ ഉള്ള ശേഷി നിന്റെ കാണ്ടാമൃഗം ആ കാലന്റെ ദേഹത്തു ബാക്കി വെച്ചിട്ടില്ല…

എന്നാലും ആകാംഷ കൊണ്ടു ചോദിക്കുവാ… അന്നു ആ ലെറ്റർ കണ്ടു സച്ചുവിനു എങ്ങനെയാ ഇതു നീ സ്വന്തം ഇഷ്ടപ്രകാരം ചെയ്തത് അല്ലാന്നു മനസിലായത്?? രുദ്രനും ഋഷിക്കും മനസിലായത് സച്ചുന്റെ പെണ്ണിനോട് നീ സോറി പറയുന്ന ആ സീൻ കാരണം ആണ്. But സച്ചുനു എങ്ങനെ?? ”

“അതു കുഞ്ഞിലത്തെ കളിയിൽ ഏട്ടൻ തന്ന എന്നെ പഠിപ്പിച്ച ട്രിക്ക് വെച്ചാണ് ആണ്. ”

“എന്ത് ട്രിക്ക്?? ”

“ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ലെറ്റർ എഴുതാൻ പഠിച്ചത്. അതിനു ശേഷം ഞാൻ വീട്ടിൽ നടക്കുന്ന വിശേഷം ചേട്ടന് ലെറ്റർ ആക്കി എഴുതി കൊടുക്കുമായിരിക്കും. ”

“ലവ് ലെറ്റർ??? ”

“ഓഹ്…. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലവ് ലെറ്റർ. ഈ ജീവിതത്തിൽ ഒരെണ്ണം ഇങ്ങോട്ട് കിട്ടീട്ടില്ല. പിന്നെയാണ് അങ്ങോട്ട് കൊടുക്കുന്നതു. ഇതു സാധാരണ ലെറ്റർ. ”

“ഞാൻ ചുമ്മ ചോദിച്ചത്…. മോൾ ബാക്കി പറ. ”

“ആഹ്…. ഇങ്ങനെ കത്തെഴുതുമ്പോൾ ഞാൻ ഋഷിയേട്ടൻ കാണിക്കുന്ന കുരുത്തക്കേടും പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കൽ ചേട്ടൻ അതു പൊക്കി. എന്നെ ഒത്തിരി വഴക്ക് പറഞ്ഞു. ആ സങ്കടത്തിൽ ഞാൻ സചേട്ടനോട് പോയി കാര്യം പറഞ്ഞു. അപ്പോൾ ചേട്ടൻ എനിക്ക് ഒരു ഐഡിയ പറഞ്ഞു തന്നു. ”

“എന്തു ഐഡിയ. ”

“ലെറ്റെറിൽ ഋഷിയേട്ടനെ സപ്പോർട്ട് ചെയ്തു എഴുതണം അതു പോലെ ബാക്കി നോർമൽ കാര്യങ്ങളും എഴുതണം. എന്നിട്ട് കത്തിന്റെ ലാസ്റ്റ് എന്റെ പേര് എഴുതുന്നതിനു അടിയിൽ കള്ളം പറഞ്ഞ സെന്റെൻസിനു പകരം കുഞ്ഞു സ്റ്റാറും സത്യം പറഞ്ഞ സെന്റെൻസിനു പകരം കുഞ്ഞു വരയും ഇടണം. അതാകുമ്പോൾ എന്റെ മണ്ടൻ ഋഷിയേട്ടന് മനസിലാവത്തും ഇല്ല… സച്ചുയേട്ടന് കാര്യം പിടികിട്ടുകയും ചെയ്യും… എങ്ങനെ ഉണ്ട് ഐഡിയ?? ”

“സിവനെ…. അഞ്ചിൽ പഠിക്കുന്ന കൊച്ചിനെ കൊണ്ടു അവൻ കോഡുഭാഷയിൽ കത്ത് എഴുതിച്ചോ….ഭയങ്കരൻ. ”

“അന്നു ആ ലെറ്ററിലും ഞാൻ ഇതേ ട്രിക്ക് യൂസ് ചെയ്തു… ഏട്ടനു മനസിലാകും എന്നു ഉറപ്പ് ഇല്ലായിരുന്നു. കാരണം ഇതൊക്കെ ഒരുപാട് കുഞ്ഞിലെ ഉള്ള കാര്യങ്ങൾ അല്ലേ…ഞാൻ കരുതി അതൊക്കെ മറന്നു കാണും എന്നു. പക്ഷേ ഏട്ടനു എല്ലാം മനസിലായി. ”

