ആദ്രിക : ഭാഗം 8

ആദ്രിക : ഭാഗം 8

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

രാവിലെ എന്നെ വിളിച്ചുണർത്തിയത് എല്ലാം രാഖി ആയിരുന്നു… അവളുടെ താല്പര്യം കണ്ടാൽ അവളെ പെണ്ണുകാണാൻ വരുന്നപോലെ ആണ്. പത്തു മണിയോടെ അവർ വരും എന്ന് അറിയിച്ചിരുന്നു. അമ്മയുടെ നിർബന്ധപ്രകാരം രാവിലെ തന്നെ രാഖിയെ കൂട്ടി അമ്പലത്തിൽ പോയി.




ആ തിരുനടയിൽ നിൽക്കുമ്പോൾ എല്ലാംമറന്നു വരുന്ന ആളെ സ്നേഹിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിച്ചു….. അവിടെ നിന്നും ഇറങ്ങി നടക്കുമ്പോ രാഖി എന്തൊക്കെയോ ചിലച്ചു കൊണ്ട് നടക്കുന്നുണ്ടായിരുന്നു. ഞാൻ കേൾക്കുന്നില്ല എന്ന് തോന്നുമ്പോ എന്നെ തോണ്ടി വിളിക്കും അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി.


രാവിലെ ഭക്ഷണം ഒരുമിച്ചു കഴിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മയും വല്ല്യമ്മയും കൂടെ എനിക്ക് ഉടുക്കാൻ ഉള്ള സാരി കൊണ്ട് വന്നു തന്നു. കടും പച്ച കളറിൽ ഗോൾഡ് ബോൾഡർ ഉള്ള സാരി ആയിരുന്നു. സാരി ഉടുക്കാൻ രാഖിയും ഹെല്പ് ചെയ്യാൻ വരാമെന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു അവരുടെ അടുത്ത് നിന്ന് സാരിയും വാങ്ങി റൂമിലേക്കു പോയി വാതിൽ അടച്ചു …

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story