“മറക്കാനോ??? അവനോ?? അതും നിന്റെ കാര്യങ്ങളോ?? എന്റെ പൊന്നു കൊച്ചേ നിന്നെ ആദ്യമായി അവന്റെ കൈയിൽ കൊടുക്കുമ്പോൾ നിന്നെ പുതപ്പിച്ചിരുന്ന ടൗവലിന്റെ നിറം വരെ അവനു ഇപ്പോഴും ഓർമ ഉണ്ട്. പിന്നെ ആണോ ഇതു?? ”

“ആഹ്…. ഇത്രയും പ്രേമം ഉണ്ടായിട്ടാണ് അങ്ങേരു എന്നെ പൊട്ടൻ കളിപ്പിച്ചത്… ലോകത്തുള്ള എല്ലാർക്കും അങ്ങേരുടെ പ്രേമം അറിയാം… പ്രേമിച്ച എനിക്ക് മാത്രം അറിഞ്ഞൂടാ. ഒരുമാതിരി പ്രണയത്തിന്റെ സിംബൽ ആയ താജ്മഹൽ മുംതാസ് മാത്രം കാണാത്തത് പോലെ. ”

“അച്ചോടാ….ചേച്ചിടെ മോളൂട്ടി വിഷമിക്കണ്ട. നമുക്ക് അവനെ ഇരുട്ടത്ത് ചോറ് കൊടുത്തു വെട്ടത്തു കിടത്തി ഉറക്കവേ… ”

“ആഹ് അതു മതി. ങേ…ഒരു മിനിറ്റ്. ചേച്ചി വാവനെ കളിയാക്കിയത് ആണല്ലേ. ”

“ഹഹാ… ഹാ… ഇതുപോലൊരു പൊട്ടിപെണ്ണു. സച്ചു ഒത്തിരി ലക്കിയാണ്. അതുകൊണ്ടാണ് അവനു നിന്നെ പോലെ ഇത്രയും നല്ലൊരു പെണ്ണിനെ കിട്ടിയത്. ഈ നിഷ്കളങ്കത ഒരിക്കലും നഷ്ടം ആക്കല്ലേ മോളേ. കാരണം ദൈവം വളരെ കുറച്ചു പേർക്കേ അതു കൊടുക്കൂ. ”

” എന്താ ചേച്ചിക്കുട്ടി നമ്മൾ കാണാൻ വൈകിയത്.. ഈ തങ്കക്കുടം പോലുള്ള ചേച്ചിയെ ഇത്രയും നാളു വെറുത്തത് ഓർക്കുമ്പോൾ സങ്കടം വരുന്നു. ”

“അതിൽ നിന്റെ കുറ്റം ഒന്നും ഇല്ല മോളേ…അവനു ഐഡിയ പറഞ്ഞു കൊടുത്ത എനിക്ക് അങ്ങനെ തന്നെ വരണം. പിന്നെ എനിക്കൊരു പോളിസി ഉണ്ട്. വേറൊരാളുടെ സ്വത്ത്‌ ഒരിക്കലും മോഹിക്കാൻ പാടില്ല. പിന്നെ ചങ്ക് കൂട്ടുകാരി ആയിട്ട് കൂടെ കൂട്ടി അവന്റെ പ്രണയകഥ വരെ പറഞ്ഞിട്ടും അവനെ തന്നെ കേറി പ്രേമിക്കുന്നതും ഇഷ്ടം പറയുന്നതും എന്റെ കണ്ണിൽ ചെറ്റത്തരം ആണ്.. ഞാൻ അങ്ങനെ ഒരിക്കലും ചെയ്യില്ല.

ആ പിന്നെ എന്റെ അനിയത്തിക്കുട്ടി നേരുത്തേ പരാതി പറഞ്ഞില്ലേ ലവ് ലെറ്റർ കിട്ടീട്ടില്ലന്നു. ദാ ലെറ്ററിനു ഒരു ലവ് ബുക്ക്‌. നിന്റെ ചെക്കന്റെ ലവ് ഡയറി ആണ്. നിന്നെ ഇവിടെ കൊണ്ടാക്കുമ്പോൾ എന്റെ കൈയിൽ തന്നതാണ്. നീ ഉണരുമ്പോൾ തരാൻ പറഞ്ഞു. മിക്കവാറും ഇതിൽ ഒരു മഹാകാവ്യം തന്നെ കാണും… ഇരുന്നു വായിച്ചോ.

ഇനിയും ഞാൻ തിരിച്ചു ചെന്നില്ലേൽ എന്റെ മൂന്നു കുരുപ്പുകളും കൂടി വീടു പല പീസ് ആക്കും. നാളെ കാണാട്ടോ.”

“ചേച്ചി ഒരു കാര്യം കൂടി ചോദിക്കട്ടെ???”

“എന്താടാ?? ”

“ചേച്ചിടെ നീലക്കൽ മൂക്കുത്തി എവിടെ?? ”

“എന്റെ പൊന്നു കുഞ്ഞേ… അമ്മ സത്യം. ഞാൻ ഇന്നോളം മൂക്ക്‌ കുത്തിയിട്ട് ഇല്ല. നിന്നെ കൊണ്ടു വാശിപിടിപ്പിച്ചു മൂക്ക് കുത്തിച്ചു ഒരു നീലക്കല്ല് മൂക്കുത്തി ഇടീക്കാൻ അതും അവൻ വെറുതെ പറഞ്ഞതാ… പക്ഷേ അതു ഏറ്റില്ല.”

“ഈശ്വര അതിലും കള്ളത്തരോ…അങ്ങേരു നേരെ പറഞ്ഞിരുന്നു എങ്കിൽ ഞാൻ പത്തു വട്ടം മൂക്ക്‌ കുത്തിയേനെ. എന്നെ വാശി പിടിപ്പിക്കാൻ നോക്കിയിട്ട് അല്ലേ. അങ്ങനെ തന്നെ വേണം. ”

“അയ്യോ… നിങ്ങൾടെ പ്രേമം നിങ്ങൾക്കേ അറിയൂ. ഞാൻ പോണേ. ”

വൃന്ദ പോകുന്നതും നോക്കി ഋതു അൽപ്പനേരം ഇരുന്നു. എന്നിട്ട് മെല്ലെ ആ ഡയറിയിൽ കൈവിരൽ ഓടിച്ചു..ശേഷം അതിനെ ഞെഞ്ചോട് ചേർത്ത് ഒത്തിരി നേരം ഇരുന്നു. ഒരു നിമിഷം താൻ സച്ചുവേട്ടന്റെ നെഞ്ചിൽ ചാഞ്ഞുമയങ്ങുകയാണെന്ന് പോലും അവൾക്കു തോന്നി പോയി.

ആ ഡയറി തുറന്നു ഓരോ പേജുകൾ മറിക്കുമ്പോഴും ഋതുവിന്റെ ഹൃദയതാളത്തിന്റെ വേഗം വർധിക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഈ ഡയറിയുടെ ആദ്യ പേജ് കണ്ടു കണ്ണുനനച്ചു തിരിഞ്ഞു നടന്നത് ഓർത്തു അവൾക്കു ചിരി വന്നു.
ഓരോ പേജിലെയും അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അവൾ അറിയുകയായിരുന്നു…തന്റെ കാണ്ടാമൃഗത്തിനുള്ളിലെ പൂപോൽ മൃദുലമായ മനസ്സും അതിനുള്ളിലെ തേൻത്തുള്ളി പോൽ മധുരിക്കുന്ന അവന്റെ പ്രണയലഹരിയും…ആ ഡയറിയുടെ അവസാനതാളും വായിച്ചു കഴിയുമ്പോൾ ആ കരിനീല മിഴികൾ നിറഞ്ഞു വന്നു. പക്ഷേ ആ കണ്ണുനീർ തുള്ളികൾ അവളുടെ സന്തോഷത്തിന്റെ പ്രതീകമായിരുന്നു.

“Mr. കാണ്ടാമൃഗം…തനിക്കു എന്നോടുള്ള പ്രണയം ആ നാവിൽ നിന്നുതന്നെ എനിക്ക് കേക്കണം. അതു ഈ ഋതു കേൾക്കുക തന്നെ ചെയ്യും.

***************

രണ്ടു ദിവസങ്ങൾ നിമിഷങ്ങൾ പോലെയാണ് കടന്നു പോയത്. ഒന്നര വർഷം മയങ്ങിയ ആശ്രമത്തിൽ നിന്നു ഇന്നു ഋതു യാത്ര പറയുകയാണ്. രണ്ടു ദിവസങ്ങൾ കൊണ്ടു ആ വായാടി അവിടെ എല്ലാരുടെയും മനസ്സ് കീഴടക്കി കഴിഞ്ഞിരുന്നു. അവൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ ആശ്രമത്തിലെ പുൽനാമ്പ് പോലും സങ്കടപ്പെട്ടിരിക്കാം. ഒപ്പം ചെല്ലാം എന്നു വൃന്ദയും അച്ഛനും പറഞ്ഞു എങ്കിലും അവരുടെ തിരക്കുകൾ ഓർത്തു അവൾ സമ്മതിച്ചില്ല. ഒടുവിൽ തന്റെ ഏറ്റവും വിശ്വസ്തനായ ഡ്രൈവർക്കൊപ്പമാണ് വിക്രമൻ ഋതുവിനെ യാത്രയാക്കിയത്. യാത്ര പറയും മുൻപ് എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങാൻ ആ കുറുമ്പി മറന്നില്ല.

“ഒന്നര വർഷം ഞാൻ ഇവിടെ ഉണ്ടായിരുന്നു….അതൊന്നും എനിക്ക് ഓർമയില്ല. പക്ഷേ ഈ രണ്ടു ദിവസം കൊണ്ടു നിങ്ങൾ തന്ന സ്നേഹം കാണുമ്പോൾ എനിക്ക് ഊഹിക്കാം. ഇത്രയും നാളുകൾ എന്നെ എന്തോരം സ്നേഹിച്ചു കാണും എന്നു.
ജന്മം തരുന്നവർ മാതാപിതാക്കൾക്ക് തുല്യം ആണ്. ഈ പുതിയ ജീവിതം എനിക്ക് തന്ന അങ്കിൾ എനിക്ക് അച്ഛനു തുല്യം ആണ്. പുതിയൊരു ജീവിതം തുടങ്ങാൻ അനുഗ്രഹിക്കണം എന്നെ.”

“അയ്യോ…. മോൾ എന്താ ഈ കാണിക്കുന്നത്? പെണ്മക്കൾ ലക്ഷ്മിയാണ്. ലക്ഷ്മിദേവി ഒരിക്കലും കാലിൽ വീഴാൻ പാടില്ല. പൊന്നു മോൾക്ക് ഈ അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും…ഇനി മുതൽ ഈ അച്ഛനു രണ്ടു മക്കൾ ഉണ്ട്‌… വൃന്ദയും ഋതുവും.”

“ചേച്ചി….സ്വന്തം കൂടപ്പിറപ്പിനേക്കാൾ സ്നേഹം ചേച്ചി എനിക്ക് തന്നു. എന്നും ചേച്ചിടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടാവണം. ഞാൻ ഈ കാലിൽ….”

ആഹ് ആഹ്…. നിക്ക് നിക്ക്. അങ്ങനെ കാലിൽ വീണു അനുഗ്രഹം ഒന്നും വാങ്ങണ്ട… ഞാൻ എന്റെ അനുഗ്രഹം ദാ ഇതുപോലെ നെറ്റിൽ തരാം. ഉമ്മാ…..
നീ എന്റെ കുഞ്ഞു അനിയത്തിയാണ്. എന്നും സന്തോഷത്തോടെ ഇരിക്കണം. ഞങ്ങളുടെ പയ്യനെ പൊന്നു പോലെ നോക്കിക്കോണം. കാണ്ടാമൃഗം ഒക്കെ ആണേലും നീ അവന്റെ ജീവൻ ആണ്. പിന്നെ അവനോടു പറയണം… വൃന്ദ അവന്റെ പെണ്ണിനെ ഒരു പോറലും ഏൽപ്പിക്കാതെ തിരിച്ചു തന്നിട്ടുണ്ടെന്നു.”

“ജീവനുള്ള കാലത്തോളം ഞാൻ നോക്കിക്കോളാം. കാരണം അതുപോലെ എന്നെ സ്നേഹിക്കാൻ എന്റെ കാണ്ടാമൃഗത്തിന് മാത്രേ പറ്റൂ. ”

“ഇനി കുഞ്ഞ എന്നാ മക്കളെ കാണാൻ വരുക??? നമ്മൾ ഇതുവരെയും കളിച്ചില്ലല്ലോ. ”

“കുഞ്ഞ വേഗം പോയിട്ടു വരാം…. വരുമ്പോൾ നിറയെ ചോക്ലേറ്റ് കൊണ്ടു തരാട്ടോ…കുഞ്ഞയെ മറക്കല്ലേ. ”

“ഇല്ല… ”

മൂന്നു പേരും ഒരേ സ്വരത്തിൽ പറയുന്നതു കേട്ട് ഋതു പുഞ്ചിരിച്ചു. യാത്ര പറഞ്ഞു വണ്ടിയിൽ കയറുമ്പോൾ അവളുടെ കണ്ണും നിറഞ്ഞു തുളുമ്പിരുന്നു. ആശ്രമത്തിനു വെളിയിൽ കാർ എത്തിയപ്പോൾ അവൾ ഒന്നു കൂടി തിരിഞ്ഞു നോക്കി… അവിടെ തന്നെ നോക്കി നിക്കുന്നവരോടായി അവൾ വിളിച്ചു പറഞ്ഞു.

” Miss You All…. നിങ്ങളെ ഒക്കെ കാണാൻ ഋതു ഇനിയും വരും…ഉറപ്പായും വരും. ”

*******************

ഏപ്രിൽ നാലിന് രാവിലെ 12 മണിക്ക് തന്നെ വീട്ടിൽ എത്തി എല്ലാരേയും ഞെട്ടിക്കണം എന്നു കരുതിയെങ്കിലും വണ്ടി ബ്രേക്ക്‌ ഡൌൺ ആയതു കാരണം ആര മണിക്കൂർ വൈകിയാണ് ഋതു വീട്ടിൽ എത്തിയത്. വീട്ടിൽ ചെന്നപ്പോൾ ഉള്ള കാഴ്ച്ച കണ്ടു അവളുടെ കണ്ണു തള്ളി.

“ഇതെന്താ ഭഗവാനെ വീടു മൊത്തം മെഴുകുതിരി കത്തിച്ചു വെച്ചേക്കുന്നത്. എന്റെ കൃഷ്ണ…. ഇന്നു ത്രിക്കാർത്തിക എങ്ങാനും ആണോ. പക്ഷേ എന്റെ ബോധം പോകും മുൻപ് വരെയും തൃക്കാർത്തിക വൃശ്ചികമാസത്തിൽ ആയിരുന്നുല്ലോ.. മൂന്നു വർഷം കൊണ്ടു അതു മീനത്തിൽ ആയോ. അതും എന്റെ ബർത്ത്ഡേയ്ക്ക്. ഓഹ് വാട്ട് എ ചേഞ്ച്‌! ”

കാറിൽ നിന്നു ഇറങ്ങുമ്പോൾ ഋതു കണ്ടത് വീടിന്റെ മുന്നിലെ പടികളിൽ മെഴുകുതിരി കത്തിക്കുന്ന ഒരു സ്ത്രീരൂപം ആണ്. ഒറ്റ നോട്ടത്തിൽ തന്നെ വാവയ്ക്ക് മനസിലായി അതു തന്റെ അപ്പച്ചി ആണെന്നു. അവൾ അപ്പച്ചിക്ക് അരികിലേക്ക് നടന്നു. പക്ഷേ മെഴുകുതിരി കത്തിക്കുന്നതിൽ ശ്രദ്ധിച്ചു നിന്ന അപ്പച്ചി വാവ വന്നത് കണ്ടില്ല.

“ഇന്നെന്താ അപ്പച്ചി വിശേഷം…. എന്താ വീടു മൊത്തവും മെഴുകുതിരി കത്തിക്കുന്നത്?? ”

“അതു ഇന്നു എന്റെ വാവയുടെ ബർത്ത്ഡേ ആണ്. അവൾ ഇല്ലാത്തോണ്ട് എല്ലാ ബർത്ത്ഡേയ്ക്കും രാവിലെ ഇതുപോലെ വീടു മുഴുവൻ മെഴുകുതിരി കത്തിക്കും.”

ഋതുവിന്റെ ചോദ്യത്തിന് മറുപടി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story